/sathyam/media/media_files/UR2wk65KaHBCzaesKpKf.jpg)
1199 വൃശ്ചികം 5
ചതയം / നവമി
2023 / നവംബർ 21, ചൊവ്വ
കന്യകമറിയത്തിന്റെ കാഴ്ചവെപ്പ് തിരുനാൾ !
ഇന്ന്;
* ലോക ഹലോ ദിനം !
[World Hello Day ; നമ്മൾ കണ്ടുമുട്ടുന്ന എല്ലാവരേയും സൗഹൃദപരമായ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുക, 1973-ലാണ് ആദ്യമായി വേൾഡ് ഹലോ ദിനം സൃഷ്ടിച്ചത്, ആളുകളെ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ ജനങ്ങളെ, സംഘർഷങ്ങൾ, ആശയ വിനിമയത്തിലൂടെയാണ് , പരിഹരിക്കപ്പെടേണ്ടത് , അല്ലാതെ അക്രമത്തിലൂടെയല്ല എന്ന് കാണിക്കുന്നതിനാണ്. വ്യക്തവും സത്യസന്ധവുമായ ആശയവിനിമയം സമാധാനം വളർത്തുന്നു എന്നതാണ് ഈ ദിനത്തിന്റെ ആശയം. 1970 കളിൽ, ഈജിപ്തും ഇസ്രായേലും തമ്മിലുള്ള സംഘർഷം വളരെ രൂക്ഷമായിരുന്നു, കൂടാതെ മറ്റൊരു വലിയ യുദ്ധം വരുമെന്ന് പലരും ഭയപ്പെടാൻ തുടങ്ങി. ഇപ്പോൾ അത് പാലസ്തീനിൽ കൂടുതൽ പ്രസക്തമാണ്]
* ലോക ടെലിവിഷൻ ദിനം!
[World Television Day; ഒരു ബട്ടണിൽ സ്പർശിച്ചാൽ വിനോദത്തിന്റെ ലോകം തുറക്കുന്നു. കിടക്കയിൽ വിശ്രമിച്ചു കൊണ്ട് സിനിമകളും ഷോകളും ഡോക്യുമെന്ററികളും ആസ്വദിക്കുകയും ചെയ്യുവാൻ സാധിക്കുന്നു]
* സംരംഭകരുടെ ദിനം !
[Entrepreneurs’ Day ; അവരുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റുന്ന സ്വപ്നം കാണുന്നവർ തിരിച്ചടികളെ അവസരങ്ങളാക്കി മാറ്റുന്ന പ്രവർത്തികൾ കൊണ്ട് പുരോഗതിയിലേക്ക് നയിക്കുന്ന പുത്തൻ തലമുറ ]
* സംഗീത രഹിത ദിനം !
[No Music Day ; ലോകമെമ്പാടുമുള്ള എല്ലാ സംഗീത പ്രേമികളും നവംബർ 21-ന് സംഗീത ദിനം ആഘോഷിക്കുന്നില്ല. വിലകുറഞ്ഞ സംഗീതത്തിലേക്കും സമകാലിക സമൂഹത്തിൽ അതിന്റെ ബുദ്ധിശൂന്യമായ ഉപയോഗത്തിലേക്കും ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിച്ച ബിൽ ഡ്രമ്മണ്ട് ഈ അവധി 2005-ൽ അവതരിപ്പിച്ചു ]
- US ;
* ദേശീയ വർക്കിങ്ങ് ഡോട്ടേഴ്സ് ഡേ !
[National Working Daughters Day ;
പ്രായമായ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക നിസ്വാർത്ഥ സമർപ്പണത്തിൽ കണ്ടെത്തുന്ന ശക്തിയെ ഉൾക്കൊള്ളുകയും വൃദ്ധജനങ്ങളെ സേവിക്കുകയും ചെയ്യുക.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം, 50 ദശലക്ഷത്തിലധികം ആളുകൾ തങ്ങളുടെ പ്രായമായ പ്രിയപ്പെട്ടവരെ യാതൊരു നഷ്ടപരിഹാരവുമിച്ഛിക്കാതെ പരിപാലിക്കുന്നു. യുഎസ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ പരിചരിക്കുന്നവരിൽ ബഹു ഭൂരിപക്ഷവും സ്ത്രീകളാണ്, അവർ "ജോലി ചെയ്യുന്ന പെൺമക്കൾ" എന്നറിയപ്പെടുന്നു, ലിസ് ഓ'ഡോണൽ എഴുതിയ അതേ പേരിലുള്ള ഒരു പുസ്തകത്തിൽ നിന്നാണ് ഈ ആശയം എടുത്തിരിക്കുന്നത്. ]
* തെറ്റായ കുമ്പസാര ദിനം !
[False Confession Day ;
സുഹൃത്തുക്കളെ ചിരിപ്പിക്കാൻ ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു വന്യമായ സാഹസികത തമാശക്കായി നടന്നതായി ഏറ്റു പറയുക ]
* ദേശീയ റെഡ് മിറ്റൻ ദിനം !
[National Red Mitten Day ; കാനഡയിലെ കായിക മത്സരാർത്ഥികൾ ഐക്യത്തിന്റെ പ്രതീകമായി, ചുവന്ന കൈയുറകൾ ധരിക്കുന്നു, നിങ്ങൾ സ്വന്തം ടീമിനൊപ്പം നിൽക്കുന്നു എന്ന് കാണിക്കാനുള്ള വർണ്ണാഭമായ ഒരു മാർഗം]
* ദേശീയ ജിഞ്ചർബ്രെഡ് കുക്കി ദിനം !
[ National Gingerbread Cookie Day ; ഈ കുക്കീസ് ചെറിയ പുരുഷന്മാരുടെയും സ്ത്രീകളുടെയും രൂപത്തിലോ മറ്റ് രൂപങ്ങളിലോ ആയാലും, ജിഞ്ചർബ്രെഡ് കുക്കികൾ നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രസകരമായ ട്രീറ്റാണ്.]
* ദേശീയ സ്റ്റഫിംഗ് ദിനം !
[National Stuffing Day; ഒരു പാചക വിസ്മയം, ഈ സ്വാദിഷ്ടമായ ഉപദംശം ലളിതമായ ഒരു മിശ്രിതത്തെ ഒരു മാസ്റ്റർപീസാക്കി മാറ്റുന്നു, അവധിക്കാല മേശകളെ അതിന്റെ രുചികരമായ ചാരുതയോടെ മനോഹരമാക്കുന്നു]
* ബഗ്ലാദേശ്/ഗ്രീസ്: സശക്ത സേന ദിനം !
* ദേശീയ വിവര സാങ്കേതിക ദിനം !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
'' ആനന്ദം തേടി നടക്കുകയാണ്, നാമെല്ലാം; പക്ഷേ എവിടെയാണതിരിക്കുന്നതെന്ന് നമുക്കറിയുകയുമില്ല; സ്വന്തം വീടു തേടി നടക്കുന്ന കുടിയന്മാരെപോലെ: തങ്ങൾക്കൊരു വീടുണ്ടെന്ന മങ്ങിയ
ബോധമേ അവർക്കുള്ളു.''
[ - വോൾട്ടയർ ]
**********
1999 -ലും (വീണ്ടും ചില വീട്ടുകാര്യങ്ങള്‍) 2000- ലും (മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ പ്രശസ്ത അഭിനേത്രി സംയുക്ത വര്‍മ്മയുടേയും (1981),
2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന ആദ്യ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലും നടിയുമായ ദീപ തോമസിന്റേയും (1996),
രാഷ്ട്രീയ നേതാവും കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ. ടി.ഡി.സി)മുൻ ചെയർമാനുമായിരുന്ന ചെറിയാൻ ഫിലിപ്പിന്റെയും (1953),
കനേഡിയൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമായ കാർലി റേ ജെപ്സെണിന്റെയും (1985),
1960 മുതൽ 1980 വരെ ബോളിവുഡ് ചലച്ചിത്ര രംഗത്ത് തന്റെ നൃത്തത്തിന്റെ മികവിൽ പ്രസിദ്ധി നേടിയ നടി ഹെലൻ എന്നറിയപ്പെടുന്ന ഹെലൻ ജൈരാഗ് റിച്ചാഡ്സൺ ഖാന്റെയും (1938),
ജന്മദിനം.!
ഇന്നത്തെ സ്മരണ !
********
സി.വി.രാമൻ മ. (1888 -1970 )
കെ പി എസ് മേനോന്‍ (സീനിയര്‍) മ. (1898 - 1982)
സ്വാമി ആനന്ദതീർത്ഥൻ മ. (1905 -1987 )
കെ പി ബി പാട്യം മ. (1928 -1969 )
പി. ഗംഗാധരൻ നായർ മ. (1922 - 2008 )
രാഘവൻ തിരുമുൽപ്പാട് മ (1920-2010)
ഏറ്റുമാനൂർ സോമദാസൻ മ. (1936-2011)
അവിനാശിലിംഗം ചെട്ടിയാർ മ. (1903-1991)
ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സറെയെ മ. (1918- 2005
മുകുന്ദൻ സി. മേനോൻ ജ. (1948 - 2005)
മുലായം സിംഗ് യാദവ് ജ. (1939 -2022)
വോൾട്ടയർ ജ. (1694 -1778)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1789 - നോർത്ത് കാരലൈന അമേരിക്കൻ ഐക്യനാടുകളിൽ ചേർന്നു.
1791 - നെപ്പോളിയനെ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ആർമിയുടെ കമാണ്ടർ ഇൻ-ചീഫായി നിയമിച്ചു.
1837 - 22806 തവണ തുടർച്ചയായി സ്കിപിങ് നടത്തി തോമസ് മേറ്റസ് (US) ചരിത്രം സൃഷ്ടിച്ചു.
1877 - തോമസ് ആൽവ എഡിസൺ സ്വനഗ്രാഹിയന്ത്രമായ ഫോണോഗ്രാഫ് കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
1905 - ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പ്രഥമ മത്സരം ആരംഭിച്ചു.
1905 - ആൽബർട്ട് ഐൻസ്റ്റൈൻ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. പ്രശസ്തമായ E=mc2 എന്ന സമവാക്യം ഇതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.
1906 - ചൈന ഓപ്പിയം (കറുപ്പ്) വ്യാപാരം നിരോധിച്ചു.
1916 - എച്ച്.എം.എച്ച്.എസ്. ബ്രിട്ടാനിക് ഏജിയൻ കടലിൽ മുങ്ങി.
1921 - വാഗൺ ട്രാജഡി. 1921-ലെ മാപ്പിള ലഹളയെത്തുടർന്ന്ബ്രിട്ടീഷ് പട്ടാളം തിരൂരിൽനിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം.
1947 - സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറങ്ങി.
1962 - ഇന്ത്യ-ചൈന യുദ്ധം വെടി നിർത്തൽ പ്രഖ്യാപിച്ചു.
1963 - തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് (നെറ്റ് അപ്പാച്ചെ ) വിക്ഷേപിച്ചു.
1969 - ആദ്യത്തെ അർപ്പാനെറ്റ് ലിങ്ക് സ്ഥാപിതമായി.
1970 - സൈനിക അട്ടിമറി, സിറിയയിൽ ഹഫിസ് -അൽ-ആസാദ് അധികാരം പിടിച്ചു.
1971 - ഗരീബ്‌പൂരിൽ നടന്ന യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാകിസ്താനെ തോൽപ്പിച്ചു.
2017 - 37 വർഷത്തെ അധികാരത്തിന് ശേഷം റോബർട്ട് മുഗാബെ അധികാരത്തിന്റെ പടിയിറങ്ങി.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും സ്വാതന്ത്ര്യ സമരപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്ന കവി കെ പി ബി പാട്യത്തിനെയും (1928 ജനവരി 15 -1969 നവംബര്‍ 21)
നയതന്ത്രജ്ഞനും, എഴുത്തുകാരനുമായിരുന്ന കുമാര പദ്മനാഭ ശിവശങ്കര മേനോൻ എന്ന പദ്മഭൂഷൺ കെ പി എസ് മേനോനെയും (സീനിയര്‍) (ഒക്ടോബർ 18, 1898 – നവം:21, 1982)
ജാതിവിവേചനത്തിനെതിരെ മരണം വരെ പോരാടിയ ആത്മീയാചാര്യനും ശ്രീനാരായണ ഗുരുവിന്റെ ഇരുപതാമത്തെ ശിഷ്യനും ആർക്കും സന്യാസദീക്ഷ നല്കാതെ സാമൂഹികപരിഷ്കരണത്തിനു ഊന്നൽ നല്കി പ്രവർത്തിച്ച അനന്ത ഷേണായി എന്ന സ്വാമി ആനന്ദതീർത്ഥനെയും (1905 ജനവരി 2- 1987 നവംബർ 21 ),
ആൾ ഇന്ത്യ റേഡിയോയിൽ നാലു പതിറ്റാണ്ടോളം ജോലി ചെയ്ത് ബാലലോകം എന്ന പരിപാടി അവതരിപ്പിച്ച് റേഡിയോ അങ്കിൾ എന്ന് അറിയപ്പെടുകയും, അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മുഖാമുഖം എന്ന ചലച്ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത മലയാള നാടകകൃത്തും, ഗാനരചയിതാവും, ഗായകനും ആയിരുന്ന പി. ഗംഗാധരൻ നായരെയും ( , 1922 - 2008 നവംബർ 21 ),
പദ്മഭൂഷന്‍ പുരസ്കാരം ലഭിച്ചിട്ടുള്ള മറ്റൊരു മലയാളിയും, അഭിനവ ചരകന്‍ എന്ന്‍ ഡോ.വലിയത്താന്‍ വിശേഷിപ്പിച്ച വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിനെയും (ജൂൺ 20,1920-നവംബർ 21,2010),
നീയെന്റെ കരളാ, അതിജീവനം തുടങ്ങിയ നോവലുകളും കവിതകളും രചിച്ച കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന ഏറ്റുമാനൂർ സോമദാസനെയും (16 മേയ് 1936 - 21 നവംബർ 2011)
പ്രകാശം സുതാര്യമായ ഒരു മാധ്യമത്തിലൂടെ (അത് ഖരമാകട്ടെ, ദ്രാവകമാകട്ടെ) കടന്നു പോകുമ്പോള്‍ പ്രകാശത്തിന്റെ സ്വാഭത്തിന് മാറ്റമുണ്ടാകുന്ന പ്രതിഭാസമായ 'രാമന്‍പ്രഭാവം കണ്ടുപിടിച്ചതിനു 1930-ലെ ഭൗതിക ശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി.രാമനെയും (1888 നവംബർ 7- 1970 നവംബർ 21),
ഇന്ത്യയിലും പുറത്തുമുള്ള സംഘടിത മിഷനറി പ്രവർത്തനങ്ങൾക്കായി 1968-ൽ മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പോസ്‌തലൻ സ്ഥാപിച്ച, പാലായിലെ സീറോ-മലബാർ കാത്തലിക് എപ്പാർക്കിയുടെ ആദ്യത്തെ ബിഷപ്പ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വയലിൽനെയും ( 28-01-1906-21-11-1986),
വളരെ ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയപ്രക്ഷോഭത്തിൽ പങ്കെടുക്കുകയും, 1931-ലെ ഉപ്പുസത്യാഗ്രഹത്തോട നുബന്ധിച്ച് അറസ്റ്റുചെയ്യപ്പെടുകയും, 1941-ലെ നിസ്സഹകരണപ്രസ്ഥാനത്തിലും 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിക്കേണ്ടിവരികയും 1930-46 വരെ കോയമ്പത്തൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും 1935-46 കാലത്ത് കേന്ദ്ര നിയമസഭയിലും 1946-51-ൽ മദ്രാസ് അസംബ്ലിയിലും 1952-64-ൽ ഇന്ത്യൻ പാർലമെന്റിലും അംഗവും,1946-49 കാലത്ത് മദിരാശി സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ സെക്കൻഡറി സ്കൂളുകളിലെ അധ്യയന മാധ്യമം തമിഴാക്കുകയും ചെയ്ത തമിഴ്നാട്ടിലെ രാഷ്ട്രീയപ്രവർത്തകനും ഗ്രന്ഥകർത്താവുമായിരുന്ന അവിനാശിലിംഗം ചെട്ടിയാരെയും ( 1903 മേയ് 5- 1991 നവംബർ 21 ),
ബ്രദേഴ്സ് ഓഫ് സെൻറ് ജോൺ ഓഫ് ഗോഡ് സഭയുടെ ഭാരതത്തിലെ ആരംഭകനും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായിരുന്ന ബ്രദർ ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സറെയെയു (1918 ഫെബ്രുവരി 27 - 2005 നവംബർ 21),
മനുഷ്യവകാശ ഏകോപന സമിതി കേരളം (CHRO Keralam) ജനറൽ സെക്രട്ടറി, തേജസ് ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പത്രപ്രവർത്തകനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന മുകുന്ദൻ സി. മേനോനെയും (1948 നവംബർ 21 - 2005 ഡിസംബർ 12),
ഉത്തർപ്രദേശ് രാഷ്ട്രീയ നേതാവും, മുൻമുഖ്യമന്ത്രിയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയും ആയിരുന്ന മുലായം സിംഗ് യാദവിനെയും (നവംബർ 21,1939 - ഒക്റ്റോബർ 10, 2022)
ഫ്രെഞ്ച് ബോധോദയ പ്രവർത്തകനും, ചരിത്രകാരനും, തത്വജ്ഞാനിയും, കത്തൊലിക്കാസഭയ്ക്കും നിലവിലുണ്ടായിരുന്ന ഫ്രഞ്ച് വ്യവസ്ഥയ്ക്കും എതിരേയും ശബ്ദിച്ച മതസ്വാതന്ത്ര്യo, ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നിവക്കു വേണ്ടി പ്രവർത്തിക്കുകയും കവിതകൾ, നാടകങ്ങൾ, നോവലുകൾ, ഉപന്യാസങ്ങൾ, ചരിത്രപരവും ശാസ്ത്രപരവുമായ ഗ്രന്ഥങ്ങൾ എന്നിവയെല്ലാം രചിക്കുകയും ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയ വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേയെയും (François-Marie Arouet) (21 നവംബർ, 1694 - മേയ് 30, 1778) ഓർമ്മിക്കുന്നു.
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '