/sathyam/media/media_files/klA2Hu2Pk3tqE6k0mVHw.jpg)
🌅ജ്യോതിർഗ്ഗമയ🌅
.
1199 മീനം 14
ചിത്തിര / ദ്വിതീയ
2024 മാർച്ച് 27, ബുധൻ
ഇന്ന്;
* ലോക വിസ്ക്കി ദിനം !
[ International Whisk(e)y Day ; . ഗാലിക് ഭാഷയിൽ "ജീവജലം" അല്ലെങ്കിൽ 'ഉയിസ്സെ നാ ബീത', ഗെയ്ലിക് ഭാഷയിൽ വിസ്കി നൽകിയ പദമാണ്. താമസിയാതെ, പേര് 'uisce' ('വെള്ളം' എന്നർത്ഥം) ആയി ചുരുക്കി, ഉച്ചാരണം ക്രമേണ 'ish-key' എന്നതിൽ നിന്ന് 'wiski' ലേക്ക് മാറി. അന്നുമുതൽ ഉച്ചാരണം അതേപടി തുടരുന്നു. ]
* അന്താരാഷ്ട്ര തിയേറ്റർ ദിനം!
[ World Theatre day ; ലോക നാടക ദിനം. International Theatre Institute ന്റെ നേതൃത്വത്തിൽ 1961 മുതൽ ആചരിക്കുന്നു.ജനങ്ങളെ ഒരുമിച്ച് നിർത്തുന്നതിൽ രംഗ കലകൾക്കുള്ള പ്രാധാന്യം ഓർമപ്പെടുത്താനുള്ള ദിനമാണ് ഇത് ]
* ലോക നാടക ദിനം!
[ World Theatre Day; കഥകൾക്ക് ജീവൻ നൽകുന്ന മാന്ത്രിക സ്ഥലങ്ങൾ, തത്സമയ പ്രകടനത്തിൻ്റെ ശക്തിയാൽ പ്രേക്ഷകരെ എത്തിക്കുന്ന, മറ്റ് ലോകങ്ങളിലേക്കുള്ള ഒരു വാതിൽപ്പടിയാണ് സ്റ്റേജ്.]
* അന്താരാഷ്ട്ര കുത്തിക്കുറിക്കൽ ദിനം !
[ International scribbling Day; ഒരു പേനകൊണ്ട്, എഴുത്തിലൂടെ ആശയങ്ങൾ ജീവസുറ്റതാക്കുന്നു. നിങ്ങളുടെ സർഗ്ഗാത്മകത ഒഴുകട്ടെ, ഡൂഡിലിൻ്റെ ശക്തി അഴിച്ചുവിടുക]
* മനാറ്റീസ് (കടൽ പശു) ദിനം!
[Manatee Appreciation Day ; കടലിലെ സൗമ്യരായ രാക്ഷസന്മാർ, ഈ പ്രിയപ്പെട്ട ജീവികൾ കടൽപ്പുല്ല് തിന്നുകയും സ്ഫടികമായ വെള്ളത്തിൽ നീന്തുകയും ചെയ്യുന്നു.]
* മ്യാന്മർ: സശസ്ത്ര സേന ദിനം!
* ദേശീയ സ്പാനിഷ് പെല്ല ദിനം !
[National Spanish Paella Day;
സ്പെയിനിൽ നിന്നുള്ള ഒരു അരി വിഭവം, പേല്ല വളരെ ജനപ്രിയമായിത്തീർന്നു, അത് ലോകമെമ്പാടും അറിയപ്പെടുന്നു]
- ക്വിർക്കി കൺട്രി മ്യൂസിക് സോംഗ് ടൈറ്റിൽസ് ദിനം !
[Quirky Country Music Song Titles Day
''ഐ സ്റ്റിൽ മിസ് യു ബേബി, ബട്ട് മൈ എയിംസ് ഗെറ്റിൻ ബെറ്റർ ” അല്ലെങ്കിൽ “ നമ്മുടെ കുട്ടികൾ വളരെ വികൃതമാകാൻ കാരണം നിങ്ങളാണ് ” തുടങ്ങിയ ക്ലാസിക്കുകളിലേക്ക് ഒരുവേള സഞ്ചരിക്കാം ]
* American Red Cross Giving Day
. ഇന്നത്ത മൊഴിമുത്ത്
****************
''നാളയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും ഒരോ ദിവസത്തിനും അതിന്റെ ക്ലേശം മതി.
മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ..''
. [ -യേശുക്രിസ്തു ]
***********
വിവിധ കണ്ടുപിടുത്തങ്ങൾക്കുള്ള എൺപത്തിയേഴ് പേറ്റൻറുകൾ സ്വന്തം പേരിലുള്ള ചലച്ചിത്രസംവിധായകനും, ചിറ്റഗോങ്ങ് എന്ന സിനിമയുടെ സംവിധായകനും,നിർമ്മാതാവും, തിരക്കഥാകൃത്തും ആയ ബേദബ്രത പെയിനിന്റെയും (1963),
ലോകമെമ്പാടുമായി 20 കോടിയിലേറെ ആൽബം വിറ്റഴിച്ചിട്ടുള്ള ഗായികയും , എക്കാലത്തെയും മികച്ച കലാകാരികളിൽ ഒരാളും, 5 ഗ്രാമി അവാർഡുകളും 11 അമേരിക്കൻ സംഗീത പുരസ്കാരവും ലഭിച്ചിട്ടുള്ള അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീത സംവിധായകയും നടിയുമായ മറിയകേറിയുടെയും (1970 ),
അന്തഃരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ മാഹിയ എന്ന ഗാനം പാടിയ പാക്കിസ്ഥാനി പോപ് ഗായിക അന്നീ എന്നറിയപ്പെടുന്ന നൂർ–ഉൽ–ഐനിന്റെയും (1987) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
********
പ്രൊ. സി എൽ ആൻറണി മ. (1913-1978)
അലക്സാണ്ടർ അഗാസി മ. (1835-1910)
ഹെന്റ്റീ ആഡംസ് മ. (1838 -1918)
ജെയിംസ് ഡ്യൂവെർ മ. (1842-1923)
അഗസ്റ്റാ സാവേജ് മ. (1892-1962)
യുറി ഗഗാറിൻ മ. (1934-1968)
വാസില്യേവിച്ച് സ്മിസ് ലോഫ് മ. (1921-2010)
മദർ ആഞ്ജലിക്ക മ. (1923- 2016)
സർസയ്യദ് അഹമ്മദ് ഖാൻ മ. (1817-1898)
സൂസൻ ബ്ലോ മ. (1843-1916)
സൈമൺ ബ്രിട്ടോ ജ. (1954-2018)
ലക്ഷ്മി എൻ. മേനോൻ ജ. (1899 -1994)
വി ആർ പരമേശ്വരൻ പിള്ള ജ. (1904)
കലാമണ്ഡലം കൃഷ്ണൻ നായർ ജ. (1914-1990)
കെഎം. എബ്രഹാം ജ. (1919-2006)
കാവാലം വിശ്വനാഥകുറുപ്പ് ജ. (1929-2006),
ഓസ്കർ ഫെർണാണ്ടസ് ജ. (1941-2021)
വിൽഹെം റോണ്ട്ജൻ ജ. (1845 - 1923)
ലുഡ്വിഗ് മീസ് വാൻ ഡെ റോഹ് ജ. (1886 -1969)
ഗ്ലോറിയ മെ ജോസഫീൻ സ്വാൻസൺ ജ. (1899 -1983)
ജോൺ സുൽസ്റ്റോൺ ജ. (1942-2018)
ചരിത്രത്തിൽ ഇന്ന്…
*******
196 BC- ടോളമി അഞ്ചാമൻ ഈജിപ്തിൽ അധികാരമേറ്റു.
1668 - ഇംഗ്ളണ്ടിലെ രാജാവായ ചാൾസ് രണ്ടാമൻ, ബോംബെ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറി.
1721- ഫ്രാൻസും സ്പെയിനും മാഡ്രിഡ് ഉടമ്പടി ഒപ്പുവച്ചു.
1790 - ആധുനിക ഷൂ ലേയ്സിന്റെ പേറ്റന്റ്, ഹാർവി കെന്നഡിക്ക് ലഭിച്ചു..
1848 - ജോൺ പാർക്കർ പൈനാർഡ്, മെഡിക്കേറ്റഡ് പ്ലാസ്റ്റർ അവതരിപ്പിച്ചു.
1855 - അബ്രഹാം ജസ്‌നർ മണ്ണെണ്ണ കണ്ടു പിടിച്ചു.
1860 - എം.എൽ. ബയ്ന് കോർക് സ്ക്രൂവിന്റെ പേറ്റന്റ് ലഭിച്ചു.
1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മൽസരം ഇംഗ്ലണ്ടും സ്കോട്‌ലന്റും തമ്മിൽ എഡിൻബറോയിലെ റൈബേൺ എന്ന സ്ഥലത്തു നടന്നു.
1914 - ബ്രസ്സൽസിൽ വെച്ചു ഡോ. ആൽബർട്ട് ഹസ്റ്റിൻ, ലോകത്തിൽ ആദ്യമായി ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു നേരിട്ടല്ലാതെ രക്തം (non-direct Blood transfusion) വിജയകരമായി നിവേശിപ്പിച്ചു.
1915 - അമേരിക്കയിൽ ടൈഫോയ്ഡ് പടർത്തിയ മേരി മല്ലോണിനെ (ടൈഫോയ്ഡ് മേരി എന്ന് അപര നാമം) അറസ്റ്റ് ചെയ്തു.
1918 - മോൾഡോവയും ബെസറേബ്യയും റുമേനിയയിൽ ചേർന്നു.
1933 - ജപ്പാൻ, ലീഗ് ഓഫ് നേഷൻസ് വിട്ടു.
1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി.
1964 - റിക്ടർ സ്കെയിലിൽ 9.2 രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂകമ്പവും തുടർന്ന് സുനാമിയും അലാസ്കയിൽ ഉണ്ടായി. നിരവധി മരണങ്ങളും.
1968 - യൂറി ഗഗാറിൻ വ്യോമയാന പരിശീലനത്തിനിടെ കൊല്ലപ്പെട്ടു.
1970 - കോൺകോർഡ് തന്റെ ആദ്യ ശബ്ദാതിവേഗ യാത്ര നടത്തി
1977- സ്പെയിനിൽ റൺവേയിൽ 2 ബോയിങ് 747 വിമാനങ്ങൾ കൂട്ടിയിടിച്ച് 583 പേർ തൽക്ഷണം കൊല്ലപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തം.
1980 - അമേരിക്കയിലെ സെ.ഹെലൻ അഗ്നിപർവതം 123 വർഷത്തിന് ശേഷം പൊട്ടിത്തെറിച്ചു.
1992 - വിവാദമയ സിസ്റ്റർ അഭയാ കൊലക്കേസിലെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി.
1998 - പുരുഷ ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്ന വയാഗ്രയുടെ ഉത്പാദനത്തിന് US Food & Drug Administration Dept അംഗികാരം നൽകി..
2015 - പ്രൊട്ടക്കോൾ പരിഗണിക്കാതെ രാഷ്ട്രപതി പ്രണബ് മുഖർജി, കൃഷ്ണമേനോൻ മാർഗിലെ വീട്ടിൽ പോയി മുൻ പ്രധാനമന്ത്രി A B വാജ്പേയിക്ക് ഭാരതരത്നം സമ്മാനിച്ചു.
2017- സരോപോഡ് ദിനോസറിന്റെ 1.7 മീറ്റർ ( 5 അടി 9 ഇഞ്ച്) നീളമുള്ള കാലടയാളം പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. ലോകത്തിൽ ഇതു വരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്
2020 - നോർത്ത് മാസിഡോണിയ നാറ്റോയുടെ 30-ാമത്തെ അംഗമായി .
2023 - ടെന്നസിയിലെ നാഷ്‌വില്ലെയിലെ കവനൻ്റ് സ്കൂളിൽ നടന്ന കൂട്ട വെടിവയ്പ്പിൽ കുറ്റവാളി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു
****************
ഇന്ന് ;
പലകാലത്തായി എഴുതിയ ഭാഷാ പഠനങ്ങളും , കേരളപാണിനീയം ഭാഷ്യവും കൊണ്ട് മലയാളത്തിൽ ഒരു പ്രമുഖ ഭാഷ ശാസ്ത്രഞ്ജനും അദ്ധ്യാപകനും ആയിരുന്ന പ്രൊ. സി എൽ ആൻറണിയെയും (1913 ആഗസ്റ്റ് 2-1978 മാർച്ച് 27),
മാസ്സാച്ചുസെറ്റ്സിലെ സമുദ്ര ജന്തുക്കൾ (Marine Animals of Massachusetts Bay) പ്രകൃതി ശാസ്ത്രത്തിലെ സമുദ്രഭാഗ പഠനങ്ങൾ (Seaside Studies in Natural History) തുടങ്ങിയ കൃതികൾ രചിച്ച, കടൽമത്സ്യ സംബന്ധമായി പ്രത്യേക വൈദഗ്ദ്ധ്യം നേടിയിരുന്ന യു.എസ്. സമുദ്ര-ജന്തു ശാസ്ത്രജ്ഞൻ അലക്സാണ്ടർ അഗാസിയെയും (1835 ഡിസം 17 -- മാർച്ച് 27, 1910),
യു.എസ്സിന്റെ ചരിത്രം (History of the United States During the Administration of Jefferson and Madison ) ഒൻപതു വാല്യങ്ങളിലായി രചിച്ച യു.എസ്. ചരിത്രകാരനും നോവലിസ്റ്റുമായിരുന്ന ഹെന്റ്റീ ആഡംസിനെയും (1838 ഫെബ്രുവരി 16-1918 മാർച്ച് 27),
നിമ്നതാപ ഗവേഷണങ്ങളുടേയും ഉച്ചനിർവാത പരീക്ഷണങ്ങളുടേയും പ്രണേതാക്കളിൽ ഒരാളായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ജെയിംസ് ഡ്യൂവെറിനെയും (1842 സെപ്റ്റംബർ 20 - മാർച്ച് 27, 1923),
ആഫ്രോ-അമേരിക്കൻ ശിൽപിയും, നവോത്ഥാന നേതാവും, അദ്ധ്യാപികയുമായിരുന്ന അഗസ്റ്റാ ക്രിസ്റ്റീൻ ഫെൽസ് എന്ന അഗസ്റ്റാ സാവേജിനെയും (ഫെബ്രുവരി 29, 1892 – മാർച്ച് 27, 1962),
ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനും, ആദ്യമായി ഭൂമിയെ ഭ്രമണം ചെയ്യുകയും ചെയ്ത സോവിയറ്റ് കോസ്മോനട്ട് യൂറി അലക്സെയ്‌വിച് ഗഗാറിനെയും(1934 മാർച്ച് 9- 1968 മാർച്ച് 27),
റഷ്യൻ ഗ്രാൻഡ് മാസ്റ്ററും ചെസ്സ് ലോക ചാമ്പ്യനുമായിരുന്ന വാസിലി വാസില്യേവിച്ച് സ്മിസ് ലോഫിനെയും (24, മാർച്ച് 1921 - 27 മാർച്ച്, 2010),
ലോകത്തെ ഏറ്റവും വലിയ മത മാധ്യമശൃംഖലയായി കരുതപ്പെടുന്ന ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ (ഇ.ഡബ്യു.ടി.എൻ.) സ്ഥപകയായിരുന്ന റീത്ത റിസോ എന്ന മദർ ആഞ്ജലിക്കയെയും (ഏപ്രിൽ 20, 1923- മാർച്ച് 27, 2016),
ഒരു ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ നേതാവും, ഇസ്ലാമിക പരിഷ്കർത്താവും നവോത്ഥാന വാദിയുമായിരുന്ന സർ സയ്യിദ് എന്ന് പരക്കെ അറിയപ്പെട്ട സർ സയ്യിദ് അഹമ്മദ് ഖാൻ ബഹദൂർ,നേയും (ഒക്ടോബർ 17 1817 – മാർച്ച് 27 1898)
അമേരിക്കയിലെ ആദ്യത്തെ വിജയകരമായ പൊതുകിൻ്റർഗാർട്ടൻ തുറന്ന ഒരു അമേരിക്കൻ അധ്യാപികയായിരുന്ന "കിൻ്റർഗാർട്ടൻ്റെ അമ്മ" എന്നറിയപ്പെട്ടിരുന്ന സൂസൻ എലിസബത്ത് ബ്ലോയേയും
(ജൂൺ 7, 1843 - മാർച്ച് 27, 1916)
വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറി, സഹമന്ത്രി വിദേശകാര്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച, കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത ലക്ഷ്മി എൻ. മേനോനെയും, ( 1899 - 1994 നവംബർ 30)
"ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളിൽ ", "പ്രാചീന ലിഖിതങ്ങൾ " തുടങ്ങിയ കൃതികൾ രചിച്ച വി ആർ പരമേശ്വരൻ പിള്ളയെയും (മാർച്ച് 27 ,1904),
ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരിൽ ഒരാളായി കണക്കാക്കുന്ന കലാമണ്ഡലം കൃഷ്ണൻ നായരെയും (മാർച്ച് 27, 1914 – ആഗസ്റ്റ് 15, 1990),
സി.പി.ഐ.എമ്മിന്റെ ഒരു നേതാവും നിയമസഭാ സാമാജികനുമായിരുന്ന കെ.എം. എബ്രഹാമിനെയും (1919 മാർച്ച് 27-2006 സെപ്റ്റംബർ 5),
ജീവന എന്ന നാടകീയ കാവ്യം, കായൽ രാജാവ്, തുടങ്ങിയ കൃതികൾ രചിച്ച കാവാലം വിശ്വനാഥ കുറുപ്പിനെയും (മാർച്ച് 1929-2006),
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും യുപിഎ സർക്കാരിലെ ഗതാഗതം, റോഡ്, ഹൈവേകൾ, തൊഴിൽ, എന്നിവയ്ക്കുള്ള കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്ന ഡോ. ഓസ്കാർ ഫെർണാണ്ടസിനേയും
(27 മാർച്ച് 1941 - 13 സെപ്റ്റംബർ 2021)
കേരളത്തിലെ പന്ത്രണ്ടാം നിയമ സഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായ സൈമൺ ബ്രിട്ടോ എന്ന സൈമൺ ബ്രിട്ടോ റോഡ്രിഗ്സിന്റെയും (1954 മാർച്ച് 27- ഡിസംബർ 31, 2018),
എക്സ് റേ കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞന്‍ വിൽഹെം കോൺറാഡ് റോൺട്ജൻ എന്ന വിൽഹെം റോണ്ട്ജനെയും (1845 മാർച്ച് 27 - 1923 ഫെബ്രുവരി 10),
ഗോത്തിക്, ക്ലാസ്സികൽ തുടങ്ങിയ പഴയ വാസ്തുശൈലികൾക്കു ബദലായി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തനതായ വാസ്തുശൈലിക്ക് രൂപം നൽകാൻ വളരെയധികം പരിശ്രമിച്ച ലോകപ്രശസ്ത ജർമ്മൻ-അമേരിക്കൻ വാസ്തുശില്പി ലുഡ്വിഗ് മീസ് വാൻ ഡെ റോഹിനെയും (1886 മാർച്ച് 27-1969 ഓഗസ്റ്റ് 19 )
നിശ്ശബ്ദ ചിത്രങ്ങളിലെ അഭിനയവും നോർമ ഡെസ്മണ്ട് എന്ന കഥാപാത്രവും സൺസെറ്റ് ബൊളിവാഡ് എന്ന ചിത്രത്തിലെ അഭിനയവും മൂലം പ്രശസ്തയായ അമേരിക്കൻ നടിയും നിർമ്മാതാവുമായിരുന്ന ഗ്ലോറിയ മെ ജോസഫീൻ സ്വാൻസണിനെയും (1899 മാർച്ച് 27-1983 ഏപ്രിൽ 4),
ഒരു ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനും അക്കാഡമികും ആയിരുന്ന കൈനോർഹാബ്ഡിറ്റിസ് എന്ന വിരയുടെ കോശ വംശത്തെയും ജനിതകത്തെയും കുറിച്ചുള്ള തൻ്റെ പ്രവർത്തനത്തിന് ശരീര ശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ നോബൽ സമ്മാനം നേടിയ സർ ജോൺ എഡ്വേർഡ് സൾസ്റ്റൺ CH FRS MAEനേയും
(27 മാർച്ച് 1942 - 6 മാർച്ച് 2018 ) ഓർമ്മിക്കുന്നു.!!!
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '