ഇന്ന് ജനുവരി 8:അന്താരാഷ്ട്ര ടൈപ്പിങ്ങ് ദിനം ! നടന്‍ ദേവന്റേയും രാജശേഖരന്‍ പരമേശ്വരന്റേയും ജന്മദിനം: കേപ് ഓഫ് ഗുഡ് ഹോപ്, ബ്രിട്ടീഷ് കോളനിയായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
jan8

1199  ധനു 23
അനിഴം / ദ്വാദശി
2024 ജനുവരി 8, തിങ്കൾ

ഇന്ന്;
*  അന്തരാഷ്ട്ര ടൈപ്പിങ്ങ് ദിനം !    
 [world typing day ; മലേഷ്യയിൽ ജനുവരി 8 ന് നടക്കുന്ന ഒരു വാർഷിക പരിപാടിയാണ് ടൈപ്പിംഗ് ഡേ. പൊതുജനങ്ങൾക്കിടയിൽ രേഖാമൂലമുള്ള ആശയവിനിമയത്തിൽ വേഗതയും കൃത്യതയും കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി ജെസിഐ മൈൻസ്, ടീം ടിഎസി എന്നിവയിൽ നിന്നുള്ള എസ്ടിസി ടീം സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.]

Advertisment

0jan8

* ദാരിദ്ര്യ ദിനത്തിലെ യുദ്ധം !  
[ War on Poverty day ; ദാരിദ്ര്യ വിരുദ്ധ നയങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ നയങ്ങൾ എന്നിവയിലൂടെ സാമ്പത്തിക അവസരങ്ങൾ കൂട്ടായി വിപുലീകരിച്ച് പ്രസിഡന്റ് ലിൻഡൻ ബി ജോൺസൺ 1964-ൽ ആദ്യമായി അവതരിപ്പിച്ച നിയമനിർമ്മാണത്തിന്റെ സ്വാധീനം പ്രതിഫലിപ്പിക്കുന്നതിനായി എല്ലാ വർഷവും  ഈദിനം ആചരിക്കുന്നു ]

* ഭൂമിയുടെ ഭ്രമണ  ദിനം !
[ Earth’s Rotation Day ; ഗ്രഹത്തിന്റെ ദൈനംദിന താളം സൂര്യാസ്തമയങ്ങളും സൂര്യോദയങ്ങളും സൃഷ്ടിക്കുന്നു; നിരന്തരമായ ചലനത്തിലുള്ള, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, രാവും പകലും സമതുലിതമായ ഒരു ലോകം.
ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്നും ഒരു പൂർണ്ണ ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ എടുക്കുമെന്നും എല്ലാവർക്കും അറിയാം.  എന്നാൽ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത ഓരോ ദിവസവും വർഷാവർഷം നേരിയ തോതിൽ മാറിക്കൊണ്ടിരിക്കുന്നു എന്നത് ഓർമ്മിപ്പിക്കാൻ ഒരുദിനം]

* Coming of Age Day !
This Day offers an excellent reason for young people to celebrate their entrance into adulthood, whether it takes place in Japan or around the world!

* Plough Monday !
Celebrating a rural tradition, lively customs mark a community's spirit during festivities at the beginning of the year.

* ബൾഗേറിയ, റഷ്യ: Babinden (സുതികർമ്മിണി ദിനം - Midwife day)

USA;

  • ദേശീയ വിന്റർ സ്കിൻ റിലീഫ് ഡേ !
    [National Winter Skin Relief Day ; ശീതകാലം ഉയർന്ന ഗിയറിലേക്ക് കുതിക്കുമ്പോൾ, നമ്മുടെ ചർമ്മത്തെ ഏറ്റവും കഠിനമായ മൂലകങ്ങളുടെ കീഴിൽ വാടിപ്പോകാതിരിക്കാനുള്ള എല്ലാ വഴികളെയും ഓർമ്മിപ്പിക്കുന്ന ദിനം ! ]
  • 00jan8

* National Fourth Graders Day! 
Enthusiastic students embarking on an educational journey full of curiosity and growth, a pivotal step in their learning adventure.

* National Career Coach Day!
Expert guides navigate professional journeys, illuminating paths to success with insights and strategies tailored for growth.

National Bubble Bath Day
National Gluten Free Day
National English Toffee Day
National JoyGerm Day
Show & Tell At Work Day
.                 
.    ഇന്നത്തെ മൊഴിമുത്ത്
“ദൈവം സ്വതന്ത്രമായി സൃഷ്ടിച്ച മനസ്സുകൾ ഒരു ബാഹ്യ ഇച്ഛയ്ക്ക് അടിമയായി സമർപ്പിക്കാൻ നിർബന്ധിതരാകുമ്പോൾ അത് ഏറ്റവും മോശമായ വൈകല്യങ്ങളിലേക്ക് നയിക്കുമെന്ന് ആർക്കാണ് സംശയിക്കാനാവുക? നമ്മുടെ ഇന്ദ്രിയങ്ങളെ നിഷേധിക്കാനും മറ്റുള്ളവരുടെ താൽപ്പര്യത്തിന് വിധേയമാക്കാനും പറയുമ്പോൾ? യാതൊരു കഴിവുമില്ലാത്ത ആളുകളെ വിദഗ്ധരെ വിധികർത്താക്കളാക്കുകയും അവർക്ക് ഇഷ്ടമുള്ള രീതിയിൽ പരിഗണിക്കാൻ അധികാരം നൽകുകയും ചെയ്യുമ്പോൾ? കോമൺ‌വെൽത്തിന്റെ നാശത്തിനും ഭരണകൂടത്തെ അട്ടിമറിക്കുന്നതിനും ഉതകുന്ന പുതുമകളാണിത്. ”

.     [ - ഗലീലിയോ ഗലീലി ]
************** 
1984ല്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും 1985ല്‍ പുറത്തിറങ്ങിയ 'കൈയും തലയും പുറത്തിടരുത്' എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിക്കുകയും തുടര്‍ന്ന് ഊഴം, ആരണ്യകം, സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭിനയിക്കുകയും പിന്നീട് പ്രതിനായകനായും സ്വഭാവനടനായും ചലച്ചിത്ര രംഗത്ത് സജീവമാകുകയും മലയാള ചെയ്ത (മലയാളചലച്ചിത്ര സംവിധായകനായ രാമു കാര്യാട്ടിന്റെ അനന്തരവൻ കൂടിയായ) പ്രശസ്ത ചലച്ചിത്ര നടൻ ദേവന്റേയും (1952),

***ഗിന്നസ് വേൾഡ് റെക്കോർഡ്സ്, 
ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, 
 ഗാന്ധിജി പെയിന്റിങ്ങിനുള്ള ദേശീയ അവാർഡ് 2010 (ഭിക്കുറാം ജെയിൻ ആർട്ട് അവാർഡ്, ന്യൂഡൽഹി) തുടങ്ങി നിരവധി ദേശീയ - അന്തഃദേശീയ അവർഡുകളാൽ പുരസ്കൃതനും അടൂർ ഗോപാലകൃഷ്ണനൊപ്പം നിരവധി സിനിമകൾക്കായി പ്രവർത്തിക്കുകയും രാജ്യത്തെ ഏറ്റവും പ്രശസ്തനായ കലാസംവിധായകരിൽ ഒരാളും സ്വയം പഠിപ്പിച്ച ചിത്രകാരനുമായ മാർത്താണ്ഡം രാജശേഖരൻ എന്നറിയപ്പെടുന്ന രാജശേഖരൻ പരമേശ്വരന്റേയും (ജനനം 1964),

000jan8

ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും  ആദ്യ മലയാളി വനിതയുമായ ജീജാ മാധവന്റെയും(1951),

പ്രസിദ്ധനായ തമിഴ് സംഗീത സംവിധായകൻ ഹാരിസ് ജയരാജിന്റെയും (1975),

കന്നഡ സിനിമയിലെ ഒരു അഭിനേതാവായ യഷ് എന്ന നവീൻകുമാർ ഗൌഡയുടെയും (1986),

2011 മുതൽ ഉത്തര കൊറിയയുടെ പരമോന്നത നേതാവും ഭരണാധികാരിയും 2012 മുതൽ വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയുടെ (WPK) നേതാവും 1948 മുതൽ 1994-ൽ മരണം വരെ ഉത്തരകൊറിയയുടെ സ്ഥാപകനും ആദ്യത്തെ പരമോന്നത നേതാവുമായിരുന്ന കിം ഇൽ സുങ്ങിന്റെ ചെറുമകനുമായ കിം ജോങ് ഉൻന്റെയും (1984),

ഓസ്ട്രേലിയയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന  ജോഷ് റെജിനാൾഡ് ഹേസ‌ൽവുഡ് എന്ന ജോഷ് ഹേസ‌ൽവുഡിന്റെയും (1991),

അമേരിക്കൻ നടിയും മോഡലുമായ   റേച്ചൽ എമിലി നിക്കോൾസിന്റെയും (1980) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
**************
ചന്ദ്രശേഖരേന്ദ്ര സരസ്വതി മ. (1894-1994)
കേശവ് ചന്ദ്ര സെൻ മ. (1838-1884)
മാർക്കോ പോളോ മ.(1254-1324 )
ഗലീലിയോ ഗലി മ. ( 1564- 1642)
എലി വിറ്റ്നി മ. (1765 -1825)
റോബർട്ട് പവ്വൽ മ.(1857-1941)
ചൗ എൻ ലായ് മ. (1898-1976)
ഫ്രസ്വാ മിത്തറാങ് മ. ( 1916-1996)
(François Mitterrand )
ബിമൽ റോയ് മ. (1909-1966 )

ആശാ പൂർണാ ദേവി ജ. (1909-1995)
മോഹന്‍  രാകേഷ് ജ. (1925-1972)
ഡോ.രാജാ രാമണ്ണ ജ. (1925- 2004)
സയീദ് ജാഫ്രി ജ. (1929-2015 )
ജ്യോതിന്ദ്രനാഥ് ദീക്ഷിത് ജ. (1936-2005)
നന്ദ, നടി ജ. (1939 -2014)
വാസിലി  ബോട്കിൻ ജ. (1812 -1869)
എമിലി ഗ്രീൻ ബാൾക്ക് ജ. (1867-1961)
മാക്സിമില്യൻ കോൾബെ ജ.(1894-1941)
എൽവിസ് പ്രെസ്‌ലി ജ. (1935-1977)
സ്റ്റീഫൻ ഹോക്കിങ് ജ. (1942-2018)
ഡേവിഡ് ബോവി ജ. (1947-2016)
ആൽഫ്രഡ് റസ്സൽവാലസ് ജ. (1823-1913)

ചരിത്രത്തിൽ ഇന്ന്…
**************

1jan8
871 - വെസെക്‌സിലെ രാജാവ്, എഥൽറെഡ് I, ആൽഫ്രഡ് ദി ഗ്രേറ്റ് എന്നിവർ ആഷ്ഡൗൺ യുദ്ധത്തിൽ വൈക്കിംഗ് സൈന്യത്തിന്റെ ആക്രമണത്തെ വിജയകരമായി ചെറുത്തു.

1431 - ജുവൻ ഓഫ് ആർക്കിനെതിരെ സൈനിക ഭരണകൂടം കുറ്റവിചാരണ ആരംഭിച്ചു. മെയ് 30 ന് വധിച്ചു.

1768 - ആധുനിക സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫിലിപ്പ് ആസ്ലേ ബ്രിട്ടനിൽ പ്രഥമ സർക്കസ് പ്രദർശനം നടത്തി.

1790 - ജോർജ് വാഷിങ് ടൺ ആദ്യമായി ഐക്യ അമേരിക്കയെ അഭിസംബോധന ചെയ്തു.

1806 - കേപ് ഓഫ് ഗുഡ് ഹോപ്,  ബ്രിട്ടീഷ് കോളനിയായി.

1815 -  അമേരിക്കൻ ജനറൽ ആൻഡ്രൂ ജാക്സൺ 1812-ലെ യുദ്ധത്തിൽ ന്യൂ ഓർലിയൻസ് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ തന്റെ സൈന്യത്തെ വിജയത്തിലേക്ക് നയിച്ചു.

1828 -  ഡെമോക്രാറ്റിക് പാർട്ടി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ഥാപിക്കപ്പെട്ടു.

1838 - ആൽഫ്രഡ് വെയിൽ ടെലഗ്രാഫ്പ്രദർശിപ്പിച്ചു.

1867 - വർഷങ്ങളോളം വിവേചനത്തിനും അടിമത്തത്തിനും ശേഷം, ആഫ്രിക്കൻ- അമേരിക്കൻ പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചു.

1912 - ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.

1916 -  ഒന്നാം ലോക മഹായുദ്ധത്തിലെ Battle of Gallipol സമാപിച്ചു.

1918 -  യു.എസ് പ്രസിഡന്റ് വുഡ്രോ വിൽസൺ തന്റെ പതിനാല് പോയിന്റ് പ്രസംഗം ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കായി ഉപയോഗിച്ചു.

1926 -  അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

1959 - ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി.

1959 - ഫ്രാൻസിലെ അഞ്ചാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ചാൾസ് ഡി ഗല്ലെ അധികാരമേറ്റു.

1962 - എക്കാലത്തെയും മികച്ച ഗോൾഫ് കളിക്കാരിലൊരാളായ ജാക്ക് നിക്ലസ് 21-ാം വയസ്സിൽ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി.

1973 - ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കുന്നതിനായി സോവിയറ്റ് യൂണിയന്റെ ആളില്ലാ ബഹിരാകാശ ദൗത്യമായ ലൂണ 21 വിക്ഷേപിച്ചു.

21jan8

1994 - റഷ്യൻ ബഹിരാകാശ സഞ്ചാരി Valeri Polykov Mir space സ്റ്റേഷനിൽ 437 ദിവസം താമസിച്ചു പഠനം തുടങ്ങി.

2009 - ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ 
സിംഗ്‌ രാജ്യത്തിനു സമർപ്പിച്ചു.

2011 - അരിസോണയിലെ ടക്‌സണിൽ നടന്ന കൂട്ട വെടിവയ്പിൽ സിറ്റിംഗ് യുഎസ് കോൺഗ്രസ് വുമൺ ഗാബി ഗിഫോർഡ്‌സ് മറ്റ് 18 പേർക്കൊപ്പം തലയ്ക്ക് വെടിയേറ്റു . ഗിഫോർഡ്സ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു, എന്നാൽ ഫെഡറൽ ജഡ്ജിയായിരുന്ന ജോൺ റോൾ ഉൾപ്പെടെ ആറ് പേർ മരിച്ചു.

2016 -  കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് പ്രഭു ജോക്വിൻ ഗുസ്മാൻ, സിനലോവ മയക്കുമരുന്ന് കാർട്ടലിന്റെ നേതാവ് "എൽ ചാപ്പോ", ജയിലിൽ നിന്ന് രക്ഷപ്പെട്ട് ആറ് മാസത്തിന് ശേഷം പിടിക്കപ്പെട്ടു.

2016 - വെസ്റ്റ് എയർ സ്വീഡൻ ഫ്ലൈറ്റ് 294 സ്വീഡിഷ് റിസർവോയറായ അക്കജൗറിന് സമീപം തകർന്നുവീണു ; രണ്ട് പൈലറ്റുമാരും, വിമാനത്തിലുണ്ടായിരുന്ന ഒരേയൊരു ആളുകൾ കൊല്ലപ്പെട്ടു. 

2020 - ഉക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 752 ടെഹ്‌റാൻ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്ത ഉടൻ തകർന്നു . വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടു. ഇറാന്റെ വിമാനവേധ മിസൈലാണ് വിമാനം തകർത്തത്. 

2021-  തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും ക്യാപിറ്റൽ കലാപത്തിന് പ്രേരിപ്പിച്ചതിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്ന് സ്ഥിരമായി വിലക്കിയിരുന്നു.

2021 - വെനസ്വേലയിലെ കാരക്കാസിലെ ലാ വേഗയിൽ പോലീസ് " കൂട്ടക്കൊല" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവത്തിൽ ഇരുപത്തിമൂന്ന് പേർ കൊല്ലപ്പെട്ടു . 

2023 - മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ അനുയായികൾ ബ്രസീലിയൻ കോൺഗ്രസിനെ ആക്രമിച്ചു .
**************
ശുഭം!

ഇന്ന്,
ഭാരതം കണ്ട എറ്റവും വലിയ ജ്ഞാനികളിൽ ഒരാളും എല്ലാ വിഷയങ്ങളിലും അഗാധ പാണ്ഡിത്യവും ഉണ്ടായിരുന്ന കാഞ്ചി കാമകോടി പീഠത്തിലെ 68മത്‌ ജഗദ് ഗുരു ആയിരുന്ന മഹാ പെരിയവർ എന്ന് അറിയപ്പെട്ടിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതി മഹാസ്വാമിജിയെയും (20 മെയ് 1894 -8 ജനുവരി 1994), 

ബ്രഹ്മസമാജത്തിൽ നിന്ന് വേറിട്ട് ഭാരത്‌ വർഷീയ ബ്രഹ്മസമാജം രൂപീകരിച്ച
ഒരു ഹിന്ദു സാമൂഹിക പരിഷ്കർത്താവും തത്വചിന്തകനുമായിരുന്ന കേശവ് ചന്ദ്ര സെന്നിനെയും ( 1838 നവംബർ 19 - 8 ജനുവരി 1884).

പി.സി. ബറുവയുടെ ദേവദാസ്', ഗൃഹദ, മായ, മുക്തി, അഭിനേത്രി,ബിറാജ്ബഹു' എന്നീ ചിത്രങ്ങൾക്കു വേണ്ടി ക്യാമറ അസിസ്റ്റന്റായി ന്യൂതിയേറ്ററിൽ പ്രവർത്തിക്കുകയും ന്യൂ തിയേറ്റേഴ്‌സിന്റെ തന്നെ`ഉദായർ പാതേ, ദോ ബീഗാ സമീൻ' സംവിധായകനാകുകയും 1952-ൽ മുംബൈയിൽ ബിമൽ 'റോയ് പ്രൊഡക്ഷൻസ് ' സ്ഥാപിക്കുകയും ചെയ്ത  ഹിന്ദി സിനിമ രംഗത്തെ പ്രമുഖ സംവിധായകനായിരുന്ന ബിമൽ റോയിയേയും (12 ജൂലൈ 1909 -1965 ജനുവരി )

പതിമൂന്നാം നൂറ്റാണ്ടിൽ കപ്പലിൽ ലോകം ചുറ്റിയ വെനീസുകാരനായ കപ്പൽ സഞ്ചാരിയും, സിൽക്ക് റോഡിലൂടെ സഞ്ചരിച്ച് ചൈന, മംഗോളിയൻ സാമ്രാജ്യം, ഇന്ത്യ, പേർഷ്യ, ജപ്പാൻ തുടങ്ങിയ സംസ്‌കാരങ്ങളുടെ അനുഭവങ്ങൾ രേഖപ്പെടുത്തിയ ഇറ്റാലിയൻ പര്യവേക്ഷകൻ മാർക്കോ പോളോയെയും (15 സെപ്റ്റംബർ 1254-8 ജനുവരി 1324 ),

ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരന്‍, ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി, നിരീക്ഷണം, പരീക്ഷണം, ഗണിത വത്‌ക്കരണം-ഇവയാണ്‌ ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന്‌ ലോകത്തിന്‌ ആദ്യമായി കാട്ടിക്കൊടുത്തയാള്‍, മതവിരുദ്ധ മായി കോപ്പർനിക്കസ്‌ പ്രപഞ്ചമാതൃക ( ഭൂമി ഉരുണ്ടതാണ്, സൂര്യനെ വലം വയ്ക്കുന്നു ) ശരിയാണ് എന്ന്‍ പുസ്തകം എഴുതിയതിനു ജീവ പര്യന്തം   തടവിഷിക്ഷ അനുഭവിക്കേണ്ടി വന്ന ഗലീലിയോ ഗലീലി എന്ന ഗലീലിയോയെയും (ഫെബ്രുവരി 15, 1564 –ജനുവരി 8 1642),

322jan8

കോട്ടൺ ജിൻ കണ്ടുപിടിച്ചുകൊണ്ട് വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നൽകിയ അമേരിക്കൻ കണ്ടുപിടുത്തക്കാരനും വ്യവസായിയുമായ എലി വിറ്റ്നിയെയും (ഡിസംബർ 18, 1765 - ജനുവരി 8, 1825),

റോ:യൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിക്കുകയും,  ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ.,   കെ.സി.ബി. തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെടുകയും സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോക ചീഫ് സ്‍കൗട്ടും ആയ ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്ന റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വലിനെയും(1857 ഫെബ്രുവരി 22 - 1941 ജനുവരി 8 ),

മാവോ സെതൂങ്ങിന്റെ കീഴിൽ പ്രവർത്തിച്ച്  കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്താൻ സഹായിക്കുകയും, പിന്നീട് അതിന്റെ നിയന്ത്രണം ഏകീകരിക്കാനും വിദേശനയം രൂപീകരിക്കാനും ചൈനീസ് സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാനും സഹായിച്ച പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ചൗ എൻ ലായ് യെയും (ജോ എൻ ലീ) (5 മാർച്ച് 1898 -8 ജനുവരി 1976),

ജർമൻ ചാൻസലർ ഹെൽമുട് കോളിനൊപ്പം യൂറോപ്യൻ യൂനിയൻ ഉണ്ടാക്കിയ മാസ്ക്രിറ്റ് ഉടമ്പടിയുടെ ശിൽപ്പിയും, ഏറ്റവും കൂടുതൽ കാലം ഫ്രാൻസിന്റെ പ്രസിഡണ്ടും ആയിരുന്ന  ഫ്രസ്വാ മിത്തറാങ് നെയും(26 ഒക്ടോബർ 1916 – 8 ജനുവരി1996)

170-ൽ അധികം ബംഗാളി പുസ്തകങ്ങൾ രചിക്കുകയും ജ്ഞാനപീഠം, പദ്മശ്രീ അടക്കം പല ബഹുമതികളും ലഭിച്ച പ്രശസ്തയായ ബംഗാളി നോവലിസ്റ്റും കവയിത്രിയുമായ ആശാപൂർണ്ണാ ദേവിയെയും (ദേബി) (ജനുവരി 8, 1909 -ജൂലൈ 13, 1995 ),

ആധുനിക നാടക സാഹിത്യത്തില്‍ നാഴികകല്ലായി അറിയപ്പെടുന്ന "ആഷാട് ക ഏക്‌ ദിന്‍","ആധേ അധുരെ" തുടങ്ങിയ നാടകങ്ങള്‍ എഴുതിയ അധ്യാപകനും സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും ആയ  മദന്‍ മോഹന്‍ ഗുഗ് ലാനി  എന്ന മോഹന്‍  രാകേഷ് നെയും ( 8 ജനുവരി 1925 – 3 ജനുവരി 1972) ,

77jan8

ഭാരതത്തില്‍ പൊഖ്‌റാനില്‍ നടത്തിയ  ആദ്യ ആണവ പരീക്ഷണത്തിന്റെ സൂത്രധാരനും അണുഭൗതികം എന്ന മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സംഗീതം,സാഹിത്യം, രാഷ്‌ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്‌ത്രജ്ഞന്‍  ഡോ.രാജാ രാമണ്ണയെയും ( 8 ജനുവരി 1925  - സെപ്റ്റംബർ 23, 2004),

നൂറ്റിയൻപതിലധികം ബോളിവുഡ്, ബ്രിട്ടീഷ് ചലച്ചിത്രങ്ങൾക്കു പുറമേ   ഹോളിവുഡ്ചലച്ചിത്രങ്ങളിലും അഭിനയിച്ച്, സിനിമാ-സീരിയൽ-നാടക രംഗത്ത് രാജ്യാന്തര പ്രശസ്തി നേടിയ നടൻ സയീദ് ജാഫ്രിയെയും (1929 ജനുവരി 8 –2015 നവംബർ 14),

മുന്‍ഷി പരമു പിള്ളയുടെ മകനും 
ബംഗ്ലാദേശിലെ ആദ്യത്തെ ഭാരത നയതന്ത്രപ്രതിനിധിയും (1971–74)
1985–89 കാലഘട്ടത്തിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണറും, 1989-91 കാലത്തെ പാകിസ്താൻ ഹൈക്കമ്മീഷണറും  വിദേശകാര്യവകുപ്പു സെക്രട്ടറിയും സേവനത്തിൽ നിന്നു വിരമിച്ച ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവും
കവിയും എഴുത്തുകാരനും ആയിരുന്ന ജ്യോതിന്ദ്രനാഥ് ദീക്ഷിതിനെയും (8ജനുവരി 1936 – 3 ജനുവരി 2005),

തീൻ ദേവിയാൻ, ഗുമംനാം, ദൂൽ കാ ഫൂൽ, ദുൽഹൻ, ബാബി, നയാ സൻസാർ, ജബ് ജബ് ഫൂൽ കിലെ, മസ്ദൂർ, പരിണീത ഉൾപ്പെടെ എഴുപത്തിമൂന്നിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അഭിനേത്രി  നന്ദയെയും (8 ജനുവരി 1939 - 25 മാർച്ച് 2014), 

റഷ്യക്കാരനായ പ്രബന്ധകാരനും സാഹിത്യ, കലാ, സംഗീതവിമർശകനും വിവർത്തകനും ആയിരുന്ന  വാസിലി പെട്രോവിച്ച് ബോട്കിനിനെയും   (January 8, 1812 – October 22, 1869),

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും, അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും ആയിരുന്ന എമിലി ഗ്രീൻ ബാൾക്കിനെയും (1867 ജനുവരി 8 -1961 ജനുവരി 9 ),

433jan8

രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ച പോളണ്ടിലെ  വൈദികനും, ലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ തുടങ്ങിയവരുടെ അറിയപ്പെടുന്ന വിശുദ്ധനും ആയ മാക്സിമില്യൻ കോൾബെയെയും (1894, ജനുവരി 8 - ഓഗസ്റ്റ് 14, 1941),

ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുള്ള റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമായ  എൽവിസ് ആരോൺ പ്രെസ്‌ലി എന്ന എൽവിസ് പ്രെസ്‌ലിയെയും (ജനുവരി 8, 1935 - ഓഗസ്റ്റ് 16, 1977),

നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും  ഗവേഷണങ്ങളിലൂടെ കണ്ടുപിടിക്കുകയും, A Brief History of Time എന്ന വിഖ്യാത ഗ്രന്ഥം രചിക്കുകയും ചെയ്ത    ബ്രിട്ടീഷ്   ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ വില്യം ഹോക്കിങ്ങ്ന്റെയും (8th ജനുവരി1942 - മാർച്ച് 14, 2018),

സംഗീതവും സ്റ്റേജ് ക്രാഫ്റ്റും ജനപ്രിയമാക്കിയ, 1970-കളിലെ  നൂതന പ്രവർത്തനങ്ങൾക്ക് നിരൂപകരുടെയും സംഗീതജ്ഞരുടെയും പ്രശംസ പിടിച്ചുപറ്റിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ഗായകനും ഗാനരചയിതാവും സംഗീതജ്ഞനും നടനുമായിരുന്ന ഒരാളായി കണക്കാക്കപ്പെടുന്ന 'ഡേവിഡ് ബോവി' എന്ന ഡേവിഡ് റോബർട്ട് ജോൺസിനേയും (8 ജനുവരി 1947-10 ജനുവരി 2016)

ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനും, പരിണാമ സിദ്ധാന്തത്തിന്റെ സഹ- കണ്ടെത്തലുകാരനും ആയിരുന്ന ആൽഫ്രഡ് റസ്സൽ വാലസിനേയും (ജ. ജനുവരി 8, 1823 -1913 നവംബർ 7) ഓർമ്മിക്കാം.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment