Advertisment

ഇന്ന് നവംബര്‍ 20: ലോക ശിശുദിനവും ആഫ്രിക്ക വ്യാവസായിക ദിനവും ഇന്ന്: ശാലിനിയുടെയും പോളി വര്‍ഗ്ഗീസിന്റേയും തുഷാര്‍ കപൂറിന്റെയും ജന്മദിനം: കൊളംബസ് പോര്‍ട്ടറിക്കോ കണ്ടു പിടിച്ചതും ന്യൂജേഴ്‌സി അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ന്നതും ലോകത്തിലെ ആദ്യകാല സര്‍വകലാശാലകളില്‍ ഒന്നായ വാര്‍സ യു. സിറ്റി നിലവില്‍ വന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
nov

1199  വൃശ്ചികം 4

അവിട്ടം  / അഷ്ടമി (ഗോഷ്ഠാഷ്ടമി)

2023 / നവംബർ 20, തിങ്കൾ

പകൽ അനിഴം ഞാറ്റുവേല ആരംഭം !

Advertisment

ഇന്ന്;     

             ലോക ശിശുദിനം !

[ World Children’s Day ; ജീവിതമെന്ന വിശാലമായ കളിസ്ഥലത്ത്, ഓരോ സാഹസികതയും ആരംഭിക്കുന്നു,  സ്വപ്നം കാണുന്ന ശിശുക്കൾക്ക് അനന്തമായ സാധ്യതകളുടെ ഒരു ലോകമുണ്ട്.]

0nov

* ആഫ്രിക്ക വ്യാവസായിക ദിനം !

[Africa Industrialization Day; ആഫ്രിക്കൻ രാജ്യങ്ങളിലെ സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളർച്ചയ്ക്ക് വ്യാവസായിക വികസനം നിർണായക പ്രാധാന്യമുള്ളതാണ്. പുതിയ ഉപകരണങ്ങളും പുതിയ സാങ്കേതിക വിദ്യകളും അവതരിപ്പിച്ചുകൊണ്ട് വ്യവസായത്തിന് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും തൊഴിലാളികളുടെ കഴിവുകൾ വർദ്ധിപ്പിക്കാനും തൊഴിൽ സൃഷ്ടിക്കാനും ഒരു ദിനം ]

* അർജൻറ്റീന: നാഷനൽ സോവർനിറ്റി

  ഡേ !

* മെക്സിക്കൊ : വിപ്ലവ ദിനം!

* വിയറ്റ്നാം : അദ്ധ്യാപക ദിനം!

* USA ;

*  നിങ്ങളുടെ പേഴ്സണൽ കമ്പ്യൂട്ടറിന് പേര് നൽകുവാൻ ഒരു ദിനം !

[Name Your PC Day ; നിങ്ങളുടെ സർഗ്ഗാത്മകത തകർക്കാനും നിങ്ങളുടെ പ്രിയപ്പെട്ട ഡിജിറ്റൽ വാഹനത്തെ എന്താണ് വിളിക്കേണ്ടതെന്ന് കണ്ടെത്താനുമുള്ള അവസരമാണ് ഈ ദിവസം.]

* ദേശീയ അസംബന്ധ ദിനം !

 [National Absurdity Day ; ചിരിയും വിചിത്രതകളും മുഖ്യസ്ഥാനം കൈക്കൊള്ളുന്ന, വിചിത്രമായവയെ ആശ്ലേഷിക്കുകയും ജീവിതത്തിലെ ആനന്ദകരമായ യാദൃശ്ചികതയിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിലാണ് അസംബന്ധ പ്രസ്ഥാനം ആരംഭിച്ചത്, അവിടെ ശീത യുദ്ധത്തിന്റെ അണുബോംബുകളുടെ ഭീഷണിയും നാസി ക്യാമ്പുകളുടെ കേന്ദ്രീകരണത്തിന്റെ ദുരന്തങ്ങളും.  

അസ്തിത്വവാദവും നിഹിലിസവും പോലുള്ള തത്ത്വചിന്തകളുമായി ബന്ധപ്പെട്ട്, അർഥം ഉണ്ടാകുമെങ്കിലും നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ലെന്ന് അസംബന്ധവാദികൾ വിശ്വസിക്കുന്നു, അതിനാൽ കാര്യങ്ങളിൽ അസംബന്ധമായ അർത്ഥം കെട്ടിപ്പടുക്കുന്നതിലൂടെ ഒരു പുതിയ പ്രത്യയശാസ്ത്രം ഉണ്ടായി.

00nov

സാമുവൽ ബെക്കറ്റ്, ജീൻ ജെനെറ്റ് എന്നിവരെപ്പോലുള്ള കലാകാരന്മാർ അസംബന്ധത്തെ വിപുലീകരിക്കുന്ന നാടക കലാസൃഷ്ടികൾ സൃഷ്ടിച്ചു കൊണ്ട്, തിയേറ്റർ ഇൻ ദ അബ്സർഡ് എന്ന ആശയത്തോടെയാണ് ഇത് ആരംഭിച്ചത്.  അസംബന്ധ പ്രസ്ഥാനം ഇന്നും സജീവമാണ്, ഈ ആശയങ്ങൾക്കൊപ്പം പോകുന്ന നാടക പ്രകടനങ്ങളും കലാപ്രകടനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്.]

* ദേശീയ പീനട്ട് ബട്ടർ ഫഡ്ജ് ദിനം!

[ National Peanut Butter Fudge Day; ഒരു കൂട്ടം ക്രീമി, നട്ട് ഫഡ്ജ് ഉപയോഗിച്ച് നിങ്ങളുടെ മധുരപലഹാരം കഴിക്കുവാനുള്ള ആഗ്രഹം തൃപ്തിപ്പെടുത്തുക, വീട്ടിൽ ഈ ട്രീറ്റ് ആസ്വദിക്കൂ, പ്രിയപ്പെട്ടവരുമായി നിങ്ങളുടെ മികച്ച പാചകക്കുറിപ്പുകൾ പങ്കിടാൻ ഒരു ബേക്ക്-ഓഫ് ദിനം ആചരിക്കു.]

* ദേശീയ ഗെയിം & പസിൽ വീക്ക് !

 [National Game & Puzzle Week; 

തന്ത്രപ്രധാനമായ ടേബിൾടോപ്പ് വിനോദങ്ങളുടെ ഒരു മേഖല, ആകർഷകമായ ഈ കളികൾ  വിനോദത്തിലേക്കും ബൗദ്ധിക വെല്ലുവിളികളിലേക്കും ഒരു ഗേറ്റ്‌വേ തുറക്കുന്നു.]

* Road Safety Week !!

[ Nov 19th, 2023 - Sat Nov 25th]

.              

ഇന്നത്തെ മൊഴിമുത്തുകൾ

************

എനിക്ക്‌ ആരായിരുന്നു എൻ.ഇ. ബാലറാം?  

ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം കണ്ടുകിട്ടിയ മഹാഗുരുനാഥന്മാരിൽ ഒരാളാണ് എനിക്കദ്ദേഹം. സ്വന്തമായ ലോകവീക്ഷണമെന്ന നിലപാടു തറയിലേക്കുള്ള വഴിയിൽ വെളിച്ചം കാട്ടിത്തന്നു. എന്റെ ഒരു കൃതി വായിച്ച് അദ്ദേഹം എഴുതിയ വിമർശനമാണ് ആ ബന്ധത്തിനു തുടക്കമിട്ടത്. കാൽനൂറ്റാണ്ടോളം അതു നീണ്ടുനിന്നു. അന്ന് ആ കൃതിയെ അങ്ങനെ മനസ്സിലാക്കിയ വേറെയാരും ഇല്ലായിരുന്നു. തുടർന്നു ഞാൻ അന്വേഷിച്ചു ചെന്നു, കണ്ടു, സംസാരിച്ചു, നിരുപാധികം ശിഷ്യനായി.

.         [ -സി. രാധാകൃഷ്ണൻ  ]

          *********  

തെന്നിന്ത്യൻ സിനിമയിലെ ബാല നടിയായും (എന്റെ മാമാട്ടിക്കുട്ടിയമ്മ etc) പിന്നീട് നായികയായുമായി (അനിയത്തിപ്രാവ് etc) അഭിനയിച്ച ശാലിനിയുടെയും (1980),

000nov

മദിരാശി, ബാച്ച്‌ലര്‍ പാര്‍ട്ടി, ഹാപ്പി ജേര്‍ണ, അടി കപ്യാരേ കൂട്ടമണി, സിഐഎ തുടങ്ങിയ മലയാള ചിത്രങ്ങളിലടക്കം ഹിന്ദി, കന്നട,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള  ചലച്ചിത്ര അഭിനേതവായ ജോണ്‍ വിജയ് (1976)യുടേയും, 

ശാന്തിനികേതനിലെ  വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും സംഗീതത്തിലും കലയിലും ഒപ്പം ബംഗാളിലെ ബൗൾ സംഗീതത്തിലും പ്രാവീണ്യം നേടുകയും മോഹന വീണയുടെ ഉപജ്ഞാതാവും വിദ്വാനുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റേയും സംഗീതജ്ഞൻ ദേവരാജന് മാസ്റ്ററുടെയും പ്രിയ ശിഷ്യനും 40  തന്ത്രികളുള്ള ഒരു ഗിത്താർ,  'ബഹുതന്ത്രി വീണ' എന്ന ഒരു വാദ്യോപകരണം പുതുതായി കണ്ടു പിടിക്കുകയും ബംഗാളി, തമിഴ് ഭാഷകളിൽ കവിതകൾ എഴുതുകയും   നിലവിൽ സംഗീത നാടക രംഗത്ത് സജീവവും ഹിന്ദുസ്ഥാനി സംഗീതത്തിലെയും  സൌത്ത് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെയും  നിറസാന്നിധ്യവുമായ  പോളി വർഗ്ഗീസിന്റേയും (1970),

പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ   ജിതേന്ദ്ര കപൂറിൻറെയും, സിനിമ, സീരിയൽ നിർമ്മാതാവ് ശോഭ കപൂറിൻറെയും   മകനായ നടൻ തുഷാർ കപൂറിന്റെയും (1976),

മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യവാദി, യുദ്ധവിരുദ്ധ പ്രവർത്തക, ആവിഷ്‌കാരസ്വാതന്ത്ര്യ പോരാളി, നാടക പ്രവർത്തക, വിമർശക, സംവിധായിക, നിർമാതാവ്, അധ്യാപിക, ബ്‌ളോഗർ എന്നിങ്ങനെ വിവിധ തലങ്ങളിൽ സജീവയായ പ്രസിദ്ധ ഇറാൻകാരി  കവി ഷീമ കൽബാസിയുടെയും (1972),

 2013ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇസ്രായൽകാരൻ അരിയ വാർഷലിന്റെയും (1940) ജന്മദിനം !

ഇന്നത്തെ സ്മരണ !!!

8nov

*********

വി.കെ. നാരായണ ഭട്ടതിരി മ. (1880-1954)

കൊടുപ്പുന്ന ഗോവിന്ദഗണകൻ മ. (1924-1988)

ആർ.വെങ്കിടാചല അയ്യർ മ. (1901-1995)

കെ.കല്യാണിക്കുട്ടിയമ്മ  മ. (1905-1997)

കോഴിക്കോട് ശാന്താദേവി മ. (1927-2010)

വയലറ്റ് ആൽവ മ. (1908 -1969)

ഹീരാബായ് ബരോദ്കർ മ. (1905 -1989)

ലിയോ  ടോൾസ്റ്റോയി മ. (1828-1910)

എൻ.ഇ. ബാലറാം ജ. (1919 -1994)

ടിപ്പു സുൽത്താൻ ജ. (1750 - 1799)

മിനു മസാനി ജ. (1905 - 1998)

തോമസ് ചാറ്റർട്ടൻ ജ. (1752-1770)

മിഖൈൽ അൽബോവ് ജ. (1851-1911)

സെല്മാ  ലോഗേർലെവ്  ജ. (1858-1940)

ചരിത്രത്തിൽ ഇന്ന്…

്്്്്്്്്്്്്്്്്്

1493 - കൊളംബസ് പോർട്ടറിക്കോ കണ്ടു പിടിച്ചു.

1789 - ന്യൂജേഴ്സി അമേരിക്കൻ ഐക്യനാടുകളിൽ ചേർന്നു.

1816 - ലോകത്തിലെ ആദ്യകാല സർവകലാശാലകളിൽ ഒന്നായ വാർസ യു. സിറ്റി നിലവിൽ വന്നു.

1893 - New York times ലോകത്തിൽ ആദ്യമായി കളർ പത്രം പുറത്തിറക്കി.

1895 - അമേരിക്കകാരനായ Frederick E Blaisdell ന് pancil ന് patent കിട്ടി.

1nov

1911 - ഇറ്റലിയിൽ നിന്ന് മാർക്കോണി അയച്ച wire less transmission ന്യു യോർക്കിൽ ലഭിച്ചു.

1917 - ഉക്രൈൻ റിപ്പബ്ലിക്കായി.

1947 - ബ്രിട്ടനിലെ എലിസബത്ത് രാജകുമാരി ലെഫ്റ്റനന്റ് ഫിലിപ് മൗണ്ട്ബാറ്റണിനെ വെസ്റ്റ്മിനിസ്റ്റർ ആബിയിൽവെച്ചു വിവാഹം കഴിച്ചു.

1962 - ശീതയുദ്ധ സമാപനം. സോവിയറ്റ് ആയുധങ്ങൾ നീക്കം ചെയ്യാൻ ക്യൂബ അനുവദിച്ചു.

1981 - ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം ഭാസ്കര വിക്ഷേപിച്ചു.

1984 - സെറ്റി (സെർച്ച് ഫോർ എക്സ്ട്രാ-ടെറസ്ട്രിയൽ ഇന്റല്ലിജൻസ്) സ്ഥാപിതമായി.

1985 - മൈക്രോസോഫ്റ്റ് വിൻഡോസ് 1.0 പ്രകാശിതമായി.

1986 - WHO ( ലോകാരോഗ്യ സംഘടന ) എയിഡ്സ് രോഗ നിർമാർജന തീവ്രയജ്ഞം പ്രഖ്യാപിക്കുന്നു.

1994 - ഐശ്വര്യ റായ് മിസ് വേൾഡായി തെരഞ്ഞെടുക്കപ്പെട്ടു.

6nov

2017 - അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യക്കാരനായ ദൽവീന്ദർ സിങ് ജഡ്ജിയായി.

************

ഇന്ന് ; 

മലയാള സാഹിത്യകാരനും വേദപണ്ഡിതനുമായിരുന്ന വി.കെ. നാരായണ ഭട്ടതിരിയെയും (1880 ഓഗസ്റ്റ് 1-1954 നവംബർ 20),

ഗോപുരം എന്ന നിരൂപണകൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ മഹാ സംസ്കൃത പണ്ഡിതനും ഭാഷാപോഷിണിയുടെ പത്രാധിപ സമിതി അംഗവും ആയിരുന്ന  കൊടുപ്പുന്ന ഗോവിന്ദ ഗണകനെയും (1924 ജൂൺ 23-നവംബർ 20,1988)

സംസ്കൃതപണ്ഡിതനും, വേദസാഹിത്യം കേരളത്തിനു പരിചയ്പ്പെടുത്തിയവരിൽ പ്രമുഖനും, ആര്യസമാജത്തിന്റെ പ്രമുഖ പ്രവർത്തകനുമായിരുന്ന വേദബന്ധു ശർമ്മ എന്ന പേരിൽ പ്രസിദ്ധനായ ആർ. വെങ്കിടാചല അയ്യരെയും (ഏപ്രിൽ 20 1901 - 1995 നവംബർ 20 )

അദ്ധ്യാപിക, വിദ്യാഭ്യാസ പ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനന നിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ച പ്രമുഖയായ സാമൂഹ്യ പ്രവർത്തക കെ. കല്യാണിക്കുട്ടിയമ്മയെയും (1905-1997 നവംബർ 20),

60 വർഷത്തെ ജീവിതത്തിനിടയിൽ 1000ഓളം വേഷങ്ങളിലും 486 സിനിമകളിലും അഭിനയിച്ച മലയാള നാടക-ചലച്ചിത്രരംഗത്തെ ഒരു നടിയായിരുന്ന  കോഴിക്കോട് ശാന്താദേവി എന്ന ദമയന്തിയെയും (1927 -20 നവംബർ 2010) ,

2nov

ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ വാദിക്കുന്ന ആദ്യ വനിതയും, രാജ്യസഭയെ നയിച്ച ആദ്യ വനിതയും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷയും, അഭിഭാഷകയും ആയിരുന്ന വയലറ്റ് ഹരി ആൽവ എന്ന വയലറ്റ് ആൽവയെയും (ജനനം 24 ഏപ്രിൽ 1908 –  20 നവംബർ 1969),

ഖയാൽ, ഠുമ്രി, ഗസൽ, ഭജൻ തുടങ്ങിയ സംഗീത ശൈലിയിൽ പ്രവീണയും, കിരാന ഘരാന ശൈലി പിന്തുടർന്നിരുന്ന ഹിന്ദുസ്ഥാനി ഗായിക ഹീരാബായ് ബരോദ്കറെയും (30 മെയ് 1905 - 20 നവംബർ 1989),

റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യ ജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ശ്രദ്ധിക്കപ്പെട്ട യുദ്ധവും സമാധാനവും, അന്നാ കരേനീന തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയിയെയും (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910),

മുൻ വ്യവസായവകുപ്പ് മന്ത്രിയും സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ സെക്രട്ടറി, സി.പി.ഐ. ദേശീയ കൗൺസിലംഗം, എക്സിക്യൂട്ടിവ് അംഗം മുതലായ പദവികള്‍ അലങ്കരിച്ചിരുന്ന മുന്‍ രാജ്യസഭാംഗം എൻ.ഇ. ബാലറാമിനെയും  (20 നവംബർ 1919 - 16 ജൂലൈ 1994),

3nov

സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനും, പുതിയ ഒരു നാണയ സംവിധാനം, ഭൂനികുതി വ്യവസ്ഥ തുടങ്ങിയ പല ഭരണപരിഷ്കാരങ്ങൾക്ക്  തുടക്കം കുറിക്കുകയും,  മൈസൂർ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങൾ നടത്തുകയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യൂദ്ധങ്ങളിൽ പല നൂതന യുദ്ധോപകരണങ്ങളും പ്രയോഗിക്കുകയും ചെയ്ത പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന, ടിപ്പു സുൽത്താൻ എന്ന് അറിയപ്പെടുന്ന ഫത്തേ അലിഖാൻ ടിപ്പുവിനെയും (1750 നവംബർ 20- 1799 മേയ് 4),

സ്വതന്ത്രാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ഗുജറാത്തിലെ രാജ്കോട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ ലോക് സഭാംഗമായ

സമുന്നതനായ ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവായിരുന്ന Minocher Rustom Masani മിനോച്ചർ റസ്റ്റം മസാനി എന്ന മിനു മസാനിയെയും (1905 നവംബർ 20 -27 മെയ് 1998),

സ്വന്തം ഭാവനയുടേയും അനുകരണ സാമർഥ്യത്തിന്റേയും ബലത്തിൽ എഴുതിയ കവിതകൾ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു കവിയുടേതെന്ന അവകാശവാദത്തോടെ അവതരിപ്പിച്ച് പ്രസാധകരേയും സാഹിത്യാസ്വാദകരേയും കബളിപ്പിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന, വളരെ ഹ്രസ്വമായ ജീവിതകാലത്തിനിടെ  ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തെ കാര്യമായി സ്വാധീനിച്ച ഒരു ദുരന്ത പ്രതിഭയായിരുന്ന തോമസ് ചാറ്റർട്ടണിനെയും ( 20 നവംബർ, 1752- 24 ഓഗസ്റ്റ്, 1770),

The Memoirs of an Underground Lodger തുടങ്ങിയ കൃതികൾ രചിച്ച റഷ്യക്കാരനായ എഴുത്തുകാരൻ മിഖൈൽ അൽബോവിനെയും (November 20, 1851- June 25, 1911),

4nov

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ വനിതാ എഴുത്തുകാരി സ്വീഡിഷ് ഭാഷയിൽ സാഹിത്യ രചന നടത്തിയ സെല്മാ ഒട്ടീലിയ ലോവിസാ ലോഗേർലെവിനെയും (1858 നവംബർ 20-1940 മാർച്ച് 16) ഓർമ്മിക്കാം.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment