Advertisment

ഇന്ന് നവംബര്‍ 17: മണ്ഡലകാലം ആരംഭവും ദേശീയ അപസ്മാര ദിനവും ലോക അകാലപ്പിറവി ദിനവും ഇന്ന്: റോജ സെല്‍വമണിയുടെയും റേച്ചല്‍ ആന്‍ മക് ആഡംസിന്റെയും ആരോണ്‍ ഫിഞ്ചിന്റെയും ജന്മദിനം: സ്‌പെയിനും ഇംഗ്ലണ്ടും ഫ്രാന്‍സിനെതിരെ സഖ്യമുണ്ടാക്കിയതും ക്യാപ്റ്റന്‍ നഥാനിയേല്‍ പാമര്‍ അന്റാര്‍ട്ടിക്കയില്‍ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
nov

1199  വൃശ്ചികം 1

പൂരാടം  / ചതുർത്ഥി

2023 / നവംബർ 17, വെള്ളി

Advertisment

ഇന്ന് ;

* വൃശ്ചികം 1, മണ്ഡലകാലം ആരംഭം !

* ഒറീസ്സ : രക്തസാക്ഷി ദിനം !

  (ലാല ലജ്പത് റായിയുടെ ചരമദിനം)

  • ഭാരതം :ദേശീയ അപസ്മാര ദിനം !

    [National epilepsy day;  മസ്തിഷ്ക വൈകല്യത്തെ കുറിച്ചും രോഗത്തെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളെ കുറിച്ചും അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും നവംബർ 17 ന് ഇന്ത്യയിൽ ദേശീയ അപസ്മാര ദിനം ആഘോഷിക്കുന്നു.]
  • nov

* ലോക അകാലപ്പിറവി ദിനം !

[ World Prematurity Day ;  ലോകത്ത് 10 ൽ ഒരു കുട്ടി മാസം തികയാതെ ജനിക്കുന്നു. വർഷത്തിൽ എതാണ്ട്  ഒന്നരക്കോടി കുട്ടികൾ. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും പ്രശ്നങ്ങളെപ്പറ്റി ബോധവൽക്കരിക്കാൻ ഒരു ദിനം ]

* അന്തഃരാഷ്ട്ര വിദ്യാർത്ഥി ദിനം. !

[International Students’ Day ; 1939-ൽ, നാസികൾക്കെതിരെയും സഹനാസി വിരുദ്ധ പ്രതിഷേധക്കാരനായ ജാൻ ഒപ്ലെറ്റലിന്റെ മരണത്തിലും പ്രതിഷേധിച്ചതിന് ശേഷം ഒമ്പത് ചെക്ക് വിദ്യാർത്ഥികളെ വധിക്കുകയും നിരവധി പേരെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കുകയും ചെയ്തു. അന്ന് മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു]

* അന്തഃരാഷ്ട്ര ഹാപ്പി 'ഗോസ് ' ഡേ !

[International Happy Gose Day ; ജർമ്മനിയിലെ ഗോസ്ലാറിൽ നിന്ന് ഉത്ഭവിച്ച ചൂടുള്ള പുളിപ്പിച്ച ബിയറാണ് ഗോസ്.  ധാന്യ ബില്ലിന്റെ കുറഞ്ഞത് 50% മാൾട്ട് ഗോതമ്പ് ഉപയോഗിച്ചാണ് സാധാരണയായി ഇത് ഉണ്ടാക്കുന്നത് ]

* USA ;

* National Take a Hike Day !

 [പുറത്തിറങ്ങുക, ശുദ്ധവായു ശ്വസിക്കുക, പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക!  പർവതങ്ങൾ കയറുക, അരുവികൾ മുറിച്ചുകടക്കുക, ഒരു സാഹസിക യാത്രയിൽ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കണ്ടെത്തുക.]

1nov

* ദേശീയ അൺഫ്രണ്ട് ദിനം !

 [National Unfriend Day ; സോഷ്യൽ മീഡിയയുടെ മണ്ഡലത്തിൽ, അപരിചിതമായ മുഖങ്ങളുമായി ഇടയ്ക്കിടെ വേർപിരിയുന്നത് ഉന്മേഷദായകമായി വിമോചനം നൽകുന്നു.]

* ദേശീയ ബക്ലാവ ദിനം !

[National Baklava Day ; രുചിമുകുളങ്ങളെ നൃത്തം ചെയ്യിപ്പിക്കുന്ന, വായിൽ വെള്ളമൂറുന്ന സിംഫണി, പേസ്ട്രിയുടെ ക്രിസ്പി പാളികൾ,മധുരം ഒലിച്ചിറങ്ങുന്ന, സംതൃപ്തി നൽകുന്ന നട്ട്സ് ]

* National Homemade Bread Day !

[ദേശീയ , സ്വഭവനങ്ങളിൽ നിർമ്മിച്ച ബ്രെഡ് ദിനം ; ഒരു ബ്രെഡ് മേക്കർ വാങ്ങുക  അല്ലെങ്കിൽ പുളിച്ച റൊട്ടി മാവ് വാങ്ങുക, നിങ്ങളുടെ വീട്ടിൽ മൈദയും യീസ്റ്റും കുഴച്ച് ചെയ്യാൻ വീട്ടിൽ തന്നെ സ്വാദിഷ്ടമായ റൊട്ടി  ചുടുക.]

*  മാർഷൽ ഐലൻഡ് - അദ്ധ്യക്ഷ ദിനം !

[തുടർച്ചയായി അഞ്ച് തവണ മാർഷൽ ദ്വീപുകളുടെ ആദ്യത്തെ പ്രസിഡന്റും 1996-ൽ മരിക്കുന്നതുവരെ പ്രസിഡന്റുമായ അമത കബുവയുടെ ജന്മദിനം നവംബർ 17അദ്ധ്യക്ഷ ദിനമായി ആഘോഷിക്കുന്നു]

ഇന്നത്തെ മൊഴിമുത്ത്

്്്്്്്്്്്്്്്്്് ്്

''നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല.''

          [ - സോക്രട്ടീസ് ]

.  ******** 

തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയും, രാഷ്ട്രീയ പ്രവർത്തകയുമായ റോജഎന്നറിയപ്പെടുന്ന റോജ സെൽ‌വമണിയുടെയും   (1972 ),

ഭക്ഷ്യ കാർഷിക സംഘടന യുടെ മുൻ ഡയറക്ടർ ജനറലായ ജോസ് ഗ്രാസിയാനോ ഡാ സിൽവയുടെയും (1949),

 "My Name Is Tanino" (2002) എന്ന ഹാസ്യചിത്രത്തിലും കോമഡി പരമ്പരയായ "Slings and Arrows" ലും അഭിനയിച്ച കനേഡിയൻ അഭിനേത്രി റേച്ചൽ ആൻ മക് ആഡംസിന്റെയും (1978),

2nov

ചൈനീസ് ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ബെയിഡു (Baidu) വിന്റെ സഹസംരംഭകനായ റോബിൻ ലി, ലീ യാങ്ഹോങ്ങിന്റെയും (1968),

ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ്  കളിക്കാരനായ ആരോൺ ഫിഞ്ചിന്റെയും (1986),

ഇൻഡ്യൻ ക്രിക്കറ്റ് കളിക്കാരൻ യൂസുഫ് പഠാണിന്റെയും (1982),

ഇന്ത്യൻ ഹോക്കി കളിച്ചിരുന്ന മധ്യനിര കളിക്കാരനായിരുന്ന വിക്രം പിള്ളഎന്നറിയപ്പെടുന്ന വിക്രം വിഷ്ണു പിള്ളയുടെയും (1981) ജന്മദിനം !

ഇന്നത്തെ സ്മരണ !!!

*********

ഡി പത്മനാഭൻ ഉണ്ണി മ. (1886-1962)

ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായർ മ. (1906 -1966)

ഇ.പി. പൗലോസ് മ. (1909-1983)

ബ്രിഗേഡിയർ കുൽദീപ് സിംഗ് ചന്ദ്പുരി

മ. (1940 - 2018) 

ലാലാ ലജ്പത് റായ് മ. (1865-1928) 

ഓംപ്രകാശ് വാല്മീകി മ. (1950 - 2013)

ബാൽ താക്കറെ മ. (1926- 2012)

അശോക് സിംഗാൾ മ. (1926-2015)

ജെയിംസ് ടോഡ് മ. (1782 -1835)

ഹെർമൻ ഹോളറിത് മ. (1860 -1929)

88nov

ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ  ജ. (1907- 1977)

ജെമിനി ഗണേശൻ ജ. (1920 - 2005)

ഡോ. കെ. രാജഗോപാൽ ജ. (1932-2015),

ബി.സി ശേഖർ ജ. (1929 -2006  ) 

ഇമ്രത് ഖാൻ ജ. (1935 - 2018),

നിക്കോളാസ് അപ്പെർ ജ. (1749 - 1841 )

സാമുവൽ ടോളൻസ്കി ജ. (1907 - 1973)

റോക്ക് ഹഡ്സൺ ജ. (1925 -1985)

ചരിത്രത്തിൽ ഇന്ന്…

്്്്്്്്്്്്്്്്്്

1511 - സ്പെയിനും ഇംഗ്ലണ്ടും ഫ്രാൻസിനെതിരെ സഖ്യമുണ്ടാക്കി.

1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു.

1800 -  US congress-ന്റെ ആദ്യ സമ്മേളനം വാഷിങ്ങ്ടൻ ഡി സി യിൽ നടന്നു

1820 - ക്യാപ്റ്റൻ നഥാനിയേൽ പാമർ അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി.

1831 -  ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റർ കൊളംബിയയിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി.

1855 - ഡേവിഡ് ലിവിങ് സ്റ്റൺ വിക്ടോറിയ വെള്ളച്ചാട്ടം സന്ദർശിക്കുന്ന ആദ്യ യൂറോപ്യനായി.

22nov

1869 - ഈജിപ്തിൽ മെഡിറ്ററേനിയൻ കടലും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു.

1928 - ബ്രിട്ടീഷ് പോലീസിന്റെ ഗുരുതര മർദ്ദനത്തിനിടെ പരിക്കേറ്റ് പഞ്ചാബ് സിംഹം ലാലാജി എന്ന ലാലാലജ്പത് റായ് മരണമടഞ്ഞു.

1947 - നിയമനിർമാണ സഭയെന്ന നിലക്ക് കോൺസ്റ്റിസ്റ്റുവന്റ് അസംബ്ലി ആദ്യമായി അസംബ്ലി ചേംബറിൽ സമ്മേളിച്ചു.

1950 - പതിനാലാമത്തെ ദലൈ ലാമ ആയ ടെൻ‌സിൻ ഗ്യാറ്റ്‌സോ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ റ്റിബറ്റ്യൻ തലവനായി.

1955 - ഭക്രാനങ്കൽ അണക്കെട്ടിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ശിലാസ്ഥാപനം നടത്തി.

1956 - ജമ്മു കാശ്മീർ ഭരണഘടന അംഗീകരിച്ചു.

1978 - പ്രഥമ ചാമ്പ്യൻസ് ട്രോഫി ഹോക്കി ലാഹോറിൽ തുടങ്ങി. ആതിഥേയരായ പാക്കിസ്ഥാൻ ചാമ്പ്യൻ മാർ.

2003 - ആർനോൾഡ് ഷ്വാറ്റ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി

2012 - ഈജിപ്തിലെ മാൻഫലുട്ടിനടുത്തുള്ള റെയിൽവേ ക്രോസിംഗിലുണ്ടായ അപകടത്തിൽ 50 സ്കൂൾ കുട്ടികൾ മരിച്ചു .

2013 - ടാറ്റർസ്ഥാൻ എയർലൈൻസ് ഫ്ലൈറ്റ് 363 റഷ്യയിലെ കസാൻ എയർപോർട്ടിൽ തകർന്ന് 50 പേർ മരിച്ചു .

2019 - ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിലെ ഒരു മാർക്കറ്റ് സന്ദർശിച്ച 55 വയസ്സുള്ള ഒരാളിൽ നിന്ന് ആദ്യമായി Covid-19 ന്റെ കേസ് കണ്ടെത്തി.

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

ഇന്ന്, 

സാഹിത്യ രാഗം, സാഹിത്യ സരണി, പ്രതാപസിംഹന്‍, സുരാജ ദവള തുടങ്ങിയ കൃതികൾ രചിച്ച അദ്ധ്യാപകനും സാഹിത്യകാരനും നിരൂപകനും, പത്രകാരനും കുറച്ചുകാലം സ്വരാട് പത്രം നടത്തുകയും ചെയ്ത ഡി പി ഉണ്ണി എന്ന ഡി പത്മനാഭൻ ഉണ്ണിയെയും ( 3 മാർച്ച് 1886-17 നവംബർ 1962),

ജി കെ എന്‍  എന്ന തൂലികാനാമത്തില്‍ ഒട്ടേറെ ഗ്രന്ഥ  നിരൂപണങ്ങൾ എഴുതിയിട്ടുള്ള  ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായരെയും (1906 ഏപ്രിൽ 15-നവംബർ 17, 1966),

33nov

മുതിർന്ന കോൺഗ്രസ് നേതാവും കേരളസംസ്ഥാനത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ രാമമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവായിരുന്ന ഇ.പി. പൗലോസിനെയും(2 ഒക്ടോബർ 1909 - 17 നവംബർ 1983),

ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തിൽ പ്രധാനിയും   പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനിഎന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളും ആയിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്ന പഞ്ചാബിലെ സിംഹം എന്ന്‍ അറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായ് യെയും (ജനനം 28 ജനുവരി 1865 - മരണം 17 നവംബർ 1928),

ദളിത് സാഹിത്യ ശാഖയിലെ പ്രധാന കൃതികളിലൊന്നായ ജീവചരിത്രഗ്രന്ഥമായ ജൂതൻ രചിച്ച പ്രമുഖ ഹിന്ദി സാഹിത്യകാരനായിരുന്ന ഓംപ്രകാശ് വാല്മീകിയെയും (30 ജൂൺ 1950 - 17 നവംബർ 2013),

ഫ്രീ പ്രസ് ജേർണലിലും ടൈം ഒഫ് ഇന്ത്യയിലും കാർട്ടൂണിസ്റ്റായിജീവിതം തുടങ്ങുകയും പില്‍ക്കാലത്ത്  സഹോദരനൊപ്പം ചേർന്നു മാർമിക് എന്ന കാർട്ടൂൺ വാരികയും .  പിന്നീട് മറാത്തി ഭാഷാപത്രം 'സാമ്‌ന'യും ഹിന്ദി പത്രം 'ദോഫർ കാ സാമ്‌ന'യും തുടന്ഗുകയും ചെയ്ത  ശിവസേന എന്ന ഹിന്ദു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനും പ്രമുഖ നേതാവുമായിരുന്ന ബാൽ ഠാക്കറെ എന്ന് പൊതുവിലറിയപ്പെടുന്നബാലസാഹബ് കേശവ് ഠാക്കറെയും (23 ജനുവരി 1926- 17 നവംബർ 2012),

20 വർഷത്തിലേറെ ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റും അയോധ്യ റാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ ചുമതലയുമുണ്ടായിരുന്ന അശോക് സിംഗാളിന്റെയും (27 സെപ്റ്റംബർ 1926 - 17 നവംബർ 2015),

77nov

1971- ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് ലോംഗേവാല യുദ്ധത്തിലെ  നേതൃത്വത്തിന് അറിയപ്പെടുന്ന മഹാവീർചക്രം ലഭിച്ച ബ്രിഗേഡിയർ കുൽദീപ് സിംഗ് ചന്ദ്പുരിയുടെയും (22 നവംബർ 1940 - 17 നവംബർ 2018),

ദി അനൽസ് ആൻഡ് ആന്റിക്വിറ്റീസ് ഒഫ് രാജസ്ഥാൻ എന്ന ചരിത്രഗ്രന്ഥം രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ബ്രിട്ടിഷ് സൈനികോപദ്യോഗസ്ഥനായിരുന്ന  ജെയിംസ് ടോഡിനെയും.(1782 മാർച്ച് 20 -1835 നവംബർ 17),

പഞ്ച്കാർഡുകൾഉപയോഗിച്ച് വിവരവിശകലനത്തിനുള്ള (ഡാറ്റാ പ്രോസസിങ്) ഒരു സങ്കേതം ആദ്യമായി വികസിപ്പിക്കുകയും, തൻറെ കണ്ടുപിടുത്തത്തെ പ്രയോജനപ്പെടുത്തുന്നതിനായി കമ്പ്യൂട്ടിങ്ങ് ടാബുലേറ്റിംഗ് റെക്കോർഡിംഗ് കോർപ്പറേഷൻ (CTR)  1911 ൽ സ്ഥാപിക്കുകയും ആ കമ്പിനി  പില്‍ക്കാലത്ത്  ലോകപ്രശസ്തമായ ഐ.ബി.എം. (IBM) ആകുകയും ചെയ്ത ജർമ്മൻ-അമേരിക്കൻ ഗണിത ശാസ്ത്രജ്ഞന്‍ ഹെർമൻ ഹോളറിതിനെയും (ഫെബ്രുവരി 29, 1860-നവംബർ 17, 1929)

ചരിത്രകാരനും, ഫോക്‌ലോർ പ്രവർത്തകനും, നാടൻപാട്ടു പ്രചാരകനുമായിരുന്ന ചിറക്കൽ ടി. ബാലകൃഷ്ണൻ നായരെയും (1907 നവംബർ 17- 1977 ജനുവരി 13),

വൈകാരികത കൂടുതലുള്ള വേഷങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച് കാതൽ മന്നൻ എന്ന് അറിയപ്പെട്ടിരുന്ന തമിഴ് ചലച്ചിത്ര വേദിയിലെ  നടനായിരുന്ന ജെമിനി ഗണേശനെയും(നവംബർ 17, 1920 – മാർച്ച് 22, 2005),

34nov

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ ഭിഷഗ്വരനും നിരവധി റിസർച് ജേണലുകളുടെ എഡിറ്ററും ആയുർവേദ ലേഖനങ്ങളുടെ രചയിതാവുമായിരുന്ന   ഡോ. കെ. രാജഗോപാലിനെയും  (17 നവംബർ 1932 - 10 ജനുവരി 2015),

,മലേഷ്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൻറെ മേധാവിയും, കൃത്രിമ റബ്ബറിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബറിനുണ്ടായിരുന്ന പല പോരായ്മകളും പരിഹരിക്കുന്നതിന് ഗവേഷണങ്ങളിലൂടെ സാധിക്കുകയും  മലേഷ്യൻ സർക്കാർ ടാൻ ശ്രീപദവി നൽകി  ആദരിക്കുകയും 1973ൽ റമൺ മഗ്സാസെ അവാർഡു ലഭിക്കുകയും ചെയ്ത റബ്ബർ ഗവേഷണ രംഗത്തെ പ്രസിദ്ധ ശാസ്ത്രജ്ഞൻ ബാലചന്ദ്ര ചക്കിംഗൽ ശേഖർ എന്ന ബി സി ശേഖറിനെയും(1929 നവംബർ 17 -2006 സെപ്റ്റംബർ 6 ) ,

സിതാർ /സുർബഹാർ വിദ്വാനും   ഉസ്‌താദ് വിലായത് ഖാന്റെ  സഹോദരനുമായ ഇമ്രത് ഖാനെയും (17 നവംബർ 1935 -22 നവംബർ 2018),

ഫ്രാൻസിലെ പ്രമുഖ മധുരപലഹാര വ്യാപാരി, വാറ്റുകാരൻ എന്നീ നിലകളിൽ  പ്രശസ്തനും, മാംസവും പച്ചക്കറികളും വളരെക്കാലത്തേയ്ക്കു സംരക്ഷിച്ചു വയ്ക്കുന്ന കലയെപ്പറ്റി 1810-ൽ  ഒരു ഗ്രന്ഥം (ആർട്ട് ദി കൺസേവർ ലെ സബ്സ്റ്റാൻസസ് ആനിമാൽ എ വെജറ്റാൽ - Art de coserver les substances animales et vegetales) പ്രസിദ്ധീകരിക്കുക വഴി ഭക്ഷ്യസംരക്ഷണ കലയുടെ പിതാവായ് അറിയപ്പെടുന്ന, ഭക്ഷ്യസംരക്ഷണ കലയുടെ ഉപജ്ഞാതാവും  പാചക വിദഗ്ദ്ധനുമായ നിക്കോളാസ് അപ്പെറിനെയും(17 നവംബർ 1749 - ജൂൺ 1841 ),

66nov

വിവിധ മൂലകങ്ങളുടെ രേഖാസ്പെക്ട്രത്തിലെ അതിസൂക്ഷ്മ സംരചന അപഗ്രഥനം ചെയ്തുകൊണ്ട് അവയുടെ അണുകേന്ദ്രത്തിന്റെ ചക്രണം (spin), കാന്തിക ആഘൂർണം (magnetic), ചതുർധ്രുവ ആഘൂർണങ്ങൾ (quadrupole moments), ഐസോടോപ്പുകളുടെ വിസ്ഥാപന പ്രഭാവങ്ങൾ എന്നിവയെക്കുറിച്ചുള്ള  വിവരങ്ങൾ വെളിപ്പെടുത്താൻ  കഴിഞ്ഞ ഒരു ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനായ സാമുവൽ ടോളൻസ്കിയെയും (1907 നവംബർ 17-1973 മാർച്ച് 4 ),

70 ഓളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുകയും ചെയ്ത 1950-60 കളിൽ കാണികളുടെ പ്രീയങ്കരനായ അമേരിക്കൻ അഭിനേതാവ് റോക്ക് ഹഡ്സൺ എന്ന റോയ് ഹരോൾഡ് ഷെറർ ജൂനിയറിനെയും ( നവംബർ 17, 1925- ഒക്റ്റോബർ 2, 1985) ഓർമ്മിക്കാം.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment