Advertisment

ഇന്ന് ജൂണ്‍ 10; ലോക നേത്രദാന ദിനം ! രാജ്മോഹന്‍ ഉണ്ണിത്താന്റേയും പി ജെ ജോസഫിന്റെയും ജന്മദിനം: ലോകത്തിലെ ആദ്യത്തെ മൃഗശാല പാരീസില്‍ തുറന്നതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അന്ധതയെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി എല്ലാ വർഷവും ജൂൺ 10 ന് ലോക നേത്രദാന ദിനം ആചരിക്കുന്നു

New Update
june Untitledj.jpg

🌅ജ്യോതിർഗ്ഗമയ🌅

Advertisment

1199 എടവം 27

ആയില്യം  / ചതുർത്ഥി

2024  ജൂൺ 10, തിങ്കൾ

ഇന്ന്;

  *ലോക നേത്രദാന ദിനം !

[World Eye Donation Day: മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അന്ധതയെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി എല്ലാ വർഷവും ജൂൺ 10 ന് ലോക നേത്രദാന ദിനം ആചരിക്കുന്നു.]

rajUntitledj.jpg

*അന്താരാഷ്ട്ര ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ദിനം !

[ International Herbs and Spices Day

 അന്താരാഷ്ട്ര  പാചകരീതികളിൽ അത്യന്താപേക്ഷിതമായ ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വൈവിധ്യവും സമൃദ്ധിയും ആഘോഷിക്കുന്നു.]

* ഇൻ്റർനാഷണൽ ബോൾ പോയിന്റ് പേന ദിനം!

 [ Ball Point Pen Day ; എഴുത്തിൽ വിപ്ലവം സൃഷ്ടിച്ച ബോൾപോയിൻ്റ് പേനയുടെ കണ്ടുപിടുത്തത്തെ അനുസ്മരിക്കുന്ന ദിനം]

  • ഫ്രെഞ്ച് ഗയാന : അബോളിഷൻ ഡേ !

       ( റദ്ദാക്കൽ ദിനം)

    * ജോർദാൻ: സൈനിക ദിനം !

    * ഇറ്റലി : നാവിക ദിനം (Navy Day)

    * പോർച്ചുഗൽ: പോർച്ചുഗൽ ദിനം!

    * കോംഗോ : അനുരജ്ഞന ദിനം!
  • anila Untitledj.jpg

* USA;

 *ദേശീയ കറുത്ത പശു ദിനം !

  [ National Black Cow Day ;ജൂൺ 10-ന് ദേശീയ കറുത്ത പശു ദിനം റൂട്ട് ബിയർ ഫ്ലോട്ട് എന്നും അറിയപ്പെടുന്ന ഒരു രുചികരമായ ഐസ്ക്രീം ഫ്ലോട്ട് പാനീയം ആഘോഷിക്കുന്നു. അത് ശരിയാണ്, റൂട്ട് ബിയറും വാനില ഐസ് ക്രീമും ചേർത്തുണ്ടാക്കുന്ന പാനീയത്തെ ബ്ലാക്ക് കൗ എന്നും വിളിച്ചിരുന്നു.]

 

*ദേശീയ ഐസ്ഡ് ടീ ദിനം !

[National Iced Tea Day ; ചൂടുള്ള വേനൽക്കാലത്ത് പ്രധാന പാനീയമായ ഐസ്ഡ് ടീയുടെ ഉന്മേഷദായകമായ രുചി ആസ്വദിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസം.]

*ദേശീയ മുട്ട റോൾ ദിനം !

[National Egg Roll Day : അമേരിക്കൻ ചൈനീസ് പാചകരീതിയിലെ ജനപ്രിയ വിഭവമായ എഗ്ഗ് റോളിനെ ബഹുമാനിക്കുന്നു, പുറത്തെ ക്രിസ്പിയും രുചികരമായ ഫില്ലിംഗും.]

*National Bed Bug Prevention Day !

**************

       [മൂട്ട പ്രതിരോധ ദിനം ]

pj joseph Untitledj.jpg

   ഇന്നത്തെ മൊഴിമുത്തുകൾ

    **********

''തെറ്റ് അകലുകയും സത്യം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം''

''ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ രണ്ടാണ്. ഒന്ന് , നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകൃതമാകുക. രണ്ട് അവ സഫലീകൃതമാകാതിരിക്കുക''

''സുഹൃത്ത് ബന്ധങ്ങൾ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക , എന്നാൽ സഥാപിച്ചു കഴിഞ്ഞാലോ അതിൽ ദൃഡമായി ഉറച്ചു നിൽക്കുക''

.  [ - സോക്രട്ടീസ് ]

 ********** 

മുൻ മന്ത്രിയും തൊടുപുഴ എം എൽ എ യും കേരള കോൺഗ്രസ്സ് ( നേതാവുമായ പി ജെ ജോസഫിന്റെയും (1944 ),

naseer Untitledj.jpg

കേരളത്തിലെ കോൺഗ്രസ് (ഐ) നേതാവും കെ.പി.സി.സിയുടെ മുൻ വക്താവും കോളേജ് കാലഘട്ടത്തിൽ പ്രൊഫഷനലും അമച്ച്വർ നാടകങ്ങളിലും പിന്നീട്‌ നിരവധി സിനിമകളിലും

അഭിനയിച്ചിട്ടുള്ള അഭിനേതാവും നിലവിൽ 2019 മുതൽ കാസർഗോഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവുമായ രാജ്‌മോഹൻ ഉണ്ണിത്താന്റേയും (1953),

യുക്തിവാദത്തെ പറ്റിയും നിരീശ്വരവാദത്തെ പറ്റിയും പുസ്തകങ്ങൾ രചിച്ച  യുക്തിവാദികൾക്കിടയിൽ പ്രമുഖനായ ശ്രീനി പട്ടത്താനത്തിന്റെയും (1954),

ആധുനിക മലയാളഗദ്യശൈലിക്കു രൂപം നൽകുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളവരിൽ ഒരാളായ ആർച്ചു ഡീക്കൻ കോശിയുടെ പൗത്രൻ ജോൺ തോമസിന്റെ പുത്രിയും ശില്‌പകലാ വിദഗ്ദ്ധ യുമായ അനിലാ ജേക്കബിന്റെയും (1941),

sreeni Untitledj.jpg

മലയാളത്തിലെ പ്രമുഖ മാസികകളിലും   സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെ ക്കുറിച്ച് ഫോട്ടോ സഹിതം അനുഭവ ക്കുറിപ്പുകൾ എഴുതുന്ന ഒരു വന്യജീവി ഫോട്ടോഗ്രാഫറായ എൻ.എ. നസീറിന്റെയും (1962),

നോവൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലുള്ള നിരവധി കൃതികൾ രചിച്ച സമകാലിക എഴുത്തുകാരൻ കെ. അരവിന്ദാക്ഷന്റെയും ( 1954),

എൻ ടി ആർ ൻ്റെ മകനും തെലുങ്ക് സിനിമാ നടനുമായ നന്ദമൂരി ബാലകൃഷ്ണയുടെയും (1960),

തമിഴ്, മലയാള ചലച്ചിത്ര രംഗത്ത്‌ പ്രശസ്തനായ  യുവ സംഗീത സംവിധായകൻ ജസ്റ്റിന്‍ പ്രഭാകറിന്റേയും (1986),

ഒബാമയുടെ പിന്‍ഗാമിയാകാന്‍ തയ്യാറായിരുന്ന ഇന്ത്യന്‍ വംശജനും   റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരവുമായ ലൂയിസിയാന ഗവര്‍ണറുമായിരുന്ന  ബോബി ജിന്‍ഡല്‍(43) ന്റെയും,

malavath Untitledj.jpg

സുന്ദർ പിച്ചൈ എന്നറിയപ്പെടുന്ന , ഒരു ഇന്ത്യൻ വംശജനായ അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവായ, ആൽഫബെറ്റ് ഇങ്കിൻ്റെയും അതിൻ്റെ ഉപസ്ഥാപനമായ ഗൂഗിളിൻ്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ പിച്ചൈ സുന്ദരരാജൻ്റെയും (1972),

യുക്തിവാദികളിൽ പ്രമുഖനും നിരീശ്വരവാദിയും  യുക്തിവാദവും നിരീശ്വരവാദവും അടിസ്ഥാനമാക്കി "മാതാ അമൃതാനന്ദമയി: ദിവ്യകഥകളും യാഥാർത്ഥ്യവും, ശബരിമല വിശ്വാസവും യാഥാർത്ഥ്യവും കേരളത്തിലെ ക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും കേരളത്തിലെ മനുഷ്യദൈവങ്ങൾ, 

വി.ആർ. കൃഷ്ണയ്യരുടെ പുനർജന്മവിശ്വാസം അന്ധവിശ്വാസം  തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും 

പോലീസ്, അധ്യാപകൻ, പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ശ്രീനി പട്ടത്താനത്തിന്റെയും ( 1954). 

ഒരു ഇന്ത്യൻ റാപ്പറും ഗായകനും അവതാരകയുമായ " ബി ആസ് ഏക് കിംഗ് " (സിംഗ് ഈസ് കിംഗ്), " മൗജാ ഹി മൗജ " (ജബ് വി മെറ്റ്), " ഇബ്ൻ-ഇ-ബത്തൂത " (ഇഷ്‌കിയ), " ധന്നോ " (ഹൗസ്ഫുൾ) എന്നിവയുൾപ്പെടെയുള്ള സൂപ്പർഹിറ്റ് ഗാനങ്ങളുടെ ഒരു വലിയ ശേഖരമുള്ള മിക്കാ സിംഗിൻ്റെയും (1977 ),

hpUntitledj.jpg

അമേരിക്കയിൽ നിന്നുള്ള ഒരു പ്രശസ്ത ഹാസ്യനടനും നടനുമായ ബിൽ ബർൻ്റെയും (1968) 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ   കൊടുമുടിയായ    എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത   മലാവത്ത് പൂർണ്ണയുടെയും (2000)  ജന്മദിനം !

ഇന്നത്തെ സ്മരണ !!!

*********

എൻ. ഗോപാലപിള്ള മ. (1901-1968)

അലക്സാണ്ടർ പറമ്പിത്തറ മ. (1900-1989)

ജെ കെ വി (ജോസഫ്‌ കെ.വി) മ. (1930-1999 )

പി എ ഉത്തമൻ മ. (1961- 2008)

കേശവ് മാലിക് മ. (1924-2014) 

ഗിരീഷ്‌ കർണാട്‌ മ. (1938-2019)

രാമനാഥ് ടാഗോർ മ(1801-1877)

ജീവൻ മ(1915-1987)

mika Untitledj.jpg

മഹാനായ അലക്സാണ്ടർ മ.(356-323 ബീ.സി)

അഡോൾഫ് വോൺഹാർനാക് മ. (1851-1930)

സിഗ്രിഡ് ഉൺസെറ്റ് മ. (1882-1949)

മാർഗരറ്റ് അബ്ബോട്ട് മ. (1878 -1955 )

ഫാസ്‌ബൈന്‍ഡർ മ. (1945-1982) 

കെ.എ. ദാമോദര മേനോൻ ജ. (1906-1980)

പി. ശങ്കരൻ നമ്പ്യാർ ജ. (1892-1954)

എം.എസ് ഗോപാലകൃഷ്ണൻ ജ. (1931-2013) 

 ടി.വി.ആർ. ഷേണായി ജ. (194 -2018 )

വേദ് പ്രകാശ് ശർമ്മ ജ.( 1955 -  2017)

രാഹുൽ ബജാജ് ജ(1938-2022)

ഇവിവി സത്യനാരായണ ( 1956 -  2011),

ജയന്തോ നാഥ് ചൗധരി ജ(1908-1983)

ഗുസ്താവ് കൂർബെ ജ. (1819-1877)

സോൾ ബെല്ലൊ ജ. (1915-2005)

ജൂഡി ഗാർലൻഡ് ജ.(1922-1969)

യൂജിൻ  പാർക്കർ ജ(1927-2022)

സ്മരണകൾ !!!

eUntitledj.jpg

*******

* പ്രധാനചരമദിനങ്ങൾ!!!

സംസ്കൃത കോളേജിലും സയന്‍സ് കോളേജിലും ട്യുടര്‍ ആര്‍ട്സ് കോളേജില്‍ ലെക്ച്ചറര്‍, സംസ്കൃത കോളേജില്‍ പ്രിന്‍സിപ്പള്‍, സര്‍വ വിജ്ഞാന കോശത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്റര്‍, സാഹിത്യ അകാദമി മെമ്പര്‍ എന്നി നിലയാള്‍ സേവനം അനുഷ്ടിച്ചിട്ടുള്ള വ്യക്തിയും, പ്രഗല്‍ഭനായ വാഗ്മി അദ്ധ്യാപകന്‍, കവി, പണ്ഡിതന്‍ നിരൂപകന്‍ എന്നി നിലയില്‍ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്ത  എന്‍. ഗോപാലപിള്ളയെയും ( ആഗസ്റ്റ് 10, 1901-ജൂൺ 10, 1968), 

കൊച്ചി നിയമസഭാംഗവും, തിരുക്കൊച്ചി നിയമസഭാംഗവും , ഒന്ന്, രണ്ട്, മൂന്ന് കേരള നിയമസഭകളിൽ അംഗവും, നാലാം നിയമസഭയിലെ സ്പീക്കറും ഗവണ്മെന്റ് കമ്മിറ്റി ഓഫ് അഷുറൻസിന്റെ ചെയർമാനും, ലൈബ്രറി ഉപദേശക കമ്മിറ്റി ചെയർമാനും, എറണാകുളം മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റും, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ആയിരുന്ന അലക്സാണ്ടർ. പറമ്പിത്തറയെയും (ഫെബ്രുവരി 1900 - 10 ജൂൺ 1989 ),

  ‘സ്‌റ്റേറ്റ്‌സ്‌മാൻ’ (കൽക്കത്ത) പത്രത്തിൽ ജോലി തുടങ്ങുകയും പിന്നിട് കേരളത്തിൽ ഫ്രീലാൻസ്‌ ജേർണലിസ്‌റ്റും അദ്ധ്യാപകനുമായി ജോലി നോക്കുകയും ഇരുനൂറ്റിയൻപതോളം കഥകളും കുറെ നോവലുകളും ലേഖനങ്ങളും, ഇംഗ്ലീഷിൽ ഒരു പുസ്‌തകവും എഴുതുകയും ചെയ്ത ജെ കെ വി എന്ന കെ.വി. ജോസഫിനെയും (1930 ഒക്‌ടോബർ 1-1999 ജൂൺ 10),

boby Untitledj.jpg

സുന്ദരപുരുഷന്മാർ, കവാടങ്ങൾക്കരികിൽ, കറുത്തകുരിശ്‌, തുപ്പത്തുപ്പ, ചാവൊലി തുടങ്ങിയ കൃതികൾ രചിച്ച കഥാകൃത്തും നോവലിസ്റ്റുമായിരുന്ന പി.എ. ഉത്തമൻ എന്ന പേരിൽ അറിയപ്പെട്ട പി.എ. പുരുഷേത്തമനെയും (1961 ഒക്‌ടോബർ 2-2008 ജൂൺ 10 ),

സ്വന്തമായ18 കവിതാസമഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും,  ഭാരതീയ കവിതകളുടെ ഇഗ്ലീഷ് വിവർത്തനങ്ങളുടെ ആറ് സമാഹാരങ്ങളുടെ പ്രസിദ്ധീകരണം നടത്തുകയും , ഹിന്ദുസ്ഥാൻ ടൈംസിലും, ടൈംസ് ഓഫ് ഇൻഡ്യയിലും കലാനിരൂപകൻ ആയി ജോലി ചെയ്യുകയും ചെയ്ത ഒരു കവിയും, നിരുപകനും, ചിത്രകല നിരുപകനും, ക്യൂ റെറ്ററും ആയിരുന്ന കേശവ് മാലിക്കിനെയും(5 നവംമ്പർ1924 – 10 ജുൺ2014),

കന്നട ഭാഷയിലെ പ്രശസ്തനായ എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും, റോഡ്സ് സ്കോളറും ടെലിവിഷൻ അവതാരകനുമായിരുന്നു ഗിരീ‍ഷ് കർണാഡിനേയും (1938 മേയ് 19 - 2019 ജൂൺ 10). 

പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യയിലെ കൊൽക്കത്തയിലെ പ്രമുഖ സാമൂഹിക പ്രവർത്തകരിൽ ഒരാൾ. ചെറുപ്പത്തിൽ തന്നെ റാം മോഹൻ റോയിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ  ബ്രഹ്മസമാജത്തിൻ്റെ യഥാർത്ഥ ട്രസ്റ്റിമാരിൽ ഒരാളായിരുന്ന രാമനാഥ് ടാഗോർ (26 ഒക്ടോബർ 1801 - 10 ജൂൺ 1877),

nandamuri Untitledj.jpg

1950കളിലെ പുരാണ സിനിമകളിൽ നാരദ് മുനിയായി ആകെ 49 തവണ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടൻ . പിന്നീട്, 1960, 1970, 1980 കളിലെ ജനപ്രിയ ബോളിവുഡ് ചിത്രങ്ങളിൽ വില്ലൻ വേഷം ചെയ്ത

ജീവനേയും (24 ഒക്ടോബർ 1915 - 10 ജൂൺ 1987), 

ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളും  യുദ്ധത്തിൽ  ഒരിക്കലും പരാജയമറിയാത്ത വ്യക്തിയും,  പത്ത്‌ വർഷം കൊണ്ട്‌ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കുകയും   അഡ്രിയാറ്റിക്ക്‌ കടൽ മുതൽ സിന്ധു നദി വരെ തന്റെ സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്ത മാസിഡോണിയയിലെ ഒരു ഗ്രീക്ക് രാജാവായിരുന്ന മഹാനായ അലക്സാണ്ടർ എന്നറിയപ്പെട്ടിരുന്ന അലക്സാണ്ടർ മൂന്നാമനെയും (20/21 ജുലൈ 356-10/11 ജൂൺ 323 ബീ.സി),

പ്രമുഖ ജർമ്മൻ ദൈവശാസ്ത്രജ്ഞനും ക്രിസ്തീയ സഭാചരിത്രകാരനുമായിരുന്ന അഡോൾഫ് വോൺഹാർനാകിനേയും ( 7 മേയ് 1851 - 10 ജൂൺ 1930).

തന്റെ നോവലുകളിലൂടെ മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിത രീതികളെ പുറം ലോകത്തിനു പരിചയപ്പെടുത്തുകയും,1928-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം നേടുകയും ചെയ്ത  സിഗ്രിഡ് ഉൺസെറ്റിനെയും (20മേയ് 1882 – 10 ജൂൺ 1949),

shenoy Untitledj.jpg

1900 ലെ പാരീസ് ഒളിമ്പിക്സിൽ വനിതകൾക്കായുള്ള ഗോൾഫ് മത്സരത്തിൽ ഒളിമ്പിക്സിൽ  47 പോയൻറ്റോടെ ഒന്നാം സ്ഥാനം നേടുകയും, ഏതെങ്കിലും ഒരു ഇനത്തിൽ സമ്മാനം നേടുന്ന ആദ്യ അമേരിക്കൻ വനിതയായ മാർഗരറ്റ് ഇവ്സ് അബ്ബോട്ടിനെയും (1878 ജൂൺ 15-1955 ജൂൺ 10),

ജര്‍മ്മന്‍ നവ സിനിമയുടെ വക്താവും, നാടകകൃത്തും ആയിരുന്നെങ്കിലും ചലച്ചിത്രങ്ങളില്‍ സാഹിത്യമുക്തമായ, ചലച്ചിത്രത്തിന്റെതു മാത്രമായ സൗന്ദര്യശാസ്ത്രം വികസിപ്പിച്ചെടുക്കുകയും, തന്റെ 37 വയസ്സിന്റെ ജീവിതത്തിലെ പതിനഞ്ചു വർഷത്തിനുള്ളിൽ 40 സിനിമകൾ, 2 ടെലിവിഷൻ സീരയലുകൾ, 3 ഷോർട്ട് ഫിലിമുകൾ, 4 വീഡിയൊ പ്രൊഡക്ഷനുകൾ, 24 നാടകങ്ങൾ, 4 റേഡിയൊ നാടകങ്ങൾ,  36 സിനിമാ റോളുകൾ ചെയ്യുകയും ,സിനിമാ .നാടക അഭിനേതാവ്, കഥാകൃത്ത്, സംവിധായകൻ, ഛായാഗ്രാഹകൻ, ഡിസൈനർ, സംഗീത സംവിധായകൻ,  എഡിറ്റർ, നിർമ്മാതാവ്, തിയേറ്റർ മാനേജർ തുടങ്ങി എല്ലാ തുറകളിലും തന്റെ പ്രതിഭ തെളിയിച്ച റെയ്ന വെർന ഫാസ്‌ബൈന്‍ഡറെയും  ( 31,  മെയ് 1945 – 10 ജൂൺ 1982) 

പ്രധാനജന്മദിനങ്ങൾ !!

**********

Urentitledj.jpg

അധ്യാപകൻ, കവി, വിമർശകൻ, പ്രാസംഗികൻ എന്നീ നിലകളിലും,മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ തമിഴ്-മലയാള പൊതുപൂർവ്വ ഘട്ടത്തെ ക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുകയും, സമസ്ത കേരള സാഹിത്യപരിഷത്തിന്റെയും കേരളവര്‍മ്മ കോളേജ്ഇന്റെയും സ്ഥാപകന്മാരില്‍ഒരാളും ആയിരുന്ന  പി. ശങ്കരൻ നമ്പ്യാരെയും(1892 ജൂൺ 10 -1954 മാർച്ച് 2) 

ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വിദേശത്തെ ഉദ്യോഗം അവസാനിപ്പിച്ച് ഇന്ത്യയിലെത്തിയ സ്വാതന്ത്ര്യസമര സേനാനിയും, കെ.പി.സി.സി. പ്രസിഡന്റും,  മുൻ രാഷ്ട്രീയ നേതാവും, സംസ്ഥാന മന്ത്രിയും, മാതൃഭൂമി പത്രാധിപരും,, സാഹിത്യകാരനും ഐക്യകേരള പ്രസ്ഥാനശില്പികളിൽ പ്രമുഖനും ആയിരുന്ന  കെ.എ. ദാമോദര മേനോനെയും (1906 ജൂൺ 10-1980 നവംമ്പർ 1),

കർണാടക - ഹിന്ദുസ്ഥാനി ശൈലികളിൽ ഒരുപോലെ വൈദഗ്ദ്ധ്യം നേടിയ പ്രശസ്തനായ വയലിൻ വിദ്വാന്‍ എം.എസ് ഗോപാലകൃഷ്ണനെയും (10 ജൂൺ 1931 – 3 ജനുവരി 2013),

girish Untitledj.jpg

ഇന്ത്യൻ എക്സ്പ്രസ്സ്, മലയാള മനോരമ, ദ് വീക്ക്, സൺഡേ മെയിൽ, തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങളിൽ വിവിധ കാലങ്ങളിലായി ഉന്നതസ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുള്ള പ്രമുഖനായ പത്രപ്രവർത്തകനും പംക്തികാരനു മായിരുന്ന ടി.വി.ആർ. ഷേണായി യുടെയും  (1941 ജൂൺ 10 - 2018 ഏപ്രിൽ 17),

നൂറ്റമ്പതിലധികം നോവലുകൾ രചിച്ച ഹിന്ദി ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമാ വേദ് പ്രകാശ് ശർമയെയും (1955 ജൂൺ 10-2017 ഫെബ്രുവരി 1)

ഒരു ഇന്ത്യൻ കോടീശ്വരനായ വ്യവസായിയായിരുന്ന ഇന്ത്യൻ കമ്പനിയായ ബജാജ് ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്ന  2001 -ൽ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ  ലഭിച്ച രാഹുൽ ബജാജിനേയും  (10 ജൂൺ 1938 - 12 ഫെബ്രുവരി 2022),

 ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും. തെലുങ്കിലും ഹിന്ദിയിലുമായി ആകെ 51 ചിത്രങ്ങൾ സംവിധാനം ചെയ്ത നിരവധി താരങ്ങളെ തെലുങ്ക് സിനിമയ്ക്ക് പരിചയപ്പെടുത്തിയ കോമഡി ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തനായിരുന്ന അവയിൽ മിക്കതും ബോക്സോഫീസിൽ വിജയിച്ച 2000-ൽ ഇ.വി.വി സിനിമ എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനി സ്ഥാപിച്ച ഇവിവി സത്യനാരായണരേയും  (10 ജൂൺ 1956 - 21 ജനുവരി 2011), 

eye Untitledj.jpg

ഇന്ത്യൻ ആർമിയിലെ ഒരു ജനറൽ ഓഫീസർ. 1962 മുതൽ 1966 വരെ ആറാമത്തെ കരസേനാ മേധാവിയായും 1948 മുതൽ 1949 വരെ ഹൈദരാബാദ് സ്റ്റേറ്റിൻ്റെ മിലിട്ടറി ഗവർണറായും സേവനമനുഷ്ഠിച്ച ജനറൽ ജയന്തോ നാഥ് ചൗധരിയേയും (10 ജൂൺ 1908 - 6 ഏപ്രിൽ 1983),

ചിത്രകലയിൽ നവീനമായ സാമുഹ്യ വിമർശം  ഉൾപ്പെടുത്തിയ പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ച് പെയിന്ററും റിയലിസ്റ്റ് ശൈലിയുടെ മുഖ്യ വക്താവുമായിരുന്ന ഗുസ്താവ് കൂർബെയെയും (10 ജൂൺ 1819 – 31 ഡിസം 1877),

സാഹിത്യത്തിനു നോബൽ പുരസ്കാരവും പുലിറ്റ്സർ പ്രൈസും, നാഷനൽ മെഡൽ ഓഫ് ആർട്ടും, മൂന്നു പ്രാവിശ്യം ഫിക്ഷനുള്ള  നാഷനൽ ബുക്ക് അവാർഡും ലഭിച്ച ഹംമ്പോൾട്ട്സ് ഗിഫ്റ്റ്, സീസ് ദ ഡെ, തുടങ്ങിയ .കൃതികൾ രചിച്ച സോൾ ബെല്ലൊയെയും (10 ജൂൺ 1915 – 5 ഏപ്രിൽ 2005),

ballUntitledj.jpg

ഒരു അമേരിക്കൻ നടിയും ഗായികയും നർത്തകിയുമായിരുന്ന  അന്തർദേശീയ താരപദവിയും നിരൂപക പ്രശംസയും നേടിയ സംഗീതവും നാടകീയവുമായ വേഷങ്ങളിൽ അഭിനേത്രി എന്ന നിലയിൽ; ഒരു റെക്കോർഡിംഗ് ആർട്ടിസ്റ്റായി; കച്ചേരി വേദിയിലും വൈവിധ്യത്തിന് പേരുകേട്ട  ജൂഡി ഗാർലൻഡിനേയും (ജൂൺ 10, 1922 - ജൂൺ 22, 1969) 

ഒരു അമേരിക്കൻ സൗര , പ്ലാസ്മ ഭൗതികശാസ്ത്രജ്ഞനായിരുന്ന യൂജിൻ ന്യൂമാൻ പാർക്കർനേയും 

(ജൂൺ 10, 1927 - മാർച്ച് 15, 2022)

സ്മരിക്കുന്നു.

ചരിത്രത്തിൽ ഇന്ന്…

*********

1246 - നസിറുദ്ദീൻ മുഹമ്മദ് ഷാ ഡൽഹിയുടെ ആദ്യത്തെ ഭരണാധികാരിയായി.

1624  - ഹോളണ്ടും ഫ്രാൻസും തമ്മിലുള്ള സ്പാനിഷ് വിരുദ്ധ ഉടമ്പടി ഒപ്പുവെച്ചത് ഈ ദിവസമാണ്.

1793 - ലോകത്തിലെ ആദ്യത്തെ മൃഗശാല പാരീസിൽ തുറന്നു.

1846 - മെക്സിക്കൻ അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1907  - ചൈനയുടെ സ്വാതന്ത്ര്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാൻ ഫ്രാൻസും ജപ്പാനും തമ്മിൽ ഒരു കരാർ ഒപ്പുവച്ചു.

1931  - നോർവേ കിഴക്കൻ ഗ്രീൻലാൻഡ് കീഴടക്കി.

1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലി ഫ്രാൻസുമായും യുനൈറ്റഡ് കിങ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.

1940  - ഈ ദിവസം നോർവേ നാസികൾക്ക് കീഴടങ്ങി.

1943 - ബോൾ പോയിന്റ് പേനയുടെ പേറ്റന്റ് ഹംഗേറിയൻ പത്ര പ്രവർത്തകനായ ലസ്ളോബീരോ സമ്പാദിച്ചു.

tea Untitledj.jpg

 1944 - രണ്ടാം ലോകമഹായുദ്ധ സമയത്ത്, ഈ ദിവസം ജർമ്മൻ സൈന്യം 218 ഗ്രീക്കുകാരെ കൊന്നു.

1946 - രാജവാഴ്ച അവസാനിച്ചതിനു ശേഷം ഇറ്റലി ഒരു റിപ്പബ്ലിക്കൻ രാഷ്ട്രമായി.

1947 - ആദ്യത്തെ ഓട്ടോമൊബൈൽ സാബ് നിർമ്മിച്ചു.

1949  - നോർവീജിയൻ നോവലിസ്റ്റും ഉപന്യാസകാരനും നോബൽ സമ്മാന ജേതാവുമായ സിഗ്രിഡ് അൻഡ്സെറ്റ് അന്തരിച്ചു .

1957  - ഇസ്രായേലും സിറിയയും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതോടെ 6 ദിവസത്തെ യുദ്ധം അവസാനിച്ചു

1960 - റഷ്യൻ യുദ്ധവിമാനമായ മിഗ് 1960 ൽ നാസിക്കിൽ നിർമ്മാണം ആരംഭിച്ചു.

1967 - വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലും അറബ് രാജ്യങ്ങളുമായി നടന്നുവന്ന ഷഡ് ദിന യുദ്ധത്തിന് അറുതിയായി.

1971 – ചൈനയുടെ 21 വർഷത്തെ വ്യാപാര ഉപരോധം യുഎസ് അവസാനിപ്പിച്ചു.

 1972 - പൂർണമായും എയർ കണ്ടീഷൻഡ് ചെയ്ത കപ്പൽ ഹർഷവർദ്ധൻ മുംബൈയിലെ മർഗോ തുറമുഖത്ത് നിന്ന് കമ്മീഷൻ ചെയ്തു

1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ ഈീ പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.

1986  - ഇന്ത്യ ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് തോൽപ്പിച്ച് ലോർഡ്‌സിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം രേഖപ്പെടുത്തി.

1995 - മ്യാൻമാറിൽ പട്ടാളഭരണകൂടം ആങ്സാൻ സൂകിയെ സ്വതന്ത്രയാക്കി.

1999  - കേരളത്തിൽ കൊച്ചി നഗരത്തിലെ നെടുമ്പാശ്ശേരിയിൽ ഒരു സ്വകാര്യ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു.

2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

 2002 - ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ "കെ-2" ൻ്റെ പേര് പാകിസ്ഥാൻ 'ചോഗോരി' അല്ലെങ്കിൽ 'ഷാഗോരി' എന്നാക്കി മാറ്റി.

2003 - നാസയുടെ മംഗൾയാൻ റോവർ ഈ ദിവസം വിക്ഷേപിച്ചു.

2009 - ഈ ദിവസം രാവിലെ 10.22ന് ഇംഗ്ലീഷ് ഭാഷയ്ക്ക് പത്തുലക്ഷം വാക്കുകൾ തികഞ്ഞു. വെബ് ടു പോയിന്റ് സീറോ എന്ന സാങ്കേതിക പദമാണ് പത്ത് ലക്ഷം തികച്ചത്

2013 - ഇറാഖിലുടനീളം നിരവധി ബോംബുകൾ പൊട്ടിത്തെറിച്ച് 70 പേർ കൊല്ലപ്പെട്ടു

2018 - ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം റാഫേൽ നദാലിന്. റൊളാണ്ട് ഗാരോസിലെ കലാശപ്പോരിൽ ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ കീഴടക്കിയത്. 

2019 - കത്വയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്ക്  ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

2019 - സാമ്പത്തിക അഴിമതി കേസിൽ മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിലായി

2019-ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ സെവൻത് അവന്യൂവിലെ AXA ഇക്വിറ്റബിൾ സെൻ്ററിൽ ഒരു അഗസ്റ്റ A109E പവർ തകർന്നു , കെട്ടിടത്തിൻ്റെ മുകളിൽ തീ പടർന്നു. ഹെലികോപ്റ്ററിൻ്റെ പൈലറ്റ് കൊല്ലപ്പെട്ടു.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment