ഇന്ന് സെപ്റ്റംബർ 9. ഉത്രട്ടാതി വള്ളംകളി. ഹിന്ദി ചലച്ചിത്ര നടൻ അക്ഷയ് കുമാറിന്റെയും മലയാള നടൻ ബിജു മേനോന്റെയും ജന്മദിനം.ഐഎസ്ആർഒ ആദ്യമായി ഓർബിറ്റിൽ 21 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചതും ഇതേ ദിവസം. ചരിത്രത്തിൽ ഇന്ന്

അക്രമത്തിൽ നിന്നും ഭയത്തിൽ നിന്നും മുക്തമായ സുരക്ഷിതമായ ഒരു പഠന ഇടങ്ങളുടെ ആവശ്യകതയിലേക്ക് ഈ ദിനം നമ്മെ ശ്രദ്ധ ക്ഷണിക്കുന്നു.

New Update
photos(221)

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
   **************

.                  ' JYOTHIRGAMAYA '
.                 ്്്്്്്്്്്്്്്്
.                 🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
 ചിങ്ങം 24
ഉത്രട്ടാതി / ദ്വിതീയ
2025 സെപ്റ്റംബർ 9
ചൊവ്വ

ഇന്ന് ;

Advertisment

*ഉത്രട്ടാതി വള്ളംകളി!
[കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്.

ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് പമ്പാനദിയിൽ ഈ ആറന്മുള വള്ളംകളി നടക്കുന്നത്.


തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും ആറന്മുള ക്ഷേത്രത്തിലേക്ക്‌ വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിൻ്റെ ഓർമയ്ക്കു കൂടിയാണ് ഈ വള്ളംകളി നടത്തുന്നത്]


 *അന്താരാഷ്ട്ര സുഡോകു ദിനം!    
[' Sudoku. സുഡോക്കുവിനും ഒരു ദിനം.' ; ഒരു യുക്തിയെ അടിസ്ഥാനമാക്കിയുള്ള നമ്പർ-പ്ലേസ്മെന്റ് പസിൽ കൊണ്ടുള്ള ഒരു കളിയാണ് സുഡോക്കു. ക്ലാസിക് സുഡോകുവിൽ, 9 × 9 ഗ്രിഡ് അക്കങ്ങൾ കൊണ്ട് പൂരിപ്പിക്കുക എന്നതാണ് പ്രധാ ലക്ഷ്യം ഈ വിനോദത്തെക്കുറിച്ച് അറിയാനും അത് കളിയ്ക്കാനും ഒരു ദിനം.]

*വിദ്യാഭ്യാസത്തെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം !
[International Day to Protect Education from Attack -
വിദ്യാഭ്യാസത്തെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം. ഇത് ഒരു കഠിനമായ സത്യത്തിലേക്ക് വെളിച്ചം വീശുന്നു: സംഘർഷങ്ങളിൽ സ്കൂളുകളും വിദ്യാർത്ഥികളും പലപ്പോഴും ലക്ഷ്യങ്ങളായി മാറുന്നു.അക്രമത്തിൽ നിന്നും ഭയത്തിൽ നിന്നും മുക്തമായ സുരക്ഷിതമായ ഒരു പഠന ഇടങ്ങളുടെ ആവശ്യകതയിലേക്ക് ഈ ദിനം നമ്മെ ശ്രദ്ധ ക്ഷണിക്കുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും കുട്ടികളും അധ്യാപകരും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുമുള്ള പ്രാധാന്യത്തിനും ഈ ദിനം ഊന്നൽ നൽകുന്നു. ]

*അന്താരാഷ്ട്ര ബോക്സ് വൈൻ  ദിനം!
[ബഹളമോ ഔപചാരികതയോ ഇല്ലാതെ ഒരു വീഞ്ഞ് ആസ്വദിക്കാനുള്ള പുതുമയുള്ളതും രസകരവുമായ ഒരു മാർഗമാണ് അന്താരാഷ്ട്ര ബോക്സ് വൈൻ ദിനം.]

*അന്താരാഷ്ട്ര ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡേഴ്സ് അവബോധ  ദിനം!
[International Fetal Alcohol Spectrum Disorders Awareness Day -
ഗർഭകാലത്ത് മദ്യം കുഞ്ഞിന്റെ വളർച്ചയെ തടസ്സപ്പെടുത്തുമ്പോഴാണ് ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡേഴ്സ് അഥവാ എഫ്എഎസ്ഡി സംഭവിക്കുന്നത്. ഇത് കുട്ടിയുടെ ചിന്തിക്കുന്ന, പഠിക്കുന്ന, പെരുമാറുന്ന രീതിയെ ബാധിച്ചേക്കാം. ചിലർക്ക് ഓർമ്മ, ശ്രദ്ധ, സാമൂഹിക കഴിവുകൾ എന്നിവയിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം.]



*ജർമ്മൻ ഭാഷാ ദിനം !
[German Language Day ; ജർമ്മനിയുടെ ഭാഷയും മനോഹരമായ സംസ്കാരവും അറിയാനും അനുഭവിയ്ക്കാനും ഒരു ദിനം. ]

*അടിയന്തര സേവന  ദിനം!
[Emergency Service day-


അടിയന്തര സേവനങ്ങളിൽ പ്രവർത്തിക്കുന്ന അർപ്പണബോധമുള്ള വ്യക്തികളെ ആദരിക്കുന്നതിന് ഒരു ദിനം. പോലീസ് ഓഫീസർമാർ, അഗ്നിശമന സേനാംഗങ്ങൾ, പാരാമെഡിക്കുകൾ, മറ്റ് എമർജൻസി റെസ്‌പോണ്ടർമാർ എന്നിവരുടെ സംഭാവനകളെ ഈ ദിവസം അനുസ്മരിയ്ക്കുന്നു.]


*കെയർ ബിയേഴ്സ് ഷെയർ യുവർ കെയർ ഡേ!
[ സന്തോഷവും ദയയും നിറഞ്ഞ ഒരു പ്രത്യേക ദിവസമാണിന്ന്, നമുക്കു ചുറ്റിലും സ്നേഹവും കരുതലും പ്രചരിപ്പിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ദിവസം ആഘോഷിയ്ക്കുന്നത്. നമ്മുടെ ചുറ്റുമുള്ളവരുമായി സന്തോഷവും സൗഹൃദവും പങ്കിടാൻ ഈ ദിനാചരണം നമ്മെ പ്രചോദിപ്പിക്കുന്നു, ഇത് ലോകത്തെ പ്രകാശമാനമാക്കുന്നു.]

*ദേശീയ ടെഡി ബിയർ  ദിനം!
[കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളിൽ ഒന്നായ ടെഡി ബിയറിനും ഒരു ദിനം.]

*Falsely Accused day!
[നീതിക്ക് വേണ്ടി വാദിക്കുക, നിയമ വലകളിൽ അകപ്പെട്ട വ്യക്തികളെ പിന്തുണയ്ക്കുക, തെറ്റായ ആരോപണങ്ങൾ തിരുത്താൻ ശ്രമിക്കുക. ഒരു വ്യക്തി കുറ്റാരോപിതനാകുമ്പോൾ, ആരോപണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യം എല്ലായ്പ്പോഴും വിപുലവും  സങ്കീർണ്ണവുമാണ്.

കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആ വ്യക്തി നിരപരാധിയാണെന്ന് കരുതപ്പെടുന്നു എന്ന ആശയം ഇപ്പോഴും പല നിയമങ്ങളിലും എഴുതപ്പെട്ടേക്കാം, എന്നാൽ എല്ലാ വസ്‌തുതകളും ഇല്ലാതെ പോലും കുറ്റാരോപിതരായ വ്യക്തികളെ "കുറ്റവാളി" ആക്കാനുള്ള പ്രവണത എല്ലാവർക്കും ഉണ്ട്. ഓരോ രാജ്യത്തിൻ്റെയും നീതിന്യായ വ്യവസ്ഥകൾ ഇത്തരത്തിലുള്ള പ്രവർത്തനം തടയാൻ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, തെറ്റായ ആരോപണങ്ങൾ ഒരു വ്യക്തിയുടെ ജീവിതം, ആരോഗ്യം, ക്ഷേമം, സ്വാതന്ത്ര്യം എന്നിവയെ നശിപ്പിക്കും. ഇവയ്ക്കെതിരെ പ്രവർത്തിയ്ക്കാൻ ഒരു ദിനം.]

*അത്ഭുതകരമായ വിചിത്ര  ദിനം!
[   Wonderful Weirdos Day - വിചിത്രമായ വസ്ത്രം ധരിക്കുക, വിചിത്രമായ സംഗീതം കേൾക്കുക, വിചിത്രമായ സിനിമകൾ കാണുക, വിചിത്രമായ ഭക്ഷണം കഴിക്കുക. അങ്ങനെ വിചിത്രമായത് ആഘോഷിക്കുവാൻ ഒരു ദിനം. ]

* Steak Au Poivre Day !
[അതിശയകരമാംവിധം ലളിതവും വളരെ റൊമാൻ്റിക്കും ആയ, സ്റ്റീക്ക് എ പോയിവർ, അല്ലെങ്കിൽ പെപ്പർ സ്റ്റീക്ക്, ഡേറ്റ് നൈറ്റ്, ഫാമിലി മീൽ അല്ലെങ്കിൽ  ഒരു നല്ല ഭക്ഷണം ഉണ്ടാക്കുന്ന ദിനം ]

*ദേശീയ വീനർഷ്നിറ്റ്സെൽ ദിനം !
[Wienerschnitzel - മക്ഡോണാൾഡ് പോലെ ഒരു ഫാസ്റ്റ്ഫുഡ് ചെയിൻ ആഘോഷിക്കുന്ന ദിനം ]

* താജ്കിസ്ഥാൻ : സ്വാതന്ത്ര്യ ദിനം.!
* വടക്കൻ കൊറിയ : സ്വാതന്ത്ര്യ ദിനം.!    
* അഫ്ഗാനിസ്ഥാൻ : രക്തസാക്ഷി ദിനം!
* ജപ്പാൻ: ജമന്തിപ്പു ദിനം !
  [ കിക്കു നൊ സേക്കു]
* ഉക്രൈൻ : സശസ്ത്ര സേന ദിനം !
* കാലിഫോർണിയ: സംസ്ഥാന  
   അംഗീകാര ദിനം !
* കോസ്റ്റ റിക്ക : ശിശു ദിനം!


************

       ഇന്നത്തെ മൊഴിമുത്ത്
       ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്


"വിപ്ലവം ഒരു അത്താഴ വിരുന്നോ, ഒരു ഉപന്യാസം എഴുതുന്നതോ, ഒരു ചിത്രം വരയ്ക്കുന്നതോ, എംബ്രോയ്ഡറി ചെയ്യുന്നതോ അല്ല; അത് അത്ര പരിഷ്‌ക്കരിക്കാനാവില്ല, വളരെ വിശ്രമവും സൗമ്യവും, മിതത്വവും, ദയയും, മര്യാദയും, സംയമനവും, മാന്യതയും. വിപ്ലവം എന്നത് ഒരു കലാപമാണ്, ഒരു വർഗം മറ്റൊരു വർഗ്ഗത്തെ അട്ടിമറിക്കുന്ന അക്രമമാണ്.


        [- മാവോ സേതുങ്]
        *******
ഇന്നത്തെ പിറന്നാളുകാർ
++++++++++++++++++++
ഐ.എ.എസ്‌ ഉദ്യോഗസ്ഥനും. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയും ആയിരുന്ന,  കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം, മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾ നേടിയ എൻ.എസ്‌ മാധവന്റേയും (1948),

ടെലിവിഷന്‍ സീരിയലുകളിലൂടെ  അഭിനയ രംഗത്തേക്ക് ചുവടുവക്കുകയും 1995ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുകയും ഒരു മറവത്തൂര്‍ കനവ് , ചന്ദ്രനുദിക്കുന്ന ദിക്കില്‍, രണ്ടാം ഭാവം, രസികന്‍, ചാന്തുപൊട്ട്, പട്ടാളം, മുല്ല, മേഘമല്‍ഘാര്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മധുരനൊമ്പരക്കാറ്റ്, ശിവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് 1997ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്‌ത മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത നടൻ ബിജുമേനോന്റേയും (1970), 

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'സുഖം സുഖകരം' എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് പ്രവേശിക്കുകയും  മോഹൻലാൽ നായകനായ 'ബാലേട്ടൻ' എന്ന ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിക്കുകയും പ്രധാനമായും വില്ലൻ കഥാപാത്രങ്ങളിൽ തിളങ്ങുന്ന, മലയാളം, തെലുങ്ക്, തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന റിയാസ് ഖാന്റേയും(1972), 

ഹിന്ദി ചലച്ചിത്രരംഗത്തെ  ഒരു പ്രമുഖ നടനായ അക്ഷയ് കുമാറിന്റെയും (1967),

ക്രൊയേഷ്യയുടെയും,  റയൽ മാഡ്രിഡിന്റെയും  മധ്യനിര ഫുട്ബാൾ കളിക്കാരൻ ലൂക്കാ മോഡ്രിച്ചിന്റെയും (1985),

ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് പിൻനിര വലംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്ന സയീദ് അബിദ് അലിയുടെയും (1941) ജന്മദിനം !
........................
ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത ഇന്ന് ജന്മദിനം ആചരിയ്ക്കുന്ന പ്രമുഖരിൽ ചിലർ
................................
ശീവൊള്ളി നാരായണൻ നമ്പൂതിരി ജ.
 (1868 -1905 )
വാഴേങ്കട കുഞ്ചുനായർ ജ. (1909-1981)
ഐ.സി.പി.നമ്പൂതിരി ജ. (1909-2001)
സരള ദേവി ചൗധുരാണി ജ.(1872 -1945)
ലിയോ ടോൾസ്റ്റോയി ജ. (1828-1910)
എഡ്വേർഡ് ടെല്ലർ ജ. (1908 -2003 )
ചാൾസ് റൈക്രോഫ്റ്റ്  ജ. (1914-1998)
ക്ലിഫ് റോബർട്‌സൺ ജ. (1923-2011)
ഡെന്നിസ് റിച്ചി ജ. (1941-2011)
ഷാക്ക് ലകാൻ (Jacques Lacan ) ജ. (1901-1981)

ദാത്യുഹസന്ദേശം എന്ന സന്ദേശകാവ്യം രചിച്ച മലയാള കവിയും കഥാകൃത്തും നാടക രചയിതാവുമയ ശീവൊള്ളി നാരായണൻ നമ്പൂതിരി
( 1868 സെപ്റ്റംബർ 9-1905 നവംബർ 30 )

കലാമണ്ഡലത്തിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനും  കഥകളി യെക്കുറിച്ച് നിരവധി ലേഖനങ്ങളും എഴുതിയിട്ടുള്ള ആളും പദ്മശ്രീ ബഹുമതി നേടുകയും ചെയ്ത പ്രശസ്തനായ  കഥകളിനടനും ആചാര്യനുമായിരുന്ന വാഴേങ്കട കുഞ്ചുനായർ
(1909സെപ്റ്റംബർ9-1981ഫെബ്റുവരി19)


വിപ്ലവത്തിന്റെ ഈറ്റില്ലം എന്ന് വി.ടി. ഭട്ടതിരിപ്പാട് വിശേഷിപ്പിച്ച ഇട്ടിയാംപറമ്പ് ഇല്ലത്തിൽ ജനിച്ച ഒരു സാമുദായികപരിഷ്കർത്താവും രാഷ്ട്രീയനേതാവുമായിരുന്നു ഐ.സി.പി.നമ്പൂതിരിയെന്ന ഇട്ടിയാംപറമ്പത്ത് ചെറിയ പരമേശ്വരൻ നമ്പൂതിരി



 (സെപ്റ്റംബർ 9,1909-2001)

1910- ൽ അലഹബാദിലെ ഭാരത് സ്ത്രീ മഹാമണ്ഡലിലെ ആദ്യത്തെ വനിത സംഘടനയുടെ സ്ഥാപകയാണ് 
സരള ദേവി ചൗധുരാണി
(സെപ്റ്റംബർ 9, 1872 - ഓഗസ്റ്റ് 18, 1945). 

റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യ ജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ശ്രദ്ധിക്കപ്പെട്ട യുദ്ധവും സമാധാനവും, അന്നാ കരേനീന തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയി
 (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910)

Critical Dictionary of Psychoanalysis, Imagination and Reality,Anxiety and Neurosis തുടങ്ങിയ കൃതികൾ രചിച്ച ബ്രിട്ടിഷ് മനോവിശ്ലേഷണ വിദഗ്ദ്ധനും, മനോരോഗ ചികിത്സകനും ആയിരുന്ന ചാൾസ് ഫ്രെഡറിക്ക് റൈക്രോഫ്റ്റ്
 (9 സെപ്റ്റബർ1914 – 24 മേയ് 1998) ,

ചാർളി എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ൽ ഓസ്‌കർ പുരസ്‌കാരവും,ദ ഗെയിം എന്ന ടെലിവിഷൻ പരിപാടിയിലൂടെ എമ്മി പുരസ്‌കാരവും നേടുകയും, അവസാനമായി 2007-ൽ പുറത്തിറങ്ങിയ സ്‌പൈഡർ മാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്ത ഹോളിവുഡ് നടനാണ് ക്ലിഫ് റോബർട്‌സൺ
(സെപ്റ്റംബർ9,1923-10സെപ്റ്റംബർ2011)

ഇന്ന് കാണുന്ന പുതിയ തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയെല്ലാം മുൻഗാമിയായിരുന്ന യുണിക്സും, സി++, സി#, ജാവ, പേൾ എന്നീ കമ്പ്യൂട്ടർ ഭാഷകളുടെ വികസനത്തിൽ അടിസ്ഥാനമായി മാറിയ ,സി ഭാഷയും  സ്രഷ്ടിച്ച ഡെന്നിസ് റിച്ചി
 (സെപ്റ്റംബർ 9 1941 - ഒക്ടോബർ 12 2011),
+++++++++++++++++++
സ്മരണാഞ്ജലി !!!
******
കടത്തനാട്ട്‌ ഉദയവർമത്തമ്പുരാൻ മ.
 (1867 -1906)
ചടയൻ ഗോവിന്ദൻ മ. (1929 -1998)
പി. സുബ്ബയ്യാപിള്ള മ. (1942- 2003)
കെ.വി. സുരേന്ദ്രനാഥ് മ. (1925-2005)
സി. ബാലകൃഷ്ണൻ മ. (- 2007)
പി. എൻ. മേനോൻ മ. (1928 -  2008)


വേണു നാഗവള്ളി മ. ( 1949 - 2010 )
വർഗീസ് കുര്യൻ മ. (1921-2012)
വടക്കേടത്ത് രാമചന്ദ്രൻ മ. (1928-2012)
ഫ്രെഡറിക്  ടെനന്റ് മ. (1866-1957)
മാവോ സേതൂങ്ങ്‌ മ. (1893-1976 )
യിൽ‌മെസ് ഗുണ മ. (1937-1984)‍
വാൾട്ടർ കോഫ്മാൻ മ. (1907-1984)
ഷാക്ക് ലെക്കാൻ (ഫ്രാൻസ്) മ. (1901-1981)
എഡ്വാർഡ് ടെല്ലർ മ. (1908-2003)!

സംസ്കൃതത്തിലും മലയാളത്തിലുമായി നിരവധി കൃതികൾ  രചിക്കുകയും, ഉത്തരകേരളത്തിലെ കവികളെ സംഘടിപ്പിച്ച്  "കവിസംഘം " രൂപവൽക്കരിക്കുകയും, പ്രാചീന സംസ്കൃത കവിയായ ക്ഷേമേന്ദ്രന്റെ ഭാരതമഞ്ജരി പല കവികൾക്കായി വീതിച്ചുകൊടുത്ത് അവരെക്കൊണ്ട് ഭാഷാന്തരീകരിക്കുകയും, 12000ൽ പരം സ്ലോകങ്ങളുള്ള ഈ കൃതിയുടെ 1500 ശ്ലോകങ്ങളോളം വരുന്ന ആദിപർവ്വം സ്വയം തർജ്ജമ ചെയ്യുകയും, നിരവധി പ്രാചീന കൃതികൾ പ്രകാശനം ചെയ്യുകയും പ്രസിദ്ധ സംസ്കൃത കൃതികൾ വിവർത്തനം ചെയ്യുകയും ചെയ്ത സാഹിത്യകാരനും സാഹിത്യ പ്രവർത്തകനുമായിരുന്ന കടത്തനാട്ട്‌ ഉദയവർമത്തമ്പുരാൻ
 (17 ജൂലൈ 1867 - 09 സെപ്റ്റംബർ 1906),


അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കൗൺസിൽ അംഗം,  സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി, കേരള നിയമസഭാംഗം (1977-1979) സിപിഎം സംസ്ഥാന സെക്രട്ടറി, എന്നിനിലയിൽ പ്രവർത്തിച്ച ചടയൻ ഗോവിന്ദൻ 
( മേയ് 12 1929 - സെപ്റ്റംബർ 9 1998),


1999-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച അമ്പട ഞാനേ എന്ന കൃതിയുടെ രചയിതാവും ഹാസ്യ സാഹിത്യകാരനുമായിരുന്ന  പി. സുബ്ബയ്യാ പിള്ള
 ( 1942- 2003 സെപ്റ്റംബർ 9 )

എഐടിയുസിയുടെ ജനറൽ കൗൺസിൽ അംഗം, ട്രേഡ് യൂണിയൻ കൗൺസിലിന്റെ വൈസ് പ്രസിഡന്റ്, എഐടിയുസി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ,ആറും ഏഴും എട്ടും നിയമസഭകളിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പ്രമുഖ കമ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെ.വി. സുരേന്ദ്രനാഥ്
 (24 മേയ് 1925 - 9 സെപ്റ്റംബർ 2005),

ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലെ അംഗവും,നാഷനൽ മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ മെഡൽ നേടുകയും 1951ൽ ഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്യുകയും, സർവീസസിനു വേണ്ടി രഞ്ജി ട്രോഫിയിൽ രണ്ടുതവണ കളിക്കുകയും, അർജുന അവാർഡ് ലഭിച്ച ആദ്യ ദക്ഷിണേന്ത്യക്കാരനും,  കേരളീയനും ആയ പർവ്വതാരോഹകൻ സി. ബാലകൃഷ്ണൻ
 (മരണം 2007സെപ്റ്റംബർ 09)

സിനിമയിൽ സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിൽ പ്രവർത്തിച്ച ശേഷം ഓളവും തീരവും, കുട്ട്യേടത്തി, ചായം, ചെമ്പരത്തി തുടങ്ങിയ കുറെ നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത പാലിശ്ശേരി നാരായണൻ‌കുട്ടിമേനോൻ എന്ന പി. എൻ. മേനോൻ
(1928 - സെപ്റ്റംബർ 9, 2008),


അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച മലയാള ചലച്ചിത്ര വേദിയിലെ ഒരു ചലച്ചിത്രകാരനായിരുന്ന വേണു ഗോപാൽ എന്ന വേണു നാഗവള്ളി
 ( 1949 ഏപ്രിൽ 16- 2010 സെപ്റ്റംബർ 9 )


ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനും, ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിക്കുകയും, അമുലിനെ മുൻനിരയിൽ എത്തിക്കുകയും, ചെയ്ത പ്രശസ്തനായ സാമൂഹിക സംരംഭകനും പൊതുവേ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവും ആയ വർഗീസ് കുര്യൻ
 (26 നവംബർ 1921 – 9 സെപ്റ്റംബർ 2012),

എഴുത്തുകാരനും സംസ്കൃത അദ്ധ്യാപകനും വടക്കേടത്ത് ബാലചന്ദ്രന്റെ അച്ഛനും ആയിരുന്ന വടക്കേടത്ത് രാമചന്ദ്രൻ (1928-സെപ്റ്റംബർ 9, 2012),

ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കിക്കൊണ്ട് ഈശ്വരനാണ് പ്രപഞ്ച കാരണം എന്നു യുക്തിയുക്തം തെളിയിക്കാൻ കഴിയുമെന്ന്  സിദ്ധാന്തിച്ച മതതത്ത്വ ശാസ്ത്രജ്ഞനും ഈശ്വരജ്ഞാനവിശാരദനും ആയിരുന്ന ബ്രിട്ടിഷ് ചിന്തകൻ  ഫ്രെഡറിക് റോബർട്ട് ടെൻ്റ്
 (സെപ്റ്റംബർ 1,1866- സെപ്റ്റംബർ 9, 1957),


ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയും, വിപ്ലവകാരിയും, ഗറില്ലാ യുദ്ധതന്ത്രജ്ഞനും, മാർക്സിസ്റ്റ്‌ ചിന്തകനും, ആയിരുന്ന മാവോ സേതൂങ്
 (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9),


ചിത്രങ്ങളിൽ  അഭിനയിക്കുകയും  ഇരുപതു ചിത്രങ്ങൾക്ക് തിരക്കഥയെഴുതുകയും, സംവിധാനം ചെയ്യുകയും, രാഷ്ട്രീയ വീക്ഷണത്തിന്റെ പേരിൽ തടവറയിലാകുകയും,  തടവറയിൽ കിടന്ന് മൂന്നു ചിത്രങ്ങൾ  മറ്റൊരാളിന് നിർേദശങ്ങൾ നൽകിക്കൊണ്ടു സംവിധാനം ചെയ്യുകയും ചെയ്ത തുർക്കിയിലെ ചലച്ചിത്ര സംവിധായകൻ 
യിൽ‌മെസ് ഗുണ
(ഏപ്രിൽ 1 1937 – സെപ്റ്റംബർ 9 1984)‍

ടിബറ്റ്, ചൈന,ഭാരതം എന്നീ രാജ്യങ്ങളിലെ സംഗീത ചരിത്രത്തിന്റെ പഠനത്തിൽ നിപുണത നേടുകയും, ഓൾ ഇന്ത്യാ റേഡിയോയുടെ അവതരണഗാനം ചിട്ടപ്പെടുത്തുകയും ചെയ്ത ഓസ്ട്രിയൻ- ഹംഗറിയിൽ ഉൾപ്പെട്ടിരുന്ന ബൊഹീമിയയിൽ ജനിച്ച സംഗീതജ്ഞനും ഒട്ടനേകം സംഗീതശില്പങ്ങളുടെ സംവിധായകനുമായിരുന്ന വാൾട്ടർ കോഫ്മാൻ
 (1 ഏപ്രിൽ 1907 – 9 സപ്തംബർ1984),


ഫ്രഞ്ച് ചിന്തകനും, മനോവിശ്ലേഷണ വിദഗ്ദ്ധനും,ഫ്രോയിഡിനു ശേഷമുള്ള ഏറ്റവും പ്രമുഖ മനോവിജ്ഞാന വിദഗ്ദ്ധനും ഉത്തരാധുനിക ഘടനാ വാദത്തിന്റെ മുഖ്യവക്താവും  ആയിരുന്ന ഷാക്ക് ലകാൻ (Jacques Lacan )
(13 ഏപ്രിൽ 1901 -9 സെപ്റ്റം 1981) 


 ഖരാവസ്ഥാഭൌതികം, ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങൾ, തന്മാത്രാഘടന, ന്യൂക്ലിയർ അനുനാദനം, ബീറ്റാ റേഡിയോ ആക്റ്റീവത, കോസ്മിക വികിരണങ്ങൾ, കോസ്മോളജി എന്നീ മേഖലകളിലെല്ലാം പഠനങ്ങൾ നടത്തുകയും ആദ്യ ഹൈഡ്രജൻ ബോംബിന്റെ നിർമിതിക്കുവേണ്ട തത്ത്വം വികസിപ്പിച്ചെടുക്കുകയും ചെയ്ത അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ എഡ്വേർഡ് ടെല്ലർ
 ( 1908 ജനുവരി 15-2003 സെപ്റ്റംബർ 9 ),

ചരിത്രത്തിൽ ഇന്ന്…
*********
1739 - അമേരിക്കൻ വിപ്ലവത്തിന് മുമ്പ് ബ്രിട്ടനിലെ വടക്കേ അമേരിക്കൻ കോളനികളിലെ ഏറ്റവും വലിയ അടിമ പ്രക്ഷോഭമായ സ്റ്റോണോ കലാപം സൗത്ത് കരോലിനയിലെ ചാൾസ്റ്റണിനടുത്ത് പൊട്ടിപ്പുറപ്പെട്ടു .

1776 - കോണ്ടിനെൻ്റൽ കോൺഗ്രസ് അതിൻ്റെ സംസ്ഥാനങ്ങളുടെ യൂണിയനെ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു .

1791 - അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിക്ക് പ്രസിഡൻ്റ് ജോർജ്ജ് വാഷിംഗ്ടണിൻ്റെ പേര് നൽകി .

1801 - റഷ്യയിലെ അലക്സാണ്ടർ ഒന്നാമൻ ബാൾട്ടിക് പ്രവിശ്യകളുടെ പ്രത്യേകാവകാശങ്ങൾ സ്ഥിരീകരിച്ചു .


1839 - ജോൺ ഹെർഷൽ ആദ്യത്തെ ഗ്ലാസ് പ്ലേറ്റ് ഫോട്ടോ എടുക്കുന്നു .


1845 - അയർലണ്ടിലെ മഹാക്ഷാമത്തിൻ്റെ ആരംഭിച്ചു.

1850 - 1850-ലെ ഒത്തുതീർപ്പ് ടെക്‌സാസിൻ്റെ അവകാശവാദം ഉന്നയിച്ച പ്രദേശത്തിൻ്റെ മൂന്നിലൊന്ന് ഫെഡറൽ നിയന്ത്രണത്തിലേക്ക് മാറ്റി, അതിനു പകരമായി യു.എസ് .

1850 - അമേരിക്കയിലെ മുപ്പത്തിയൊന്നാമത്തെ സംസ്ഥാനമായി കാലിഫോർണിയ അംഗീകരിക്കപ്പെട്ടു .

1855 - ക്രിമിയൻ യുദ്ധം : റഷ്യൻ സൈന്യം നഗരം ഉപേക്ഷിച്ചതോടെ സെവാസ്റ്റോപോളിൻ്റെ ഉപരോധം അവസാനിച്ചു.

1863 - അമേരിക്കൻ ആഭ്യന്തരയുദ്ധം : യൂണിയൻ ആർമി ടെന്നസിയിലെ ചട്ടനൂഗയിൽ പ്രവേശിച്ചു .

1892 - ഫോട്ടോഗ്രാഫി ഉപയോഗിക്കാതെ കണ്ടെത്തിയ അവസാന ഉപഗ്രഹമായി അമാൽതിയ മാറി.

1920 - Anglo Oriental College of Aligarh അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയായി

1946 - പനമ്പിളളി ഗോവിന്ദമേനോന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ആദ്യ ജനകീയ മന്ത്രിസഭ സ്ഥാനമേറ്റു


1947 - ആദ്യമായി ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മാർക്ക് 2 കംമ്പ്യൂട്ടറിന്റെ റിലേയിൽ ഒരു ബഗ് കയറി പ്രോഗ്രാമിനു കുഴപ്പമായി.


1948 - ഉത്തര കൊറിയ രുപീകൃതമായി… കിം ഉൽ സുങ് ഭരണാധികാരിയായി.

1991 - താജിക്കിസ്ഥാൻ USSR ൽ നിന്നും സ്വതന്ത്രമായി.

2001 - നോർത്തേൺ അലയൻസ് നേതാവ് അഹ്മദ് ഷാ മസ്സൂദ് അഫ്ഗാനിസ്ഥാനിൽ വെച്ച് അറബ് പത്രപ്രവർത്തകരെന്ന് അവകാശപ്പെട്ട രണ്ട് അൽ-ഖ്വയ്ദ കൊലയാളികളാൽ വധിക്കപ്പെട്ടു .

2006 - സ്‌പേസ് ഷട്ടിൽ പ്രോഗ്രാം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പുനരാരംഭിക്കുന്നതിനായി STS-115- ൽ സ്‌പേസ് ഷട്ടിൽ അറ്റ്‌ലാൻ്റിസ് വിക്ഷേപിച്ചു . 2003-ലെ കൊളംബിയ ദുരന്തത്തിനു ശേഷമുള്ള ആദ്യത്തെ ISS അസംബ്ലി ദൗത്യമാണിത്. 

2009 - ആദ്യമായി അറേബ്യൻ ഭൂഖണ്ഡത്തിൽ ഒരു മെട്രോ (ദുബായ്) ഓടി തുടങ്ങി.

2012 - ISRO ആദ്യമായി ഓർബിറ്റിൽ 21 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു.

2015 - വിക്ടോറിയ രാജ്ഞിയുടെ റിക്കാർഡ് തകർത്ത് എലിസബത്ത് രാജ്ഞി ഏറ്റവും കൂടിയ കാലയളവ് ഭരിച്ച ബ്രിട്ടീഷ് രാജ്ഞിയായി.

2016 - ഉത്തര കൊറിയൻ ഗവൺമെൻ്റ് അതിൻ്റെ അഞ്ചാമത്തെയും ഏറ്റവും വലിയ ആണവപരീക്ഷണം നടത്തി . ലോക നേതാക്കൾ ഈ പ്രവൃത്തിയെ അപലപിച്ചു, ദക്ഷിണ കൊറിയ ഇതിനെ "ഭ്രാന്തൻ അശ്രദ്ധ" എന്ന് വിശേഷിപ്പിച്ചു


2017 ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകർ ഈജിപ്തിലെ ഡ്രാ അബുൽ-നാഗയിൽ ഒരു സ്വർണ്ണപ്പണിക്കാരൻ്റെയും കുടുംബത്തിൻ്റെയും 3,500 വർഷം പഴക്കമുള്ള ഒരു ശവകുടീരം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
പതിനായിരങ്ങൾ പങ്കെടുക്കുന്ന രാജ്യത്തിൻ്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് 2018 അരിരംഗ് മാസ് ഗെയിംസ് ഉത്തര കൊറിയയിൽ ആരംഭിച്ചു


2018 ലെ സിബിഎസ് മേധാവി ലെസ് മൂൺവെസ് "ദ ന്യൂയോർക്കറിൽ" ആറ് സ്ത്രീകൾ കൂടി ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചതിന് ശേഷം കമ്പനി വിടുന്നു

2018 ഗ്രീൻ ബേ പാക്കേഴ്‌സ് 100-ാം സീസൺ ആരംഭിക്കുന്നത് ലാംബോ ഫീൽഡിൽ ചിക്കാഗോ ബിയേഴ്സിനെതിരെ ചരിത്രപരമായ 24-23 തിരിച്ചുവരവോടെയാണ്; 17+ പോയിൻ്റ് കമ്മിയിൽ നിന്ന് ആദ്യമായി പാക്കർ വീണ്ടെടുക്കൽ 3/4 സമയം (20-3)
പെൻഷൻ പരിഷ്‌കരണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടെ 2018 റഷ്യൻ പോലീസ് 1000-ത്തിലധികം ആളുകളെ തടഞ്ഞുവച്ചു

2018 ലെ സ്വീഡിഷ് പൊതുതെരഞ്ഞെടുപ്പ്: തീവ്ര വലതുപക്ഷ സ്വീഡൻ ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയപ്പോൾ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല
ക്യൂൻസ്‌ലാൻ്റിലെയും ന്യൂ സൗത്ത് വെയിൽസിലെയും ഡസൻ കണക്കിന് കാട്ടുതീയെ ചെറുത്തുതോൽപ്പിച്ചതിന് ശേഷം 2019 ഓസ്‌ട്രേലിയ തീപിടുത്ത സീസണിൻ്റെ ആദ്യത്തേതും കഠിനവുമായ തുടക്കം അനുഭവിക്കുന്നു.


2019 ജോൺ ലെജൻഡും ഭാര്യ ക്രിസ്സി ടീഗനും ക്രിമിനൽ ജസ്റ്റിസ് പരിഷ്കരണത്തെക്കുറിച്ചുള്ള ട്വീറ്റുകളിൽ ഡൊണാൾഡ് ട്രംപിനെ "ബോറടിക്കുന്നു", "വൃത്തികെട്ടവൻ" എന്ന് വിളിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ രൂക്ഷമായി വിമർശിച്ചു.


2020 കോവിഡ്-19-ൽ നിന്നുള്ള ആഗോള മരണസംഖ്യ 900,000 കടന്നു, ഏറ്റവും കൂടുതൽ മരണങ്ങൾ യുഎസിൽ 190,589

2020 കാലിഫോർണിയ കാട്ടുതീ കാരണം ഇരുണ്ട ഓറഞ്ച് നിറത്തിലുള്ള ആകാശവും പുകയും നിറഞ്ഞ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശം

2021 സെൻട്രൽ മെക്സിക്കോയിലെ തുലയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 ആശുപത്രി രോഗികൾ മരിച്ചു

2022 യുഎസ് 2021 വേനൽ ശരാശരി 74 ഡിഗ്രി ഫാരൻഹീറ്റോടെ റെക്കോർഡിലെ ഏറ്റവും ചൂടേറിയതാണ്, 1936-ൽ ഡസ്റ്റ് ബൗൾ സമയത്ത് സ്ഥാപിച്ച റെക്കോർഡിനെ മറികടന്നു 

2023 G2 ഉച്ചകോടി ഇന്ത്യയിൽ, ന്യൂഡൽഹിയിൽ ആരംഭിക്കുന്നു: സ്ഥിരാംഗമാകാൻ ആഫ്രിക്കൻ യൂണിയനെ ക്ഷണിച്ചു, ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള പ്രസ്താവന, പ്രദേശം പിടിച്ചെടുക്കാനുള്ള ബലപ്രയോഗത്തെ അപലപിക്കുന്നു 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************   

Advertisment