Advertisment

ഇന്ന് ഫിബ്രവരി 11: ലോക രോഗി ദിനം; പ്രഫുൽ പട്ടേലിന്റേയും മോണ ചോപ്രയുടെയും ജന്മദിനം; മഹാത്മജിയുടെ “ഹരിജൻ” ആഴ്ചപ്പതിപ്പ് ആദ്യ ലക്കം പുറത്തിറങ്ങിയതും ഇന്ന്‌; ചരിത്രത്തില്‍ ഇന്ന്‌

1991-ൽ പാർക്കിൻസൺസ് രോഗം കണ്ടെത്തിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സ്വന്തം അനുഭവത്തിൽ നിന്നാണ് ലോക രോഗികളുടെ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത് .  ഈ സമയത്ത്, രോഗികൾക്കുള്ള ആത്മീയവും അജപാലനവുമായ പരിചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കഷ്ടത അനുഭവിക്കുന്നവരെ പിന്തുണയ്ക്കുന്നതിൽ സഭയ്ക്ക് വഹിക്കാനാകുന്ന പങ്കിനെകുറിച്ചും 'ലോക ആതുര' ദിനത്തിൽ ചിന്തിക്കാം

New Update
fe101199  മകരം 28

ചതയം /ദ്വിതീയ

2024 ഫിബ്രവരി 11, ഞായർ

Advertisment

ഇന്ന്;

* ഏറ്റുമാനൂർ കൊടിയേറ്റ് 

* കൽദായ സുറിയാനി സഭ : വലിയ

   നോമ്പ് ആരംഭം

* മാരാമൺ കൺവെൻഷൻ, 11-18 വരെ

* ലോക രോഗി ദിനം !

 [World Day of the Sick ; 1991-ൽ പാർക്കിൻസൺസ് രോഗം കണ്ടെത്തിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സ്വന്തം അനുഭവത്തിൽ നിന്നാണ് ലോക രോഗികളുടെ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത് .  ഈ സമയത്ത്, രോഗികൾക്കുള്ള ആത്മീയവും അജപാലനവുമായ പരിചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കഷ്ടത അനുഭവിക്കുന്നവരെ പിന്തുണയ്ക്കുന്നതിൽ സഭയ്ക്ക് വഹിക്കാനാകുന്ന പങ്കിനെകുറിച്ചും 'ലോക ആതുര' ദിനത്തിൽ ചിന്തിക്കാം ]

*ലോക ജയിൽ ബോധവൽക്കരണ ദിനം!

* പ്രോമിസ് ഡേ /Promise Day  !

[ വാലന്റൈൻസ് ദിനാചരണ വാരത്തിന്റെ അഞ്ചാം ദിനം ]

1fe1

*സ്ത്രീകളുടെയും പെൺകുട്ടികളുടെയും  അന്താരാഷ്ട്ര ശാസ്ത്ര ദിനം!

[International Day of Women and Girls in Science ;  2015 ൽ, യുണൈറ്റഡ് നാഷണൽ ജനറൽ അസംബ്ലി ശാസ്ത്രരംഗത്ത് സ്ത്രീകൾ വഹിക്കുന്ന സുപ്രധാന പങ്ക് മുന്നോട്ട് കൊണ്ടുവരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ശാസ്ത്രത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിനം സ്ഥാപിക്കാൻ തീരുമാനിച്ചു. ]

 • ലോക വിവാഹദിനം !

  [World Marriage Day ; കുടുംബത്തിൻ്റെ അടിത്തറയും സമൂഹത്തിൻ്റെ അടിസ്ഥാന യൂണിറ്റും" എന്ന നിലയിൽ ഭാര്യയെയും ഭർത്താവിനെയും ആഘോഷിക്കുക എന്നതായിരുന്നു ഈ ദിനത്തിൻ്റെ ലക്ഷ്യം.  ദൈനംദിന ജീവിതത്തിൽ വിശ്വസ്തതയും ത്യാഗവും സന്തോഷവും ഉളവാക്കുന്നതിനും വിവാഹം എന്ന ആശയത്തെ ബഹുമാനിക്കുന്നതിനും കൂടിയാണിത്.]
 • 2fe1

* പ്രോ സ്പോർട്സ് വൈവ്സ് ഡേ!

[Pro Sports Wives Day ; പ്രൊഫഷണൽ അത്‌ലറ്റുകളുടെ പങ്കാളികൾ ഒരു അദ്വിതീയ ലോകം നാവിഗേറ്റ് ചെയ്യുന്നു, കരിയർ, കുടുംബം, സ്‌പോർട്‌സ് സ്പോട്ട്‌ലൈറ്റിൻ്റെ ചുഴലിക്കാറ്റ് എന്നിവ സന്തുലിതമാക്കുന്നു]

*ഒറ്റയ്ക്ക്  ജീവിക്കുന്നതിന്റെ സംതൃപ്തി !

[Satisfied Staying Single Day ; ഏകാന്ത യാത്രയെ ആശ്ലേഷിക്കുക, നിങ്ങളുടെ സ്വന്തം ഗതി ചാർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ആസ്വദിക്കുക, ഒപ്പം ഒറ്റയാൾ പാർട്ടിയായി ജീവിത സാഹസികത ആസ്വദിക്കുക.]

 • ജപ്പാൻ ദേശീയ സ്ഥാപന ദിനം !

  [ Kenkoku Kinen no Hi ; ദേശീയ ഐക്യബോധം സൃഷ്ടിക്കുവാനുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങളുടെ ഭാഗമായി 1872- മെയ്ജി കാലഘട്ടത്തിൽ ഈ അവധി ഔദ്യോഗികമായി സ്ഥാപിതമായി.  ചക്രവർത്തിയുടെ ഐതിഹാസികമായ ഉത്ഭവത്തിൽ വേരൂന്നിയ ദീർഘവും അഭേദ്യവുമായ 'സാമ്രാജ്യത്വ രേഖ ' എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒരു കേന്ദ്രീകൃത രാജ്യം സ്ഥാപിക്കാനും പൗരന്മാർക്കിടയിൽ അഭിമാനം വളർത്താനും മൈജി സർക്കാർ ശ്രമിച്ചു. ]
 • 3fe1

* ലൈബീരിയ : സശസ്ത്ര സേന ദിനം !

* അസർബൈജാൻ: നികുതി സേവന

   ദിനം !

* കാമറൂൺ : യുവത ദിനം !

* ജപ്പാൻ: National Fondationday !

* USA ;

* ദേശീയ കണ്ടുപിടുത്തക്കാരുടെ ദിനം ! [National Inventors’ Day ; കണ്ടുപിടിത്തക്കാരുടെ രാജാവ് എന്നറിയപ്പെടുന്ന തോമസ് ആൽവ എഡിസന്റെ ജന്മദിനമായ ഫെബ്രുവരി 11 കണ്ടു പിടുത്തക്കാരുടെ ദിനമായി ആചരിക്കുന്നു.]

* സൗഹൃദം സ്ഥാപിക്കാൻ ഒരു ദേശീയ ദിനം !

[ National Make a Friend Day ; കൂടെ ചിരിക്കാനും കരയാനും മറക്കാനാകാത്ത നിമിഷങ്ങൾ പങ്കുവെക്കാനും ഒരാളുണ്ട് എന്നത് ജീവിതത്തിലെ ഏറ്റവും വലിയ നിധികളിൽ ഒന്നാണ്]

* ദേശീയ ലാറ്റെ ദിനം! 

[ National Latte Day ; വെൽവെറ്റി, ക്രീം സ്വാദിഷ്ടമായ, എസ്‌പ്രസ്‌സോയും ആവിയിൽ വെന്ത പാലും ഉള്ള മികച്ച പിക്ക്-മീ-അപ്പാണ് ലാറ്റേസ് ]

 • പാൽ തൂവിയാൽ കരയാതിരാക്കാൻ

     ഒരു ദേശീയ ദിനം !

  [National Don’t Cry Over Spilled Milk Day ; 

  ചെറിയ തെറ്റുകളിൽഅസ്വസ്ഥരാകാതെ തല ഉയർത്തിപ്പിടിക്കുക, ചോർച്ചകളിൽ നിന്ന് പഠിക്കുക, മുന്നോട്ട് പോകുക]
 • 4fe1.jpg

* ദേശീയ ഗെറ്റ് ഔട്ട് യുവർ ഗിറ്റാർ ദിനം !

[National Get Out Your Guitar Day ; പഴയ ആറ് ചരടുകളുള്ള ഗീത്താർ പൊടിതട്ടിയെടുത്ത് പ്രതാപകാലം വീണ്ടെടുക്കൂ.  സംഗീതം സൃഷ്‌ടിക്കുന്ന മാന്ത്രികതയുമായി വീണ്ടും കണക്റ്റുചെയ്‌ത് നിങ്ങളുടെ വിരലുകളെ സംസാരിക്കാൻ അനുവദിക്കുക]

* ദേശീയ വെള്ള ഷർട്ട് ദിനം !

[  National White Shirt Day ; 1930കളിലെ മാന്ദ്യകാലത്ത് അമേരിക്കയിൽ ഫാക്ടറികളിലെ ആളുകൾ ഒത്തുചേർന്ന്, അവരുടെ കൈകൾ ചുരുട്ടി, "ഞങ്ങൾ ഇതിൽ ഒരുമിച്ചാണ്" എന്ന് പറഞ്ഞുകൊണ്ട് തൊഴിലാളികൾക്ക് ഒരു പുതിയ പ്രതീക്ഷ രൂപപ്പെടുത്തിയ ആഘോഷം]

* സുപ്പർ ബൌൾ സൺഡേ !

[അമേരിക്കൻ സ്‌പോർട്‌സിലെ ഏറ്റവും വലിയ ഇവൻ്റുകളിലൊന്നാണ് സൂപ്പർ ബൗൾ ]

* ദേശീയ പെപ്പർമിൻ്റ് പാറ്റി ദിനം !

[National Peppermint Patty Day ;

 • സൂപ്പർ ചിക്കൻ വിംഗ് ദിനം !

  [Super Chicken Wing Day!  ]
 • 5fe1

        ഇന്നത്തെ മൊഴിമുത്ത്

        **********  

''സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണു്‌"

   രബീന്ദ്രനാഥ് ടാഗോർ

    **********

എൻ.സി.പി. നേതാവും 

സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ പ്രഫുൽ പട്ടേലിന്റേയും (1957),

കെമിക്കൽ & ഫെർട്ടിലൈസേർസ്  വകുപ്പുകളുടെ  ചുമതലയുള്ള  കേന്ത്ര സഹ മന്ത്രി റാവു ഇന്ദ്രജിത്ത് സിംഗിന്റെയും. (1951),

നഗ്നചിത്രങ്ങളോടുകൂടിയ പുറംചട്ടയുമായി പുറത്തിറങ്ങുന്ന പ്ലേബോയ് മാസികയുടെ മുഖചിത്രമാകുന്ന ആദ്യത്തെ ഇന്ത്യൻ   വനിതയും ചലച്ചിത്രനടിയും മോഡലുമായ ഷെർലിൻ ചോപ്ര എന്ന മോണ ചോപ്രയുടെയും (1984),

6fe1

ഫ്രണ്ട്സ് എന്ന ടിവി പരമ്പരയിൽ റേച്ചൽ ഗ്രീൻ എന്ന കഥാപാത്രം അവതരിപ്പിച്ച   അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും നിർമ്മാതാവുമായ 

ജെന്നിഫർ ജൊവന്ന ആനിസ്റ്റണിന്റെയും ( 1969),

അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്  കളിക്കാരനുമായ നൈജൽ ജെയിംസ് ലോങ്ങിന്റെയും (1969),

അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമായ   ഷെറിയർ സൂസന്നെ ക്രൗന്റെയും (1962),

ഇൻഡി പോപ്പിലും ജാസിലും ഇന്ത്യൻ ഫ്യൂഷൻ ജാസിലുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യൻ ജാസിന്റെ ഗോഡ് ഫാദർ എന്ന്  അറിയപ്പെടുന്ന സംഗീത സംവിധായകനും, റെക്കോർഡ്‌ നിർമാതാവും, കീ ബോർഡ്‌ വായനക്കാരനും, ഗായകനുമായ ലൂയിസ് ബാങ്ക്സ് അഥവാ ദംബാർ ബഹാദൂർ ഭുഥാപ്രിതിയുടേയും (1944 ),

7fe1

ലിങ്കിൻ പാർക്ക് എന്ന റോക്ക് ബാൻഡ് സ്ഥാപിച്ച അമേരിക്കൻ ഗായകനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ മൈക്കൽ കെഞ്ചി ഷിനോദ എന്ന മൈക്ക് ഷിനോദയുടെയും (1977)

 ജന്മദിനം ! 

ഇന്നത്തെ സ്മരണ  !!!!

*********

കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, മ. (1900-1971)

സി.ജി. ജനാർദ്ദനൻ മ.(1921-1990)

ഡബ്ല്യു.ആർ. വരദരാജൻ, മ.(1945-2010)

ഡി. വിനയചന്ദ്രൻ, മ. (1946-2013)

രാജൻ എം. കൃഷ്ണൻ മ. (1968-2016 )

ഗോപി ചന്ദ് നാരംഗ് ജ. (1931-2022)

ജമ്നാലാൽ ബജാജ്, മ.(1884-1942 )

ഘണ്ഡശാല മ. (1922-1974)

ഫക്രുദ്ദീൻ അലി അഹമ്മദ് മ.(1905-1977)

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ മ.(1916-1968)

ഷാഹിദ് അസ്മി മ. (1977-2010)

റെനെ ദെക്കാർത്തെ മ.(1596-1650)

ഓൾഗ  കോക്ക്ലോവ മ.(1891-1955)

സിൽവിയ പ്ലാത്ത് മ. (1932-1963)

ലീ ജെ. കോബ് മ. (1911-1976)

ഫ്രാങ്ക് ഹെർബർട്ട് മ. (1920-1986)

വിറ്റ് നി ഹ്യൂസ്റ്റൻ മ. (1963- 2012)

പാറ്റ്സി ഒ'കോണൽ ഷെർമൻ മ. (1930-2008)

മാർ ആന്റണി പടിയറ, ജ. (1921-2000)

തിലക മാജി ജ. (1750- 1785)

ഹക്കീം അജ്‌മൽഖാൻ ജ. (1868-1927)

ഗോപിചന്ദ് നാരംഗ് ജ. (1931-2022)

ഹെൻറി ഫോക്സ് താൽബോട്ട് ജ. (1800-1877) 

തോമസ് ആൽ‌വ എഡിസൺ ജ.(1847-1931)

സിഡ്നി ഷെൽഡൻ ജ. (1917-2007)

ബർട്ടൺ ലിയോൺ റെയ്നോൾഡ്സ് ജ.  (1936-2018)

8fe1

ചരിത്രത്തിൽ ഇന്ന്  …

********

എഡി 55 -  ബ്രിട്ടാനിക്കസിൻ്റെ ദുരൂഹ മരണത്തിനു ശേഷം നീറോ റോമൻ ചക്രവർത്തിയായി.

1752 - അമേരിക്കയിലെ ആദ്യത്തെ ആശുപത്രിയായ പെൻസിൽ‌വാനിയ ആശുപത്രി പ്രവർത്തനമാരംഭിച്ചു.

1778 - ഭരണകൂടത്തെ വിമർശിച്ചതിന് നാടുകടത്തപ്പെട്ട ഫ്രഞ്ച് സാഹിത്യകാരനും തത്വചിന്തകനുമായ വോൾട്ടയർ 28 വർഷത്തിനു ശേഷം ജന്മനാട്ടിൽ മടങ്ങിയെത്തി.

1856 - അവധ് രാജ്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തു.

1916 - സന്താന നിയന്ത്രണം എന്ന ആശയം പ്രചരിപ്പിച്ചതിനു എമ്മ ഗോൾഡൻ എന്ന നഴ്‌സിനെ ന്യൂയോർക്കിൽ അറസ്റ്റ് ചെയ്തു.

10fe1

1917 - പെട്രോഗ്രാഡ് വൻ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു. റഷ്യയിൽ പരിവർത്തനത്തിന്റെ കാറ്റു വീശുകയായിരുന്നു.

1929 - വത്തിക്കാൻ സിറ്റിയെ സ്വന്തത്ര രാജ്യം ആക്കുന്നതിനായുള്ള ലാറ്ററൻ ഉടമ്പടി ഒപ്പു വച്ചു.

1933 - മഹാത്മജിയുടെ “ഹരിജൻ” ആഴ്ചപ്പതിപ്പ് ആദ്യ ലക്കം പുറത്തിറങ്ങി.

1938-ൽ, ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ ടെലിവിഷൻ പ്രോഗ്രാം, കരേൽ കാപെക്കിൻ്റെ RUR എന്ന നാടകത്തിൻ്റെ ഒരു അഡാപ്റ്റേഷൻ, BBC സംപ്രേഷണം ചെയ്തു

1942 - പ്രജാ മണ്ഡലം കൊച്ചി രാജ്യത്ത് മോചന ദിനമായി ആചരിച്ചു.

1945 - ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്, വിൻസ്റ്റൺ ചർച്ചിൽ, ജോസഫ് സ്റ്റാലിൻ എന്നിവർ ചേർന്ന് രണ്ടാം ലോകമഹായുദ്ധാനന്തരം ജർമ്മനിയുടെയും യൂറോപ്പിൻ്റെയും പുനഃസംഘടനയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യാൽറ്റ കോൺഫറൻസ് സമാപിച്ചു

11fe1

1948 - ഗാന്ധിജിയുടെ ചിതാഭസ്മം സംസ്ഥാന സർക്കാരിന് വേണ്ടി ദിവാൻ പി.ജി.എൻ ഉണ്ണിത്താൻ അടൂരിൽ വച്ചു ഏറ്റുവാങ്ങി.

1949 - അമേരിക്കൻ കൺട്രി ഗായകൻ ഹാങ്ക് വില്യംസിൻ്റെ ഏറ്റവും പ്രശസ്തമായ ഗാനം "ലവ്സിക്ക് ബ്ലൂസ്" പുറത്തിറങ്ങി.

1953 - ഇസ്രയേലുമായുള്ള ഉഭയകക്ഷിബന്ധങ്ങൾ സോവ്യറ്റ് യൂണിയൻ വിച്ഛേദിച്ചു.

1970 - ജപ്പാൻ ലോകത്തെ നാലാമത്തെ ബഹിരാകാശ ശക്തിയായി. ഓഷുമി എന്ന ഉപഗ്രഹം വിക്ഷേപിച്ചതോടെ ആണ് ഇത്.

1976 - വീക്ഷണം പത്രം തുടക്കം.

1978 -  അരിസ്റ്റോട്ടിൽ, വില്യം ഷേക്സ്പിയർ, ചാൾസ് ഡിക്കൻസ് എന്നിവരുടെ കൃതികളുടെ നിരോധനം ചൈന പിൻവലിച്ചു

1979 - ഇറാനിയൻ വിപ്ലവത്തെയും പേർഷ്യൻ രാജവാഴ്ചയെ അട്ടിമറിച്ചതിനെത്തുടർന്ന് അയത്തുള്ള ഖൊമേനി ഇറാൻ്റെ പരമോന്നത നേതാവായി മാറിയതിനുശേഷം ഇറാൻ സ്വേച്ഛാധിപത്യ ഇസ്ലാമിക റിപ്പബ്ലിക്കായി.

1990 - ദക്ഷിണാഫ്രിക്കയിലെ വിക്റ്റർ വെഴ്സ്റ്റെർ ജയിലിലെ‍ 27 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിനു ശേഷം നെത്സൻ മണ്ടേല ജയിൽമോചിതനായി.

12fe1

1990 - മൈക്ക് ടൈസന് ലോക ഹെവി വെയ്റ്റ് കിരീടം നഷ്ടമായി.

1999 - പ്ലൂട്ടോ ഗ്രഹം നെപ്ട്യൂൺ ഗ്രഹത്തിന്റെ ഭ്രമണപഥം മുറിച്ചു കടന്നു. ഇനി 228 വർഷത്തിന് ശേഷം ആയിരിക്കും ഇതു വീണ്ടും സംഭവിക്കുക

2001 - ഡച്ച് പ്രോഗ്രാമിംഗ് വിദ്യാർത്ഥിയായ ജാൻ ഡി വിറ്റ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുകയും ഇമെയിൽ സെർവറുകളെ ബാധിക്കുകയും ചെയ്ത അന്ന കോർണിക്കോവ കമ്പ്യൂട്ടർ വൈറസ് സമാരംഭിച്ചു

2003 - നാസയുടെ വിൽക്കിസൺ മൈക്രോവേവ് അനിസോട്ടോപ്പി തയ്യാറാക്കിയ പ്രപഞ്ചത്തിന്റെ ആദ്യത്തെ ബേബി പിക്ചർ പുറത്തുവിട്ടു.

2006 -  കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു..

2011 - പ്രൊഫ. ഒ.എൻ.വി കുറുപ്പിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മൻമോഹൻസിംഗ് ജഞാനപീഠ പുരസ്കാരം സമർപ്പിച്ചു.

2011 - അറബ് വസന്തം… ഹോസ്നി മുബാറക് രാജി വെച്ചു

2013 - ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാർദ്ധക്യത്തെ തുടർന്ന് മാർപ്പാപ്പ സ്ഥാനം രാജിവയ്ക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു, 1415-ന് ശേഷം അങ്ങനെ ചെയ്യുന്ന ആദ്യത്തെ മാർപ്പാപ്പയായി

2016 - സിയാച്ചിനിലെ മഞ്ഞുമലയിൽ നിന്ന് ആറാം ദിവസം രക്ഷിച്ച ലാൻസ് നായ്ക് ഹനുമന്തപ്പ വിടവാങ്ങി.

2016 - സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒരാളുടെ വെടിയേറ്റ് ആറ് പേർ കൊല്ലപ്പെട്ടു

2017 - ശത്രു മിസൈലുകളെ ബാഹ്യാകാശത്തുവച്ചുതന്നെ പ്രതിരോധിക്കാൻ ശേഷിയുള്ള പൃഥ്വി ഡിഫൻസ് വെഹിക്കിൾ മിസൈൽ വേധ മിസൈൽ (ഇന്റർസെപ്റ്റർ) ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

2018 - റഷ്യയിലെ മോസ്കോയ്ക്ക്, സമീപം സരട്ടോവ് എയർലൈൻസ് വിമാനം 703 തകർന്നു ബോർഡിലുണ്ടായിരുന്ന 71 പേർ മരിച്ചു.

2018 - അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രനിർമ്മാണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

2020-ൽ, ലോകാരോഗ്യ സംഘടന ഔദ്യോഗികമായി കൊറോണ വൈറസ് പാൻഡെമിക് COVID-19 എന്ന് നാമകരണം ചെയ്തു, വൈറസിനെ SARS-CoV-2 എന്ന് നാമകരണം ചെയ്തു.

2021 - മിസ് ഇന്ത്യ കിരീടം തെലങ്കാനയുടെ മാനസ വാരാണസിക്ക് ലഭിച്ചു.

************

ഇന്ന്‍ ; 

 മലയാളം പ്രൊഫസർ, കേരള സർവകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി   അദ്ധ്യക്ഷൻ,   പുരോഗമന മലയാള സാഹിത്യത്തിന്റെ  വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്ന  കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയെയും  (1900 ഓഗസ്റ്റ് 1 - 1971 ഫെബ്രുവരി 11),

 സംസ്ഥാന ഫിലിം ചേംബർ വൈസ് പ്രസിഡന്റ് 

ജനറൽ സെക്രട്ടറി, കെ.പി.സി.സി. (എസ്.), സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, ദേശീയ ഫിലിം ചേംബർ അംഗം, പ്രസിഡന്റ് - കേരള സിനിമ എക്സിബിറ്റേർസ് അസോസിയേഷൻ എന്നി നിലകളില്‍ സേവനമനുഷ്ടിച്ച രാഷ്ട്രീയ നേതാവും നിയമസഭാംഗവുമായിരുന്ന സി.ജി. ജനാർദ്ദനനെയും  (30 ജനുവരി 1921 - 11 ഫെബ്രുവരി 1990) ,

നരകം ഒരു പ്രേമകവിതയെഴുതുന്നു  എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച  ഒരു ആധുനിക കവിയായിരുന്ന ഡി. വിനയചന്ദ്രനെയും  (1946 മേയ് 16 – 2013 ഫെബ്രുവരി 11) ,

ന്യൂയോർക്ക്, ലണ്ടൻ, ഫ്രാൻസ്, സ്പെയിൽ തുടങ്ങിയ രാജ്യങ്ങളിൽ ചിത്ര പ്രദർശനം നടത്തിയ കേരളീയചിത്രകാരൻ രാജൻ എം. കൃഷ്ണനെയും (മ.2016 ഫെബ്രുവരി 11)

തമിഴ്നാട്ടിലെ  ട്രേഡ് യൂനിയൻ നേതാവും   സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റിയംഗവും, സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ സെക്രട്ടറി യുമായിരുന്ന ഡബ്ല്യു.ആർ. വരദരാജനെയും  (ജൂലൈ 22 1946 - ഫെബ്രുവരി 11, 2010),

ബജാജ് ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും, മഹാത്മാഗാന്ധിയുടെഅടുത്ത അനുയായികളിൽ ഒരാളും ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും,  ഒരു വ്യവസായ പ്രമുഖനുമായിരുന്ന ജമ്നാലാൽ ബജാജിനെയും (1884 നവംബർ 4 - 1942 ഫെബ്രുവരി 11 ),

തെലുങ്ക്, തമിഴ്, മലയാളം, തുളു, ഹിന്ദി എന്നീ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചലച്ചിത്ര പിന്നണി ഗായകനും, സംഗീതഞ്ജനുമായിരുന്ന ഘണ്ഡശാല വെങ്കടേശ്വരറാവു എന്ന ഘണ്ഡശാലയെയും (4 ഡിസംബർ 1922 - 11 ഫെബ്രുവരി 1974) ,

അടിയന്തരാവസ്ഥ, മിസാ ഓർഡിനൻസുകൾ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങൾക്കു് രാജ്യത്തിന്റെ പരമോന്നത തലവൻ എന്ന നിലയിൽ കയ്യൊപ്പു ചാർത്തിയ  ഇന്ത്യയുടെ  രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിനെയും  (മേയ് 13, 1905 - ഫെബ്രുവരി 11,1977),

എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവ് ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അറിയപ്പെട്ടിരുന്ന ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായയെയും (25 സെപ്റ്റംബർ 1916-11 ഫെബ്രുവരി 1968)

ഭീകരവാദ കേസുകളിൽപ്പെട്ട നിരപരാധികൾക്കു വേണ്ടി  കോടതിയിൽ വാദിച്ചിരുന്ന പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഷാഹിദ് അസ്മിയെയും (1977-ഫെബ്രുവരി 11, 2010 ),

പ്രപഞ്ചത്തിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ഗണിതശാസ്ത്രപരമായ ബന്ധങ്ങളെ പഠനവിധേയമാക്കുകയും,   ദ്വൈതസിദ്ധാന്തം(dualism) , വിശ്ലേഷക ജ്യാമിതി ഇവയുടെആവിഷ്കർത്താവും ആയിരുന്ന ഒരു ഫ്രഞ്ച് ദാർശനികനും ഗണിതവിജ്ഞാനിയുമായ റെനെ ദെക്കാർത്തെയെയും (മാർച്ച് 31, 1596 - ഫെബ്രുവരി 11, 1650),

പാബ്ലോ പിക്കാസോയുടെ  ആദ്യത്തെ ഭാര്യയും , അദ്ദേഹത്തിന്റെ ആദ്യത്തെ മകനായ പോളോയുടെ  അമ്മയും ആയിരുന്ന റഷ്യൻ ബാലെ നർത്തകിയായിരുന്നുഓൾഗ പിക്കാസോ, ഓൾഗ സ്റ്റെപ്പനോവന കോക്ക്ലോവിനെയും (ജൂൺ 17, 1891 – 1955, ഫെബ്രുവരി 11),

ഐതിഹാസിക കൃതികളായ ദി കൊളോസസ് ആൻഡ് അദർ പോംയംസ്, ഏരിയൽ തുടങ്ങിയ കൃതികൾ രചിച്ച ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച സ്ത്രീ കവയിത്രികളിൽ ഒരാളും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന സിൽവിയ പ്ലാത്തിനെയും (ഒക്ടോബർ 27, 1932–ഫെബ്രുവരി 11, 1963)

12 ആംഗ്രി മെൻ, ദി എക്സോർസിസ്റ്റ് എന്നീ ക്ലാസിക് ചിത്രങ്ങളിൽ അഭിനയിച്ച അമേരിക്കൻ നടൻ ലിയോ ജേക്കബ് എന്ന  ലീ ജെ. കോബിനെയും  ( ഡിസംബർ 8, 1911 – ഫെബ്രുവരി 11, 1976)

എക്കാലത്തെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സയൻസ് ഫിക്ഷൻ പുസ്തകമായ ഡ്യൂണും അതിൻ്റെ അഞ്ച് തുടർച്ചകളും എഴുതിയ അമേരിക്കൻ എഴുത്തുകാരൻ ഫ്രാങ്ക്ലിൻ പാട്രിക് ഹെർബർട്ട് ജൂനിയർ എന്ന ഫ്രാങ്ക് ഹെർബർട്ടിനെയും (ഒക്‌ടോബർ 8, 1920 – ഫെബ്രുവരി 11, 1986) 

ഏകദേശം 20 കോടിയോളം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ളവരും,2009 ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രകാരം ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയിട്ടുള്ളവരുമായ അമേരിക്കൻ ഗായികയും, ഗാനരചയിതാവും, സംഗീത സംവിധായകയും, നടിയും, മോഡലും ആയിരുന്ന വിറ്റ്നി എലിസബത്ത് ഹ്യൂസ്റ്റണിനെയും(ജനനം: 9 ഓഗസ്റ്റ് 1977 - 2012 ഫെബ്രുവരി 11),

ഒരു അമേരിക്കൻ രസതന്ത്രജ്ഞയും, സ്കോട്ച്ഗാർഡ്, 3M ബ്രാൻഡുകളുടെ ഉത്പ്പന്നം, ഒരു സ്റ്റെയിൻ റിപ്പെല്ലെന്റ്, ഡ്യൂറബിൾ വാട്ടർ റിപ്പലന്റ് എന്നിവയുടെ സഹ ഇൻവെന്ററും ആയിരുന്ന പറ്റ്സി ഒ'കോണൽ ഷെർമനെയും  (സെപ്തംബർ 15, 1930 - ഫെബ്രുവരി 11, 2008)

സീറോ-മലബാർ സഭയുടെ  രണ്ടാമത്തെ കർദ്ദിനാളും പ്രഥമ മേജർ ആർച്ച് ബിഷപ്പുമായിരുന്ന മാർ ആന്റണി പടിയറയെയും  (ഫെബ്രുവരി 11, 1921 — മാർച്ച് 23, 2000)

1784-ൽ ബ്രിട്ടീഷുകാരുടെ വിഭവ ചൂഷണത്തിനെതിരെ പോരാടാൻ ആദിവാസികളെ സംഘടിപ്പിച്ച് സായുധ സംഘം രൂപീകരിച്ച സന്താൽ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആദ്യ ആദിവാസി നേതാവായിരുന്ന തിലക മാജിയെയും(ഫെബ്രുവരി 11, 1750- ജനുവരി 13, 1785),

1919-ലും 1924-ലും ഉണ്ടായ ഹിന്ദു-മുസ്ലീം ലഹളകൾ ശമിപ്പിക്കാനും അവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും  അശ്രാന്ത പരിശ്രമം നടത്തിയ ഒരു ദേശീയനേതാവും ഭിഷഗ്വരനുമായിരുന്ന ഹക്കീം അജ്‌മൽഖാനിനെയും (11 ഫെബ്രുവരി 1868- 29 ഡിസംബർ 1927),

ഉർദുവിലും ഇംഗ്ലീഷിലും എഴുതിയ

ഉറുദു സാഹിത്യ വിമർശനം ശൈലികൾ, ഘടനാവാദം, പോസ്റ്റ്-സ്ട്രക്ചറലിസം , പൗരസ്ത്യ കാവ്യശാസ്ത്രം എന്നിവയുൾപ്പെടെയുള്ള ആധുനിക സൈദ്ധാന്തിക ചട്ടക്കൂടുകളുടെ ഒരു ശ്രേണി തന്നെ ഒരുക്കിയ ഇന്ത്യൻ സൈദ്ധാന്തികനും സാഹിത്യ നിരൂപകനും  പണ്ഡിതനും മുൻ കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ ഗോപി ചന്ദ് നാരംഗിനെയും (11, ഫെബ്രുവരി 1931-2022 ജൂൺ 15),

ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടുക്കുകയും,1844-ൽ  ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ  പ്രസിദ്ധപ്പെടുത്തുകയും  ചെയ്ത  ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ  വില്യം ഹെൻറി ഫോക്സ് താൽബോട്ടിനെയും (11 February 1800–17 September 1877),

ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ടമായ കണ്ടെത്തലുകൾ  നടത്തിയ  മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന തോമസ് ആൽ‌വാ എഡിസണിനെയും  (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931),,

ബ്രോഡ്‌വേ നാടരചയിതാവ്,  ഹോളിവുഡ് ടി.വി-സിനിമ തിരക്ക‌ഥാകാരൻ, നോവലിസ്റ്റ്  എന്നി മേഖലകളില്‍ പ്രത്യേകിച്ചും അദര്‍ സൈഡ് ഓഫ് മിട്നൈറ്റ് , മാസ്റര്‍ ഓഫ് ഗൈം, തുടങ്ങിയ ബെസ്റ്റ് സെല്ലേഴ്സ്  സിഡ്നി ഷെൽഡനെയും   (ഫെബ്രുവരി 11,1917 - ജനുവരി 30,2007), 

ബൂഗി നൈറ്റ്സ്, ദി ലോംഗസ്റ്റ് യാർഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഹോളിവുഡിലെ ഏറ്റവും ആകർഷകമായ നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബർട്ടൺ ലിയോൺ റെയ്നോൾഡ്സ് ജൂനിയറിനെയും (ഫെബ്രുവരി 11, 1936 – സെപ്റ്റംബർ 6, 2018)

സ്മരിക്കുന്നു! 

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ ' 

Advertisment