Advertisment

ഇന്ന് നവംബര്‍ 16: ഇന്ത്യ : ദേശിയ പത്ര ദിനവും പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ദിനവും ഇന്ന്: ജോര്‍ജ്ജ് ഓണക്കൂറിന്റേയും സുരഭി ലക്ഷ്മിയുടേയും ജന്മദിനം: അമേരിക്കന്‍ സ്വാതന്ത്ര്യ വിപ്ലവത്തില്‍ ബ്രിട്ടിഷ് സൈന്യം വാഷിങ്ടണ്‍ കോട്ട കീഴടക്കിയതും ഫ്യോഡോര്‍ ദസ്‌തേവ്‌സ്‌കിയെ ഗവണ്മെന്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വധശിക്ഷക്കു വിധിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
nov

1199  തുലാം 30

മൂലം  / തൃതീയ

2023 / നവംബർ 16,വ്യാഴം

Advertisment

ഇന്ന്;

* ഇന്ത്യ : ദേശിയ പത്ര ദിനം !

[National Press Day ;  പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽ വന്നതിന്റെ സ്മരണക്ക് ആചരിക്കുന്ന ദിനം, ഈ ദിവസമാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഒരു ധാർമിക നിരീക്ഷകനായി പ്രവർത്തിക്കാൻ തുടങ്ങിയത്.] 

* പാൻക്രിയാറ്റിക് ക്യാൻസർ ദിനം 

 [ World Pancreatic cancer day ; പാൻക്രിയാറ്റിക് ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്താനും, രോഗികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുകയും, ഈ മാരകമായ രോഗത്തെ കൂടുതൽ ഗവേഷണത്തിനും നേരത്തേ കണ്ടെത്തുന്നതിനും വേണ്ടിയുള്ള ഒരു ആഗോള സംരംഭവുമാണ്. 

 • ലോക തത്വശാസ്ത്ര ദിനം !

   [ World Philosophy Day ; ബിസി ആറാം നൂറ്റാണ്ട് മുതൽ തത്ത്വചിന്തയുടെ വിജ്ഞാന ശാഖ പുരാതന ഗ്രീസിൽ  കണ്ടെത്താൻ കഴിയും.  സോക്രട്ടീസ് മുതൽ അയോണിയൻ തത്ത്വചിന്തകർ വരെ, പൈതഗോറിയൻസ് മുതൽ സോഫിസ്റ്റുകൾ വരെ, തത്ത്വചിന്ത എല്ലായിടത്തും ഉണ്ട്, ആദർശവാദം മുതൽ റാഡിക്കലിസം, ഭൗതികവാദം, മാത്രമല്ല,  അതിനിടയിലുള്ള എല്ലാ വാദങ്ങളിലും തത്ത്വചിന്തയുടെ  ശക്തമായ സ്വാധീനം കാണാൻ കഴിയും.]
 • 0nov

* അന്തഃരാഷ്ട്ര സഹിഷ്ണുതാ ദിനം!

 [International day for tolerance ; ലോക സംസ്കാരങ്ങളുടെ സമ്പന്നമായ വൈവിധ്യത്തോടുള്ള ബഹുമാനവും വിലമതിപ്പും, നമ്മുടെ ആവിഷ്കാര രൂപങ്ങളും മനുഷ്യനാകുന്ന രീതികളും ആണ്. മറ്റുള്ളവരുടെ സാർവത്രിക മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും സഹിഷ്ണുത അംഗീകരിക്കുന്നു. ആളുകൾ സ്വാഭാവികമായും വ്യത്യസ്തരാണ്; സഹിഷ്ണുതയ്ക്ക് മാത്രമേ ലോകത്തിന്റെ എല്ലാ മേഖലകളിലെയും സമ്മിശ്ര സമൂഹങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ കഴിയൂ.]

ഗിന്നസ് വേൾഡ് റെക്കോർഡ് ദിനം

 [ Guiness World Record day; ഈ ദിനം  നിലവിലുള്ള റെക്കോർഡുകളെ വെല്ലുവിളിക്കുന്നതിനോ, പുതിയ റെക്കോർഡ് പുസ്തകങ്ങളിൽ ഇടുന്നതിനോ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആളുകൾക്ക് ഒരു ദിവസം നൽകുന്നു.]

 • ക്ലാരിനെറ്റ് ദിനം !

  [world Clarinet Day ; ഈ വുഡ്‌വിൻഡ് മാന്ത്രിക നിർമ്മാതാക്കൾ, അവരുടെ സമ്പന്നമായ, മൃദുലമായ ടോണുകളാൽ, ഓരോ ശ്വാസത്തിലുംവികാരങ്ങളുടെയും ഓർമ്മകളുടെയും ഒരു സിംഫണി അവതരിപ്പിക്കുന്നു.]

  .

   

  * ദേശീയ ഫാസ്റ്റ് ഫുഡ് ദിനം !

  [ National Fast Food Day; ശാന്തമാകൂ! ദേശീയ ഫാസ്റ്റ് ഫുഡ് ദിനമാണ്. അത്  എന്താണ് അർത്ഥമാക്കുന്നത് എന്ന് അറിയാമോ? എളുപ്പമുള്ള അത്താഴ സമയം. നിങ്ങളുടെ വയറിന് കൊതിക്കുന്ന ഏതൊരു അമേരിക്കൻ ഭക്ഷണവും ഉൾക്കൊള്ളാൻ ഫാസ്റ്റ് ഫുഡ് ഓപ്ഷനുകൾ വന്നിരിക്കുന്നു. കൂടാതെ, മറ്റ് റെസ്റ്റോറന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ഫുഡ് കൂടുതൽ ആരോഗ്യകരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.]
 • 00nov

* ദേശീയ ബട്ടൺ  ദിനം !

[National Button Day ; ബട്ടണുകളുടെ ആകർഷണം വ്യക്തമാണ്. തൂവെള്ള ഷർട്ട് ബട്ടണുകൾ, അലങ്കരിച്ച വിക്ടോറിയൻ കാര്യങ്ങൾ, പ്രാണികളെയും മൃഗങ്ങളെയും പോലെ ആകൃതിയിലുള്ള ഭംഗിയുള്ള ഫാസ്റ്റണിംഗുകൾ വരെ എല്ലാ രൂപത്തിലും നിറത്തിലും ശൈലിയിലും അവ വരുന്നു. ശരിയായ ബട്ടണുകൾ ചേർത്തുകൊണ്ട് ഏത് വസ്ത്രവും അപ്‌ഡേറ്റ് ചെയ്യാൻ കഴിയും]

* ഹെക്കേറ്റിന്റെ രാത്രി

[ The Night of Hekate ; "ഹെകേറ്റ്", എന്ന ഗ്രീക്ക് ദേവത വിവിധ തരത്തിലുള്ള മന്ത്രവാദം, മാജിക്ക് പ്രസവം, അധോലോകം തുടങ്ങിയവയുമായി ബന്ധപ്പെടുത്തുന്നു.  ചില അനുയായികൾ ഹെക്കറ്റിനെ ശവസംസ്‌കാര സമ്പ്രദായവുമായി അല്ലെങ്കിൽ മരിച്ചവരുമായി ആശയവിനിമയം നടത്തുന്നതുമായി ബന്ധപ്പെടുത്തുന്നു ]

* സോഷ്യൽ എന്റർപ്രൈസ് ദിനം !

[Social Enterprise Day ; ഹൃദയത്തോടെ യുള്ള ബിസിനസ്സുകൾ, ലാഭം നേടുമ്പോൾ ലോകത്തെ മികച്ചതാക്കുക, കമ്മ്യൂണിറ്റികൾക്കായി കരുതൽ, നമ്മുടെ ആത്മാവിനെ സ്പർശിക്കുന്ന കാരണങ്ങൾ എന്നിവയിൽ വിജയിക്കുക എന്ന ഓർമ്മപ്പെടുത്തലിന് ഒരു ദിനം ]

* കുറച്ച് സ്റ്റഫ് ഡേ !

[Use Less Stuff Day ; ഒരു ഗ്രീൻ ചാമ്പ്യനെ പോലെ, സാധനങ്ങളുടെ ആവശ്യങ്ങൾ വെട്ടി കുറച്ച്  ജീവിതം ലളിതവും സന്തോഷകരവും ആക്കുന്നത്, ഭൂമിക്ക് / പ്രകൃതിക്ക് അഭിവാദ്യം ചെയ്യുന്നതു  പോലെയാണ് ]

 • ഇന്ത്യാന ദിനം !

  [ Indiana Day ; ആകർഷകമായ മിഡ്‌വെസ്റ്റേൺ ആതിഥ്യമര്യാദയ്ക്കും വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ട ഒരു സ്ഥലം, തിരക്കേറിയ നഗരങ്ങളും ശാന്തമായ ഗ്രാമപ്രദേശങ്ങളും ഇന്ത്യാനയിൽ ഉണ്ട്.]
 • 000nov

* Beaujolais Nouveau Day !

 [ഫ്രാൻസിലെ ബ്യൂജോലൈസ് പ്രദേശത്ത് വളരുന്ന സ്വാദിഷ്ടമായ  ഗാമേ മുന്തിരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു പ്രത്യേക വൈനാണ് ബ്യൂജോലൈസ് നോവൗ.]

* ഐസ് ലാൻഡ്: ഭാഷ ദിനം!

ഇന്നത്തെ മൊഴിമുത്ത്

്്്്്്്്്്്്്്്്്്്് 

''വിത്തമാണീലോകത്തിൽ മർത്ത്യനേയളക്കുന്ന

കൃത്യമാമൊരു മാനദണ്ഡമെന്നറിഞ്ഞാലും.

വിത്തമേതൊരുദിക്കിൽ കുമിഞ്ഞുകൂടും തത്ര

മർത്തന്യു മനോഗുണം മങ്ങിയേ കാണാറുള്ളൂ''

   [ - വള്ളത്തോൾ ] 

******** 

സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള, ഒപ്പം ജവഹർലാൽ നെഹ്റു അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ടിട്ടുള്ള നോവലിസ്റ്റ്, കഥാകാരൻ, ജീവചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ്ജ് ഓണക്കൂറിന്റേയും (1941),

64ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടുകയും ഇരുപതിലധികം മലയാള സിനിമകളിലും  ടെലിവിഷന്‍ പരമ്പരകളിലും ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുമുള്ള, ഇപ്പോൾ മീഡിയ വണ്‍ സംപ്രേഷണം ചെയ്യുന്ന എം-80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മുഖ്യ വേഷമായ പാത്തുമ്മയുടെ വേഷം അവതിരിപ്പിക്കുന്ന മലയാളത്തിലെ സിനിമ, ടെലിവിഷന്‍, നാടക നടി സുരഭി ലക്ഷ്മിയുടേയും (1986),

2014-ല്‍ പുറത്തിറങ്ങിയ 'പത്ത് കല്‍പനകള്‍' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനും എഡിറ്ററുമായ ഡോണ്‍മാക്‌സിന്റേയും (1980),

1985 ൽ സാഹിത്യ അക്കാദമി അവാർഡും 2006 ൽ പത്മശ്രീയും ലഭിച്ച പഞ്ചാബി ഭാഷയിൽ നോവലുകളും ചെറുകഥകളും എഴുതുന്ന അജീത് കൌറിന്റെയും (1934),

മുൻപ് ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്ന നടിയും ഇപ്പോൾ ടെക്സാസിൽ സ്ഥിരം താമസമാക്കിയ ശശികല ശേഷാദ്രി എന്ന മീനാക്ഷി ശേഷാദ്രിയുടെയും (1963),

1990ല്‍ പുറത്തിറങ്ങിയ എന്‍ ഉയിര്‍ തോഴന്‍ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം, 2002ല്‍ പുറത്തിറങ്ങിയ ജെമിനി എന്ന ചിത്രത്തിലൂടെ  ശ്രദ്ധിക്കപ്പെട്ട തമിഴ് ചലച്ചിത്രരംഗത്ത് സജീവമായ  പ്രശസ്ത ചലച്ചിത്ര നടൻ തെന്നവൻ്റേയും (1966 ),

1nov

അന്തർദേശീയ ക്രിക്കറ്റ് രംഗത്തെ എക്കാലത്തേയും മികച്ച ബൗളറായി കണക്കാക്കപ്പെടുന്ന പാകിസ്താനിലെ ഏറ്റവും പ്രായംകുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനായിരുന്ന വഖാർ യൂനുസ് മയ്റ്റ്ലയുടെയും (1971) ജന്മദിനം !

ഇന്നത്തെ സ്മരണ !!!

്്്്്്്്്്്്്്്്്്

ആചാര്യ നരേന്ദ്രഭൂഷൺ മ. (1937-2010)

ജയൻ (കൃഷ്ണൻ നായർ) മ. (1939-1980)

കോടിയേരി ബാലകൃഷ്ണൻ ജ.

(1953- 2022)

അക്ബർ ഇലാഹാബാദി ജ. (1846-1921)

ഹെൻറി ഷാരിയർ ജ. (1906-1973)

ഡിസൂസ സരമാഗോ ജ. (1922-2010)

ചിന്വാ അച്ചേബേ ജ. (1930-2013)

മിഹിർ സെൻ ജ. (1930-1997)

ചരിത്രത്തിൽ ഇന്ന്…

്്്്്്്്്്്്്്്്്്

1776 - അമേരിക്കൻ സ്വാതന്ത്ര്യ വിപ്ലവത്തിൽ ബ്രിട്ടിഷ് സൈന്യം വാഷിങ്ടൺ കോട്ട കീഴടക്കി.

1849 - ഫ്യോഡോർ ദസ്തേവ്സ്കിയെ ഗവണ്മെന്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് വധശിക്ഷക്കു വിധിച്ചു.

1904 - ജോൺ ആംബ്രോസ് ഫ്ലെമിങ് വാക്വം ട്യൂബ് കണ്ടെത്തി.

1915 - ലാഹോർ ഗൂഢാലോചനക്കേസിന്റ പേരിൽ കർണാർ സിങ് സരാഭയെ തൂക്കിലേറ്റി.

66nov

1938 - സ്വിസ് രസതന്ത്രജ്ഞൻ Albert Hoff man LSD (Lysergic acid die ethalamide) വേർതിരിച്ചു.

1948 - 'Operation magic carpet' യമനിൽ നിന്ന് ജൂതൻമാരെ ഇസ്രയേലിലേക്ക് കയറ്റി വിട്ടു.

1957 - BBC യിൽ ആദ്യമായി Pop music ലൈവായി അവതരിപ്പിച്ചു.

1959 - ‘സൌണ്ട് ഓഫ് മ്യൂസിക്ക് ‘ എന്ന വിശ്വവിഖ്യാതമായ സിനിമ പ്രദർശനം ആരംഭിച്ചു.

1973 - സ്കൈലാബ് -4 നാസ വിക്ഷേപിച്ചു.

1982 - കൊളംബിയ ബഹിരാകാശ വാഹനം ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി.

1988 - പത്തു വർഷത്തിനു ശേഷം പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടന്നു. ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായി.

1996 - മദർ തെരേസക്ക് അമേരിക്ക ആദരസൂചകമായി പൗരത്വം നൽകി.

2000 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ വിയറ്റ്‌നാമിലെ 'ഹാനോയ്‌'യിൽ എത്തുന്നു. യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാമിൽ എത്തുന്ന ആദ്യത്തെ   അമേരിക്കൻ പ്രസിഡന്റാണ് ക്ലിന്റൺ.

2000 - കർണാടകത്തിലെ കൈഗ ആണവനിലയം ഉദ്ഘാടനം ചെയ്തു.

2003 - ലയണൽ മെസ്സി ബാർസലോണയിൽ അരങ്ങേറി.

2007 - കൊച്ചിയിലെ സ്മാർട്ട് സിറ്റിക്ക് തറക്കല്ലിട്ടു.

2013 - ജിവിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അന്തഃരാഷ്ട്ര ക്രിക്കറ്റ് പാഡ് അഴിച്ചു.

2nov

2017 - ലിയോനാർഡോ ഡാവിഞ്ചിയുടെ ‘Salvator Mundi' എന്ന പെയിന്റിങ്ങ് 450.3 മില്യൻ ഡോളർ എന്ന സർവകാല റിക്കാർഡിന് ലേലത്തിൽ വിറ്റു.

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

ഇന്ന്, 

മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസികയായ ആർഷ നാദത്തിന്റെ സ്ഥാപക പത്രാധിപരും, വേദപണ്ഡിതനും ,വാഗ്മിയും, പ്രാസാധകനുമായിരുന്ന ആചാര്യ നരേന്ദ്രഭൂഷണെയും (22 മെയ് 1937- 2010 നവംബർ 16)

കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവും, സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടുക , ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകുക, കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറുക, വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടുക തുടങ്ങിയ   അസാധ്യമായ പ്രകടനങ്ങൾ ഡ്യൂപ്പ് ഉപയോഗിക്കാതെ ചെയ്യുകയും, നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ കീഴ്‌പെടുത്തുകയും ചെയ്ത കൃഷ്ണൻ നായർ എന്ന മലയാള സിനിമാ നടൻ ജയനെയും(ജൂലൈ 25 1939 - നവംബർ 16 1980), 

സി.പി.ഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ അംഗവും, കേരളത്തിലെ സി.പി.ഐ (എം) നേതാവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും ,കേരളത്തിലെ  ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ മുൻ മന്ത്രിയും ,പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെയും ( നവംബർ 16, 1953 - ഒക്ടോബർ 1, 2022),

മുസ്ലീം അനാചാരങ്ങളെ കവിതയിലൂടെ ശക്തിമത്തായി വിമർശിച്ച  പുരോഗമനാശയക്കാരനായ കവി എന്ന ഖ്യാതി ലഭിച്ച ഉർദു കവി സയ്യദ് അക്ബർ ഹുസൈൻ എന്ന അക്ബർ ഇലാഹാബാദിയെയും (1846 നവംബർ 16-1921 ഫെബ്രുവരി 15),

ഇംഗ്ലണ്ടിനെ ഫ്രാൻസിൽ നിന്നും വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമായ മിഹിർ സെന്നിനെയും (16 നവംബർ 1930 -11 ജൂൺ,1997)

5nov

നിരപരാധി എന്നവകാശപ്പെട്ടിരുന്ന വാദങ്ങൾ തള്ളിക്കൊണ്ട് കോടതി ജീവപര്യന്തം(മരണം വരെ) തടവിന് ശിക്ഷിച്ച് ഫ്രെഞ്ച് ഗയാനയിലേക്ക് അയക്കുകയും, അവിടെയിരുന്ന രക്ഷപ്പെടുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നതും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ,പിടിക്കപ്പെടുന്നതുമായ സ്വന്തം അനുഭവം പാപ്പിയോൺ എന്ന പേരിൽ എഴുതുകയും ബെസ്റ്റ് സെല്ലർകുകയും ചെയ്ത .ഒരു കൊലപാതകക്കേസിൽ കുറ്റാരോപിതനായിരുന്ന ഹെന്രി ഷാരിയറിനെയും (16 നവംബർ 1906 - 29 ജൂലൈ 1973),

ചരിത്രാധിഷ്ഠിതവും ഭാവനാ സമ്പന്നവുമായ നോവലുകളിലൂടെ ലോക ശ്രദ്ധയാകർഷിക്കുകയും പോർച്ചുഗിസ് ഭാഷയിൽ ആദ്യമായി നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത സാഹിത്യകാരനും, നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്ന ‌ഹൊസേ ഡിസൂസ സരമാഗോയെയും ( നവംബർ 16, 1922 - ജൂൺ 18 2010),

നൈജീരിയയിലെ ഇഗ്ബോ വർഗ്ഗത്തിന്റെ പരമ്പരാഗത മത-സംസ്കൃതികളും പാശ്ചാത്യ മിഷനറി ക്രിസ്തുമതവും തമ്മിൽ നടന്ന മുഖാമുഖത്തിന്റെ കഥ പറയുന്ന പ്രശസ്ത കൃതി തിങ്സ് ഫാൾ എപാർട്ട് അടക്കം നിരവധി കൃതികൾ രചിച്ച നൈജീരിയൻ നോവലിസ്റ്റുംകവിയും വിമർശകനും ആയിരുന്ന ആൽബെർട്ട് ചിന്വാലുമോഗു അച്ചേബേ എന്ന ചിന്വാ അച്ചേബേയെയും (16 നവംബർ 1930 - 22 മാർച്ച് 2013) ഓർമ്മിക്കാം.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment