ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
കന്നി 10
പുണർതം / നവമി
2024 / സെപ്റ്റംബര്‍ 26,
വ്യാഴം
ഇന്ന് ;
*ലോക പരിസ്ഥിതിആരോഗ്യ ദിനം ! [ World environment Health Day - ആഗോള തലത്തിലുള്ള പരിസ്ഥിതി ആരോഗ്യം വീണ്ടെടുക്കേണ്ടതിൻ്റെ ഭാഗമായി ആരോഗ്യമുള്ള കമ്മ്യൂണിറ്റികൾക്കും പരിസ്ഥിതി ആരോഗ്യത്തിനും മുൻഗണന നൽകുക' എന്ന മുദ്രാവാക്യവുമായ ലോകമെമ്പാടു ഈ ദിനം പരിസ്ഥിതി ആരോഗ്യ ദിനമായി ആചരിക്കുന്നു. പരിസ്ഥിതി ആരോഗ്യവും മനുഷ്യൻ്റെ ആരോഗ്യവും തമ്മിലുള്ള സുപ്രധാന ബന്ധത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ ഉദ്ദേശ ലക്ഷ്യം. മനുഷ്യൻ്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന പരിസ്ഥിതി, മെച്ചപ്പെടുത്തുന്നതിന് വ്യക്തികളെയും ഗ്രൂപ്പുകളെയും ഭരണകൂടങ്ങളെയും പ്രചോദിപ്പിക്കുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. സുസ്ഥിര ജീവിതത്തിന് നിർണായകമായ വിവിധ പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങൾ, മാലിന്യ സംസ്‌കരണം തുടങ്ങി സുരക്ഷിതമായ പാർപ്പിടം, ശുദ്ധവായു, വെള്ളം എന്നിവ വരെ ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നുണ്ട്. ]
*ലോക സമുദ്ര ദിനം! [ഷിപ്പിംഗ് സുരക്ഷ , സമുദ്ര സുരക്ഷ , സമുദ്ര പരിസ്ഥിതി എന്നിവയുടെ പ്രാധാന്യത്തിലും IMO യുടെ പ്രവർത്തനത്തിൻ്റെ ഒരു പ്രത്യേക വശം ഊന്നിപ്പറയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് സെപ്തംബർ അവസാന വ്യാഴാഴ്ച ലോക സമുദ്രദിനം ആചരിക്കുന്നത്. ]
*സമ്പൂർണ്ണ ആണവനിരായുധീകരണ ദിനം ![ആഗോള ആണവ നിരായുധീകരണം കൈവരിക്കുക എന്നത് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ഉയർന്ന നിരായുധീകരണ മുൻഗണനയാണ്. 1946-ലെ ജനറൽ അസംബ്ലിയുടെ ആദ്യ പ്രമേയത്തിൻ്റെ വിഷയമായിരുന്നു അത്, അതിനു പ്രചാരം നല്കുന്നതിനാണീ ദിനം]
*ലോക ഗര്‍ഭനിരോധന ദിനം.![ World contraception day ; ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തില്‍ കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനാണ് സെപ്റ്റംബര്‍ 26 ലോക ഗര്‍ഭനിരോധന ദിനമായി ആചരിക്കുന്നത്.. Your Future. Your Choice. Your Contraception". എന്നതാണ് 2024 ലെ തീം ]
*നാഷണൽ ലോ എൻഫോഴ്‌സ്‌മെൻ്റ് ആത്മഹത്യാ അവബോധ ദിനം! [നമ്മുടെ സമൂഹത്തിൽ ജീവിയ്ക്കുകയും ഈ സംവിധാനത്തെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നവർക്ക് മാനസികാരോഗ്യം നിലനിർത്തുന്ന തരത്തിലുള്ള അവബോധം വളർത്തുക. ആത്മഹത്യ അവസാനിപ്പിക്കാനും അത്മഹത്യാപ്രവണത തോന്നുന്ന സമയം പരസഹായം തേടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും പരസ്പരം സഹായിക്കുമെന്ന പ്രതീക്ഷയോടെ ഈ ദിനാചരണം നടത്തി വരുന്നു. ]
*യൂറോപ്യൻ ഭാഷാ ദിനം ! [വൈവിധ്യമാർന്ന യൂറോപ്യൻ ഭാഷകൾ പഠിച്ച്, ഭാഷാപരമായ തലത്തിലൂടെ ആ സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞ് ഒന്നിലധികം ഭാഷാസംസ്കൃതികളെ തമ്മിൽ പരസ്പരം ഒന്നിപ്പിക്കുന്ന ആശയവിനിമയത്തിൻ്റെ ഒരു ചരട് നെയ്യുക എന്ന ഉദ്ദേശത്തോടെ ആചരിച്ചു തുടങ്ങിയതാണ് ഈ ദിനം. രണ്ടാമത്തെ (അല്ലെങ്കിൽ മൂന്നാമത്തെയോ നാലാമത്തെയോ) ഭാഷ പഠിക്കാനുള്ള അവസരവും കഴിവും നമുക്ക് പ്രായോഗിക നേട്ടങ്ങൾ മാത്രമല്ല, അതത് സമൂഹത്തിൽ പ്രതിഫലിയ്ക്കുന്ന നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടെന്ന് നമുക്ക് തിരിച്ചറിയാനും അതിനനുസരിച്ച് വിവേചന ബുദ്ധിയോടെ സ്വയം ജീവിയ്ക്കാനും ഈ ദിനം നമ്മെ പ്രേരിപ്പിയ്ക്കുന്നു. ]
*സ്റ്റാനിസ്ലാവ് പെട്രോവ് ദിനം! [ശീതയുദ്ധകാലത്ത് ആണവയുദ്ധം തടയുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ സോവിയറ്റ് സൈനിക ഉദ്യോഗസ്ഥനെ ആദരിക്കുകയും സ്മരിയ്ക്കുകയും ചെയ്യുന്നു. ]
*ഷാമു തിമിംഗല ദിനം ! [ഉയർന്ന ബുദ്ധിശക്തിയുള്ള, മനുഷ്യർക്ക് പരിശീലിപ്പിക്കാൻ കഴിയുന്ന, കാഴ്ചയിൽ ഗംഭീരന്മാരായ, ഓർക്കാസ് കൊലയാളി തിമിംഗലങ്ങളാണ് ഷാമു തിമിംഗലങ്ങൾ,
അവയെ സംരക്ഷിയ്ക്കാനും കഴിയുമെങ്കിൽ ഇണക്കി വളർത്താനും വംശനാശം വരാത്ത വിധം ഇവയെ മനുഷ്യർക്ക് വിനോദത്തിനും കടൽ യാത്രയിൽ സഹായിയ്ക്കാനും മറ്റും എങ്ങനെ ഉപയോഗിയ്ക്കാം എന്നതിനെ കുറിച്ച് പഠിച്ച് അവബോധം ഉണ്ടാക്കുന്നതിനായാണ് ഈ ദിനം ആചരിയ്ക്കുന്നത്.]
* Human Resource Professional Day ![ഓർഗനൈസേഷനുകളിൽ എച്ച്ആർ പ്രൊഫഷണലുകൾ വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിയാൻ എല്ലാ വർഷവും. അവരുടെ സംഭാവനകൾ ആദരിയ്ക്കാനും എച്ച്ആർ ഫീൽഡിനെക്കുറിച്ചുള്ള അവബോധം വളർത്താനും ഉള്ള ഒരു ദിവസമാണിന്ന്. ]
*National Family Day![ സ്വന്തം ജീവിതം അർത്ഥപൂർണ്ണമാക്കുകയും നിരുപാധികമായ സ്‌നേഹവും പിന്തുണയും സ്വന്തം പങ്കാളിയ്ക്ക് പകർന്നു നൽകുകയും ചെയ്യുന്ന ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അവരെ സമൂഹമദ്ധ്യത്തിൽ ഉയർത്തി കാട്ടി ആദരിയ്ക്കുന്നതിന് ഒരു ദിനം]
അമേരിക്ക;
*ദേശീയ നല്ല അയൽക്കാരൻ ദിനം !
*National Johnny Appleseed Day !
*National Dumpling Day!
* യെമൻ : വിപ്ലവ ദിനം !
* ഇക്വഡോർ: ദേശീയ പതാക ദിനം !
ഇന്നത്തെ മൊഴിമുത്ത്
"നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി ഉള്ളിൽ വിദ്വേഷവുമായി നടക്കുകയില്ല [ - ലോറൻസ് സ്റ്റേൺ ]
ജന്മദിനം
ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ. മൻമോഹൻ സിംഗിന്റേയും (1932),
ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയും, നിർമ്മാതാവും, രാഷ്ട്രീയ പ്രവർത്തകയും ടെലിവിഷൻ താരവുമായ ഖുശ്‌ബു ഖാൻ(1970) എന്ന ഖുശ്ബു സുന്ദറിന്റെയും,
ടെലിവിഷൻ രംഗത്തെ ഒരു അവതാരകയും ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയുമായ അർച്ചന പുരൺ സിംഗിന്റേയും (1962)
സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടിയും ഓസ്ട്രേലിയക്ക് വേണ്ടിയും കളിച്ചിട്ടുള്ള ഒരു ക്രിക്കറ്റ് മധ്യനിര ബാറ്റ്സ്മാനും സ്പിൻ ബൗളറുമായിരുന്ന ഇയാൻ മൈക്കിൾ ചാപ്പലിന്റെയും (1943),
2004ൽ പുറത്തിറങ്ങിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായ യേശുവിന്റെ വേഷം അഭിനയിച്ച് ലോകപ്രശസ്തനായ ജേംസ് കാവിഏസെലിന്റെയും (1968),
ഇസ്‌ലാമിക സമൂഹത്തിൻറെ ആന്തരികമായ ബഹുസ്വരതയെ ഉയർത്തിപ്പിടിക്കുന്ന പണ്ഡിതന്മരിലൊരാളും യൂറോപ്യൻ മുസ്‌ലിങ്ങൾ പുതുതായി ഒരു യൂറോപ്യൻ ഇസ്ലാം മതം രൂപവത്കരിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുന്ന ബുദ്ധിജീവിയുമായ താരിഖ് സയ്ദ് റമദാന്റെയും (1962) ജന്മദിനം !
സ്മരണാഞ്ജലി !!!
സി പി രാമസ്വാമി അയ്യർ മ. (1879-1966)
ലാഹിരി മഹാശയൻ മ. (1828 -1895 )
ലെവി സ്ട്രോസ് മ. (1829-1902)
പോള്‍ ന്യുമാൻ മ. (1925 -2008)
ഇന്ത്യൻ അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ ദിവാനുമായിരുന്ന സർ സിപി എന്ന സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ (നവംബർ 12, 1879-26 സെപ്റ്റംബർ, 1966),
വേദശാസ്ത്രഗ്രന്ഥങ്ങളുടെ സിദ്ധാന്തപരമായ ചർച്ച ഒഴിവാക്കി, അവയെ സാക്ഷാത്കരിക്കുന്നതിന് സ്വയം സമർപ്പിക്കാൻ ജാതിമത ഭേദമെന്യേ, ആയിരങ്ങൾക്കു ക്രിയാ യോഗദീക്ഷ നൽകി തന്റെ ശിഷ്യരെ പഠിപ്പിച്ച ശ്യാമ ചരണ ലാഹിരി എന്ന ലാഹിരി മഹാശയൻ (1828 സെപ്തംബർ 30 -1895 സെപ്തംബർ 26),
1853-ൽ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ ജീൻസ് നിർമ്മിക്കുന്ന ആദ്യത്തെ കമ്പനി സ്ഥാപിച്ച ജർമ്മൻ വംശജനായ അമേരിക്കൻ വ്യവസായിയായലെവി സ്ട്രോസ്, ( 26 ഫെബ്രുവരി 1829, 26 സെപ്തംബർ 1902)
ദ ഹസ്റ്റ്‌ലര്‍, ദ കളർ ഓഫ് മണി, തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ബാഫ് റ്റ പുരസ്‌കാരം, ഓസ്‌കർ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം,സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരം, കാൻ ചലച്ചിത്രോത്സവ പുരസ്കാരം, എമ്മി പുരസ്കാരം,എന്നിവ ഉൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുള്ള അമേരിക്കൻ ചലച്ചിത്ര നടനും ചലച്ചിത്ര സംവിധായകനും സംരംഭകനും സാമൂഹ്യപ്രവർത്തകനു മായിരുന്ന പോൾ ലിയനാർഡ് ന്യൂമാൻ എന്ന പോള്‍ ന്യു മാൻ (ജനുവരി 26, 1925 -സെപ്റ്റംബർ 26, 2008),
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമോടൊപ്പം ഇല്ലാത്ത നമ്മുടെ മുൻഗാമികളിൽ ചിലർ
പട്ടിക്കംതൊടി രാവുണ്ണി മേനോൻ ജ. (1881-1949)
നാരായൻ ജ. (1940-2022)
തോപ്പിൽ മുഹമ്മദ് മീരാൻ ജ. (1944-2019),
ഈശ്വരചന്ദ്ര വിദ്യാസാഗർ ജ.(1820-1891)
ദേവ് ആനന്ദ് ജ. (1923-2011)
വിജയ് മഞ്ച്‌റേക്കർ ജ. (1930-1983)
വിന്നി മണ്ടേല ജ. (1936-2018),
ടി.എസ്.എലിയറ്റ് ജ. (1888 -1965)
അസ്സീസിയിലെ ഫ്രാൻസിസ് ജ. ( 1182-1226)
ശങ്കർ ദേവ് ജ. (1449-1568)
കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ കഥകളെല്ലാം തന്നെ ഇന്നു കാണുന്ന രീതിയിൽ ചിട്ടപ്രകാരമാക്കി, കല്ലുവഴിചിട്ടക്ക് ഭംഗി വരുത്തിയ ആധുനിക കഥകളിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന നടനും അദ്ധ്യാപകനുമായ പട്ടിക്കംതൊടി രാവുണ്ണി മേനോൻ (1881 സെപ്റ്റംബർ 26- 17 സെപ്റ്റംബർ - 1949),
പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള കൊച്ചരേത്തി ഊരാളിക്കുടി, ചെമ്മാരും കൂട്ടാളും തുടങ്ങിയ കൃതികൾ രചിച്ച നോവലിസ്റ്റ് നാരായൻ(സെപ്റ്റംബർ 26 1940 - ആഗസ്റ്റ് 16 2022).
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും, പ്രമുഖ തമിഴ് സാഹിത്യകാരനുമായ തോപ്പിൽ മുഹമ്മദ് മീരാൻ(സെപ്റ്റംബർ 26, 1944- 10, മെയ് 2019),
തത്വചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുകാരൻ, വിവർത്തകൻ, പ്രിന്റർ, പ്രസാധകൻ, വ്യവസായി, നവോത്ഥാന പ്രവർത്തകൻ, ലോകോപകാരി എന്നീ നിലകളിൽ പ്രശസ്തനും, ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്ത ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമായ ഈശ്വര ചന്ദ്ര വിദ്യാസാഗർ(26 സെപ്റ്റംബർ 1820 – 29 ജൂലൈ 1891),
ഹിന്ദി സിനിമയിലെ നിത്യഹരിത നായകൻ മാത്രമല്ല നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും പ്രസിദ്ധനായിരുന്ന ധരംദേവ് പിഷോരിമൽ ആനന്ദ് എന്ന ദേവ് ആനന്ദ്(സെപ്റ്റംബർ 26, 1923- ഡിസംബർ 6, 2011),
ഇൻഡ്യക്ക് വേണ്ടി 55 ഓളം ക്രിക്കറ്റ് മാച്ച് കളിച്ച വിജയ് ലക്ഷ്മൺ മഞ്ചരേക്കർ (1930 സെപ്റ്റംബർ 26- 18 ഒക്റ്റോബർ1983),
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും ഫ്രാൻസിസ്കൻ സന്യാസസഭകളുടെ സ്ഥാപകനുമാണ് അസ്സീസിയിലെ ഫ്രാൻസിസ്. (26 സെപ്റ്റംബർ 1181 -3 ഒക്ടോബർ 1226 )
ആഗ്ലോ/അമേരിക്കൻ കവിയും നാടകകൃത്തും സാഹിത്യ വിമർശകനുമായിരുന്ന തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ്.എലിയറ്റ് (1888 സെപ്റ്റംബർ 26-1965 ജനുവരി 4),
പ്രമുഖ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമായിരുന്ന വിന്നി മണ്ടേല എന്നറിയപ്പെടുന്ന വിന്നി മഡികിസേല മണ്ടേല (സെപ്റ്റംബർ 26,1936-2 ഏപ്രിൽ 2018) ഓർമ്മിക്കാം.
ചരിത്രത്തിൽ ഇന്ന് …
1789 - തോമസ് ജഫഴ്സൺ US ലെ ആദ്യ Secretary of state ആയി, John Jay ആദ്യ ചീഫ് ജസ്റ്റിസുമായി.
1887 - Emile Berliner ന് ഗ്രാമഫോണിന്റെ Patent ലഭിച്ചു.
1910- സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ രാജഭരണത്തെ വിമര്‍ശിച്ചതിന് രാജ രാജ്യദ്രോഹ കുറ്റം ചുമത്തി തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് നാടുകടത്തി. കണ്ണൂർ പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
1944 - രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷൻ മാർക്കറ്റ് ഗാർഡൻ പരാജയപ്പെട്ടു.
1960 - ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുഡെ UNലെ 4 മണിക്കൂർ 29 മിനിട്ട് നീണ്ടു നിന്ന ചരിത്ര പ്രസിദ്ധമായ പ്രസംഗം.
1962 - യെമൻ അറബ് റിപ്പബ്ലിക്ക് ദേശിയ ദിവസം
1980 - ഇൻഡോനേഷ്യ ക്ക് യുണൈറ്റഡ് നാഷൺസിൽ അംഗത്വം ലഭിച്ചു.
1983 - അമേരിക്ക റഷ്യക്കെതിരെ നുക്ലിയർ മിസൈൽ തൊടുത്തു എന്ന് കംപ്യൂട്ടർ സന്ദേശം കിട്ടി എങ്കിലും അന്തരിച്ച സ്റ്റാനിസ്ലാവ് പെട്രോവ് (1939-2017) ഗൌരവമായി എടുത്തില്ല. പിന്നീട് കംമ്പ്യൂട്ടർ മാൽഫങ്ങ്ക്ഷൻ ആണെന്ന് മനസ്സിലായി. Stanislav Petravന്റ അസാധാരണമായ ഇടപെടൽ മൂന്നാം ലോകമഹായുദ്ധത്തിൽ നിന്ന് ലോകത്തെ രക്ഷിച്ചു.
1988 - ഉത്തേജക മരുന്നു (Dop test) പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് കനേഡിയൻ താരം ബെൻ ജോൺസണിന്റെ 100 മീറ്റർ ഒളിമ്പിക് സ്വർണം റദ്ദാക്കി.
2014 – എബോള ദുരന്തം. ആഫ്രിക്കയിൽ 3091 പേർ മരണപ്പെട്ടതായി WH0
2017 - സ്ത്രികളുടെ ഡ്രൈവിങ് നിരോധനം റദ്ദാക്കി ലൈസൻസ് നൽകുവാൻ സൗദി അറേബ്യ തിരുമാനമെടുത്തു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya