ഇന്ന് സെപ്തംബർ 23, അന്തഃദേശീയ ആംഗ്യഭാഷാ ദിനവും ഉഭയവർഗ്ഗ പ്രണയാഘോഷ ദിനവും ഇന്ന്, മധുവിന്റെ ജന്മദിനവും സിൽക്ക് സ്മിതയുടെ ഓർമ്മദിനവും ഇന്ന്. ഭാരത് പെട്രോളിയം കോർപ്പറേഷന് കീഴിലായി കൊച്ചി റിഫൈനറി ഇന്ദിരാഗാന്ധി കമ്മീഷൻ ചെയ്തതും ചിന്ത പബ്ലിക്കേഷൻസ് ആരംഭിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project september 23

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200 
കന്നി 8
രോഹിണി / ഷഷ്ഠി
2024 സെപ്തംബർ 23
തിങ്കൾ

Advertisment

ഇന്ന് ;

* മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിന്‌ 61വയസ്സ്‌
* ചിന്ത പബ്ലിഷേഴ്സിന് ഇന്ന്  50 വയസ്സ്.

* അന്തഃദേശീയ ആംഗ്യഭാഷാ ദിനം ![International Day of Sign Languages;  അടയാള ദിനം ആംഗ്യചലനത്തിലൂടെയും ആംഗ്യത്തിലൂടെയും ആശയവിനിമയം നടത്തുന്ന ഒരു ആവിഷ്‌കാര കലയാണിത്, എല്ലാവർക്കും അനുഭവിക്കാനും കാണാനും കഴിയുന്ന ഭാഷ. ലോകമെമ്പാടും ഏകദേശം 72 ദശലക്ഷം ബധിരർ ഉണ്ട്. ലോക ബധിര ഫെഡറേഷൻ്റെ കണക്കാണിത്. മൊത്തത്തിൽ, ഈ ആളുകൾ 300-ലധികം വ്യത്യസ്ത ആംഗ്യഭാഷകൾ ഉപയോഗിക്കുന്നു. ആംഗ്യഭാഷകൾ സ്വാഭാവിക പൂർണ്ണമായ ഭാഷകളാണെന്ന് പലർക്കും അറിയില്ല.സംസാരിക്കുന്ന ഭാഷയിൽ നിന്ന് ഘടനാപരമായി വ്യത്യസ്തമായിരിക്കാമെങ്കിലും, അവർക്ക് അത്രതന്നെ ക്രെഡിറ്റും പ്രാധാന്യവും നൽകണം. ഒരു അന്താരാഷ്ട്ര ആംഗ്യഭാഷയും ഉണ്ട്. ബധിരരായ ആളുകൾ സാമൂഹികമായി ഇടപഴകുമ്പോഴും യാത്ര ചെയ്യുമ്പോഴും അന്താരാഷ്ട്ര മീറ്റിംഗുകളിൽ ആയിരിക്കുമ്പോഴും ഇത് ഉപയോഗിക്കുന്നു. ഈ വർഷത്തെ തീം "Sign up for Sign Language Rights". എന്നതാണ് ]publive-image

*ഉഭയവർഗ്ഗ പ്രണയാഘോഷ ദിനം ![ Celebrate Bisexuality Day-] ബൈസെക്ഷ്വലുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പോരാട്ടങ്ങൾ എന്നിവ സമൂഹത്തിലെ മറ്റുള്ളവർ അഭിമുഖീകരിക്കുന്നതുപോലെ യഥാർത്ഥവും ബുദ്ധിമുട്ടുള്ളതുമാണെന്ന് ആളുകളെ ഓർമ്മിപ്പിക്കാൻ വേണ്ടി ഒരു ബൈസെക്ഷ്വാലിറ്റി ദിനം. ഏത് ജീവിതരീതിയിൽ ജീവിച്ചാലും ഓരോ മനുഷ്യനും മൂല്യമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഒരു മഹത്തായ ദിനം.]ec51148c-8d86-4c0e-960b-c6d81d2bf11b

* National Teal Talk Day /അണ്ഡാശയ അർബുദ ബോധവത്കരണ ദിനം !!! [ ഓവേറിയൻ കാൻസർ ;  കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല, വയറിനകത്ത് ചെറിയ തോതിലുള്ള വേദന, പുറം വേദന, വയറ്റിൽ അസ്വസ്ഥത, വിശപ്പില്ലായ്മ, എന്തെങ്കിലും കഴിച്ചാൽ വയറു വീർക്കുന്ന അവസ്ഥ തുടങ്ങി തീർത്തും സാധാരണമായ ലക്ഷണങ്ങൾ മാത്രം വന്ന് ഡോക്ടറെ സമീപിക്കുകയും എന്നാൽ പരിശോധനയുടെ ഫലം വരുമ്പോൾ രോഗികൾ ഞെട്ടിപ്പോകുകയും ചെയ്യുന്ന അവസ്ഥയാണ് ഓവേറിയൻ കാൻസർ അഥവാ അണ്ഡാശയ അർബുദം.]publive-image

* National Snack Stick Day ![ദേശീയ സ്നാക്ക് സ്റ്റിക്ക് ദിനം - എല്ലായിടത്തുനിന്നും ലഘുഭക്ഷണ പ്രേമികൾ ഒത്തുചേർന്ന് ലളിതവും എവിടെയും പോകാനുള്ള ട്രീറ്റിനെ ബഹുമാനിക്കുന്ന ഒരു സന്തോഷകരമായ അവസരമാണ്.  നമ്മുടെ ലഘുഭക്ഷണ സംസ്കാരത്തിൻ്റെ പ്രിയപ്പെട്ട ഭാഗമായി മാറിയ രുചികരവും രുചികരവും പോർട്ടബിൾ സ്നാക്സുകൾക്കായി ഈ സന്തോഷകരമായ ദിനം സമർപ്പിച്ചിരിക്കുന്നു. ]

publive-image

* Education Technology Day ![ഇന്നത്തെ നമ്മുടെ ജീവിതത്തിൽ സാങ്കേതികവിദ്യ ഒരു വലിയ പങ്ക് വഹിക്കുന്നു എന്നത് നമുക്കാർക്കും നിഷേധിക്കാനാവില്ല! നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഇത് കേന്ദ്രമാണ്, വിദ്യാഭ്യാസത്തിൽ അത് ഒരു വലിയ പങ്ക് വഹിക്കുന്നു. തങ്ങളുടെ വിദ്യാർത്ഥികൾക്ക് ലോകത്ത് സാങ്കേതിക വിദ്യ നേടാനുള്ള ഏറ്റവും മികച്ച അവസരങ്ങൾ ലഭിക്കണമെങ്കിൽ അത് പഠിക്കേണ്ടതുണ്ടെന്ന് അധ്യാപകർ തിരിച്ചറിയുന്നു! അതിനാൽ, സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൻ്റെ ലോകത്തെ കൊണ്ടുവരുന്നതെല്ലാം ഈ ദിനം ഓർമ്മിക്കാം 

*Restless Legs Awareness Day![റെസ്‌റ്റ്‌ലെസ് ലെഗ് സിൻഡ്രോം എന്ന ന്യൂറോളജിക്കൽ ഡിസോർഡറിനെ കുറിച്ച് പഠിക്കുകയും സഹായിക്കുകയും ചെയ്യുക. വിശ്രമമില്ലാത്ത ലെഗ് സിൻഡ്രോം, ചിലപ്പോൾ RLS ആയി ചുരുക്കിയിരിക്കുന്നു, ഇത് ഒരു മോട്ടോർ/ചലന വൈകല്യമാണ്, ഇത് അസുഖകരമായ സംവേദനത്തിന് കാരണമാകുന്നു, ഇത് പലപ്പോഴും കാലുകൾ ചലിപ്പിക്കാനുള്ള പ്രേരണ നൽകുന്നു. താഴത്തെ കൈകാലുകളിൽ ഉടനീളം കത്തുന്ന, ചൊറിച്ചിൽ, വിറയൽ അല്ലെങ്കിൽ "ഇഴയുന്ന ഇഴയുന്ന" തോന്നൽ എന്നിങ്ങനെയാണ് RLS എന്ന വികാരത്തെ വിവരിക്കുന്നത്.]

publive-image

* USA; 
*National Hunting and Fishing Day!
*Redhead Appreciation Day !
*National Checkers Day !
*Za’atar Day !
*National Great American Pot Pie Day!
* ബ്രൂണൈ : അദ്ധ്യാപക ദിനം !
* സൌദി അറേബ്യ : ദേശീയ ദിനം !
* ക്രൈഗിസ്ഥാൻ : ഭാഷ ദിനം !

ഇന്നത്തെ മൊഴിമുത്ത് 
" നിങ്ങൾക്ക് എല്ലാ പൂക്കളും നശിപ്പിയ്ക്കാൻ കഴിയും, പക്ഷേ വസന്തം വരുന്നത് തടയാൻ നിങ്ങൾക്ക് കഴിയില്ല."[- നെരൂദ ]

publive-image
ജന്മദിനം
മലയാള സിനിമയുടെ ശൈശവം മുതൽ   ഇപ്പോഴും അഭിനയ രംഗത്ത് സജീവമായിട്ടുള്ള നടൻ സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ (ഉമ സിനിമ സ്റ്റുഡിയോ) ഉടമസ്ഥൻ എന്നീ നിലകളിൽ ശ്രദ്ധേയനായ 'ഇപ്റ്റ ' സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയിൽ സാംസ്ക്കാരിക രംഗത്തും നിറഞ്ഞു നിൽക്കുന്ന നവതിയുടെ നിറവിലുള്ള മധു എന്ന  പത്മശ്രീ മാധവൻ നായരുടേയും (1933),

രണ്ട്‌ ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ച പ്രമുഖ മലയാള നാടകകൃത്ത്  സി.പി. രാജശേഖരന്റെയും  (1949),

ഹിന്ദി ടെലിവിഷൻ സീരിയൽ രംഗത്തെ അഭിനേത്രിയും മോഡലുമായ നേഹ മാർഡായുടെയും (1985 ),publive-image

അടിച്ചമർത്തപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ലൈംഗിക ന്യൂനപക്ഷങ്ങൾക്കു (LGBT) വേണ്ടി  ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാൽ ശ്രദ്ധേയനായ   രാജപിപല രാജവംശത്തിലെഅംഗമായ മാനവേന്ദ്ര  സിംഗ്  ഗോഹിലിന്റെയും   (1965),

വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ ഓഫ്ബ്രേക്ക് ബൗളറുമായ ഇൻഡ്യൻ ക്രിക്കറ്റ് കളിക്കാരൻ അമ്പാട്ടി തിരുപ്പതി റായുഡുവിന്റെയും (1985),

അഞ്ഞൂറിലധികം നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അമേരിക്കൻ നീലച്ചിത്രനടിയും  സംവിധായികയുമായ ഡാനി ഡാനിയേൽസിന്റെയും (1989) ജന്മദിനം!publive-image

സ്മരണാഞ്ജലി !!!
അഴീക്കോടൻ രാഘവൻ മ. (1919-1972)
ജെ ഡി തോട്ടാൻ മ. (1922-1997)
പ്രീതിലത വാദേദാർ മ. (1911-1932)
പി.യു. ചിന്നപ്പ മ. (1916-1951)
റാവു തുല റാം മ. (1825-1863)
സിൽക്ക് സ്മിത മ. (1960-1996)
സിഗ്മണ്ട് ഫ്രോയിഡ് മ. (1856-1939)
വിശുദ്ധ പാദ്രെ പിയോ മ. (1887-1968 )
പാബ്ലോ നെരൂദ മ. (1904 -1973)

publive-image

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും അനുബന്ധ തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകപങ്ക് വഹിക്കുകയും, സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, ദേശാഭിമാനിയുടെ ഭരണസമിതി ചെയർമാനും, കുത്തേറ്റ് കൊല്ലപ്പെടുകയും ചെയ്ത അഴീക്കോടൻ രാഘവൻ (ജൂലൈ 1 1919 - സെപ്റ്റംബർ 23 1972),

കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹസമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങി ചിത്രങ്ങൾ സംവിധാനം ചെയ്ത് അഞ്ച് ദശകക്കാലം സിനിമാരംഗത്തു പ്രവർത്തിച്ച സംവിധായകനും നിർമ്മിതാവും ആയിരുന്ന ജോസ് എന്ന ജെ ഡി തോട്ടാൻ ( 1922 ഫെബ്രുവരി 23- 1997 സെപ്റ്റംബർ 23),

1857-ലെ ഇന്ത്യൻ കലാപത്തിൻ്റെ നേതാക്കളിൽ ഒരാളായിരുന്നു റിവാരിയിലെ രാജാവുമായിരുന്ന റാവു തുലാറാം ( 9 ഡിസംബർ 1825 - 23 സെപ്റ്റംബർ 1863) 

കുറച്ചുനാളത്തെ അധ്യാപകവൃത്തിക്ക് ശേഷം സൂര്യസെന്നിന്റെ നേതൃത്വത്തിൽ സായുധവിപ്ലവത്തിന്റെ പാത തിരഞ്ഞെടുക്കുകയും, "പട്ടികൾക്കും ഇന്ത്യാകാർക്കും പ്രവേശനമില്ല" എന്ന ബോർഡ് വച്ച ചിറ്റഗോങ്ങിലെ പഹർതലി യൂറോപ്യൻ ക്ലബ്ബ് അഗ്നിക്കിരയാക്കിയ വിപ്ലവകാരികളുടെ 15 അംഗസംഘത്തെ നയിക്കുകയും അറസ്റ്റിലാകും എന്ന് ഉറപ്പായ ഘട്ടത്തിൽ പൊട്ടാസ്യം സയനൈഡ് കഴിച്ച് ജീവനൊടുക്കിയ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഒരു ഇന്ത്യൻ വിപ്ലവകാരിയായിരുന്ന റാണി എന്ന പ്രീതിലത വാദേദാർ (5 മേയ് 1911 – 23 സെപ്റ്റംബർ 1932),publive-image

1930 – 40 കാലഘട്ടത്തിൽ നാടക, സിനിമാ രംഗങ്ങളിൽ സജീവവും തെന്നിന്ത്യ സിനിമയിലെ ആദ്യ കാല സൂപ്പർ സ്റ്റാറുകളിലൊരാളും ആയിരുന്ന പ്രശസ്ത തമിഴ് സിനിമാ നടനും ഗായകനുമായിരുന്ന പുതുക്കോട്ടൈ ഉലകനാഥൻ പിള്ളൈ ചിന്നപ്പ എന്ന പി.യു. ചിന്നപ്പ(5 മേയ് 1916 – 23 സെപ്റ്റംബർ 1951),

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും  പ്രശസ്തിയിലേക്കു യർത്തുകയും തുടർന്നുള്ള പതിനഞ്ച് വർഷത്തോളം, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ച പ്രശസ്ത  മാദക നടി സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി (ഡിസംബർ 2, 1960 - സെപ്റ്റംബർ 23 1996) ,

മനസ്സിന്‌ അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിക്കുകയും , മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം (Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിക്കുകയും മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തുകയും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തുകയും ചെയ്ത ലോക വിഖ്യാതനായ മനശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡ് (മേയ് 6, 1856 - സെപ്റ്റംബർ 23, 1939),

പഞ്ചക്ഷതധാരി എന്ന നിലയിൽ ജീവിച്ചിരുന്നപ്പോൾ ഏറെ പ്രശസ്തനായ റോമൻ കത്തോലിക്കാ സഭയിലെ  മിസ്റ്റിക്കും ദാർശനികനും പുരോഹിതനുമായ വിശുദ്ധ പാദ്രെ പിയോ(1887 മേയ് 25-1968 സെപ്റ്റംബർ 23),b7ba77ed-bd02-4ae9-825a-c318ed308386

കാ‍മം നിറഞ്ഞ പ്രേമഗാനങ്ങൾ മുതൽ നവഭാവുക (surrealist) കവിതകൾ വരെയും, ചരിത്രഗാനങ്ങൾ വരെയും രാഷ്ട്രീയ പത്രികകൾ വരെയും പരന്നു കിടക്കുന്ന കവിതകൾ എഴുതി നോബൽ സമ്മാന ജേതാവായ ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനും,1927-ൽ അന്നത്തെ ബർമയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലിയൻ സ്ഥാനപതിയും, 1928-ൽ കൊളംബോയിലെ സ്ഥാനപതിയും, 1929-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ സൗഹൃദപ്രതിനിധിയായും, 1931-ൽ സിംഗപ്പൂരിൽ സ്ഥാനപതിയും ആയിരുന്ന റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോ എന്ന പാബ്ലോ നെരൂദ(ജൂലൈ 12, 1904 - സെപ്റ്റംബർ 23, 1973),

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട  ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരിൽ ചിലർ
പ്രേംജി  ജ. (1908 -1998)
സി. കുഞ്ഞിക്കൃഷ്ണൻ നായർ ജ. (1922-2004)
പുതുശ്ശേരി രാമചന്ദ്രൻ ജ. (1928-2020) 
ജോർജ്ജ്‌ ജോസഫ് പൊടിപാറ  ജ. (1932-1999)
ശോഭ  ജ. (1962-1980)             
ഹരി സിംഗ്‌ ജ. (1895-1961)
അസിമ ചാറ്റർജി ജ. (1917-2006) 
രാംധാരി സിങ് ദിൻകർ  ജ. (1908-1974)
ആനന്ദ് മോഹൻ ബോസ് ജ. (1847-1906).b689e802-435b-4e8c-9920-2c15b13e792a

സാമൂഹികപരിഷ്കരണ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനാകുകയും, അക്കാലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തികമാക്കിക്കൊണ്ട് വിധവയായ കുറിയേടത്ത്  ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിൽ വിവാഹം ചെയ്ത, വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് എത്തിച്ചേർന്ന്, മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തുകയും, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിൽ അഭിനയിച്ച, കവിയും ശ്ലോകരചയിതാവുമായ പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്(23 സെപ്റ്റംബർ 1908 - 10 ഓഗസ്റ്റ് 1998),

കണ്ണൂർ ജില്ലാ കോൺഗ്രസ് സമിതി പ്രസിഡന്റ്, കെ.പി.സി.സി., എ.ഐ.സി.സി., ഡി.ഡി.സി. അംഗം എന്നി നിലകളിലും ഒന്നാം കേരളനിയമസഭയിൽ കാസർഗോഡ് നിയോജക മണ്ഡലത്തേയും രണ്ടാം കേരളനിയമസഭയിൽ പയ്യന്നൂർ നിയോജക മണ്ഡലത്തേയും പ്രതിനിധീകരിച്ച  സി. കുഞ്ഞിക്കൃഷ്ണൻ നായർ(23 സെപ്റ്റംബർ 1922 - 01 ഡിസംബർ 2004),c0dce041-2612-4b1b-a286-a046d6e601c3

മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളും  സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകിയ മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു‌ പുതുശ്ശേരി രാമചന്ദ്രൻ (23 സെപ്റ്റംബർ 1928 – 14 മാർച്ച് 2020). 

ഒന്നും രണ്ടും എട്ടും കേരളാ നിയമസഭകളിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച  ജോർജ്ജ് ജോസഫ് പൊടിപ്പാറ(23 സെപ്റ്റംബർ 1932-22 ജൂൺ 1999).

ശാലിനി എന്റെ കൂട്ടുകാരി, ഉൾക്കടൽ, രണ്ടു പെൺകുട്ടികൾ,ഏകാകിനി തുടങ്ങിയ സിനിമകളിൽ അഭിനയിച്ച മികച്ച അഭിനേത്രിയും സംവിധായകൻ ബാലു മഹേന്ദ്രയുടെ ഭാര്യയും, അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ  ആത്മഹത്യ ചെയ്യുകയും ചെയ്ത ശോഭ എന്ന മഹാലക്ഷ്മിയുടെയും  (23 സെപ്റ്റംബർ 1962 – 1 മേയ്1980),

c75a8342-2c99-4647-a74d-7a9d0a7b3e6a

ആദ്യകാല ഇന്ത്യൻ രാഷ്ട്രീയ സംഘടനകളിലൊന്നായ ഇന്ത്യൻ നാഷണൽ അസോസിയേഷൻ്റെ സഹസ്ഥാപകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാവായി ആനന്ദ് മോഹൻ ബോസ് (23 സെപ്റ്റംബർ 1847 - 20 ഓഗസ്റ്റ് 1906) 

ജമ്മു-കാശ്മീർ നാട്ടുരാജ്യത്തിൻ്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന ഹരി സിംഗ് (23സെപ്റ്റംബർ 1895 - 26 ഏപ്രിൽ 1961) 

ദിനകർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന,  ഇന്ത്യൻ ഹിന്ദി ഭാഷാ കവിയും ഉപന്യാസകാരനും സ്വാതന്ത്ര്യ സമര സേനാനിയും രാജ്യസ്‌നേഹിയും അക്കാദമിക് വിദഗ്ധനുമായിരുന്നു. രാംദാരി സിംഗ് ദിൻകർ (23 സെപ്റ്റംബർ 1908 - 24 ഏപ്രിൽ 1974),cc373b0f-b8c2-4dac-b5c2-ca846d9c64cf

മലേറിയയ്ക്കും അപസ്മാരത്തിനും ഫലപ്രദമായ ഔഷധങ്ങൾ വികസിപ്പിച്ചെടുത്ത ഇന്ത്യൻ രസതന്ത്രജ്ഞപായഅസിമാ ചാറ്റർജി(23 സെപ്റ്റംബർ 1917 -22 നവംബർ 2006)

 ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും രണ്ട് തവണ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് പരിശീലകനുമായിരുന്ന  അൻഷുമാൻ ദത്താജിറാവു ഗെയ്ക്വാദിൻ്റെയും ജന്മദിനം23 സെപ്റ്റംബർ 1952 - 31 ജൂലൈ 2024)

ചരിത്രത്തിൽ ഇന്ന് …
1803- ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി മറാത്താ സൈനികരെ തോൽപ്പിച്ചു.d58aa1a7-a807-4e78-8d2b-687944c241e4

1861 - കുറ്റിപ്പുറത്തു നിന്ന് പട്ടാമ്പിക്ക് തീവണ്ടി ഓടി തുടങ്ങി.

1879- Audio Phone എന്ന് പേരായ hearing aid Richard Rodes കണ്ടു പിടിച്ചു.

1917 - ബല്‍ജിയത്തിന്റെ ആകാശത്ത് ബ്രിട്ടീഷ് പോര്‍വിമാനങ്ങളെ നേരിടുമ്പോൾ ജര്‍മ്മന്‍ യുദ്ധവൈമാനികന്‍ വെര്‍ണര്‍ വോസ് കൊല്ലപ്പെടുന്നു.

1932 - പട്ടികൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ല എന്ന അവഹേളനപരമായ ബോർഡ് തൂക്കിയ ബ്രിട്ടീഷ് ക്ലബ്ബ്, പ്രീതി ലതാ വദ്ദേദാറുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. ബ്രിട്ടീഷ് പിടിയിലാകും മുൻപ് സയനൈഡ് കഴിച്ച് അവർ ജീവൻ ബലിയർപ്പിച്ചു.d720f326-3cd4-4626-ba8e-0075a1b64f43

1932- സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൾ അസീസ്‌  ഇബ്നു സൗദ് , നെജ്ദ്‌, ഹെജാസ്‌ എന്നി രാജ്യങ്ങൾ കെ എസ്‌ എ യോട് ചേർർത്ത്‌ സൗദി അറേബ്യയുടെ ഏകീകരണം പൂർത്തിയാക്കി.

1942- രണ്ടാം ലോക മഹായുദ്ധത്തിലെ ആറ്റം ബോംബ് വർഷിക്കുന്നത് സംബന്ധിച്ച മാൻഹാട്ടൻ പദ്ധതി തുടങ്ങി. US ജനറൽ ലെസ്ലി ഗ്രാവ്സ് നേതൃത്വം നൽകി.

1952 - ഹാസ്യസാമ്രാട്ട് ചാർലി ചാപ്ലിൻ 21 വർഷത്തെ വിദേശയാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് ലണ്ടനിൽ മടങ്ങിയെത്തി.

dc70e981-90b2-4c9a-b176-9be43ef7f012

1963 - സ്വിറ്റ്സർലൻഡിന്റെ സഹായത്തോടെ ഇടുക്കിയിലെ മാട്ടുപ്പെട്ടിയിൽ 510 ഏക്കർ ചതുപ്പ്‌ സ്ഥലം ഏറ്റെടുത്ത്‌ കേരള സർക്കാർ 'മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രം' ആരംഭിച്ചു.

1966 - ഭാരത് പെട്രോളിയം കോർപ്പറേഷനു കീഴിലായി കൊച്ചി റിഫൈനറി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മീഷൻ ചെയ്തു.

1972- അഴിമതിയും കെടുകാര്യസ്ഥതയും വഴി കുപ്രസിദ്ധനായ ഫിലിപ്പൻസ് പ്രസിഡണ്ട് ഫെർഡിനാന്റ് മാർക്കോസ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

1973 - ചിന്ത പബ്ലിക്കേഷൻസ്‌ ആരംഭിച്ചു

1980 - ബോബ് മാർലി തന്റെ അവസാനത്തെ സംഗീതവിരുന്ന് (കൺസർട്ട്) നടത്തി.ed964261-a157-4457-bcb9-1508e5635c2c

1981 - ചൈന ആദ്യമായി ശൂന്യാകാശ പരീക്ഷണത്തിനായി ഉപഗ്രഹം വിക്ഷേപിച്ചു.

1983 - സുപ്രീംകോടതി തൂക്കിക്കൊല നിയമമാക്കി കൊണ്ടുള്ള ഉത്തരവ് ശരിവെച്ചു.

1983 - ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെ ഫ്രഞ്ച് സൈനിക താവളത്തിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ രണ്ടായിരത്തിലേറെ സൈനികർ കൊല്ലപ്പെട്ടു.

1983 - സെന്റ് കിറ്റ്സ് ആന്റ് നെവിസ്ഐക്യരാഷ്ട്രസഭയിൽ അംഗം ആകുന്നു.

1986- അമേരിക്ക റോസിനെ (പനിനിർ ) ദേശിയ പുഷ്പമായി പ്രഖ്യാപിക്കുന്നു.

2002 - Mozila Fire fox വാണിജ്യ ഉപയോഗത്തിന് ലഭ്യമായി തുടങ്ങി.

2002 - മോസില്ല ഫയർഫോക്സ് വെർഷൻ 0.1 പുറത്തിറക്കി.

2003- ഇൻസാറ്റ് 3 ഇ വിക്ഷേപണം

2004 - ഹെയ്തി ചുഴലിക്കാറ്റിൽ വൻ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് മൂവായിരത്തിലധികം ആളുകൾ മരിച്ചു.

2009 - ഇന്ത്യയുടെ പി.എസ്.എൽ.വി - സി 13, ഓഷ്യൻസാറ്റ് - 2 ഉൾപ്പെടെ ഏഴ് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു.

f0129681-81ee-4771-8a57-49a217500a37

2018-ആരോഗ്യ സംരക്ഷണ ലഭ്യതയിലേക്കുള്ള ഒരു മഹത്തായ മുന്നേറ്റത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ൽ "മോഡികെയർ" അനാച്ഛാദനം ചെയ്തു,

2019 -  ഗ്രെറ്റ തുൻബെർഗ് 2019 ൽ ന്യൂയോർക്കിൽ നടന്ന യുഎൻ കാലാവസ്ഥാ ആക്ഷൻ ഉച്ചകോടിയിൽ ലോക നേതാക്കൾക്ക് "ഹൗ ഡെയർ യു!" അവളുടെ വികാരാധീനമായ അപേക്ഷ കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യേണ്ടതിൻ്റെ അടിയന്തിരതയിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവന്നു.

2022- ലണ്ടനിലെ ലേവർ കപ്പിൽ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ തൻ്റെ അവസാന പ്രൊഫഷണൽ മത്സരം കളിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment