Advertisment

ഇന്ന് നവംബര്‍ 13: ലോക അനാഥരുടെ ദിനവും ലോക അനുകമ്പ ദിനവും ഇന്ന്: പി. സുശീലയുടെയും അംബിക സോണിയുടെയും ഗൌതമി നായരുടെയും ജന്മദിനം: ഇരുപത് വര്‍ഷം കൊണ്ട് ശ്രീകണ്‌ഠേശ്വരം ജി. പദ്മനാഭപിള്ള പൂര്‍ത്തീകരിച്ച ശബ്ദതാരാവലിയുടെ ആദ്യപതിപ്പിന്റെ ആദ്യലക്കം പുറത്തിറങ്ങിയതും ഹഡ്‌സണ്‍ നദിക്കു കുറുകേ ന്യൂയോര്‍ക്കിനേയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവര്‍ത്തനമാരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
nov13

1199  തുലാം 27

വിശാഖം  / അമാവസി

2023 / നവംബർ 13,തിങ്കൾ

(തുലാം വാവ്‌)

Advertisment

ഇന്ന്;

 *ലോക അനാഥരുടെ ദിനം !

 [ World Orphans Day; ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ പല കാരണങ്ങളാൽ അനാഥരായി തീർന്നിരിക്കുന്നു. യുദ്ധം, പട്ടിണി, കുടിയിറക്കം, രോഗം അല്ലെങ്കിൽ ദാരിദ്ര്യം. അവരെ നമ്മൾ മറക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, വർഷത്തിലൊരിക്കൽ അവർക്കായി സമർപ്പിക്കപ്പെട്ട ഒരു പ്രത്യേക ദിനമാണ് എല്ലാ നവംബറിലെയും രണ്ടാമത്തെ തിങ്കളാഴ്ച വരുന്ന ലോക അനാഥരുടെ ദിനം. ഈ ദിനത്തിൽ മാതാപിതാക്കളില്ലാത്ത കുട്ടികളെ അനാഥത്വത്തെക്കുറിച്ച്‌ ബോധവൽക്കരിക്കുക,ധനസമാഹരണം സംഘടിപ്പിക്കുക, ഒരു കുട്ടിയെ സ്പോൺസർ ചെയ്യുക എന്നിവയിലൂടെ അവരോടൊപ്പം ചേർന്നുനിൽക്കാം.]

nov13

* ലോക അനുകമ്പ ദിനം !    

 [ Kindness Day ; അപരിചിതരെ സഹായിക്കുന്നതിലൂടെയോ സമൂഹത്തിന് തിരികെ നൽകുന്നതിലൂടെയോ നിങ്ങളുടെ കുട്ടികളെ നന്മയുടെ മൂല്യം പഠിപ്പിക്കുന്നതിലൂടെയോ ലോക ദയാദിനത്തിൽ  അനുകമ്പയുടെ പ്രവൃത്തികൾ പങ്കിടുക. പ്രാദേശിക കമ്മ്യൂണിറ്റിക്ക് പുസ്തകങ്ങളോ ഭക്ഷണമോ വസ്ത്രങ്ങളോ സംഭാവന ചെയ്യുന്നത് ആഘോഷിക്കാനുള്ള മികച്ച മാർഗമാണ്. ]

* അന്താരാഷ്ട്ര ഫോൺ ഡയറക്ടറി ദിനം!

* ടാഗോറിന് നോബൽ സമ്മാനം (1913) !

* യു.കെ : ദേശീയ ഇന്ത്യൻ പുഡ്ഡിംഗ് ദിനം !

[National Indian Pudding Day; ഒരു തണുത്ത ശൈത്യകാല ദിനത്തിന് അനുയോജ്യമായ സമ്പന്നവും കട്ടിയുള്ളതുമായ ഒരു പലഹാരം. ബാല്യകാല ഓർമ്മകൾക്കൊപ്പം പാരമ്പര്യത്തിന്റെ ഊഷ്മളതയും സ്വാദിഷ്ടതയും ഇത് കൊണ്ടുവരുന്നു.  

 ഇംഗ്ലണ്ടിൽ ക്ലാസിക് ആയിരുന്ന ഹാസ്റ്റി പുഡ്ഡിംഗിന്റെ ഒരു വ്യതിയാനമാണ് 'ഇന്ത്യൻ പുഡ്ഡിംഗ്'   പതിനേഴാം നൂറ്റാണ്ട് മുതൽ, ഇംഗ്ലീഷ് കുടിയേറ്റക്കാർ ഇന്ത്യയിൽ വരുകയും അവരുടെ പ്രിയപ്പെട്ട  പുഡ്ഡിംഗിന് പകരം വയ്ക്കാൻ അവർ കണ്ടുപിടിക്കുകയും ചെയ്ത പലഹാരമാണ് ഇത്. ദേശീയ ഇന്ത്യൻ പുഡ്ഡിംഗ് ദിനം ഈ സ്വാദിഷ്ടമായ ട്രീറ്റും അതിനു പിന്നിലെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും ആഘോഷിക്കുന്നു.]

* അമേരിക്ക: 

* സാഡി ഹോക്കിൻസ് ഡേ !

* സിംഫണിക് മെറ്റൽ ദിനം !

[Symphonic Metal Day; സ്വരച്ചേർച്ചയുള്ള ഈണങ്ങളുടെയും ഇടിമുഴക്കമുള്ള ശക്തിയുടെയും സംയോജനം - ഓർക്കസ്ട്രകളും ഇലക്ട്രിക് ഗിറ്റാറുകളും ഗംഭീരമായ യോജിപ്പിൽ ഒന്നിക്കുന്ന ഒരു സംഗീത മേഖല.]

  • ഒരു സംഗീതജ്ഞനെ ആലിംഗനം ചെയ്യുവാനുള്ള ദേശീയ ദിനം !

    [National Hug a Musician Day; ലോകത്തെ  മനോഹരവും സന്തോഷകരവുമാക്കുന്ന കലാകാരന്മാരാണ് സംഗീതജ്ഞർ. ഒരു സംഗീതജ്ഞൻ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്നും വിലമതിക്കപ്പെടുന്നുവെന്നും പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ദിവസം.]
  • 1nov13

* വിചിത്രമായ സോക്സ് ദിനം !

 [Odd Socks Day ; ആഘോഷിക്കുന്നത് ആളുകൾക്ക് ഇഷ്ടമുള്ള വ്യത്യസ്ത തരം സോക്സുകൾ രണ്ടുകാലിലും  ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ മാത്രമല്ല, ഭീഷിണിപ്പെടുത്തുന്നതിനെതിരെയും (against bullying) ആളുകളോട് ദയ കാണിക്കുന്നതിനെക്കുറിച്ചും ബോധവന്മാർ ആക്കാൻ ഒരു ദിനം ]

* ദേശീയ യുവ വായനക്കാരുടെ വാരം!

[National Young Readers Week ; യുവ മനസ്സുകളുടെ കഥകളോടുള്ള ഇഷ്ടം വളർത്തുകയും പുസ്തകങ്ങളുടെ മാന്ത്രികതയിലൂടെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും ചെയ്യുക;  ഭാവനയുടെ വാതിലുകൾ തുറന്ന്,

 സ്‌കൂളുകൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും യുവാക്കളെ സ്വാധീനിക്കുന്നവർക്കും വായനയുമായി ഇടപഴകാൻ അവരെ സഹായിക്കുന്നതിനുള്ള ഒരു അധിക അവസരമായി യുവവായനക്കാരുടെ ദേശീയ വാരം ആഘോഷമാക്കുന്നു. 

* ട്രാൻസ്‌ജെൻഡർ അവബോധ വാരം !

[ Transgender Awareness Week ]

ഇന്നത്തെ മൊഴിമുത്ത്

***********        

        [ ഗീതാഞ്ജലി]

''കരിനിലമുഴുമാ കർഷകനോടും

വർഷം മുഴുവൻ വഴി നന്നാക്കാൻ

പെരിയ കരിങ്കൽ പാറ നുറുക്കി

ഒരുക്കും പണിയാളരോടും

എരിവെയിലത്തും പെരുമഴയത്തും

ചേർന്നമരുന്നു ദൈവം''

     [ -രവീന്ദ്രനാഥ ടാഗോര്‍ ]

      വിവ : ജി.ശങ്കരക്കുറുപ്പ്

 *********** 

അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി. സുശീലയുടെയും (1935),

പതിനഞ്ചാം ലോക്സഭയിൽ   മൻമോഹൻ സിംഗ്‌ നയിച്ച മന്ത്രിസഭയിൽ ടൂറിസം വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അംബിക സോണിയുടെയും (1943),

മലയാള ചലചിത്ര നടി ഗൌതമി നായരുടെയും (1991),

2nov13

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, ചലച്ചിത്ര നിർമ്മാതാവും, ടി.വി അവതാരകയുമായ ജൂഹി ചാവ്‌ളയുടെയും (1967),

ഹിന്ദി സിനിമയിലെ ഒരു നടനായ ഹർമാൻ ബവേജയുടെയും (1980),

ഇൻഫിഡെൽ എന്ന പുസ്തകം   എഴുതിയ  സോമാലിയൻ    വംശജയും ആക്ടിവിസ്റ്റും എഴുത്തുകാരിയും ആയ അയാൻ ഹിർസി അലിയുടെയും ( 1969),

ഒരു അമേരിക്കൻ നടിയും  എഴുത്തുകാരിയും ടെലിവിഷൻ അവതാരകയും  എമ്മി അവാർഡ്, ഗ്രാമി അവാർഡ്, അക്കാദമി അവാർഡ്, ടോണി അവാർഡ് എന്നിവ ഉൾപ്പെടുന്ന EGOT നേടിയ 18 എന്റർടെയ്നർമാരിൽ ഒരാളുമായ  ഹൂപ്പി ഗോൾഡ്‌ബെർഗ്  എന്ന കാരിൻ എലെയ്ൻ ജോൺസണിന്റെയും (1955), 

ബ്രിട്ടനിലെ സ്കോട്ടിഷ് അഭിനേതാവ്   ജെറാർഡ് ബട്ട്ലറിന്റെയും (1969),

വ്യവസായ സംരംഭകൻ, ഉപന്യാസകാരൻ എന്നീ നിലകളിലും അറിയപ്പെടുന്ന ബ്രിട്ടീഷ് കംപ്യൂട്ടർ പ്രോഗ്രാമർ പോൾ ഗ്രഹാമിന്റെയും (1964 ) ജന്മദിനം !

 ഇന്നത്തെ സ്മരണ !!!

്്്്്്്്്്്്്്്്്്

ആർ.ബാലകൃഷ്ണപിള്ള മ. (1922-2013)

പി. രവീന്ദ്രൻ മ. (1922 - 1997)

ബി.എം. ഗഫൂർ മ. (1942- 2003)‍

എം കൃഷ്ണൻകുട്ടി മ. (1940-2014)

ആബിദ ബീഗം മ. (1850-1924)

ജെയിംസ് മരിയൻ സിംസ് മ. (1813-1883)

അലക്സാണ്ടർ ഗ്രൊതെൻഡിക് മ.

(1928-2014)

മാരിയ ഹോസെ മുനോസ് മ. (1995-2014)

ലോനപ്പൻ നമ്പാടൻ ജ. (1935 -2013)

വാസുപ്രദീപ് ജ. (1931-2011)

കലൂർ ഉണ്ണികൃഷ്ണൻ ജ. (1953-2021)

മഹാരാജാ രഞ്ജിത് സിങ് ജ. (1780-1839)

പ്രിയ രഞ്ജൻ ദാസ് മുൻഷി ജ.

(1945-2017)

വസന്ത് ദാദ പാട്ടീൽ ജ. (1917-1989)

എം. ആർ. ജയ് കർ ജ. (1873-1959)

ഹുമയൂൺ അഹമ്മദ്‌ ജ. (1948- 2012)

ഹിപ്പോയിലെ അഗസ്തീനോസ് ജ. (354-430)

ആർ.എൽ.സ്റ്റീവൻസൺ ജ. (1850-1894)

എഡ്വേഡ് ഡോയിസി ജ. (1893 -1986  )

അന്റോണിയോ പോർച്ചിയ ജ. (1885-1968)

22nov13

ചരിത്രത്തിൽ ഇന്ന്…

്്്്്്്്്്്്്്്്്്

1913-രവിന്ദ്രനാഥ ടാഗോറിന് ഗീതാഞ്ജലിക്ക് നോബൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടു. നോബൽ ജേതാവായ ആദ്യ ഏഷ്യക്കാരൻ കൂടിയാണ് ടാഗൂർ

1917- ഇരുപത് വർഷം കൊണ്ട് ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള പൂർത്തീകരിച്ച ശബ്ദതാരാവലിയുടെ ആദ്യപതിപ്പിന്റെ ആദ്യലക്കം  പുറത്തിറങ്ങി. 

1927 - ഹഡ്സൺ നദിക്കു കുറുകേ ന്യൂയോർക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.

1933 - ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കുത്തിയിരുപ്പ് സമരം US ലെ Minner stra ലെ Austin ൽ നടന്നു.

1960 - ആഫ്രിക്കൻ അമേരിക്കൻ നടൻ സാമ്മി ഡേവിസ് ജൂനിയർ, സ്വീഡിഷ് നടി മെയ് ബ്രിട്ടിനെ വിവാഹം കഴിക്കുന്നു. ഇക്കാലത്ത് ഇതര വർഗ്ഗ കല്യാണങ്ങൾ അമേരിക്കയിലെ 31 സ്റ്റേറ്റുകളിൽ നിയമവിരുദ്ധമായിരുന്നു.

1970 - കിഴക്കൻ പാകിസ്താനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേർ മരണമടഞ്ഞു.

1974 - PL0 ചെയർമാൻ യാസർ അറാഫത്തിന്റെ വിശ്വ പ്രസിദ്ധമായ UN പ്രസംഗം.

1980 - US ന്റെ voyager ശനിയുടെ ഏറ്റവും അടുത്തെത്തി ഗ്രഹത്തിന്റെ ചിത്രങ്ങൾ അയച്ചു.

1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി.

1990 - വേൾഡ് വൈഡ് വെബ് ആരംഭിച്ചു.

1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു.

2014 - ഇന്ത്യയുടെ ഹിറ്റ് മാൻ രോഹിത് ശർമ്മക്ക് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്കോർ. ശ്രീലങ്കക്കെതിരെ കൊൽക്കൊത്തയിലെ ഈഡൻ ഗാർഡൻസിൽ 173 പന്തിൽ 264 റൺസ് നേടി. ഒരു പക്ഷേ ഒരിക്കലും തകർക്കപ്പെടാൻ സാധ്യതയില്ലാത്ത റെക്കാർഡ്.

33nov13

2015 - ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ പാരീസിൽ ചാവേർ ബോംബിംഗുകൾ, കൂട്ട വെടിവയ്പ്പുകൾ , ബന്ദി പ്രതിസന്ധി എന്നിവയുൾപ്പെടെ ഏകോപിത ഭീകരാക്രമണങ്ങളുടെ ഒരു പരമ്പര നടത്തി.130 പേരെ ഭീകരർ കൊലപ്പെടുത്തി, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാൻസിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

ഇന്ന്;

മൂന്നാം കേരളനിയമസഭയിൽ അച്യുതമേനോൻ മന്ത്രിസഭയിലെ തൊഴിൽ, വനം, വ്യവസായം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുൻമന്ത്രിയും മുതിർന്ന സി.പി.ഐ. നേതാവുമായിരുന്ന പി. രവീന്ദ്രനെയും (14 നവംബർ 1922 - 13 നവംബർ 1997),

കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകസെക്രട്ടറിയും,  മാതൃഭൂമിയിൽ കുഞ്ഞമ്മാൻ എന്ന കാർട്ടൂൺ തുടങ്ങുകയും ചെയ്ത കാർട്ടൂണിസ്റ്റും, ചിത്രകാരനുമായിരുന്ന ബി.എം. ഗഫൂറിനെയും (1942-നവംബർ 13 2003)‍,

സി.പി.ഐ.യുടെ തിരുവനന്തപുരം ജില്ലാക്കമറ്റിയംഗവും, നിരവധി തൊഴിൽ സമരങ്ങളിൽ നേതൃത്വം നൽകുകയും, ഒന്നാം കേരളാ നിയമസഭയിൽ ആര്യനാട് നിയോജകമണ്ഡലത്തെ അവിഭക്ത കമ്മ്യൂണിസ്റ്റുകാരനായി പ്രതിനിധീകരിക്കുകയും, പിന്നീട് കോൺഗ്രസ്സിൽ ചേരുകയും, .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ആർ. ബാലകൃഷ്ണപിള്ളയെയും (12 സെപ്റ്റംബർ 1922 - 13 നവംബർ 2013),

333nov13

വന്ദേമാതരം, റിപ്പബ്ലിക്കിന്റെ കുഞ്ഞ് തുടങ്ങിയ  പ്രശസ്ത കവിതാ സമാഹാരങ്ങള്‍ രചിച്ച വിപ്ലവകവിയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ് എഡിറ്ററും, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനും,'75ല്‍ അടിയന്തരാവസ്ഥ ക്കെതിരായി "ആത്മഗാഥ' എന്ന കവിത എഴുതിയതിന് ജയിലിൽ കിടന്ന  ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാന അധ്യാപകനായിരുന്ന എം കൃഷ്ണൻകുട്ടിയെയും (1940 - 2014 നവംബർ 13)

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു വേണ്ടി ജീവിതം ബലിയർപ്പിച്ച് പോരാടുകയും സ്ത്രീത്വത്തിന്റെ പരിമിതികുള്ളിൽ നിന്ന് വീട് വീടാന്തരം കയറി ഇറങ്ങി സ്ത്രീകളോട് സമരമുഖത്തിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്ത ധീര വനിതയും  സ്വാതന്ത്ര്യസമര നായകന്മാരായ മൗലാനാ മുഹമ്മദ് അലിയുടെയും മൗലാനാ ഷൗകത്ത് അലിയുടെയും മാതാവുമായിരുന്ന ആബിദ ബീഗത്തിനെയും (1850 - നവംബർ 13, 1924),

തടസ്സപ്പെട്ട പ്രസവത്തിന്റെ  ഗുരുതരമായ സങ്കീർണതയായ വെസിക്കോവാജിനൽ ഫിസ്റ്റുലയുടെ അറ്റകുറ്റപ്പണികൾക്കായി ഒരു ശസ്ത്രക്രിയാ വിദ്യ വികസിപ്പിച്ച ഒരു അമേരിക്കൻ ഫിസിഷ്യനായിരുന്ന   ജെയിംസ് മരിയോൺ സിംസിനെയും (ജനുവരി 25, 1813 - നവംബർ 13, 1883),

ജന്മം കൊണ്ട് ഇറ്റലിക്കാരനാണെങ്കിലും സ്ഥിരതാമസം അർജന്റീനയിലായിരുന്ന സ്പാനിഷിൽ  ശബ്ദങ്ങൾ എന്ന കവിത എഴുതിയ അന്തോണിയോ പോർച്ചിയയെയും (നവംബർ13 1885 - നവംബർ 9, 1968) ,

14nov13

ബീജഗണിത ജ്യാമിതി എന്ന ആധുനിക ഗണിത സിദ്ധാന്തത്തിന്റെ പ്രയോക്താവും,പിന്നീട് ഗണിത മേഖല ഉപേക്ഷിച്ച് യുദ്ധ വിരുദ്ധ പ്രചാരകനാകുകയും ചെയ്ത അലക്സാണ്ടർ ഗ്രൊതെൻഡികിനെയും (28 മാർച്ച് 1928 – 13 നവംബർ 2014),

2014ൽ മിസ് ഹോൺഡുറാസ് ആയി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, മിസ് വേൾഡിനായിട്ടുള്ള മത്സരത്തിനു മുൻപെ സഹോദരിയോടൊപ്പം കൊല്ലപ്പെടുകയും ചെയ്ത ഹോൺഡൂറൻ മോഡലും, ടി വി ഹോസ്റ്റും, സൌന്ദര്യ റാണിയും ആയിരുന്ന മാരിയ ഹോസെ അൽവരാടൊ മുനോസിനെയും (19 ജൂലൈ 1995 – 13 നവംബർ 2014),

150-ഓളം നാടകങ്ങൾ  സംവിധാനം ചെയ്യുകയും, നാടക രചയിതാവ്, നടൻ‍, ചിത്രകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത വാസുപ്രദീപിനെയും (1931 നവംബർ 13  - 2011 മേയ് 03),

മാദ്ധ്യമ പ്രവർത്തകനും കട്ട് കട്ട് മാസിക, ചിത്രസുധ മാസിക, ബാലലോകം കുട്ടികളുടെ മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗവും സിനിമ-നാടക നിരൂപകനും  നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 19 പുസ്തകങ്ങളുടെ രചയിതാവും കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് സെക്രട്ടറി, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, കൊച്ചിൻ വെൽഫെയർ സൊസൈറ്റി ജോയിന്റ്  സെക്രട്ടറി, എഡ്രാക്ക് എളമക്കര മേഖല സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന കലൂർ ഉണ്ണികൃഷ്ണനേയും (13 നവംബർ 1953 - 2021 സെപ്റ്റംബർ 26), 

ആറുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും രണ്ടുതവണ സംസ്ഥാനമന്ത്രി യാകുകയും, പിന്നീട് പാർലമെന്റംഗ മാകുകയും ചെയ്ത, കർഷകനും നാടകനടനും രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനു മായിരുന്ന ലോനപ്പൻ നമ്പാടനെയും (13 നവംബർ 1935 - 5 ജൂൺ 2013),

തന്റെ നാലുപതിറ്റാണ്ട് ഭരണകാലത്ത് സാമ്രാജ്യത്തെ 5 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലെത്തിച്ച 

സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവായ മഹാരാജ രഞ്ജിത് സിംഗിനേയും (1780 നവംബർ 13- -1839 ജൂൺ 20).

പൂന സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറും അഭിഭാഷകനും പണ്ഡിതനും രാഷ്ട്രീയക്കാരനും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മുകുന്ദ് രാംറാവു ജയകറേയും (എം.ആർ. ജയകർ) (13 നവംബർ 1873 - 10 മാർച്ച് 1959)

മഹാരാഷ്ട്രയിലെ ആദ്യത്തെ ശക്തതനായ മറാത്ത നേതാവും,  മുഖ്യമന്ത്രിയും രാജസ്ഥാൻ ഗവർണറും ആയിരുന്ന വസന്ത് ദാദ പാട്ടീലിനെയും ( 13 നവംബർ 1917- മാർച്ച് 1, 1989),

ഏറ്റവും കൂടുതൽ വിറ്റഴിയപ്പെട്ട 200ഓളം പുസ്തകങ്ങൾ എഴുതിയ ബഗ്ലാദേശി എഴുത്തുകാരനും, നാടകകൃത്തും , തിരക്കഥാകൃത്തും' സിനിമാ നിർമ്മിതാവും ആയിരുന്ന ഹുമയൂൺ അഹമ്മദിനെയും (13 നവംബർ 1948-19 ജൂലൈ 2012),

66nov13

ഇന്ത്യൻ നാഷണൽ കോൺഗ്രസ്  പ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയും  ഇന്ത്യയുടെ 14-ാം ലോക്സഭയിലെ  അംഗവുമായിരുന്ന പ്രിയ  രഞ്ജൻ   ദാസ് മുൻഷിയെയും (13 നവംബർ 1945 - 20 നവംബർ 2017),

ഉത്തരാഫ്രിക്കയിൽ നിന്നുള്ള ലത്തീൻ ക്രിസ്തീയചിന്തകനും, ദൈവശാസ്ത്രജ്ഞനും മെത്രാനുമായിരുന്ന ഹിപ്പോയിലെ അഗസ്തീനോസിനെയും (നവംബർ 13, 354 – ഓഗസ്റ്റ് 28, 430),

ട്രഷർ ഐലൻഡ്' , "ഡോക്ടർ ജെക്കിളിന്റേയും മിസ്റ്റർ ഹൈഡിന്റേയും വിചിത്രമായ കഥ" തുടങ്ങിയ ലോകപ്രശസ്ത കൃതികൾ രചിച്ച  സ്കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നിയോ-റൊമാന്റിസിസത്തിന്റെ (നവകാല്പ്പനികത) ഒരു മുഖ്യ പ്രോക്താവുമായിരുന്ന ആർ.എൽ. സ്റ്റീവൻസൺ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന റോബർട്ട് ലൂയിസ് സ്റ്റീവൻസണിനെയും (നവംബർ 13, 1850 – ഡിസംബർ 3, 1894),

ജീവകം കെ സംശ്ലേഷണം ചെയ്തതിനും അതിന്റെ രാസസ്വഭാവം നിർണയിച്ചതിനും ശരീരശാസ്ത്ര-വൈദ്യശാസ്ത്ര രംഗത്തെ 1943-ലെ നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ജൈവരസ തന്ത്രജ്ഞനായിരുന്ന എഡ്വേഡ് അഡൽബെർട്ട് ഡോയിസിയെയും (ജനനം1893 നവംബർ 13-1986 ഒക്ടോബർ 23 ),

50 വർഷത്തിൽ കൂടുതൽ ഇഗ്ലണ്ട് ഭരിച്ച്,ഇംഗ്ലണ്ടിനെ യൂറോപ്പിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളിലൊന്നാക്കി മാറ്റിയ വിൻഡ്‌സറിലെ എഡ്വേർഡ് എന്ന് അറിയപ്പെട്ടിരുന്ന എഡ്വേർഡ്  മൂന്നാമനെയും  (13 നവംബർ 1312 - 21 ജൂൺ 1377),

77nov13

ഒരു സ്കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നിയോ-  റൊമാന്റിസിസത്തിന്റെ (നവകാല്പ്പനികത) ഒരു മുഖ്യ പ്രോക്താവും ആയിരുന്ന ആർ.എൽ.സ്റ്റീവൻസൺ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന റോബർട്ട് ലൂയിസ് സ്റ്റീവൻസണിനെയും (നവംബർ 13, 1850 – ഡിസംബർ 3, 1894),

ഒരു ഇറ്റാലിയൻ സംഗീതസംവിധായകനും നിരവധി ഗാനങ്ങളും ചില ചേംബർ സംഗീതവും പിയാനോയും എഴുതിയിട്ടുണ്ടെങ്കിലും തന്റെ 39 ഓപ്പറകൾക്ക് പ്രശസ്തി നേടിയ ജിയോച്ചിനി റൊസ്സിനിയെയും  (29 ഫെബ്രുവരി 1792 - 13 നവംബർ 1868),

 ഒരു അമേരിക്കൻ കെമിക്കൽ ടെക്നീഷ്യനും ലേബർ യൂണിയൻ പ്രവർത്തകനും, ആണവ കേന്ദ്രത്തിലെ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് രീതികളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നതിന് പേരുകേട്ട കാരെൻ ഗേ സിൽക്ക്വുഡിനെയും (ഫെബ്രുവരി 19, 1946 - നവംബർ 13, 1974) ഓർമ്മിക്കാം.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ

Advertisment