ഇന്ന് സെപ്റ്റംബർ10. ലോക ആത്മഹത്യ നിവാരണ ദിനം. നടി മഞ്ജു വാര്യരുടെയും വെള്ളാപ്പള്ളി നടേശന്റെയും ജന്മദിനം. ചൈന ലീഗ് ഓഫ് നേഷൻസിൽ ചേർന്നതും ഇന്ത്യൻ എയർ ലൈൻസ് ബോയിങ് 737 വിമാനം ലാഹോറിലേക്ക് തട്ടിക്കൊണ്ട് പോയതും ഇതേ ദിനം. ചരിത്രത്തിൽ ഇന്ന്

ഹൗസ് കീപ്പിംഗ് കഠിനവും പലപ്പോഴും നന്ദി തിരികെ കിട്ടാത്തതുമായ ഒരു ജോലിയാണ്, അതിനാൽ ഹോട്ടലുകളും മറ്റും വൃത്തിയായി സൂക്ഷിക്കുന്ന വീട്ടുജോലിക്കാർക്ക് നന്ദിയും ഒരു ചെറിയ സമ്മാനവും നൽകുന്നത് ഉറപ്പാക്കുന്നതിന് ഒരു ദിവസം

New Update
photos(256)

 ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
   **************

.                 ' JYOTHIRGAMAYA '
.                ്്്്്്്്്്്്്്്്
.                🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201  
ചിങ്ങം 24
രേവതി / തൃതീയ
2025 സെപ്റ്റംബർ 10, 
ബുധൻ

Advertisment

ഇന്ന്;
*ലോക ആത്മഹത്യ നിവാരണ ദിനം!
 [ world suicide prevention day
ആത്മഹത്യ ഒഴിവാക്കാനായി ഒരു ദിനം. ആത്മഹത്യാ സൂചനകളെക്കുറിച്ച് നേരത്തെ അറിയുകയും അതുവഴി ആത്മഹത്യാ പ്രവണതയുള്ളവരിൽ അതിനെതിരെയുള്ള അവബോധമുണ്ടാക്കാൻ  സഹായിക്കുകയും ചെയ്യുക എന്നതിന് ഒരു ദിനം.]

*ദേശീയ നിശബ്ദ  ദിനം!
[National Quiet Day -
നമ്മുടെ ശബ്ദായമാനമായ ലോകത്ത് നിശബ്ദതയെ സ്വീകരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദിനമാണ് നിശബ്ദ ദിനം.
തിരക്കേറിയ ലോകത്ത്, ശബ്ദങ്ങളുടെ അഭാവത്തിൽ സ്വയം ആശ്വാസം കണ്ടെത്തുമ്പോൾ, അവിടെ ചിന്തകൾ സ്വതന്ത്രമാവുന്നു, ശാന്തത അതിന്റെ സാന്ത്വന രഹസ്യങ്ങൾ മന്ത്രിക്കുന്നു.  ദൈനംദിന ജീവിതത്തിന്റെ നിരന്തരമായ തിരക്കുകളിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ഇത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ]

*National Swap Ideas Day !
[ദേശീയ സ്വാപ്പ് ആശയ  ദിനം - ]
നിങ്ങളുടെ ആശയങ്ങൾ നിങ്ങൾ രഹസ്യമായി സ്വയം സൂക്ഷിക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പങ്കുവയ്ക്കുക, എന്തിനും ഏതിനും ആശയങ്ങൾ സ്വാപ്പ് ചെയ്യുക, കൂടാതെ നിങ്ങൾക്ക് ഈ സമൂഹത്തിൽ എന്തൊക്കെ ചെറുതും വലുതുമായ കാര്യങ്ങൾ ചെയ്യുവാനാകുമെന്ന് കാണാനും,സൃഷ്ടിപരമായ ഒരു അന്തരീക്ഷം 
സൃഷ്ടിയ്ക്കുവാനും, പുതിയ പുതിയ ആശയങ്ങൾ അവതരിപ്പിയ്ക്കുവാനും, സംരംഭകത്വത്തിൻ്റെയും കണ്ടുപിടുത്ത മനോഭാവത്തിൻ്റെയും നട്ടെല്ലാകുവാനും വേണ്ടി ഒരു ദിവസം. മിന്നൽക്കൊടുങ്കാറ്റിൽ പട്ടം പറത്തിയാൽ എന്ത് സംഭവിക്കുമെന്ന് ആശ്ചര്യപ്പെടുന്ന ബെൻ ഫ്രാങ്ക്ലിൻ മുതൽ ആളുകൾക്ക് പറക്കാൻ കഴിയുമെന്ന് ഉറച്ച 3 വിശ്വസിച്ച  റൈറ്റ് സഹോദരന്മാർ വരെയുള്ള അത്ഭുത പ്രതിഭാശാലികൾ, ഇനിയും ഈ ലോകത്തേയ്ക്ക് പുതിയ പുതിയ ആശയങ്ങളുമായി വരുന്നതിന് ഒരു ദിവസം]

*ദേശീയ ജങ്ക് ലൈറ്റ് വിരുദ്ധ  ദിനം!
[രാത്രിയിൽ പുറത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ മുകളിൽ നക്ഷത്രങ്ങൾ വ്യക്തമായി മിന്നിമറയുന്നത് കാണുന്നത് സങ്കൽപ്പിക്കുക. നമ്മൾ ദിവസവും ഉപയോഗിക്കുന്ന വെളിച്ചത്തെക്കുറിച്ച് ചിന്തിക്കാൻ ദേശീയ ജങ്ക് ലൈറ്റ് വിരുദ്ധ ദിനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
നമ്മുടെ സ്വാഭാവിക ഉറക്ക രീതികളെ തടസ്സപ്പെടുത്തുന്ന സ്‌ക്രീനുകളിൽ നിന്നും എൽഇഡികളിൽ നിന്നുമുള്ള കൃത്രിമ വെളിച്ചത്തിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.]

* വീട്ടുജോലിക്കാരുടെ ആഴ്ച !
[International Housekeepers Week,10-16
In USA);-
ഹൗസ് കീപ്പിംഗ് കഠിനവും പലപ്പോഴും നന്ദി തിരികെ കിട്ടാത്തതുമായ ഒരു ജോലിയാണ്, അതിനാൽ ഹോട്ടലുകളും മറ്റും വൃത്തിയായി സൂക്ഷിക്കുന്ന വീട്ടുജോലിക്കാർക്ക് നന്ദിയും ഒരു ചെറിയ സമ്മാനവും നൽകുന്നത് ഉറപ്പാക്കുന്നതിന് ഒരു ദിവസം]

*പാചകവിദഗ്ദരെഅഭിനന്ദിക്കുന്നആഴച [ Chef Appreciation Week, 10-16 - ]
ഭക്ഷണാനുഭവങ്ങളെ തങ്ങളുടെ കഴിവും അർപ്പണബോധവും കൊണ്ട് ഉയർത്തി, ഗ്യാസ്ട്രോണമിക് ലോകത്തിന് ആഹ്ലാദം പകരുന്ന പാചക വിദഗ്ദർ. പ്രചോദിതമായ ഭക്ഷണം പാകം ചെയ്യുന്നത് ആവേശകരമാണ്  -
 ഈ ഷെഫ് അഭിനന്ദനവാരത്തിൽ, സ്വന്തം പ്രാദേശിക കമ്മ്യൂണിറ്റിയിലോ ലോകമെമ്പാടുമുള്ള ആളുകൾക്കോ ഭക്ഷണം നൽകുന്ന ഷെഫുകൾക്ക് പ്രത്യേക ശ്രദ്ധ നൽകുവാൻ ഒരു ദിവസം]

* ഹോൺഡൂറാസ് : ശിശുദിനം!
* ജിബ്രാൾട്ടർ: ദേശീയ ദിനം!
* ചൈന: അദ്ധ്യാപക ദിനം!
* ഗയാന: അമേരിന്ത്യൻ പൈതൃക ദിനം"

ഇന്നത്തെ മൊഴിമുത്തുകൾ
   ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

" കോടി സൂര്യനുദിച്ചാലു-
മൊഴിയാത്തൊരു കൂരിരുൾ
തുരന്നു സത്യം കാണിക്കും
സയൻസിനെ തൊഴുന്നു ഞാൻ ! "

.   [ - സഹോദരൻ അയ്യപ്പൻ] 

     **********
ഇന്നത്തെ പിറന്നാളുകാർ
.............
ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുള്ള മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയായ എം. മുകുന്ദന്റെയും (1942),

എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ്എന്നിവയുടെ ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി   നടേശന്റെയും (1937),

മലയാള സിനിമയിലെ നായിക നടി മഞ്ജു വാര്യരുടെയും (1979),

കവിതാ സംബന്ധിയായ പ്രവർത്തനങ്ങളുടെ പേരിൽ കേരള സർക്കാരിൽ നിന്നും 2016- ൽ സാഹിത്യത്തിലെ യൂത്ത് ഐക്കൺ പുരസ്ക്കാരവും 2019- ൽ പ്രഥമ ജിനേഷ് മടപ്പള്ളി കവിതാ പുരസ്ക്കാരവും കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച 10 മലയാള പുസ്തകങ്ങളിൽ ഒന്നായി ടൈംസ് ഓഫ് ഇന്ത്യ  തെരഞ്ഞെടുത്ത  വയലറ്റിനുള്ള കത്തുകൾ -2020 എന്ന കൃതിയുടെ രചയിതാവും കവിയും മാധ്യമ പ്രവർത്തകനും ആയ കുഴൂർ വിത്സൺന്റേയും (1975), 

ദേശീയ അവാർഡ്‌ ജേതാവും ഹിന്ദി മലയാളം അടക്കം പല ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്ത  അതുൽ കുൽകർണിയുടെയും (1965),

ഇന്ത്യൻചലച്ചിത്രസംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ അനുരാഗ് കശ്യപിന്റെയും (1972),

മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള
 ഒരു തെന്നിന്ത്യൻ അഭിനേത്രിയും മലയാളിയും മോഡലുമായ  കാതറിൻ ട്രീസയുടേയും (1989) ,

കന്നഡ സിനിമകളിലും ടെലിവിഷനിലും പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും സംവിധായകനും തിരക്കഥാകൃത്തും ടെലിവിഷൻ അവതാരകനുമായ രമേഷ് അരവിന്ദിൻ്റേയും (1964) ,

 ജയംരവി എന്നപേരിൽ ശ്രദ്ധേയനായ, തമിഴ് സിനിമയിൽപ്രവർത്തിക്കുന്ന ഒരു തമിഴ് നടനായ മോഹൻ രവിയുടേയും ( 1980)

 ഇന്ത്യൻ ടെലിവിഷൻ നടനും മോഡലും ഫാഷൻ ഡിസൈനറുമായ കരൺ മെഹ്‌റയുടേയും( 1982) ,

ഒരു അമേരിക്കൻ നടനും നിർമ്മാതാവുമായ മാത്യു റയാൻ ഫിലിപ്പിൻ്റേയും  ( 1974 ) ,

കവിയും കഥാകാരനും ബാല സാഹിത്യകാരനും നവമാധ്യമങ്ങളിലെ സാജീവസാന്നിധ്യവുമായ ശിവശങ്കരൻ കരവിലിന്റേയും (1960) ജന്മദിനം !

ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട
ഇപ്പോൾ നമ്മോടൊപ്പമില്ലാത്തവരും നമ്മുടെ മുൻഗാമികളുമായിരുന്ന  പ്രമുഖരിൽ ചിലർ!
...........................
കവിയൂർ പൊന്നമ്മ (1945- 2025)
പാറേമ്മാക്കൽ തോമ്മാക്കത്തനാർ ജ.
 (1736 -1799 )
വള്ളംകുളം പി ജി പിള്ള ജ. (1926 -)
എൻ. സുന്ദരൻ നാടാർ ജ. (1937-2007)
വിശ്വനാഥ സത്യനാരായണ ജ.(1895-1976)
രഞ്ജിത് സിംഗ്ജി ജ. (1872-1933)
ബി ഡി ജട്ടി ജ. (1912-2002)
സി.ആർ റാവു  ജ. (1920- 2023)
ആർതർ കോം‌പ്റ്റൺ ജ. (1892-1962 )
ഭക്തി ബാർവെ ജ(1948 -  2001)
പിഎസ് വീരപ്പ ജ ( 1911 -  1998)
പി. ലക്ഷ്മി നാരായണ ജ( 1935 -  1998) 

മലയാളചലച്ചിത്രത്തിൽ അമ്മ വേഷം ചെയ്തിരുന്ന  പ്രമുഖ നടി കവിയൂർ പൊന്നമ്മയുടെയും (1945),

കേരള ക്രിസ്തീയചരിത്രത്തിലെ അടിസ്ഥാന രേഖകളിലൊന്നും മലയാളത്തിലേയും മുഴുവൻ ഭാരതീയസാഹിത്യത്തിലെ തന്നെയും ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥവുമായ  വർത്തമാനപ്പുസ്തകം എന്ന കൃതി രചിച്ച പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഒരു പുരോഹിതനായിരുന്ന  പാറേമ്മാക്കൽ തോമ്മാക്കത്തനാർ
  ( 1736 സെപ്തംബർ 10;-: 1799 മാർച്ച് 20),

സ്ഥാനാർത്ഥികൾ, ഉന്മാദ രാത്രികൾ, സംസാരിക്കുന്ന മൃഗങ്ങൾ, അഴകും നിഴലും, പുരാണകഥകൾ തുടങ്ങിയ കൃതികൾ രചിച്ച സാഹിത്യകാരനും, പൗരധ്വനി എന്ന പത്രത്തിന്റെ എഡിറ്ററുമായിരുന്ന വള്ളംകുളം പി ജി പിള്ള
 (ജ :1926 സെപ്റ്റംബർ 10 - 1998 )

നാലു പ്രാവശ്യം പാറശാല നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുകയും, ട്രാൻസ്പോർട്ട്, റൂറൽ വികസനം, കൃഷി വകുപ്പുകളുടെ മന്ത്രി,, ഡെപ്യൂട്ടി സ്പീക്കർ , സ്പീക്കർ എന്നി തസ്തികകൾ കൈകാര്യം ചെയ്യുകയും ചെയ്ത കോൺഗ്രസ്സ് നേതാവ് എൻ. സുന്ദരൻ നാടാർ (1937 സെപ്റ്റംബർ 10- ജനുവരി 21 2007),

ഇന്ത്യൻ രാജകുമാരനും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ്കളിച്ച ഒരു ക്രിക്കറ്റ് കളിക്കാരനായ  (കേംബ്രിഡ്ജ് സർവ്വകലാശാലക്ക് വേണ്ടി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റും സസക്സിനുവേണ്ടി കൗണ്ടി ക്രിക്കറ്റും) രഞ്ജിത് സിങ്ജി
 (10 സെപ്റ്റംബർ 1872 – 2 ഏപ്രിൽ 1933),

ഒരു സാധാരണ മുനിസിപ്പാലിറ്റി അംഗം എന്ന സ്ഥാനത്തു നിന്നും രാഷ്ട്രീയജീവിതം തുടങ്ങുകയും പിന്നീട് ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന പദവിയായ ഉപരാഷ്ട്രപതി സ്ഥാനവും, താത്കാലിക രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച ഉപരാഷ്ട്രപതിയുമായിരുന്നു ബാസപ്പ ദാനപ്പ ജട്ടി
 (സെപ്റ്റംബർ 10, 1912–ജൂൺ 7, 2002),

40 ഓളം ഡോക്ടറേറ്റ്‌ കിട്ടിയ ഒരു പ്രശസ്ത ഇന്ത്യൻ അമേരിക്കൻ  ഗണിതശാസ്ത്രജ്ഞനും സ്ഥിതിഗണിതജ്ഞനുമായ (സ്റ്റാറ്റിസ്റ്റീഷ്യൻ) സി.ആർ റാവു എന്നു പൊതുവേ അറിയപ്പെടുന്ന കാള്യമ്പുടി രാധാകൃഷ്ണ റാവു
(10 സെപ്തംബർ 1920- 22 ഓഗസ്റ്റ് 2023)

മറാത്തി , ഹിന്ദി , ഗുജറാത്തി ഭാഷകളിലെ ഒരു ഇന്ത്യൻ ചലച്ചിത്ര, നാടക, ടെലിവി ഷൻ അഭിനേത്രി ഭക്തി ബാർവെ
 (10 സെപ്റ്റംബർ 1948 - 12 ഫെബ്രുവരി 2001)

വൈദ്യുതകാന്തിക തരംഗങ്ങളുടെ കണിക സ്വഭാവം വ്യക്തമാക്കുന്ന കോം‌പ്റ്റൺ പ്രതിഭാസം കണ്ടുപിടിച്ചതിന്‌ 1927-ലെ നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ഭൗതികശാസ്ത്രഞ്ജൻ ആർതർ ഹോളി കോം‌പ്റ്റൺ
(1892 സെപ്റ്റംബർ 10 - 1962 മാർച്ച് 15)  

സ്മരണാഞ്ജലി !!!
*******
ബ്രഹ്മാനന്ദ ശിവയോഗി മ. (1852-1929)
സർ ജോർജ് തോംസൺ മ. (1892-1975)
ക്ലിഫ്‌ റോബർട്‌സൺ മ. (1923-2011)

ദൈവപ്രീതിക്കുവേണ്ടി നടത്തുന്ന ജന്തുബലിയെ എതിർക്കുകയും, ആലോചന, പൌരുഷം, ജ്ഞാനം മുതലായവയുടെ മഹത്ത്വത്തെ പ്രകീർത്തിക്കുകയും  , വേദോപനിഷത്തുകളെയും ഭഗവദ്ഗീത തുടങ്ങിയ മതഗ്രന്ഥങ്ങളെ അപഗ്രഥിച്ച് ആനന്ദലബ്ധിക്കുതകുന്നവയെ സ്വീകരിച്ച് ക്രോഡീകരിച്ച്  ദർശനം തയ്യാറാക്കി ആനന്ദ മതം എന്ന പേരിൽ ഒരു പുതിയ ആനന്ദമഹാസഭ സ്ഥാപിക്കുകയും, അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ പൊരുതിയ കേരളത്തിലെ ഒരു സാമൂഹികപരിഷ്കർത്താവായ ഗോവിന്ദൻകുട്ടി മേനോൻ എന്ന ബ്രഹ്മാനന്ദ ശിവയോഗി
 (26 ആഗസ്റ്റ് 1852 - 10 സെപ്തംപർ 1929), 

ലൂയി ദി ബ്രോയ് അവതരിപ്പിച്ച, ദ്രവ്യത്തിന് കണ സ്വഭാവത്തോടൊപ്പം തരംഗ സ്വഭാവം കൂടി ഉണ്ടെന്ന പരികല്പന, പരീക്ഷണങ്ങളിൽ നടത്തി തെളിയിച്ചതിന്,  1937-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടിഷ് ഭൗതിക ശാസ്ത്രജ്ഞൻ  സർ ജോർജ് പേജറ്റ് തോംസൺ
(1892 മേയ് 3-സെപ്റ്റംബർ 10 ,1975),

ചാർളി എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ൽ ഓസ്‌കർ പുരസ്‌കാരവും, ദ ഗെയിം എന്ന ടെലിവിഷൻ പരിപാടിയിലൂടെ എമ്മി പുരസ്‌കാരവും നേടുകയും, അവസാനമായി 2007-ൽ പുറത്തിറങ്ങിയ സ്‌പൈഡർ മാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്ത ഹോളിവുഡ് നടനാണ് ക്ലിഫ് റോബർട്‌സൺ
(സെപ്റ്റംബർ 9, 1923 – സെപ്റ്റംബർ 10, 2011),


.............................

ചരിത്രത്തിൽ ഇന്ന് …
********

1823 - സൈമൺ ബൊളിവർ  പെറുവിന്റെ പ്രസിഡന്റായി.

1846 - Ellas Howe (USA) ക്ക് sewing machine കണ്ടു പിടിച്ചതിന് patent ലഭിച്ചു.’

1894 - ലണ്ടൻ ടാക്സി ഡ്രൈവർ ജോർജ് സ്മിത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് പോലിസ് അറസ്റ്റ് ചെയ്ത പ്രഥമ വ്യക്തിയായി.

1919 - ചൈന ലീഗ് ഓഫ് നേഷൻസിൽ ചേർന്നു.

1960 - 13 അംഗങ്ങൾ പങ്കെടുത്ത പ്രഥമ OPEC (Organisation of petroleum exporting countries) രുപീകരണ യോഗം ബാഗ്ദാദിൽ തുടങ്ങി.

1962 - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ആരംഭം.

1963 - അമേരിക്കയിലെ പൗരാവകാശ സമരത്തിന്റെ ഭാഗമായി 20 കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികൾ അലബാമയിലെ പബ്ലിക് സ്കൂളുകളിൽ പ്രവേശിച്ചു.

1972 - രക്ത പങ്കിലമായ മ്യൂണിക്ക് ഒളിമ്പിക്സിന് സമാപനം.

1974 - പശ്ചിമാഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് ഗിനീ-ബിസൗ (Guinea-Bissau) പോർച്ചുഗലിന്റെ കൊളോണിയൽ ഭരണത്തിൽ നിന്നും സ്വതന്ത്രമായി

1976 - ഇന്ത്യൻ എയർ ലൈൻസ് ബോയിങ് 737 വിമാനം ലാഹോറിലേക്ക് തട്ടിക്കൊണ്ട് പോയി.

1977 - ഫ്രാൻസിലെ അവസാന തൂക്കിക്കൊല്ലൽ നടന്നു.

2001 - US ലെ അലക്സാണ്ട്രയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തിൽ അമിതാബ് ബച്ചനെ നൂറ്റാണ്ടിലെ മികച്ച നടനായി തെരഞ്ഞെടുത്തു.

2014 - പ്രഥമ invictus game ( യുദ്ധത്തിൽ പരുക്കേറ്റ സൈനികർക്കായുള്ള കായിക മത്സരം) ലണ്ടനിൽ തുടങ്ങി.

2017 - കരീബിയൻ ദ്വീപിലുടനീളം വിനാശകരമായ നാശം വിതച്ചതിന് ശേഷം, ഇർമ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ കുഡ്ജോ കീയിൽ ഒരു കാറ്റഗറി 4 ആയിത്തീർന്നു. ഇർമയുടെ ഫലമായി 134 മരണങ്ങളും 64.76 ബില്യൺ ഡോളറിന്റെ (2017 USD) നാശനഷ്ടവും ഉണ്ടായി.

2022 - എലിസബത്ത് രാജ്ഞിയുടെ മരണം : സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന പ്രവേശന കൗൺസിലിന്റെ യോഗത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു .

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************

Advertisment