ഇന്ന് ഡിസംബര്‍ 22, ഗണിതശാസ്ത്ര ദിനം !പന്ന്യന്‍ രവീന്ദ്രന്റെയും കെ എം ഷാജിയുടേയും ജന്മദിനം: ഇന്ത്യയിലെ റൂര്‍ക്കിയില്‍ ആദ്യത്തെ ചരക്കു തീവണ്ടി ഓടിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
panniyan9933

1199 ധനു 6
 അശ്വതി  / ദശമി
2023 ഡിസംബർ 22, വെള്ളി

*വിശ്വഭാരതി സർവകലാശാല സ്ഥാപകദിനം

ഇന്ന്;
* ഗണിതശാസ്ത്ര ദിനം ! 
[Mathematics Day ; 1887 ൽ ഇന്നേ ദിവസം ജനിച്ച ലോക പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം കൊണ്ടാടുന്നത് എസ്. രാമാനുജൻ ഒരു ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനാണ്, അദ്ദേഹം സംഖ്യാ സിദ്ധാന്തത്തിലും അനന്ത ശ്രേണിയിലും തുടർച്ചയായ ഭിന്നസംഖ്യകളിലും തകർപ്പൻ കണ്ടെത്തലുകൾക്ക് പേരുകേട്ടതാണ്. ]

Advertisment
  • വിയറ്റ്നാം : സശസ്ത്ര സേന ദിനം !
    * ഇൻഡോനേഷ്യ: മാതൃ ദിനം !
    * സിംബാബ്‌വെ: ഏകത ദിനം !
    * തമിഴ്നാട് : ഐ.റ്റി ദിനം
  • dec22

* USA ; 
* പൂർവികരുടെ ദിനം !
[Forefathers’ Day ; 1620 ഡിസംബർ 21-ന് മസാച്യുസെറ്റ്‌സിലെ പ്ലൈമൗത്തിൽ തീർത്ഥാടക പിതാക്കന്മാർ ഇറങ്ങിയതിന്റെ സ്മരണയാyil ആഘോഷിക്കുന്ന ഒരു അവധിക്കാലമാണ് പൂർവികരുടെ ദിനം.]

* ദേശീയ കുക്കി എക്സ്ചേഞ്ച്  ദിനം !
[National Cookie Exchange Day; പുതുതായി ചുട്ടുപഴുപ്പിച്ച ട്രീറ്റുകളുടെ ഒരു പ്ലേറ്റ് പോലെ "അവധിദിന സന്തോഷം" ഒന്നും പറയുന്നില്ല! സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ശേഖരിക്കുകയും ഒരുമിച്ച് സ്വാദിഷ്ടമായ ഓർമ്മകൾ സൃഷ്ടിക്കുകയും ചെയ്യുക.]

* ദേശീയ കുറിയവരുടെ (കുള്ളൻ)  ദിനം !
[.National Short Person Day; ചെറിയ ഉയരം, വലിയ വ്യക്തിത്വം! ഉയരം കുറഞ്ഞ ആളുകൾ ഊർജ്ജവും സർഗ്ഗാത്മകതയും നിശ്ചയദാർഢ്യവും നിറഞ്ഞവരാണ്-എപ്പോഴും ഉയരത്തിൽ നിൽക്കുന്നു!]

* ദേശീയ തീയതി നട്ട് ബ്രെഡ് ഡേ !
[National Date Nut Bread Day ;  ദേശീയ ഈന്തപ്പഴം ബ്രെഡ് ദിനം ആഘോഷിക്കാൻ ഒരു ബേക്കറുടെ ആനന്ദം നൽകുന്നു.

ഇന്നത്തെ മൊഴിമുത്ത്
 ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
‘'പുഞ്ചിരി, ഹാ, കുലീനമാം കള്ളം:
നെഞ്ചു കീറി ഞാന്‍ നേരിനെ കാട്ടാം.!

  [- വൈലോപ്പിള്ളി ശ്രീധര മേനോൻ]
************** 
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുൻ സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവും, "ചരിത്രമെഴുതി ചരിത്രമായവർ ", "ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലൂടെ "ഭരത് മുരളി - അഭിനയവും ജീവിതവും " തുടങ്ങിയ കൃതികൾ രചിക്കുകയും ചെയ്ത പന്ന്യൻ രവീന്ദ്രന്റെയും ( 1945‌),

കേരളത്തിലെ മുസ്ലീം യൂത്ത് ലീഗിന്റെ പ്രസിഡന്റും ലീഗിന്റെ സെക്രട്ടേറിയറ്റ് അംഗവും മുസ്ലീം ലീഗ് പാർലമെന്ററി പാർട്ടിയുടെ ട്രഷററും അഴീക്കോട് അസംബ്ലി മണ്ഡലത്തിൽ നിന്ന് 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിൽകുകയും ചെയ്ത ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്‌ നേതാവ്‌ കെ എം ഷാജിയുടേയും (1971),

panniyan99335

സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും ബോളിവുഡിൽ മുപ്പത് വർഷങ്ങളായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രിയും ഹിന്ദി, ഇഗ്ലീഷ്, തമിഴ്, തെലുഗു, മലയാളം. ( "തട്ടത്തിൻ മറയത്ത്", ഗോഡ് സ് ഓൺ കൺട്രി ) ചിത്രങ്ങളിൽ അഭിനയിക്കുന്ന ഇഷ തൽവാറിന്റെയും (1987),

തമിഴ് തെലുഗു ചിത്രങ്ങളിൽ അഭിനയിക്കുന്ന ചലചിത്ര നടി തമന്ന ഭാട്ടിയയുടെയും (1989), എബിസി വേൾഡ് ന്യൂസ് ടുനൈറ്റ്, ഗുഡ് മോണിംഗ് അമേരിക്ക, 20/20, പ്രൈംടൈം ന്യൂസ് മാഗസിൻ എന്നിവയുൾപ്പെടെ രണ്ട് നെറ്റ്‌വർക്കുകളിൽ പ്രധാന പ്രോഗ്രാമുകൾ അവതാരകനായി അറിയപ്പെടുന്ന അമേരിക്കൻ ടെലിവിഷൻ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ലീല ഡയാൻ സോയറുടെയും (1945),

ദാരിദ്ര്യത്തെ ചിത്രീകരിക്കുന്ന, കൊളോണിയലിസത്തെയും മറ്റ് സാമൂഹിക വ്യാഖ്യാനങ്ങളെയും വിമർശിക്കുന്ന പുതിയ ആവിഷ്‌കാര ചിത്രങ്ങൾക്ക് പ്രശസ്തനായ അമേരിക്കൻ കലാകാരൻ ജീൻ-മൈക്കൽ ബാസ്‌ക്വിയറ്റിന്റെയും (1960),

ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്, ഹാരി പോട്ടർ സീരീസ് തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളിലെ പ്രധാന എതിരാളിയായി അറിയപ്പെടുന്ന ഇംഗ്ലീഷ് നടൻ റാൽഫ് ഫിയന്നസിന്റെയും (1962),

ഓൾ എബൗട്ട് ദാറ്റ് ബാസ്" എന്ന ഗാനത്തിന് ഗ്രാമി അവാർഡ് നേടിയ അമേരിക്കൻ പോപ്പ് ഗായിക മേഗൻ ട്രെയിനറിന്റെയും (1993) ജന്മദിനം !

1panniyan9933

ഇന്നത്തെ സ്മരണ !!!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
വൈലോപ്പിള്ളി,  മ. (1911 - 1985)
പ്രവിത്താനം പി.എം ദേവസ്യ മ. (1903-1986)
എ പി പി നമ്പുതിരി, മ. (1929 -1991)
പാലാ കെ.എം മാത്യു, മ. (1927- 2010)
പി.എം. ആന്റണി, മ. (1951–2011).
കായലാട്ട് രവീന്ദ്രൻ, മ. (2012)
പി.ടി തോമസ്‌ മ. (1950-2021)
താരക നാഥ് ദാസ് മ. (1884 -1958)
മാധവി സർദേശായി, മ. (1962 - 2014)
ജോർജ് എലിയട്ട് മ. (1819-1880)
ഗെർട്രൂഡ് "മാ" റെയ്‌നി മ. ( 1886 -1939)
ഹെലൻ ബീട്രിക്സ് പോട്ടർ  മ.(1866 – 1943)
വാൾട്ടർ ഡാമറോഷ്, മ. (1862 -1950 )
സാമുവൽ ബെക്കറ്റ്, മ. (1906  - 1989) 
ജോ സ്ട്രമ്മർ മ.(1952 -  2002)

ഗുരു ഗോബിന്ദ് സിങ്, ജ. ( 1666 - 1708)
ശാരദാദേവി ജ. (1853- 1920 )
ശ്രീനിവാസ രാമാനുജൻ ജ. (1887-1920 )
കനകലത ബറുവ, ജ. (1924 - 1942)
രജീന്ദർ സിങ് സച്ചാർ ജ. (1923- 2018)
ജിയാക്കോമോ പുച്ചിനി ജ.(1858 -1924)
ഫിലിപ്പോ തോമാസോ മാരിനെറ്റി ജ.(1876 –1944)
അൽസിഡിസ് ഗിഗ്ഗിയ, ജ. (1926 –2015)

ചരിത്രത്തിൽ ഇന്ന് …
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
1836 - ടെക്സസിൽ ഹാരിസ് കൗണ്ടി സ്ഥാപിതമായി.

11panniyan9933

1849 - ഫ്യോഡൊർ ദസ്തേവ്സ്കിയുടെ വധശിക്ഷ അവസാന നിമിഷം മാറ്റി വെച്ചു.

1851 - ഇന്ത്യയിലെ റൂർക്കിയിൽ ആദ്യത്തെ ചരക്കു തീവണ്ടി ഓടി.

1882 - അമേരിക്കൻ കണ്ടുപിടുത്തക്കാരനായ തോമസ് എഡിസൺ ക്രിസ്മസ് ട്രീ ലൈറ്റുകൾ ആദ്യമായി സൃഷ്ടിച്ചു.

1885 - സമുറായി ഇറ്റോ ഹിരോബൂമി ജപ്പാന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി.

1891 - ആസ്ട്രോ ഫോട്ടോഗ്രാഫി വഴി ലോകത്തിലെ ആദ്യ ആസ്ട്രോയിഡ് 323 Brucia കണ്ടു പിടിച്ചു.

1894 - ആൽഫ്രഡ് ഡ്രെഫസ് എന്ന ജൂത സൈനിക ഉദ്യോഗസ്ഥനെ ജർമ്മൻകാരോട് സൈനിക രഹസ്യങ്ങൾ അറിയിച്ചതിന് തെറ്റായി തടവിലാക്കിയതിന് ശേഷമാണ് ഫ്രാൻസിൽ ഡ്രെഫസ് ബന്ധം ആരംഭിച്ചത്. എന്നിരുന്നാലും, പുതിയ തെളിവുകൾ പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി, പക്ഷേ സംഭവം ഫ്രാൻസിനെ രൂക്ഷമായി വിഭജിച്ചു.

1894 - ഫ്രഞ്ച് സംഗീത സംവിധായകനായ ക്ലോഡ് ഡെബസിയുടെ ആദ്യത്തെ ഓർക്കസ്ട്ര മാസ്റ്റർപീസ്, "Prélude à l'apres-midi d'un faune" പാരീസിൽ പ്രദർശിപ്പിച്ചു

1901 - മഹാകവി രവീന്ദ്ര നാഥ ടാഗൂർ ശാന്തിനികേതനം (ബ്രഹ്മചര്യാ ശ്രമം) സ്ഥാപിച്ചു.

1921 - ശാന്തിനികേതനം വിശ്വഭാരതി സർവ്വകലാശാലയാക്കി ഉയർത്തി.

1932 - ബോറിസ് കാർലോഫ് അഭിനയിച്ച ക്ലാസിക് ഹൊറർ ചിത്രം ദി മമ്മി പുറത്തിറങ്ങി.

1965 - അമേരിക്കൻ റൊമാൻസ്-യുദ്ധ ക്ലാസിക് ഡോക്ടർ ഷിവാഗോ പ്രീമിയർ ചെയ്തു. ഡേവിഡ് ലീൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജൂലി ക്രിസ്റ്റിയും ഒമർ ഷെരീഫും അഭിനയിച്ചിരുന്നു

1937 - ന്യൂയോർക്കിനും ന്യൂജഴ്സിക്കു മിടയിൽ 'ലിങ്കൺ തുരങ്കം' തുറന്നു.

66panniyan9933

1939 - ഇടക്കാല കോൺഗ്രസ് സർക്കാരിനെതിരെ മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം.

1941 - യു.എസ്. പ്രസിഡൻറ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റും അദ്ദേഹത്തിന്റെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യാൻ വാഷിംഗ്ടൺ ഡിസിയിൽ കണ്ടുമുട്ടി.

1942 - രണ്ടാം ലോകമഹായുദ്ധം: അഡോൾഫ് ഹിറ്റ്ലർ വി -2 റോക്കറ്റ് ഒരു ആയുധമായി വികസിപ്പിക്കാനുള്ള ഉത്തരവ് നൽകുന്നു.

1947 - ഇറ്റലിയിൽ മന്ത്രിസഭ ഭരണഘടന അംഗീകരിച്ചു.

1964 - എസ്.ആർ -71 ബ്ലാക്ക് ബേഡ് ആദ്യമായി പറന്നു.

1989 - റൊമേനിയൻ കമ്യൂണിസ്റ്റ് ഏകാധിപതി നിക്കളോ ചൗഷസ് ക്യൂവിനെ ജനകീയ വിപ്ലവത്തിൽ പുറത്താക്കി.

1998 - ഫ്രാൻസിന്റെയും യുവന്റസിന്റെയും മിഡ്ഫീൽഡർ സിനദീൻ സിദാൻ ബാലൺ ഡി ഓർ പുരസ്കാരം നേടിയതിന് ശേഷം യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു

2001 -  ബ്രിട്ടീഷ് അൽ-ഖ്വയ്ദ ഭീകരൻ റിച്ചാർഡ് റീഡ് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു വിമാനത്തിൽ ഷൂസിൽ ഒളിപ്പിച്ച ബോംബ് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ അത് തടഞ്ഞു.

2003 - കാലിഫോർണിയയിലെ സാൻ സിമ്യോണിൽ വൻ ഭൂചലനം.

2005 - ഇൻസാറ്റ് 4 A (DTH സംപ്രേഷണം മികവുറ്റതാക്കാൻ ) വിക്ഷേപിച്ചു.

2010 - യുഎസ് പ്രസിഡന്റ് ബരാക് ഒബാമ "ചോദിക്കരുത്, പറയരുത്" എന്ന നയം പിൻവലിക്കാനുള്ള നിയമനിർമ്മാണത്തിൽ ഒപ്പുവച്ചു, സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്ന് സ്വവർഗാനുരാഗികളെ പരസ്യമായി നിരോധിച്ചു.

2018 - ഇന്തോനേഷ്യയിലെ "ചൈൽഡ് ഓഫ് ക്രാക്കറ്റോവ" അഗ്നിപർവ്വതം അനക് ക്രാക്കറ്റോ പൊട്ടിത്തെറിച്ചു, ഇത് 400 മരണങ്ങൾക്ക് കാരണമായ സുനാമിക്ക് കാരണമായി.

2020 - അർജന്റീനിയൻ ഫുട്ബോൾ താരം എഫ്‌സി ബാഴ്‌സലോണയ്‌ക്കായി തന്റെ 644-ാം ഗോൾ നേടി, ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡ് തകർത്തു.
    **************

77panniyan9933
ഇന്ന്, 

മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യ പർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി ശ്രീധരമേനോനെയും (1911 മെയ്‌ 11- 1985 ഡിസംബർ 22), 

ഇസ്രായേൽ വംശം , രാജാക്കന്മാർ എന്നിവയടക്കം അഞ്ച് ക്രിസ്ത്യൻ മഹാകാവ്യങ്ങൾ രചിക്കുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്ത
അധ്യാപകനും കൂടിയായിരുന്ന മഹാകവി പ്രവിത്താനം പി എം ദേവസ്യയേയും
 (  1903- 1986 ഡിസംബർ 22),

അദ്ധ്യാപകനും നിരുപകനും കവിയും ആയിരുന്ന എ.പി പരമേശ്വരൻ നമ്പുതിരി എന്ന എ പി പി നമ്പുതിരി (1929 മാർച്ച് 18-1991 ഡിസംമ്പർ  22),

പൊതുപ്രവർത്തകനും കേരളത്തിലെ കോൺഗ്രസ് നേതാവും ഇടുക്കി മുൻ എം.പിയും, എഴുത്തുകാരനുമായിരുന്ന പാലാ കെ.എം മാത്യുഇനേയും (ജനുവരി 11, 1927 -ഡിസംബർ 22, 2010 (പ്രായം 83),

കേരളത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്, വിശുദ്ധപാപം, കൂടാതെ സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം, മണ്ടേലക്ക് സ്നേഹ പൂർവം വിന്നി, ടെററിസ്റ്റ്, അമേരിക്കൻ മോഡൽ അറബിക്കടലിൽ തുടങ്ങിയ നാടകങ്ങൾ രചിച്ച് രംഗത്ത് അവതരിപ്പിച്ച നാടകകൃത്തും, നാടകസംവിധായകനും തീയേറ്റർ ആക്ടിവിസ്റ്റുമായിരുന്ന പി.എം. ആന്റണിയെയും(1951 – 22 ഡിസംബർ 2011).

കൊയിലാണ്ടിയിലുള്ള അമേച്വർ നാടക പ്രസ്ഥാനത്തിന്റെ വക്താക്കളിൽ ഒരാളും, KPAC യുടെ സ്വന്തം ട്രൂപ്പായ സൌഹാർദ്ദയുടെതടക്കം ആയിരക്കണക്കിനു വേദികളിൽ അഭിനയിച്ച് നാടക രചയിതാവും, ഗാനരചയിതാവും സംവിധായകനുമൊക്കെയായി ഒരുപാടു പേരെ കലാ സാംസ്കാരിക രംഗത്തേക്ക് കൈപിടിച്ചുയർത്തിയ കായലാട്ട് രവീന്ദ്രനെയും (മരണം 22 ഡിസംബർ 2012),

കെപിസിസി വർക്കിംഗ് പ്രസിഡണ്ട്, കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിക്കുകയും, 2016 മുതൽ 2021 വരെ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം (2009-2014) ലോക്സഭയിൽ അംഗവുമായിരുന്ന ഇടുക്കി ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് പി.ടി.തോമസിനെയും (12 ഡിസംബർ 1950 - 22 ഡിസംബർ 2021)

7878panniyan9933

കമ്യൂണിസ്റ്റ്  അനുഭാവിയായി രാഷ്ട്രീയം തുടങ്ങിയതിന് ശേഷം കേരള കോൺഗ്രസിലും പിന്നീട് എൻ.ഡി.പി.യിലും പ്രവർത്തിച്ചിരുന്ന കേരളത്തിലെ ഒരു പൊതുപ്രവർത്തകനും സംസ്ഥാനത്തെ മുൻ‌ ആരോഗ്യമന്ത്രിയുമായ ആർ. രാമചന്ദ്രൻ നായരേയും (22 ഡിസംബർ 1931-2007 ഡിസംബർ 14 ),

കൊളംബിയ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും മറ്റനേകം യൂണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് ഫാക്കൽറ്റി ആയിരുന്ന ലോകപ്രശസ്ത പണ്ഡിതനും ഇന്ത്യൻ സ്വാതന്ത്ര സമര സേനാനിയും ബംഗാളി സ്വദേശിയായിരുന്ന താരക നാഥ് ദാസിനെയും (15 ജൂൺ 1884 -22 ഡിസംബർ 1958)

കൊങ്കിണി സാഹിത്യ മാസിക ജാഗിന്റെ പത്രാധിപരും, ലോക്‌മത് ദിനപത്രത്തിന്റെ ഗോവ എഡിഷൻ പത്രാധിപർ രാജു നായികിന്റെ ഭാര്യയും, ജ്ഞാനപീഠ ജേതാവ് രവീന്ദ്ര കേൽക്കറിന്റെ മരുമകളും മൻതാൻ, ഭാസ - ഭാസ്, ഏക വിതാരചി ജീവിത കഥ,മൻകുള്ളോ രാജ് കുൻവർ (Mankullo Raj Kunvor) തുടങ്ങിയ കൃതികൾ രചിച്ച കൊങ്കിണി സാഹിത്യകാരി മാധവി സർദേശായിയെയും (7 ജൂലൈ 1962 - 22 ഡിസംബർ 2014),

മിൽ ഓൺ ദ ഫ്ലോസ്(1860), സിലാസ് മാർനർ,(1861), മിഡിൽ‌മാർച്ച്(1871-72), ഡാനിയേൽ ഡെറോണ്ടാ(1876) തുടങ്ങിയ നോവലുകൾ എഴുതിയ ഇംഗ്ലീഷ് നോവലിസ്റ്റും വിക്ടോറിയൻ ഇംഗ്ലണ്ടിലെ ഒന്നാം മുൻ‌നിരയിലെ എഴുത്തുകാരിൽ ഒരാളുമായിരുന്ന ജോർജ്ജ് ഇലിയറ്റ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മേരി ആനി ഇവാൻസിനെയും ( 22 നവംബർ 1822 ഡിസംബർ 1880), 

ഒരു അമേരിക്കൻ ബ്ലൂസ് ഗായികയും , ആദ്യകാല ബ്ലൂസ് റെക്കോർഡിംഗ് കലാകാരിയും ,  "മദർ ഓഫ് ദി ബ്ലൂസ്" എന്ന് വിളിക്കപ്പെട്ടിരുന്നവരും നേരത്തെയുള്ള വാഡ്‌വില്ലെയും തെക്കൻ ബ്ലൂസിന്റെ ആധികാരിക ആവിഷ്‌കാരവും പാലിക്കുകയും ബ്ലൂസ് ഗായകരുടെ ഒരു തലമുറയെ സ്വാധീനിക്കുകയും ചെയ്ത ഗെർട്രൂഡ് "മാ" റെയ്‌നിയെയും(ഏപ്രിൽ 26, 1886 - ഡിസംബർ 22, 1939)

ബ്രിട്ടനിലെ കുട്ടികൾക്കു വേണ്ടി ചിത്രസഹിതമായ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരി ഹെലൻ ബീട്രിക്സ് പോട്ടർ ( 28 ജൂലൈ 1866 – 22 ഡിസംബർ 1943)

വിശ്വപ്രസിദ്ധങ്ങളായ ദ് സ്കാർലറ്റ് ലെറ്റർ , ദ് മാൻ വിത്തൗട്ട് എ കൺട്രി തുടങ്ങിയ  ഓപ്പറകൾ, ഗാനങ്ങൾ, ഉപകരണസംഗീതം എന്നിവയിലെല്ലാം  തന്റെ സർഗവൈഭവം പ്രകടമാക്കുകയും ന്യു യോർക്ക് സിംഫണി യുടെ മുഖ്യ അവതാരകൻ ആകുകയും റേഡിയോ സംഗീത പ്രഷേപണത്തിലെ കുലപതികളിൽ ഒരാളാകുകയും ചെയ്ത ജർമ്മൻ അമേരിക്കൻ സംഗീതജ്ഞൻ   വാൾട്ടർ ഡാമറോഷിനെയും (1862 ജനുവരി 30-1950 ഡിസംബർ 22),

877panniyan9933

ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകം രചിച്ച നോബൽ സമ്മാന ജേതാവും ഐറിഷ് നാടകകൃത്തും കവിയും നോവലിസ്റ്റുമായിരുന്ന സാമുവൽ ബാർക്ലെ ബെക്കറ്റ്  എന്ന സാമുവൽ ബെക്കറ്റിനെയും(1906 ഏപ്രിൽ 13 - 1989 ഡിസംബർ 22),

ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും സംഗീതജ്ഞനു o 1976-ൽ രൂപീകരിച്ച ക്ലാഷ് എന്ന പങ്ക് റോക്ക് ബാൻഡിന്റെ സഹസ്ഥാപകനും ഗാനരചയിതാവും റിഥം ഗിറ്റാറിസ്റ്റും പ്രധാന ഗായകനുമായിരുന്ന ജോൺ ഗ്രഹാം മെല്ലർ എന്ന ജോ സ്ട്രമ്മറിനെയും(21 ഓഗസ്റ്റ് 1952 - 22 ഡിസംബർ 2002),

യോദ്ധാവും, കവിയും തത്ത്വചിന്തകനുമായിരുന്ന സിഖ് മതത്തിന്റെ പത്താമത്തെ ഗുരുവും ആദ്യ സിഖ് ഗുരുവായ ഗുരു നാനക്ക് സ്ഥാപിച്ച സിഖ് വിശ്വാസത്തെരൊരു സംഘടിത രൂപമുള്ള മതമായി ചിട്ടപ്പെടുത്തുകയും ചെയ്ത ഗുരു ഗോബിന്ദ് സിങ് ( 22 ഡിസംബർ 1666 - 7 ഒക്ടോബർ 1708), 

ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയും അദ്ദേഹത്തിനു കാളീ മാതാവിന്റെ പ്രതിരൂപവു മായിരുന്ന ശാരദാദേവിയെയും (പൂർവ്വാശ്രമത്തിൽ ഇവരുടെ പേര് ശാരദാമണി മുഖോപാദ്ധ്യായ ) (1853ഡിസംബർ 22 - 1920 ജൂലൈ 20), 

ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന  ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജനെയും  (1887 ഡിസംബർ 22 – 1920 ഏപ്രിൽ 26),

ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ടു നടന്ന ഒരു ജാഥയിൽ പങ്കെടുക്കവേ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട ആസ്സാമിൽ നിന്നുള്ള  സ്വാതന്ത്ര്യ സമര പ്രവർത്തക ആയിരുന്ന കനകലത ബറുവയെയും (22 ഡിസംബർ 1924 - 20 സെപ്തംബർ 1942),

56757panniyan9933

ഒരു ഇന്ത്യൻ അഭിഭാഷകനും ഡൽഹി ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള യുണൈറ്റഡ് നേഷൻസ് സബ് കമ്മീഷൻ അംഗവും, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ ഉപദേശകനും , ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കാൻ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 2005 മാർച്ചിൽ സ്ഥാപിച്ച ഏഴംഗ ഉന്നതതല സമിതിയുടെ ചെയർമാനുമായിരുന്ന രാജിന്ദർ സച്ചാറിനെയും (22 ഡിസംബർ 1923 - 20 ഏപ്രിൽ 2018) 

പ്രധാനമായും തന്റെ ഗ്രാൻഡ് ഓപ്പറകളായ ടുറണ്ടോട്ട്, ടോസ്കോ, ലാ ബോഹെം എന്നിവയ്ക്ക് പേരുകേട്ട ഇറ്റാലിയൻ സംഗീതസംവിധായകൻ ജിയാക്കോമോ പുച്ചിനിയെയും(22 ഡിസംബർ 1858 - 29 നവംബർ 1924)

ഇറ്റാലിയൻ കവിയും,ഭവിഷ്യവാദ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്ന ഫിലിപ്പോ തോമാസോ മാരിനെറ്റിയെയും(22 ഡിസം: 1876 – 2 ഡിസം: 1944)

1950 ലോകകപ്പ് ഫൈനലിൽ ഉറൂഗ്വായുടെ വിജയഗോൾ നേടി പ്രശസ്ഥനായ ഇറ്റാലിയൻ - ഉറൂഗ്വൻ ഫുട്ബോൾ കളിക്കാരൻ അൽസിഡിസ്  എഡ്ഗാർദോ ഗിഗ്ഗിയയെയും (22 ഡിസംബർ 1926 – 16 ജൂലൈ 2015) ഓർമ്മിക്കാം.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment