ഇന്ന് നവംബര്‍ 25: കൂത്തുപറമ്പ് വെടിവെപ്പിന് 28 വര്‍ഷം ! ആരാധനാ സ്വാതന്ത്ര്യ ദിനവും ഇന്ന്: ബിനോയ് വിശ്വത്തിന്റെയും രൂപ ഗാംഗുലിയുടെയും വീരേന്ദ്ര ഹെഗ്‌ഡെയുടെയും ജന്മദിനം ഇന്ന്: കൊക്കേഷ്യയിലെ ഷെമാഖയില്‍ ഭൂകമ്പത്തില്‍ 80,000 പേര്‍ മരിച്ചതും അമേരിക്കന്‍ സ്വാതന്ത്ര്യ യുദ്ധത്തിന്റെ അന്ത്യത്തില്‍ ബ്രിട്ടീഷ് പട്ടാളം ന്യൂയോര്‍ക്ക് വിട്ടതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
nov

1199 വൃശ്ചികം 9
അശ്വതി/ ത്രയോദശി
2023 നവംബർ 25, ശനി
**********

ഇന്ന് ;
* International Systems Engineer Day !
* കൂത്തുപറമ്പ് വെടിവെപ്പിന്‌ 28 വര്‍ഷം !

Advertisment
  • ആരാധനാ സ്വാതന്ത്ര്യ ദിനം !
    [ സ്വധര്‍മ്മം, സ്വാഭിമാനം, സ്വാതന്ത്ര്യം]
    [1968 ൽ കേളപ്പജിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം തളിക്ഷേത്രം നിർമ്മിക്കുവാനുള്ള അവകാശം സർക്കാരിൽ നിന്നും പൊരുതി നേടിയ ദിനം.]
  • 0nov

സ്ത്രീകൾക്കെതിരായ അതിക്രമ നിർമാർജ്ജന ദിനം !
[മിറാബൽ സഹോദരിമാർ ചെറുത്തുനിൽപ്പ് പോരാളികളായി പ്രവർത്തിക്കുകയും ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ  സർക്കാരിനെതിരെ സംസാരിക്കാൻ തയ്യാറാവുകയും ചെയ്തപ്പോൾ, 1960 നവംബർ 25 ന് അവരെ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് 1981-ൽ  ഈ  സ്ത്രീകളുടെ ബഹുമാനത്തിനും സ്മരണയ്ക്കും വേണ്ടി, ' International Day for the Elimination of Violence Against Women' ആചരിക്കുവാൻ തുടങ്ങി.]

* ചെറുകിട ബിസിനസ് ശനിയാഴ്ച !
[Small Business Saturday ; അതുല്യവും വ്യക്തിഗതമാക്കിയതുമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുക, അത്യാവേശമുള്ള സംരംഭകരെ പിന്തുണയ്ക്കുക, സ്വതന്ത്ര ഉടമസ്ഥതയിലുള്ള സ്റ്റോറുകളിൽ ഷോപ്പിംഗ് നടത്തി പ്രാദേശിക സമ്പദ്‌ വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുക. എന്നതാണ് ഈ ദിനത്തിന്റെ സന്ദേശം ]

ബ്ലേസ് ഡേ !
[ Blasé Day ; നിങ്ങൾ അശ്രദ്ധവും നിസ്സംഗവുമായ മനോഭാവം സ്വീകരിക്കുക, നിങ്ങളുടെ അനായാസമായ നിർവികാരത്തിൽ ലോകം അത്ഭുതപ്പെടട്ടെ. ആരെയും ശല്യപ്പെടുത്താതെയും ഗംഭീരമായും തുടരുക!]

  • ഷോപ്പിംഗ് ഓർമ്മപ്പെടുത്തൽ ദിനം !
    [Shopping Reminder Day ; നിങ്ങൾ ഷോപ്പിംഗ് ലിസ്റ്റ് ഉണ്ടാക്കി സാധനങ്ങൾ വാങ്ങാനുള്ള മികച്ച തുടക്കം കുറിച്ചാൽ സമ്മർദ്ദരഹിതമായ ആഘോഷങ്ങളും ഉത്സവ വിനോദങ്ങളും ആസ്വദിക്കാൻ കൂടുതൽ സമയം ഉറപ്പാക്കാം.  ഈ ദിവസത്തിന് ബ്ലാക്ക് ഫ്രൈഡേയുടെ അതേ ഉത്ഭവമായിരിക്കാം, ചില  വർഷങ്ങളിൽ രണ്ടും ഒരേ ദിവസം വരാം (ഈ ദിനം താങ്ക്സ് ഗിവിംഗിൽ പോലും വന്നേക്കാം ]
  • 00nov

* ഗാസ്പാച്ചോ സൂപ്പ് ദിനം !
[Gazpacho Soup Day ; എല്ലാ വർഷവും നവംബർ 25 ന്, ബ്രിട്ടീഷ് ടെലിവിഷൻ ഷോ റെഡ് ഡ്വാർഫിന്റെ ആരാധകർ ഗാസ്പാച്ചോ സൂപ്പ് ദിനം ആഘോഷിക്കുന്നു.  ഈ ദിവസം തണുത്ത സ്പാനിഷ് തക്കാളി അധിഷ്‌ഠിത സൂപ്പിനെക്കുറിച്ചല്ല, മറിച്ച് അതിന്റെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അർനോൾഡ് ജെ റിമ്മറിനെ ആഴത്തിൽ സ്വാധീനിച്ച പരമ്പരയിലെ ഒരു സുപ്രധാന സംഭവത്തിന്റെ ഓർമ്മയ്ക്ക് കൂടിയാണ് ]

* ദേശീയ പർഫെയ്റ്റ് ദിനം!
[ National Parfait Day ; ഈ സ്വാദിഷ്ടമായ ലേയേർഡ് ഡെസേർട്ട് -  അതിന്റെ ക്രീമി ഗുഡ്‌നെസ്, ഫ്രഷ് ഫ്രൂട്ട്‌സ്, ക്രഞ്ചി ടോപ്പിംഗുകൾ എന്നിവയുടെ കൊതിയൂറുന്ന സംയോജനം നിങ്ങളുടെ രുചി മുകുളങ്ങൾക്കുള്ള ഒരു ട്രീറ്റാണ് ]

* ന്യു യോർക്ക് : ഇവാക്ക്വേഷൻ ഡേ !
* ഇന്തോനേഷ്യ: അദ്ധ്യാപക ദിനം !
* സുരിനാം: സ്വാതന്ത്ര്യ ദിനം !
* ബോസ്നിയ, ഹെർസ്ഗോവിന: ദേശീയ    
   ദിനം !
.     *************

ഇന്നത്തെ മൊഴിമുത്ത്

''പാപികളോടു ചേർന്നു വസിക്കുന്നവർകൾക്കും
പാപമേയുണ്ടായേവരൂ
 കേവലമറിഞ്ഞാലും''

  [ - തുഞ്ചത്തെഴുത്തച്ഛൻ ]
************ 
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  നേതാവും, വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ്‌ മന്ത്രിയും,  ഇപ്പോഴത്തെ രാജ്യസഭ അംഗവുമായ   ബിനോയ്‌ വിശ്വത്തിന്റെയും (1955),

ടെലിവിഷൻ സീരിയലായ മഹാഭാരതത്തിലെ ദ്രൗപതിയുടെ വേഷം അവതരിപ്പിക്കുകയും, മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടുകയും ചെയ്ത ബംഗാളി, ഹിന്ദി നടിയും ഗായികയുമായ രൂപ ഗാംഗുലിയുടെയും (1966),

000nov

പരമ്പരാഗതമായി ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരി സ്ഥാനം വഹിക്കുന്ന കർണാടകയിലെ സാമൂഹിക പ്രവർത്തകനും ഈ വർഷം മുതൽ രാജ്യസഭാ അംഗവും, മതനേതാവുമായ പദ്മവിഭൂഷൺ ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെയുടെയും (1948),

300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്താൻ ക്രിക്കറ്റ്കളിക്കാരനും, പിന്നീട് തഹ്‌രീകെ ഇൻസാഫ് പാർട്ടി   രൂപീകരിച്ചുകൊണ്ട്  രാഷ്ട്രീയത്തിലേക്ക്  കടക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച്  പാക്കിസ്ഥാൻ പ്രധാന മന്ത്രിയാകുകയും ചെയ്ത ഇമ്രാൻ ഖാന്റെയും (1952) ജന്മദിനം !               

ഇന്നത്തെ സ്മരണ !!!
**********
പി.കെ. പരമേശ്വരന്‍ നായർ മ. (1903-1988)
പി.എം.കുഞ്ഞിരാമൻ നമ്പ്യാർ മ. (1905-1998) 
ടി.വി. കൊച്ചുബാവ മ. (1955 -1999)
ബാബു ഇസ്മയിൽ സേട്ട് മ. (1946-2005) 
വൈ.ബി.ചവാൻ മ. (1913-1984)
മേജർ രാമസ്വാമി പരമേശ്വരൻ മ. (1946-1987)
സിത്താര ദേവി മ. (1920 - 2014 )
യൂക്കിയോ മിഷിമ മ. (1925 -1970) 
ഉതാന്റ് മ ( 1909 - 1974)
ഫിദൽ കാസ്ട്രോ മ. (1926 - 2016 )
ഡീഗോ അർമാൻഡോ മറഡോണ മ. (1960-2020)

ഡോ. കെ രാഘവൻപിള്ള ജ. (1925-1987)
പൊൻകുന്നം ദാമോദരൻ ജ.(1915-1994 )
രവി വള്ളത്തോൾ ജ. (1952-2020)
രംഗനാഥ് മിശ്ര ജ. (1926- 2012)
വിംസി  ജ. (1925 -2010 ) 
പി.എ. സെയ്തു മുഹമ്മദ് ജ. (1930-1975)
അശോക് ഡി റാനഡെ ജ. (1937 - 2011)
സെർഗീ  ടാനിയേവ് ജ. (1856 -1915 )
നിക്കോളായ് വാവിലോവ് ജ. (1887-1943)
ജോസഫ് ഡിമാഗിയോ ജ. (1914 -1999 )
ആഗസ്റ്റൊ പിനോഷെ ജ. (1915 -2006)
ജോൺ എഫ് കെന്നഡി(ജൂനിയർ) ജ. (1960 -1999)
ജൂലിയസ് വോൺ മയർ ജ. (1814-1878)
കാൾ ബെൻസ് ജ. (1844- 1929)
ദേബകി ബോസ് ജ. (1898- 1971)

0000nov

ചരിത്രത്തിൽ ഇന്ന്…
**********
1667 - കൊക്കേഷ്യയിലെ ഷെമാഖയിൽ ഭൂകമ്പം - 80,000 പേർ മരിച്ചു.

1783 - അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ അന്ത്യത്തിൽ ബ്രിട്ടീഷ് പട്ടാളം ന്യൂയോർക്ക് വിട്ടു.

1893 - ന്യൂസിലന്റിലെ വനിതകൾക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചു.

1867 - ആൽഫ്രഡ് നോബൽ ഡൈനാമിറ്റിനു പേറ്റന്റ് എടുത്തു.

1913 - ഗാന്ധിജിയെ ജയിലിലടച്ചതിനെതിരെ ദക്ഷിണാഫ്രിക്കയിലെ നാറ്റലിൽ പ്രതിഷേധ യോഗം ചേർന്നു. വെടിവെയ്പ്പിൽ രണ്ട് ഇന്ത്യാക്കാർ മരിച്ചു.

1950 - ചൈന കൊറിയൻ യുദ്ധത്തിൽ ഐക്യരാഷ്ട്ര സൈന്യത്തിനെതിരെ കക്ഷിചേർന്നു.

1973 - ഗ്രീസിൽ ലെഫ്റ്റനന്റ് ജനറൽ ഫൈഡോൺ ഗിസികിസ് പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് ഗോർജ് പാപഡോപോലോസിനെ പുറത്താക്കി.

 1974 - ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായിരുന്ന ഉ താന്റിന്റെ ചരമദിനം.

1975 - സുരിനാമിന് ഹോളണ്ട് സ്വാതന്ത്ര്യം നൽകി.

1983 - ലോകത്തിലെ ഏറ്റവും വലിയ മോഷണം ലണ്ടനിലെ ഹിത്രൂ വിമാനത്താവളത്തിൽ നടന്നു.

1987 - വെസ്റ്റിൻഡീസിനെ തിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ന്യൂഡൽഹിയിൽ വച്ച് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 75 റൺസിന് പുറത്തായി നാണം കെട്ടു.

1992 - ചെക്കോസ്ലോവാക്യ രണ്ടായി ഭാഗിച്ചു.

1994 - കൂത്തുപറമ്പ്‌ (കേരളം) പോലീസു വെടിവെപ്പ്,  5 മരണം. 

2006 - അഗസ്റ്റോ പിനോഷെ തന്റെ ഭരണകാലത്തു നടന്ന എല്ലാ ക്രൂരതകളുടെയും ഉത്തരവാദിത്വം തന്റെ 91-മത്‌ ജന്മദിനത്തിൽ ഏറ്റെടുത്തു.

2009 - രാഷ്ട്രപതി പ്രതിഭ പാട്ടീൽ പൂനെയിൽ സുഖോയ് 30 യുദ്ധവിമാനത്തിൽ പറന്ന് ചരിത്രം സൃഷ്ടിച്ചു.

1nov

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന് ; 
സാഹിത്യ ചരിത്രകാരൻ സാഹിത്യ നിരൂപകൻ ജീവചരിത്രകാരൻ എന്നീ നിലകളിൽ ശോഭിച്ച ഗാന്ധിയനും ഗാന്ധി ദർശനത്തെ ആധാരമാക്കി പുസ്തകങ്ങൾ രചിക്കുകയും ചെയ്ത പി കെ പരമേശ്വരൻ നായരെയും (1903 നവംബർ 2 1988 നവംബർ 25),
അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ സുകുമാർ അഴീക്കോടിനെ  പഠിപ്പിക്കുകയും സുകുമാർ അഴീക്കോട്  തന്റെ ആധ്യാത്മിക ഗുരുവായിട്ട് കണ്ടിരുന്നതും ഇദ്ദേഹത്തിന്റെ മരണശേഷം കെ. ശ്രീധരൻ നമ്പ്യാർ ജീവചരിത്രം എഴുതിയതിനു, സുകുമാർ അഴീക്കോട്‌ അവതാരിക എഴുതുകയും, പട്ടം താണുപിള്ള മുഖ്യമന്ത്രിയായപ്പോൾ ഭരണകക്ഷിയായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചെയർമാനായും കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം 1939-ൽ കമ്യൂണിസ്റ്റ് പാർട്ടിയായി പരിണമിച്ചതിനുശേഷം തകർ‍ച്ചയിലാണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെ പുനഃസംഘടിപ്പിയ്ക്കുന്നതിനു് നേതൃത്വം നൽകിയവരിൽ പ്രമുഖനുമായിരുന്ന
പി.എം.കുഞ്ഞിരാമൻ നമ്പ്യാരെയും (1905 ജൂലൈ 30-1998 നവംബർ 25),

ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന "വൃദ്ധസദനം" എഴുതിയ  ടി.വി. കൊച്ചുബാവയെയും (1955 - നവംബർ 25 1999),

'ചെമ്മീൻ' എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവ് കൺമണി ബാബു എന്ന ബാബു ഇസ്മയിൽ സേട്ടുവിനെയും (1946- 2005 നവംബർ 25),

മലയാളത്തിലെ ആദ്യത്തെ പരമ്പര ഉൾപ്പെടെ നിരവധി പ്രശസ്ത പരമ്പരകളിൽ അഭിനയിച്ചതിലൂടെ  ശ്രദ്ധേയനായിരുന്ന, ടിവി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചതോടൊപ്പം 25ളം ചെറുകഥകളുടേയും ഏതാനും നാടകങ്ങളുടേയും രചയിതാവുമായിരുന്ന രവി വള്ളത്തോളിനെയും( 25 നവംബർ 1952 - 2020 ഏപ്രിൽ 25),

ശ്രീലങ്കയിലെ സമാധാനാന്തരിക്ഷം നിലനിർത്തുന്നതിനായി പോയ മഹർ റജിമൻറ്റിലെ മേജറും അവിടെ വച്ച് തീവ്രവാദികളുമായി ഏറ്റുമുട്ടി കൊല്ലപ്പെടുകയും ചെയ്ത മേജർ രാമസ്വാമി പരമേശ്വരനെയും (1946 സെപ്റ്റംബർ 13-1987 നവംബർ 25),

കരുത്തനായ കോൺഗ്രസ് നേതാവും , സഹകാരിയും , സാമുഹിക പ്രവർത്തകനും , എഴുത്തുകാരനും, മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയും, ഇന്ത്യയുടെ അഞ്ചാമത്തെ ഉപപ്രധാനമന്ത്രിയുമായിരുന്ന യശ്വന്ത്റാവു ചൗഹാൻ എന്ന വൈ.ബി.ചവാനെയും   (12 മാർച്ച് 1913 -25 നവംബർ 1984)

സ്വദേശത്തും വിദേശത്തുമായി നിരവധി കഥക് അവതരണങ്ങൾ നടത്തുകയും നൃത്ത സാമ്രാജിനി' എന്ന് ടാഗോർ വിശേഷിപ്പിക്കുകയും ചെയ്ത ധനലക്ഷ്മി എന്ന സിത്താര ദേവിയെയും ( 1920 നവംബർ 08 -  2014 നവംബർ 25),

2nov

നോവലിസ്റ്റ്, നാടകകൃത്ത്, കവി, ചെറുകഥാകൃത്ത്, ഉപന്യാസകാരൻ എന്നി നിലകളില്‍ മൂന്നുപ്രാവശ്യം  നോബല്‍ പുരസ്കാരത്തിന്  ശുപാര്‍ശ ചെയ്യപ്പെട്ട പ്രമുഖ ജാപ്പനീസ് സാഹിത്യകാരന്‍ യൂക്കിയോ മിഷിമ എന്ന പേരിലെഴുതിയിരുന്ന കിമികാക ഹിറവോക്കയെയും  (ജനുവരി 14, 1925 – നവംബർ 25, 1970),

ഡാഗ് ഹാമർഷോൾഡിന്റെ   മരണത്തിനുശേഷം ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ തലവനായിരുന്ന ഉ താന്റിനെയും(22 ജനുവരി 1909 - 25 നവംബർ 1974)

ക്യൂബയിൽ ജനിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന, ഫിദൽ കാസ്ട്രോ എന്നറിയപ്പെടുന്ന, ഫിദൽ അലക്സാണ്ഡ്റോ കാസ്‌ട്രോ റുസിനെയും ( 1926 ഓഗസ്റ്റ് 13 -2016 നവംബർ 25),

ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്ന അർജൻറ്റീനക്കു വേണ്ടി കളിച്ച ഡീഗോ അർമാൻഡോ മറഡോണയെയും (ഒക്ടോബർ 30, 1960 - 25 നവംബർ, 2020),

കാലാതിവർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനും, .അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, പാർടി പിളർന്നപ്പോൾ സി പി ഐ (എം)- ലും പിന്നീട് സി പി ഐ-ലും പ്രവർത്തിക്കുകയും, പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുകയും,  ചെറുകാടിന്റെ "നമ്മളൊന്ന്" എന്ന നാടകത്തിനു വേണ്ടി രചിച്ച 'പച്ചപ്പനം തത്തേ' എന്നഗാനം "നോട്ടം" എന്ന ചിത്രത്തിൽ സംഗീതം മാറ്റി ഉപയോഗിച്ചതു വിവാദമാകുകയും, പകർപ്പവകാശലംഘനത്തെ കുറിച്ച്  മകൻ എം.ഡി. ചന്ദ്രമോഹൻ പരാതിപ്പെടുകയും, ഈ ഗാനരചനയ്ക്ക്  മരണാനന്തര ബഹുമതിയായി  2005-ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്ത,   എം.ഡി. രത്നമ്മ, എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹൻ എന്നീ സാഹിത്യകാരന്മാരുടെ  പിതാവ് ശ്രീ പൊൻകുന്നം ദാമോദരനെയും (1915 നവംബർ 25-1994 നവംബർ 24),

സാഹിത്യ നിരൂപകനും എഴുത്തുകാരനുമായിരുന്നു ഡോ. കെ. രാഘവൻപിള്ളയെയും  (25 നവംബർ 1925 - 25 ഏപ്രിൽ 1987),

4nov

മലയാളത്തിലെ പ്രഗല്ഭനായ ഒരു കളിയെഴുത്തുകാരനായിരുന്ന വിംസി എന്ന വിളയാട്ടശ്ശേരി മുള്ളമ്പലത്ത്  ബാലചന്ദ്രനെയും (1925 നവംബർ 25-2010 ജനുവരി 9),

സഞ്ചാരികള്‍ കണ്ട കേരളം , കേരളം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, കേരള മുസ്ലീം ചരിത്രം, കേരള ചരിത്രവീക്ഷണം , ആദിവാസികള്‍ തുടങ്ങി ഒട്ടനേകം പുസ്തകങ്ങള്‍ രചിച്ച ചരിത്രകാരൻ  കേരളസാഹിത്യ അക്കാഡമിയുടെ വൈസ്പ്രസിഡന്റ്, സാഹിത്യ പരിഷദിന്റെ നിര്‍വാഹക സമിതി അംഗം, സംഗീത നാടക അക്കാദമി അംഗം, സാഹിത്യ സഹകരണ സംഘം  പ്രവര്‍ത്തക സമിതി ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഗ്രന്ഥശാല സംഘം എക്സിക്യുടിവ് അംഗം, കലാമണ്ഡലം നിര്‍വാഹക സമിതി അംഗം, ഗ്രന്ഥലോകം   പത്രാധിപസമിതി അംഗം, ആര്‍കൈവ്സ് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ സേവിച്ച സാഹിത്യകാരൻ പി.എ.സെയ്തു മുഹമ്മദിനെയും (നവംബര്‍ 25, 1930 -ഡിസംബര്‍ 20, 1975),

ഇന്ത്യൻ സിനിമയിൽ ആദ്യമായി പശ്ചാത്തല സംഗീതം ഉൾക്കൊള്ളുന്ന "ചന്ദി ദാസ് "ഉം, 
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ആദ്യത്തെ ഇന്ത്യൻ ടോക്കി "സീത "ക്ക് ആദ്യമായി അന്താരാഷ്ട്ര അവാർഡ് ലഭിച്ച ഇന്ത്യൻ സംവിധായകനും  കഥാകൃത്തും അഭിനേതാവുമായിരുന്ന ദേബകി ബോസ് എന്ന ദേബകി കുമാർ ബോസിനെയും (25 നവംബർ 1898 - 17 നവംബർ 1971),

ഇന്ത്യയുടെ 21-മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്രയെയും (1926 നവംബർ 25 - 2012 സെപ്റ്റംബർ 13) ,

മുംബൈ യൂണിവേഴ്സിറ്റി മ്യൂസിക് സെന്ററിന്റെ ആദ്യ ഡയറക്ടറും, അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ സ്റ്റഡീസിന്റെ എത്തനോമ്യൂസിക്കോളജി വിഭാഗം ഉപ മേധാവിയും, Essays in India Ethnomusicology, Music Contexts: A Concise Dictionary of Hindustani Music, On Music and Musicians of Hindoostan തുടങ്ങി നിരവധി സംഗീതശാസ്ത്രഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത അശോക് ഡി റാനഡെയെയും   (1937 നവംബർ 25 - 30 ജൂലൈ 2011),

തെർമോഡൈനാമിക്‌സിന്റെ സ്ഥാപകരിൽ ഒരാളും, തെർമോഡൈനാമിക്‌സിന്റെ ഒന്നാം നിയമത്തിന്റെ ആദ്യത്തെ പതിപ്പ്, അതായത് "ഊർജ്ജത്തെ സൃഷ്‌ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല" എന്ന് പറഞ്ഞ  ജർമ്മൻ വൈദ്യനും, രസതന്ത്രജ്ഞനും, ഭൗതിക ശാസ്‌ത്രജ്ഞനുമായിരുന്ന ജൂലിയസ് റോബർട്ട് വോൺ മേയറിനെയും (25 നവംബർ 1814 - 20 മാർച്ച് 1878),

4nov

ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോർ കാറായി കരുതപ്പെടുന്ന ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ നിർമ്മിച്ച ഓട്ടോമൊബൈൽ എഞ്ചിനിയർ കാൾ ഫ്രീഡ്രിക്ക് ബെൻസിനെയും (25 നവംബർ 1844 – 4 ഏപ്രിൽ 1929),

റഷ്യൻ സംഗീതത്തിലെ ആചാര്യന്മാരിലൊരുവനായി  ആദരിച്ചു പോരുന്ന സംഗീതജ്ഞനും സംഗീത അധ്യാപകനുമായിരുന്ന സെർഗീ ഇവാനോവിച് ടാനിയേവിനെയും(1856 നവംബർ 25-1915 ജൂൺ 19 ),

കൃഷി വിളകളുടെ ഉത്ഭവ കേന്ദ്രം (centres of origin) കണ്ടെത്തിയയാളെന്ന നിലയിൽ പ്രശസ്തനും, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ പഠനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച വിശ്രുതനായ റഷ്യൻ സസ്യശാസ്ത്രജ്ഞൻ നിക്കോളായ് വാവിലോവിനെയും (25 നവംബർ 1887 - 26 ജനുവരി 1943),

അത്ഭുതകരമായ പ്രതിരോധ ശൈലിക്കും വലങ്കയ്യൻ ഹിറ്റുകൾക്കും പ്രസിദ്ധനായിരുന്ന  ലോകോത്തര അമേരിക്കൻ ബേസ്ബാൾ താരവും യാങ്കി ക്ലിപ്പർ എന്നറിയപ്പെട്ടിരുന്ന ജോസഫ് പോൾ ഡിമാഗിയോയെയും (1914 നവംബർ 25-1999 മാർച്ച് 8),

തിരഞ്ഞെടുത്ത ഭരണാധികാരിയായിരുന്ന സാൽ‌വഡോർ അലിൻഡേയെ അട്ടിമറിയിലൂടെ പുറത്താക്കി ചിലിയിൽ ഭരണം പിടിച്ചെടുത്ത സൈന്യാധിപനും രാഷ്ട്രപതിയുമായിരുന്ന ആഗസ്റ്റോ ജോസ് റാമൺ പിനോഷെ ഉഗാർട്ടെ എന്ന ആഗസ്റ്റൊ പിനോഷെയെയും( 1915 നവംബർ 25,  - 2006 ഡിസംബർ 10)

അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെയും ജാക്വിലിന്റെയും മകനും, വക്കീലും, പത്രപ്രവർത്തകനും, മാഗസീൻ പ്രസാധകനും സ്വയം പറത്തിയ വിമാന അപകടത്തിൽ സഹോദരിയും ഭാര്യ ക്കൊപ്പം മരണമടഞ്ഞ ജോൺ ഫിറ്റ്സ്ജെരാൾഡ് കെന്നഡിയെയും (ജൂനിയർ). (ന വംബർ 25, 1960 – ജൂലൈ16, 1999) ഓർമ്മിക്കുന്നു.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment