ഇന്ന് മാര്‍ച്ച് 26: ബംഗ്ലാദേശ് ദേശീയ ദിനം: ലാലു അലക്‌സിന്റെയും പ്രകാശ് രാജിന്റെയും ജന്മദിനം: ഗുരു അമര്‍ദാസ് മൂന്നാം സിഖ് ഗുരുവായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
march 26 Untiitled.jpg

 🌅ജ്യോതിർഗ്ഗമയ🌅
.                       
1199  മീനം 13
അത്തം  / പ്രതിപദം
2024, മാർച്ച് 26, ചൊവ്വ

Advertisment

ഇന്ന്;
* ബംഗ്ലാദേശ് : ദേശീയ ദിനം/ സ്വാതന്ത്ര്യ ദിനം !
[ 1971 ൽ ഇന്നേ ദിവസമാണ് ബംഗ്ലാദേശ് വിമോചന യുദ്ധം അവസാനിച്ച് കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്ന പേരിൽ പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്.]

kunjunniUntiitled

* അപസ്മാര (Epilepsy) ബോധവൽക്കരണ ദിനം !
[Purple day for epilepsy ;  അപസ്മാരത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ഗ്രാസ് റൂട്ട് ശ്രമമാണ് പർപ്പിൾ ഡേ. ]

മാലി: രക്ത സാക്ഷി ദിനം/ജനാധിപത്യ ദിനം !           
കാനഡ / അമേരിക്ക :ധൂമ്രവർണ്ണ(Purple) ദിനം.!

  • നല്ല മുടി  ദിനം !
    [Good Hair Day ; ആരോഗ്യമുള്ള മുടി സന്തോഷമുള്ള മുടിയാണ്! നിങ്ങളുടെ ലോക്കുകൾക്ക് അവർ അർഹിക്കുന്ന സ്നേഹം നൽകുക, അത് നിങ്ങളുടെ ആത്മവിശ്വാസത്തിലും ശൈലിയിലും ഉണ്ടാക്കുന്ന വ്യത്യാസം കാണുക]
  • mahadevi Untiitled.jpg

* ദേശീയ ചീര ദിനം !
[National Spinach Day
 ഈ ഇലക്കറിയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു.  ചീര ആസ്വദിക്കാൻ കഴിയുന്ന നിരവധി സ്വാദിഷ്ടമായ വഴികൾ മാത്രമല്ല, അത് നിങ്ങൾക്ക് അവിശ്വസനീയമാംവിധം നല്ലതാണ് ]

* നിങ്ങളുടെ സ്വന്തം അവധി ദിനം ഉണ്ടാക്കുക !
[Make Up Your Own Holiday Day
പ്രത്യേക അവസരങ്ങൾ ഉണ്ടാക്കുക, ജീവിതത്തിൻ്റെ ദിനചര്യയിൽ അതുല്യമായ ട്വിസ്റ്റുകൾ ചേർക്കുക, ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ ആഘോഷിക്കുക - അതാണ് അവധിദിനങ്ങൾ സൃഷ്ടിക്കുന്ന കല]

  • ദേശീയ നൗഗട്ട്  ദിനം !
  • qUntiitled.jpg
    [National Nougat Day
     മധുരപലഹാരങ്ങൾക്ക് ഒരു രുചികരമായ കൂട്ടിച്ചേർക്കൽ!]
                  
        ഇന്നത്തെ മൊഴിമുത്തുകൾ
        **************
    ''ഒറ്റ്യ്ക്ക് നില്ക്കുന്ന കുന്നിന്റെ സൗന്ദര്യം പത്തിരട്ടിയാം
    ഒറ്റയ്ക്ക് നില്ക്കുന്ന പെണ്ണിന്റെ സൗന്ദര്യം നൂറിരട്ടിയാം''

''ഓർക്കേണ്ടത് മറക്കരുത്
മറക്കേണ്ടത് ഓർക്കരുത്''

''കേട്ടപ്പോൾ കാണാൻ തോന്നി
കണ്ടപ്പോൾ കെട്ടാൻ തോന്നി
കെട്ടിയപ്പോൾ , കഷ്ടം പെട്ടുപൊയെന്നും തോന്നി
തോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി''

jhonson Untiitled.jpg

''ജോലിതന്നെ സുഖമെന്നു നിനക്കുന്നോൻ സുഖിക്കുന്നു
സുഖിക്കുവാൻ ജോലി ചെയ് വോൻ ദു:ഖിച്ചിടുന്നു''

''ജീവിതം എന്താണ് എന്തിനാണ് എന്നറിയാതെയാണ് മിക്കവരും ജീവിക്കുന്നത്''

.     [ -കുഞ്ഞുണ്ണിമാഷ് ]
     **********
നുറിൽപരം സിനിമകളിൽ വില്ലനായും സ്വഭാവനടനായും അഭിനയിച്ചിട്ടുള്ള അറിയപ്പെടുന്ന അഭിനേതാവായ ലാലു അലക്സിന്റെയും (1954),

നിരവതി വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അപൂർവ്വം ചില നടന്മാരിൽ ഒരാളായ , കന്നട, തമിഴ്, മലയാളം, ഹിന്ദി, തെലുഗു എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ച 'ഇരുവർ' (1998) എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആദ്യ ദേശീയ പുരസ്ക്കാരം ലഭിച്ച പ്രകാശ് രാജിൻ്റെയും (1965) ,

യുവചലച്ചിത്രതാരവും ഡാന്‍സറുമായ നീരജ് മാധവിൻ്റെയും (1990),

യാസിർ അറഫാത്തിന്റെ പിൻഗാമിയും, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ  ചെയർമാനും പലസ്തീന്റെ പ്രസിഡന്റുമായ മഹമൂദ് അബ്ബാസിന്റെയും (1935),

ഗൂഗിൾഇന്റർനെറ്റ് സേർച്ച് എഞ്ചിന്റെ കണ്ടുപിടുത്തക്കാരിൽ ഒരാളും, ഗൂഗിൾ കോർപ്പറേഷന്റെ മുൻ അമരക്കാരനും  മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന്റെ സിഇഒയുമായ
ലോറൻസ് എഡ്വേ‌ർഡ് ലാറി പേജിന്റെയും (1973),

nairUntiitled.jpg

ഓസ്ട്രേലിയയിൽ നടന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന   ഉന്മുക്ത് ചന്ദിന്റെയും (1993)ജന്മദിനം.

ഇന്നത്തെ സ്മരണ … !!!
*********
ടി.വി. തോമസ്, മ. (1910 - 1977)
കുഞ്ഞുണ്ണിമാഷ്, മ. (1927 - 2006)
സി.വി വാസുദേവഭട്ടതിരി, മ. (1920 - 2008)
ഡോ. പി.കെ.രാഘവവാര്യർ,മ(1921 -2011),
സുകുമാരി, മ. (1940 - 2013 )
ആലപ്പി കാർത്തികേയൻ, മ. (2014 )
 എ.കെ. രവീന്ദ്രനാഥ്, മ. ( 2015 ) 
സിറിൽ  ഡാർലിങ്ടൺ, മ. (1903 -1981)
അഹമ്മദ് സെക്കൂ ടൂറെ, മ. (1922 - 1984)
ഡേവിഡ് പക്കാർഡ്, മ. (1912 -1996)
മാർ ദിൻഹാ നാലാമൻ, മ. (1935 – 2015)

വി.ടി. ഭട്ടതിരിപ്പാട്, ജ. (1896 -1982)
ഡോ.എസ്.കെ. നായർ, ജ. (1917 -1984)
തഴവാ കേശവൻ, ജ. (1903 –  1969)
ജോൺസൺ, ജ. (1953 – 2011)
മഹാദേവി വർമ്മ ജ( 1907-1987 )
ക്രിസ്ത്യൻ ബി. അൻഫിൻസെൻ, ജ. (1916 –1995) 
ജെറാൾഡ് ഡ്യൂ മോറിയർ, ജ. (1873 -1934 )
റോബർട്ട് ഫ്രോസ്റ്റ് ജ(1874 –1963)

ചരിത്രത്തിൽ ഇന്ന് …
*********
1552 - ഗുരു അമർദാസ്  മൂന്നാം  സിഖ്  ഗുരുവായി.

tv thomas Untiitled.jpg

1812- വെനസ്വലയിലെ കാരക്കസ് നഗരം തകർത്ത 7.7 റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ ഭൂകമ്പം.. 20000 മരണം

1872- Fire Extinguisher ന്റെ പേറ്റന്റ് തോമസ് ജെ. മാർട്ടിൻ കരസ്ഥമാക്കി..

1885- ഈസ്റ്റ്മാൻ കമ്പനി, ലോകത്തെ ആദ്യ വാണിജ്യ ചലച്ചിത്രം നിർമിച്ചു…

1931- ബ്രിട്ടീഷ് ഇന്ത്യയുടെ ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റി..

1934 - ചന്ദ്രിക ദിനപത്രം തുടക്കം

1953 - ജോനസ് സാൽക്   ആദ്യ  പോളിയോ പ്രതിരോധമരുന്ന്   വികസിപ്പിച്ചതായി പ്രസ്താവിച്ചു.

1970- അമേരിക്കയുടെ 500 മത് ആണവ പരീക്ഷണം.

1971 - കിഴക്കൻ പാകിസ്താൻ 'ബംഗ്ലാദേശ്' എന്ന പേരിൽ പാകിസ്താനിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.  ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു.

1974- ചിപ്കൊ മൂവ്മെൻറിൽ ആദിവാസി യുവതി ഗൗരാ ദേവി നേതൃത്വം കൊടുത്ത ചരിത്ര പ്രക്ഷോഭം..

1975- ജൈവായുധ നിയന്ത്രണ നിയമം (The Biological Weapons Convention) ലോക രാജ്യങ്ങൾ അംഗീകരിച്ചു..

sukumariUntiitled.jpg

1979 - 30 വർഷം നീണ്ട യുദ്ധം അവസാനിപ്പിച്ച് അൻവർ സാദത്തും ബെഗിനും ചേർന്ന് ഈജിപ്ത് ഇസ്രയേൽ സമാധാന കരാർ ഒപ്പുവച്ചു..

1989- സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പ്.. ബോറിസ് യെൽസിന് ഭൂരിപക്ഷം ലഭിച്ചു.

1991- അർജന്റീന, ബ്രസിൽ, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങൾ ചേർന്ന് MERCOSUR (Southern Common Market) രൂപീകരിച്ചു..

1993- പുലിറ്റ്സർ സമ്മാനം നേടിയ കെവിൻ കാർട്ടറുടെ കഴുകനും കുട്ടിയും എന്ന ചിത്രം ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചു.

2000- വ്ലാഡിമിർ പുടിൻ റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു..

2000- ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചു.. ആ പ്രഖ്യാപനം ഇതു വരെ നടപ്പിലായില്ല..എം

2002- പാർലമെൻറിന്റെ സംയുക്ത സമ്മേളനം മൂന്നാം വട്ടം നടന്നു.. Prevention of terrorism Act(POTA), 2002 പാസ്സാക്കുന്നതിനു വേണ്ടിയായിരുന്നു സമ്മേളനം നടത്തിയത്..

2008- ജനമൈത്രി പോലിസ് ഉദ്ഘാടനം ചെയ്തു.

innocent Untiitled.jpg

2010 - ദക്ഷിണ കൊറിയൻ നാവികസേനയുടെ കോർവെറ്റ് ചിയോനാൻ ടോർപ്പിഡോ ആക്രമണത്തിൽ 46 നാവികർ കൊല്ലപ്പെട്ടു . അന്താരാഷ്ട്ര അന്വേഷണത്തിന് ശേഷം യുഎൻ രക്ഷാസമിതി പ്രസിഡൻ്റ് ഉത്തരകൊറിയയെ കുറ്റപ്പെടുത്തി.

2017 - റഷ്യയിലുടനീളം 99 നഗരങ്ങളിൽ അഴിമതി വിരുദ്ധ പ്രതിഷേധം. സർവേയിൽ പങ്കെടുത്ത 38% റഷ്യക്കാരും പ്രതിഷേധത്തെ പിന്തുണച്ചുവെന്നും 67 ശതമാനം പേർ ഉയർന്ന അഴിമതിക്ക് പുടിൻ വ്യക്തിപരമായി ഉത്തരവാദിയാണെന്നും ലെവാഡ സെൻ്റർ സർവേ കാണിക്കുന്നു 
  **************
ഇന്ന് ; 
കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന ടി.വി. തോമസിനെയും (2 ജൂലൈ 1910 - 26 മാർച്ച് 1977),

ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ, ആധുനിക കവികളിലൊരാളായ കുഞ്ഞുണ്ണി മാഷിനെയും (മേയ് 10, 1927 - മാർച്ച് 26, 2006),

prakashrjUntiitled.jpg

നല്ല മലയാളം, കേരള പാണിനീയത്തിലൂടെ തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുള്ള ഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന സി.വി വാസുദേവ ഭട്ടതിരിയെയും (1920 ഏപ്രിൽ 20- 2008 മാർച്ച് 26),

ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും, എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനും  ആയിരുന്ന പാവങ്ങളു -ടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ. രാഘവ വാര്യരെയും (13 ഓഗസ്റ്റ് 1921 -26 മാർച്ച് 2011),

തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയായിരുന്ന സുകുമാരിയെയും (1940 ഒക്ടോബർ 6-- 2013 മാർച്ച് 26),

abbasUntiitled.jpg

16 നോവലുകൾ  രചിക്കുകയും 11 ചിത്രങ്ങൾക്ക് തിരക്കഥ യൊരുക്കുകയും കൂടാതെ ചന്ദ്രലേഖ, ചിത്രകൗമുദി, ഫിലിം നാദം, ചിത്രപൗർണമി, ചിത്രനാദം എന്നീ പ്രസിദ്ധീകരണങ്ങളിൽ ഒരേസമയം തന്നെ?എഴുതുകയും ചെയ്ത നോവലിസ്റ്റും തിരക്കഥാ കൃത്തുമായിരുന്ന ആലപ്പി കാർത്തികേയനേയും ( മ.2014 മാർച്ച് 26‌),

 'ദക്ഷിണേന്ത്യൻ സംഗീതം' എന്ന അഞ്ച് വോള്യം സംഗീതഗ്രന്ഥ പരമ്പരയുടെ രചയിതാവും സംഗീതവിദ്വാനും സംഗീതശാസ്ത്ര ഗ്രന്ഥ രചയിതാവുമായിരുന്ന എ.കെ. രവീന്ദ്രനാഥനെയും ( മ.2015 മാർച്ച് 26‌),

പാരമ്പര്യത്തിൽ ക്രോമസോമുകളുടെ പങ്ക്  പഠന വിധേയമാക്കിയ   ഇംഗ്ലീഷ്   ജീവശാസ്ത്രകാരനായിരുന്ന സിറിൽ ഡീൻ ഡാർലിങ്ടണിനെയും (1903 ഡിസംബർ 19-1981 മാർച്ച് 26),

madhubala Untiitled.jpg

ആഫ്രിക്കൻ രാഷ്ട്രീയ നേതാവും  ഗിനി റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന അഹമ്മദ് സെക്കൂ ടൂറെയെയും (ജനുവരി 9, 1922 - മാർച്ച് 26, 1984),

പ്രിൻറർ നിർമ്മാണ രംഗത്തെ ശ്രദ്ധേയമായ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പ്യൂട്ടർ നിർമ്മാതാക്കളും ഐ.റ്റി കമ്പനിയുമായ ഹ്യൂലറ്റ്  പക്കാർഡ്   കമ്പനിയുടെ രണ്ട് സ്ഥാപകരിൽ ഒരാളായ ഡേവിഡ് പക്കാർഡിനെയും (1912 - മാർച്ച് 26,1996)

ആസ്സീറിയൻ സഭയുടെ കാതോലിക്കോസ്- പാത്രിയർക്കീസായിരുന്ന മാർ ദിൻഹാ നാലാമനെയും (15 സപ്റ്റംബർ1935 -26 മാർച്ച് 2015),

ഒഴുക്കിനെതിരെ നീന്തി സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും,  ഉറച്ച പ്രതിഷ്ഠ നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ വിഗ്രഹങ്ങൾ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുവാൻ മുൻകയ്യെടുത്ത സാമൂഹ്യ നവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്ന  വി.ടി. ഭട്ടതിരിപ്പാടിനെയും (1896 മാർച്ച് 26-1982 ഫെബ്രുവരി 12),

എസ്.എൻ.ഡി.പി.യോഗം ആക്ടിംഗ് ജനറൽ സെക്രട്ടറിയും, സ്റ്റേറ്റ് കോൺഗ്രസ് നേതാവും രാജ്യസഭാംഗവും നിയമസഭാ സാമാജികനുമായിരുന്ന തഴവാ കേശവനെയും (26 മാർച്ച് 1903 – 28 നവംബർ 1969)

lalu Untiitled.jpg

മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗം തലവനും,ചലച്ചിത്ര സെൻസർ ബോഡ് അംഗവും , മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ്,  ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികൾ രചിക്കുകയും  "കമ്പരാമായണം" തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും  ഏറെ ഹിറ്റായ ഭഗവാൻ അയ്യപ്പൻ, ഗുരുവായൂരപ്പൻ,മൂകാംബിക തുടങ്ങിയ ഭക്തിഗാനങ്ങളുടെ രചന നിർവ്വഹിക്കുകയും  ഗാനരചനക്ക് പുറമേ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം  തുടങ്ങിയ നൃത്തരൂപങ്ങൾക്ക് വിധാനമൊരുക്കുകയും ചെയ്ത എസ്.കൃഷ്ണന്‍ നായർ എന്ന ഡോ. എസ് കെ നായരെയും (മാര്‍ച്ച് 26, 1917 - ജനുവരി 2, 1984) ,

മലയാളത്തിലെ സം‌വിധായകരായ ഭരതനും പത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സം‌ഗീതം നൽകിയ സംഗീത സംവിധായകനായിരുന് ജോൺസണിനെയും
 (മാർച്ച് 26, 1953 – ഓഗസ്റ്റ് 18, 2011)

ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ കവയിത്രിയും ഉപന്യാസകാരിയും സ്കെച്ച് കഥാകാരിയും ഹിന്ദി സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന മഹാദേവി വർമ്മയേയും (26 മാർച്ച് 1907 - 11 സെപ്റ്റംബർ 1987)

criUntiitled.jpg

റൈബോന്യൂക്ലീസ് എന്ന അമിനോ ആസിഡിലെ ക്രമവുമായി ബന്ധപ്പെട്ട് 1972ലെ നോബൽ സമ്മാനം  ലഭിച്ച  അമേരിക്കക്കാരനായ ജൈവ രസതന്ത്രജ്ഞൻ ക്രിസ്ത്യൻ ബി. അൻഫിൻസെനിനെയും
( മാർച്ച് 26, 1916 – മെയ് 14, 1995) ,

സാഹിത്യകാരിയായ ഡാഫ്നെ ഡ്യൂമോറിയറുടെ അച്ഛനും, ഇംഗ്ലീഷ് നടനും തിയെറ്റർ മാനേജരുമായിരുന്ന ജെറാൾഡ് ഡ്യൂ മോറിയറെയും (1873 മാർച്ച് 26-ഏപ്രിൽ 11, 1934 ),

ഒരു അമേരിക്കൻ കവിയായും കൃതികൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിലാദ്യം  പ്രസിദ്ധീകരിച്ച റോബർട്ട് ലീ ഫ്രോസ്റ്റിനേയും 
(മാർച്ച്  26, 1874 - ജനുവരി  29, 1963) ഓർമ്മിക്കുന്നു.

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '