Advertisment

ഇന്ന് മെയ് 16: അന്താരാഷ്ട്ര ആണ്‍കുട്ടികളുടെ ദിനം!ദേശമംഗലം രാമകൃഷ്ണന്റേയും ടി.ജി രവിയുടെയും ജന്മദിനം: പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ ചുമതലയേറ്റതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

സമാധാനപൂർവ്വം ഒരുമിച്ച് ജീവിക്കാനുള്ള അന്താരാഷ്ട്ര ദിനം; സമാധാനം, സഹിഷ്ണുത, ഉൾക്കൊള്ളൽ, ഐക്യദാർഢ്യം എന്നിവ ലോകമെമ്പാടുമുള്ള എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ ഈ ദിനം സ്ഥാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
may Untitled.09.jpg

              🌅ജ്യോതിർഗ്ഗമയ🌅

Advertisment

1199 എടവം 2

മകം /അഷ്ടമി

2024 മെയ് 16, വ്യാഴം

ഇന്ന്;

സിക്കിം : സംസ്ഥാന രൂപീകരണ ദിനം !

**************

*സമാധാനപൂർവ്വം ഒരുമിച്ച് ജീവിക്കാനുള്ള അന്താരാഷ്ട്ര ദിനം!

seema Untitled.09.jpg

**************

[ International Day of Living Together in Peace ; ഈ പ്രത്യേക ദിനം നമ്മുടെ അഭിപ്രായ വ്യത്യാസങ്ങളെ ഉൾക്കൊള്ളുന്നതിനും ഐക്യത്തിലും ഒത്തുചേരുന്നതിനുമാണ്. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നിട്ടും, സമാധാനപരമായും ആദരവോടെയും സഹവസിക്കാൻ കഴിയുമെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. സമാധാനം, സഹിഷ്ണുത, ഉൾക്കൊള്ളൽ, ഐക്യദാർഢ്യം എന്നിവ ലോകമെമ്പാടുമുള്ള എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ ഈ ദിനം സ്ഥാപിച്ചു.]

*അന്താരാഷ്ട്ര ആൺകുട്ടികളുടെ ദിനം! 

**************

[ International Boys’ Day ; ബാല്യകാലത്തിൻ്റെ അദ്വിതീയത ആശ്ലേഷിക്കുക, ശക്തികളെ വിലമതിക്കുക, കുടുംബത്തിലെയും ക്ലാസ് മുറിയിലെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലെയും മറ്റും ആൺകുട്ടികളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ ദിവസം കുറച്ച് സമയം നീക്കിവെക്കുക.  പെൺകുട്ടികളുമായുള്ള മത്സരത്തിലല്ല, മറിച്ച് അവരുമായി യോജിച്ച് ഒരു ആൺകുട്ടിയായിരിക്കുമ്പോൾ ഉണ്ടാകുന്ന ശക്തിയെയും സന്തോഷങ്ങളെയും അഭിനന്ദിക്കാനും ആഘോഷിക്കാനുമുള്ള ഒരു സമയം അന്താരാഷ്ട്ര ആൺകുട്ടികളുടെ ദിനം പ്രദാനം ചെയ്യുന്നു.!]

*അന്താരാഷ്ട്ര പ്രകാശദിനം !

************

sunil Untitled.09.jpg

[ International Day of Light ; വെളിച്ചത്തിൻ്റെ കഴിവ് പ്രയോജനപ്പെടുത്തുക, സാധ്യതകളെ പുനർനിർവചിക്കുക. ആരോഗ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എക്സ്-റേ മെഷീനുകൾ മുതൽ വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൈക്രോസ്കോപ്പുകളും ടെലിവിഷൻ സ്‌ക്രീനുകളും വരെ, പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ലോകത്തിന് എല്ലാത്തരം മുന്നേറ്റങ്ങളും കൊണ്ടുവന്നു.  ദൂരദർശിനികൾ, ക്യാമറകൾ, കൂടാതെ മറ്റു പലതും പോലുള്ള പ്രകാശ- അധിഷ്‌ഠിത ഉപകരണങ്ങളിലൂടെ  ലോകത്തിൻ്റെ മിക്കവാറും എല്ലാ മേഖലകളിലും ഉണ്ടായിട്ടുള്ള ശാസ്ത്രീയ മുന്നേറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു.]

ആഗോള പ്രവേശനക്ഷമത അവബോധ ദിനം

[ Global Accessibility Awareness Day ; 

 എല്ലാവർക്കും അവരുടെ കഴിവുകൾ എന്തുതന്നെയായാലും ഡിജിറ്റൽ പ്രപഞ്ചത്തിലെ വലിയ അത്ഭുതങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു ലോകത്തെ ചിത്രീകരിക്കുക.  അതാണ് ആഗോള പ്രവേശന ബോധവൽക്കരണ ദിനത്തിന് (GAAD) പിന്നിലെ കാഴ്ചപ്പാട്, വ്യക്തമായ സന്ദേശവുമായി ഡിജിറ്റൽ ലോകത്തെ പ്രകാശിപ്പിക്കുന്ന ഒരു പ്രത്യേക ദിനം: ]

   *ചിത്രമെഴുത്തുദിനം !

**********

chaya Untitled.09.jpg

[Drawing Day; ഡ്രോയിംഗ് ഡേ മെയ് 16-ന് ആഘോഷിക്കുന്നു, അത് ആഘോഷിക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും വരച്ചുകൊണ്ട് സ്വയം പ്രകടിപ്പിക്കുക എന്നതാണ്. ഡ്രോയിംഗ് നമ്മുടെ ചരിത്രവുമായി അടുത്ത ബന്ധമുള്ള ഒരു കലയാണെന്ന് നിങ്ങൾക്കറിയാമോ? ഇതുവരെ സംസാരിക്കാൻ പഠിച്ചിട്ടില്ലാത്ത ഗുഹാവാസികൾ പോലും ഗുഹാഭിത്തികളിൽ വേട്ടയാടൽ ദൃശ്യങ്ങൾ വരച്ചു. ഇന്ന്, പ്ലെയിൻ സ്കെച്ച്ബുക്കും പെൻസിലും അല്ലെങ്കിൽ ടാബ്‌ലെറ്റും സ്റ്റൈലസും പോലെ വളരെ റിയലിസ്റ്റിക്, കലാപരമായ ഡ്രോയിംഗുകൾ സൃഷ്ടിക്കാൻ ഞങ്ങളെ സഹായിക്കുന്ന നിരവധി ആധുനിക ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.]

* മലേഷ്യ:  അദ്ധ്യാപക ദിനം !

* ഇറാക്ക് : കൂട്ട ശവക്കുഴി ദിനം !

* തെക്കൻ സുഡാൻ: ദേശീയ ദിനം!

* ഓസ്‌ട്രേലിയ: കുതിര രക്ഷാ ദിനം !

* USA;

^^^^^^^^^^^^

* National Barbecue Day !

* National Sea Monkey Day

* Horse Rescue Day

* National Love a Tree Day

* Wear Purple for Peace Day

* National Waiters Day

* National Notebook Day

  •  ജീവചരിത്രകാരന്മാരുടെ ദിനം!
  • Unqqtitled.09.jpg

       ്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌ ്‌്‌     

           [ National Biographers Day]

 *ദേശീയ മിമോസ ദിനം !

***********

[National Mimosa Day; ആ പേര് ലഭിച്ചത് മഞ്ഞ പൂക്കളുള്ള ഒരു ചെടിയായ മിമോസയിൽ നിന്നാണ്. ഓറഞ്ച് ജ്യൂസിൻ്റെയും ഷാംപെയ്ൻ അല്ലെങ്കിൽ തിളങ്ങുന്ന വീഞ്ഞിൻ്റെയും ഈ ലളിതമായ മിശ്രിതം ആ പൂക്കളുടെ നിറത്തോട് സാമ്യമുള്ളതാണ്, എന്നിരുന്നാലും, ഏത് ബ്രഞ്ചിനും രുചി ഒരു കിക്ക് നൽകുന്നു!]

*ദേശീയ തുളയ്ക്കൽ ദിനം,!

*************

[National Piercing Day ;  മെയ് 16 ലെ ദേശീയ തുളയ്ക്കൽ ദിനം, നിങ്ങളുടെ ശരീരം ചില സ്റ്റൈലിഷ് ആഭരണങ്ങൾ കൊണ്ട് അലങ്കരിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്.]

.               

. * ഇന്നത്തെ മൊഴിമുത്ത്* ്്്്്്്്്്്്്്്്്്്്്

ജാനകീജാനേ രാമാ ജാനകീജാനേ

കദനനിദാനം നാഹം ജാനേ

മോക്ഷകവാടം നാഹം ജാനേ

ജാനകീജാനേ രാമാ രാമാ രാമാ

ജാനകീ ജാനേ.....രാമാ

6767Untitled.09.jpg

വിഷാദകാലേ സഖാ ത്വമേവ

ഭയാന്ധകാരേ പ്രഭാ ത്വമേവ

വിഷാദകാലേ സഖാ ത്വമേവ

ഭയാന്ധകാരേ പ്രഭാ ത്വമേവ

ഭവാബ്ധി നൌകാ ത്വമേവ ദേവാ

ഭജേ ഭവന്തം രമാഭിരാമാ‍

ഭജേ ഭവന്തം രമാഭിരാമാ....

ദയാസമേതാ സുധാനികേതാ

ചിന്മകരന്ദാ നതമുനി വന്ദാ

ദയാസമേതാ സുധാനികേതാ

ചിന്മകരന്ദാ നതമുനി വന്ദാ

ആഗമസാരാ ജിതസംസാരാ

ഭജേഭവന്തം മനോഭിരാമാ

ഭജേഭവന്തം മനോഭിരാമാ

.  [ - യൂസഫലി കേച്ചേരി ]

  *********** 

സമഗ്ര സംഭാവനകൾക്കുള്ള 2014ലെ

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും മലയാളം -ഭാഷാ കവിയും വിവർത്തകനും നിരൂപകനും അധ്യാപകനുമായ ദേശമംഗലം രാമകൃഷ്ണന്റേയും (1948),

ck sasi Untitled.09.jpg

മുൻ കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയും (2016-2021) സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ. ശശീന്ദ്രൻ ( 1958)ന്റേയും,

മലയാള ചലചിത്രങ്ങളിൽ ആദ്യകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങുകയും പിന്നിട് സ്വഭാവനടനായി കുറേ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത മുൻ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം ടി.ജി രവീന്ദ്രനാഥൻ എന്ന ടി.ജി രവിയുടെയും (1944),

മോക്ഷം എന്ന ടെലിഫിലിമിന് 2014 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ, മലയാള സിനിമയിലെ പ്രമുഖ സഹനടികളിൽ ഒരാളും 50 ലധികം ചിത്രങ്ങളിലും നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സീമ ജി. നായരുടേയും (1965),

ബെസ്റ്റ് ആക്ടര്‍, സാള്‍ട്ട് ആന്റ് പെപ്പര്‍, ചാപ്പാ കുരിശ്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തിനുപുറമെ തമിഴ് ചലച്ചിത്രങ്ങളിലുംഅഭിനയിച്ചിട്ടുള്ള പ്രശസ്ത മലയാള ചലച്ചിത്രതാരം സുനില്‍ സുഖദയുടേയും (1964),

ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന ഇന്ത്യൻ വംശജനായ എഴുത്തുകാരനും   2008 മുതൽ 2013 വരെ ഇന്ത്യയിലെ പ്രമുഖ റേഡിയോ പ്രക്ഷേപണ ബ്രാൻഡായ റെഡ് എഫ്എം 93.5 ഉള്ള റേഡിയോ ജോക്കി (ആർജെ) ആയിരുന്ന അച്ചുത് മോഹൻദാസ് (1988)ന്റേയും,

tg ravi Untitled.09.jpg

ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ പ്രശസ്ത ഹിന്ദി ചലച്ചിത്ര നടൻ വിക്കി കൗശലിന്റേയും (1988),

ഐ-ലീഗിൽ മോഹൻ ബഗനുവേണ്ടി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ ഷൈജു മോൻ (1991)ന്റേയും,

ഇന്ത്യന്‍ ചലച്ചിത്ര നടിയും കന്നഡ, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുല്ലവള്ളിയും തോന്മാവും, പോലീസ് എന്നിവയിൽ മലയാളത്തില്‍ അഭിനയിച്ച ഛായാസിങ്ങിൻ്റെയും( 1981) ജന്മദിനം !!

ഇന്നത്തെ സ്മരണ …

********

പി.കെ.ആർ പിള്ള മ. (1930-2023)

മുഹമ്മദ് ഹബീബുള്ള  മ. (1869-1948 )

വി. അബ്ദുല്ല മ. (1921-2003 )

അനുരാധ രമണൻ മ. (1947-2010)

ലീല കൃഷ്ണൻ നായർ മ. (1931-2021)

റുസി മോഡി മ. (1918-2014)

ഇർവിൻ ഷാ മ. (1913-1984) 

വാൾട്ടർ കോമറേക് മ. (1930-1986),

വിക്തർച്ച് സുഖദ്രോവ് മ. (1932-2014)

Untitl78787ed.09.jpg

കെ.എസ്. അച്യുതൻ ജ. ( 1915 -1983),

യൂസഫലി കേച്ചേരി ജ. (1934 -2015 )

സുമംഗല ജ. (1934 -2021)

ഏറ്റുമാനൂർ സോമദാസൻ ജ. (1936-2011)

ഡി. വിനയചന്ദ്രൻ ജ.  (1946–2013 ) 

മുല്ലനേഴി എം.എൻ. നീലകണ്ഠൻ ജ. (1948-2011)

ഹെൻറി ഫോണ്ട ജ. (1905 – 1982)

 മദലിൻ ബിയാർദിയു ജ. (1922 -2010 )

സ്മരണകൾ !!!

********

* പ്രധാനചരമദിനങ്ങൾ !!!

ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ്, വിതരണക്കാരൻ, വ്യവസായി, നടൻ എന്നിവരായിരുന്നു . ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഷിർദി സായി ക്രിയേഷൻസിൻ്റെ സ്ഥാപകനും ഷിർദി സായി റിലീസിലൂടെ സിനിമകൾ വിതരണം ചെയ്യുകയും 1980 കളിൽ മോഹൻലാലിൻ്റെ എട്ട് സിനിമകൾ നിർമ്മിച്ചതിൻ്റെ ബഹുമതിയും 'ചിത്രം' എന്ന സിനിമ  നിർമ്മിച്ചതിലൂടെ കൂടുതൽ അറിയപ്പെടുകയും ചെയ്ത പി.കെ.ആർ പിള്ള എന്ന പരിശപ്പറമ്പിൽ കുഞ്ഞൻ പിള്ള രാമചന്ദ്രൻ പിള്ളയേയും (1930/1931 - 16 മെയ് 2023)

ആർക്കോട്ട് രാജകുടുംബത്തിലെ അംഗമായിരുന്ന പൊതുപ്രവർത്തകനും ഭരണകർത്താവും 1934 മുതൽ 1936 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനും  ആയിരുന്ന നവാബ് ഖാൻ ബഹാദൂർ സർ മുഹമ്മദ് ഹബീബുള്ള കെ.സി.എസ്.ഐ. കെ.സി.ഐ.ഇ. യെയും(ജനനം: 1869 സെപ്റ്റംബർ 22 - മരണം: 1948 മേയ് 16),

U45ntitled.09.jpg

വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റക്കാട്, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരുടെ പല പ്രശസ്ത നോവലുകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പ്രമുഖനായ ഒരു വിവർത്തകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായിരുന്ന വി. അബ്ദുല്ലയെയും(1921-2003 മെയ് 16), 

ആനന്ദവികടൻ ഏർപ്പെടുത്തിയ സ്വർണ്ണമെഡലിനർഹമാകുകയും, പിന്നീട് ഇതേ പേരിൽ സിനിമയാകുകയും ചെയ്ത സിരൈ എന്ന ചെറുകഥ ,  കൂട്ടുപുഴുക്കൾ, മലരിൻ പയനം, ഒരു വീട് ഇരു വാസൽ തുടങ്ങിയ കൃതികൾ അടക്കം 800 നോവലുകളും,  ആയിരത്തിലധികം ചെറുകഥകളും രചിച്ച തമിഴ്നാട്ടിൽ നിന്നുള്ള ഒരു എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായിരുന്ന അനുരാധ രമണനെയും(29 ജൂൺ 1947 – 16 മേയ് 2010),

ലീല ഗ്രൂപ്പ് ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ നായരേയും ( 1931-2021മെയ് 16),

ടാറ്റ സ്റ്റീലിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്റ്ററും ടാറ്റ ഗ്രൂപ്പിന്റെ പ്രധാന മെംബറും, ഒരിക്കൽ ആൽബർട്ട് ഐൻസ്റ്റീൻ വയലിൻ വായിച്ചപ്പോൾ കൂടെ പിയാനൊ വായിക്കാൻ ഭാഗ്യം സിദ്ധിച്ച ആളും  ആയിരുന്ന റുസി മോഡിയെയും (17 ജനുവരി 1918 – 16 മെയ് 2014),

sumangala Untitled.09.jpg

ദി യങ്ങ് ലയൺ, റിച്ച് മാൻ പുവർ മാൻ എന്നി നോവലടക്കം പല

കൃതികളുടെയും ഒന്നര കോടിയിൽ കൂടുതൽ കോപ്പികൾ വിറ്റഴിച്ച അമേരിക്കൻ നാടകകൃത്തും, തിരക്കഥകൃത്തും നോവലിസ്റ്റും, ചെറുകഥാകൃത്തും ആയിരുന്ന ഇർവിൻ ഗിൽബർട്ട് ഷാംഫോറോഫ് എന്ന ഇർവിൻ ഷായെയും (ഫെബ്റുവരി 27, 1913 – മെയ് 16, 1984),

ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റു ഭരണകൂടത്തെ താഴെയിറക്കിയ 1989ലെ വെൽവെറ്റ് വിപ്ലവത്തിന്റെ നായകനും,  അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും, രാഷ്ട്രീയ നേതാവും, മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന വാൾട്ടർ കോമറേക് (10 ആഗസ്റ്റ് 1930 - 16 മേയ് 2013),

ശീതയുദ്ധകാലത്ത് നിർണായക രാഷ്ട്രീയ കൂടിക്കാഴ്ചകളിൽ പങ്കാളിയും, ആറ് അമേരിക്കൻ പ്രസിഡന്റുമാരുടെ കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ നേതാക്കളുടെ പരിഭാഷകനായി പ്രവർത്തിക്കുകയും ചെയ്ത വിക്തർ മിഖൈലോവിച്ച്   സുഖദ്രോവിനെയും (12 ഡിസംബർ 1932 – 16 മെയ് 2014),

* പ്രധാനജന്മദിനങ്ങൾ

നാട്ടിക നിയോജകമണ്ഡലത്തിൽ   നിന്നും കോൺഗ്രസ് പ്രതിനിധിയായി ഒന്നാം കേരള നിയമസഭയിൽ എത്തിയ  കെ.എസ്. അച്യുതനെയും (16 മേയ് 1915 - ജൂലൈ 1983),

mullanezhi Untitled.09.jpg

പ്രശസ്ത സംസ്കൃതപണ്ഡിതൻ കെ.പി. നാരായണപിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിക്കുകയും ഇന്ത്യയിൽ തന്നെ സംസ്കൃതത്തിൽ മുഴുനീള ഗാനങ്ങൾ എഴുതുകയും ചെയ്ത ഒരേയൊരു കവിയും ഗാനരചയിതാവും ചലച്ചിത്ര സം‌വിധായകനുമായിരുന്ന യൂസഫലി കേച്ചേരിയെയും  (1934 മേയ് 16 - 2015 മാർച്ച് 21),

ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘു നോവലുകളും രചിച്ച പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാടിന്റെയും (.16 മെയ് 1934 - 27 ഏപ്രിൽ 2021)

നീയെന്റെ കരളാ, അതിജീവനം തുടങ്ങിയ നോവലുകളും കവിതകളും രചിച്ച കവിയും ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന ഏറ്റുമാനൂർ സോമദാസനെയും (16 മേയ് 1936 - 21 നവംബർ 2011),

നരകം ഒരു പ്രേമകവിതയെഴുതുന്നു  എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച  ഒരു ആധുനിക കവിയായിരുന്ന ഡി. വിനയചന്ദ്രനെയും   (1946 മേയ് 16 – 2013 ഫെബ്രുവരി 11) ,

നീലത്താമര,സൂഫി പറഞ്ഞ കഥ,കഥ തുടരുന്നു, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മൌനം,സ്നേഹവീട്  തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കവിയും ചലച്ചിത്രഗാന രചയിതാവും അഭിനേതാവുമായ മുല്ലനേഴി എന്ന മുല്ലനേഴി എം.എൻ. നീലകണ്ഠനെയും (മേയ് 16 1948 - ഒക്ടോബർ 22 2011),

d vinayachandran Untitled.09.jpg

ഗ്രെപ്സ് ഓഫ് റാത്ത് എന്ന പ്രസിദ്ധ നോവൽ സിനിമയാക്കിയപ്പോൾ ടോം ജോഡിന്റെ ഭാഗം അഭിനയിച്ച് അക്കാഡമി അവാർഡിനു നോമിനേഷൻ ലഭിച്ച അരനൂറ്റാണ്ടിൽ കൂടുതൽ കലാലോകത്ത് തിളങ്ങി നിന്ന അമേരിക്കൻ നാടകനടനും സിനിമാ നടനും ആയിരുന്ന ഹെൻറി ജെയിൻസ് ഫോണ്ട എന്ന ഹെൻറി ഫോണ്ടയെയും  (മെയ്16, 1905 – ആഗസ്റ്റ് 12, 1982),

പൗരസ്ത്യ രാജ്യങ്ങളിലെ ആത്മീയത, ഹൈന്ദവ തത്വശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തിയ ഫ്രെഞ്ച് ചരിത്രാന്വേഷിയും ഇൻഡോളജിസ്റ്റും ആയിരുന്ന മദലിൻ ബിയാർദിയുവിനെയും (1922 മെയ് 16-2010 ഫെബ്രുവരി 10) ഓർമ്മിക്കുന്നു.

ചരിത്രത്തിൽ ഇന്ന്…

********

1532 - സർ. തോമസ് മൂർ ഇംഗ്ലണ്ടിലെ ചാൻസലർ സ്ഥാനം രാജിവയ്ക്കുന്നു.

1605- പോൾ അഞ്ചാമൻ മാർപാപ്പ ചുമതലയേറ്റു..

1792- ഡെൻമാർക്ക് അടിമ വ്യാപാരം നിരോധിച്ചു..

1862- Jean Joseph Etienne Lenoir എന്ന എഞ്ചിനീയർ, ആദ്യ വാഹനം നിർമിച്ചു… (തീയതിയുടെ കാര്യത്തിൽ കൃത്യതയില്ല)..

somadasan Untitled.09.jpg

1866- അമേരിക്കൻ ഫാർമസിസ്റ്റ് ചാൾസ് ഇ. ഹിർസ്, റൂട്ട് ബിയർ കണ്ടുപിടിച്ചു..



1868- അമേരിക്കൻ സെനറ്റ്, അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസനെ ഇംപീച് ചെയ്യുന്നതിൽ പരാജയപ്പെട്ടു…

1881- ലോകത്തെ ആദ്യ വൈദ്യുതി ട്രാം ബർലിനിൽ സർവീസ് ആരംഭിച്ചു…

1920- ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു..

1929- ഹോളിവുഡിൽ ആദ്യ അക്കാദമി അവാർഡ് വിതരണം. ഇതാണ് പിന്നീട് ഓസ്കാർ ആയി മാറിയത്…

1946- ക്യാബിനറ്റ് മിഷൻ റിപ്പോർട്ട്, വേവൽ പ്രഭു അവതരിപ്പിച്ചു..

1948- രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ആദ്യ ലോക ചെസ് മത്സരം തുടങ്ങി…

1948- ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രിയായി സി. വീസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു..

1956- ഈജിപ്ത്, ചൈനയെ അംഗീകരിച്ചു..

anuradha Untitled.09.jpg

1959 - മാൾട്ടയിലെ വലെറ്റയിലെ ട്രൈറ്റൺസ് ഫൗണ്ടൻ ആദ്യമായി ഓണാക്കി.

1960- അമേരിക്കൻ ശാസ്ത്രജ്ഞനായ തിയോഡോർ മെയ്മാൻ ആദ്യത്തെ ഒപ്റ്റിക്കൽ ലേസർ പ്രവർത്തിപ്പിച്ചതായി പ്രഖ്യാപിച്ചു…

1961 - രണ്ടാം റിപ്പബ്ലിക് ഓഫ് ദക്ഷിണ കൊറിയയെ അട്ടിമറിക്കാനുള്ള അട്ടിമറിക്ക് പാർക്ക് ചുങ്-ഹീ നേതൃത്വം നൽകി .

Untitled9.09.jpg

1966 - ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി " മെയ് 16 നോട്ടീസ് " പുറപ്പെടുവിച്ചു , ഇത് സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ചു .

1966- കമ്യൂണിസം ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി ചൈനയിൽ ചെയർമാൻ മാവോയുടെ നേതൃത്വത്തിൽ സാംസ്കാരിക വിപ്ലവം തുടങ്ങി…

1969 - വെനീറ പ്രോഗ്രാം : സോവിയറ്റ് ബഹിരാകാശ പേടകമായ വെനീറ 5 ശുക്രനിൽ ഇറങ്ങി .

1971- ബൾഗേറിയ, ഭരണഘടന അംഗീകരിച്ചു..

56464Untitled.09.jpg

1974 - ജോസിപ് ബ്രോസ് ടിറ്റോ യുഗോസ്ലാവിയയുടെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു .

1975- സിക്കിം സംസ്ഥാനം നിലവിൽ വന്നു… 22മത് സംസ്ഥാനം…

1975- ജപ്പാന്റെ ജുങ്കോ താബി, എവറസ്റ്റ് കീഴടക്കിയ പ്രഥമ വനിതയായി

1988 - യുണൈറ്റഡ് സ്റ്റേറ്റ്സിലെ സർജൻ ജനറൽ സി . എവററ്റ് കൂപ്പിന്റെ ഒരു റിപ്പോർട്ട് നിക്കോട്ടിന്റെ ആസക്തി ഗുണങ്ങൾ ഹെറോയിനും കൊക്കെയ്‌നിനും സമാനമാണെന്ന് പ്രസ്താവിച്ചു .

yusufaliUntitled.09.jpg

1991- ബ്രിട്ടീഷ്‌ രാഞ്ജിയായ എലിസബത്ത് II, അമേരിക്കൻ കോൺഗ്രസ്സിനെ അഭിസംബോധന ചെയ്യുന്ന ആദ്യ രാജ്‌ഞിയായി…

1996… അടൽ ബിഹാരി വാജ്പേയ് ആദ്യമായി പ്രധാനമന്ത്രിയായി.. 13 ദിവസം മാത്രം നീണ്ടു നിന്ന് ഭരണം…

1997 - സമകാലികം മലയാളം വാരിക ആരംഭം.

1997 - സൈറിന്റെ പ്രസിഡന്റ് മൊബുട്ടു സെസെ സെക്കോ രാജ്യം വിട്ടു.

achuthan Untitled.09.jpg

2003 - മൊറോക്കോയിൽ കാസാബ്ലാങ്ക ഭീകരാക്രമണത്തിൽ 33 സാധാരണക്കാർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

2005 - കുവൈറ്റ് 35-23 ദേശീയ അസംബ്ലി വോട്ടിൽ സ്ത്രീകൾക്ക് വോട്ടവകാശം അനുവദിച്ചു .

2007- നിക്കൊളാസ് സർക്കോസി, ഫ്രാൻസിന്റെ 23മത് പ്രസിഡന്റ് ആയി അധികാരമേറ്റു..

2009 – ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.. യു പി എ വീണ്ടും

2011 - STS-134 ( ISS അസംബ്ലി ഫ്ലൈറ്റ് ULF6), 25-ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു, ബഹിരാകാശവാഹനത്തിനുള്ള അവസാന വിമാനം .

2011- അമേരിക്കയുടെ സ്പേസ് ഷട്ടിൽ എൻഡെവർ, അവസാന പറക്കൽ നടത്തി..

muhammad Untitled.09.jpg

2013- മനുഷ്യന്റെ മൂല കോശം, ക്ലോൺ ചെയ്തെടുത്തു…

2014 - കെനിയയിലെ നെയ്‌റോബിയിലെ ജിക്കോംബ മാർക്കറ്റ് ഏരിയയിലുണ്ടായ രണ്ട് സ്‌ഫോടനങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു .

2014- ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.. 1994 ന് ശേഷം നീണ്ട മുപ്പത് വർഷത്തെ ഇടവേളക്ക് ശേഷം ഒരു കക്ഷിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടി. ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര ദാമോദർ ദാസ് മോദി പ്രധാനമന്ത്രി പദത്തിലേക്ക്…

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment