/sathyam/media/media_files/2025/09/06/1001230849-2025-09-06-07-41-59.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
**************************************
. JYOTHIRGAMAYA '
. °°°°°°°°°°°°°°°°°°
. 🌅ജ്യോതിർഗ്ഗമയ🌅
. കൊല്ലവർഷം 1201
ചിങ്ങം 21
അവിട്ടം / ചതുർദ്ദശി
2025 സെപ്റ്റംബർ 6,
ശനി
ഇന്ന്; മൂന്നാം ഓണം!
ലോക താടി ദിനം!
[പുരുഷത്വത്തിന്റെ ഒരു പ്രത്യേക സവിശേഷതയായ താടിയ്ക്കും ഒരു ദിനം. താടിയുടെ ശൈലി അനുസരിച്ച് പരുക്കൻ സ്വഭാവമോ പരിഷ്കരണമോ പ്രദാനം ചെയ്യുന്ന ഒരു മുഖാവരണം.
പണ്ടുകാലം മുതൽക്കേ സമൂഹമനസ്സില്‍ നിലനിന്ന് പോയിട്ടുള്ള താടിരോമങ്ങൾ പുരുഷത്വത്തിന്റെ ആത്യന്തിക പ്രതീകമായാണ് കരുതുന്നത്.
വെട്ടിയൊതുക്കിയതും, മുഴുവനായും കളഞ്ഞതുമല്ലെങ്കില്‍ ശരിയായി മാനിക്യൂർ ചെയ്തതും, വന്യവും കുറ്റിയായി നിർത്തിയതും അടക്കം എല്ലാ തരത്തിലുമുള്ള താടിരോമങ്ങൾ തങ്ങൾക്ക് ഒരു അലങ്കാരമാണ് എന്നുറപ്പിയ്ക്കാൻ, ക്ലീൻഷേവാണ് മാന്യതയുടെ ലക്ഷണമെന്ന് കണ്ടിരുന്ന ഒരു കാലഘട്ടത്തിലെ സദാചാര ചിന്തയ്ക്കെതിരെയുള്ള ഒരു വെല്ലു വിളിയായി ചൂണ്ടി കാണിയ്ക്കാൻ ഒരു ദിനം.]
നീട്ടിവയ്ക്കൽ തന്ത്ര'ത്തിനെതിരേയുള്ള ദേശീയ പോരാട്ട ദിനം !
[Fight Procrastination Day ]-
നീട്ടിവെക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് നിങ്ങൾ മുൻകൂട്ടി തയ്യാറാക്കുക, നിങ്ങൾ ഇത്രയും കാലമായി നീട്ടിവെക്കുന്ന നിങ്ങളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളിൽ ചിലത് പരിഹരിക്കാൻ നിങ്ങൾ തന്നെ തയ്യാറാകുക. അതിനുള്ള ഒരു ദിവസം അത് ഇന്നാവട്ടെ.]
അന്താരാഷ്ട്ര ബേക്കൺ ദിനം!
[പ്രഭാതഭക്ഷണത്തെ കൂടുതൽ ഗംഭീരമാക്കുന്ന ക്രിസ്പി, സ്വാദിഷ്ടമായ സ്ട്രിപ്പുകൾ. നിങ്ങളുടെ രുചിമുകുളങ്ങൾക്ക് ഇത് ഒരു സ്വാദിഷ്ടമായ ഹൈ-ഫൈവ് പോലെയാണ്! ബേക്കൺ വറുക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം കേട്ടാൽ തന്നെ വായിൽ വെള്ളമൂറും.
ബേക്കൺ പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന മണം കൂടിയോ? വരാനിരിക്കുന്ന കാര്യങ്ങൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്!അന്താരാഷ്ട്ര ബേക്കൺ ദിനത്തിൽ പങ്കുചേർന്നുകൊണ്ട് ഈ ഏറ്റവും ആദരണീയമായ പ്രഭാതഭക്ഷണ മാംസത്തോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കൂ. ]
അന്താരാഷ്ട്ര കഴുകൻ അവബോധ ദിനം!
[ പ്രകൃതിയിലെ ജൈവമാലിന്യങ്ങളെ നിർമ്മാർജ്ജനം ചെയ്യുന്ന പ്രകൃതിയുടെ
തോട്ടിപ്പണിക്കാരായ കഴുകന്മാർക്കും ഒരു ദിനം. രൂപം കൊണ്ടും ഭാവം കൊണ്ടും ഏറെ തെറ്റിദ്ധരിയ്ക്കപ്പെട്ട ഈ പക്ഷി വർഗ്ഗം വലിയ തോതിൽ വംശനാശഭീഷണി നേരിടുന്നുണ്ട്.
കഴുകന്മാർക്ക് പൊതുവെയും ടർക്കി കഴുകന്മാർക്ക് പ്രത്യേകിച്ചും ഒരു മോശം പേരുണ്ട്. നിസ്സഹായനായി മരണം കാത്തു കിടക്കുന്ന, സഹജീവിയുടെ മരണത്തിനു മുമ്പേ തന്നെ ആ അർദ്ധപ്രാണനായ ദേഹത്തിനു മുകളിൽ പറന്നിറങ്ങി ആ ശരീരം നിഷ്ഠൂരം കൊത്തിവലിയ്ക്കുന്ന ഹൃദയമില്ലാത്ത പക്ഷി എന്ന്.
ഇക്കാരണത്താൽ, പല സംസ്കാരങ്ങളിലുമുള്ള ആളുകൾ കഴുകന്മാരെ വെറുപ്പുളവാക്കുന്നതും, വൃത്തികെട്ടതും, രോഗം പരത്തുന്നതുമായ പക്ഷികളാണെന്ന് വിശ്വസിക്കുന്നു. ആ ധാരണ മാറ്റാൻ ഒരു ദിനം. ]
National Color Blind Awareness Day!
[വർണ്ണാന്ധത ബാധിച്ച ആളുകൾക്ക് ഒരു ദിനം. സാധാരണയായി ഒരു പരിധിയിൽ കുറവ് നിറം കാണുന്ന ഇക്കൂട്ടർക്ക് പല നിറങ്ങളും കാണാനുള്ള കഴിവില്ല.
ഈ പ്രത്യേക ദർശന വൈകല്യത്തിലേയ്ക്ക് സമൂഹ ശ്രദ്ധ കൊണ്ടുവരുന്നതിനും അതിനെക്കുറിച്ച് കുറച്ചുകൂടി മനസ്സിലാക്കാൻ ലോകത്തെ സഹായിക്കുന്നതിനുമായി ഒരു ദിനം.]
നാഷണൽ കോഫി ഐസ് ക്രീം ഡേ !
[National Coffee Ice Cream Day -
കാപ്പിയോടും ഐസ്‌ക്രീമിനോടും ഇഷ്ടമുള്ള ഏതൊരാളും ഈ രണ്ട് സ്വാദുകളുടെയും ഏറ്റവും മികച്ചത് ഈ ദിവസം സമന്വയിപ്പിക്കുന്നുവെന്ന് അറിയാനും പറയാനും ഇഷ്ടപ്പെടും! കോഫി ഐസ്‌ക്രീം ദിനം അത് പോലെയാണ്: കോഫിയുടെയും ഐസ്‌ക്രീമിൻ്റെയും സംയോജനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസമാണിത്.]
National Read a Book Day !
[ചില ആളുകൾക്ക്, വായന അവരുടെ വിശ്രമത്തിൻ്റെയും വിനോദത്തിൻ്റെയും ആത്യന്തിക രൂപമാണ്!
മറ്റുള്ളവർക്ക്, വായന ഒരു ജോലിയായി തോന്നാം.
ഏത് വിഭാഗത്തിൽ പെട്ടാലും, ദേശീയ പുസ്തക ദിനം വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. സാധാരണയായി, ഇത് അനുയോജ്യമായ പുസ്തകം കണ്ടെത്തുന്നതിനെക്കുറിച്ചാണ്.
ഓർമ്മക്കുറിപ്പുകൾ മുതൽ സയൻസ് ഫിക്ഷൻ വരെ; ഇന്ന് നിരവധി വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങളുണ്ട്,
അതിനാൽ ശരിക്കും കുടുങ്ങിപ്പോകാൻ അനുയോജ്യമായ പുസ്തകം കണ്ടെത്താൻ നാഷണൽ റീഡ് എ ബുക്ക് ഡേ ഉപയോഗിക്കുക. ]
ബ്രിംഗ് യുവർ മാനേഴ്‌സ് ടു വർക്ക് ഡേ!
[ഇന്ന് ലോകത്തിലെ മിയ്ക്ക ആളുകൾക്ക് വീട്ടിലേക്കാൾ കൂടുതൽ സമയം ജോലിസ്ഥലത്ത് ചെലവഴിയ്ക്കേണ്ടി വരും, അതിനാൽ സഹപ്രവർത്തകരുമായും ഉപഭോക്താക്കളുമായും പൂർണ്ണമായ ബന്ധം പുലർത്തേണ്ടത് ഏവർക്കും വളരെ പ്രധാനമാണ്.
സത്യസന്ധമായി പറഞ്ഞാൽ, എവിടെയും എല്ലായിടത്തും സാമാന്യമര്യാദകൾ പ്രയോഗിക്കുന്നത് ഒരു മനുഷ്യ സമൂഹത്തിൽ ജീവിക്കുന്നതിൻ്റെ പൊതുവായ ഒരു സംഗതി മാത്രമായിരിക്കണം, ഇതിനായി ഒരുപക്ഷേ, ഇടയ്ക്കിടെ ഒരു ചെറിയ ഓർമ്മപ്പെടുത്തൽ നടത്തുന്നത് വളരെ നല്ല ആശയമാണ്]
* പാകിസ്ഥാൻ : ഡിഫൻസ് ഡേ !
* സാവു ടോം / പ്രിൻസിപെ:
സശസ്ത്രസൈന്യ ദിനം !
* സ്വാസിലാൻഡ്: സ്വാതന്ത്ര്യ ദിനം!
* ബോൺഎയർ: പതാക ദിനം !
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്‌്
''പുറത്തിറങ്ങാറില്ല കാരണം രണ്ട്.
ഒന്ന്, കണ്ണിനു നല്ല സുഖം ഇല്ല.
രണ്ട്, വസ്ത്രധാരണവും വളരെ പരിമിതമാക്കേണ്ടുന്ന ഘട്ടമാണ്. വലിയതും ചെറിയതുമായ ഒരു മുണ്ട്.
ഞാൻ പുറത്തു പോകുമ്പോൾ അത് എടുക്കും. വന്നാൽ ഭാര്യ ഉടുക്കും. പുറത്തുപോയ അവസരത്തിൽ ഭാര്യ കുളിച്ചാൽ ഈറനുമായി എന്റെ പ്രത്യാഗമനം വരെ ഉള്ളിൽ കാത്തിരിക്കും.”
[ -വിഷ്ണു ഭാരതീയൻ ]
**************************
ഇന്നത്തെ പിറന്നാളുകാർ
++++++++++++++++
IAS ൽ നിന്നും രാജിവച്ച് കോൺഗ്രസ് രാഷട്രീയത്തിൽ ചേരുകയും മുന്ന് തവണ എം.പി യും ആരോഗ്യ - കുടുംബക്ഷേമ വകുപ്പിന്റെയും ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെയും വാർത്താ പ്രക്ഷേപണ വകുപ്പിന്റെയും പെട്രോളിയം പ്രകൃതി വാതകം, പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളുടെയും ചുമതല വഹിച്ചിട്ടുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് ലോകസഭ അംഗവുമായിരുന്ന എസ്. കൃഷ്ണകുമാറിന്റെയും(1939 ),
മലയാളം തമിഴ് സിനിമകളിൽ അഭിനയിക്കുന്ന ഒരു MBBS ബിരുദ ധാരിയായ, തിരുവനന്തുപുരത്ത് ജനിച്ചു വളർന്ന സിനിമാ നടിയായ ഐശ്വര്യ ലക്ഷ്മിയുടെയും (1990),
തമിഴ് ചാനലായ 'സണ്‍ ടിവി'യിലെ അവതാരകനും മണല്‍ നഗരം, എങ്കെയും നാന്‍ ഇരുപ്പേന്‍ (തമിഴ് ചിത്രങ്ങള്‍) ടൂര്‍ണമെന്റ്, ദ ത്രില്ലര്‍, സാന്റ് സിറ്റി തുടങ്ങി തമിഴ് / മലയാള ചിത്രങ്ങളിലും അഭിനയിച്ച ചലച്ചിത്ര അഭിനേതാവും ടെലിവിഷന്‍ അവതാരകനുമായ പ്രജിന്റേയും (1985),ന്യൂ ഇംഗ്ലണ്ട് തീരത്തിലൂടെ പല യാത്രകളും നടത്തി സമുദ്രസംബന്ധമായ ചിത്രരചനകൾ നടത്തുകയും, അനേകം മലയോര ദൃശ്യങ്ങളും വ്യക്തിചിത്രങ്ങളും ക്യാൻവാസിലേക്കു പകർത്തിയ അമേരിക്കൻ ചിത്രകാരൻ പോൾ ഡൗഗെർറ്റി
(1877 സെപ്റ്റംബർ 6-1947 ജനുവരി 9 )
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമായ രാകേഷ് റോഷൻ എന്നറിയപ്പെടുന്ന രാകേഷ് റോഷൻ ലാൽ നഗ്രത്തിന്റെയും (1949),
എച്ച്ബിഒ സീരീസിലെ സ്ട്രിംഗർ ബെൽ (2002-2004), ബിബിസി വൺ സീരീസിലെ ഡിസിഐ ജോൺ ലൂഥർ (2010-2019), നെൽസൺ മണ്ടേലുടെ റോളിലും പ്രശസ്തനായ, മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും മികച്ച നായക നടനുള്ള പ്രൈംടൈം എമ്മി പുരസ്‌കാരവും നേടിയ ഇദ്രിസ് എൽബ എന്ന ബ്രിട്ടീഷ് താരത്തിന്റേയും (1972) ജന്മദിനം !
++++++++++++++++++++++
ഇന്ന് ജന്മദിനമാചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖരായ ചിലർ
.....................
വിഷ്ണു ഭാരതീയൻ ജ. (1892 -1981)
പുത്തൻകാവ് മാത്തൻതരകൻ ജ. (1903 -1993)
എം.ഒ.എച്ച്. ഫാറൂഖ് ജ. (1937-2012)
ശരത് ചന്ദ്ര ബോസ് ജ. (1889-1950)
ജോൺ ഡാൽട്ടൺ ജ. (1766 -1844)
അബ്ദുൽ ഖാദർ അൽ-ജസാഇരി ജ. (1808-1883)
ജോൺ ഡാൽമെയെർ ജ. (1830 -1883)
എഡ്വാർഡ് ആപ്പിൾടൺ ജ. (1892-1965)
പോൾ ഡൗഗെർറ്റി ജ. (1877 -1947)
റവ. യുസ്തൂസ് യോസഫ് ജ. (1835-1887)
വടക്കേമലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്ന വിഷ്ണു നമ്പീശൻ എന്ന വിഷ്ണു ഭാരതീയൻ
(1892 സെപ്റ്റംബർ 6 - മെയ് 14, 1981),
വിശ്വദീപം,സങ്കീർത്തനങ്ങൾ,
പ്രഥമ പ്രളയം,ഹെരൊദാവ് തുടങ്ങി ഗദ്യവും പദ്യവുമായി 50 ഓളം കൃതികൾ രചിച്ച
പുത്തൻകാവ് മാത്തൻ തരകൻ
(1903 സെപ്റ്റംബർ 6 -1993 ഏപ്രിൽ 5)
ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും മൂന്നു തവണ ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്ഥാനം വഹിക്കുകയും മൂന്നുതവണ പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പി. യാകുകയും . കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറാകുകയും ജാർഖണ്ഡിന്റെയും കേരളത്തിലെയും ഗവർണ്ണറും ആയിരുന്ന എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ എന്ന എം.ഒ.എച്ച്. ഫാറൂഖ്
(6 സെപ്റ്റംബർ 1937 - 26 ജനുവരി 2012)
ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞൻ ജോൺ ഡാൽട്ടൺ
(സെപ്റ്റംബർ 6, 1766 - ജൂലൈ 27, 1844),
മസ്കാറയിലെ അമീറും,ഒരു മുസ്ലീം ജനക്കൂട്ടത്തിൽനിന്ന് 12,000 ക്രിസ്ത്യാനികളെ രക്ഷപ്പെടുത്തിയതിന് ഗ്രാന്റ് കോർഡൻ എന്ന സ്ഥാനം ലഭിക്കുകയും ചെയ്ത അൽജീറിയൻ ദേശീയനേതാവായിരുന്ന അബ്ദുൽ ഖാദർ അൽ-ജസാഇരി
(സെപ്റ്റംബർ 6,1808 - മെയ് 26, 1883),
ഫോട്ടോഗ്രാഫിക് ലെൻസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അന്ന് പ്രചാരത്തിലുണ്ടായിരുന്ന പോർട്രെയിറ്റ്, ലാൻഡ്സ്ക്കേപ്പ് ലെൻസുകളുടെ നിർമ്മാണത്തിൽ പല പുതിയ പരിഷ്ക്കാരങ്ങളും വരുത്തി അവയുടെ ഗുണമേന്മ വർധിപ്പിക്കുകയും അതോടൊപ്പം സൂക്ഷ്മദർശിനിയിൽ ഉപയോഗിക്കുന്ന ഓബ്ജക്റ്റ് ഗ്ലാസ്സ്, പ്രാകാശിക ലാന്റേണിലെ കണ്ടൻസെർ എന്നിവയേയും പരിഷ്ക്കരിക്കുകയും സൂര്യന്റെ ചിത്രമെടുക്കാൻ കഴിയുന്ന ഏതാനും ഫോട്ടോഹീലിയോഗ്രാഫുകളും നിർമ്മിക്കുകയും ചെയ്ത ആഗ്ലോ-ജർമൻ ശാസ്ത്രജ്ഞൻ ജോൺ ഹെൻറി ഡാൽമെയെർ
(1830 സെപ്റ്റംബർ 6-30 ഡിസംബർ 1883),
അയണോസ്ഫിയറിനെക്കുറിച്ചുളള പഠന ഗവേഷണങ്ങളെ മാനിച്ച് 1947-ൽ ഭൌതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച പ്രമുഖനായ യുണൈറ്റഡ് കിങ്ഡം ഭൗതിക ശാസ്ത്രഞ്ജൻ എഡ്വാർഡ് വിക്ടർ ആപ്പിൾടൺ
(6 സെപ്റ്റംബർ 1892 – 21 ഏപ്രിൽ 1965),
ന്യൂ ഇംഗ്ലണ്ട് തീരത്തിലൂടെ പല യാത്രകളും നടത്തി സമുദ്രസംബന്ധമായ ചിത്രരചനകൾ നടത്തുകയും, അനേകം മലയോര ദൃശ്യങ്ങളും വ്യക്തിചിത്രങ്ങളും ക്യാൻവാസിലേക്കു പകർത്തിയ അമേരിക്കൻ ചിത്രകാരൻ പോൾ ഡൗഗെർറ്റി
(1877 സെപ്റ്റംബർ 6-1947 ജനുവരി 9 )
യുയോമയ സഭ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു സഭാവിഭാഗത്തിന്റെ പിറവിക്ക് കാരണക്കാരനായ ക്രൈസ്തവ മിഷണറിയും, കേരളത്തിലെ ക്രൈസ്തവ സഭകൾ വ്യാപകമായി ഉപയോഗിക്കുന്ന ഓശാന ഞായറാഴ്ച - മറുദിവസം മറിയമകൻ വരുന്നുണ്ടെന്നു യരുശലേമിൽ വരുന്നുണ്ടെന്നു...,
ദുഃഖവെള്ളിയാഴ്ച - എന്തൊരൻപിതപ്പനേ ഈ പാപിമേൽ ..., ഉയിർപ്പുഞായർ - ഇന്നേശു രാജനുയിർത്തെഴുന്നേറ്റു ... തുടങ്ങിയ നിരവധി ക്രിസ്തീയകീർത്തനങ്ങളുടെ രചയിതാവുമായ രാമയ്യൻ എന്ന് പുർവ്വനാമമുള്ള വിദ്വാൻ കുട്ടിയച്ചൻ എന്നറിയപ്പെട്ടിരുന്ന റവ. യുസ്തൂസ് യോസഫ്
(സെപ്റ്റംബർ 6, 1835 - 1887)
+++++++++++++++++++
സ്മരണാഞ്ജലി!!!
****************
കല്ലന്മാർത്തൊടി രാവുണ്ണിമേനോൻ മ.
(1900 -1947)
പോഞ്ഞിക്കര റാഫി മ. (1924 -1992 )
ബി. സി ശേഖർ മ. (1929 -2006)
മാവേലിക്കര പൊന്നമ്മ മ. (-1995)
സള്ളി പ്രുധോം മ. ( 1839 -1907)
മാർഗരറ്റ് സാംഗർ മ. (1879 -1966)
അകിര കുറൊസാവ മ. (1910-1998 )
മുക്കുറ്റി പൂവ്, പാറിപ്പോയ പൈങ്കിളി, ഞാൻ കണ്ട വൈകുണ്ഠം തുടങ്ങിയ വളരെ കുറച്ചു നല്ല കാൽപ്പനിക കവിതകൾ എഴുതിയ സ്വാതന്ത്യ സമര സേനാനിയും, ഭാഷ അധ്യാപകനും ഗാന്ധിയനും, കവിയും ആയിരുന്ന കല്ലന്മാർത്തൊടി രാവുണ്ണി മേനോൻ
(1900 ഏപ്രിൽ 26-1947 സെപ്റ്റംബർ 6 )
മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായ സ്വര്‍ഗദൂതന്‍ എഴുതുകയും ഡെമോക്രാറ്റ്, സുപ്രഭ തുടങ്ങിയ വാരികകളില്‍ സഹപത്രാധിപരും, നാഷനല്‍ ബുക്സ്റ്റാളിൽ ജോലി ചെയ്യുകയും എട്ടു വര്‍ഷം സമസ്തകേരള സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയും ആയിരുന്ന നോവലിസ്റ്റും ചരിത്രഗവേഷകനും ആയിരുന്ന പോഞ്ഞിക്കര റാഫി
(1924 ഏപ്രിൽ 12-1992 സെപ്റ്റംബര്‍ 6),.
മലേഷ്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൻറെ മേധാവിയും, കൃത്രിമ റബ്ബറിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബറിനുണ്ടായിരുന്ന പല പോരായ്മകളും പരിഹരിക്കുന്നതിന് ഗവേഷണങ്ങളിലൂടെ സാധിക്കുകയും മലേഷ്യൻ സർക്കാർ ടാൻ ശ്രീപദവി നൽകി ആദരിക്കുകയും 1973ൽ റമൺ മഗ്സാസെ അവാർഡു ലഭിക്കുകയും ചെയ്ത റബ്ബർ ഗവേഷണ രംഗത്തെ പ്രസിദ്ധ ശാസ്ത്രജ്ഞൻ ബാലചന്ദ്ര ചക്കിംഗൽ ശേഖർ എന്ന ബി സി ശേഖർ
(1929 നവംബർ 17 -2006 സെപ്റ്റംബർ 6 )
മലയാള സിനിമയിലെ ഒരു പഴയകാല നടിയും അദ്ധ്യാപികയുമായിരുന്ന മാവേലിക്കര പൊന്നമ്മയുടെയും
( 6 സെപ്റ്റംബർ 1995) .
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആദ്യമായി ലഭിച്ച ഫ്രഞ്ച് കവിയും സാഹിത്യകാരനുമായിരുന്ന റെനെ ഫ്രാൻസ്വാ ആർമണ്ട് (സള്ളി) പ്രുധോം
( 16 മാർച്ച് 1839 – 6 സെപ്റ്റംബർ 1907),
സ്വന്തം ശരീരത്തിൽ സ്ത്രീകളുടെ അവകാശം, പ്രജനനവുമായി ബന്ധപ്പെട്ടു സ്ത്രീ നേരിടുന്ന ദുരിതങ്ങൾ, സ്ത്രീയുടെ സാമൂഹികാവകാശങ്ങൾ തുടങ്ങിയവയ്ക്കുവേണ്ടി ഇരുപതാംനൂറ്റാണ്ടിൽ ഏറ്റവും സംഘടിതമായ യത്നങ്ങൾ നടത്തുകയും, തൻറെ അമ്മ 18 പ്രസവത്തിലൂടെ (ഏഴ് ചാപിള്ളകൾ) ദുരിതമനുഭവിച്ചു മരിച്ചതിൽ മനംനൊന്ത് ജനനനിയന്ത്രണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ച മാർഗരറ്റ് സാംഗർ
(1879 സെപ്റ്റംബർ 14 -സെപ്റ്റംബർ 6, 1966),
അറുപത്തഞ്ച് വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. റാഷോമോൺ എന്ന ചിത്രത്തിന്റെ സംവിധായകനും
സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വവമായി കണക്കാക്ക പ്പെടുന്ന ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവും, തിരക്കഥാകൃത്തുമായിരുന്ന 'അകിര കുറൊസാവ
(1910 മാർച്ച് 23 – 1998 സെപ്റ്റംബർ 6) ,
ചരിത്രത്തിൽ ഇന്ന്…
*************************
1939 - രണ്ടാം ലോക മഹായുദ്ധം ; ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങൾ ജർമനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1942 - ദേശാഭിമാനി പത്രം പ്രസിദ്ധീകരണം