/sathyam/media/media_files/sxg8QZY8tyZhvTCCdWAK.jpg)
🌅ജ്യോതിർഗ്ഗമയ🌅
1199 എടവം 26
പുണർതം / തൃതീയ
2024 ജൂൺ 9, ഞായർ
തിരുഹൃദയത്തിന്റെ തിരുനാൾ
ഇന്ന്;
- പവിഴ ത്രികോണ ദിനം !
[ Coral Triangle Day ; 2 ദശ ലക്ഷത്തിലധികം മൈൽ സമുദ്ര ഭൂപ്രകൃതിയുള്ള ഈ പ്രദേശം, പവിഴ ത്രികോണം പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്, കൂടാതെ ലോകത്തിലെ പവിഴപ്പുറ്റുകളുടെ 75% ത്തിലധികം ഇനങ്ങളും ഉണ്ട്. പാറകൾ നിർമ്മിക്കുന്ന 600-ലധികം ഇനം പവിഴപ്പുറ്റുകളും 2,000 വ്യത്യസ്ത തരം റീഫ് മത്സ്യങ്ങളും ഈ പ്രദേശത്താണ്.
1950-കൾ മുതൽ, പവിഴപ്പുറ്റുകളുടെ ജനസംഖ്യ പകുതിയായി വെട്ടിക്കുറച്ചതായി ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്, ഇത് പവിഴപ്പുറ്റുകളുടെയും മറ്റ് സമുദ്ര വന്യജീവികളുടെയും ഭയാനകമായ സാഹചര്യം സൃഷ്ടിച്ചു. ആഗോള കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, അമിത മത്സ്യബന്ധനം, പവിഴപ്പുറ്റുകളുടെ ഖനനം, മറ്റ് മനുഷ്യ പ്രവർത്തനങ്ങൾ എന്നിവയാണ് സമുദ്രത്തിൻ്റെ ഈ സുപ്രധാന ഭൂപ്രകൃതിയുടെ നാശത്തിൻ്റെ പ്രധാന കുറ്റവാളികൾ.]
*അന്താരാഷ്ട്ര ആർക്കൈവ്സ് ദിനം !
[Internatinal Arvhives Day ;ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിൻ്റെ അമൂല്യമായ പൈതൃകത്തെ അനുസ്മരിക്കുന്നതാണ് അന്താരാഷ്ട്ര ആർക്കൈവ്സ് ദിനം]
, *ലോക അക്രഡിറ്റേഷൻ ദിനം !
[സാമ്പത്തിക വളർച്ചയിലും പരിസ്ഥിതിയിലും സുസ്ഥിരത എന്ന പ്രമേയത്തോടെയാണ് ഈ വർഷം ലോക അക്രഡിറ്റേഷൻ ദിനം ആഘോഷിക്കുന്നത്]
USA ;
,* ദേശീയ ഭക്ഷണം തയ്യാറാക്കൽ ദിനം !
[ National Meal Prep Day ; ദേശീയ ഭക്ഷണം തയ്യാറാക്കൽ ദിനം മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്നതിൻ്റെ നിരവധി നേട്ടങ്ങൾ ഈ ദിവസം എടുത്തുകാണിക്കുന്നു.]
* ദേശീയ ശിശുദിനം !
[ National Children’s Day ; യുവ തലമുറയുടെ അതിരുകളില്ലാത്ത ഊർജവും ജിജ്ഞാസ നിറഞ്ഞ മനസ്സും പകർച്ചവ്യാധികളും നിറഞ്ഞ ചിരിയും ജീവിതത്തെ ആശ്ചര്യങ്ങളും സാഹസികതകളും നിറഞ്ഞതാക്കുന്നു. അവർ വളരെ ചെറുതും നിസ്സാരവുമായ രീതിയിൽ ആരംഭിക്കുന്നു, പക്ഷേ ചിലപ്പോൾ കണ്ണിമവെട്ടുന്നതുപോലെ തോന്നുന്ന രീതിയിൽ, കുട്ടികൾ വളരുകയും ഭാവി തലമുറകൾക്കായി ലോകത്തെ കൊണ്ടുപോകുന്ന മുതിർന്നവരായി മാറുകയും ചെയ്യുന്നു. ]
* ദേശീയ ഡൊണാൾഡ് ഡക്ക് ദിനം !
[ National Donald Duck Day; ഡോണാൾഡ് ഡക്ക് എന്ന ഹാസ്യ കാർട്ടൂൺ കഥാപാത്രം ആദ്യമായി വെള്ളിത്തിരയിൽ 1934 ൽ വൈറ്റ് ലിറ്റിൽ ഹെൻ എന്ന സിനിമയിൽ പ്രതൃക്ഷപ്പെട്ട ദിനം. ഡൊണാൾഡ് ഡക്ക് ദിനത്തിൽ നിങ്ങളുടെ സ്വന്തം കോപാകുലമായ ആന്തരിക ജലപക്ഷികളെ ആശ്ലേഷിക്കുക, അല്ലെങ്കിൽ അദ്ദേഹം അഭിനയിച്ച ചില ക്ലാസിക് ഡിസ്നി സിനിമകളും പ്രോഗ്രാമുകളും അവതരിപ്പിക്കുക.]
*നാഷണൽ സ്ട്രോബറി റുബാർബ് പൈ ദിനം !
National Strawberry Rhubarb Pie Day !
നാഷണൽ സ്ട്രോബറി റുബാർബ് പൈ ദിനം ;സ്ട്രോബറിയും റുബാർബും
(റുബാർബ് ഒരു പച്ചക്കറിയാണെങ്കിലും, ഇത് പലപ്പോഴും പഴങ്ങളുടെ കൂടെ ഉപയോഗിക്കുന്നു) ചേർത്ത് ഉണ്ടാക്കുന്ന ഒരു ഡെസർട്ട്.
* യുഎസ്എ: ദേശീയ സിനിമാ രാത്രി !
( National Movie Night)
*ദേശീയ ഭക്ഷണം തയ്യാറാക്കൽ ദിനം"
* ഉഗാണ്ട : ദേശീയ വീരന്മാരുടെ ദിനം !
സൗത്ത് അമേരിക്കൻ ഫുട്ബോൾ ദിനം (അർജന്റീന, ബൊളീവിയ, ബ്രസീൽ)
ഇന്നത്തെ മൊഴിമുത്ത്
***********
ജനനമരണമെന്നതിജ്ജനാനാ -
മനുഭവമെന്നതിനിന്തെടോ വിവാദം!
മരണദിവസവും ശിരസ്സിലാക്കി
ദ്ധരണിതലം പ്രവിശന്തി മാനുഷന്മാർ
. [ - കുഞ്ചൻ നമ്പ്യാർ ]
************
വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയും . 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനെ രണ്ടുതവണ പ്രതിനിധീകരിക്കുകയും നിലവിൽ രാജ്യസഭ അംഗവും 2023 ഡിസംബർ 10 മുതൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന മുതിർന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെയും (ജനനം: 1955)
പട്ടാഭിഷേകത്തിലെ എടുത്തു ചാട്ടക്കാരി കല്യാണിയേയും പഞ്ചാബി ഹൗസിലെ ഊമയേയും പ്രണയനിലാവിലെ പ്രണയിനിയേയുമൊക്ക അവതരിപ്പിച്ച് തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത്
നിറഞ്ഞു നിന്നിരുന്ന ഒരു ദക്ഷിണേന്ത്യൻ അഭിനേത്രി, മോഹിനി ക്രിസ്തീന ശ്രീനിവാസൻ എന്ന മഹാലക്ഷ്മിയുടെയും (1974),
കേരളത്തിൽ നിന്നുള്ള ഒരു മദ്ധ്യ, ദീർഘദൂര ഓട്ടക്കാരിയും ദേശീയ, അന്തർദ്ദേശീയ സ്കൂൾ അത് ലറ്റിക് മീറ്റുകളിൽ നിരവധി സ്വർണ മെഡലുകൾ നേടിയിട്ടുമുള്ള പി. യു. ചിത്രയുടെയും (1995),
2009-ൽ ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മ ഭൂഷൺ, 2019- ൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ അവാർഡായ പത്മവിഭൂഷൺ, 2008 ലെ ' ഇക്കണോമിക് ടൈംസ് - ബിസിനസ് ലീഡർ ഓഫ് ദ ഇയർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടുകയും, ഇന്ത്യൻ എഞ്ചിനീയറിംഗ് കമ്പനിയായ ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡിന്റെ ഗ്രൂപ്പ് ചെയർമാൻ, 2018 മുതൽ ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്ന മനുഷ്യസ്‌നേഹിയായ ഇന്ത്യൻ വ്യവസായി എ എം നായിക് എന്നറിയപ്പെടുന്ന അനിൽ മണിഭായ് നായിക് (1942)ന്റേയും,
1976- ൽ ബാംഗ്ലൂർ ആസ്ഥാനമായി സ്ഥാപിതമായ ഒരു അമച്വർ നാടക കമ്പനിയായ സ്പന്ദന തിയേറ്ററിൻ്റെ ക്രിയേറ്റീവ് ഡയറക്ടറും ഇന്ത്യൻ നാടക നടിയും സംവിധായികയും ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റായുമൊക്കെ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ബി ജയശ്രീയുടെയും (1950 ),
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി. എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയും മുൻ പോണ്ടിച്ചേരി ഗവർണറുമായിരുന്ന കിരൺ ബേദിയുടെയും (1949),
16 വയസ്സ്, 11 മാസം, 18 ദിവസം മാത്രം പ്രായമുള്ളപ്പോൾ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരൻ അർജുൻ വാജ്‌പൈയുടേയും (1993),
ഹിന്ദി ചലചിത്ര താരവും അനിൽ കപൂറിന്റെ മകളുമായ സോനം കപൂറിന്റെയും (1985),
കഹൊ ന പ്യാർ ഹൈ, ഗദർ ഏക് പ്രേംഥ, ഭൂൽ ഭുലൈയ്യ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അമീഷ പട്ടേലിന്റെയും (1976),
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ പരമ്പരയിലെ ക്യാപ്റ്റൻ സ്പാരോ, ചാർളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി എന്ന ചിത്രത്തിലെ വില്ലി വോങ്ക തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ജോൺ ക്രിസ്റ്റഫർ '' ജോണി ഡെപിന്റെയും (1963),
'ബ്ലാക്ക് സ്വാൻ' എന്ന ചിത്രത്തിൽ അഭിനയിച്ചതിനു അക്കാഡമി അവാർഡ് അടക്കം ധാരാളം പുരസ്കാരങ്ങൾ ലഭിച്ച ഹോളിവുഡ് അഭിനേത്രിയും മോഡലുമായ നതാലി പോർട്ട്മാന്റെയും ( 1971),
വലം-കൈയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം-കൈയ്യൻ സ്പിന്നറുമായിരുന്ന മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ആൻഡ്രൂ സൈമണ്ട്സിന്റെയും (1975 ) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
**********
മിസ് കുമാരി മ. (1932-1969)
കെ. സി. ലക്ഷ്‌മണൻ മ. (- 2014)
ടി.എസ്. ജോൺ മ. (1939-2016)
NG രംഗ മ. (1900 - 1995)
ബന്ദ ബഹാദുർ മ. (1670-1716)
ധീരേന്ദ്ര ബ്രഹ്മചാരി മ. (1924-1994)
എം.എഫ് ഹുസൈൻ മ. (1915 -2011)
ഹേമന്ദ് കനിത്‌കർ മ. (1942-2015 )
രാജ് ഖോസ്‌ല മ. (1925-1991)
ബന്ദ സിംഗ് ബഹാദുർ മ.(1670-1716)
നീറൊ ചക്രവർത്തി മ. ( 37 AD- 68 AD)
വിശുദ്ധ എഫ്രേം മ. (306- 373)
അന്ന അറ്റ്‌കിൻസ് മ. (1799-1871 )
ചാൾസ് ഡിക്കൻസ് മ. (1812-1870)
ജോൺ ക്രീസേ മ. (1908-1973)
യാൻ ടിൻബർജെൻ മ. (1903-1994)
നന്ദിനി സത്പതി ജ. (1931-2006)
തെലങ്കാന ശകുന്തള ജ. (1951-2014)
മഹാനായ പീറ്റർ ഒന്നാമൻ ജ. (1672-1725)
ജോർജ് സ്‌റ്റീഫെൻസൻ ജ. (1781-1848 )
ബെർട്ടെ ഫോൺ സുദ്നാ ജ. (1843-1914)
അന്ന അറ്റ്‌കിൻസ് മ. (1799-1871)
ഹെൻറി ഹാലറ്റ് ഡേൽ ജ. (1875 -1968)
റോബര്‍ട്ട് മക്നമാറ ജ. (1916-2009)
എറിക് ഹോബ്സ്ബാം ജ. (1917-2012)
കാൾ ലുഡ്‌വിഗ് ബ്ല്യൂം ജ. (1796-1862)
- സ്മരണകൾ !!!
*******
* പ്രധാനചരമദിനങ്ങൾ!!!
നല്ല തങ്ക, പാടാത്ത പൈങ്കിളി, നവലോകം,നീലക്കുയിൽ തുടങ്ങി 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന മിസ് കുമാരിയെയും (1932 ജൂൺ 1-1969 ജൂൺ 9 ),
പൂരക്കളി ആചാര്യനും ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായിരുന്ന കെ.സി. ലക്ഷ്‌മണനെയും (- ജൂൺ 9, 2014),
കേരള കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളും അതിന്റെ ചെയർമാനുമായിരുന്ന ടി എസ് ജോൺനേയും (ഒക്‌ടോബർ 21, 1939 - ജൂൺ 9, 2016).
അൻപത് വർഷത്തെ സേവനവുമായി പാർലമെൻ്റേറിയൻ എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ പാർലമെൻ്റേറിയൻ, മുൻ നേതാവ്, ക്ലാസിക്കൽ ലിബറൽ, സ്വതന്ത്ര പാർട്ടിയുടെ സ്ഥാപക പ്രസിഡൻ്റ്. ഇന്ത്യൻ കർഷക പ്രസ്ഥാനത്തിൻ്റെ പിതാവ്, എന്നിങ്ങനെ അറിയപ്പെടുകയും ഒപ്പം ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്ന NG രംഗയേയും (7 നവംബർ 1900 - 9 ജൂൺ 1995),
ഗുരു ഗോവിന്ദ് സിംഹിന്റെ മുഗളന്മാരോട് വിജയകരമായി യുദ്ധം ചെയ്യുകയും ബാറ്റിൽ ഓഫ് ചപ്പർചിരിയിൽ വച്ച് ഗോവിന്ദ് സിംഗിന്റെ മക്കളുടെ രക്തസാക്ഷിത്വത്തിനു കാരണക്കാരായ ഗവർണർ വസീർ ഖാനെയും, ദിവാൻ സുച്ചാനന്ദിനെയും സിഖുകാരുടെ സേന നയിച്ച് കൊല്ലുകയും ചെയ്ത ലച്ച് മൻദാസ് എന്നും മാധോദാസ് എന്നും പുർവാശ്രമത്തിൽ പേരുണ്ടായിരുന്ന ബന്ദ സിംഗ് ബഹാദുറിനെയും(27 October 1670 – 9 June 1716) ,
ഇന്ദിരാഗാന്ധിയുടെ യോഗാധ്യാപകൻ എന്ന നിലയിൽ പ്രശസ്തനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിലും പുത്രൻ സഞ്ജയ് ഗാന്ധിയിലും ഉള്ള സ്വാധീനം കാരണം അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന അധികാര കേന്ദ്രമാകുകയും ഈ ദു:സ്വാധീനത്താൽ ഇന്ത്യൻറാസ്പുട്ടിൻ എന്നും വിളിക്കപ്പെട്ടിരുന്ന സ്വാമി ധീരേന്ദ്ര ബ്രഹ്മചാരിയെയും (12 ഫെബ്രുവരി 1924 – 9 ജൂൺ 1994),
സിനിമാ പരസ്യങ്ങൾ വരച്ച് തന്റെ ജീവിതം ആരംഭിക്കുകയും പിൽക്കാലത്ത് ലോകം മുഴുവൻ അറിയുന്ന ഇന്ത്യയിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന ചിത്രകാരനായി മാറുകയും ചെയ്ത പ്രശസ്തനായ ആധുനികചിത്രകാരനായിരുന്ന മഖ്‌ബൂൽ ഫിദാ ഹുസൈനിനെയും (സെപ്റ്റംബർ 17, 1915 - ജൂൺ 9, 2011)
ഋഷികേശ് കനിത്കറുടെ അച്ഛനും, ആഭ്യന്തര ക്രിക്കറ്റിൽ ഒന്നര പതിറ്റാണ്ട് രണ്ട് ടെസ്റ്റുകളടക്കം 87 മാച്ചുകളിൽ കളിച്ചിട്ടുള്ള ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ബാറ്റ്സ്മാനായിരുന്ന ഹേമന്ദ് കനിത്‌കറിനെയും (8 ഡിസംബർ 1942 - 9 ജൂൺ 2015 ),
1950 മുതൽ 1980 വരെ ഹിന്ദി സിനിമകളിലെ മുൻനിര സംവിധായകരിലും നിർമ്മാതാക്കളിലും തിരക്കഥാകൃത്തുക്കളിൽ ഒരാളും (1964), മേരാസായ (1966), ദോസ്താന (1980), മെയിൻ തുളസി തേരെ അംഗൻ കി (1978) എന്നീ സിനിമകളിലൂടെ മികച്ച ചലച്ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടുകയും ചെയ്ത രാജ് ഖോസ്‌ലയേയും (31 മെയ് 1925 - 9 ജൂൺ 1991),
ജുലിയൊ ക്ലൌഡിയൻ പരമ്പരയി ലെ അവസാനത്തെ റോമൻ രാജാവും രാജകൊട്ടാരങ്ങൾ പണിയാൻ വേണ്ടി റോംനഗരത്തിന്റെ വൻഭാഗവും കത്തിച്ചു എന്ന് ആരോപിക്കപ്പെട്ട നീറൊ ക്ലൌഡിയസ് സീസർ അഗസ്റ്റസ് ജർമാനികസ് എന്ന നീറൊ ചക്രവർത്തി യെയും ( 15 ഡിസംബർ 37 AD– 9 ജൂൺ 68 AD),
പരിശുദ്ധാത്മാവിന്റെ വീണ (Harp of the Holy Spirit) എന്ന് വിശേഷിപ്പിക്കപ്പെട്ട സുറിയാനിക്രിസ്തീയപാരമ്പര്യത്തിലെ ഏറെ മാനിക്കപ്പെടുന്ന ഘടകങ്ങളിലൊന്നായ ഭക്തിഗാനങ്ങൾ രചിക്കുകയും ഗ്രീക്ക് ഭാഷയിലെ ഭക്തിഗീതങ്ങൾക്ക് പോലും അവ പ്രചോദനമാകുകയും ചെയ്ത വേദപുസ്തകവ്യാഖ്യാതാവും 'വേദവ്യതിചലങ്ങളുടെ' വിമർശകനും സുറിയാനി സഭാപിതാക്കൻമാരിൽ പ്രശസ്തനായ ഗ്രന്ഥകാരനും മതപണ്ഡിതനുമായിരുന്ന സിറിയാക്കാരൻ അപ്രേം (Ephrem the Syrian) എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധ അപ്രേമിനെയും (306- 9 ജൂൺ 373),
ബന്ദ ബഹദൂർ, ലച്മൻ ദാസ്, മദോ ദാസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സിക്ക് മിലിട്ടറി കമാന്റർ ആയ ബന്ദ സിങ് ബഹദുർനേയും(ലച്മൻ ദേവ്) (1670-1716 ജൂൺ 9)
ആദ്യമായി ഫോട്ടോഗ്രാഫുകൾ എടുത്ത വനിതയും ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തിയും ആയിരുന്ന ഇംഗ്ലീഷ്കാരിയായ സസ്യശാസ്ത്രജ്ഞ അന്ന അറ്റ്‌കിൻസിനെയും ( 16 മാർച്ച് 1799 – 9 ജൂൺ 1871 )
പിക്വിക് പേപ്പേഴ്സ് , ഒളിവർ ട്വിസ്റ്റ്, നിക്കോലാസ് നിക്കിൾബി , എ ക്രിസ്മസ് കരോൾ, ഡേവിഡ് കോപ്പർഫീൽഡ് , ബ്ലീക് ഹൗസ് , ഹാർഡ് റ്റൈംസ്,എ റ്റെയിൽ ഒഫ് ടു സിറ്റീസ് , ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ് തുടങ്ങിയ കൃതികള്‍ രചിച്ച വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്ന ചാൾസ് ജോൺ ഹഫാം ഡിക്കൻസ് എന്ന ചാൾസ് ഡിക്കൻസിനെയും (ഫെബ്രുവരി 7 1812 - ജൂൺ 9 1870),
28 ഓളം തുലിക നാമങ്ങൾ ഉപയോഗിച്ച്, 600ൽ കൂടുതൽ ശാസ്ത്രനോവലുകളും കുറ്റാന്വേഷണ കഥകളും രചിച്ച ജോൺ ക്രീസേയെയും (17 സെപ്റ്റംബർ 1908 - 9 ജൂൺ 1973) ,
ഇംഗ്ലീഷ്കാരിയായ സസ്യ ശാസ്ത്രജ്ഞയും ഫോട്ടോഗ്രാഫറും ആയിരുന്ന ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തിയായ അന്ന അറ്റ്‌കിൻസിനേയും (16 മാർച്ച് 1799 - 9 ജൂൺ 1871)
. **********
1672 - റഷ്യയിലെ പീറ്റർ ഒന്നാമൻ റഷ്യയുടെയും പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെയും രാജാവായിരുന്നു മഹാനായ പീറ്റർ ഒന്നാമൻ എന്ന പേരിൽ അറിയപ്പെടുന്ന പ്യോട്ടർ അലക്സെയേവിച്ച് റൊമാനോവ് (മരണം. 1725)
1781 - ജോർജ് സ്‌റ്റീഫെൻസൻ, ഇംഗ്‌ളണ്ടിലെ മെക്കാനിക്കൽ എന്ജിനീയർ (മരണം. 1848)
1843 - ബർത്താ വോൺ സുട്ട്ണർ, സമാധാനപ്രവർത്തക, നോവലിസ്റ്റ് (മരണം. 1914)
1915 - ലെസ് പോൾ, അമേരിക്കൻ ഗിറ്റാറിസ്റ്റ് (മരണം. 2009)
2022 - മാറ്റ് സിമ്മർമാൻ, കനേഡിയൻ നടൻ.(ജനനം. 1915)
* പ്രധാനജന്മദിനങ്ങൾ !!
ഗണിതശാസ്ത്രത്തിന്റെയും സ്ഥിതിവിവരക്കണക്കിന്റെയും സാധ്യതകൾ ഉപയോഗിക്കുന്ന 'ഇക്കണോമെട്രിക്സ്' എന്ന സാമ്പത്തിക ശാസ്ത്രശാഖയുടെ വളർച്ചയിൽ ഗണനീയമായ താത്ത്വികസംഭാവനകൾ നൽകുകയും സാമ്പത്തികശാസ്ത്രത്തിലെ പ്രഥമ നോബൽ സമ്മാനത്തിന് റാഗ്നർ ഫ്രീഷ്ചനോടൊപ്പം അർഹനാകുകയും ചെയ്ത യാൻ ടിൻബർജെനിനെയും (1903 ഏപ്രിൽ 12- ജൂൺ 9, 1994),
ഒറീസ്സയിലെ ഉരുക്കു വനിത' എന്ന് അറിയപ്പെടുന്നവരും, സ്വതന്ത്ര ഭാരതത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയും ഒറിയ സാഹിത്യത്തിലെ അതികായനായ പദ്മഭൂഷൺ കാളിന്ദി ചരൺ പാണിഗ്രാഹിയുടെ മൂത്തമകളും ഒടിയ യിലെ പ്രമുഖ സാഹിത്യകാരിയും ആയിരുന്ന നന്ദിനി സത്പതിയെയും ( 9 ജൂൺ 1931 - 4 ഓഗസ്റ്റ് 2006)
ഓസെ രാമുലമ്മ, നൂവു നേനു, ഒക്കടു തുടങ്ങിയ ചിത്രങ്ങളിൽ ഹാസ്യവും ക്രൂരവും ആയ കഥാപാത്രങ്ങൾ വിജയകരമായി അവതരിപ്പിക്കുകയും ടി വി സീരിയലുകളിലും തമിഴ് സിനിമയിലും (സ്വർണ്ണക്ക എന്ന പേരിൽ ) അഭിനയിക്കുകയും രായൽ സീമ / തെലങ്കാന ചുവയുള്ള തെലുങ്കു ഭാഷയിൽ സംസാരിക്കുന്നതിൽ പ്രഗൽഭയും ആയിരുന്ന രവീന എന്ന തെലങ്കാന ശകുന്തളയെയും (9 ജൂൺ1951 – 14ജൂൺ 2014),
ആധുനികവത്കരണത്തിന്റെയും സാമ്രാജ്യവികസനത്തിന്റെയും നയങ്ങൾ വഴി റഷ്യയെ മുന്നൂറു കോടി എക്കർ വിസ്തൃതിയുള്ള റഷ്യൻ സാമ്രാജ്യമാക്കി മാറ്റുകയും, ജെയിംസ് ക്രാക്രാഫ്റ്റ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ മദ്ധ്യകാലഘട്ടത്തെ രാഷ്ട്രീയ സാമൂഹ്യവ്യവസ്ഥകൾ മാറ്റുകവഴി ആധുനികവും ശാസ്ത്രാധിഷ്ടിതവും, യൂറോപ്പിന്റെ മാതൃകയിലുള്ളതും, യുക്ത്യാ ധിഷ്ടിതവുമായ ഭരണസംവിധാനം കൊണ്ടുവരുകയും ചെയ്ത റഷ്യയുടെയും പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെയും രാജാവായിരുന്ന മഹാനായ പീറ്റർ ഒന്നാമൻ എന്ന പേരിൽ അറിയപ്പെടുന്ന പ്യോട്ടർ അലക്സെയേവിച്ച് റൊമാനോവിനെയും (ജൂൺ 9 1672 - ഫെബ്രുവരി 8 ,1725),
റെയിൽവെയുടെ പിതാവ് എന്നറിയപ്പെടുന്ന വൃക്തിയും ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ആദ്യമായി റയിൽപാത നിർമ്മിക്കുകയും റോക്കറ്റ് എന്ന ആവിശക്തി കൊണ്ട് ഓടുന്ന ഇൻജിൻ ഓടിക്കുകയും ചെയ്ത ജോർജ് സ്‌റ്റീഫെൻസണിനെയും (1781 ജൂൺ 9-1848 ആഗസ്റ്റ് 12 )
ആയുധങ്ങൾ അടിയറ പറയൂ എന്ന നോവൽ പ്രസിദ്ധ നോവൽ രചിച്ച ലോകപ്രശസ്ത സമാധാന പ്രവർത്തകയും, നോവലിസ്റ്റും, സമാധാനത്തിനുള്ള നോബൽ സമ്മാനം (1905) നേടിയ ആദ്യ വനിതയും ആയ ബർത്താ വോൺ സുട്ട്ണ റെയും (1843 ജൂൺ 9-1914 ജൂൺ 21 )
യു.എസ്. ഭിഷഗ്വരനായ ഓട്ടോ ലെവിയുമായി ചേർന്ന് നാഡീ ആവേഗങ്ങളുടെ പ്രേഷണത്തെക്കുറിച്ചു നടത്തിയ പഠനങ്ങൾക്ക് 1936-ൽ ഇരുവർക്കും നോബൽ സമ്മാനം ലഭിച്ചു
നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായിരുന്നു ഹെന്റി ഹാലറ്റ് ഡേലിനെയും (1875 ജൂൺ 9 - 1968 ജൂലൈ 23),
ഒരു ബിസിനസ്സ് എക്സിക്യൂട്ടിവും ഫോർഡ് കംമ്പനിയുടെ പ്രസിഡൻറും, ജോൺ എഫ് കെന്നഡിയുടെയും ലിൻ ഡൻ ജോൺസണിന്റെയും പ്രതിരോധ സെക്രട്ടറിയും, വിയറ്റ്നാം യുദ്ധത്തിന്റെ ശില്‍പിയും, വേൾഡ്ബാങ്ക് പ്രസിഡന്റും ആയിരുന്ന റോബര്‍ട്ട് മക്നമാറ (ജൂൺ 9, 1916 - ജൂലൈ 6, 2009)
'കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാന ചിന്തകരിൽ ഒരാളും, മാർക്‌സിസ്റ്റ് ദർശനത്തിലൂടെ ലോകചരിത്രത്തെ വിശകലനം ചെയ്യുകയും, കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയെ കമ്യൂണിസ്റ്റ് ആശയങ്ങളുടെ തകർച്ചയായി വ്യാഖ്യാനിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും, അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീകരവിരുദ്ധ യുദ്ധത്തെ ശക്തമായി വിമർശിക്കുകയും, ലോകത്തെ കോളനിയാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്ത വിഖ്യാതനായ ബ്രിട്ടീഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്ന എറിക് ഹോബ്സ്ബാമിനെയും (9 ജൂൺ 1917 – 1 ഒക്ടോബർ 2012)
ഇംഗ്ലീഷ്കാരിയായ സസ്യ ശാസ്ത്രജ്ഞയും ഫോട്ടോഗ്രാഫറും ആയിരുന്നു. ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തി അന്ന അറ്റ്‌കിൻസിനേയും (16 മാർച്ച് 1799 -9 ജൂൺ 1871) ഓർമ്മിക്കുന്നു.
. *******
9 ജൂൺ 1946 - സ്കോട്ടിഷ് നോവലിസ്റ്റും നോബൽ സമ്മാന ജേതാവുമായ ജെയിംസ് കെൽമാൻ ജനിച്ചു.
9 ജൂൺ 1962 - അമേരിക്കൻ എഴുത്തുകാരനും ബുക്കർ പ്രൈസ് ജേതാവുമായ പോൾ ബീറ്റി ജനിച്ചു.
9 ജൂൺ 1875 - ഇംഗ്ലീഷ് ഫാർമക്കോളജിസ്റ്റും നോബൽ സമ്മാന ജേതാവുമായ ഹെൻറി ഹാലെറ്റ് ഡെയ്ൽ ജനിച്ചു.
ചരിത്രത്തിൽ ഇന്ന്…
*********
എഡി 68- ഈ ദിവസം, റോമൻ ചക്രവർത്തി നീറോ ആത്മഹത്യ ചെയ്തു, ഇത് റോമൻ സാമ്രാജ്യത്തിന് അഗാധമായ പ്രത്യാഘാതങ്ങളുണ്ടാക്കി.
721-ൽ അക്വിറ്റൈനിലെ ഒഡോ ടൗലൂസ് യുദ്ധത്തിൽ ഉമയ്യദ് മുസ്ലീം സൈന്യത്തെ പരാജയപ്പെടുത്തി, ഇത് ഫ്രാങ്കിഷ് പ്രദേശങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നു.
1549-ലേക്ക് അതിവേഗം മുന്നോട്ട്, ഇംഗ്ലണ്ടിലും അതിനപ്പുറവും ക്രിസ്തുമതത്തിൻ്റെ ആചാരത്തെ സ്വാധീനിച്ചുകൊണ്ട്, ചർച്ച് ഓഫ് ഇംഗ്ലണ്ട്, ബുക്ക് ഓഫ് കോമൺ പ്രെയർ സ്വീകരിച്ചു.
1659 - ദാദറിലെ ബലൂചി തലവൻ ജീവൻ ഖാൻ മുഗൾ രാജകുമാരൻ ദാരാ ഷിക്കോയെ വഞ്ചനാപരമായി ഔറംഗസീബിന് കൈമാറി.
1720 - സ്വീഡനും ഡെന്മാർക്കും തമ്മിൽ മൂന്നാമത്തെ സ്റ്റോക്ക്ഹോം ഉടമ്പടി ഒപ്പുവച്ചു.
1815 - നെപ്പോളിയൻ യുദ്ധങ്ങൾക്ക് ശേഷം യൂറോപ്പിൻ്റെ ഭൗമരാഷ്ട്രീയ ഭൂപ്രകൃതിയെ പുനർനിർമ്മിച്ചുകൊണ്ട് വിയന്നയിലെ കോൺഗ്രസ് സമാപിച്ചു. കൂടാതെ,
1815 - ഫ്രഞ്ച് അധിനിവേശത്തിൽ നിന്ന് ലക്സംബർഗ് സ്വതന്ത്രമായി.
1870 - ഇംഗ്ലീഷ് എഴുത്തുകാരനും സാമൂഹിക വിമർശകനുമായ ചാൾസ് ഡിക്കൻസ് അന്തരിച്ചു
1875 - ഇംഗ്ലീഷ് ഫാർമക്കോളജിസ്റ്റും നോബൽ സമ്മാന ജേതാവുമായ ഹെൻറി ഹാലെറ്റ് ഡെയ്ൽ ജനിച്ചു
1923 - പട്ടാള അട്ടിമറിയിലൂടെ ബൾഗേറിയയിൽ സൈന്യം അധികാരം പിടിച്ചെടുത്തു.
1934 - വാൾട്ട് ഡിസ്നിയുടെ ഡൊണാൾഡ് ഡക്ക് എന്ന കാർട്ടൂൺ കഥാപാത്രം പുറത്തിറങ്ങി.
1931 - ഡൊണാൾഡ് ഡക്ക് കാർട്ടൂൺ ആദ്യമായി പ്രദർശിപ്പിച്ചത് ഈ ദിവസമാണ്.
1940 - രണ്ടാം ലോകമഹായുദ്ധസമയത്ത് നോർവേ ജർമ്മനിക്ക് കീഴടങ്ങി.
1945 - ഓസ്‌ട്രേലിയൻ സൈന്യം ബ്രൂണെ ഉൾക്കടലിലെ നോർത്ത് ബോർണിയോ മേഖലയിൽ പ്രവേശിച്ചു.
1959 - ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ആദ്യ മുങ്ങിക്കപ്പൽ യു.എസ്.എസ്. ജോർജ് വാഷിങ്ടൻ പുറത്തിറങ്ങി.
1964 - ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു..
1973 - കുതിരപ്പന്തയത്തിൽ, സെക്രട്ടേറിയറ്റ് യുഎസ് ട്രിപ്പിൾ കിരീടം നേടി.
1975 - ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം സംപ്രേക്ഷണം ചെയ്യാൻ തുടങ്ങി.
1977 - ഗ്രേറ്റ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ രജതജൂബിലി ആഘോഷിച്ചു. ഈ സംഭവങ്ങൾ, മറ്റുള്ളവയിൽ, വ്യത്യസ്ത കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും ഈ തീയതി വഹിക്കുന്ന ചരിത്രപരമായ പ്രാധാന്യത്തിൻ്റെ വ്യാപ്തി കാണിക്കുന്നു
1978 - ജെൻ ഹാഡ്ഫീൽഡ് , ഒരു ബ്രിട്ടീഷ് കവിയും വിഷ്വൽ ആർട്ടിസ്റ്റുമാണ്, ജനിച്ചു.
1979 - ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ലൂണ പാർക്കിൽ നടന്ന ഗോസ്റ്റ് ട്രെയിൻ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു.
1981 - ഡേവിയുടെ സബ് മറൈൻ എസ്കേയ്പ് അപ്പാരറ്റസ് ഉപയോഗിച്ച് കടലിൽ മുങ്ങിയ ബ്രിട്ടീഷ് കപ്പലിൽ നിന്ന് ആറു പേരെ രക്ഷപ്പെടുത്തി.
1986 - ഇന്ത്യയിലെ ആദ്യത്തെ എയ്ഡ്സ് മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു.
1994 - ഒരു ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജാൻ ടിൻബർഗൻ അന്തരിച്ചു.
1999 - കൊസോവോ യുദ്ധം: ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവിയയും നാറ്റോയും സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.
2001 - ലിയാണ്ടർ പേസ്-മഹേഷ് ഭൂപതി ജോഡി ഫ്രഞ്ച് ഓപ്പണിൻ്റെ ഡബിൾസ് കിരീടം നേടി.
2008 - കേന്ദ്ര ഭരണ പ്രദേശ ഭരണം 2008ൽ ചണ്ഡീഗഢിനെ പുകയില വിമുക്തമായി പ്രഖ്യാപിച്ചു.
2009 - പാകിസ്ഥാനിലെ പെഷവാറിലെ ഒരു ഹോട്ടലിൽ ഒരു സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2010 - കാന്തഹാറിലെ അർഗന്ദാബിൽ നടന്ന ഒരു വിവാഹ പാർട്ടിയിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2018 - ഒഡീഷയിലെ കട്ടക്ക് ജില്ലയിൽ രണ്ട് സി എൻ ജി (Compressed Natural Gas - CNG) സ്റ്റേഷനുകൾ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു.
2022 - നാസ, അജ്ഞാത ആകാശ പ്രതിഭാസങ്ങളിൽ (യുഎപി) ശ്രദ്ധ കേന്ദ്രീകരിച്ച് യുഎഫ്‌ഒകളിൽ ഗവേഷണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '