/sathyam/media/media_files/2025/05/20/1nse60amMNxRdHbNNpy4.jpg)
കൊല്ലവർഷം 1200
എടവം 6
അവിട്ടം / അഷ്ടമി
2025 മെയ് 20,
ചൊവ്വ
ഇന്ന്;
. * ക്ലിനിക്കൽ പരീക്ഷണ ദിനം !
[.International Clinical Trials Day !
ഇൻ്റർനാഷണൽ ക്ലിനിക്കൽ ട്രയൽസ് ദിനത്തിൽ , പൊതുജനാരോഗ്യത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള അവരുടെ സംഭാവനകൾ അംഗീകരിച്ചുകൊണ്ട് ക്ലിനിക്കൽ റിസർച്ച് പ്രൊഫഷണലുകളെ ആദരിക്കാൻ ഒരു ദിനം .]
*യു.എൻ: ലോക തേനീച്ച(Bee) ദിനം !
[മെയ് 20 ന് ലോകം ലോക തേനീച്ച ദിനം ആചരിയ്ക്കുന്നു ;
നമ്മുടെ ആവാസവ്യവസ്ഥയ്ക്കും ഭക്ഷ്യോൽപ്പാദനത്തിനും തേനീച്ചകളുടെയും മറ്റ് പരാഗണകാരികളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മെയ് 20 ന് നടക്കുന്ന വാർഷിക ആചരണമാണ് ലോക തേനീച്ച ദിനം. സസ്യങ്ങളെ പരാഗണം നടത്തുന്നതിലും ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലും സുസ്ഥിര കൃഷിയെ പിന്തുണയ്ക്കുന്നതിലും തേനീച്ചകൾ വഹിക്കുന്ന നിർണായക പങ്ക് എടുത്തുകാട്ടുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.]
* ലോക അളവുതൂക്ക മാനക ദിനം!
[World Metrology Day ; ശാസ്ത്രത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മെച്ചപ്പെട്ട ഒരു ലോകം നിർമ്മിക്കാനുള്ള യുനെസ്കോയുടെ ദൗത്യവുമായി ഒത്തുചേർന്ന് ഈ പദവി മെട്രോളജിയെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ വഴികൾ തുറക്കുന്നു. ശാസ്ത്ര ഗവേഷണം, വ്യവസായം, വ്യാപാരം, തുടങ്ങി നമ്മുടെ ജീവിതത്തിൻ്റെ വിവിധ വശങ്ങളിൽ അളവെടുപ്പിൻ്റെയും അളവുകോലുകളുടെയും പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദിനം സമർപ്പിക്കുന്നു. ]
*ദേശീയ വനിതാ ബഹിരാകാശ ദിനം!
[വ്യോമയാനത്തിലും ബഹിരാകാശത്തും സ്ത്രീകളുടെ നേട്ടങ്ങളിലേക്ക് ദേശീയ വനിതാ ബഹിരാകാശ ദിനം വെളിച്ചം വീശുന്നു. പൈലറ്റുമാർ മുതൽ എഞ്ചിനീയർമാർ വരെ, ആകാശത്തെയും അതിനപ്പുറത്തെയും രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഈ ദിനം അവരുടെ സംഭാവനകളെ ആഘോഷിക്കുകയും കൂടുതൽ സ്ത്രീകളെ ഈ ആവേശകരമായ മേഖലയിൽ കരിയർ പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ ദിനാചരണം പ്രയോജനപ്പെടുത്തുന്നു.
ബഹിരാകാശ മേഖലയിലെ വൈവിധ്യത്തിന്റെയും ഉൾപ്പെടുത്തലിന്റെയും പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു, ഭാവി തലമുറകളെ നക്ഷത്രങ്ങളിലേക്ക് എത്താൻ ഇത് പ്രചോദിപ്പിക്കുന്നു.
ബഹിരാകാശ മേഖലയിലെ സ്ത്രീകളുടെ കഴിവുകളെയും പരിശ്രമങ്ങളെയും അംഗീകരിക്കുന്നത് അവരുടെ പ്രവർത്തനങ്ങളെ ആദരിക്കുക മാത്രമല്ല, നവീകരണത്തെയും പുരോഗതിയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ]
*അന്താരാഷ്ട്ര അക്കാദമിക് സ്വാതന്ത്ര്യ ദിനം!
[ International Academic Freedom Day ;
അതിരുകളില്ലാതെ ആശയങ്ങൾ പര്യവേക്ഷണം ചെയ്യുക, ജിജ്ഞാസ ജ്വലിപ്പിക്കുന്നതിനും പരിധിയില്ലാത്ത പഠന മേഖലയെ രൂപപ്പെടുത്തുന്നതിനും ബൗദ്ധിക സ്വാതന്ത്ര്യം വളർത്തുക. ശിക്ഷാ നടപടികളെയോ സെൻസർഷിപ്പിനെയോ ഭയപ്പെടാതെ പണ്ഡിതോചിതമായ രീതിയിൽ അധ്യാപകർക്കും പ്രൊഫസർമാർക്കും അധ്യാപനത്തിലും പഠനത്തിലും ഏർപ്പെടാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് അക്കാദമിക് സ്വാതന്ത്ര്യത്തിൻ്റെ തത്വം.]
* അന്താരാഷ്ട്ര റെഡ് സ്‌നീക്കേഴ്‌സ് ദിനം!
[ International Red Sneakers Day;
മെയ് 20-ന് ആഘോഷിക്കുന്ന ഇൻ്റർനാഷണൽ റെഡ് സ്‌നീക്കേഴ്‌സ് ദിനം ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളിൽ ഉടനീളം ചുവപ്പിൻ്റെ ഊർജ്ജസ്വലമായ തരംഗത്തിന് തിരികൊളുത്തുന്നു. ചുവന്ന സ്‌നീക്കറുകൾ ധരിക്കാനും ഭക്ഷണ അലർജി ബാധിച്ചവരെ പിന്തുണയ്ക്കാനുമുള്ള ദിവസമാണിത്.]
* വിക്ടോറിയ ദിനം!
[ Victoria Day ; ഈ ഐതിഹാസിക രാജ്ഞി ഉരുക്കുമുഷ്ടിയോടും സ്നേഹനിർഭരമായ ഹൃദയത്തോടും കൂടി ഭരിച്ചു. ബ്രിട്ടീഷ് പരമാധികാരിയുടെ ജന്മദിനം ആഘോഷിക്കുന്ന വിക്ടോറിയ ദിനം, 63 വർഷം ബ്രിട്ടീഷ് രാജ്ഞിയായി ഭരിച്ച വിക്ടോറിയ രാജ്ഞിയുടെ ജനനത്തെ അനുസ്മരിക്കാൻ കനേഡിയൻമാർക്ക് അവസരം നൽകുന്നു!]
*ലോക ഓട്ടോഇമ്മ്യൂൺ ആർത്രൈറ്റിസ് ദിനം !
[വേദനിക്കുന്ന സന്ധികൾ, വീർത്ത വിരലുകൾ, സ്വയം പോരാടുന്നതുപോലെ തോന്നുന്ന ശരീരം എന്നിവയുമായി ഉണരുന്നത് സങ്കൽപ്പിക്കുക. ഓട്ടോഇമ്മ്യൂൺ, ഓട്ടോഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് എന്നിവയാൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന യാഥാർത്ഥ്യമാണിത്.ഈ അവസ്ഥകൾ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായ കലകളെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്നു, ഇത് വേദനയിലേക്കും വീക്കത്തിലേക്കും നയിക്കുന്നു. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഈ രോഗങ്ങളെക്കുറിച്ച് ലോക ഓട്ടോഇമ്മ്യൂൺ ആർത്രൈറ്റിസ് ദിനം വെളിച്ചം വീശുന്നു, ഇത് ബാധിച്ചവരെ ബോധവൽക്കരിക്കാനും പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു. ]
* കംബോഡിയ: ഓർമ്മ ദിനം !
* യൂറോപ്യൻ കൌൺസിൽ: യൂറോപ്യൻ
നാവിക ദിനം
* ഇൻഡോനേഷ്യ: ഡോക്റ്റഴ്സ് ഡേ !
* ഇൻഡോനേഷ്യ: ദേശീയ ഉണർവ് ദിനം !
* ജോസ്ഫിൻ ബേക്കേഴ്സ് ഡേ !
[National Association for the
Advancement of Colored People
(NAACP)]
- USA;
* ദേശീയ ബാൻഡ് ഡയറക്ടർ ദിനം!
[ National Band Director’s Day; യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുടനീളമുള്ള ബാൻഡ് സംവിധായകരുടെ അർപ്പണബോധവും സ്വാധീനവും തിരിച്ചറിയുന്നതിനുള്ള ഒരു പ്രത്യേക അവസരമാണ് ഈ ദിനം ]
*:ദേശീയ ക്വിഷെ ലോറൈൻ ദിനം!
[ National Quiche Lorraine Day ; ഒരു ഷോർട്ട്ക്രസ്റ്റ് പേസ്ട്രി, ബേക്കൺ, മുട്ട, ക്രീം, പാൽ, ചീസ്, അടുപ്പത്തുവെച്ചു അല്പം സമയം; സ്വാദിഷ്ടവും മനോഹരവുമായ ക്വിഷെ ലോറൈൻ ഉണ്ടാക്കാൻ ഇത്രയേ വേണ്ടൂ.☺️]
*കോടീശ്വരൻ ആകാൻ ഒരു ദേശീയ ദിനം!
[National Be a Millionaire Day ; നിങ്ങൾക്ക് ഒരു ദിവസം കൊണ്ട് കോടീശ്വരനാകാൻ കഴിയില്ല. എന്നാൽ നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തിൻ്റെ സ്റ്റോക്ക് എടുക്കുകയും അത് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് എന്നെങ്കിലും അവിടെയെത്താം.]
*ദേശീയ റെസ്‌ക്യൂ ഡോഗ് ഡേ !
[*National Rescue Dog Day !
എന്നെന്നേക്കുമായി ഭവനത്തിൽ രണ്ടാമതൊരു അവസരം ലഭിക്കാൻ അർഹരായ രാജ്യത്തുടനീളമുള്ള അഭയകേന്ദ്രങ്ങളിൽ കഴിയുന്ന എണ്ണമറ്റ അത്ഭുതകരമായ നായ്ക്കളെ അവബോധം സൃഷ്ടിക്കുന്നതിനായി ദേശീയ റെസ്‌ക്യൂ ഡോഗ് ഡേ വർഷം തോറും മെയ് 20 ന് അഭിമാനപൂർവ്വം ആചരിക്കുന്നു.]
*National Pick Strawberries Day !
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്
''മൃഗത്തെപ്പോലെ പെരുമാറിയിട്ട് ഒരുത്തൻ പറയുകയാണ്: 'മനുഷ്യനാകുമ്പോൾ അങ്ങനെയാണ്. 'അവനോട് ഒരു മൃഗത്തെപ്പോലെ പെരുമാറിയാൽ അവൻ പറയും:'ഞാനും ഒരു മനുഷ്യനല്ലേ?''
''തനിക്കു സിഗററ്റു തരാനൊന്നും എന്റെ കൈയിലില്ല, പരോപകാരി പറയുകയാണ്. ഇനി തനിക്കു തീ വേണമെന്നാണെങ്കിൽ വന്നോ; എരിയുന്ന ഒരു സിഗററ്റ് എന്റെ ചുണ്ടിൽ ഏതു നേരവും കാണും.''
. [ - കാൾ ക്രാസ് ]
***********
ഇന്നത്തെ പിറന്നാളുകാർ
***********
2006 മുതൽ ആലപ്പുഴ ജില്ലയിലെ അരൂർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള കേരള നിയമസഭാംഗവും നിലവിൽ ലോകസഭ അംഗവുമായ അഡ്വക്കേറ്റ് എ. എം. ആരിഫ് (1964) ന്റേയും,
കേരളത്തിലെ മുസ്ലീം ലീഗ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്റേയും (1952),
സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും വൈക്കം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമായ സി.കെ. ആശ (1976) യുടേയും,
മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളും മത്സ്യവില്പനക്കാരനായ മലയാളകവി എന്ന നിലയിൽ ശ്രദ്ധേയനായ, എ.അയ്യപ്പനുശേഷമുള്ള കാലത്തെ കവിയായി പരിഗണിക്കപ്പെടുന്ന പവിത്രൻ തീക്കുനിയുടേയും (1971),
കവിയും ബാലസാഹിത്യകാര നും ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി പുരസ്കാര ജേതാവും കൂടിയായ ശിവരാജൻ കോവിലഴികത്തിന്റെയും (1971),
കഥാകാരിയും ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി പുരസ്കാര ജേതാവും കൂടിയായ സജിനി സിന്റെയും
(1962)
2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗവും എൻ.എസ്.യു.ഐ മുൻ ദേശീയ പ്രസിഡൻറുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ യുവനേതാവുമായ റോജി.എം. ജോണിൻ്റേയും (1982)
2010-ൽ അപൂർവരാഗം എന്ന ചിത്രത്തിലൂടെ , തുടർന്ന് മമ്മൂട്ടിക്കൊപ്പം ബെസ്റ്റ് ആക്ടറിലും (2010) മോഹൻലാലിനൊപ്പം ദൃശ്യത്തിലും (2013) അഭിനയിച്ച, ഒരു നാടക കലാകാരനെന്ന നിലയിൽ ഇന്ത്യയിൽ ഏകദേശം 1000 സ്റ്റേജുകൾ ചെയ്തിട്ടുള്ള മലയാള ചലച്ചിത്രനടനും, അഭിനേതാവുമായ അനീഷ് മേനോൻ (1985) ന്റേയും,
1983 - ജൂനിയർ എൻ ടി - തെലുഗു സിനിമാ ഹീറൊ ആയ നന്ദമൂരി താരക രാമറാവു ജൂനിയർ എന്ന ജൂനിയർ എൻ ടി ആർ(1983)ന്റേയും,
മുൻ ഇന്ത്യൻ ഫുട്ബാൾ താരവും ഇന്ത്യയെ ചില മത്സരങ്ങളിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നയിച്ചിട്ടുമുള്ള ഫുട്ബാളറുമായ സി വി പാപ്പച്ചൻ (1983)ന്റേയും,
ട്രിപ്പിൾ ജമ്പിലെ ദേശീയ റെക്കോർഡ് ഹോൾഡർ എം.എ. പ്രജുഷ അഥവാ മാളിയേക്കൽ എ. പ്രജുഷയുടെയും (1987),
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം രമേശ് പവാർ (1978) ന്റേയും,
അഭാജ്യതാപരിശോധനയ്ക്കുള്ള അൽഗൊരിതമായ എ.കെ.എസ്. അഭാജ്യതാ പരിശോധന (AKS Primality test) കണ്ടെത്തിയതിന്റെ പേരിൽ പ്രശസ്തനായ ഇന്ത്യൻ കംപ്യൂട്ടർ ശാസ്ത്രജ്ഞൻ മനീന്ദ്ര അഗർവാളിന്റെയും (1966)ജന്മദിനം
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട
ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ
പ്രമുഖരായ പൂർവ്വികരിൽ ചിലർ
************
സർവാധിക്കാര്യക്കാർ ഗോവിന്ദപ്പിളള ജ. (1849 -1897)
കെ സുകുമാരൻ (മലബാർ) ജ. (1876-1956 )
ബി എം സി നായർ ജ. (1941-2018)
മാത്യു എം കുഴിവേലി ജ. (1905 - )
എം.കെ. ജിനചന്ദ്രൻ ജ. (1917-1970)
പാപ്പനംകോട് പ്രഭാകരൻ ജ. (1931-2005 )
വി.വി.ദക്ഷിണാമൂർത്തി ജ. (1935-2016)
രാജൻ പി. ദേവ് ജ. (1954-2009)
ചന്ദ്രശേഖരേന്ദ്ര സരസ്വതി ജ.(1894-1994)
ബാലുമഹേന്ദ്ര ജ. (1939 -2014 )
സുമിത്രാനന്ദൻ പന്ത് ജ. (1900 - 1977),
പിരു സിംഗ് ഷെഖാവത്ത് ജ. (1918 -1948),
സിഗ്രിഡ് ഉൺസെറ്റ് ജ. (1882-1949)
ജിമ്മി സ്റ്റിവർട്ട് ജ. (1908-1997)
മോഷേ ദയാൻ ജ. (1915-1981)
മലയാളത്തിലെ ആദ്യത്തെ ഭാഷാ ചരിത്രകാരനും ചാല സ്കൂളില്‍ പ്രഥമാധ്യാപകനും , കൊട്ടാരം സമ്പ്രതിയും, സര്‍വാധിക്കാര്യക്കാരനും, വക്കീലും. ആയില്യം തിരുനാളിന്റെ ജീവ ചരിത്രം, ഗ്രീക്ക് ചരിത്രം തുടങ്ങി നിരവധി കൃതികള്‍ രചിക്കുകയും ചെയ്ത സർവാധിക്കാര്യക്കാർ ഗോവിന്ദപ്പിളള (1849 മെയ് 20-1897 ഫെബ്രുവരി 13 ),
ചെറുകഥ, നോവല്‍, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അമ്പതോളം കൃതികള്‍ രചിച്ച കോഴിക്കോട് അസിസ്റ്റന്റ് സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റിയ കാമ്പില്‍ സുകുമാരന്‍ എന്ന കെ സുകുമാരൻ
(1876 , മെയ് 20 - 1956 മാര്‍ച്ച് 11 ),
മൊസാംബിക്, ജമൈക്ക, സിംഗപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഇന്ത്യൻ സ്ഥാനപതിയായി സേവനം അനുഷ്‌ഠിക്കുകയും മലയാളത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു മാന്ത്രിക നോവലിലൂടെ (കലിക)ഏറെ ശ്രദ്ധേയനാകുകയും കാപ്പിരികളുടെ രാത്രി', 'ഹൈമവതി', വേലൻ ചെടയൻ തുടങ്ങിയ കൃതികളുടെ കർത്താവുമായ ബി.മോഹനചന്ദ്രൻ എന്ന ബി.എം.സി.നായർ IFS (1941-2018 ജൂൺ 15),
ആധുനിക വയനാടിന്റെ ശില്പികളിൽ പ്രധാനിയും കെ.പി.സി.സി ട്രഷറര്‍ പാർലമെൻറിൽ സൗത്ത് ഇന്ത്യൻ ഭാഗത്തുനിന്നുള്ള അംഗങ്ങൾക്കുള്ള ചീഫ് വിപ്പ്, എന്നി പദവികള്‍ വഹിച്ച ലോക്സഭാംഗമായിരുന്ന എം.കെ. ജിനചന്ദ്രൻ (20 മേയ് 1917 - 31 ജനുവരി 1970),
മുoബൈ മലയാളികൾക്ക് സുപരിചിതനായ സാഹിത്യകാരൻ പാപ്പനംകോട് പ്രഭാകരൻ (1931 മെയ് 20-2005 )'.
സി.പി.എം -ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗമായും കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യുടെ മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും നിയസഭാ സാമാജികനുമായിരുന്ന വി.വി. ദക്ഷിണാമൂർത്തി
(20 മെയ് 1935 - 31 ഓഗസ്റ്റ് 2016),
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ 150 ലേറെ സിനിമകളിൽ വേഷമിടുകയും മൂന്നു സിനിമ സംവിധാനവും ചെയ്ത തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്ന രാജൻ പി. ദേവ്
(മേയ് 20 1954-ജൂലൈ 29 2009),
ഛായാഗ്രാഹകനാന്‍ ,ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ പ്രസിദ്ധനായിരുന്ന ബാലുമഹേന്ദ്ര എന്ന ബെഞ്ചമിൻ ബാലു മഹേന്ദ്ര
(1939 മെയ് 20 -2014 ഫെബ്രുവരി 13),
ഒരു ഇന്ത്യൻ ആർമിനോൺ-കമ്മീഷൻഡ് ഓഫീസർ ആയിരുന്ന, പരം വീർ ചക്ര(PVC) ലഭിച്ച, ഇന്ത്യയുടെ ഏറ്റവും ഉയർന്ന സൈനിക അലങ്കാരമായ 3245 കമ്പനി ഹവിൽദാർ മേജർ പിരു സിംഗ് ഷെഖാവത്ത് (20 മെയ് 1918 - 18 ജൂലൈ 1948),
തന്റെ നോവലുകളിലൂടെ മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിത രീതികളെ പുറം ലോകത്തിനു പരിചയപ്പെടുത്തുകയും,1928-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം നേടുകയും ചെയ്ത സിഗ്രിഡ് ഉൺസെറ്റ് (20മേയ് 1882 – 10 ജൂൺ 1949),
ഈ അടുത്ത കാലത്ത് ഭാരതം കണ്ട എറ്റവും വലിയ ജ്ഞാനിയും എല്ലാ വിഷയങ്ങളിലും അഗാധ പാണ്ഡിത്യവും ഉണ്ടായിരുന്ന കാഞ്ചി കാമകോടി പീഠത്തിലെ 68മത് ജഗദ് ഗുരു ആയിരുന്ന മഹാ പെരിയവർ എന്ന് അറിയപ്പെട്ടിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതി മഹാസ്വാമിജി
(20 മെയ് 1894 – 8 ജനുവരി 1994),
ഹിന്ദി സാഹിത്യത്തിലെഛായാവാദി പ്രസ്ഥാനത്തിലെ (കാൽപ്പനിക പ്രസ്ഥാനം) പ്രമുഖ കവികളിൽ ഒരാളായിരുന്ന ജ്ഞാനപീഠജേതാവ് കൂടിയായ സുമിത്രാനന്ദൻ പന്ത്
( മേയ് 20,1900 - ഡിസംബർ 28,1977),
അഞ്ചുതവണ അക്കാദമി അവാർഡിനു നാമനിർദ്ദേശം ചേയ്യപെട്ട ഒരു വിഖ്യാത അമേരിക്കൻ ചലച്ചിത്ര, നാടക നടനായിരുന്ന ജെയിംസ് മേയിറ്റലാന്റ് സ്റ്റിവർട്ട് എന്ന ജിമ്മി സ്റ്റിവർട്ട് (20 മേയ് 1908 – ജൂലൈ 2, 1997),
ഇസ്രയേലിലെ പ്രമുഖ സൈനിക ജനറലും രാഷ്ട്രീയ നേതാവുമായിരുന്നു മോഷേ ദയാൻ ( 20 മേയ് 1915 – 16 ഒക്ടോബർ 1981).
***********
ഇന്നത്തെ സ്മരണ !!!
*********
സ്മരണകൾ !!!
*******
* പ്രധാനചരമദിനങ്ങൾ!!!
കൊച്ചീപ്പൻ തരകൻ മ. (1861-1941)
ശോഭന പരമേശ്വരൻ നായർ മ. (1926-2009)
എം.പി അനിൽകുമാർ മ. (1964-2014)
സുധ ശിവ്പുരി മ. (1937-2015)
സ്റ്റാൻലി മില്ലർ മ. (1930-2007)
ക്രിസ്റ്റഫർ കൊളംബസ് മ. (1451-106 )
മലയാളത്തിലെ ആദ്യകാല റിയലിസ്റ്റിക് നാടകമായ മറിയാമ്മ നാടകം രചിക്കുകയും ശ്രീമൂലം പ്രജാസഭാ സാമാജികനും നാടകകൃത്തും ആയിരുന്ന പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ (1861-1941 മെയ് 20),
മലയാള ചലച്ചിത്രരംഗത്ത് സജീവമായിരുന്ന നിർമ്മാതാവ് ശോഭന പരമേശ്വരൻ നായർ (1926-2009 മേയ് 20),
ഇന്ത്യൻ വ്യോമസേനയിലെ മിഗ് 21 പൈലറ്റായിരുന്നു ; ഒരു മോട്ടോർ സൈക്കിൾ അപകടത്തിൻ്റെ ഫലമായി അദ്ദേഹം ക്വാഡ്രിപ്ലെജിക് ആയിത്തീർന്നതിനുശേഷം , ഒരു എഴുത്തുകാരനും ചരിത്രകാരനുമായ ഫ്ലൈയിംഗ് ഓഫീസർ എം പി അനിൽ കുമാർ (5 മെയ് 1964 - 20 മെയ് 2014)
ഓം ശിവ്പുരി യുടെ ഭാര്യയും ക്യോകി സാസ് ബി കഭി ബഹു ഥി എന്ന സീരിയലിലും ധാരാളം സിനിമകളിലും അഭിനയിച്ച സുധ ശിവ്പുരി (14 ജുലൈ 1937 – 20 മെയ് 2015) ,
ഒരു അമേരിക്കൻ ശാസ്ത്രജ്ഞനായ സ്റ്റാൻലി മില്ലർ (7 മാർച്ച് 1930 – 20 മേയ് 2007).
താൻ എത്തിയത് ഇന്ത്യയിലല്ലെന്നും യൂറോപ്യന്മാർക്ക് അറിവില്ലാതിരുന്ന ഒരു പുതിയ ഭൂഖണ്ഡത്തിലാണെന്നും ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല എങ്കിലുo യൂറോപ്പിന് പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരി ക്രിസ്റ്റഫർ കൊളംബസ് (1451 -1506 മെയ് 20),
ചരിത്രത്തിൽ ഇന്ന് …
********
526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തിൽ മൂന്നു ലക്ഷത്തോളം പേർ മരണമടഞ്ഞു.
1489 മെയ് 20-ന് പോർച്ചുഗീസ് പര്യവേക്ഷകനായ വാസ്കോഡ ഗാമ ഇന്ത്യയിലെ കോഴിക്കോട്ടെത്തി. കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യനായിരുന്നു അദ്ദേഹം.
1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് , ഭൂപടനിർമ്മാതാവായ അബ്രഹാം ഓർടെലിയസ് പുറത്തിറക്കി.
1631 - ജർമ്മൻ നഗരമായ മാഗ്ഡ്ബർഗ്, വിശുദ്ധ റോമൻ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളിൽ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
1645 - യാങ്‌ഷൂ കൂട്ടക്കൊല: മിംഗിൽ നിന്ന് ക്വിംഗിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമായ യാങ്‌ഷൗ നഗരത്തിലെ 800,000 നിവാസികളുടെ കൂട്ടക്കൊല.
1862 - യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ ' ഹോംസ്റ്റെഡ് ആക്റ്റ്' നിയമത്തിൽ ഒപ്പുവച്ചു, 84 മില്യൺ ഏക്കർ പൊതുഭൂമി കുടിയേറ്റക്കാർക്കായി തുറന്നുകൊടുത്തു.
1873 - സാൻഫ്രാൻസിസ്കോയിലെ വ്യവസായി ലെവി സ്ട്രോസും നെവാഡയിലെ റെനോയും, തയ്യൽക്കാരനായ ജേക്കബ് ഡേവിസും, ലോകത്തിലെ ഏറ്റവും പ്രശസ്തമായ വസ്ത്രങ്ങളിലൊന്നായ നീല ജീൻസിൻ്റെ പിറവിയെ അടയാളപ്പെടുത്തി, മെറ്റൽ റിവറ്റുകൾ ഉപയോഗിച്ച് ഉറപ്പിച്ച വർക്ക് പാൻ്റുകൾ സൃഷ്ടിക്കുന്നതിനുള്ള പേറ്റൻ്റ് നൽകി.
1882 - ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ത്രികക്ഷി സഖ്യം നിലവിൽ വന്നു.
1883 - ക്രാക്കറ്റോവ ( ഇന്തൊനേഷ്യൻ പ്രവിശ്യ ) പൊട്ടിത്തെറിക്കാൻ തുടങ്ങുന്നു; മൂന്ന് മാസത്തിന് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, 36,000-ത്തിലധികം ആളുകൾ മരിച്ചു.
1902 - അമേരിക്കയിൽ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാൽമ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
1918- തൻ്റെ അഗാധമായ ധീരതയ്ക്കും, തൻ്റെ മാതൃരാജ്യത്തോടുള്ള അങ്ങേയറ്റത്തെ അർപ്പണബോധത്തിനും, ആത്മത്യാഗത്തിനും, CHM പിരു സിംഗിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത ധീര പുരസ്‌കാരമായ പരമവീര ചക്ര നൽകി ആദരിച്ചു.
1940 - ഹോളോകോസ്റ്റ്: ആദ്യത്തെ തടവുകാർ ഓഷ്വിറ്റ്‌സിലെ ഒരു പുതിയ കോൺസെൻട്രേഷൻ ക്യാമ്പിലെത്തി.
1948 - ജനറലിസിമോ ചിയാങ് കൈ-ഷെക് ( Generalissimo Chiang Kai-shek ) 1948 റിപ്പബ്ലിക് ഓഫ് ചൈന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചൈന റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1965 - അവതാർ സിംഗ് ചീമ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരനായി
1956, പസഫിക്കിലെ ബിക്കിനി അറ്റോളിന് മുകളിൽ അമേരിക്ക ആദ്യത്തെ വായുവിലൂടെയുള്ള ഹൈഡ്രജൻ ബോംബ് പൊട്ടിച്1959-ൽ, ഏകദേശം 5,000 ജാപ്പനീസ്-അമേരിക്കക്കാർ രണ്ടാം ലോകമഹായുദ്ധസമയത്ത് അവരെ ഉപേക്ഷിക്കാൻ തീരുമാനിച്ചതിന് ശേഷം അവരുടെ യുഎസ് പൗരത്വം പുനഃസ്ഥാപിച്ചു.
1969 - വിജ്ഞാനകൈരളി തുടക്കം.
1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
1989 - ജനാധിപത്യ അനുകൂല പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് അധികാരികൾ പട്ടാള നിയമം പ്രഖ്യാപിച്ചു, ടിയാൻമെൻ സ്ക്വയർ കൂട്ടക്കൊലയ്ക്ക് വേദിയൊരുക്കി.
1996 - കേരളത്തിൽ ഇ കെ നായനാർ മന്ത്രിസഭ അധികാരത്തിലേറി.
2002 - കിഴക്കൻ തിമോർ ഇന്തോനേഷ്യയിൽ നിന്നും സ്വതന്ത്ര്യമായി.
2011 - പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ഈ പദവി വഹിക്കുന്ന ആദ്യ വനിത.
2011 മെയ് 20 ന്, 48 വയസ്സുള്ളപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിതയായി അവർ പുതിയ ചരിത്രം സൃഷ്ടിച്ചു
2012 - വടക്കൻ ഇറ്റലിയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 27 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2013 - ഒക്ലഹോമ സിറ്റിയുടെ പ്രാന്തപ്രദേശമായ മൂറിൽ ഒരു EF5 ചുഴലിക്കാറ്റ് ആഞ്ഞടിച്ചു , 24 പേർ കൊല്ലപ്പെടുകയും 377 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2016 - ദയാഹർജിക്കുള്ള അന്താരാഷ്ട്ര അഭ്യർത്ഥനകൾക്കിടയിലും, പ്രത്യേകിച്ച് ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെയും ഐക്യരാഷ്ട്രസഭയുടെയും, ഒരു ചൈനീസ് നിർമ്മാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കുറ്റത്തിന് കൊലയാളി ഖോ ജാബിംഗിൻ്റെ വിവാദ വധശിക്ഷയ്ക്ക് സിംഗപ്പൂർ സർക്കാർ അംഗീകാരം നൽകി .
2019 - ഇൻ്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റുകൾ (SI): അടിസ്ഥാന യൂണിറ്റുകൾ പുനർ നിർവചിക്കപ്പെട്ടു, ഇത് കിലോഗ്രാമിൻ്റെ അന്തർദേശീയ പ്രോട്ടോടൈപ്പ് കാലഹരണപ്പെട്ടു.
2022 - റുസ്സോ-ഉക്രേനിയൻ യുദ്ധം : ഏകദേശം മൂന്ന് മാസത്തെ ഉപരോധത്തിന് ശേഷം ഉക്രേനിയൻ നഗരമായ മരിയുപോളിൻ്റെ പൂർണ നിയന്ത്രണം റഷ്യ അവകാശപ്പെട്ടു .