/sathyam/media/media_files/2025/04/13/hSpjhSPlvAINjMcNpoXG.jpg)
കൊല്ലവർഷം 1200 
മീനം 30
ചിത്തിര  / പ്രഥമ
2025, ഏപ്രിൽ 13 
ഞായർ
ഇന്ന്;
*ഓശാനപ്പെരുന്നാൾ !
[ഇന്നാണ് ഓശാന ഞായർ അഥവാ  കുരുത്തോലപ്പെരുന്നാൾ 
(ഇംഗ്ലീഷ്: Palm Sunday) എന്ന് അറിയപ്പെടുന്നത്. കുരിശിലേറ്റപ്പെടുന്നതിനു മുൻപത്തെ ഞായറാഴ്ച, ജറുസലേമിലേക്കു കഴുതപ്പുറമേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, 'ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന' എന്നു പാടി  ജനങ്ങൾ വരവേറ്റ സംഭവത്തെ കൃസ്തുമത വിശ്വാസികൾ ഭക്തിയോടെ അനുസ്മരിക്കുന്ന ദിവസമാണ് ഇന്ന്. ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള ഒരാഴ്ച ക്രൈസ്തവ സഭകൾക്ക് വിശുദ്ധ വാരമാണ്. ]
/sathyam/media/media_files/2025/04/13/lVGU9KMWtSldHRRpKMmg.jpg)
*ജ്യൂസ് പാസ്സോവർ !
[Jews first day of pass over -
പുരാതന ഈജിപ്തിൽ നിലനിന്നിരുന്ന അടിമത്ത സമ്പ്രദായത്തിൽ നിന്ന് എബ്രായരെ മോചിപ്പിച്ചതിന്റെ ഓർമ്മയ്ക്കായാണ് പെസഹാ എന്ന ജൂതമതാചാരം ആഘോഷിയ്ക്കപ്പെടുന്നത്. 
പ്രതീകാത്മകമായ ഭക്ഷണങ്ങളും ഹഗ്ഗാദയുടെ വായനയും ഉൾപ്പെടുന്ന ഒരു ആചാരപരമായ വിരുന്നായ സെഡറോടെയാണ് ഈ ദിനം ആഘോഷിയ്ക്കപ്പെടുന്നത്.]
* ജാലിയൻവാലാബാഗ് ദിനം !
[ ഇന്ത്യൻ ചരിത്രത്തിലെ ഒരു ഇരുണ്ട ദിവസം ; 1919 ഏപ്രിൽ 13-നാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് നിരായുധരായ പ്രതിഷേധക്കാരുടെയും തീർഥാടകരുടെയും നേരെ മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർക്കാൻ ബ്രിട്ടീഷ് സൈന്യത്തിൻ്റെ കേണൽ റെജിനാൾഡ് ഡയർ തൻ്റെ സൈനികരോട് ഉത്തരവിട്ടതോടെയാണ് ആ നരഹത്യ അരങ്ങേറിയത്. പിൽക്കാലത്ത്, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരൻ ആയ മൈക്കൽ ഒ ഡ്വയറിനെ ഇഗ്ലണ്ടിൽ വെച്ച്  ഉദ്ദംസിങ് എന്ന് ജാലിയൻവാലാബാഗ് സംഭവത്തിന്റെ ദൃക്സാക്ഷി വെടി വെച്ചു കൊന്നു.]
*അന്താരാഷ്ട്ര FND അവബോധ  ദിനം !
[International FND Awareness Day !
FND അല്ലെങ്കിൽ ഫംഗ്ഷണൽ ന്യൂറോളജിക്കൽ ഡിസോർഡറിനെ കുറിച്ച് പഠിക്കുകയും അതിനെക്കുറിച്ച് അവബോധം സൃഷ്ടിയ്ക്കുകയും ചെയ്യുവാൻ ഒരു ദിനം.]
/sathyam/media/media_files/2025/04/13/fbaEpUylXVlT69SMgJHw.jpg)
*ലോക സാർകോയിഡോസിസ് ദിനം !
[World Sarcoidosis Awareness Day !
'ഗ്രാനുലോമാറ്റ ' എന്നറിയപ്പെടുന്ന മുഴകൾ ഉണ്ടാക്കുന്ന കോശജ്വലന കോശങ്ങളുടെ അസാധാരണ രോഗമാണ് ഇത്. ഇതിനെക്കുറിച്ച് അറിയാൻ ഒരു ദിനം]
USA;
*നാഷണൽ തോമസ് ജെഫേഴ്സൺ ദിനം !
[National Thomas Jefferson Day
1743 ഏപ്രിൽ 13 ന് ജനിച്ച അമേരിക്കൻ ഐക്യനാടുകളുടെ മൂന്നാമത്തെ പ്രസിഡൻ്റായ തോമസ് ജെഫേഴ്സനെ കുറിച്ചറിയാൻ ഒരു ദിവസം.]
*ദേശീയ സ്‌ക്രാബിൾ ദിനം !
[National Scrabble Day
എല്ലാ വർഷവും ദേശീയ സ്‌ക്രാബിൾ ദിനമായ ഏപ്രിൽ 13 ന് ആഘോഷിയ്ക്കുന്നു. ]
*ദേശീയ മേക്ക് ലഞ്ച് കൗണ്ട് ഡേ !
[National Make Lunch Count Day
 *ദേശീയ പീച്ച് കോബ്ലർ  ദിനം!
[National Peach Cobbler Day
/sathyam/media/media_files/2025/04/13/kzfrojHc2OrLwphmPkbP.jpg)
* ഇക്വഡോർ: അദ്ധ്യാപക ദിനം !
* സ്ലോവാകിയ : അന്യായമായി
   കുറ്റാരോപിക്കപ്പെട്ടവരുടെ ദിനം"
*************
.  ഇന്നത്തെ മൊഴിമുത്ത്
.   ്്്്്്്്്്്്്്്്്്‌്‌്
"മോശം പുസ്തകങ്ങൾ പോലും പുസ്തകങ്ങളാണ്, അതിനാൽ അവ പവിത്രമാണ്."
             [ -ഗുന്തർ ഗ്രാസ് ]
.           ********
ഇന്നത്തെ പിറന്നാളുകാർ
**********
പഞ്ചാഗ്നി, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ, വാത്സല്യം തുടങ്ങിയ നല്ല വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയയായ, തെലുഗു നർത്തകി ഗീതയുടെയും (1962),
ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, എന്റെ സത്യാന്വേഷണ പരീക്ഷകള്‍, മൈ സ്‌റ്റോറി, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ രചിക്കുകയും 2018-ല്‍ അറുപതോളം പുതുമുഖങ്ങളെ അണിനിരത്തി പതിനെട്ടാം പടി എന്ന ചിത്രം സംവിധാനം ചെയ്യുകയും മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള മലയാള ചലച്ചിത്ര രംഗത്തെ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണന്റേയും (1966),
ഒരു രാഷ്ട്രീയനേതാവും മുൻ ബി ജെ പി വൈസ് പ്രസിഡൻ്റും, മുൻ ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രിയും നിലവിൽ മണിപ്പുർ ഗവർണ്ണറും, ജാമിയ മില്ലിയ ഇസ്ലാമിയയുടെ ചാൻസിലറും ആയ ഡോ.നജ്മ ഹെപ്തുള്ളയുടെയും(1940),
റഷ്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററും, മുൻ ലോക ചെസ്സ് ചാമ്പ്യനും, രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമായ ഗാരി കാസ്പറോവിന്റെയും(1963),
/sathyam/media/media_files/2025/04/13/DNEdYoVocIRFEXw0PSc4.jpg)
കിഴക്കൻ ടിമോറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മനുഷ്യാവകാശലംഘനങ്ങളും നൈജീരിയയിലെ ഷെവ്രോൺ കോർപ്പറേഷൻ എന്ന കമ്പനിയുടെ നിയമവിരുദ്ധമായ ഇടപെടലുകളും അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയയായ അമേരിക്കൻ പത്രപ്രവർത്തക എയ്മി ഗുഡ്മൻ (1957)ന്റേയും
 ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമായ ഡിലൻ ഫ്രാൻസെസ് പെൻൻ്റെയും(1991) ജന്മദിനം !
***********"
ഇന്ന് നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രിയങ്കരരായ പൂർവ്വികരിൽ ചിലരുടെ
ജന്മദിനങ്ങൾ!!!
**********
കേസരി എ.ബാലകൃഷ്ണപിള്ള ജ.(1889-1960)
എം.എൻ.സത്യാർത്ഥി ജ. (1913 -1998)
കുസുമം ജോസഫ് ജ. (1926 - 1991)
തോമസ് ജെഫേഴ്സൺ ജ. (1743 -1826)
ലൂക്കാച്ച് ജ. (1885 -1971)
ഷാക്ക് ലകാൻ ജ. (1901–1981)
സാമുവൽ ബെക്കറ്റ്  ജ. (1906 - 1989 )
ജോനാഥൻ ബ്രാൻഡിസ് ജ.(1976-2003
പോൾ സോർവിനോ ജ.(1939-2022
തോമസ് ജെഫേഴ്സൺ ജ.(1743-1826)
/sathyam/media/media_files/2025/04/13/7xcmYHYVBECe6VQWQszE.jpg)
പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാള സാഹിത്യകാരനും ബഹുഭാഷ പണ്ഡിതനും ആയിരുന്ന കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള(1889 ഏപ്രിൽ 13-1960 ഡിസംബർ 18 ),
ബിമല്‍ മിത്രയുടെ ഇരുപതാം നൂറ്റാണ്ട്, ചലോ കല്‍ക്കത്ത, പ്രഭുക്കളും ഭൃത്യരും, ബീഗം മേരി ബിശ്വാസ്, ഭൈരവീരാഗം, വിലയ്ക്കു വാങ്ങാം, വനഫൂലിന്റെ അഗ്നീശ്വരന്‍, അങ്ങാടികളിലും ചന്തകളിലും, ഗജേന്ദ്രകുമാര്‍ മിത്രയുടെ ഞാന്‍ ചെവിയോര്‍ത്തിരിക്കും, മനോജ് ബസു(ബോസ്)വിന്റെ ആര്‍ തടയും, എന്നീ വിവർത്തനങ്ങളും ഉര്‍ദുവില്‍ ഓര്‍, ഇന്‍സാൻ മര്‍ഗയാ (അഥവാ, മനുഷ്യന്‍ മരിച്ചു). എന്ന നോവലും രചിച്ചമലയാളത്തിലെ പ്രമുഖ വിവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മഹേന്ദ്ര നാഥ് സത്യാർത്ഥി എന്ന എം.എൻ. സത്യാർത്ഥി (13 ഏപ്രിൽ 1913 - 4 ജൂലൈ 1998),
ഒന്നും, രണ്ടും കേരള നിയമസഭകളിൽ കരിക്കോട് , നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവായിരുന്ന കുസുമം ജോസഫ് (13 ഏപ്രിൽ 1926 - 14 ഡിസംബർ 1991).
അമേരിക്കൻ ഐക്യനാടുകളുടെ മുഖ്യസ്ഥാപകപിതാക്കളിൽ ഒരാളും സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയും,മൂന്നാമത്തെ രാഷ്ട്രപതിയും ആയിരുന്ന തോമസ് ജെഫേഴ്സൺ (1743 ഏപ്രിൽ 13-1826 ജൂലൈ 4),
/sathyam/media/media_files/2025/04/13/ianfHsbxhHeKM7teiHMQ.jpg)
ഹംഗേറിയൻ തത്ത്വചിന്തകനും , പ്രമുഖനായ മാർക്സിസ്റ്റ് നിരൂപകനും ലാവണ്യ ശാസ്ത്രകാരനും പടിഞ്ഞാറൻ മാർക്സിസത്തിന്റെ പ്രധാന പ്രയോക്താക്കളിൽ ഒരാളും കുറച്ചുകാലം മാത്രം നീണ്ടുനിന്ന സോവിയറ്റ് ഹംഗറി റിപ്പബ്ലിക്കിൽ മന്ത്രിതുല്യമായ സ്ഥാനം വഹിച്ച  ജോർജ് ലൂക്കാച്ചിൻ
 (1885 ഏപ്രിൽ 13-1971 ജൂൺ 4) ,
ഫ്രഞ്ച് ചിന്തകനും, മനോവിശ്ലേഷണ വിദഗ്ദ്ധനും,   ഫ്രോയിഡിനു ശേഷമുള്ള ഏറ്റവും പ്രമുഖ മനോവിജ്ഞാന വിദഗ്ദ്ധനും ഉത്തരാധുനിക ഘടനാ വാദത്തിന്റെ മുഖ്യവക്താവും  ആയിരുന്ന ഷാക്ക് ലകാൻ
(13 ഏപ്രിൽ 1901 – 9 സെപ്റ്റംബർ1981),
ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകം രചിച്ച നോബൽ സമ്മാന ജേതാവും ഐറിഷ് നാടകകൃത്തും കവിയും നോവലിസ്റ്റുമായിരുന്ന സാമുവൽ ബാർക്ലെ ബെക്കറ്റ്  എന്ന സാമുവൽ ബെക്കറ്റ്
(1906 ഏപ്രിൽ 13 - 1989 ഡിസംബർ 22),
ഒരു ചൈൽഡ് മോഡലായി തൻ്റെ കരിയർ ആരംഭിച്ച അമേരിക്കൻ നടനായിരുന്ന  'ഇറ്റ്' എന്ന ചിത്രത്തിലെ ബിൽ ഡെൻബ്രോ എന്ന കഥാപാത്രത്തിലൂടെ കൂടുതൽ അറിയപ്പെട്ട ജോനാഥൻ ഗ്രിഗറി ബ്രാൻഡിസ് 
(ഏപ്രിൽ 13, 1976 - നവംബർ 12, 2003)
/sathyam/media/media_files/2025/04/13/uHxiEuxmjeRjawJXAgmZ.jpg)
നടനും ബിസിനസുകാരനും എഴുത്തുകാരനുമായിരുന്ന പോൾ ആൻ്റണി സോർവിനോ
( ഏപ്രിൽ 13, 1939 - ജൂലൈ 25, 2022) 
സ്മരിക്കുന്നു.!
*****
സ്മരണാഞ്ജലി !!!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
ഈച്ചരവാര്യർ മ. (1921 -2006 )
ജഗതി എൻ.കെ. ആചാരി മ. (1924-1997)
കെടാമംഗലം സദാനന്ദൻ മ. (1926 - 2008)
ഡി. ബാബു പോൾ മ. (1941-2019)
മുൻഷി വേണു മ. (1954-2017)
മുഹമ്മ രമണൻ മ . (1942-2020)
ജെ.കെ. റിതേഷ് മ. (1971- 2019)
ബൽരാജ് സാഹ്നി മ. (1913-1973),
സന്തോഷ് ജോഗി മ. (1974-2010)
ഏണസ്റ്റോ ലെക് ളോ മ. (1935-2014)
ഗുന്തർ ഗ്രാസ്സ് മ. (1927 - 2015).
ആനി ജമ്പ് കാനൻ മ.(1863-1941)
വാലസ് സ്റ്റെഗ്നർ മ. (1909-1993)
ആർക്കിബാൾഡ് വീലർ മ. (1911-2008)
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട മകൻ രാജനെ തേടിയുളള അന്വേഷണത്തിലൂടെയും തുടർന്നുളള നിയമ പോരാട്ടത്തിലൂടെയും ശ്രദ്ധേയനായ അദ്ധ്യാപകനും പൗരാവകാശപ്രവർത്തകനും എഴുത്തുകാരനുമായ ഈച്ചരവാരിയർ ( 1921 ഒക്‌ടോബർ 28-2006 ഏപ്രിൽ 13 ),
/sathyam/media/media_files/2025/04/13/Ez4bhvjhjqemPCgBKR7R.jpg)
മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവുമായിരുന്ന ജഗതി എൻ.കെ. ആചാരി (1924– ഏപ്രിൽ 13,1997),
ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച  പ്രശസ്തനായ കഥാപ്രാസംഗികനും,സിനിമാ-നാടക നടനും, ഗാനരചയിതാവും, തിരക്കഥാകൃത്തും ആയിരുന്ന   കെടാമംഗലം സദാനന്ദൻ
 (1926 - 13 ഏപ്രിൽ 2008),
കേരളത്തിൽനിന്നുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്ന ഡി ബാബുപോൾ (11 ഏപ്രിൽ 1941,-13 ഏപ്രിൽ 2019).
ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുകയും തെരുവു നാടകങ്ങൾ അവതരിപ്പിച്ച് ബംഗാൾ ക്ഷാമത്തിന്നിരയായവരെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും , കലാരൂപങ്ങളിലൂടെ, പ്രത്യേകിച്ചും നാടകങ്ങളിലൂടെ, രാഷ്ട്രീയ അവബോധം പരത്തുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തക്കുകയും, ഇംഗ്ലീഷിലും, പിന്നീട് പഞ്ചാബിയിലും കൃതികൾ രചിക്കുകയും125ൽപരം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത പ്രമുഖ ഹിന്ദി ചലച്ചിത്ര അഭിനേതാവായിരുന്ന യുധിഷ്ഠിർ സാഹ്നി എന്ന ബൽരാജ് സാഹ്നി (1 മേയ് 1913 – 13 ഏപ്രിൽ 1973),
/sathyam/media/media_files/2025/04/13/5ORLccJ5Gt4GMsYedGcX.jpg)
മു​ൻ​ഷി​യി​ലൂ​ടെ തു​ട​ങ്ങി അ​റു​പ​തോ​ളം സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ട് ജ​ന​മ​ന​സി​ൽ ഇ​ടം നേ​ടി​യ ച​ല​ച്ചി​ത്ര താ​രം മു​ൻ​ഷി വേ​ണു (1954-ഏപ്രിൽ 13,2017)
കേരളീയനായ ഒരു ബാലസാഹിത്യകാരനായ യഥാർഥ പേര് ചിദംബരൻ കെ എന്നുള്ള കണ്ണൻ കാക്കയുടെ കൌശലങ്ങൾ എന്ന കൃതിക്ക് ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മുഹമ്മ രമണൻ (1942- ഏപ്രിൽ 13,2020)
ഒരു ഇന്ത്യൻ നടനും അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ അംഗവുമായിരുന്നു . രാമനാഥപുരം നിയോജകമണ്ഡലത്തിൽ നിന്നുള്ള പതിനഞ്ചാം ലോകസഭയിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർലമെൻ്റ് (എംപി) ആയിരുന്ന ജെ കെ റിതേഷ് (5 മാർച്ച് 1973 - 13 ഏപ്രിൽ 2019)
മുംബൈയിലെ ജോഗീസ് എന്ന ഹിന്ദുസ്ഥാനി സംഗീതസംഘത്തിൽ ഗായകനായി പ്രവർത്തിക്കുകയും പിന്നീട്ഏകദേശം മുപ്പതോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ദുരുഹ കാരണത്താൽ അകാലത്തിൽ ആത്മഹത്യ ചെയ്ത മലയാളചലച്ചിത്ര നടൻ സന്തോഷ് ജോഗി (25 ജൂൺ1975 – ഏപ്രിൽ 13, 2010)
അർജന്റീനിയൻ ചിന്തകനായിരുന്ന പോസ്റ്റ് മാർക്സിസ്റ്റ് സൈദ്ധാന്തികനായി അറിയപ്പെടുന്ന ഏണസ്റ്റോ ലെക് ളോ.
(6 ഒക്ടോബർ 1935 – മ: 13 ഏപ്രിൽ 2014)
/sathyam/media/media_files/2025/04/13/iyc1cvcWKe2p1vYXGekF.jpg)
ഇന്ത്യയുമായി അടുത്തബന്ധം പുലർത്തിയിരുന്ന 'ദ പ്ലെബിയൻസ് റിഹേഴ്‌സ് ദ അപ്‌റൈസിങ്' എന്ന നാടകവും,   'ഷോ യുവർ ടങ്' എന്ന  ഇൻഡ്യൻ സ്മരണകളും, ദി ടിൻഡ്രം എന്ന നോവലടക്കം പല കൃതികളും രചിച്ച ഗുന്തർ ഗ്രാസ്സ് 
(16 ഒക്ടോബർ 1927 - 13 ഏപ്രിൽ 2015).
ആനി ജമ്പ് കാനൻ ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയായ ജ്യോതിശാസ്ത്ര മേഖലയിൽ കാര്യമായ സംഭാവനകൾ നൽകിയ വ്യക്തിയായ ഈ വിഷയത്തിൻ്റെ അടിത്തറ പാകിയ
ആനി ജമ്പ് കാനൻ (ഡിസംബർ 11, 1863 - ഏപ്രിൽ 13, 1941)
ആംഗിൾ ഓഫ് റിപ്പോസ്', 'ക്രോസിംഗ് ടു സേഫ്റ്റി', 'മോർമോൺ കൺട്രി' തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ ഒരു അമേരിക്കൻ എഴുത്തുകാരനായിരുന്ന വാലസ് സ്റ്റെഗ്നർ 
(ഫെബ്രുവരി18,1909 - ഏപ്രിൽ 13,1993) ,
ന്യൂക്ലിയർ ഫിഷനും ഫ്യൂഷനും എന്ന ആശയം ജീവിതത്തിലേക്ക് കൊണ്ടുവന്ന പ്രശസ്ത സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായിരുന്നു ജോൺ ആർക്കിബാൾഡ് വീലർ (ജൂലൈ 9, 1911 - ഏപ്രിൽ 13, 2008),
/sathyam/media/media_files/2025/04/13/5ea4Av4xLwJVBv2mhtYa.jpg)
ചരിത്രത്തിൽ ഇന്ന്…
*********
1111 - ഹെൻട്രി അഞ്ചാമൻ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
1204 - നാലാം കുരിശുയുദ്ധം: കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി.
1517 - ഓട്ടോമൻ സൈന്യം കെയ്റോ കീഴടക്കി.
1741 - ഡച്ചുകാരൻ റൊട്ടിയുടെ മോശം ഗുണനിലവാരത്തിൽ പ്രതിഷേധിച്ചു.
1741- വൂൾവിച്ചിൽ റോയൽ മിലിട്ടറി അക്കാദമി രൂപീകരിച്ചു.
1796 - ഇന്ത്യയിൽ നിന്ന് ആദ്യത്തെ ആന അമേരിക്കയിലെത്തി.
1849 - ഹംഗറി റിപ്പബ്ലിക്കായി.
1919 - ജാലിയൻവാലാബാഗ് കൂട്ടക്കൊല: നിരായുധരായ 379-ലധികം പേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നു.
1920 - റോബർട്ട് ബ്രിസ്റ്റോ ആദ്യമായി കൊച്ചിയിലെത്തി. കൊച്ചി തുറമുഖത്തിന്റെ ശില്പിയാണ് ഇദ്ദേഹം.
/sathyam/media/media_files/2025/04/13/XPpBJqbDOqtHx7lmxF5Z.jpg)
1930 - കെ കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു പയ്യന്നൂർക്ക് ഉപ്പ് സത്യാഗ്രഹജാഥ പുറപ്പെട്ടു.
1934 - യുഎസ് കോൺഗ്രസ് ജോൺസൺ ഡെറ്റ് ഡിഫോൾട്ട് നിയമം പാസാക്കി.
1939 - ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം ലക്ഷ്യമാക്കി, ഹിന്ദുസ്ഥാനി ലാൽ സേന എന്ന സംഘടന രൂപവത്കരിക്കപ്പെട്ടു.
1954 - റോബർട്ട് ഓപ്പൺഹൈമർ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് ആരോപിച്ചു.
1964 - ഇയാൻ സ്മിത്ത് റൊഡേഷ്യയുടെ പ്രധാനമന്ത്രിയായി.
1964 - ടോം ജോൺസും സിഡ്നി പോയിറ്റിയറും 36-ാമത് അക്കാദമി അവാർഡിൽ "ടോം ജോൺസ്" എന്ന ചിത്രത്തിന് ഓസ്കാർ നേടി
/sathyam/media/media_files/2025/04/13/vVhnyfO9v7AKmhmZeFVK.jpg)
1985 - റമീസ് ആലിയ അൽബേനിയയുടെ പാർട്ടി നേതാവായി
1988 - കരിപ്പൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.
1992 - നെതർലൻഡ്‌സിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.
2004 - ആന്റിഗ്വയിൽ ബ്രയാൻ ലാറ ഇംഗ്ലണ്ടിനെതിരെ 400 റൺസിന്റെ ചരിത്രപരമായ ഇന്നിംഗ്‌സ് കളിച്ചു.
2007- ഇന്ത്യ-റഷ്യ നയതന്ത്ര ബന്ധം 60 വർഷം പൂർത്തിയാക്കി.
2009 - പോളണ്ടിലെ കാമിയൻ പോമോർസ്കിയിൽ ഭവനരഹിതരായ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിമൂന്ന് പേർ മരിച്ചു,1980 ന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും മാരകമായ തീപിടിത്തമാണിത്.
2011 - തോഹോകു ഭൂകമ്പവും സുനാമിയും ടൊയോട്ടയ്ക്ക് നിരവധി പ്ലാന്റുകൾ അടച്ചുപൂട്ടാൻ കാരണമായി. ഇത് ക്ഷാമത്തിന് കാരണമായി.
/sathyam/media/media_files/2025/04/13/IewJhqDutxOC6ACCELAT.jpg)
2012 - ഷാരൂഖ് ഖാനെ 90 മിനിറ്റ് ന്യൂയോർക്ക് വിമാനത്താവളത്തിൽ യുഎസ് തടഞ്ഞുവച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയോട് അദ്ദേഹം ദേഷ്യപ്പെട്ടു.
2013 - ചൈനയിലെ ബെയ്ജിംഗിൽ, ഇൻഫ്ലുവൻസ എ വൈറസ് ഉപവിഭാഗമായ H7N9 പക്ഷിപ്പനി പിടിപെട്ട രാജ്യത്തെ ആദ്യ വ്യക്തിയായി ഏഴുവയസ്സുകാരി സ്ഥിരീകരിച്ചു.
2013 - പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും യുഎസും കൊറിയൻ പെനിൻസുലയിൽ ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിനുള്ള വാക്ക് അംഗീകരിക്കുന്നു.
2013 - പാക്കിസ്ഥാനിലെ പെഷവാറിൽ ബസിലുണ്ടായ സ്‌ഫോടനത്തിൽ 8 പേർ മരിച്ചു.
/sathyam/media/media_files/2025/04/13/ikn2vCESbwgSBKuGsyap.jpg)
2014 - അമേരിക്കൻ ഗോൾഫ് കളിക്കാരനായ ബുബ്ബ വാട്‌സൺ 2014ൽ തുടർച്ചയായി രണ്ടാം വർഷവും മാസ്റ്റേഴ്‌സ് ടൂർണമെന്റിൽ വിജയിച്ചു.
2015 - ചെക്ക് രാഷ്ട്രീയക്കാരനായ Vít Jedlička ക്രൊയേഷ്യയ്ക്കും സെർബിയയ്ക്കും ഇടയിൽ ഒരു പ്രദേശിക തർക്കം മൂലം ഇരുവശത്തും അവകാശവാദം ഉന്നയിക്കാത്ത ഒരു ഭൂപ്രദേശത്ത് ലിബർലാൻഡ് മൈക്രോനേഷൻ പ്രഖ്യാപിച്ചു.
2017 - അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ അമേരിക്ക ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആണവ ഇതര ആയുധം ഉപേക്ഷിച്ചു .
2023 - ചോർന്ന പെൻ്റഗൺ രേഖകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ജാക്ക് ടെയ്‌സെയ്‌റയുടെ വീട് റെയ്ഡ് ചെയ്തു , പിന്നീട് അതേ ദിവസം തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us