/sathyam/media/media_files/ZqCZdDPAJHwKzym7rcED.jpg)
🌅ജ്യോതിർഗ്ഗമയ🌅
1199 മേടം 30
പുണർതം / ഷഷ്ഠി
2024 മെയ് 13/ തിങ്കൾ
ഇന്ന്;
- അന്താരാഷ്ട്ര ഹമ്മൂസ് ദിനം !
[ International Hummus Day : ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, ബി6, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഹമ്മസ്, ഇത് ആരോഗ്യകരവും വൈവിധ്യ പൂർണ്ണവുമായ വിഭവമാക്കി മാറ്റുന്നു.]
* World Cocktail Day
* National Fruit Cocktail Day
* Cough Drop Day
* Top Gun Dayp
* കുഷ്ഠരോഗ ദിനം!
[ Leprechaun Day; എല്ലാ വർഷവും മെയ് 13-ന് ആഘോഷിക്കുന്ന ദേശീയ ലെപ്രെചൗൺ ദിനം, അയർലണ്ടിൻ്റെ ആകർഷകമായ നാടോടിക്കഥകൾക്ക് ആവേശം പകരുന്നു.ഈ ദിവസം, ആളുകൾ അവരുടെ മറഞ്ഞിരിക്കുന്ന സ്വർണ്ണ പാത്രങ്ങൾക്കും മാന്ത്രിക വിഡ്ഢിത്തങ്ങൾക്കും പേരുകേട്ട നികൃഷ്ടരും പ്രതീകാത്മകവുമായ കുഷ്ഠരോഗികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നു.]
- ദേശീയ തവള ചാട്ട ദിനം!
[ National Frog Jumping Day ; മാർക്ക് ട്വെയ്ൻ്റെ വിചിത്രവും യഥാർത്ഥത്തിൽ പ്രസിദ്ധീകരിക്കാത്തതുമായ ചാടുന്ന തവളകളുടെ കഥ കണ്ടെത്തുക, "കാലവേരസ് കൗണ്ടിയിലെ പ്രശസ്തമായ ചാട്ട തവളയും മറ്റ് സ്കെച്ചുകളും". സാഹിത്യം, പ്രകൃതി, അൽപ്പം വിചിത്രത എന്നിവയുടെ സവിശേഷമായ ഒരു മിശ്രിതം ആഘോഷിക്കുന്ന, രസകരവും കുതിച്ചുചാട്ടവും നിറഞ്ഞ ഒരു ദിവസമാണിത്.]
* ഡോർസറ്റ്: അബോട്ട്സ്ബറി
ഗാർലാൻഡ് ഡേ !
[ കുട്ടികൾ മാലകൾ ഉണ്ടാക്കി ചർച്ചിൽ കൊടുക്കുന്ന ദിനം ]
* ഫിജി : റോത്തുമ ദിനം !
[ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചന ദിനം. റോത്തുമ: ഫിജിയുടെ കീഴിൽ ഒരു ദ്വീപ് ]
* USA;
^^^^^^^^^
*ദേശീയ ക്രൂട്ടൺ ദിനം !
[National Crouton Day ; എല്ലാ വർഷവും മെയ് 13-ന് ദേശീയ ക്രൂട്ടൺ ദിനം ഒരു രുചികരമായ ടോപ്പിംഗ് തിരിച്ചറിയുന്നു, അത് അവഗണിക്കാൻ പാടില്ല.]
ഇന്നത്തെ മൊഴിമുത്ത്
''തന്നുള്ളില്‍ ത്തിളങ്ങുന്ന തത്ത്വത്തെ നാനാത്വത്തിന്‍
പിന്നാലെയേകത്വത്തെസ്സച്ചിദാനന്ദാത്മാവേ
പ്രത്യക്ഷീകരിക്കുവാന്‍ നിത്യനിര്‍വ്വാണം പൂകാന്‍
സത്യത്തോടൊന്നാകുവാനുഴറൂം ചിത്തത്തോടെ''
''ഒരു ചെടിയും നട്ടുവളർത്തീ
ലോണപ്പൂവെങ്ങനെ നുള്ളാൻ
ഒരു വയലും പൂട്ടിവിതച്ചീ
ലോണച്ചോറെങ്ങനെയുണ്ണാൻ
എൻ.വി. കൃഷ്ണവാരിയർ ]
. ********
അദ്ധ്യാത്മികാചാര്യനും, ജീവനകല എന്ന യോഗാഭ്യാസരീതിയുടെ ആചാര്യനും ശ്രീ ശ്രീ, ഗുരുജി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ യും(1956),
സൂസന്ന, ദി കിംഗ്, ഇൻഡിപ്പെന്റൻസ്, മാന്നാർ മത്തായി സ്പീക്കിങ്ങ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയാവുകയും അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2000) നേടുകയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള വാണി വിശ്വനാഥിന്റേയും (1974),
ജാനേ തൂ യാ ജാനേ നായിലെ പപ്പൂ കാന്‍ ഡാന്‍സ്, തൂ മേരി ദോസ്ത് ഹെ, കൈസേ മുഛേ, തര്‍ക്കീബിന്‍, ദാരു ദേസി, ബാങ് ബാങ് തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും
തെന്നിന്ത്യയിലും ബോളിവുഡിലുമായി നിരവധി ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറുകയും ചെയ്ത ബെന്നി ദയാലിന്റേയും (1984),
അമേരിക്കൻ കോമേഡിയനും, നടനും, ടെലിവിഷൻ അവതാരകനും, എഴുത്തുകാരനുമായ സ്റ്റീഫൻ ടൈറോൺ കോൾബർട്ടിന്റെയും (1964 ) ജന്മദിനം !
ഇന്നത്തെ സ്മരണ !!
*********
കൊരമ്പയിൽ അഹമ്മദ് ഹാജി മ. (1930-2003)
വി.ആർ കൃഷ്ണൻ എഴുത്തച്ഛൻ മ. (1909-2004 )
എ.എം. കല്ല്യാണകൃഷ്ണൻ നായർ മ. (1926-2008)
സുകാന്ത ഭട്ടാചാര്യ മ. (1926-1947)
ആർ.കെ. നാരായൺ (1906-2001)
ബാദൽ സർക്കാർ മ. (1925- 2011)
ഗബ്രിയേൽ ടാർഡ് മ.(1843-1904)
ഫ്രിഡ്ചോഫ് നാൻസെൻ മ.(1861-1930)
റോസമ്മ പുന്നൂസ്, ജ. (1913-2013)
എൻ.വി. കൃഷ്ണവാരിയർ ജ. (1916-1989)
അമ്മന്നൂർ മാധവചാക്യാർ ജ. (1917-2008)
കെ.എൻ . രാജ് ജ. (1924-2010)
കടവിൽ ശശി ജ. (1946-2008)
ഡി. വിനയചന്ദ്രൻ ജ. (1946-2013 )
സതീഷ്ബാബു പയ്യന്നൂർ ജ.(1963 - 2022)
ഫക്രുദ്ദീൻ അലി അഹമ്മദ് ജ.(1905-1977)
ബാലസരസ്വതി ജ. (1918 -1984)
മറിയ തെരേസ ജ. (1717 -1780)
ഒൻപതാം പീയൂസ് മാർപ്പാപ്പ ജ.(1792-1878)
,സ്മരണകൾ !!!
********
* പ്രധാനചരമദിനങ്ങൾ !!!
പാർലമെന്റംഗം, പതിനാലു വർഷം നിയമസഭാംഗം, ഡപ്യൂട്ടി സ്പീക്കർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൊരമ്പയിൽ അഹമ്മദ് ഹാജിയെയും (1930 ജൂലൈ 16 -2003 മെയ് 13 ),
പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിമാര്‍ഗ പ്രവര്‍ത്തകനും, കൊച്ചിയിലും, തിരു-കൊച്ചിയിലും നിയമസഭാംഗവും, കരുണാകരന്റെ രാഷ്ട്രിയ ഗുരുവും കോണ്‍ഗ്രസിന്റെ തൃശൂര്‍ ജില്ലയിലെ മുന്‍ കാല നേതാവും ആയിരുന്ന വി ആർ കൃഷ്ണൻ എഴുത്തച്ഛനെയും (1909-2004 മെയ് 13 ),
ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ, എന്നി നിലയിലും മാത്രമല്ല ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത സി.പി.ഐ. നേതാവായിരുന്ന എ.എം. കല്ല്യാണകൃഷ്ണൻ നായരേയും (07 മാർച്ച് 1926 - 13 മേയ് 2008),
രവീന്ദ്രനാഥ ടാഗോറിനോടും കാജി നസ്റൂൾ ഇസ്ലാമിനോടും ഒപ്പം ബംഗാളി കവികളിൽ അഗ്രഗണ്യനായിരുന്ന നാടകകൃത്തും കവിയും ആയിരുന്ന സുകാന്ത ഭട്ടാചാര്യയെയും (15 ആഗസ്റ്റ് 1926 – 13 മെയ് 1947),
നിത്യജീവിതത്തിന്റെ ഹാസ്യവും ഊർജ്ജവും ആഘോഷിച്ച് സ്നേഹപൂർണ്ണമായ മനുഷ്യത്വത്തിൽ അധിഷ്ടിതമായി മാൽഗുഡി ഡെയ്‌സ്, ഗൈഡ് തുടങ്ങിയ നോവലുകൾ ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഇന്ത്യൻ നോവലിസ്റ്റുകളിൽ പ്രശസ്തനായ ആർ.കെ. നാരായൺ എന്ന രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമിയെയും (ഒക്റ്റോബർ 10, 1906-മെയ് 13, 2001),
പാഗൽഘോഡ,ഏവം ഇന്ദ്രജിത്ത് തുടങ്ങി 50 ഓളം നാടകങ്ങൾ എഴുതുകയും സമകാലിക നാടകത്തെ അതിന്റെ ഉള്ളടക്കം കൊണ്ടും ആവിഷ്ക്കാര രീതി കൊണ്ടും തെരുവും വീട്ടുമുറ്റവുമൊക്കെ തീയറ്ററാക്കി മാറ്റുകയും ചെയ്ത ഭാരതത്തിലെ പ്രമുഖ ജനകീയ നാടക പ്രവർത്തകൻ ആയിരുന്ന ബാദൽ സർക്കാറിനെയും (15 ജൂലൈ 1925-13 മേയ് 2011),
വ്യക്തികളുടെ വിശ്വാസങ്ങളും അഭിലാഷങ്ങളുമാണ് സാമൂഹിക ബന്ധങ്ങളെ നിർണയിക്കുന്നതെന്നും വ്യക്തികളെയും അവരുടെ മനോവ്യാപാരങ്ങളെയും അപഗ്രഥിക്കുന്നതിലൂടെ മാത്രമേ, സമൂഹത്തെ മനസ്സിലാക്കാ നാവുകയുള്ളൂവെന്നും വാദിച്ച ഫ്രഞ്ചു സാമൂഹികചിന്തകനും ക്രിമിനോളജിസ്റ്റുമായിരുന്ന ഗബ്രിയേൽ ടാർഡിനെയും (1843 മാർച്ച് 12-മെയ് 13, 1904)
1888ൽ ഗ്രീൻലാൻഡ് ൻറെ അറിയപ്പെടാത്ത ഉൾഭാഗങ്ങളിലേക്ക് ഇ പര്യവേഷണം നയിക്കുകയും ആ സമയത്ത് മനുഷ്യൻ എത്തിയ ഭൂമിയുടെ ഏറ്റവും വടക്ക് ഉള്ള പ്രദേശമായിരുന്ന 86°14′ എന്ന അക്ഷാംശ രേഖാപ്രദേശത്ത് ആദ്യമായി എത്തിയതിന്റെ ബഹുമതി കരസ്ഥമാക്കുകയും, 1921 ൽ ലീഗ് ഓഫ് നേഷൻസ് ന്റെ ഹൈകമ്മീഷണർ ഓഫ് റെഫ്യൂജീസ് ആകുകയും, ഒന്നാം ലോകമഹായുദ്ധത്തിൻറെ ഇരകളായ അവനധി അഭയാർഥികളെ പുനരധിവസിപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുകയും, ഈ പ്രവർത്തനങ്ങൾക്ക് 1922 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത നോർവെക്കാരനും സാഹസിക യാത്രികൻ, ശാസ്ത്രജ്ഞൻ, നയതന്ത്രജ്ഞൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന ഫ്രിഡ്ചോഫ് നാൻസെനെയും ( 10-ഒക്ടോബർ 1861 - 13 മേയ് 1930) ,
പ്രധാനജന്മദിനങ്ങൾ
***********
സ്വാതന്ത്ര്യ സമരസേനാനിയും ഗ്രന്ഥകാരനും പത്രാധിപരും കമ്മ്യൂണിസ്റ്റ് നേതാവും രക്തസാക്ഷിയുമായ മൊയ്യാരത്ത് ശങ്കരനെയും (1901-മെയ് 13, 1948),
കേരള നിയമസഭയിലെ ആദ്യ പ്രൊടൈം സ്പീക്കറും, ഐക്യ കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയും ആയിരുന്ന റോസമ്മ പുന്നൂസിനെയും (ജ. 1913 മേയ് 13 - മ. 2013 ഡിസംബർ 28 )
പത്രപ്രവർത്തനം, വിജ്ഞാന സാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ബഹുഭാഷാപണ്ഡിതനും, കവിയും, സാഹിത്യചിന്തകനും , പുരോഗമന വാദിയുമായ സാഹിത്യ വിമർശകൻ എൻ.വി. കൃഷ്ണവാരിയരെയും (1916, മെയ് 13 -1989, ഒക്റ്റോബർ 12)
നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഒരു ആധുനിക കവിയായിരുന്ന ഡി. വിനയചന്ദ്രനെയും (1946 മേയ് 13 – 2013 ഫെബ്രുവരി 11) ,
എട്ടുപതിറ്റാണ്ടാളം കൂടിയാട്ടത്തിന്റെ അരങ്ങിൽ നിറഞ്ഞുനിൽക്കുകയും ഒട്ടേറെ ആട്ടപ്രകാരങ്ങൾ ചിട്ടപ്പെടുത്തുകയും കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുകയും യുനെസ്കോ കൂടിയാട്ടത്തെ മാനവരാശിയുടെ അമൂല്യപൈതൃകസ്വത്ത് എന്ന നിലയിൽ അംഗീകരിപ്പിക്കുകയും, കൂടിയാട്ടത്തിന്റെ കുലപതി, കുലഗുരു എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരെയും (മേയ് 13, 1917 - ജൂലൈ 1, 2008) ,
കാരൂർ പുരസ്‌കാരം (1985)ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം (2012) നിരവധി പുരസ്കാരങ്ങൾ നേടിയ പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന സതീഷ്ബാബു പയ്യന്നൂരിനെയും (ജനനം : 1963 മരണം - 2022).,
ഒന്നാം ധനകാര്യ കമ്മിഷന്റെ അംഗവും, ഡൽഹി സർവ്വകലാശാലയില്‍ പ്രൊഫസറും വൈസ്ചാൻസലറും, തിരുവനന്തപുരത്ത് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന് രൂപം കൊടുക്കുകയും അതിന്റെ സ്ഥാപക മേധാവിയാകുകയും ചെയ്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന കെ.എൻ . രാജിനെയും (മേയ് 13 1924 - ഫെബ്രുവരി 10 2010)
ലോകവാണി സായാഹ്‌നപത്രം, ശശികല മാസിക, വിശ്വപ്രതിഭ മാസിക എന്നിവയിൽ പത്രാധിപസമിതി അംഗമായും, ഫിലിംനാദം വാരികയുടെ ആദ്യത്തെ ചെന്നൈ ലേഖകനായും,ജനയുഗം പത്രാധിപസമിതിയിലും ക്രിട്ടിക്‌സ് വ്യൂ, ഛായ, കേരളദേശം, മനഃശബ്‌ദം, ഞായറാഴ്‌ച, ചലച്ചിത്രം, എക്‌സ്‌പ്രസ്, ചിത്രാഞ്ഞ്‌ജലി, കോണ്ടിനന്റ്, നിറം എന്നീ ആനുകാലികങ്ങളിൽ എഡിറ്ററായും,നാടകങ്ങൾ, ഏകാങ്കങ്ങൾ, കഥകൾ, നോവലുകൾ ഉൾപ്പെടെ ഇരുപത്തഞ്ചിൽപരം കൃതികളുടെ കർത്താവും,അനേകം ഡോക്കുമെന്ററികൾക്കും ടെലിഫിലിമുകൾക്കും സീരിയലുകൾക്കും സ്‌ക്രിപ്‌റ്റ് എഴുതുകയും ചെയ്ത കടവിൽ ശശിയെയും (1946 മെയ് 13, - 2008)
1986-ൽ ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ഒഡിഷയിലെ പ്രമുഖകവിയും, നോവലിസ്റ്റും, ചെറുകഥാകൃത്തു മായിരുന്ന സച്ചിദാനന്ദ റൗത്ത് റായിയെയും(1916 മെയ് 13–2004 ആഗസ്റ്റ് 21),
ഭരതനാട്യം പാശ്ചാത്യനാടുകളിൽ എത്തിച്ച് വിദേശീയരുടെ പ്രശംസയ്‌ക്കു പാത്രമാക്കിയ നർത്തകരിൽ പ്രമുഖയായിരുന്ന ബാലസരസ്വതിയെയും (13 മെയ് 1918 – 9 ഫെബ്റുവരി 1984),
ആസ്ട്രിയ, ഹംഗറി, ക്രൊയേഷ്യ, ബൊഹീമിയ, മാന്റുവ, തുടങ്ങി ഹാബ്സ് ബർഗ് ഭരണപ്രദേശങ്ങളുടെ ഏക വനിതാഭരണാധികാരിയായിരുന്ന മറിയ തെരേസ എന്നറിയപ്പെട്ട മറിയ തെരേസ വാൽബുർഗ അമാലിയ ക്രിസ്റ്റീന ചക്രവർത്തിനിയെയും (13 മേയ് 1717 – 29 നവം:1780) ,
കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മാർപ്പാപ്പയായിരുന്ന ജിയോവാന്നി മരിയ മസ്തായ്-ഫെറേത്തി എന്ന ഒൻപതാം പീയൂസ് മാർപ്പാപ്പയെയും (13 മേയ് 1792 – 7 ഫെബ്രുവരി 1878),
ഓർമ്മിക്കുന്നു.
ചരിത്രത്തിൽ ഇന്ന്…
********
1861 – പാകിസ്ഥാനിലെ (ബ്രിട്ടീഷ് ഇൻഡ്യ ) കറാച്ചി മുതൽ കോട്രി വരെ ആദ്യ റെയിൽവെ ലൈൻ തുടങ്ങി.
1952 ഇൻഡ്യയിലെ രാജ്യസഭ ആദ്യമായി മീറ്റിങ്ങ് കൂടിയ ദിവസം.
1989 ടിയനാന്മെൻ സ്ക്വയറിൽ വിദ്യാർത്ഥികൾ നിരാഹാര സമരം തുടങ്ങി.
1998 പോഖ്റാനിൽ ഇൻഡ്യ അണു ആയുധം പരീക്ഷിച്ചു.
2007 - കൊച്ചിയിൽ സ്മാർട് സിറ്റി സ്ഥാപിക്കാൻ കേരള സർക്കാരും ദുബായ് ടെക്നോളജി ആൻഡ് മീഡിയാ ഫ്രീ സോൺ അഥോരിറ്റി(ടികോം)യും കരാർ ഒപ്പു വെച്ചു.
2011 - പാകിസ്ഥാനിലെ ചർസദ്ദ ജില്ലയിൽ രണ്ട് ബോംബുകൾ പൊട്ടിത്തെറിച്ച് 98 പേർ കൊല്ലപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2012 - മെക്സിക്കൻ ഫെഡറൽ ഹൈവേ 40 ൽ മെക്സിക്കൻ അധികാരികൾ നാൽപ്പത്തിയൊൻപത് ഛേദിക്കപ്പെട്ട മൃതദേഹങ്ങൾ കണ്ടെത്തി .
2013 - അമേരിക്കൻ ഫിസിഷ്യൻ കെർമിറ്റ് ഗോസ്നെൽ പെൻസിൽവാനിയയിൽ ഗർഭച്ഛിദ്രം നടത്താനുള്ള ശ്രമത്തിനിടെ ജീവനോടെ ജനിച്ച മൂന്ന് ശിശുക്കളെ കൊലപ്പെടുത്തിയതിനും ഗർഭച്ഛിദ്ര പ്രക്രിയയ്ക്കിടെ ഒരു സ്ത്രീയെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും മറ്റ് ആരോപണങ്ങൾക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തി .
2014 - തെക്കുപടിഞ്ഞാറൻ തുർക്കിയിലെ ഭൂഗർഭ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 301 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു.
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '