/sathyam/media/media_files/8TvuiSRECqSVnhr7rTHs.jpg)
. 🌅ജ്യോതിർഗ്ഗമയ🌅
1199 മിഥുനം 15
ഉത്രട്ടാതി / അഷ്ടമി
2024 ജൂൺ 29,ഞായർ
ഇന്ന്;
.
. *ഭാരതീയ സ്ഥിതിവിവര ശാസ്ത്രദിനം !
. ************
[ National Statistics Day - ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രത്തിൻറെ ശില്പി പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 സ്ഥിതിവിവര ശാസ്ത്ര ദിനമായി ആചരിച്ചുവരുന്നു.]
* ലോക വ്യവസായ രൂപരേഖ ദിനം !
. *************
[ World Industrial Design Day ;2008-ൽ ആദ്യമായി സ്ഥാപിതമായ ലോക വ്യാവസായിക ഡിസൈൻ ദിനം, നൂതന ഉൽപ്പന്നങ്ങൾ, സംവിധാനങ്ങൾ, സേവനങ്ങൾ, അനുഭവങ്ങൾ എന്നിവയിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വ്യാവസായിക രൂപകൽപ്പനയുടെ ശക്തിയും അതിൻ്റെ ഗുണങ്ങളും ആഘോഷിക്കുന്നു.]
*അന്തഃരാഷ്ട്ര ചെളിമണ്ണ് ദിനം !
/sathyam/media/media_files/uWm10MXx9aSGLy9Vfgch.jpg)
. ************
[International Mud Day;
ഒരു മഡ് റണ്ണിൽ പങ്കെടുക്കുക, ചില മഡ് ഗുസ്തികളിൽ ചേരുക അല്ലെങ്കിൽ കാണുക, അല്ലെങ്കിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ അഴുക്കുചാലിൽ ഇറങ്ങുക, കുഴപ്പമുണ്ടാക്കുകയും ആസ്വദിക്കുകയും ചെയ്യുക.]
* ദേശീയ ക്യാമറ ദിനം !
.*********
[ National Camera Day ഒരു പഴയ ഡിജിറ്റൽ ക്യാമറ പൊടി കളയുക, ഒരു ഡിസ്പോസിബിൾ ക്യാമറ വാങ്ങുക, അല്ലെങ്കിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ കത്തിച്ച് ആ ഓർമ്മകൾ എന്നെന്നേക്കുമായി നിലനിർത്താൻ നിങ്ങളുടെ ദിവസത്തിൻ്റെ ചില ചിത്രങ്ങൾ എടുക്കുക.]
അന്തഃദേശീയ ഉഷ്ണമേഖലാ ദിനം!
**************
[lnternational Day Of The Tropics -;
ഉഷ്ണമേഖലാ പ്രദേശത്തിന്റെ ഒരു പ്രധാന സവിശേഷത ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഈർപ്പമുള്ള ആന്തരിക പ്രദേശങ്ങളിൽ മഴയുടെ വ്യാപനവും മധ്യരേഖയിൽ നിന്നുള്ള ദൂരത്തിനനുസരിച്ച് മഴയുടെ കാലാനുസൃതതയും വർദ്ധിക്കുന്നു എന്നതാണ്. കാലാവസ്ഥാ വ്യതിയാനം , വനനശീകരണം, മരം മുറിക്കൽ, നഗരവൽക്കരണം, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ഉഷ്ണമേഖലാ പ്രദേശം അഭിമുഖീകരിക്കുന്നു]
* സെയ്ഷെൽസ് സ്വാതന്ത്ര്യ ദിനം !
[Seychelles : Independence Day !
ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള സെയ്ഷെൽസിന്റെ സ്വാതന്ത്ര്യ ദിനം]
* USA;
*ഹഗ് ഹോളിഡേ !
[Hug Holiday
ആലിംഗനം ചെയ്യുന്നത് സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്ന “കഡിൽ ഹോർമോൺ” എന്നറിയപ്പെടുന്ന ഓക്സിടോസിൻ പുറത്തുവിടുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ, ജൂൺ 29 ന് ഞങ്ങൾ ഹഗ് ഹോളിഡേ ആഘോഷിക്കുന്നു . ഇന്ന് നിങ്ങളുടെ ആലിംഗനം നേടുക!]
/sathyam/media/media_files/3Klpp0wu3ja7dddzz01M.jpg)
*ദേശീയ വാഫിൾ ഇരുമ്പ് ദിനം !
[Waffle Iron Day ;മിക്കി മൗസിൻ്റെ ആകൃതിയിലുള്ള ഒരു രസകരമായ വാഫിൾ ഇരുമ്പ് കഴിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കാബിനറ്റിൻ്റെ പിൻഭാഗത്ത് നിന്ന് ആ ഇരുമ്പ് പുറത്തെടുത്ത് മികച്ച പ്രഭാതഭക്ഷണം ആസ്വദിക്കൂ.]
* ദേശീയ ബദാം ബട്ടർക്രഞ്ച് ദിനം !
[National Almond Buttercrunch Day
ബട്ടർ, ബ്രൗൺ ഷുഗർ, കോൺ സിറപ്പ്, ഉപ്പ്, ബദാം, ചോക്ലേറ്റ് ചിപ്‌സ്: ബദാം ബട്ടർക്രഞ്ച് എന്നറിയപ്പെടുന്ന ക്രഞ്ചി അല്ലെങ്കിൽ ചീഞ്ഞ ട്രീറ്റ് ഉണ്ടാക്കാൻ ഇത്രമാത്രം.]
***********
* ഇക്വഡോർ: എഞ്ചിനീയേഴ്സ് ഡേ !
* നെതർലാൻഡ്സ്: വൃദ്ധ സൈനിക
ദിനം !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''പിശാചില്ലെന്നാണെന്റെ വിചാരം; പക്ഷേ മനുഷ്യൻ അവനെ സൃഷ്ടിച്ചിരിക്കുന്നു, സ്വന്തം രൂപത്തിലും ഛായയിലും അവൻ പിശാചിനു ജന്മം കൊടുത്തിരിക്കുന്നു''
. [ - ഫിയോദർ ദസ്തയേവ്‌സ്കി ]
*********
ഇറ്റലിയിൽ രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തി ജോർജിയോനാ പൊളിറ്റാനോ (1925) യുടെയും,
/sathyam/media/media_files/f9jaEuSVf2F8swrrZahC.jpg)
സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായ പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മൂത്ത മകനായ കാര്‍ത്തിക് രാജ (1973),
ശ്രീലങ്കയുടെ നാലാമത്തെ എക്സിക്യുട്ടീവ് പ്രസിഡണ്ടായിരുന്ന ചന്ദ്രിക കുമാരതുംഗയുടെയും (1945),
ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനും, 1979 മുതൽ 1992 വരെ 74 അന്താരാഷ്ട്ര മത്സരങ്ങളിൽ ബ്രസീലിന്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ച കളിക്കാരനുമായ ജൂനിയർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലിയോവെജിൽഡോ ജൂനിയറിന്റെയും(1954) ജന്മദിനം.!
ഇന്നത്തെ സ്മരണ !!!
*********
ഡോ. കെ. ഗോദവർമ്മ മ. (1902 -1959)
പ്രൊ.പി.വി. ഉലഹന്നാന്‍ മാപ്പിള മ. (1905-1993)
ജോസഫ് ഇടമറുക് മ. (1934 - 2006)
വി.ഐ സുബ്രഹ്മണ്യം മ. ( - 2009)
പൊയ്കയിൽ യോഹന്നാൻ മ. (1879-1939)
ബാബു നാരായണൻ മ. (1959 - 2019)
തേവലക്കര ചെല്ലപ്പൻ മ. ( - 2015)
കെ.ജി. സുബ്രമണ്യം മ. (1924-2016)
വീണാ സഹസ്രബുദ്ധെ മ. (1948-2016)
സബിത ചൗധരി മ. (1945-2017)
മൈക്കൽ മധുസൂദൻ ദത്ത് മ. (1824-1873)
ലാന ടേണർ മ. (1921 - 1995)
ഡി.ഡി. കൊസാംബി മ. ( 1907 -1966)
ഇർവിങ് വാലസ് മ. (1916 – 1990)
കാതറീൻ ഹെപ്ബേൺ മ (1907–2003)
സ്വാമി ബ്രഹ്മവ്രതൻ ജ. (1908 -1981)
അനുരാധ രമണൻ ജ. ( 1947 – 2010)
പി കെ അയ്യങ്കാർ ജ. ( 1931 – 2011
മഹലനോബിസ് ജ. (1893 –1972)
ആഞ്ചലോ സെക്കി ജ. ( 1818 –1878)
സാമന്ത സ്മിത്ത് ജ. (1972-1985)
കിഗെലി അഞ്ചാമൻ ജ. (1936-2016)
പ്രശാന്തചന്ദ്ര മഹലനോബിസ് ജ(1893-1972)
സ്മരണകൾ !!!
*******
* പ്രധാനചരമദിനങ്ങൾ!!!
/sathyam/media/media_files/T6QB4JyBKtuqnN13aH2G.jpg)
സ്വാതന്ത്ര്യസമര സേനാനിയും കേന്ദ്രമന്ത്രിയുമായിരുന്ന ജി. രവീന്ദ്രവർമ്മയുടെ അച്ഛനും, ഭാഷാശാസ്ത്രജ്ഞനും, നിരൂപകനും സംസ്കൃതപണ്ഡിതനുമായിരുന്ന ഡോ. കെ. ഗോദവർമ്മയെയും (1902 ജനുവരി 12-1959 ജൂൺ 29)
കേരള യൂണിവേഴ്‌സിറ്റിയിലെ ആദ്യ ത്തെ യു.ജി.സി. പ്രൊഫസറും, എസ്.ബി. കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായിരുന്ന പ്രൊഫ. പി.വി. ഉലഹന്നാന്‍ മാപ്പിളയെയും ( 1905 ജനുവരി 1-1993 ജൂൺ 29),
പത്രപ്രവർത്തകൻ, യുക്തിവാദി, ഗ്രന്ഥകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുകിനെയും ( സെപ്റ്റംബർ 7, 1934 - 29 ജൂൺ 2006),
-മലയാളമുള്‍പ്പെടെയുള്ള ദ്രാവിഡ ഭാഷകളുടെ പഠനത്തിനും ഗവേഷണത്തിനും ജീവിതം സമര്‍പ്പിച്ച പ്രശസ്‌ത ഭാഷാശാസ്‌ത്രജ്ഞനും കേരള സര്‍വകലാശാലയിലെ തമിഴ്, ഭാഷാ ശാസ്‌ത്ര വകുപ്പുകളുടെ മുന്‍ മേധാവിയും, തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും, ആന്ധ്രാപ്രദേശിലെ കുപ്പത്തുള്ള ദ്രാവിഡ സര്‍വകലാ ശാലയുടെ പ്രോ-ചാന്‍സലറും, മൂന്ന് വാല്യങ്ങളുള്ള 'ഭാഷയും പഠനവും', 'മലയാളം ഡയലക്ട് സര്‍വേ' (ഈഴവ, തിയ) 'ഡയലക്ട് സര്‍വേ' (നായര്‍) എന്നി പ്രധാന പുസ്‌തകങ്ങളുടെ ഗ്രന്ഥകര്‍ത്താവും ആയിരുന്ന വി.ഐ സുബ്രഹ്മണ്യത്തിനെയും ( -ജൂൺ 29, 2009),
ബംഗാളി ഗീതകത്തിന്റെ പിതാവ് എന്നറിയപ്പെടുകയും, ആദ്യമായി അമിത്രാക്ഷർ ച്ചാന്ദ (blank verse) എന്ന ശൈലിയിൽ എഴുതുകയും, ഇഗ്ലീഷ് പദ്ധതിയിൽ ആദ്യമായി ബംഗാളിയിൽ നാടകങ്ങൾ എഴുത്തുകയും ചെയ്ത മൈക്കൽ മധുസൂദൻ ദത്തയെയും ( 25 ജനുവരി 1824 – 29 ജൂൺ 1873),
മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനായിരുന്ന 25 ലധികം മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ബാബു നാരായണനേയും (1959 - 29 ജൂൺ 2019)
പത്മവിഭൂഷൺ പുരസ്കാരത്തിനർഹനായ ഒരു ഭാരതീയ ചിത്രകാരനും പ്രഭാഷകനുമായ കെ.ജി. സുബ്രമണ്യനേയും (1924-2016 ജൂൺ 29)
/sathyam/media/media_files/Zf0GHo9yec6xxPwonjKl.jpg)
ഗണിതശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, ജൈവ ശാസ്ത്രജ്ഞൻ. ഇന്ത്യയിൽ പുരാവസ്തുശാസ്ത്രം, വംശപഠനം, സാമ്പത്തികശാസ്ത്രം എന്നിവയിലൂന്നിയ ചരിത്രപഠനത്തിനു തുടക്കം കുറിക്കുകയും, സമ്പദ്ഘടനയെയും നാണയങ്ങളേയും അപഗ്രഥിക്കുക വഴി അന്നുവരെ ശരിയെന്ന് കരുതിയിരുന്ന വസ്തുതകൾ ചരിത്രപരമായി തെറ്റാണെന്ന് തെളിയിക്കുകയും ചെയ്ത ഇന്ത്യക്കാരനായ ലോകപ്രശസ്ത ചരിത്രകാരൻ ഡി.ഡി. കൊസാംബി. എന്ന ദാമോദർ ധർമാനന്ദ് കൊസാംബിയെയും ( 1907 ജൂലൈ 31-1966 ജൂൺ 29),
ഹിന്ദുസ്ഥാനി സംഗീതത്തിൽ ഖയാൽ, ഭജൻ ആലാപനരംഗത്ത് പ്രമുഖയായ സംഗീതജ്ഞയാണ് വീണാ സഹസ്രബുദ്ധെയേയും (14 സെപ്റ്റംബർ 1948 - 29 ജൂൺ 2016).
പ്രമുഖ ബംഗാളി, ഹിന്ദി, മലയാള ചലച്ചിത്ര പിന്നണി ഗായികയും സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ഭാര്യയായിരുന്ന സബിത ചൗധരിയേയും (1945-ജൂൺ 29,2017)
/sathyam/media/media_files/zfayemq9i9GqiGDUkYXP.jpg)
അമേരിക്കൻ ചലച്ചിത്രനടിയായിരുന്ന അഭിനയ മികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറിയ കലാകാരി ലാന ടേണർനേയും (1921-1995 ജുൺ 29)
മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന സംവിധായകനായ ചെലവു കുറഞ്ഞ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലക്ക് പ്രശസ്തനായിരുന്ന പ്രശാന്ത് എന്ന് കൂടി അറിയപ്പെടുന്ന തേവലക്കര ചെല്ലപ്പനേയും (2015 ജൂൺ 29)
വളരെ ഏറെ ഗവേഷണം നടത്തി പൈങ്കിളി നോവലുകൾ എഴുതുകയും ലൈംഗീക പ്രധാനമായതിനാൽ അവ ലോകത്ത് എല്ലായിടത്തും എറ്റവും കടുതൽ വിറ്റഴിയുകയും ചെയ്ത അമേരിക്കയിലെ നോവലിസ്റ്റും, തിരക്കഥാകൃത്തും ആയ ഇർവിങ് വാലസിനെയും (മാർച്ച് 19, 1916 – ജൂൺ 29, 1990)
/sathyam/media/media_files/4PeDQktny0Per4AY1Psn.jpg)
ദ് പോസ്റ്റ്മാൻ ആൾവെയ്സ് റിങ്ക്സ് ട്വൈസ് (1946), ദ് ബാഡ് ആൻഡ് ദ് ബ്യൂട്ടിഫുൾ (1952 ) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും, അഭിനയമികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറുകയും ചെയ്ത അമേരിക്കൻ ചലച്ചിത്രനടി ലാന ടേണറിനെയും (1921 ഫെബ്റുവരി 8- ജൂൺ 29, 1995),
നാടകങ്ങളിലും ടെലിവിഷനിലും അഭിനയിക്കുകയും, മികച്ച അഭിനേത്രിക്കുള്ള അക്കാഡമി അവാർഡ് നാല് തവണ നേടിയ ഒരേയൊരു വ്യക്തിയും, അറുപത് വർഷക്കാലം വെള്ളിത്തിരയിൽ നിറസാനിധ്യം ആയിരുന്ന ഹോളിവുഡ് അഭിനേത്രി കാതറീൻ ഹൂറ്റൺ ഹെപ്ബേൺ നെയും (മെയ് 12, 1907 – ജൂൺ 29, 2003)
*പ്രധാനചരമദിനങ്ങൾ!!!
മലയാള നാടകത്തെ തമിഴ് സംഗീത നാടക രാജപാർട്ട് വേഷങ്ങളിൽ നിന്നും മോചിപ്പിച്ച പ്രതിഭയും, വാഗ്ഭടാനന്ദന്റെ ശിഷ്യനും, വർഷം നാലയിരത്തിലേറേ വേദികളിൽ കളിച്ചിരുന്ന "കരുണ " അടക്കം എഴുപതിലധികം നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും,സെബാസ്റ്റ്യ ൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, ഓച്ചിറ വേലുക്കുട്ടി , അഗസ്റ്റിൻ ജോസഫ് (യേശുദാസിന്റെ അച്ഛൻ ) തുടങ്ങിയവർ പാടി അഭിനയിച്ച് വളർന്ന "ഓച്ചിറ പരബ്രഹ്മോദയം സംഗീതനടന സഭ" എന്ന ട്രൂപ്പിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന കൊയിപ്പുറത്ത് ശങ്കരപിള്ള എന്ന കുട്ടൻ നായർ എന്ന സ്വാമി ബ്രഹ്മവ്രതനെയും (1908 ജൂൺ 29-1981 ജൂൺ 11)
ആനന്ദവികടൻ ഏർപ്പെടുത്തിയ സ്വർണ്ണ മെഡലിനർഹമാകുകയും, പിന്നീട് ഇതേ പേരിൽ സിനിമയാകുകയും ചെയ്ത സിരൈ എന്ന ചെറുകഥ , കൂട്ടുപുഴുക്കൾ, മലരിൻ പയനം, ഒരു വീട് ഇരു വാസൽ തുടങ്ങിയ കൃതികൾ അടക്കം 800 നോവലുകളും, ആയിരത്തിലധികം ചെറുകഥകളും രചിച്ച തമിഴ്നാട്ടിൽ നിന്നുള്ള ഒരു എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായിരുന്ന അനുരാധ രമണനെയും (29 ജൂൺ 1947 – 16 മേയ് 2010),
/sathyam/media/media_files/qv5SAi22TLhAV6oSsBNd.jpg)
ഇന്ത്യയുടെ ആദ്യത്തെ ആണവവിസ്ഫോടന പരീക്ഷണത്തിൽ (പൊഖ്റാൻ-1974) പ്രമുഖ പങ്ക് വഹിക്കുകയും ,ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, കേരള സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങിയ പദവികൾ അലങ്കരിക്കുകയും ചെയ്ത ഇന്ത്യയിലെ പ്രമുഖനായ ഒരു ആണവ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന പത്മനാഭ കൃഷ്ണഗോപാല അയ്യങ്കാറെയും (29 ജൂൺ 1931 – 21 ഡിസംബർ 2011),
പൊന്തിഫിക്കൽ ഗ്രിഗോറിയൻ കലാശാലയുടെ ഭരണാധിപനും സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾ ശ്രദ്ധേയനാക്കുകയും ചെയ്ത ഇറ്റാലിയൻ ജ്യോതി ശാസ്ത്രജ്ഞനായിരുന്ന ആഞ്ചലോ സെക്കിയെയും ( 29 ജൂൺ 1818 – 26 ഫെബ്രു: 1878) ,
മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിൽ അറിയപ്പെടുകയും, ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുകയും,|ഭാരതീയ സ്ഥിതിവിവര ശാസ്ത്ര പഠനകേന്ദ്രത്തിന്റെ (Indian Statistical Institute) സ്ഥാപകനും ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിർണ്ണയങ്ങളിലും (surveys) സംഭാവനകൾ നൽകുകയും ചെയ്ത ശാസ്ത്രജ്ഞനും പ്രയുക്ത സ്ഥിതി വിവരശാസ്ത്രജ്ഞനുമായിരുന്ന പ്രശാന്ത ചന്ദ്ര
മഹലനോബി സിനെയും (ജൂൺ 29, 1893 –ജൂൺ 28, 1972),
ഒരു അമേരിക്കൻ സമാധാന പ്രവർത്തകയും മെയ്‌നിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ബാലനടിയുമായിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പ്രശസ്തയായ സാമന്ത റീഡ് സ്മിത്തിനേയും (ജൂൺ 29, 1972 - ഓഗസ്റ്റ് 25, 1985)
/sathyam/media/media_files/Ah6JLga2nqGAdoDctqvj.jpg)
റുവാണ്ടയിലെ അവസാന രാജാവായിരുന്ന ദീർഘകാലം റുവാണ്ടയിൽ അധികാരം കൈയാളിയിരുന്ന തുത്‌സി ന്യൂനപക്ഷവിഭാഗത്തിലെ അവസാന രാജാവായിരുന്ന കിഗെലി അഞ്ചാമനേയും (29 ജൂൺ1936-2016 ഒക്ടോബർ 16)
ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്ത സ്ഥിതി വിവര ശാസ്ത്രജ്ഞനുമായിരുന്ന പ്രശാന്തചന്ദ്ര മഹലനോബിസിനേയും (ജൂൺ 29, 1893 –ജൂൺ 28, 1972).
ചരിത്രത്തിൽ ഇന്ന്…
*********
512 - അയർലാന്റിലെ മോണാസ്റ്റിക് ക്രോണിക്ലറിൽ ഒരു സൂര്യഗ്രഹണം രേഖപ്പെടുത്തി.
1194 - സിവേർ നോർവേയുടെ ചക്രവർത്തിയായി അധികാരമേറ്റെടുത്തു.
1659 - ട്രബെസ്കോയ് രാജകുമാരന്റെ നേതൃത്വത്തിലുള്ള റഷ്യക്കാർ ഇവാൻ വൈഹോവ്സ്കിയുടെ യുക്രൈൻ സൈന്യത്തെ കോനോട്ടോപ്പ് യുദ്ധത്തിൽ തോല്പ്പിച്ചു.
1850 - വാൻകൂവർ ദ്വീപിൽ കൽക്കരി കണ്ടെത്തി.
/sathyam/media/media_files/8htPDwdywSuKfdHCZjpU.jpg)
1911 - മോഹൻ ബഗാന്റെ നഗ്നപാദരായ ഇന്ത്യൻ ഫുട്ബോൾ ടീം വെള്ളക്കാരുടെ യോർക്ക് ഷെയർ റെജിമെന്റിനെ തോൽപ്പിച്ച് കപ്പ് നേടി.
1958 - ബ്രസീലിൻറെ ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ കിരീടം പെലെയുടെ നേതൃത്വത്തിലുള്ള ടീം കരസ്ഥമാക്കി.
1976 - ബ്രിട്ടണിൽ നിന്നും സെയ്ഷെൽസ് സ്വതന്ത്രമായി.
1986 - 1986 ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ കിരീടം അർജൻറീനയുടെ മറഡോണയും കൂട്ടരും നേടി
2007 - ആപ്പിൾ കമ്പനി ഐഫോൺ അമേരിക്കൻ വിപണിയിൽ പുറത്തിറക്കി.
2007 - ലണ്ടൻ നഗരത്തിൽ ഇരട്ട ബോബ് സ്ഫോടനങ്ങൾ.
/sathyam/media/media_files/hCsKfrf9WtQkgUt57brw.jpg)
2018 - കാണാതായതും ഉപേക്ഷിക്കപ്പെട്ടതുമായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ‘റീ യുണൈറ്റ് എന്ന മൊബൈൽ അപ്ലിക്കേഷൻ പുറത്തിറങ്ങി
2018 - പ്രധാനമന്ത്രിയുടെ സുരക്ഷിത മാതൃത്വ കാമ്പെയ്ൻ പ്രകാരം മാതൃമരണ നിരക്ക് കുറയ്ക്കുന്നതിൽ മധ്യപ്രദേശിന് അവാർഡ് ലഭിച്ചു.
2020 - തൊഴിലന്വേഷകരെയും തൊഴിലുടമകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ‘Skill Connect Forum’ എന്ന ഒരു പോർട്ടൽ ആരംഭിച്ചു.
2020 - കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് മുന്‍ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
2020 - അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചു. ലോകപ്രശസ്‍തമായ 'ടിക് ടോക്ക് ' ആപ്ലിക്കേഷനും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
/sathyam/media/media_files/id8IaSpXUnEXQdxvARnx.jpg)
2020 - മുൻ റിസർവ് ബാങ്ക് ഗവർണർ ചക്രവർത്തി രംഗരാജന് ജീവിതകാലത്തെ നേട്ടങ്ങൾക്കായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കിലെ ആദ്യത്തെ പ്രൊഫ. പി സി മഹലനോബിസ് അവാർഡ് നൽകി
2020 - കൊവിഡ് -19 ലോക്ക്ഡൌൺ മൂലം പ്രതികൂലമായി ബാധിച്ച ഉപജീവനമാർഗങ്ങൾ പുനരാരംഭിക്കുന്നതിന് തെരുവ് കച്ചവടക്കാർക്ക് മിതമായ നിരക്കിൽ പ്രവർത്തന മൂലധന വായ്പ നൽകുന്ന പദ്ധതിയായ "പ്രധാനമന്ത്രി 'സ്വനിധി വായ്പ' പദ്ധതിയുടെ" വെബ് പോർട്ടൽ ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us