/sathyam/media/media_files/oPtoBHPkpM5mL5GvpqPf.png)
1199 തുലാം 29
തൃക്കേട്ട / ദ്വിതീയ
2023 / നവംബർ 15, ബുധൻ
വൃശ്ചിക രവിസംക്രമം
ഇന്ന് ;
* കൽപ്പാത്തി രഥോത്സവം !
* ദേശീയ മനുഷ്യസ്നേഹദിനം !
[ National philanthropy Day; അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനാണ് നവംബർ 15 ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ചത്. പൊതുനന്മക്കായി മാനവ, ജീവകാരുണ്യ/സന്നദ്ധസേവ പ്രവർത്തനങ്ങളുടെ പ്രാധാന്യം ചർച്ചചെയ്യാനും പ്രകടിപ്പിക്കാനും പ്രവർത്തിക്കാനുമായി ഒരു ദിനം., പിന്നീട് ഇത് ലോകം മുഴുവൻ ഏറ്റെടുത്തു.]
ഞാൻ എഴുതാൻ ഇഷ്ടപ്പെടുന്ന ദിവസം
[I Love to Write Day ; വാക്കുകൾ കൊണ്ട് ലോകങ്ങൾ സൃഷ്ടിക്കുക, വികാരങ്ങളെ ഉണർത്തുക, ഭാവനയെ ഉണർത്തുക, കഥപറച്ചിൽ എന്ന പ്രവർത്തനം അതിരുകളില്ലാത്ത സാധ്യതകളുടെ സൃഷ്ടിപരമായ യാത്രയാണ് ]
World COPD Day !
[ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) യഥാർത്ഥത്തിൽ ശ്വാസോച്ഛ്വാസം, വായു പ്രവാഹം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു കൂട്ടം രോഗങ്ങളാണ്. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവ ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു, അവ പലപ്പോഴും വായു മലിനീകരണം അല്ലെങ്കിൽ പുകവലി മൂലമാണ് ഉണ്ടാകുന്നത്. സിഒപിഡി രോഗങ്ങളുള്ള ആളുകൾക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്,
അവർക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം ലഭിക്കുന്നതിനായി ബോധവാന്മാരാക്കുവാൻ ഒരു ദിനം]
* ബ്രസീൽ: സ്വാതന്ത്ര്യ പ്രഖ്യാപന ദിനം
* ഐവറി കോസ്റ്റ്: ശാന്തി ദിനം
* ശ്രീലങ്ക : ദേശീയ വൃക്ഷാരോപണ ദിനം
* പാലസ്റ്റീൻ: സ്വാതന്ത്ര്യ ദിനം!
(ഏകപക്ഷീയമായ പ്രഖ്യാപനം)
* ജപ്പാൻ : ഷിച്ചി ഗൊ സാൻ
(7, 5, 3) ജപ്പാനിലെ ഏഴു വയസ്സും മൂന്നു വയസ്സും ആയ പെൺകുട്ടികളുടെയും അഞ്ചു വയസ്സും മൂന്നു വയസ്സുമായആൺകുട്ടികളുടെയും ആഘോഷം.
*:USA ;
* National Raisin Bran Cereal Day
* National Spicy Hermit Cookie Day
National Clean Out Your Refrigerator Day !
[നിങ്ങളുടെ റഫ്രിജറേറ്റർ ക്ലീൻ ഔട്ട് ചെയ്യാൻ ഒരുദേശീയ ദിനം ; മറഞ്ഞിരിക്കുന്ന നിധികൾ അനാവരണം ചെയ്യുകയും നിങ്ങളുടെ ഫ്രിഡ്ജിന്റെ നിഗൂഢമായ ആഴങ്ങൾ കീഴടക്കുകയും ചെയ്യുമ്പോൾ വീണ്ടും കണ്ടെത്തലിന്റെ ആവേശകരമായ സാഹസിക യാത്ര ആരംഭിക്കുന്നു]
ദേശീയ ജീവകാരുണ്യ ദിനം
[ National Philanthropy Day ; ഉദാരമായ ഹൃദയവും ലോകത്തെ മികച്ചതാക്കാനുള്ള ആഗ്രഹവും, നിശബ്ദമായി ജീവിതത്തെ മാറ്റിമറിക്കുവാൻ ദയയുടെ ഒരു പ്രവൃത്തി ചെയ്യുവാൻ ഓർമ്മപ്പെടുത്തുന്ന ഒരു ദിനം ]
വിദ്യാഭ്യാസത്തെ പിന്തുണക്കുന്ന പ്രൊഫഷണലുകളുടെ ദേശീയ ദിനം!
[ National Educational Support Professionals Day ; സ്‌കൂളുകളിലെ അറിയപ്പെടാത്ത ചാമ്പ്യൻ, ഇവരുടെ അദ്ധ്വാനം കൊണ്ട് കുട്ടികളുടെ മുഖത്ത് പുഞ്ചിരി, പഠന അന്തരീക്ഷം സുഖകരമാക്കുന്നു.]
ദേശീയ പുനരുപയോഗ ദിനം !
[National Recycling Day ; 1988 ൽ പ്രസിഡന്റ് റൊണാൾഡ് റീഗനാണ് ഈ ദിനം ആദ്യമായി സൃഷ്ടിച്ചത്, "റീസൈക്ലിംഗ് ഓരോ അമേരിക്കക്കാരന്റെയും വ്യക്തിപരമായ ഉത്തരവാദിത്തമാണ്" എന്ന് പ്രഖ്യാപിച്ചു. അതിനുശേഷം, വരും തലമുറകൾക്ക് കൂടുതൽ സുസ്ഥിരമായ ഭാവിക്കായി പരിശ്രമിക്കുമ്പോൾ പുനരുപയോഗം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു.]
National Bundt Day !
[ദേശീയ ബണ്ട് കേക്ക് ദിനം ; നല്ല കേക്ക് എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ ബണ്ട് കേക്കിനെക്കാൾ മികച്ച കേക്ക് വേറെയില്ലെന്ന് യഥാർത്ഥ പ്രബുദ്ധർക്ക് അറിയാം. അതിന്റെ രൂപം തന്നെ അത് കൊണ്ടുവരുന്ന ഏതൊരു കാര്യത്തിനും അൽപ്പം ചാരുത നൽകുന്ന ഒരു പ്രത്യേക സാങ്കൽപ്പികതയെക്കുറിച്ച് സംസാരിക്കുന്നു. ബണ്ട് കേക്ക് അതിന്റെ സൃഷ്ടിയിൽ ഉപയോഗിച്ചിരിക്കുന്ന ഏതെങ്കിലും പ്രത്യേക പാചകക്കുറിപ്പിനെ സൂചിപ്പിക്കുന്നില്ല, പകരം അതിന്റെ വ്യതിരിക്തമായ ആകൃതിയെക്കുറിച്ച് പറയുന്നു, ഏത് കോൺഫിഗറേഷനിലും വരാവുന്ന മോതിരം ആകൃതിയിലുള്ള ഒരു കേക്ക്. ബണ്ട് കേക്കിന്റെ വിചിത്രമായ രൂപം നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ, ഈ ദിനം ആഘോഷിക്കുക ]
ദേശീയ സ്പൈസി ഹെർമിറ്റ് കുക്കി ദിനം !
[National Spicy Hermit Cookie Day; മറഞ്ഞിരിക്കുന്ന നിധികൾ നിറഞ്ഞ ഈ കുക്കികൾ-പുറത്ത് ഞെരുക്കമുള്ളതും ഉള്ളിൽ മൃദുവായതും- മധുരപലഹാര പ്രേമികൾക്കിടയിൽ ഒരു രുചികരമായ അനുഭവമാണ്]
National Drummer Day !
[ ദേശീയ ഡ്രമ്മർ ദിനം; ഈ പ്രത്യേക ദിനം 2015-ൽ സ്ഥാപിതമായി, തുടക്കക്കാരായ സംഗീതജ്ഞർ മുതൽ പരിചയസമ്പന്നരായ പ്രൊഫഷണലുകൾ വരെ അവിടെയുള്ള എല്ലാ ഡ്രമ്മർമാരെയും ബഹുമാനിക്കാനുള്ള മികച്ച മാർഗമാണിത്. റോക്ക്, ജാസ്, പോപ്പ്, ക്ലാസിക്കൽ എന്നിവയുൾപ്പെടെ നിരവധി സംഗീത വിഭാഗങ്ങളുടെ അവിഭാജ്യ ഘടകമാണ് ഡ്രംസ് നൂറ്റാണ്ടുകളായി നിലവിലുണ്ട്. അതിനാൽ, കഠിനാധ്വാനികളായ ഡ്രമ്മർമാരേ ബഹുമാനിക്കൂ]
സ്റ്റീവ് ഇർവിൻ ഡേ !
[Steve Irwin Day ; ലോകമെമ്പാടുമുള്ള ആളുകളെ അവരുടെ ഭൂമി കൈവശപ്പെടുത്തിയ മൃഗങ്ങളോട് കൂടുതൽ താൽപ്പര്യമുണ്ടാക്കാൻ പ്രേരിപ്പിച്ച സ്റ്റീവ് ഇർവിൻ "മുതല വേട്ടക്കാരൻ" എന്നാണ് അറിയപ്പെട്ടിരുന്നത്. ഓസ്‌ട്രേലിയയിലും ലോകമെമ്പാടും അപകടത്തിൽ ആയ മൃഗങ്ങളെ പരിപാലിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി വൈൽഡ് ലൈഫ് വാരിയേഴ്‌സ് സ്ഥാപിച്ചത് ഈ ഓസ്‌ട്രേലിയൻ മൃഗസ്‌നേഹിയും സംരക്ഷകനുമാണ്]
GIS Day /ജിഐഎസ് ദിനം !
[നഗര ആസൂത്രണം മുതൽ ദുരന്ത നിവാരണം വരെ, ഭൂപടങ്ങൾക്ക് ജീവൻ നൽകുന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മുമ്പെങ്ങുമില്ലാത്തവിധം ലോകം പര്യവേക്ഷണം ചെയ്യുവാൻ ഒരു ദിനം]
- ചീമേനി - തോൽവിറക് സമരത്തിന് ഇന്ന് 77 വയസ്സ് (1946)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
"വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക''
[ - രബീന്ദ്രനാഥ് ടാഗോർ ]
***********
26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടർ യൂസഫലിയുടെയും (1955),
പ്രമുഖ മുസ്‌ലിംലീഗ് നേതാവും കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമായ പാറക്കൽ അബ്ദുള്ള (1958)യുടേയും,
നാടകരചയിതാവും സാഹിത്യകാരനും
ചലച്ചിത്രകാരനും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനും മുൻ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയും നിലവിൽ ബാലുശേരി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ കൂടിയായ പുരുഷൻ കടലുണ്ടിയുടേയും(1947),
ജെന്റിൽമാൻ, കാതലൻ തുടങ്ങി 11 ഹിറ്റ് ചിത്രങ്ങൾ നിർമിക്കുകയും വളരെ അധികം തമിഴ്, തെലുങ്ക് ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്ത കെ ടി കുഞ്ഞുമോന്റെയും (1953),
1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദൻ ചിത്രത്തിൽ വേഷമിട്ടുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുകയും പിന്നീട് സുകുമാരൻ എന്ന മലയാള ചലച്ചിത്ര നടന്റെ ഭാര്യയും, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ ചലച്ചിത്ര നടന്മാരുടെ മാതാവുമായ ചലച്ചിത്ര-സീരിയൽ താരവുമായ മല്ലിക സുകുമാരന്റേയും (1954),
2014-ൽ മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിലെ കഥാ പാത്രത്തിലൂടെ ശ്രദ്ധേയയാവുകയും അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടുകയും ചെയ്ത പ്രശസ്ത സിനിമ-സീരിയല്‍ നടിയും നർത്തകിയുമായ ആശ ശരത്തിന്റേയും (1976),
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെയും (1986) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്‌്
ആചാര്യ വിനോബാ ഭാവേ മ. (1895-1982)
തലക്കൽ ചന്തു മ. ( 1805)
ഡി. ദാമോദരൻ പോറ്റി മ. (1921-2002)
കെസി പന്ത് മ. (1931- 2012)
നാഥുറാം വിനായക് ഗോഡ്‌സെ മ.(1910-1949)
നാരായൺ ആപ്‌തെ മ. (1911- 1949)
കൻവർ നാരായണൻ മ. (1927 -2017)
വലിയ അൽബർത്തോസ് മ. (1193/1206-1280)
ഹെൻറിക്ക് ഷെൻകിയേവി മ. (1846-1916)
വില്യം മർഡോക്ക് മ (1754 -1839)
ആൽഫ്രെഡ് വെർണർ മ. (1866-1919)
മുഹമ്മദ് യാക്കൂബ് ഖാൻ മ. (1849-1923)
ജൂലിയ അന്ന ഗാർഡ്നർ മ. (1882-1960)
കെപ്ലർ മ. (1571-1630 )
ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ജ. (1915-2014 )
വിൻസെന്റ് ജ. (1948-1991)
ബിർസ മുണ്ട ജ. (1875-1900)
കോർണീലിയ സൊറാബ്ജി ജ. (1866-1954)
വിദ്യ സിൻഹ ജ. (1947-2019)
വില്യം ഹെർഷൽ ജ. (1738 -1822 )
കേണൽ ജോൺ പെന്നിക്വിക്ക് ജ. (1841-1911)
ജർഹാർട്ട് ഹോപ്ട്ട്മാൻl ജ. (1862 -1946 )
George okeffee ജ. (1887-1986)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1492 - കൊളംബസ് പുകയില സംബന്ധിച്ച് ആദ്യമായി പ്രഖ്യാപനം നടത്തി
1805 - വയനാട്ടിലെ കുറിച്യർ തലവനായിരുന്ന തലയ്ക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ വധിച്ചു.
1837 - ഐസക് പിറ്റ്മാൻ ഷോർട്ട് ഹാൻഡ് സിസ്റ്റം അവതരിപ്പിച്ചു.
1904 - gillet Razer bladeന്, king C Gillet ന് Patent ലഭിച്ചു.
1920 - ലീഗ് ഓഫ് നേഷൻസിന്റെ ആദ്യ സമ്മേളനം ജനീവയിൽ.
1926 - എൻ.ബി.സി. 24 ചാനലുകളുമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു.
1946 - തോൽവിറക് സമരം - ചീമേനി കാടുകളിൽനിന്ന് സമീപവാസികൾ പരമ്പരാഗതമായി തോലും വിറകും ശേഖരിച്ചിരുന്നതിനെ ജന്മിമാർ തടസ്സപ്പെടുത്തിയതിനെതിരെ സമരം പ്രഖ്യാപിച്ചു.
1947 - ആചാര്യ കൃപലാനി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഡോക്ടർ രാജേന്ദ്ര പ്രസാദ് പുതിയ പ്രസിഡന്റായി.
1948 - 22 വർഷത്തിന് ശേഷം Macenzie കാനഡ പ്രധാനമന്ത്രി പദം ഒഴിഞ്ഞു.
1949 - നാഥുറാം ഗോഡ്സെയൂം നാരായൺ ആപ്തെയും മഹാത്മാ ഗാന്ധിയെ വധിച്ച കുറ്റത്തിന് വധിക്കപ്പെട്ടു.
1953 - 'ജനയുഗം' ദിനപത്രം ആരംഭിച്ചു.
1969 - അമേരിക്കയിൽ വിയറ്റ്നാം യുദ്ധത്തിനെതിരെ ലക്ഷങ്ങളുടെ പ്രതിഷേധറാലി.
1971 - ഇന്റൽ കോർപ്പറേഷൻ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മൈക്രോപ്രൊസസ്സർ 4004 പുറത്തിറക്കി.
1984 - സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു.
1984 - നിലയ്ക്കൽ സെന്റ് തോമസ് എക്യൂമെനിക്കൽ ദേവാലയം കൂദാശ ചെയ്തു.
1989 - അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കറുടെ അരങ്ങേറ്റ ദിനം. പാകിസ്താനെതിരെ കറാച്ചിയിൽ ആയിരുന്നു ഈ മത്സരം.
1989 - ബ്രാഡ്മാന്റെ 100ാം സെഞ്ചുറി.
1995 - ചെന്നൈ-ചെപ്പോക്ക് എലിവേറ്റഡ് റെയിൽ ഉദ്ഘാടനം.
2000 - ഝാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായി
2000 - കന്നട നടൻ രാജ്കുമാർ കാട്ടുകള്ളൻ വീരപ്പന്റെ കസ്റ്റഡിയിൽ നിന്നും മോചിതനായി.
2004 - ഭൂട്ടാനിൽ പുകയില ഉൽപ്പന്നങ്ങളും സിഗററ്റും നിരോധിക്കുന്നു. ഇത്തരം ഒരു നടപടിയെടുക്കുന്ന ആദ്യത്തെ രാജ്യമാണ് ഭൂട്ടാൻ.
2006 - അൽ ജസീറ ഇംഗ്ലീഷ് ചാനൽ ആരംഭിച്ചു.
2012 - ഷി ജിൻപിംഗ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകുകയും പുതിയ ഏഴംഗ പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
2013 - സോണി പ്ലേസ്റ്റേഷൻ 4 (PS4) ഗെയിം കൺസോൾ പുറത്തിറക്കി .
2016 - ഹോങ്കോങ്ങിലെ ഹൈക്കോടതി, നഗരത്തിലെ പാർലമെന്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരായ യൗ വായ്-ചിംഗ് , ബാഗിയോ ല്യൂങ് എന്നിവരെ വിലക്കി .
2020 - ലൂയിസ് ഹാമിൽട്ടൺ ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് നേടി , തന്റെ ഏഴാമത്തെ ഡ്രൈവർ കിരീടം നേടി, മൈക്കൽ ഷൂമാക്കറുടെ എക്കാലത്തെയും റെക്കോർഡിന് തുല്യമായി.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ശുഭ ദിനം !
ഇന്ന്‍,
പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്നപ്പോൾ ബ്രിട്ടിഷുകാരുടെ പനമരം കോട്ട നൂറിൽപരം കുറിച്ച്യ പോരാളികളുമായി എടച്ചേന കുങ്കനോടൊത്ത് വളയുകയും, ക്യാപ്റ്റൻ ദിക്കെൻസൺ എന്ന ബ്രിട്ടീഷ് നേതാവിന്റെ സൈന്യത്തെ കീഴടക്കുകയും പോരാട്ടത്തിൽ ദിക്കെൻസണും ലെഫ്റ്റനന്റ് മാക്സ്‌വെല്ലും ഉൾപ്പെടയുള്ള ധാരാളം ബ്രിട്ടിഷുകാർ കൊല്ലപ്പെടുകയും വർഷങ്ങൾക്കു ശേഷം ബ്രിട്ടീഷ് സൈന്യം തൂക്കിലേറ്റുകയും ചെയ്ത തലക്കൽ ചന്തുവിനെയും ( - 1805 നവംബർ 15)
തിരു - കൊച്ചി നിയമസഭയിലും രണ്ടും മൂന്നും കേരള നിയമസഭകളിലും അംഗമായിരുന്ന കേരളത്തിലെ മുൻ നിയമസഭാ സ്പീക്കറും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ഡി. ദാമോദരൻ പോറ്റിയെയും (മേയ് 1921 - 15 നവംബർ 2002)
ഹിന്ദുത്വ വർഗ്ഗീയവാദിയും മഹാത്മാഗാന്ധിയുടെ കൊലയാളിയുമായ നഥൂറാം വിനായക് ഗോഡ്സെ യെയും (മെയ് 19, 1910 – നവംബർ 15, 1949),
അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പങ്കാളിയുമായിരുന്നതിന് ഗോഡ് സെക്ക് ഒപ്പം തൂക്കി കൊന്ന നാരായൺ ദത്താത്രേയ ആപ്‌തെയെയും (1911-15 നവംബർ 1949)
ഗാന്ധിജിയുടെ അദ്ധ്യാത്മിക ശിഷ്യനും ആദ്യത്തെ സത്യാഗ്രഹിയും സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ച ഗാന്ധിയനും, ബ്രഹ്മവിദ്യാമന്ദിരിന്റെ സ്ഥാപകനും, ഗ്രാമീണരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവയ്ക്ക് പരിഹാരം കാണാൻ സർവോദയ മൂവ് മെൻറ് തുടങ്ങുകയും, ഭഗവദ് ഗീതയും, ഖുറാനും ബൈബിളും പഠിക്കുകയും അവയെ പറ്റി എഴുതുകയും, വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിജിയുടെ പ്രതിപുരുഷൻ ആയി പങ്കെടുക്കുകയും, ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനായക് റാവ് ഭാവെ എന്ന ആചാര്യ വിനോബാ ഭാവേ യെയും (1895 സെപ്റ്റംബർ 11-15 നവംബർ 1982),
സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിന്റെ മകനും ,1962 മുതൽ 26 വർഷത്തോളം ലോക്‌സഭാ-രാജ്യസഭാ അംഗമായിരുന്ന പന്ത് വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ പ്രതിരോധം, ആഭ്യന്തരം, ഉരുക്ക്-ഘന വ്യവസായം, ആണവോർജം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള കേന്ദ്രമന്ത്രിയും ആസൂത്രണക്കമ്മീഷൻ ഉപാധ്യക്ഷനുമായിരുന്നു കൃഷ്ണ ചന്ദ്ര പന്ത് എന്ന കെ.സി. പന്തിനെയും( 10 ആഗസ്റ്റ് 1931 - 15 നവംബർ 2012).
ജ്ഞാനപീഠം ലഭിച്ച ഹിന്ദി കവി കൻവർ നാരായണിനെയും( 19 സെപ്റ്റംബർ 1927 - 15 നവംബർ 2017)
1970-കളിലെ മലയാളത്തിലെ പ്രമുഖ നായകനടൻമാരിൽ ഒരാളായിരുന വിൻസെന്റിനെയും (1948 നവംബർ 15-1991 ആഗസ്റ്റ് 30 )
ദൈവശാസ്ത്രത്തിലും ഭൗതികശാസ്ത്രങ്ങളിലുമുള്ള സമഗ്രമായ അറിവിന്റെയും, ശാസ്ത്രത്തിനും മതത്തിനും ഇടയിലെ സമാധാനപമായ സഹവർത്തിത്വത്തിനു നൽകിയ സംഭാവനകളുടേയും പേരിൽ അറിയപ്പെടുന്ന ഡൊമിനിക്കൻ സന്യാസിയും മെത്രാനുമായിരുന്ന വലിയ അൽബർത്തോസിനെയും ( 1193/1206 - നവംബർ 15, 1280),
ഗ്യാസ് വെളിച്ചം കണ്ടുപിടിച്ച സ്കോട്ടിഷ് എഞ്ചിനീയറും ശാസ്ത്രജ്ഞനുമായിരുന്ന വില്യം മർഡോക്കിനെയും (21 ഓഗസ്റ്റ് 1754-15 നവംബർ 1839),
പൊട്ടോപ്, ക്വാ വാഡിസ് തുടങ്ങിയ കൃതികൾ രചിച്ച നോബൽ സമ്മാനവിജേതാവ് പോളണ്ടുകാരനായ ഹെൻറിക്ക് ഷെൻകിയേവിച്ചിനെയും (5 മേയ് 1846 – 15 നവംബർ 1916),
സംക്രമണ മൂലകങ്ങൾ മറ്റു മൂലകങ്ങളുമായി ചേർന്നുണ്ടാകുന്ന സങ്കീർണ്ണ സംയുക്തങ്ങളുടെ അഷ്ടമുഖ ഘടന വിശദീകരിച്ചതിനു നോബൽ പുരസ്ക്കാരം നേടിയ സ്വിറ്റ്സർലൻഡുകാരനായ രസതന്ത്രജ്ഞനായിരുന്ന ആൽഫ്രെഡ് വെർണറിനെയും(12 ഡിസംബർ 1866 – 15 നവംബർ 1919),
പിതാവിനെതിരെ കലാപങ്ങളു യർത്തിയതിന്റെ പേരിൽ തടവിലായെങ്കിലും രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിൽ പിതാവ് ഷേർ അലിയുടെ മരണശേഷം ബ്രിട്ടീഷ് സഹായത്തോടെ അഫ്ഗാനിസ്താന്റെ അമീർ ആയിരുന്ന മുഹമ്മദ് യാക്കൂബ് ഖാനിനെയും (1849 - 1923 നവംബർ 15),
മൊളസ്കുകളുടെ ഫോസിൽ ഗവേഷണത്തിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ അമേരിക്കൻ ഭൂഗർഭശാസ്‌ത്രഞയും പാലിയെന്റോളോജിസ്റ്റുമായിരുന്ന ജൂലിയ ആൻ ഗാർഡ്നറിനെയും (ജനുവരി 6, 1882 -നവംബർ 15, 1960)
നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്ന നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് ഗ്രന്ഥങ്ങൾ രചിക്കുകയും, 1952-ൽ മദ്രാസ് നിയമസഭാംഗവും ,1957-ൽ കേരള നിയമസഭാംഗവും, ഇ.എം.എസ് മന്ത്രി സഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയാകുകയും, 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970-ൽ ലോ കമ്മിഷൻ (Law Commission) അംഗവും. 1973 മുതൽ 1980 വരെ സുപ്രീം കോടതി ജഡ്ജിയും ആയിരുന്ന വി.ആർ. കൃഷ്ണയ്യർ എന്ന പേരിലറിയപ്പെടുന്ന വൈദ്യനാഥപുര രാമകൃഷണ അയ്യരെയും (1915, നവംബർ 15 - 2014 ഡിസംബർ 4),
ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഛായാചിത്രം തൂക്കിയിട്ടുള്ള ഒരേയൊരു ആദിവാസി നേതാവും, ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികളുടെ "ഉൽഗുലാന്" (സ്വാതന്ത്ര്യസമരത്തിന്) നേതൃത്വം നൽകുകയും ചെയ്ത ബിർസ മുണ്ടയെയും (1875 നവംബർ 15–1900 ജൂൺ 9)
ബോംബെ സർവ്വകലാശാലയിൽ നിന്നും ആദ്യമായി ബിരുദം നേടിയ വനിത, ഓക്സ്ഫഡ് സർവകലാശാല നിയമ പഠനത്തിനായി പ്രവേശിച്ച ആദ്യ വനിത, ഒരു ബ്രിട്ടീഷ് സർവ്വകലാശാലയിൽ ഇന്ത്യൻ എന്നിവയ്ക്ക് പുറമെ ഇന്ത്യയിലും ബ്രിട്ടനിലും നിയമം അഭ്യസിച്ച ആദ്യവനിത എന്നീ കീർത്തികളെല്ലാം നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ അഭിഭാഷകയായ കോർണീലിയ സൊറാബ്ജിയെയും (15 നവംമ്പർ 1866 – 6 ജൂലൈ 1954).
രജനീഗദ്ധ (1974) , ചോട്ടീ സീ ഭാത് (1975) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡ് സിനിമാനടി വിദ്യ സിൻഹയെയും (1947 നവംമ്പർ 15 - 2019 ഓഗസ്റ്റ് 15)
ഇൻഫ്രാറെഡ് തരംഗങ്ങളെയും യുറാനസ് എന്ന ഗ്രഹത്തെയും കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനും ഒപ്പം സംഗീതജ്ഞനും ആയിരുന്ന വില്യം ഹെർഷൽ(1738 നവംബർ 15 -1822 ഓഗസ്റ്റ് 25),
തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകൾക്ക് സമൃദ്ധിയിലേക്ക് ചുവടുവക്കാൻ കാരണമായ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിൽ സുപ്രധാന പങ്കുവഹിച്ച ബ്രിട്ടണിലെ പ്രശസ്തനായ എഞ്ചിനീയറും ക്യാപ്റ്റനുമായിരുന്ന കേണൽ ജോൺ പെന്നിക്വിക്കിനെയും (1841 നവംബർ 15-1911 മാർച്ച് 9 ),
നെയ്ത്തുകാർ, കുഴിച്ചിട്ട മണി, പപ്പാ ഡാൻസ്, ഹാനലിന്റെ തിരുസ്വീകരണം ഇമ്മാനുവൽ ക്വന്റ്, ദി ഹെരിറ്റേജ് ഓഫ് സോവാന തുടങ്ങിയ കൃതികൾ രചിച്ച നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് ജർഹാർട്ട് ഹോപ്ട്ട്മാനിനെയും (1862 നവംബർ 15- മരണം: 1946 ജൂൺ 6),
വികസിച്ച പൂക്കൾ, ന്യൂയോർക്ക് അംബരചുംബികൾ, ന്യൂ മെക്സിക്കോ ഭൂപ്രകൃതി തുടങ്ങിയ പെയിന്റിംഗുകൾ വരച്ച ചിത്രകാരിയും,
"അമേരിക്കൻ ആധുനികതയുടെ അമ്മ" എന്ന നിലയിൽ അംഗീകരിച്ചിരിന്ന ജോർജ്യ ഒ കീഫിനെയും (നവംബർ 15, 1887 - മാർച്ച് 6, 1986) സ്മരിക്കാം !
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '