/sathyam/media/media_files/2025/07/03/untitledmalikan-2025-07-03-09-08-17.jpg)
കൊല്ലവർഷം 1200
മിഥുനം 19
അത്തം / അഷ്ടമി
2025 ജൂലൈ 3,
വ്യാഴം
ഇന്ന്;
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം!
International Plastic Bag Free Day ; -
ജൂലൈ 3പ്ലാസ്റ്റിക് ബാഗുകളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവയുടെ ഉപയോഗം കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ടി പ്രയത്നിയ്ക്കുന്നതിനുള്ള ദിനമാണ്]
അന്തർദേശീയ അനുസരണക്കേട് ദിനം !
[Disobedience Day;
അനുസരണക്കേട് അല്ലെങ്കിൽ
വ്യവസ്ഥിതിയോടുള്ള വെല്ലുവിളി ദിനം
നിങ്ങളുടെ ജീവിതം മാറ്റുവാൻ, നിങ്ങളെ ബന്ധിച്ചിട്ടുള്ള സാമൂഹികാചാരങ്ങളെ ലംഘിച്ചുകൊണ്ട് മുന്നോട്ട് നടക്കണം. അതിനായി നിങ്ങൾ നിങ്ങളുടെ ദിനചര്യയിൽ മാറ്റം വരുത്തുക, നിങ്ങളെ പിന്തിരിപ്പിക്കുന്ന ഉപദേശങ്ങൾ അവഗണിക്കുക, നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയുടെ തളത്തിനനുസരിച്ച് നീങ്ങുക അതിനായി ഒരു ദിനം]
* ഇൻ്റർനാഷണൽ ഡ്രോപ്പ് എ റോക്ക് ഡേ!
[ International Drop a Rock Day ;
ജൂലൈ 3-ന് അന്താരാഷ്ട്ര ഡ്രോപ്പ് എ റോക്ക് ദിനം ആഘോഷിക്കുന്നു. ഈ ദിനത്തിൽ, നല്ല സന്ദേശങ്ങളോ ചിത്രങ്ങളോ ഒരു പാറയുടെ കല്ലിൻ്റെ മുകളിൽ വരയ്ക്കാനും, അവയെ പെയിൻ്റ് ചെയ്ത് ഭംഗിയാക്കാനും ഒരു ദിവസം.
2015 ലാണ് ഇൻ്റർനാഷണൽ ഡ്രോപ്പ് എ റോക്ക് ഡേ ആരംഭിച്ചത്. "സ്നേഹത്തിലൂടെയും ദയയിലൂടെയും ബന്ധിപ്പിക്കുന്ന കല" മാസ്റ്റർ ചെയ്യാൻ 2011 ൽ സഹകരിച്ച് തുടങ്ങിയ ഒരു കൂട്ടം കരകൗശല വിദഗ്ധരാണ് വേൾഡ് റോക്ക്സ് പ്രോജക്റ്റ്.]
* USA ;
*ദേശീയ അഭിനന്ദനം നിങ്ങളുടെ കണ്ണാടി ദിനം !
[National Compliment Your Mirror Day
നിങ്ങൾക്ക് നിങ്ങളെ പരിഗണിയ്ക്കാനും
നിങ്ങളോട് അൽപ്പം സ്നേഹം കാണിക്കാനും നിങ്ങൾ എത്ര ഗംഭീരനാണെന്ന് സ്വയം കണ്ണാടിയിലുടെ കണ്ട് ഓർമ്മിപ്പിയ്ക്കാനുമുള്ള നിങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം ]
*സൂര്യദിനത്തിൽ നിന്നും മാറിയ ഒരു ദേശീയ ദിനം!
[National Stay Out of the Sun Day
എല്ലാവരും സൂര്യപ്രകാശമുള്ള ദിവസം ഇഷ്ടപ്പെടുന്നു, എന്നാൽ വേനൽക്കാലത്ത് അത് നിർജ്ജലീകരണം, സൂര്യാഘാതം, എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ സൂര്യനിൽ നിന്ന് ഒരു ദിവസം മാറി നിന്ന് നിങ്ങളെത്തന്നെ പരിപാലിക്കുന്നതാണ് സൂര്യാസ്തമയ ദിനം, നല്ല പോലെ വിശ്രമിക്കുന്നതിന് ഒരു തണൽ കണ്ടെത്തുക - ആ സമയങ്ങളിൽ നിങ്ങൾ പുറത്തേക്ക് പോകുകയാണെങ്കിൽ, നിങ്ങൾക്ക് സൺ ക്രീമും ധാരാളം വെള്ളവും കുറച്ച് തണലും ഉണ്ടെന്ന് ഉറപ്പാക്കുക.]
*ദേശീയ ചോക്ലേറ്റ് വേഫർ ദിനം !
[National Chocolate Wafer Day
ഈ ചോക്ലേറ്റ് ട്രീറ്റ് അടിസ്ഥാനമാക്കിയുള്ള അവധിക്കാലം ആസ്വദിക്കാൻ ആദ്യം മുതൽ ചോക്ലേറ്റ് വേഫറുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ സ്റ്റോറിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ് തിരഞ്ഞെടുക്കുക]
*എയർ കണ്ടീഷനിംഗ് അഭിനന്ദന ദിനം !
[Air Conditioning Appreciation Day
ചൂടുള്ള വേനൽക്കാലത്ത് സുഖസൗകര്യങ്ങൾ നൽകുന്നതിൽ എയർ കണ്ടീഷനിംഗിൻ്റെ പ്രാധാന്യം അംഗീകരിക്കുന്നതിന് ഒരു ദിനം.]
* അമേരിക്കൻ റെഡ്‌നെക്ക് ദിനം !
[ American Redneck Day ; കുടിയേറ്റക്കാരുടെ നാടായ അമേരിക്കയിലെ ഊർജസ്വലവും യഥാർത്ഥവുമായ പൈതൃകത്തെ ഉൾക്കൊള്ളുന്ന, ഗ്രാമീണ പാരമ്പര്യങ്ങളിൽ വേരൂന്നിയ ഒരു വ്യതിരിക്ത സംസ്‌കാരത്തിൻ്റെ ആധികാരിക ചൈതന്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് ഒരു ദിനം ]
* വി.ഐ. വിമോചന ദിനം!
[V.I. Emancipation Day ; 1848-ൽ ഗവർണർ പീറ്റർ വോൺ ഷോൾട്ടൻ ഡാനിഷ് വെസ്റ്റ് ഇൻഡീസിലെ (ഇപ്പോൾ യു.എസ്. വിർജിൻ ഐലൻഡ്സ്) അടിമകളാക്കിയ ആളുകളെ മോചിപ്പിച്ചപ്പോൾ ആ ദിവസം അവരുടെ ജീവിതത്തിലെ ഒരു നിർണായക നിമിഷമായി അടയാളപ്പെടുത്തിയതിൻ്റെ ഓർമ്മയ്ക്കായി ഒരു ദിനം. അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിന് ഒരു ദിവസം മുമ്പ്, സ്വാതന്ത്ര്യത്തിൻ്റെ ആ രണ്ട് ശക്തമായ സന്ദർഭങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇത് ആഘോഷിക്കുന്നു.]
* നാഷണൽ ഈറ്റ് ബീൻസ് ഡേ!
[ National Eat Beans Day ; ബീൻസിൻ്റെ പോഷക ഗുണങ്ങൾ അറിയുന്നതിനും ആഘോഷിക്കുന്നതിനും ദൈനംദിന ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ദിവസം.]
* സംഭാഷണ ദിനം ആരംഭിക്കുക!
[ StartTheConversation Day ;
മാനസിക രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ചെറുക്കുന്നതിനുള്ള പരസ്പരം ഉള്ള സംഭാഷണം അത്യാവശ്യമാണ്. നമ്മളും നമ്മുടെ ചുറ്റുപാടുമുള്ളവരു അവരുടെ ജീവിത പോരാട്ടങ്ങളിൽ ഒറ്റയ്ക്കല്ലെന്ന് അറിയാനും പരസ്പ്പരം ബന്ധപ്പെടാനും ഉള്ള ഒരു ദിവസമാണിത്. പലപ്പോഴും മാനസികാരോഗ്യ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള നിശബ്ദതയുടെ തടസ്സങ്ങൾ തകർക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.]
* ദേശീയ സ്വതന്ത്ര ബിയർ റൺ ദിനം!
[ National Independent Beer Run Day ; തങ്ങളുടെ പ്രിയപ്പെട്ട ബ്രൂവുകളിൽ ചിലത് വാങ്ങി പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറികളെ പിന്തുണയ്ക്കാൻ ബിയർ പ്രേമികളെ പ്രോത്സാഹിപ്പിക്കുന്ന സജീവമായ ആഘോഷമാണിത്. വളരെയധികം രുചി നൽകുന്ന ചെറുകിട, സ്വതന്ത്ര മദ്യ നിർമ്മാണ ശാലകളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചാണ് ഇത്.]
* സെന്റ് തോമസ് ദിനം !
[ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകനും യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് 'ദുക്‌റാന അഥവ തോറാന'. ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ വലിയ പ്രാധാന്യമുള്ള ഈ തിരുനാൾ പരമ്പരാഗതമായി ജൂലൈ 3-നാണ് ആഘോഷിക്കുന്നത്. 1443-ലെ സുറിയാനി ഭാഷയിലുള്ള ഒരു ലിഖിതത്തിൽ ഇപ്രകാരമാണ് ഈ ദിവസത്തെ ക്കുറിച്ച് പരാമർശിക്കുന്നത്: “ജൂലൈ 3: ഇന്ത്യയിൽവച്ച് കുന്തത്താൽ കുത്തപ്പെട്ട മാർത്തോമാ.”]
* ബെലാറസ്: സ്വാതന്ത്രൃ ദിനം
* മ്യാൻമാർ : വനിതാ ദിനം
* യു എസ് വിർജിൻ ഐലൻഡ്:
വിമോചന ദിനം!
* മഹത്തായ ബ്രിട്ടീഷ് നിലക്കടല വാരം !
. [ Great British Pea Week ]
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
സത്യം സത്യമായിട്ടും ഞാൻ പറയുന്നു
കോഴ വാങ്ങലില്ലാതാകണമെങ്കിൽ
കോഴ കൊടുക്കലില്ലാതാക്കണം
കോഴ കൊടുക്കലില്ലാതാകണമെങ്കിൽ
കാശില്ലാതാകണം, കാശില്ലാതാകണമെങ്കിൽ
കീശയില്ലാതാകണം, കീശയില്ലാതെന്ത് വേണമെന്ന് പറയാനെനിക്കറിയില്ല
ഈ അജ്ഞാനമുള്ളതു കൊണ്ടാണല്ലോ ഞാൻ യേശുവാകാതെ വെറുമൊരശുവായത്
[ കുഞ്ഞുണ്ണി ]
************
ഇന്നത്തെ പിറന്നാളുകാർ
**********
കേരളത്തിൽ സമാന്തര സിനിമയുടെ തുടക്കം കുറിച്ച സ്വയംവര മടക്കം നിരവധി ദേശീയവും ദേശാന്തരീയവുമായ അംഗീകാരം ലഭിച്ച സിനിമകൾ സമ്മാനിച്ച അടൂർ ഗോപാലകൃഷ്ണന്റെയും (1941),
സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും, ഡോ.സുകുമാർ അഴീക്കോട്- തത്ത്വമസി സാംസ്കാരിക അക്കാദമി ട്രസ്റ്റ് ചെയർമാനും ഗാർമെന്റ് എക്സ്പോർട്ടറും ഇപ്പോൾ ടൂറിസം ഇൻഡസ്ട്രിയിൽ ബിസിനസ്സുകാരനും 'ജ്യോതിർഗ്ഗമയ' പംക്തിയുടെ സൃഷ്ടി കർത്താവുമായ ടി.ജി. എന്ന തെക്കേക്കുറ്റ് ഗോപിനാഥൻ നായർ വിജയകുമാറിന്റേയും (1960),
മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കനിഹ എന്നും, തെലുഗു ചലച്ചിത്ര വേദിയിൽ ശ്രവന്തിഎന്നു അറിയപ്പെടുന്ന ചലച്ചിത്രനടി ദിവ്യ വെങ്കട സുബ്രമണ്യത്തിന്റെയും (1982),
പൂന ആസ്ഥാനമായുള്ള അർത്ഥക്രാന്തി സംസ്ഥാൻ സാമ്പത്തിക സംഘടനയിലെ ഒരു അംഗവും [നവമ്പർ 8നു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 500 ഉം 1000 ഉം ഇന്ത്യൻ രൂപാ നോട്ടുകളുടെ നാണയമൂല്യം ഇല്ലാതാക്കൽ, 2016 ഈ സംഘടന മുന്നോട്ട് വെച്ച ആശയപ്രകാരം ആണെന്ന് ദൈനിക് ഭാസ്കർ എന്ന പത്രം അഭിപ്രായപ്പെടുന്നു ] ഔറംഗാബാദിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയറും സാമൂഹ്യ പ്രവർത്തകനുമായ അനിൽ ബൊക്കിലിന്റേയും (1963),
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യ പ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ട വിക്കിലീക്സിന്റെ പത്രാധിപരും ആസ്ത്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുമായ, ജൂലിയൻ പോൾ അസാൻജിന്റെയും(1971),
ദി കളർ ഓഫ് മണി , കോക്റ്റെയിൽ , റെയിൻ മാൻ, ബോൺ ഓൺ ദി ഫോർത്ത് ഓഫ് ജൂലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അമേരിക്കൻ നടനും നിർമ്മാതാവുമായ തോമസ് ക്രൂസ് മപോദർ നാലാമൻ എന്ന ടോം ക്രൂസിന്റെയും(1962),
ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ്. എടുത്ത്, എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സർ റിച്ചാർഡ് ജോൺ ഹാഡ്‌ലിയുടെയും(1951),
ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളായ ഹർഭജൻ സിങ്ങിന്റെയും ( 1980),
മെക്സിക്കോയുടെ പ്രസിഡന്റ് വിൻസെന്റ് ഫോക്സ്ൻ്റെയും (1942 ),
ഒരു കഴിവുള്ള നടിയും മുൻ ടെലിവിഷൻ അവതാരകയുമായ ഒലിവിയ മുന്നിൻ്റെയും (1980),
അമേരിക്കൻ നടൻ വിനോദ ലോകത്തെ അറിയപ്പെടുന്ന വ്യക്തിയായ കരിയർ സിനിമകളിലും ടിവി ഷോകളിലും തിയേറ്ററുകളിലും വിവിധ വേഷങ്ങൾ ചെയ്യുന്ന പാട്രിക് വിൽസൺൻ്റെയും (1973),
ഫിലിപ്പീൻസിലെ ഏകാധിപതിയായിരുന്ന ഫെർഡിനൻഡ് മാർക്കോസിന്റെ ഭാര്യ, `ഇരുമ്പ് ശലഭം' എന്ന് അറിയപ്പെട്ട യു.എസ്. ബാങ്കുകളെ വഞ്ചിച്ചതിനും ഫിലിപ്പീൻസ് ദേശീയധനം ധൂർത്തടിച്ചതിനും കുറ്റം ചുമത്തപ്പെട്ട് 1986 മുതൽ 1991 വരെ ഭർത്താവിനോടൊപ്പം രാജ്യഭ്രഷ്ടയായി യു.എസിൽ കഴിഞ്ഞു.
മാർക്കോസിന്റെ മരണശേഷം 1991-ൽ ഫിലിപ്പീൻസിലേക്കുമടങ്ങി.1992 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റു. 1993-ൽ അഴിമതിയുടെ പേരിൽ 18-24 വർഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും അപ്പീലിനുവേണ്ടി ജാമ്യത്തിൽ സ്വതന്ത്രയായ ഇമെൽഡാ മാർക്കോസിൻ്റെയും (1929 ) ജന്മദിനം !
**********
ഇന്ന് പിറന്നാൾ ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
കെ.കെ. ഉഷ ജ. (1939-2020),
വി.എം. താർകുണ്ഡെ ജ. (1909 -2004)
എസ് വി രംഗ റാവു ജ. (1918 -1974)
അദ്‌ലർ ഡ്ൻക്മാർ ജ. (1844 -1900)
ഫ്രാൻസ് കാഫ്ക ജ. (1883 -1924)
ഷാക്ലോദ് ദുവാല്യേ ജ. (1951-2014)
ഹൻസ മേത്ത ജ(1897-1995)
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിത കെ.കെ. ഉഷ
(3 ജൂലൈ1939- ഒക്റ്റോബർ 5, 2020),
ഇന്ത്യൻ റാഡിക്കൽ ഹ്യൂമനിസ്റ്റ് അസോസ്സിയേഷൻ’’ എന്ന സംഘടന രൂപവത്കരിക്കുകയും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷക ജോലിയിൽനിന്ന് സ്വമേധയാ വിരമച്ച് സുപ്രീം കോടതിയിൽ അഭിഭാഷകനാകുകയും പലപ്പോഴും വളരെ കുറഞ്ഞ ഫീസ് നിരക്കിലോ ഫീസില്ലാതയൊ പൊതു താത്പര്യ ഹരജികൾ നടത്തുകയും, റാഡിക്കൽ ഹ്യൂമനിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാകുകയും, സർക്കാറിതര സംഘടനകളായ സിറ്റിസൺ ഫോർ ഡെമോക്രസി,പീപ്പിൾസ് യൂനിയൻ ഫോർ സിവൽ ലിബർട്ടീസ് (PUCL), ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യുണൽ അമിറ്റി (FDCA) എന്നീ സംഘടനകളെ നയിക്കുകയോ അവയിൽ സജീവമായ പങ്കാളിത്തം വഹിക്കുകയോ ചെയ്യുകയും, സിറ്റിസൺസ് ജസ്റ്റീസ് കമ്മിറ്റി എന്ന സംഘടനയിലൂടെ സിക്ക് വിരുദ്ധ കലാപം, പഞ്ചാബ്, കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്നീ വിഷയങ്ങളിലും സജീവമായി ഇടപെടുകയും ചെയ്ത വി.എം. താർകുണ്ഡെ എന്ന വിതൽ മഹാദേവ് താർകുണ്ഡെ (ജൂലൈ 3, 1909 - മാർച്ച് 22, 2004),
തെലുഗു തമിഴ് സിനിമകളിൽ രാവണൻ ഘടോൽകചൻ, ദുര്യോധനൻ, കംസൻ. കീചകൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇൻഡ്യൻ മെത്തേഡ് അഭിനേതാക്കളിൽ ഗണിക്കപ്പെടുന്ന സിനിമാ അഭിനേതാവും നിർമ്മിതാവും സംവിധായകനും "വിശ്വനാഥ ചക്രവർത്തി " എന്ന് അറിയപ്പെട്ടിരുന്ന എസ് വി ആർ എന്ന സമർല വെങ്കട്ട രംഗറാവു (3 ജൂലൈ 1918 – 18 ജൂലൈ1974),
ഷിക്കാഗോയിലെ സെൻട്രൽ മ്യൂസിക് ഹാൾ നിർമ്മാണത്തിൽ ധ്വാനികശാസ്ത്രം (Acoustics) ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ വാസ്തുവിദ്യാ വിദഗ്ദ്ധനായ ജർമൻ (യു.എസ്.) എൻജിനീയറായിരുന്ന അദ്‌ലർ ഡ്ൻക്മാർ (1844 ജൂലായ് 3 -1900 ഏപ്രിൽ 16),
നിരർത്ഥകതയുടെയും (absurd) അതിയാഥാർഥ്യ (surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമായ "ന്യായവിധി" (1913),"ശിക്ഷാകോളനിയിൽ" (1920, ഇൻ ദ് പീനൽ കോളനി) എന്നീ കഥകളും, ലഘുനോവൽ (നോവെല്ല) ആയ "മെറ്റമോർഫോസിസ്" (രൂപപരിവർത്തനം), അപൂർണ്ണ നോവലുകളായ "വിചാരണ" (ദ് ട്രയൽ), "ദുർഗ്ഗം" (ദ് കാസിൽ), അമേരിക്ക (Amerika) തുടങ്ങിയ കൃതികൾ രചിച്ച ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്ന ഫ്രാൻസ് കാഫ്ക (ജൂലൈ 3, 1883 – ജൂൺ 3, 1924),
പിതാവിന്റെ മരണത്തിനു ശേഷം അധികാരത്തിലെത്തുകയും, നിരവധി മനുഷ്യക്കുരുതികൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ,അഴിമതികൾക്കും അക്കാലത്ത് വേദിയായ ഹെയ്തിയുടെ
സ്വേച്ഛാധിപതിയായ മുൻ ഭരണാധികാരി ഷാക്ലോദ് ദുവാല്യേ (ജൂലൈ 3, 1951 – ഒക്ടോബർ 4, 2014),
ഒരു സാമൂഹിക പ്രവർത്തക സ്വാതന്ത്ര്യ സമര സേനാനി, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ ഇന്ത്യയിൽ അറിയപ്പെടുന്ന പിതാവ് മനുഭായ് മേത്ത ബറോഡ, ബിക്കാനീർ എന്നീ നാട്ടുരാജ്യങ്ങളിലെ ദിവാനായിരുന്ന,രാജ്യത്തെ പ്രമുഖ വൈദ്യന്മാരിൽ ഒരാളും ഗാന്ധിജിയുടെ അടുത്ത അനുയായിയുമായ ജീവരാജ് മേത്തയെ വിവാഹം കഴിച്ച ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകിയ സമിതിയിൽ 15 സ്ത്രീകൾ ഉൾപ്പെടുന്ന ഹൻസ മേത്ത (3 ജൂലൈ 1897 - 4 ഏപ്രിൽ 1995),
********
ഇന്നത്തെ സ്മരണ !!!
*********
കെ. ദാമോദരൻ മ. (1904 -1976)
ബോധേശ്വരൻ മ. (1901- 1990)
സി എ ജോസഫ് മ. (1910-1994)
തെങ്ങമം ബാലകൃഷ്ണൻ മ. (1927-2013)
സ്മൃതിരേഖ ബിശ്വാസ് മ. ( 1924 - 2024)
സ്വർണ്ണകുമാരീ ദേവി മ. (1855- 1932)
രാജ് കുമാർ മ. (1926-1996)
നാംദേവ് മ .(1270-1350)
മനോജ് കുമാർ പാണ്ഡെ മ(1975-1999)
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും 'പാട്ടബാക്കി' എന്ന നാടകരചനയിലൂടെയും പ്രശസ്തനായ എഴുത്തുകാരനും കേരള മാർക്സ് എന്നറിയപ്പെടുകയും ചെയ്തിരുന്ന കെ. ദാമോദരൻ (ഫെബ്രുവരി 25, 1904 -ജൂലൈ 3, 1976),
ആര്യസമാജത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സന്ന്യാസം സ്വീകരിച്ചെങ്കിലും പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായ കേശവന്‍ പിള്ള എന്ന കവി ബോധേശ്വരൻ(ഡിസംബർ 28 1901-ജൂലൈ 3,1990)
ചുറ്റും ഉള്ള ഇരുളിനെ അകറ്റി ദർശനീയമായ തേജ:പുഞ്ജത്തെ പൂർണ്ണ ദീപ്തി സൗഭാഗ്യങ്ങളോടെ വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉദയത്തിലേക്ക്, അവസാനത്തെ പുലരി, സുമിത്രൻ തുടങ്ങി ഏഴു ഖണ്ഡകാവുങ്ങളും, ഒരു കട്ടിലിന്റെ ആത്മഗതം, കാവേരി , പ്രതിജ്ഞ.തുടങ്ങി എഴു കവിത സമാഹാരങ്ങളും, മാതൃസ്മരണ എന്ന ഒരു വിലാപകാവുവുംഎഴുതിയ സി എ ജോസഫ് (1910 ഫെബ്റുവരി 17 - ജൂലൈ 3, 1994),
പ്രശസ്തയായ ഇന്ത്യൻ സിനിമാ താരംസ്മൃതി ബിശ്വാസ് എന്നറിയപ്പെടുന്ന സ്മൃതിരേഖ ബിശ്വാസ് (17 ഫെബ്രുവരി 1924 - 3 ജൂലൈ 2024)
കൊല്ലം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന നിർവ്വാഹക സമിതിയംഗം, സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നാലാം കേരള നിയമ സഭയിൽ സി പി ഐ യെ പ്രതിനിധീകരിച്ച പ്രമുഖനായ സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്ന തെങ്ങമം ബാലകൃഷ്ണൻ(1 ഏപ്രിൽ 1927 -3 ജൂലൈ 2013),
ബംഗാളി വനിതാ എഴുത്തുകാരിൽ പുറം ലോകം അംഗീകരിച്ച ആദ്യത്തെ വനിത എഴുത്തുകാരിയും, അനാഥരേയും, വിധവകളേയും സഹായിക്കുന്നതിനു വേണ്ടി, സഖി സമിതി എന്നൊരു സംഘടന തുടങ്ങാൻ മുൻകൈയെടുക്കുകയും ചെയ്ത ദേബേന്ദ്രനാഥ ടാഗോറിന്റെ മകളും, രബീന്ദ്രനാഥ് ടാഗോറിന്റെ മുതിർന്ന സഹോദരിയും, കവയിത്രിയും, നോവലിസ്റ്റും, സംഗീതജ്ഞയും, സാമൂഹ്യപ്രവർത്തകയും ആയിരുന്ന സ്വർണ്ണകുമാരീ ദേവി (1855 ആഗസ്റ്റ് 28- ജൂലൈ 3,1932),
ബോംബെ പോലീസിൽ സബ് ഇൻസ്പക്റ്റർ ആയി ജീവിതം തുടങ്ങുകയും, പിന്നീട് നാലു ദശാബ്ദക്കാലം ബോളിവുഡിൽ തിളങ്ങി നിൽക്കുകയും മദർ ഇൻഡ്യ, വക്ത്, പക്കീജ ,തുടങ്ങിയ 70 ഓളം നല്ല സിനിമകളിൽ അഭിനയിക്കുകയും ചെയ്ത കുൽഭൂഷൺ പണ്ഡിറ്റ് എന്ന രാജ് കുമാർ (8 ഒക്റ്റോബർ 1926 – 3 ജൂലൈ 1996),
ഒരു ഇന്ത്യൻ കവിയും സന്യാസിയും. പണ്ഡർപൂരിലെ വിത്തൽ ഭഗവാൻ്റെ (കൃഷ്ണൻ) ഭക്തനായി ജീവിച്ച ,മഹാരാഷ്ട്രയിലെ പ്രശസ്തനായ സന്യാസിയായി മാറിയ നാംദേവ്(26 ഒക്ടോബർ 1270 - 3 ജൂലൈ 1350),
1999-ലെ കാർഗിൽ യുദ്ധസമയത്തെ ധീരമായ ധൈര്യത്തിനും നേതൃത്വത്തിനും മരണാനന്തരം ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്ര നൽകി ആദരിച്ച ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡേ (25 ജൂൺ 1975 - 3 ജൂലൈ1999)
ചരിത്രത്തിൽ ഇന്ന്…
********
394 - സെൻറ് തോമസിന്റെ അസ്ഥികൾ മൈലാപ്പൂരിൽ നിന്ന് കടത്തി ഖാബിൻ എന്ന വ്യാപാരി തുർക്കിയിലെ ഉറഹയിൽ സംസ്കരിച്ചു.( എഡി 165 എന്നും രേഖയുണ്ട്)
987 - 1792-ലെ ഫ്രഞ്ചുവിപ്ലവം വരെ ഫ്രാൻസ് ഭരിച്ച കാപെഷ്യൻ സാമ്രാജ്യത്തിലെ ആദ്യ രാജാവായ ഹഗ് കാപെറ്റ് അധികാരത്തിലേറി.
1035 - വില്യം ദി കോൺക്വറർ നോർമണ്ടിയിലെ പ്രഭുവായി , 1087 വരെ ഭരിച്ചു.
1608 ജൂലൈ 3-ന് സാമുവൽ ഡി ചാംപ്ലെയിൻ ക്യൂബെക്ക് സിറ്റി സ്ഥാപിച്ചത് വടക്കേ അമേരിക്കയിൽ ഫ്രഞ്ച് കോളനിവൽക്കരണത്തിന് അടിത്തറയിട്ടു. കൂടാതെ, അമേരിക്കൻ ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും നിർണായകമായ യുദ്ധങ്ങളിലൊന്നായ ഗെറ്റിസ്ബർഗ് യുദ്ധം
1754 - ജോർജ് വാഷിങ്ടൺ നെസെസ്സിറ്റി കോട്ട ഫ്രഞ്ചു പട്ടാളത്തിന് അടിയറ വച്ചു.
1767 - നോർവേയിലെ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ വർത്തമാനപ്പത്രമായ അഡ്രെസ്സീവിസെൻ (Adresseavisen) ആദ്യമായി പുറത്തിറങ്ങി.
1778 - ഓസ്ട്രിയക്കെതിരെ പ്രഷ്യ യുദ്ധം പ്രഖ്യാപിച്ചു.
1792-ലെ ഫ്രഞ്ചുവിപ്ലവം വരെ ഫ്രാൻസ് ഭരിച്ച കാപെഷ്യൻ സാമ്രാജ്യത്തിലെ ആദ്യ രാജാവായ ഹഗ് കാപെറ്റ് അധികാരത്തിലേറി.
1819 - ലോകത്തിലെ ആദ്യത്തെ സേവിങ്സ് ബാങ്ക് ന്യൂയോർക്കിൽ പ്രവർത്തനമാരംഭിച്ചു.
1839 - ഇന്നത്തെ ഫ്രെമിംഗ്ഹാം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ മുന്നോടിയായ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ സ്റ്റേറ്റ് നോർമൽ സ്കൂൾ , മൂന്ന് വിദ്യാർത്ഥികളുമായി മസാച്യുസെറ്റ്സിലെ ലെക്സിംഗ്ടണിൽ തുറന്നു
1848 - ഇപ്പോൾ വെർജിൻ ഐലന്റ്സ് എന്നറിയപ്പെടുന്ന ഡാനിഷ് വെസ്റ്റിന്റീസിൽ അടിമകളെ സ്വതന്ത്രരാക്കി.
1863-ൽ ഈ ദിവസം ഒരു യൂണിയൻ വിജയത്തോടെ അവസാനിച്ചു, ഇത് യുദ്ധത്തിൻ്റെ വഴിത്തിരിവായിരുന്നു. ഈ സംഭവങ്ങളിൽ ഓരോന്നിനും രാഷ്ട്രീയ അതിരുകൾ രൂപപ്പെടുത്തുന്നതും സാമൂഹിക ഘടനകളെ സ്വാധീനിക്കുന്നതും ചരിത്രത്തിൻ്റെ ഗതിയെ മാറ്റിമറിക്കുന്നതുമായ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നു.
1886 - അന്തരിക ദഹന യന്ത്രം പ്രയോജനപ്പെടുത്തുന്ന വാഹനത്തിൻറെ ആദ്യപ്രദർശനം ജർമ്മൻ കാർ എൻജിനീയറായ കാൾ ബെൻസ് നടത്തി.
1962 - ഫ്രാൻസിനെതിരെയുള്ള അൾജീരിയയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചു.
1988 - അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാനിയൻ വിമാനങ്ങളെ വെടിവെച്ചിട്ടു.
1993 - മനിലയിൽ ഒഴുകുന്ന പഗോഡ മുങ്ങി 300 മരണം.
2013 - ഈജിപ്ഷ്യൻ അട്ടിമറി: മൊർസിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം നാല് ദിവസത്തെ പ്രതിഷേധം നടന്നു.
2019 - ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡേവിഡ് ലിപ്റ്റനെ അതിന്റെ ഇടക്കാല നേതാവായി നിയമിച്ചു.
2020 - ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പി രാജിവെച്ചു
2020 - COVID 19-ൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ഭൂരഹിതരായ കർഷകർക്ക് 1,040 കോടി രൂപയുടെ കാർഷിക വായ്പ നൽകുന്നതിനായി ഒഡീഷ സർക്കാർ നബാർഡിന്റെ സഹകരണത്തോടെ "Balaram" എന്നൊരു പദ്ധതി ആരംഭിച്ചു.