/sathyam/media/media_files/2024/12/09/N6hY1oBYOuS4OAAmHtX6.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം1200
വൃശ്ചികം 24
പൂരുരുട്ടാതി / നവമി
2024 ഡിസംബർ 9,
തിങ്കൾ
ഇന്ന്;
*അന്താരാഷ്ട്ര അഴിമതി നിരോധന ദിനം! [International Anti-Corruption Day ; അഴിമതി മനുഷ്യരാശിയുടെ ഏറ്റവും വലിയ ദുരന്തമായിരിണ്, അത് നടന്നുകൊണ്ടിരിക്കുന്നതും നിർത്തലാക്കാൻ വളരെ പ്രയാസമുള്ളതുമാണെന്ന കാരണത്താൽ, അധികാരത്തിലിരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലർക്കു മാത്രം കൂടുതൽ സൗകര്യങ്ങളും ചിലർ മാത്രം കൂടുതൽ സമ്പന്നരും കൂടുതൽ ശക്തരുമാകുമ്പോൾ, ഇക്കാരണത്താൽ മാത്രം സാമൂഹ്യനീതി ലഭിയ്ക്കാതെ പോകുന്നവരെ കൂടുതൽ കൂടുതൽ നിരാശാജനകമായ അവസ്ഥകളിലേക്ക് അധ:പതിപ്പിയ്ക്കുന്നു. സമഭാവന,സുതാര്യത, ഉത്തരവാദിത്തം, ധാർമ്മികമായ പെരുമാറ്റം എന്നിവ ചെറുപ്പത്തിലെ വളർത്തുന്നതിലൂടെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മാത്രമെ, നമുക്ക് ഇത് നിർത്തലാക്കാനും കൂടുതൽ ധാർമ്മികവും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയുകയും ചെയ്യുകയുള്ളു. "അഴിമതിക്കെതിരെ യുവാക്കൾക്കൊപ്പം പ്രാദേശിക അധികാരികൾ ഒന്നിക്കുന്നു" എന്നതാണ് 2024 ലെ ഈ ദിനവുമായി ബന്ധപ്പെട്ട തീം]
/sathyam/media/media_files/2024/12/09/Ki1GrSpNh1Kn6VGPdG4h.jpg)
* അന്താരാഷ്ട്ര വെറ്ററിനറി മെഡിസിൻ ദിനം ![International day for vetererinary medicine;
നമ്മുടെ സഹജീവികളായ മൃഗങ്ങളെ പരിപാലിക്കുന്നത് നമ്മുടെ ഒരു വലിയ ഉത്തരവാദിത്വമാണ്, വെറ്റിനറി മെഡിസിൻ അവരെ ആരോഗ്യകരവും സന്തോഷകരവുമായി നമുക്കിടയിൽ നിലനിർത്തുന്നതിനുള്ള വഴിയുമാണ്. അതിനാൽത്തന്നെ അന്താരാഷ്ട്ര വെറ്റ്റിനറി മെഡിസിൻ ദിനത്തിന് ഇന്ന് ഒരു പാട് പ്രസക്തിയുണ്ട് എന്ന തിരിച്ചറിവിലാണ് നാം ഇന്ന് ഈ ദിനം കൊണ്ടാടേണ്ടത്]
*അന്താരാഷ്ട്ര ശിശുദിന പ്രക്ഷേപണ ദിനം (ICDB)![ലോകമെമ്പാടുമുള്ള ടിവിയിലും റേഡിയോ സ്റ്റേഷനുകളിലും പ്രത്യേക പരിപാടികളോടെ കുട്ടികളും പ്രക്ഷേപകരും ഒരുപോലെ അന്താരാഷ്ട്ര ശിശുദിന പ്രക്ഷേപണ ദിനം (ICDB) ഞായറാഴ്ച ആഘോഷിയ്ക്കുന്നു.]/sathyam/media/media_files/2024/12/09/Yuq8lBWJneqc0XvD9WuT.jpg)
* ലോക ടെക്നോ ദിനം ![World Techno Day ; ടെക്നോ സംഗീതം സ്പന്ദിക്കുന്ന ബീറ്റുകളും സിന്തുകളും കൊണ്ട്, നിങ്ങളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു. 1980-കളിൽ ഡിട്രോയിറ്റിൽ സൃഷ്ടിക്കപ്പെട്ടതും ലോകമെമ്പാടും പ്രത്യേകിച്ച് യൂറോപ്പിൽ ഒരു പാട് ആരാധകരുള്ളതുമായ, ഈ സംഗീത പ്രതിഭാസത്തിനായി ഒരു ദിനാചരണം.]
*വംശഹത്യ പ്രതിരോധ ദിനം! വംശഹത്യയെന്ന ഭീകരത തടയുന്നതിനുള്ള ലോകത്തിൻ്റെ പ്രതിബദ്ധതയുടെ സുപ്രധാന ഓർമ്മപ്പെടുത്തലാണ് വംശഹത്യ തടയൽ ദിനം. ]/sathyam/media/media_files/2024/12/09/bAYXVGmP5BAxmuw4A083.jpg)
USA ;
* ക്രിസ്മസ് കാർഡ് ദിനം ![Christmas Card Day ; 1843-ൽ, ഇംഗ്ലണ്ടിൽ ആരംഭിച്ച ക്രിസ്മസ് കാർഡ് എന്ന സമ്പ്രദായം ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങിയത് സർ ഹെൻറി കോൾ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു, നമുക്ക് ഇപ്പോൾ പരിചിതമായ കാർഡുകളിലൂടെ ആശംസകൾ അയയ്‌ക്കുന്ന തരത്തിലുള്ള ഈ ആശയത്തിന്റെ ഉപജ്ഞാതാവ് ഈ ഉദ്യോഗസ്ഥനാണ്]
* ദേശീയ പേസ്ട്രി ദിനം ![National Pastry Day ; ഫിലോ മുതൽ പഫ് വരെ, ഡാനിഷ് മുതൽ ബക്‌ലാവ വരെ, നിങ്ങളുടെ പ്രാദേശിക ബേക്കറിയിൽ നിന്നുള്ള ഫ്ലേക്കി, ബട്ടറി ട്രീറ്റുകൾ ആസ്വദിക്കുവാൻ ഒരു ദിവസം അല്ലെങ്കിൽ പ്രൊഫഷണലുകളിൽ നിന്ന് ഈ വിദ്യ പഠിക്കാൻ പേസ്ട്രി നിർമ്മാണ ക്ലാസിൽ പങ്കെടുക്കുന്നതിന് ഒരു ദിനം.]/sathyam/media/media_files/2024/12/09/HuF3XSrdG2CrJZKlE0mE.jpg)
*ഗ്രീൻ തിങ്കളാഴ്ച![പരിസ്ഥിതിയെ ആഘോഷിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ദിവസം പോലെ തോന്നുമെങ്കിലും, ഈ ദിവസത്തിൻ്റെ "പച്ച" എന്നതിൻ്റെ നിർവചനം അതല്ല. പകരം, ഗ്രീൻ തിങ്കളാഴ്ച എന്ന ആശയം ഉണ്ടായത് പണവുമായി (ഡോളറുമായി) ബന്ധപ്പെട്ടിട്ടാണ്. യുഎസ് ഡോളറിൻ്റെ നിറം പച്ചയാണ്, കൂടാതെ "ഗ്രീൻബാക്ക്" എന്ന വിളിപ്പേര് പോലും ഇതിനുണ്ട്.
റീട്ടെയിൽ കച്ചവടലോകത്തെ ഏറ്റവും തിരക്കേറിയതും ലാഭകരവുമായ ഷോപ്പിംഗ് ദിവസങ്ങളിൽ ഒന്നാണ് ഗ്രീൻ തിങ്കളാഴ്ച എന്ന ഡിസംബറിലെ രണ്ടാമത്തെ തിങ്കളാഴ്ച. ക്രിസ്മസ് അവധിക്ക് സമ്മാനങ്ങൾ വാങ്ങുന്നതിനായി ഈ ദിവസമാണ് പലരും തിരഞ്ഞെടുക്കാറ്, അത് ഇന്നും ഈ ഓൺ ലൈൻ കാലത്തും തുടരുന്നു.]
/sathyam/media/media_files/2024/12/09/QFbJmjPrwNJx9euNZedT.jpg)
* ദേശീയ ലാമ ദിനം ! [National Llama Day ; സൗഹാർദ്ദപരമായ പെരുമാറ്റവും മാറൽ രൂപവും ഉള്ള ലാമകൾ അവരുടെ ശാന്തമായ സാന്നിധ്യം കാരണം മികച്ച പായ്ക്ക് മൃഗങ്ങളും തെറാപ്പി മൃഗങ്ങളും ആയി കണക്കാക്കപ്പെടുന്നു. ഇവയ്ക്കും ഒരു ദിനം. പെറുവിലും ആൻഡീസ് പർവതനിരകളിലും , ഏകദേശം 4,000 അല്ലെങ്കിൽ 5,000 വർഷങ്ങൾക്ക് മുമ്പ് അൽപാക്കസിന്റെ ബന്ധുവായ ലാമകളെ മനുഷ്യർ വളർത്തുവാൻ തുടങ്ങി. തന്ത്ര പ്രധാനമായ പാതകളിലൂടെ സഞ്ചരിക്കാൻ കഴിവുള്ള ലാമകളെ ഈ പർവതപ്രദേശങ്ങളിൽ നിറയെ സാധനങ്ങൾ കൊണ്ടുപോകാൻ പാക്ക് മൃഗങ്ങളായി ഉപയോഗിക്കാറുണ്ടായിരുന്നു, അതേസമയം അവരുടെ രോമങ്ങൾ തുണിത്തരങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു.]
*ദേശീയ ഓപാൽ ആപ്പിൾ ദിനം![ ശ്രേഷ്ടമായ ഓപാൽ ആപ്പിളിന് സമർപ്പിച്ചിരിക്കുന്ന ഒരു ദിനമാണിന്ന്.
ഈ മഞ്ഞ ആപ്പിൾ അതിൻ്റെ അസാധാരണമായ രുചിയും ഘടനയും കൊണ്ട് മറ്റ് ആപ്പിളുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു.]
/sathyam/media/media_files/2024/12/09/WenOfYyR1XHxcctpUTiP.jpg)
* ടാൻസാനിയ: സ്വാതന്ത്യദിനം !
* ശ്രീലങ്ക : നാവിക ദിനം!
* റഷ്യ : പിതൃദേശ വീരന്മാരുടെ ദിനം!
* പെറു: സശസ്ത്ര സേന ദിനം!
.
. ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്്്
"മനുഷ്യരുടെ മനസ്സിനെ കഷ്ണങ്ങളായി കീറിമാറ്റുകയും താല്പര്യത്തിനനുസരിച്ച് തിരികെ ചേർക്കുന്നതുമാണ് അധികാരം "
ജോർജ്ജ് ഓർവെൽ
*********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
***********
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന നേതാവും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുമായ സോണിയ ഗാന്ധി എന്ന അന്റോണിയ ആൽബിന മെയ്നോയുയേയും (1946),
/sathyam/media/media_files/2024/12/09/76h6lOh8cldcyVH5WRbL.jpg)
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, ബി ജെ പി മെംബറും, രാഷ്ട്രീയ പ്രവർത്തകനുമായ ശത്രുഘ്നൻ സിൻഹയുടെയും (1946),
പ്യാർ മേം കഭി കഭി, രാജീവ് മേനോൻ സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ , രാസ് തുടങ്ങ്യ ചിത്രങ്ങാളിലൂടെ ശ്രദ്ധേയനായ, 'സീ സിനി അവാർഡ്' ജേതാവുകൂടിയായ ഹിന്ദി ചലച്ചിത്രമേഖലയിലെ ഒരു നടനും മോഡലുമായ ദിനോ മോറിയ(1975) യുടേയും./sathyam/media/media_files/2024/12/09/7cfVAwjVfMQ5ZuESnOor.jpg)
ഹിന്ദി ചലചിത്രനടിയും മുൻ മിസ് ഏഷ്യ പെസഫിക്കുമായ ദിയ മിർസയുടെയും (1976),
ഹിന്ദി തമിഴ് കന്നട മലയാളം സിനിമകളിൽ അഭിനയിച്ച ചലചിത്ര നടി പ്രിയ ഗിലിന്റെയും (1975),
ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന ഗ്യാലറികളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുള്ള പ്രശസ്ത മലയാളി ചിത്രകാരി സജിത ആർ ശങ്കറിന്റെയും (1967),/sathyam/media/media_files/2024/12/09/7Y5yD9Q1UmJMKvGy7FGz.jpg)
ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ എം എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ, നിരവധി സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും നിരവധി വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാലും സ്റ്റേജിലെ നിരവധി വേഷങ്ങളാലും ശ്രദ്ധേയയാകുകയും അക്കാദമി അവാർഡ്, ടോണി അവാർഡ്, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ , നാല് ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡുകൾ , ആറ് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ , എട്ട് ഒലിവിയർ അവാർഡുകൾ എന്നിവയുൾപ്പെടെ ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള, ബ്രിട്ടനിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് നടി ഡാം ജൂഡിത്ത് ഒലിവിയ ഡെഞ്ച് ന്റേയും ( CH DBE FRSA - 1934),
അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും, അഭിഭാഷകയും, നോവൽ രചയിതാവുമായ സ്‌റ്റേസി അബ്രാംസിന്റെയും (1973) ജന്മദിനം !/sathyam/media/media_files/2024/12/09/FkjcXzC9OWn9O2qBFuL6.jpg)
സ്മരണാഞ്ജലി !!!
.്്്്്്്്്്്്്
അംശി നാരായണപിള്ള മ. (1896-1981)
കൈനിക്കര കുമാരപിള്ള മ. (1900-1988 )
പല്ലാവൂർ അപ്പുമാരാർ മ. (1928-2002)
ജി. ചന്ദ്രശേഖര പിള്ള (1904 - 1971).
നാരാ കൊല്ലേരി മ. (1928-2015)
തീറ്റ റപ്പായി മ. (1939 - 2006)
ഗുസ്താഫ് ഡാലൻ മ. (1869 -1937 )
ഫുൾട്ടൻ ജെ. ഷീൻ മ. (1895 -1979)
ശിവരാമകാരന്ത് മ. (1902-1997)
നോർമൻ ജോസഫ് മ.(1921-2012)
ആർച്ചി മൂർ മ. (1913-1998)
കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അംശി നാരായണ പിള്ള (1896 - 9 ഡിസംബർ 1981),
/sathyam/media/media_files/2024/12/09/ZEhuEy76k9ew8hGTlWIc.jpg)
പ്രശസ്ത നാടകകൃത്തും, ഗാന്ധിയനും, വിദ്യാഭ്യാസ വിദഗ്ദ്ധനും, സാഹിത്യകാരനുമായിരുന്ന കൈനിക്കര കുമാരപിള്ള (1900 സെപ്തംബർ 27-1988 ഡിസംബർ 09 ),
ഇടക്ക എന്ന വാദ്യകലയെ ഒരു ജനകീയ കലാരൂപമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും കേരളീയ വാദ്യകലകളായ പഞ്ചവാദ്യം, ഇടക്ക, തായമ്പക എന്നിവയിൽ അസാധാരണ വൈദഗ്ദ്ധ്യം പുലർത്തുകയും ചെയ്തിരുന്ന പ്രതിഭാശാലിയായിരുന്ന പല്ലാവൂർ അപ്പുമാരാർ(12 ഫെബ്രുവരി 1928 - 9 ഡിസംബർ 2002),/sathyam/media/media_files/2024/12/09/3e3MxQHVTGjHM32jl3F3.jpg)
കേരളത്തിനകത്തും പുറത്തും നടന്ന തീറ്റമത്സരങ്ങളിലെ വിജയിയും സാധാരണക്കാർക്ക് അസാദ്ധ്യമായ തരത്തിൽ ഭക്ഷണം കഴിച്ച് അതിലൂടെ പ്രശസ്തനായ മലയാളിയായിരുന്ന പൈനാടൻ കുരിയപ്പൻ റപ്പായി എന്ന തീറ്റ റപ്പായി(20 ഏപ്രിൽ 1939 -9 ഡിസംബർ 2006 ),
ഫ്രഞ്ച് നവതരംഗസിനിമയിലെ പ്രമുഖ സംവിധാകരുടെയെല്ലാം ശബ്ദലേഖകനായി പ്രവർത്തിച്ച സാങ്കേതികവിദഗ്ദ്ധനും 800ലധികം ചിത്രങ്ങളുടെ ശബ്ദവിന്യാസം നിർവഹിക്കുകയും ഫ്രഞ്ച് സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ സീസർ അവാർഡ് നേടുകയും ചെയ്ത നാരാ കൊല്ലേരിയെന്നപേരിൽ അറിയപ്പെടുന്ന മയ്യഴിക്കാരനായ നാരായണൻ വലിയ കൊല്ലേരി (1928 - 9 ഡിസംബർ 2015),
/sathyam/media/media_files/2024/12/09/cMBnxJpUnaGq6uNhR1s8.jpg)
ജ്ഞാനപീഠപുരസ്കാരം നേടിയ കന്നട സാഹിത്യകാരനും, സാമൂഹിക പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പദ്മഭൂഷൺ ശിവരാം കാരന്ത്(ഒക്ടോബർ 10, 1902 - ഡിസംബർ 9, 1997),
പാലിലെ കൊഴുപ്പിന്റെ അളവു നിർണയിക്കുന്നതിനുള്ള ഒരുപകരണവും അനായാസേന പാൽ കറക്കുന്നതിനുള്ള ഒരു യന്ത്രവും രൂപകല്പന ചെയ്യുകയും, ലൈറ്റ് ഹൗസുകളിലെ അസിറ്റിലിൻ ഉപഭോഗം വളരെയേറെ മിതപ്പെടുത്താൻ കഴിഞ്ഞ സോൾവെന്റിൽ എന്ന സൗരവാൽവിന്റെ കണ്ടുപിടിത്തത്തിനു 1912-ൽ നോബൽ സമ്മാനം ലഭിച്ച സ്വീഡിഷ് എൻജീനീയർ ഗുസ്താഫ് ഡാലൻ (1869 നവംബർ 30- 1937 ഡിസംബർ 9),
/sathyam/media/media_files/2024/12/09/5Vy61Hf6os2KgQJctA8h.jpg)
ഇലക്ട്രോണിക്മാദ്ധ്യമങ്ങളിലൂടെയുള്ള വേദപ്രഘോഷണങ്ങളാൽ പേരെടുത്ത അമേരിക്കൻ കത്തോലിക്കാ മെത്രാപ്പോലീത്തയും വേദപ്രഘോഷകനും ആയിരുന്ന ഫുൾട്ടൻ ജെ. ഷീ നിൻ (1895 മേയ് 8 - 1979 ഡിസംബർ 9),
ഒരു അമേരിക്കൻ പ്രൊഫഷണൽ ബോക്സറും എക്കാലത്തെയും ദൈർഘ്യമേറിയ ലോക ലൈറ്റ് ഹെവിവെയ്റ്റ് ചാമ്പ്യനുമായിരുന്ന ആർച്ചി മൂർ എന്ന ആർക്കിബാൾഡ് ലീ റൈറ്റ് ( ഡിസംബർ 13, 1913 - ഡിസംബർ 9, 1998),/sathyam/media/media_files/2024/12/09/McXidYN3PhTxHkdMSvF4.jpg)
ബാർകോഡിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്ന നോർമൻ ജോസഫ് വുഡ്‌ലൻൻ്റ് (6 സെപ്റ്റംബർ 1921 - 9 ഡിസംബർ 2012)
******
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
********
ഇ.കെ. നായനാർ ജ. (1918 -2004)
ഐ.കെ.കെ.മേനോൻ ജ. (1919 -2011)
വി. ദക്ഷിണാമൂർത്തി ജ. (1919- 2013)
ഹോമായ് വ്യാരവാല ജ. (1913 - 2012)
അൽ സൂഫി ജ. (903 - 986)
ജോൺ മിൽട്ടൺ ജ. (1608 -1674)
ജൊയാക്വിൻ ടുറിനാ ജ. (1882 -1949)
കിർക്ക് ഡഗ്ലസ് ( 1916 - 2020 )
/sathyam/media/media_files/2024/12/09/JZrWxI2MHgCcifNKoJrb.jpg)
സി.പി.എമ്മിന്റെ നേതാവും, പോളിറ്റ്ബ്യൂറോ അംഗവും, 11 വർഷം ഭരണാധികാരിയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയും ആയിരുന്ന ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ(ഡിസംബർ 9, 1918 - മേയ് 19, 2004),
മലയാളത്തിലും ഇംഗ്ലീഷിലുമായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ലേഖനങ്ങൾ, കഥാസമാഹാരം, നോവൽ, കുട്ടികൾക്കുള്ള കഥകൾ, ജീവചരിത്രം എന്നി മേഘലകളിൽ ധാരാളം കൃതികൾ രചിച്ചിട്ടുള്ള ഐ.കെ.കെ.എം. എന്ന ഐ.കെ.കെ. മേനോൻ (1919 ഡിസംബർ 9- 2011 ജനുവരി 12 ),/sathyam/media/media_files/2024/12/09/d2VJMOvjcvz3eoVkp9Cz.jpg)
പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞനും, ചലച്ചിത്ര സംഗീത സംവിധായകനുമായിരുന്ന വെങ്കിടേശ്വര ദക്ഷിണാമൂർത്തി എന്ന വി. ദക്ഷിണാമൂർത്തി (ഡിസംബർ 9, 1919- ആഗസ്റ്റ് 2, 2013)
ഇന്ത്യയുടെ ചരിത്രപ്രധാനമായ മൂഹൂർത്തങ്ങളിൽ പലതും ക്യാമറയിൽ പകർത്തിയ രാജ്യത്തെ ആദ്യത്തെ വനിതാ പത്ര ഛായാഗ്രാഹകയായിരുന്ന ഹോമായ് വ്യാരവാല (9 ഡിസംബർ 1913 - 15 ജനുവരി 2012),
ടോളമിയുടെ അൽമജെസ്റ്റ് എന്ന വിഖ്യാതകൃതിയെ അവലംബിച്ച് അറബിഭാഷയിൽ ജ്യോതിശാസ്ത്ര ചരിത്രത്തിന്റെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കിതാബ് സുവർ അൽ കവാകിബ് അൽ താബിത - ബുക്ക് ഓഫ് ഫിക്സെഡ് സ്റ്റാർസ് എന്ന പുസ്തകം എഴുതിയ എ.ഡി. പത്താം പത്താം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ചിരുന്ന വിഖ്യാത മുസ്‌ലിം ജ്യോതിശാസ്ത്ര പണ്ഡിതൻ അബ്ദുറഹ്മാൻ അൽ സൂഫി (ഡിസംബർ 9, 903 -മെയ് 25, 986 ),/sathyam/media/media_files/2024/12/09/afsAURQ8u7Oo2O3QPyms.jpg)
ഇതിഹാസ കാവ്യം ആയ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയുടെ രചയിതാവും, എക്കാലത്തെയും മികച്ച ഇംഗ്ലീഷ് കവിയും, സാഹിത്യ സംവാദകനും (polemicist), ഇംഗ്ലീഷ് കോമൺവെൽത്തിലെ സർക്കാർ ഉദ്യോഗസ്ഥനും ആയിരുന്ന ജോൺ മിൽട്ടൺ (ഡിസംബർ 9, 1608 - നവംബർ 8, 1674) ,
വെസ്റ്റേൺ സിനിമകൾക്കും യുദ്ധത്തിന്റെ സിനിമകൾക്കും പ്രസിദ്ധനായ അമേരിക്കൻ നടനും ചലച്ചിത്രകാരനുമായ കിർക്ക് ഡഗ്ലസ് (ഡിസംബർ 9, 1916-ഫെബ്രുവരി 5, 2020 )/sathyam/media/media_files/2024/12/09/VYAYRuEgYz1tzqf9ZYme.jpg)
പിയാനോ ക്യൂന്റെറ്റ് (1907), സ്ട്രിംഗ ക്വാർറ്റെറ്റ് (1911), മാർഗോറ്റ് (1914), ജാർഡിൻ ഡി ഓറിയന്റെ (1923) തുടങ്ങിയ ഒപ്പറകൾ കംപോസ് ചെയ്ത സ്പാനിഷ് സംഗീത രചയിതാവാണ് ജൊയാക്വിൻ ടുറിൻ
(1882 ഡിസംബർ 9-1949 ജനുവരി 14)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1824-ൽ, അന്റോണിയോ ജോസ് ഡി സുക്രെയുടെ നേതൃത്വത്തിലുള്ള വെനിസ്വേലൻ വിപ്ലവ സേന, അയാകുച്ചോ യുദ്ധത്തിൽ സ്പാനിഷ് രാജകീയ സൈന്യത്തെ പരാജയപ്പെടുത്തി, പെറുവിനും തെക്കേ അമേരിക്കയുടെ മറ്റ് ഭാഗങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ചു./sathyam/media/media_files/2024/12/09/J5zTje2e3EK6r07v2Y9Q.jpg)
1868 - ലോകത്തിലെ ആദ്യ പൊതു ട്രാഫിക്ക് ലൈറ്റ് ലണ്ടനിൽ വെസ്റ്റ് മിനിസ്റ്റർ ആബിക്ക് മുന്നിൽ സ്ഥാപിച്ചു.
1889 - മലയാളത്തിലെ പ്രഥമ നോവൽ 'ഇന്ദുലേഖ' പ്രകാശിതമായി. ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ.
1931 - സ്പെയിനിൽ റിപബ്ലിക് ഭരണഘടന നിലവിൽവന്നു./sathyam/media/media_files/2024/12/09/QrYHwN4v92SNL2BjnNf3.jpg)
1946 - ഭരണഘടനാ നിർമാണ സഭയുടെ ആദ്യ യോഗം. ഭരണഘടന ലിഖിത രൂപ നിർമാണം തുടങ്ങി.
1952 - ലണ്ടൻ നഗരത്തെ നാലു ദിവസം അന്ധകാരത്തിലാക്കിയ "ഗ്രേറ്റ് സ്മോഗ് ഓഫ് 1952" നുശേഷം നഗരത്തിൽ സൂര്യപ്രകാശം കടന്നുവന്നു./sathyam/media/media_files/2024/12/09/IXKJPpbFzX05FFATXTtJ.jpg)
1953 - കമ്മ്യൂണിസ്റ്റ് അനുഭാവികളായ തൊഴിലാളികളെയെല്ലാം പിരിച്ചു വിടുമെന്ന് ജനറൽ ഇലക്ട്രിക് (ജി.ഇ.) പ്രഖ്യാപിച്ചു.
1961 - 1961- ആഫ്രിക്കയുടെ കിഴക്കൻ തീര രാജ്യമായ ടാൻസാനിയയുടെ ആദ്യ രൂപമായ tanganyika ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി
1979 - Small Pox ( വസൂരി ) ഭൂമുഖത്തു നിന്നും നിർമാർജനം ചെയ്തതായി ലോകാരോഗ്യ സംഘടന./sathyam/media/media_files/2024/12/09/jvm6p4pufHKYRBShsP6o.jpg)
1990 - പോളണ്ടിൽ ലേ വലേസ നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റായി.
1992 - ചാൾസ് - ഡയാന വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.
1992- കെ.ആർ. ഗൗരിയമ്മയെ പുറത്താക്കാൻ CPl ( M) തീരുമാനിച്ചു.
2006 - സുനിതാ വില്യംസ് ആദ്യമായി ബഹിരാകാശ യാത്ര പുറപ്പെട്ടു./sathyam/media/media_files/2024/12/09/wwZFaVwYQvKrEYWEzlS2.jpg)
2018 - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us