/sathyam/media/media_files/2025/01/23/H409W0021VqeJjJ9Vebk.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 10
വിശാഖം / നവമി
2025, ജനുവരി 23,
വ്യാഴം
മളളിയൂർ ജയന്തി ആഘോഷം ആരംഭം !
ഇന്ന്;
* ദേശ് പ്രേമി ദിനം ![ നേതാജി ജയന്തി ; ദേശസ്നേഹികളുടെ രാജകുമാരൻ എന്ന് മഹാത്മജി വിശേഷിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ! -1897 ]
'പരാക്രം ദിവസ്'. (ഒറീസ്സ, ത്രിപുര ,വെസ്റ്റ് ബെംഗാൾ)
.
* പിറ്റ് കെയ്ൺ ദ്വീപസമൂഹം : ബൗൺടി ഡേ!
* തൈവാൻ/ദക്ഷിണ കൊറിയ : ലോക സ്വാതന്ത്ര്യ ദിനം/sathyam/media/media_files/2025/01/23/9f7f37d7-68a9-4293-b179-3b74433ba425.jpeg)
* USA ;*ദേശീയ കൈയക്ഷര ദിനം![National Handwriting Day ; അമേരിക്കൻ സ്ഥാപക നേതാവ് ജോൺ ഹാൻകോക്ക് സ്വാതന്ത്ര്യ പ്രഖ്യാപനത്തിലിട്ട തൻ്റെ വലുതും മനോഹരവുമായ ഒപ്പിന് പ്രശസ്തനായി. അതിൻ്റെ അനുസ്മരണാർത്ഥം, അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 ന് ദേശീയ കൈയക്ഷര ദിനമായി ആഘോഷിക്കുന്നു. ]
*മാതൃ ആരോഗ്യ അവബോധ ദിനം! [വികസിത രാജ്യങ്ങളിൽ ഇത്രയൊക്കെ ആധുനീക സൗകര്യങ്ങൾ ഉണ്ടായിട്ടും ഏറ്റവും ഉയർന്ന മാതൃമരണ നിരക്ക് അനുഭവപ്പെടുന്ന രാഷ്ട്രം യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആണെന്നും, അടുത്ത ദശകങ്ങളിളിലായി അവിടെ മാതൃമരണ നിരക്ക് വർധിച്ചുവരുന്നുണ്ടെന്നും ഉള്ള കാര്യം ഇനിയും ആരും അധികം തിരിച്ചറിയാത്തതിൽ ഉണ്ടാകാവുന്ന അമ്മമാരുടെ ഈ ആരോഗ്യ പ്രതിസന്ധിയെ കുറിച്ച് ലോകം മുഴുവൻ അവബോധം സൃഷ്ടിയ്ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമുള്ള ഉദ്ദേശത്തിൽ അന്താരാഷ്ട്രതലത്തിൽ ആചരിയ്ക്കുന്ന ഒരു ദിനമാണ് ഇന്ന്.]/sathyam/media/media_files/2025/01/23/36c89c23-6a4a-489e-80f4-73b8c130a53c.jpeg)
*സംസാരിച്ച് ജയിക്കാൻ ഒരു ദിവസം! [Speak Up and Succeed Day ; ആധുനിക ലോകത്ത്, സംസാരിക്കുക എന്ന ആശയം കൂടുതൽ മൂല്യവത്താണ്. അതിനായി അത് വിദഗ്ദമായി പഠിയ്ക്കാനും പരിശീലായ്ക്കാനുമായി ഒരു ദിനം]
*സ്നോപ്ലോ മെയിൽബോക്സ് ഹോക്കി ദിനം![Snowplow Mailbox Hockey Day ; പല വടക്കൻ യുഎസിലെ നഗരങ്ങളിലും ശീതകാലത്തുടനീളം കഠിനമായ മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്, ഇങ്ങനെ കനത്ത മഞ്ഞുവീഴ്ചയോ ഹിമപാതമോ ഉണ്ടാകുമ്പോൾ, അവിടത്തെ റോഡുകൾ പലപ്പോഴും മൂന്നടിയോളം മഞ്ഞ് വീണ് മൂടി പോയേയ്ക്കാം, ഇതിൻ്റെ ഫലമായി സ്വന്തം വീടിൻ്റെ ഗേറ്റും മെയിൽബോക്‌സുകൾ പോലും കാണാത്ത അവസ്ഥ വരാറുണ്ട്. അങ്ങനെ വരുമ്പോൾ അവ വൃത്തിയാക്കാൻ വേണ്ടി വീടിന്നകത്ത് ചടഞ്ഞിരിയ്ക്കാതെ എല്ലാവരും ചേർന്ന്, മഞ്ഞു ഹോക്കി കളിച്ചു കൊണ്ട്, അവിടത്തെ മഞ്ഞു കൂനകൾ നീക്കം ചെയ്യുന്നതിനു വേണ്ടി ഒരു ദിനം ]
/sathyam/media/media_files/2025/01/23/56af23e8-2c03-498f-b32f-dc0ca990856a.jpeg)
*ദേശീയ റബർബ് പൈ ദിനം![National Rhubarb Pie Day ; സ്വന്തമായി കഴിയ്ക്കുമ്പോൾ അൽപ്പം പുളിയുള്ളതും എന്നാൽ പഞ്ചസാര ചേർത്ത് പാചകം ചെയ്യുമ്പോൾ വളരെ രുചികരവുമായി മാറുന്ന ഒരു തരം ചീര, അതിനെ അറിയാൻ അത് പാചകം ചെയ്യാൻ ആസ്വദിയ്ക്കാൻ ഒരു ദിനം !]
*ക്ലാഷിംഗ് ക്ലോത്ത്സ് ഡേ ![വസ്ത്രങ്ങൾക്കായി ഒരു ദിനംവസ്ത്ര സ്വാതന്ത്ര്യത്തിനായി ഒരു ദിനം
സ്വന്തം ഇഷ്ട പ്രകാരം സ്വന്തം സൗകര്യത്തിനനുസരിച്ച് അവനവന് തോന്നുന്ന പോലെ വസ്ത്രം ധരിയ്ക്കാൻ ഒരു ദിനം ]
/sathyam/media/media_files/2025/01/23/68c5d072-664f-4e95-9069-72b55e5a5d42.jpeg)
*സ്വന്തം പാദങ്ങൾ അളക്കുവാൻ ഒരു ദിനം ![National Measure Your Feet Day ; നിങ്ങളുടെ പുതിയ പാദരക്ഷകൾ തികച്ചും നിങ്ങൾക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുവാൻ ഒരു ദിനം. കാരണം പാദരക്ഷകളുടെ കാര്യത്തിൽ കാലുകളുടെ സൗകര്യമാണ് മുഖ്യം. സ്വന്തം കാലുകളുടെ രക്ഷകൾക്കായി ധരിയ്ക്കുന്ന പാദരക്ഷകൾ പാദശിക്ഷകളാവാതിരിയ്ക്കാനായി ഒരു ദിനം]
*ദേശീയ പൈ ദിനം![National Pie Day ; ചിക്കൻ മുതൽ ആപ്പിൾ വരെ, പെക്കൻ മുതൽ മഷ്റൂം വരെ ഉപയോഗിച്ച് ഉണ്ടാക്കി കഴിയ്ക്കാവുന്ന ഒരു പലഹാരം, അതിനായി ഒരു ദിനം.
സ്വന്തമായി ഉണ്ടാക്കിയോ, ഒരു ബേക്കറി സന്ദർശിച്ചോ ഒരു പൈ മത്സരം സംഘടിപ്പിച്ചോ നിങ്ങൾക്ക് ഇഷ്ടമുള്ള വിധത്തിൽ അവയെ കുറിച്ച് അറിയാൻ കഴിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/01/23/9c0d2ade-d768-4042-9456-d276bee55897.jpeg)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്
"എനിക്ക് രക്തം തരൂ, ഞാൻ സ്വാതന്ത്ര്യം തരാം"
"ഹബീബ്, എന്റെ അവസാനം ഇതാ വളരെ അടുത്തിരിക്കുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുഷ്‌കാലം മുഴുവന്‍ ഞാന്‍ പടവെട്ടി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഞാനിപ്പോള്‍ മരിക്കുന്നതും. നിങ്ങൾ പോയി എന്റെ നാട്ടുകാരോടു പറയണം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം തുടരാന്‍. ഇന്ത്യ സ്വതന്ത്രയാവുകതന്നെ ചെയ്യും; എത്രയും പെട്ടെന്ന്!."
. [ -നേതാജി സുഭാഷ് ചന്ദ്ര ബോസ്]
. ്്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
**********
2004ലെ മിസ് ഓസ്‌ട്രേലിയയായി തിരഞ്ഞെടുക്കപെട്ടിട്ടുള്ള, മലയാളം, തമിഴ്, തെലുഗു എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള തെന്നിന്ത്യന്‍ ചലച്ചിത്രതാരമായ വിമല രാമന്റേയും (1982),/sathyam/media/media_files/2025/01/23/7f032677-8c60-4525-8954-63bebfa6ba98.jpeg)
ഹിന്ദി ചലച്ചിത്രത്തിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളിലൊന്നായ 'ഷോലെ'യുടെ സംവിധായകൻ രമേശ് സിപ്പി യുടെയും (1947),
ഇന്തോനേഷ്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നായ പി.ഡി.ഐ-പിയുടെ നേതാവും മുൻ ഇന്തോനേഷ്യൻ പ്രസിഡന്റുമായിരുന്ന മേഘാവതി സുകാർണോപുത്രിയുടെയും (1947),
ഗുജറാത്തിൽ 18 തവണ ധനകാര്യമന്ത്രി ആയിരിക്കുകയും, തൊഴിൽ തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്ത ഇപ്പോഴത്തെ കർണാടക ഗവർണർ വാജുഭായ് വാലയുടെയും (1938),
ഡച്ച് ഫുട്ബാളർ ആര്യൻ റോബൻൻ്റെയും (1984),/sathyam/media/media_files/2025/01/23/7f032677-8c60-4525-8954-63bebfa6ba98.jpeg)
"ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ്" എന്ന ജനപ്രിയ ടിവി ഷോയിൽ ഡിറ്റക്റ്റീവ് ഒലിവിയ ബെൻസൺ എന്ന റോളിൽ അഭിനയിച്ച അറിയപ്പെടുന്ന ഒരു നടിയായ മരിസ്ക ഹർഗിറ്റേയുടെയും (1964),
അമേരിക്കൻ ആയോധന കലാകാരനും രാഷ്ട്രീയക്കാരനും യുഎഫ്‌സിയിൽ മത്സരിക്കുകയും പിന്നീട് ഹണ്ടിംഗ്ടൺ ബീച്ചിന്റെ താൽക്കാലിക മേയറായി മാറുകയും ചെയ്ത ടിറ്റോ ഒർട്ടിസിൻ്റെയും (1975) ,
പ്രശസ്ത YouTube വിദ്യാഭ്യാസ ചാനൽ Vsauce സൃഷ്ടിക്കുകയും ഹോസ്റ്റ് ചെയ്യുകയും ചെയ്ത അമേരിക്കൻ അധ്യാപകനും വിനോദക്കാരനുമായ മൈക്കൽ സ്റ്റീവൻസിൻ്റെയും (1986) ജന്മദിനം !!!
*********
/sathyam/media/media_files/2025/01/23/13b3e35d-0dba-48cb-9220-641f58c2301a.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
***********
പന്തളം കേരളവർമ്മ ജ. (1879-1919)
കുമരകം ശങ്കുണ്ണിമേനോൻ ജ.(1926 -2012)
ഹമീദലി ഷംനാട് ജ. (1929-2017)
തുമ്പമൺ തോമസ് ജ.(1945- 2014)
സുഭാഷ് ചന്ദ്ര ബോസ് ജ. (1897-1945)
ബാല്‍ ഠാക്കറെ ജ. (1926-2012)
ലിഷിമിൻ തൈദ്സൂങ് ജ. (599 -649)
ജോൺ ഹാൻകോക്ക് ജ. (1737-1793)
ഡേവിഡ് ഹിൽബർട്ട് ജ. (1862 -1943)
ഗെർട്രൂഡ് എലിയൺ ജ. (1918-1999)
റട്ഗർ ഹോവർ ജ. (1944-2019)
XXXTentacion ജ. (1998 - 2018)
/sathyam/media/media_files/2025/01/23/0d004b54-d195-48f6-acc6-3e4114ec3f89.jpeg)
ദൈവമേ കൈ തൊഴാം" എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം എഴുതിയ കവിയും പ്രസാധകനും ആയിരുന്ന മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മ (ജനുവരി 23, 1879 - ജൂൺ 11, 1919) ,
പ്രഗല്‍ഭനായ അഭിഭാഷകന്‍, മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍, സി.പി.ഐ നേതാവ്, ഉജ്ജ്വല വാഗ്മി,നല്ല കലാകാരന്‍, അതിലുപരി കലാസ്വാദകന്‍ , കുമരകം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ്, സംഗീത നാടക അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ്, കെ.പി.എ.സിയുടെ മുന്‍ സാരഥി എന്നിങ്ങനെ ബഹുമുഖ പ്രതിഭയുടെ ഉടമസ്ഥന്‍ കുമരകം ശങ്കുണ്ണിമേനോൻ(23 ജനുവരി 1926 -ഫെബ്രുവരി7, 2009) ,/sathyam/media/media_files/2025/01/23/4d4f7b9e-b941-4e0b-b269-917230707657.jpeg)
കാസർകോട് നഗരസഭ ചെയർമാൻ, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ഹോം ഗാർഡ് അഡൈ്വസറി ബോർഡ് അംഗം, കേരള റൂറൽ ഡവലെപ്മെന്റ് ബോർഡിന്റെ ചെയർമാൻ, പി.എസ്.സി അംഗം, ഓവർസീസ് ഡവലപ്‌മെന്റ് കോർപറേഷൻ (ഒഡെപെക്) ചെയർമാൻ , 1960ൽ ഇ.എം.എസ് മന്ത്രിസഭയിൽ നാദാപുരത്തിന്റെ എം.എൽ.എ,1970 മുതൽ 79 വരെ രണ്ടുതവണ രാജ്യസഭാംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച മുസ്ലിംലീഗിന്റെ മുതിർന്ന നേതാവായിരുന്ന 'ഹമീദലി ഷംനാദ് (1929 ജനുവരി 23-2017 ജനുവരി 6),
തിരുവല്ല മാർ തോമാ കോളജിൽ 33 വർഷത്തോളം അധ്യാപകന്‍, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പിന്റെ ഉപദേശക സമിതി ചെയർമാൻ, കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ-ഇൻചാർജ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കേരളധ്വനി, മലയാള മനോരമപത്രങ്ങളിലും സാഹിത്യലോകം മാസികയിലും എഡിറ്ററായിരുന്ന സാഹിത്യ കാരനായിരുന്നു തുമ്പമൺ തോമസ് (23 ജനുവരി 1945 - 17 ജൂലൈ 2014),/sathyam/media/media_files/2025/01/23/759d76a6-5307-424e-bb93-23d69e7bb1e5.jpeg)
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവും തുടർച്ചയയി രണ്ടു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്റും ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനും പതിനൊന്നു തവണ ബ്രിട്ടീഷ് അധികാരികളാല്‍ ജയിലിലടക്കപ്പെടുകയും ചെയ്ത നേതാജി എന്ന സുഭാസ് ചന്ദ്ര ബോസ് (ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945 സംശയാസ്പദം)
ഫ്രീ പ്രസ് ജേർണലിലും ടൈം ഒഫ് ഇന്ത്യയിലും കാർട്ടൂണിസ്റ്റായി ജീവിതം തുടങ്ങുകയും പില്‍ക്കാലത്ത് സഹോദരനൊപ്പം ചേർന്നു മാർമിക് എന്ന കാർട്ടൂൺ വാരികയും . പിന്നീട് മറാത്തി ഭാഷാപത്രം 'സാമ്‌ന'യും ഹിന്ദി പത്രം 'ദോഫർ കാ സാമ്‌ന'യും തുടന്ഗുകയും ചെയ്ത ശിവസേന എന്ന ഹിന്ദു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനും പ്രമുഖ നേതാവുമായിരുന്ന ബാൽ ഠാക്കറെ എന്ന് പൊതുവിലറിയപ്പെടുന്നബാലസഹബ് കേശവ് ഠാക്കറെ(23 ജനുവരി 1926- 17 നവംബർ 2012), /sathyam/media/media_files/2025/01/23/78d2d85b-de58-49c4-ba0d-3c31d2a11716.jpeg)
കിരീടാവകാശിയായ മൂത്ത സഹോദരനെ വധിച്ചശേഷം 626-ൽ പിതാവിനെയും ചക്രവർത്തി പദത്തിൽനിന്ന് നീക്കം ചെയ്യുകയും അധികാരമേറുകയും ചൈന ഭരിച്ച പ്രഗൽഭ ചക്രവർത്തിമാരിൽ ഒരാളായി ഗണിക്കപ്പെടുകയും ഏഷ്യയിലെ മിക്ക പ്രദേശങ്ങളെയും തന്റെ അധീനതയിൽ കൊണ്ടുവരുന്നതിൽ വിജയിക്കുകയും ചെയ്ത ലിഷിമിൻ എന്ന തൈ ദ്സൂങ് (599 ജനുവരി 23 – 649 ജുലൈ 10),
അമേരിക്കൻ സ്ഥാപക പിതാവും വ്യാപാരിയും രാഷ്ട്രതന്ത്രജ്ഞനും ആർട്ടിക്കിൾസ് ഓഫ് കോൺഫെഡറേഷനിൽ ഒപ്പു വെക്കുകയും തന്റെ സ്വാധീനം ഉപയോഗിച്ച് 1788-ൽ മസാച്യുസെറ്റ്സ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയെ അംഗീകരിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസിലെ വലുതും സ്റ്റൈലിഷുമായ ഒപ്പിന് ഓർമ്മിക്കപ്പെടുകയും (അതിനാൽ ജന്മദിനം ദേശീയ കയ്യക്ഷര ദിനമായി ആഘോഷിക്കപ്പെടുന്നു) ചെയ്യുന്ന ജോൺ ഹാൻകോക്ക്(ജനുവരി 23, 1737-1793 ഒക്ടോബർ 8),
/sathyam/media/media_files/2025/01/23/2854b338-c53c-44fe-b27c-65056fbe198f.jpeg)
ബീജഗണിതത്തിലെ നിശ്ചര സിദ്ധാന്തം (invariant theory), ജ്യാമിതിയിലെ ഹിൽബർട്ടിന്റെ പ്രത്യക്ഷ പ്രമാണങ്ങൾ (Hilbert's axioms) തുടങ്ങി ഗണിത ശാസ്ത്രത്തിന്റെ പല മേഖലകളിലും അടിസ്ഥാനപരമായ ആശയങ്ങൾ കണ്ടെത്തുകയും വിപുലീകരിക്കുകയും ചെയ്ത ഒരു ജർമൻ ഗണിത ശാസ്ത്രജ്ഞനായിരുന്ന ഡേവിഡ് ഹിൽബർട്ട് (1862 ജനുവരി 23, 1943ഫെബ്രുവരി 14),
എയ്ഡ്സ് (AIDS) പോലുളള മാരക രോഗങ്ങൾക്കായുളള ഔഷധങ്ങളെ സംബന്ധിച്ച പഠനത്തിനു 1988-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനത്തിന് അർഹയായ ശാസ്ത്രജ്ഞ ഗെർട്രൂഡ് ബി. എലിയൺ(23 ജനവരി 1918-21 ഫെബ്രുവരി 1999),
/sathyam/media/media_files/2025/01/23/7708b2b6-081c-4d6c-832a-b5f810cd10ca.jpeg)
ബ്ലേഡ് റണ്ണർ എന്ന ചിത്രത്തിലെ സഹാനുഭൂതിയുള്ള എതിരാളിയിലൂടെ ശ്രദ്ധേയനായ ഡച്ച് നടനായിരുന്ന റട്ഗർ ഹോവർ(23 ജനുവരി 1944 – 19 ജൂലൈ 2019),
വ്യാപകമായി പ്രചരിച്ച നിയമപരമായ പ്രശ്‌നങ്ങൾ കാരണം ഒരു വിവാദ വ്യക്തിയാണെങ്കിലും, തന്റെ ഹ്രസ്വമായ കരിയറിനിടെ വിഷാദവും അന്യതയും പ്രമേയമാക്കിയ സംഗീതത്തിലൂടെ യുവ ആരാധകരുടെ ഇടയിൽ ഒരു ആരാധനാക്രമം നേടിയിരുന്ന ഒരു അമേരിക്കൻ റാപ്പറും ഗായകനും ഗാനരചയിതാവുമായിരുന്ന പ്രൊഫഷണലായി XXXTentacion എന്നറിയപ്പെട്ടിരുന്ന ജഹ്‌സെ ഡ്വെയ്ൻ റിക്കാർഡോ ഓൺഫ്രോ(ജനുവരി 23, 1998 - ജൂൺ 18, 2018) /sathyam/media/media_files/2025/01/23/98eb2c7d-215a-444a-98b1-74d88b8d9c83.jpeg)
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
എം. ഗോവിന്ദൻ മ. (1919-1989 )
ജി. വിവേകാനന്ദൻ മ. (1923-1999)
എ.സി. ജോസ് മ. (1937-2016)
മണവാളൻ ജോസഫ് മ.(1922-1986)
ഗുസ്താവ് ദൊറെ മ. (1832-1883)
അന്ന പാവ്ലോവ മ. (1881-1931)
മത്ത്യാസ് സിൻഡ്ലർ മ. (1903-1939)
എഡ്വേർഡ് മങ്ക് മ. (1863-1944 )
പോള്‍ റോബ്സൺ മ. (1898-1976 )
സാമുവൽ ബാർബർ മ. (1910-1981)
സാൽവദോർ ദാലി മ. (1904-1989)
ജോൺ കാർസൺ മ. (1925-2005)
അബ്ദുല്ല രാജാവ് മ. (1924-2015)
ലാറി കിംഗ് മ. (1933 -2021)
ജോൺ ഹാൻകോക്ക് ജ. (1737-1793)
/sathyam/media/media_files/2025/01/23/a4c41d16-6c0e-4557-a154-37ee26caa9d2.jpeg)
കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും, ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റും നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരും ആനന്ദ് അടക്കം മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തി കൊണ്ടുവരുകയും ചെയ്ത എം. ഗോവിന്ദൻ(1919 സെപ്റ്റംബർ 18-1989 ജനുവരി 23),
സാധാരണക്കാരുടെ ജീവിതത്തെ വളരെ തന്മയത്വത്തോടെ തന്റെ കഥകളിലും നോവലുകളിലും ആവിഷ്കരിക്കുകയും മലയാളത്തിലെ ആദ്യത്തെ ഓര്‍വോ കളര്‍ ചിത്രമായ കള്ളി ചെല്ലമ്മയുടെ കഥയും സംഭാഷണവും എഴുതിയ ജി വിവേകാനന്ദൻ (ജൂണ്‍ 30,1921 - ജനുവരി 23 , 1999) ,/sathyam/media/media_files/2025/01/23/937e2869-3811-4114-abfa-e248e0e98717.jpeg)
കോൺഗ്രസ് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്റെ നേതൃനിരയിലെത്തുകയും കേരള വിദ്യാർത്ഥി യൂണിയന്റെ രണ്ടാമത്തെ സംസ്ഥാന പ്രസിഡന്റാകുകയും, യുത്ത് കോൺഗ്രസ്സ് സംസ്ഥാന ട്രെഷറർ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, എ.ഐ.സി.സി അംഗം, ലോക്സഭാംഗം, കേരള നിയമസഭ സ്പീക്കർ, തുടങ്ങിയ പദവികൾ അലങ്കരിച്ച എ.സി. ജോസ് ( ഫെബ്രുവരി 5, 1937 - ജനുവരി 23, 2016)
നീലക്കുയിലിൽ ചായക്കടക്കാരൻ നാണുനായരുടെ വേഷത്തിലൂടെ സിനിമയിലെത്തുകയും പിന്നീട് രാരിച്ചൻ എന്ന പൗരൻ, മിന്നാം മിനുങ്ങ്,കായംകുളം കൊച്ചുണ്ണി, ശബരിമല അയ്യപ്പൻ, ഉണ്ണിയാർച്ച, പുന്നപ്ര വയലാർ, പാലാട്ടു കോമൻ, മുക്കുവനെ സ്നേഹിച്ച ഭൂതം, മദ്രാസിലെ മോൻ തുടങ്ങി മുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിടുകയും ചെയ്ത നാടക-ചലച്ചിത്ര നടന്‍ മണവാളൻ ജോസഫ്(1927 ഒക്ടോബർ 13 -1986 ജനുവരി 23) ,
/sathyam/media/media_files/2025/01/23/9920acf9-c535-4652-b04a-8af7e2728e9f.jpeg)
ബൈറൺ, ബൽസാക്ക്, മിൽട്ടൺ, ഡാന്റെ, ഹബ്ലെ എന്നിവരുടെ സാഹിത്യ സൃഷ്ടികൾക്ക് അനുബന്ധമായി ചിത്രങ്ങൾ വരച്ചു ചേർത്ത ഫ്രഞ്ച് ചിത്രകാരനും, ദാരുശില്പിയുമായിരുന്ന പോൾ ഗുസ്താവ് ദൊറെ(ജനുവരി 6, 1832 – ജനുവരി 23, 1883),
ഇമ്പീരിയൽ മാരിൻസ്കി റഷ്യൻ തിയറ്ററിലെ പ്രധാന ബാലെ കലാകാരിയും, സെർജി ഡിയോഗിലേവിന്റെ 'ബാലെ റസ്സസ്' കമ്പനിയിലെ കലാകാരിയും ആയിരുന്ന ഒരു റഷ്യൻ ബാലെ നർത്തകിയായിരുന്ന അന്ന പാവ്ലോ ( ഫെബ്രുവരി 12 1881 - ജനുവരി 23, 1931)/sathyam/media/media_files/2025/01/23/1980248a-5b9b-44d4-820b-ec46de1e6b83.jpeg)
1999ൽ IIFFHS ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഓസ്ട്രിയൻ ഫുട്ബോൾ കളിക്കാരനായി തെരഞ്ഞെടുത്ത ഓസ്ട്രിയൻ ഫുട്ബോൾ കളിക്കാരൻ മത്ത്യാസ് സിൻഡ്ലർ(10 ഫെബ്: 1903 – 23 ജനു:1939),
ആധുനിക ലോകത്തെ വൈകാരിക സംഘർഷങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും നല്ല ചിത്രമായി വിലയിരുത്തപ്പെടുകയും 1912 മെയ് 2 ന് 119,922,500 അമേരിക്കൻ ഡോളറിന് വില്കുകയുംലോകത്തിൽ തന്നെ ഏറ്റവും കൂടിയ വിലയ്ക്കു വിൽക്കപ്പെടുന്ന ചിത്രമെന്ന ഖ്യാതി നേടുകയും ചെയ്ത ദി സ്ക്രീം (The Scream-1893) എന്ന ചിത്രം വരച്ച നോർവീജിയൻ ചിത്രകാരനായ എഡ്വേർഡ് മങ്ക്(Edvard Munch) (1863 ഡിസംബർ 12 -1944 ജനുവരി 23),/sathyam/media/media_files/2025/01/23/3889775a-7c1a-4235-aeae-53e86285eb53.jpeg)
പ്രമുഖ അഫ്രിക്കൻ-അമേരിക്കൻ ഗായകനും, നടനും, ഫുട്ബോൾ കളിക്കാരനും അഭിഭാഷകനും ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്ന പോൾ ലിറോയ് റോബ്സൺ(Paul Leroy Robeson) എന്ന പോള്‍ റോബ്സൺ(1898 ഏപ്രിൽ 9 - 23ജനുവരി1976)
..2) ഒരു അമേരിക്കൻ കമ്പോസർ, പിയാനിസ്റ്റ്, കണ്ടക്ടർ, ബാരിറ്റോൺ, സംഗീത അധ്യാപകൻ കൂടാതെ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ഏറ്റവും പ്രശസ്തരായ സംഗീതസംവിധായകരിൽ ഒരാളുമായിരുന്ന സാമുവൽ ഓസ്മണ്ട് ബാർബർ II (മാർച്ച് 9, 1910 - ജനുവരി 23, 1981)/sathyam/media/media_files/2025/01/23/b9dbf94a-6dd4-41b1-be20-560c90bae08e.jpeg)
ചിത്രകല , ശിൽപനിർമ്മാണം, ഛായാഗ്രഹണം, സാഹിത്യം, രാഷ്ട്രീയം, ഫാഷൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ജീവിതത്തിന്റെ അതിസങ്കീർണ ഭാവങ്ങളെ രചനകളിലാവാഹിക്കുകയും, " Persistance of vision " എന്ന പ്രസിദ്ധ ചിത്രം വരയക്കുകയും ചെയ്ത പ്രതിഭാശാലിയായ സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡെമിങ്ങോ ഫെലിപ് ജക്വിന്റോ ദാലി ഇ ഡൊമെനെച് എന്ന സാൽവദോർ ദാലി( 1904 മെയ് 11- ജനുവരി 23, 1989),
ദ ടുനൈറ്റ് ഷോയുടെ അവതാരകനായിരുന്ന അമേരിക്കൻ ടെലിവിഷൻ അവതാരകനും ഹാസ്യനടനും എഴുത്തുകാരനും നിർമ്മാതാവുമായിരുന്ന ജോൺ വില്യം കാർസൺ (ഒക്‌ടോബർ 23, 1925 - ജനുവരി 23, 2005)/sathyam/media/media_files/2025/01/23/3889775a-7c1a-4235-aeae-53e86285eb53.jpeg)
ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ മകനും സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമായിരുന്ന അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദി (1924-2015 ജനുവരി 23),
തന്റെ കരിയറിൽ, റേഡിയോയിലും ടിവിയിലും 50,000 അഭിമുഖങ്ങൾ നടത്തിയ ഒരു അമേരിക്കൻ എഴുത്തുകാരനും റേഡിയോ, ടെലിവിഷൻ അവതാരകനുമായിരുന്ന ലാറി കിംഗിനെയും ( ലോറൻസ് ഹാർവി സീഗർ)(;നവംബർ 19, 1933 - ജനുവരി 23, 2021)/sathyam/media/media_files/2025/01/23/bc2e345c-c8a6-44f8-ae56-7cea4749d93d.jpeg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1556 - ഷാൻക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂമികുലുക്കമായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാക്സി പ്രവിശ്യയിൽ എട്ടുലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
1565 - വിജയനഗര സാമ്രാജ്യവും ഡക്കാൻ സുൽത്താനേറ്റും തമ്മിലുള്ള തളിക്കോട്ട യുദ്ധം തുടങ്ങി./sathyam/media/media_files/2025/01/23/b3cc9a7b-ba3a-4229-b4f3-c541e79b9b42.jpeg)
1571 - എലിസബത്ത് രാജ്ഞി ലണ്ടനിലെ റോയൽ എക്സ്ചേഞ്ച് തുറന്നു.
1656 - ഫ്രഞ്ച് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ ബ്ലെയ്‌സ് പാസ്കൽ, ജാൻസെനിസ്റ്റുകളും ജെസ്യൂട്ടുകളും തമ്മിലുള്ള തർക്കത്തെക്കുറിച്ച് തന്റെ ലെറ്റർസ് പ്രവിശ്യകളിൽ ആദ്യത്തേത് പ്രസിദ്ധീകരിച്ചു.
1789 - യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ കത്തോലിക്കാ സർവകലാശാലയായ ജോർജ്ജ് ടൗൺ കോളേജ് വാഷിംഗ്ടൺ ഡിസിയിൽ സ്ഥാപിതമായി./sathyam/media/media_files/2025/01/23/b0b75f65-61f8-4ec3-9f40-37d58af463cc.jpeg)
1795 - കപ്പലുകളും കുതിരപ്പടയും തമ്മിലുള്ള യുദ്ധത്തിന്റെ അപൂർവ സംഭവത്തിൽ, സുയിഡെർസിയിലെ ഒന്നാം സഖ്യത്തിനായുള്ള യുദ്ധത്തിൽ ഫ്രഞ്ച് കുതിരപ്പട 14 ഡച്ച് കപ്പലുകളും 850 തോക്കുകളും പിടിച്ചെടുത്തു,
1849 - ന്യൂയോർക്കിലെ ജനീവ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം മെഡിക്കൽ ബിരുദം നേടിയ യുഎസിലെ ആദ്യത്തെ വനിതയായി എലിസബത്ത് ബ്ലാക്ക് വെൽ മാറി./sathyam/media/media_files/2025/01/23/c9fa06c1-801f-414a-bfb2-f00993de4929.jpeg)
1943 - അമേരിക്കൻ സംഗീതജ്ഞനും ജാസ് ഐക്കണുമായ ഡ്യൂക്ക് എല്ലിംഗ്ടൺ ന്യൂയോർക്ക് സിറ്റിയിലെ കാർണഗീ ഹാളിൽ തന്റെ ആദ്യ പ്രകടനം നടത്തി.
1945 - നാസി നാവിക കമാൻഡർ കാൾ ഡോണിറ്റ്സ്, പ്രഷ്യയിൽ നിന്ന് കടൽ മാർഗം 2 ദശലക്ഷത്തിലധികം ജർമ്മൻ സൈനികരെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ ഓപ്പറേഷൻ ഹാനിബാൾ ആരംഭിച്ചു./sathyam/media/media_files/2025/01/23/aeb369d6-387a-4fde-8d1f-2a60c0a0aaf8.jpeg)
1950 - ഇസ്രയേൽ ജറുസലം നഗരത്തെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നു.
1957 - ഫ്രെഡ് മോറിസൺ തന്റെ ഫ്ലയിംഗ് ഡിസ്കിന്റെ അവകാശം കളിപ്പാട്ട കമ്പനിയായ വാം-ഒയ്ക്ക് വിറ്റു, അത് പിന്നീട് ഫ്രിസ്ബീ എന്ന് പേരിട്ടു./sathyam/media/media_files/2025/01/23/a30ac331-2a8a-467b-9d05-9bec3a4a2d17.jpeg)
1957 - കശ്മീരിലെ ഇന്ത്യയുടെ നിലപാടിനെ പ്രതിരോധിച്ചുകൊണ്ട്
പ്രതിരോധമന്ത്രിയും വിശ്വ പൗരനുമായിരുന്ന വി.കെ. കൃഷ്ണമേനോന്റെ 8 മണിക്കൂർ നീണ്ട യു.എൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടന്നു.
1960 - ലോകത്തിലെ ഏറ്റവും ആഴം (10911 മിറ്റർ,35797 അടി) ജാക്ക്സ് പിക്കാർഡും ഡോൺ വാൽഷും ഡൈവ് ചെയ്ത് എത്തി.
/sathyam/media/media_files/2025/01/23/c585c74f-4e93-4267-a817-e542b64b5484.jpeg)
1977 - ഗ്രന്ഥകാരന്റെ ആഫ്രിക്കൻ- അമേരിക്കൻ വംശത്തെ അടിസ്ഥാനമാക്കിയുള്ള അലക്‌സ് ഹേലിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ നോവലായ റൂട്ട്സിന്റെ ടെലിവിഷൻ അഡാപ്റ്റേഷൻ ഉയർന്ന റേറ്റിംഗും നിരൂപക പ്രശംസയും നേടി എബിസിയിൽ അരങ്ങേറ്റം കുറിച്ചു.
1978 - ഭൂമിയുടെ ഓസോൺ പാളിക്ക് കേടുപാടുകൾ വരുത്തുന്ന എയറോസോൾ സ്പ്രേകൾ നിരോധിച്ച ആദ്യത്തെ രാജ്യമായി സ്വീഡൻ മാറി./sathyam/media/media_files/2025/01/23/d18887a5-0694-4e25-b304-0397668b82c3.jpeg)
1996 - ജാവ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങി.
1983 - സ്വീഡിഷ് ടെന്നീസ് ഇതിഹാസം ജോർൺ ബോർഗ് 26-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു.
1986 - റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിന്റെ ഉദ്ഘാടന ക്ലാസിൽ ഉൾപ്പെടുത്തിയവരിൽ ചക്ക് ബെറി, ബഡ്ഡി ഹോളി, എൽവിസ് പ്രെസ്ലി എന്നിവരും ഉൾപ്പെടുന്നു./sathyam/media/media_files/2025/01/23/f6674508-5c40-4419-9a07-bb4cbc175133.jpeg)
2002 - അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ മുസ്ലീം തീവ്രവാദികൾ തട്ടികൊണ്ടു പോയി, പിന്നിട് കൊലപ്പെടുത്തി.
2005 - യുക്രെയിൻ പ്രസിഡന്റായി വിക്ടർ യുഷ്ചെങ്കോ സ്ഥാനമേറ്റു./sathyam/media/media_files/2025/01/23/e9ea238e-5859-42b9-80cb-1b02b09d6029.jpeg)
2013 - ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വനിതാ കോടതി പശ്ചിമ ബംഗാളിലെ മാൽഡയിൽ നിലവിൽ വന്നു.
2013 - മാതൃഭൂമി ന്യൂസ് ചാനൽ ആരംഭിച്ചു.
2018 - അമേരിക്കൻ ബാസ്‌ക്കറ്റ്‌ബോൾ താരം ലെബ്രോൺ ജെയിംസ് 30,000 പോയിന്റ് നാഴികക്കല്ലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ NBA കളിക്കാരനായി./sathyam/media/media_files/2025/01/23/fb274f7a-f773-41ea-b85b-f1cbf8f23f01.jpeg)
2020 - COVID-19 പാൻഡെമിക്കിന്റെ പ്രഭവകേന്ദ്രമായ 9 ദശലക്ഷം ജനസംഖ്യയുള്ള വുഹാൻ നഗരം ചൈന പൂട്ടുന്നു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us