/sathyam/media/media_files/sgoR77krje2rM4nnuIF4.jpg)
1199 ധനു 9
രോഹിണി / ചതുർദ്ദശി
2023 ഡിസംബർ 25, തിങ്കൾ
ചങ്ങനാശ്ശേരി പുതൂർ പള്ളി ചന്ദനക്കുടം (25/26)
ഇന്ന് ;
🌹 ക്രിസ്തുമസ് ആശംസകൾ🌹
[Christmas Day ; യേശുവിന്റെ ജന്മ സ്മരണ. ക്രിസ്ത്യൻ ബൈബിൾ അനുസരിച്ച്, പുരാതന പാലസ്തീനിലെ ഒരു പട്ടണമായ ബെത്‌ലഹേമിൽ കന്യാമറിയത്തിനും അവരുടെ ഭർത്താവ് ജോസഫിനും മകനായി യേശു ജനിച്ചു. എല്ലാ വഴികളിലും മുഴങ്ങുക! ഹോളിയുടെ കൊമ്പുകൾ കൊണ്ട് ഹാളുകൾ അലങ്കരിക്കുക, സ്വാദിഷ്ടമായ പലഹാരങ്ങളിൽ മുഴുകുക, ആഘോഷം മനോഹരമാക്കുക, പ്രിയപ്പെട്ടവരുമായി അവിസ്മരണീയമായ ഓർമ്മകൾ നിർമ്മിക്കുക ]
- അടൽ ബിഹാരി വാജ്‌പൈ ജന്മശതാബ്ദി ആരംഭം ഇന്ന് (1924)
* ഇൻഡ്യ : സൽഭരണ ദിനം !
[Good Governance Day/തുളസിപൂജ ദിനം] /sathyam/media/media_files/TzLhLtBFkgmGeswnAxy0.jpg)
* തൈവാൻ: ഭരണഘടന ദിനം !
* പാക്കിസ്ഥാൻ :കൈദ് എ ആസം ദിനം !
* ചെച്ച്നിയ: വൈനഘ് പുരാണപ്രകാരം
മൽഘ് (സൂര്യന്റെ ജന്മദിനം)ആഘോഷം!
* പെറു: ചില സ്ഥലങ്ങളിൽ തകാനകുയി
(പരസ്പ്പരം തല്ല്) ആഘോഷം.!
* കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ചാഡ്, കോങ്കൊ, ഗാബൺ: ശിശുദിനം !
* US: ദേശീയ മത്തങ്ങ പൈ ദിനം !
[National Pumpkin Pie Day 0; പേസ്ട്രി ക്രസ്റ്റിൽ പൊതിഞ്ഞ മസാലകൾ ചേർത്ത സ്ക്വാഷിന്റെ ഒരു കഷ്ണം ചേർക്കുക, മുകളിൽ ക്രീം ഉപയോഗിച്ച് അധിക മാധുര്യം നൽകുകയും നിങ്ങളുടെ വീട്ടിലുണ്ടാക്കുന്ന പൈ റെസിപ്പി മികച്ചതാക്കുകയും ചെയ്യുക]
.
. ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്
''അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും''
''നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട് മാറിപോവുക എന്നു പറഞ്ഞാൽ അത് മാറി പോകും.
''നാളയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച്ആകുലപ്പെട്ടുകൊള്ളും. ഒരോ ദിവസത്തിനും അതിന്റെ ക്ലേശം മതി. മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ..''
. [ - യേശു ക്രിസ്തു ]
. ***********
കേരള ഹൈക്കോടതിയിലെ മുൻ ന്യായാധിപൻ കെ ടി ശങ്കരന്റെയും (1954),
/sathyam/media/media_files/gQTr8Lc81cCP7zfsHsb3.jpg)
ചിത്രകാരനും കവിയും എഴുത്തുകാരനുമായ പോൾ കല്ലാനോടിന്റെയും (1951),
2009ല്‍ പ്രദര്‍ശനത്തിനെത്തിയ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് അന്‍വര്‍, ഗ്രാന്റ്മാസ്റ്റര്‍, കിളി പോയി, ആടുപുലിയാട്ടം, കസബ, ഊഴം, രണം എന്നീ മലയാളചിത്രങ്ങളുൾപ്പടെ തെലുങ്ക്, തമിഴ് എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സമ്പത്ത് രാജിന്റേയും (1968),
നിരവധി തെലുങ്ക് തമിഴ്, ഹിന്ദി ചിത്രങൾ സംവിധാനം ചെയ്തിട്ടുള്ള എ കരുണാകാരന്റേയും (1971) ,
സാരംഗിയെ ഒരു അനുബന്ധ വാദ്യം എന്ന നിലയിൽ നിന്നും ഒരു സമ്പൂർണ്ണ വാദ്യം എന്ന സ്ഥാനത്തേക്ക് എത്തിക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച പണ്ഡിറ്റ് രാം നാരായണിന്റെയും (1927),
ഹിന്ദി ചലചിത്ര നടിയും നർത്തകിയും ടെലിവിഷൻ അഭിനേത്രിയുമായ രാഖി സാവന്തിന്റെയും (1978),
പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിൽ നായികയായി അഭിനയിക്കുന്ന നഗ്മ എന്ന നന്ദിത മൊറാർജിയുടെയും (1974),
ജിംനാസ്റ്റിക്സ് ലോകകപ്പിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായ അരുണ ബുദ്ധ റെഡ്ഡിയുടെയും (1995),
ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് നായകൻ അലിസ്റ്റയർ നഥാൻ കുക്ക് എന്ന അലിസ്റ്റയർ കുക്കിന്റെയും(1984),
21 ദശക്ഷത്തിലധികം റെക്കോഡുകൾ വിറ്റഴിച്ച ലോകത്തിലെ ഏറ്റവുമധികം വിൽക്കപ്പെടുന്ന ആർടിസ്റ്റുകളിൽ ഒരാളായ ബ്രിട്ടീഷ് പോപ് ഗായികയും സംഗീതജ്ഞയുമായ ഡൈഡോ എന്ന ഫ്ലോറിയൻ ക്ലൊഡ് ഡി ബോൻവില്ലെ ആംസ്റ്റ്രോങ്ങിന്റെയും (1979),
ഭാരതവായുസേനയിലെ മുൻ വൈമാനികനും, ബഹിരാകാശത്ത് എത്തിയ ആദ്യ ഭാരതീയനായ രാകേഷ് ശർമ്മയോടൊപ്പം ബഹിരാകാശ ദൗത്യങ്ങൾക്കുള്ള പരിശീലനത്തിൽ പങ്കെടുത്തയാളുമായ രവീശ് മൽഹോത്രയുടെയും (1943) ,
തുടർച്ചയായി മൂന്ന് തവണ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്ന വ്യവസായിയും രാഷ്ട്രീയക്കാരനുമായ നവാസ് ഷെരീഫിന്റേയും (1949),
/sathyam/media/media_files/wvfdNMQAEDMBSsXoLmvq.jpg)
കനേഡിയൻ ലിബറൽ പാർട്ടി നേതാവും കാനഡയുടെ മുൻപ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകനും 2015 നവംബർ 4ന് കാനഡയുടെ 23-മത്തെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയും ചെയ്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടേയും (1971) ജന്മദിനം.!
ഇന്നത്തെ സ്മരണ !!!
***********
സ്വാതി തിരുനാൾ രാമവർമ്മ മ.
(1813- 1846)
എം.എസ്. ദേവദാസ് മ. (1912 -1987)
എൻ.എൽ. ബാലകൃഷ്ണൻ മ. (1943-2014)
സൂരജ് മൽ മ. (1707 -1763 )
വേലു നച്ചിയാർ മ. (1730 -1796 )
സി.രാജഗോപാലാചാരി മ. (1878 -1972 )
ഗ്യാനി സെയിൽ സിംഗ് മ. ( 1916 - 1994)
ഭൂപേന്ദ്രനാഥ് ദത്ത മ(1880-1961)
നൃപൻ ചക്രവർത്തി മ. (1905-2004)
ജി.പി. സിപ്പി മ. ( 1914-2007)
സാധന ശിവദാസാനി മ. (1941- 2015)
ഹരിത കൌർ ദിയോൾ മ. (1972-1996)
ചാർളി ചാപ്ലിൻ മ. ( 1889 - 1977)
ഹെലൻ ജോസഫ് മ. ( 1905 – 1992)
ജെയിംസ് ബ്രൗൺ മ. (1933 -2006)
അടൽ ബിഹാരി വാജ്പേയി ജ. (1924-2018)
മദൻ മോഹൻ മാളവ്യ ജ. (1861–1946)
മുഹമ്മദ് അലി ജിന്ന ജ. (1876 - 1948)
അൻവർ സാദത്ത് ജ. (1918 -1981)
ഐ.സി. ചാക്കോ ജ. (1875 -1966)
പി.കെ. നാരായണപിള്ള ജ. (1910-1990)
കോട്ടയം ഭാസി ജ. (1912-1981)
ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി ജ. (1916-1993)
വി.വി.കെ. വാലത്ത് ജ. (1919 - 2000)
ഗോപാലകൃഷ്ണൻ കോലഴി ജ. (1934-1983)
നെയ്യാറ്റിൻകര വാസുദേവൻ ജ. (1939-2008)
ഡോ.എം എം അൻസാരി ജ. (1880-1936)
ഓം പ്രകാശ് ശർമ്മ ജ. (1924-1998)
മണി കൗൾ ജ. (1944- 2011)
നൗഷാദ് അലി ജ. (1919 - 2006)
ഡോ. കപില വത്സ്യായൻ ജ. (1928-2020)
ക്ലാര ബാർട്ടൺ ജ. (1821-1912)
തായ്ഷോ ചക്രവർത്തി ജ. (1879 -1926 )
ലിറോയ് റോബർട്ട് റിപ്ലെ ജ. (1890 -1949)
ലൂയിസ് ഷെവർലെ ജ. (1878-1941)
/sathyam/media/media_files/TD58sinHweVpxnrPWnfN.jpg)
ചരിത്രത്തിൽ ഇന്ന്…
**************
800 - ലിയോ മൂന്നാമൻ മാർപ്പാപ്പ ചാർലിമെയ്നെ ആദ്യത്തെ വിശുദ്ധ റോമൻ ചക്രവർത്തിയായി കിരീടമണിയിച്ചു.
1066 - വില്യം ദി കോൺക്വറർ ഇംഗ്ലണ്ടിന്റെ രാജാവായി കിരീടധാരണം നടത്തി, ഇംഗ്ലണ്ട് നോർമൻ കീഴടക്കിയത് പൂർത്തിയാക്കി.
1656 - ഡച്ച് ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ക്രിസ്റ്റ്യാൻ ഹ്യൂഗൻസ് ആദ്യത്തെ പെൻഡുലം ക്ലോക്ക് സൃഷ്ടിച്ചു.
1741 - സ്വീഡിഷ് ജ്യോതി ശാസ്ത്രജ്ഞനായ ആൻഡേഴ്സ് സെൽഷ്യസ് സെന്റിഗ്രേഡ് താപനില സ്കെയിൽ അവതരിപ്പിച്ചു.
1868 - യുഎസ് പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത എല്ലാ കോൺഫെഡറേറ്റുകൾക്കും നിരുപാധിക മാപ്പ് നൽകി.
1914 - ഒന്നാം ലോകമഹായുദ്ധ സമയത്ത് ഒരു ക്രിസ്മസ് ഉടമ്പടി ഉണ്ടായി, ഫ്രഞ്ച്, ജർമ്മൻ, ബ്രിട്ടീഷ് സൈനികർ ശ്മശാന ചടങ്ങുകൾ, തടവുകാരെ കൈമാറ്റം, ഫുട്ബോൾ, പാട്ട് എന്നിവയിൽ ഏർപ്പെട്ടു.
1925 - ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി നിലവിൽ വന്നു.
1926 - ജപ്പാനിലെ 126 മത് ചകവർത്തിയായി ഹിരോ ഹിതോ സ്ഥാനമേറ്റു.
1927 - ലെ ഒരു മഹാസമരത്തിൽ വെച്ച് ഡോ. ബിആർ അംബേദ്കർ മനുസ്മൃതി പരസ്യമായി കത്തിച്ചു. ബ്രാഹ്മണ വാദത്തിനെതിരെയുള്ള മനുഷ്യരുടെ പോരാട്ടത്തിന്റെ നാഴികക്കല്ലായി മാറി ഈ സംഭവം.
1932 - ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ എഴുപതിനായരിത്തിലേറെപ്പേർ മരിച്ചു.
1940 - ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ വിക്ടോറിയയ്‌ക്കെതിരായ മത്സരത്തിൽ ഡക്കിന് പുറത്തായി
1948 - ആമിന ബുക്ക് സ്റ്റാൾ ആരംഭം.
/sathyam/media/media_files/fPgf57u8IPbRfInrdB2N.jpg)
1962 - ഹാർപ്പർ ലീയുടെ ഐതിഹാസിക പുസ്തകമായ ടു കിൽ എ മോക്കിംഗ് ബേർഡിന്റെ ചലച്ചിത്രാവിഷ്കാരം, എക്കാലത്തെയും മികച്ച വിൽപ്പനയുള്ള പുസ്തകങ്ങളിൽ ഒന്നായി, നിരൂപണപരവും വാണിജ്യപരവുമായ വിജയത്തിലേക്ക് പ്രീമിയർ ചെയ്തു.
1979 - അഫ്ഗാനിസ്ഥാനി ൽ സോവിയറ്റ് യൂണിയന്റെ കടന്ന് കയറ്റം.
1984 - യുവന്റസിന്റെയും ഫ്രാൻസിന്റെയും മിഡ്ഫീൽഡർ മൈക്കൽ പ്ലാറ്റിനി ബാലൺ ഡി ഓർ അവാർഡ് നേടിയതിന് ശേഷം തുടർച്ചയായ രണ്ടാം തവണയും യൂറോപ്പിലെ മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു
1989 - റൊമാനിയൻ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി നിക്കോളെ സ്യൂഷെസ്‌കുവിനെയും ഭാര്യ എലീനയെയും വംശഹത്യയുടെയും വ്യക്തിത്വ സമ്പുഷ്ടീകരണത്തിന്റെയും കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും വധിക്കുകയും ചെയ്തു
1989 - ബെർലിൻ മതിലിന്റെ പതനം ആഗോളതലത്തിൽ 100 ​​മില്യൺ പ്രേക്ഷകരിലേക്ക് ആഘോഷിക്കുന്നതിനായി സംഗീത കമ്പോസർ ലിയോനാർഡ് ബേൺസ്റ്റൈൻ കിഴക്കൻ ബെർലിനിലെ ഷൗസ്പിൽ ഹൗസിൽ ബീഥോവന്റെ സിംഫണി നമ്പർ 9 നടത്തി.
1991 - സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി രാജിവച്ചു, അത് താമസിയാതെ 15 വ്യത്യസ്ത രാജ്യങ്ങളായി പിരിഞ്ഞു.
2000 - അന്ത്യോദയ അന്ന യോജന പദ്ധതി ആരംഭിച്ചു.
2002 - ഗ്രാമീണ സ്വൽ ജലധാര പദ്ധതി തുടങ്ങി.
2021 - നാസ ബഹിരാകാശത്തെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്കോപ്പ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി വിക്ഷേപിച്ചു.
/sathyam/media/media_files/7Ljjrq2Is2gF7DD5Za9F.jpg)
**************
ഇന്ന് ;
മലയാള സാഹിത്യനിരൂപകനും പത്രപ്രവർത്തകനും ദേശാഭിമാനിയുടെ പത്രാധിപരും . ആയിരുന്ന എം.എസ്. ദേവദാസിനെയും ( 1912 ഒക്ടോബർ 15-ഡിസംബർ 25 1987),
മലയാള സിനിമകളിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്ന നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ എന്ന എൻ.എൽ. ബാലകൃഷ്ണനെയും (1943-2014 ഡിസംബർ 25),
ജാട്ട് വംശജരുടെ നേതാവായി പരിഗണിക്കപ്പെടുകയും ഭരണകാലത്ത് ഭരത്പൂരിനെ കരുത്തുറ്റ ഒരു രാജ്യമായി ഉയർത്തിയ .ജാട്ടുകളുടെ പ്ലേറ്റോ എന്നറിയപ്പെടുന്ന സൂരജ് മലിനെയും ( 1707 ഫെബ്രുവരി–1763 ഡിസംബർ 25),
ഝാൻസി റാണിക്കും മുമ്പേ 1780 ൽ ഒരു ചെറു സൈന്യത്തെ കെട്ടിപ്പടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയ തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്ന വേലു നച്ചിയാറിനെയും (1730 ജനുവരി 3-1796 ഡിസംബർ 25),
ജുഗന്തർ പത്രികയുടെ പത്രാധിപരായിരുന്ന ഒരു വിപ്ലവകാരിയും പിന്നീട് പ്രമുഖ സാമൂഹികശാസ്ത്രജ്ഞനുമായ ഭൂപേന്ദ്രനാഥ് ദത്തയെയും (1880 സെപ്റ്റംബർ 4 - 25 ഡിസംബർ 1961),
സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനും ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലും ആയിരുന്ന ചക്രവർത്തി രാജഗോപാലാചാരി എന്ന സി. രാജഗോപാലാചാരിയെയും(1878 ഡിസംബർ 10 - 1972 ഡിസംബർ 25),
രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവും ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയും ആയിരുന്ന ഗ്യാനി സെയിൽ സിംഗിനെയും (മേയ് 5 1916 – ഡിസംബർ 25 1994),
/sathyam/media/media_files/RPaE5oUOcLINGumb4j3I.jpg)
തന്റെ 22 വയസ്സിൽ 1994 സെപ്തംബർ രണ്ടിനു തനിച്ച് വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ വനിത പൈലറ്റ് ഫ്ലൈറ്റ് ലഫ്. ഹരിത കൌർ ദിയോളിനെയും (1972-1996 ഡിസംബർ 25),
1978 മുതൽ 1988 വരെ ത്രിപുര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനായിരുന്ന നൃപെൻ ചക്രവർത്തിയെയും (4 ഏപ്രിൽ 1905 - 25 ഡിസംബർ 2004 ),
ബോളിവുഡ് സിനിമ വ്യവസായത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്ന G. P. സിപ്പി എന്നറിയപ്പെടുന്ന ഗോപാൽദാസ് പർമാനന്ദ് സിപാഹിമലാനിയെയും (14 സെപ്റ്റംബർ 1914 - 25 ഡിസംബർ 2007),
60 കളിലും 70 കളിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഹിന്ദി ചലചിത്ര നായിക സാധന ശിവദാസാനി എന്ന സാധനയുടെയും (2 സെപ്റ്റംബർ 41-25 ഡിസംബർ 2015)
പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന ചാർളി ചാപ്ലിനെയും ( ഏപ്രിൽ 16, 1889 – ഡിസംബർ 25, 1977),
ഇംഗ്ലീഷുകാരുടെ നേതൃത്വത്തിൽ വർണ്ണവിവേചനത്തിനെതിരേ പ്രവർത്തിച്ച ഒരു സംഘടനയായിരുന്ന സൗത്ത് ആഫ്രിക്കൻ കോൺഗ്രസ്സ് ഓഫ് ഡെമോക്രാറ്റ്സിന്റെ സ്ഥാപകാംഗവും ദക്ഷിണാഫ്രിക്കയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഫെഡറേഷൻ ഓഫ് സൗത്ത് ആഫ്രിക്കൻ വുമൺ എന്നൊരു സംഘടന ആരംഭിക്കുകയും, നിലനിന്നിരുന്ന പാസ് ലോ നിയമത്തിനെതിരേ 1956 ഓഗസ്റ്റ് 9 ന് ഏതാണ്ട് ഇരുപതിനായിരത്തോളം വരുന്ന വനിതകൾ പ്രിട്ടോറിയയിലെ യൂണിയൻ ബിൽഡിങ്ങിലേക്കു മാർച്ചു നടത്തുന്നതിനു നേതൃത്വം കൊടുത്ത ഹെലൻ ബിയാട്രീസ് ജോസഫ് എന്ന ഹെലൻ ജോസഫിനെയും( 8 ഏപ്രിൽ 1905 – 25 ഡിസംബർ 1992)
/sathyam/media/media_files/CyVjQkjpSxb9fBQxe7H9.jpg)
അമേരിക്കൻ ഗായകനും, ഗാനരചയിതാവും, നർത്തകനും "സോൾ സംഗീതത്തിന്റെ ഗോഡ്ഫാദർ" എന്നറിയപെടുകയും ഫങ്ക് സംഗീതത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളും ആയിരുന്ന ജെയിംസ് ജോസഫ് ബ്രൗണിനെയും (മേയ് 3, 1933 - ഡിസംബർ 25, 2006)
വ്യാഖ്യാതാവ്, നിരൂപകൻ, ഗവേഷകൻ, ശാസ്ത്രജ്ഞൻ, കവി എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ പ്രതിപാദിക്കുന്നതിനായി, സാങ്കേതിക പദങ്ങളുണ്ടാക്കുന്നതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്ത ബഹുഭാഷ പണ്ഡിതനായിരുന്ന ഐ.സി. ചാക്കോയെയും (25 ഡിസംബർ 1875 - 27 മേയ് 1966),
പ്രമുഖ മലയാള സാഹിത്യകാരനും, സംസ്കൃതപണ്ഡിതനുമായിരുന്ന പി.കെ. നാരായണപിള്ള യെയും (25 ഡിസംബർ 1910 - 20 മാർച്ച് 1990),
ഒന്നാം കേരളാ നിയമസഭയിൽ കോട്ടയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റുകാരനായ രാഷ്ട്രീയ പ്രവർത്തകനായിരുന്ന കോട്ടയം ഭാസി എന്നറിയപ്പെടുന്ന പി. ഭാസ്കരൻ നായരെയും (25 ഡിസംബർ 1912- 1981),
മലയാള സാഹിത്യ സർവ്വസ്വം എഴുതിയ അദ്ധ്യാപകനും പണ്ഡിതനും കഥകളി തൽപരനും ആയിരുന്ന ചെങ്ങാരപ്പള്ളി നാരായണൻ പോറ്റിയെയും(1916 ഡിസംബർ 25- 1993 മെയ് 17)
നിരവധി ചരിത്രഗ്രന്ഥങ്ങളുടെ കർത്താവായ വി.വി.കെ. വാലത്തിനെയും (25 ഡിസംബർ 1919 - 31 ഡിസംബർ 2000)
മലയാള കവിയും ബാലസാഹിത്യകാരനും ആയിരുന്ന ഗോപാലകൃഷ്ണൻ കോലഴിയെയും (1934 ഡിസംബർ 25- 1983 ജനുവരി 4),
/sathyam/media/media_files/rIDywt6bEBF6er07qSIP.jpg)
കർണ്ണാനന്ദകരമായ സ്വരവും, ഭാഷാവ്യാകരണത്തിലെ അപാരമായ പാണ്ഡിത്യവും വരദാനമായി ലഭിച്ച കേരളത്തിലെ വളരെ പ്രശസ്തനായ ഒരു കർണാടക സംഗീതജ്ഞനായിരുന്ന നെയ്യാറ്റിൻകര വാസുദേവനെയും (25 ഡിസംബർ 1939-13 മേയ് 2008).
മലയാളസിനിമാഗാനങ്ങളുടെ കൂട്ടത്തില്‍ എന്നും മികച്ചു നില്‍ക്കുന്ന
" രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ് മത്തായി), നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം), ഇത്തിരി നാണം പെണ്ണിന് കവിളില്‍ (തമ്മില്‍ തമ്മില്‍) തുടങ്ങി നൂറിലധികം മലയാള ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയിട്ടുള്ള പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന പൂവച്ചല്‍ ഖാദറിനേയും (ഡിസംബര്‍ 25, 1948 - 2021 ജൂണ്‍ 22)
ബി ജെ പി നേതാവും, ഇൻഡ്യയുടെ മുൻ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്പേയിയെയും (ഡിസംബർ 25,1924-ഓഗസ്റ്റ് 16, 2018),
ഏഷ്യയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും , സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, എന്നീനിലകളിലും പ്രസിദ്ധനായിരുന്ന മദൻ മോഹൻ മാളവ്യയെയും(25 ഡിസംബർ 1861– 12 നവംബർ1946),
മുസ്ലീം രാഷ്ട്രീയ നേതാവും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, ആദ്യത്തെ ഗവർണർ ജനറലും ഖ്വായിദ്-ഇ-ആസം ( "Great Leader") എന്നും ബാബ-ഇ-ഖതം ("Father of the Nation")എന്നും അറിയപ്പെടുന്ന മുഹമ്മദ് അലി ജിന്നയെയും (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948),
ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും മുൻ അധ്യക്ഷനുമായിരുന്നു മുക്താർ അഹമ്മദ് അൻസാരിയെയും (25 ഡിസംബർ 1880-10 May 1936)
ബോളിവുഡ് ചലച്ചിത്ര രംഗത്തെ സംഗീത സംവിധായകനും സംഗീതജ്ഞനും ആയിരുന്ന നൗഷാദ് അലിയെയും (ഡിസംബർ 25 1919 – മേയ് 5 2006) ,
ഇംഗ്ലീഷ് നോവലുകൾ പകർത്തുകയോ വിവർത്തനം ചെയ്യുകയോ ചെയ്യുന്ന കാലത്ത് ഹിന്ദിയിൽ നാനൂറ്റി അൻപതോളം റിയലിസ്റ്റിക് ഡിറ്റക്ടീവ് നോവലുകൾ എഴുതുകയും, ലക്ഷ്യബോധത്തോടെയുള്ള പുരോഗമന ലളിതസാഹിത്യത്തിന്റെ സൃഷ്ടിയ്ക്കും ഹിന്ദി മനസ്സിൽ ആഴത്തിൽ പതിഞ്ഞതിനുo, ഉത്തർപ്രദേശ് ഗവൺമെന്റ് നോവൽ സാമ്രാട്ട് എന്ന ബഹുമതി നൽകി ആദരിച്ച ഓം പ്രകാശ് ശർമ്മയെയും ((25 ഡിസംബർ 1924 - 14 ഒക്ടോബർ 1998)
/sathyam/media/media_files/NCFDDdSXEwCN1GVv1ZXE.jpg)
ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യം കൊണ്ട് പ്രശസ്തയായ മുൻ രാജ്യസഭ അംഗം ഡോ. കപില വത്സ്യായനെയും (25 ഡിസംബർ 1928-സെപ്റ്റംബർ 16, 2020),
ഇന്ത്യൻ സിനിമയുടെ ഭാവുകത്വ പരിണാമത്തിന് ഏറെ സംഭാവനകൾ നൽകുകയും,ദേശീയവും അന്തർദേശീയവുമായ അംഗീകാരം നേടുകയും ചെയ്ത ഇന്ത്യൻ ചലച്ചിത്രസംവിധായകൻ മണി കൗളിനെയും (1944 ഡിസംബർ 25 – -2011 ജൂലൈ 6),
സ്ത്രീകൾ അധികം പുറത്തുപോയി ജോലി ചെയ്യാതിരുന്ന കാലഘടത്തിൽ യുദ്ധമേഖലയിൽ ശുശ്രൂഷകയായി സേവനമനുഷ്ഠിക്കുകയും അമേരിക്കൻ റെഡ്ക്രോസ് സ്ഥാപിക്കുകയും ചെയ്ത ക്ലാരിസ്സ ഹാർലൊ ബാർട്ടൺ എന്ന ക്ലാര ബാർട്ടണിനെയും (25 ഡിസംബർ 1821 – 12 ഏപ്രിൽ, 1912),
ഷെവർലെ മോട്ടോർ കാർ കമ്പനിയുടെ സഹസ്ഥാപകനായ (1911-ൽ)ഒരു അമേരിക്കൻ റേസിംഗ് ഡ്രൈവറും മെക്കാനിക്കും സംരംഭകനുമായിരുന്ന ലൂയിസ്-ജോസഫ് ഷെവർലെയേയും ( ഫ്രഞ്ച്: ഡിസംബർ 25, 1878 - ജൂൺ 6, 1941)
ആഭ്യന്തര രംഗത്ത് പാർലമെന്ററി പ്രവർത്തനങ്ങളുടെ വിപുലീകരണം നടത്തിയ ജപ്പാനിലെ 123-ആമതു ചക്രവർത്തിയായിരുന്ന തായ്ഷോ ചക്രവർത്തിയെയും (1879 ഓഗസ്റ്റ് 31 – 1926 ഡിസംബർ 25),
അമേരിക്കൻ കാർട്ടൂണിസ്റ്റ് , വ്യവസായ സംഘാടകൻ, വാസനാ സിദ്ധമായി നരവംശ. ശാസ്ത്രജ്ഞനും "റി പ്ലെയ്സ് ബിലീവ് ഇറ്റ് ഓർ നോട്ട് " എന്ന പരമ്പരയുടെ സൃഷ്ടാവും ആയിരുന്ന ലിറോയ് റോബർട്ട് റിപ്ലെയെയു (ഡിസംബർ 25, 1890 – മെയ് 27, 1949),
/sathyam/media/media_files/O3sAqacgF48GbPBr1AVk.jpg)
ബഹുകക്ഷിവ്യവസ്ഥ തിരികെക്കൊണ്ടു വരൽ, സ്വകാര്യനിക്ഷേപകർക്ക് വാതിലുകൾ തുറന്നുകൊടുത്ത് ഇൻഫിതാഹിന്റെ ആവിഷ്ക്കാരം, തുടങ്ങി ഈജിപ്റ്റിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന പല ഭരണപരിഷ്ക്കാരങ്ങളും കൊണ്ടുവരികയും, 1973-ലെ ഒക്ടോബർ യുദ്ധത്തിന് നേതൃത്വം നൽകുകയും , ഇസ്രയേൽ സന്ദർശിക്കുകയും അതിനെത്തുടർന്നുള്ള ക്യാമ്പ് ഡേവിഡ് കരാറും സമാധാനത്തിനുള്ള നോബൽ പുരസ്ക്കാര ജേതാവും ആയിരുന്ന ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് അൻവർ അൽ സാദത്തിനെയും (25 ഡിസംബർ 1918- 6 ഒൿടോബർ 1981) ഓർമ്മിക്കുന്നു. !
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us