/sathyam/media/media_files/7ZQFPQXgezOa0kRE6If3.jpg)
1199 വൃശ്ചികം 11
കാർത്തിക/ പൗർണ്ണമി
2023 നവംബർ 27, തിങ്കൾ
ഇന്ന്;
* തൃക്കാർത്തിക ആഘോഷം !
[ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹിന്ദുക്കൾ ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാർത്തിക. വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് ദീപാവലിക്ക് സമാനമായ
ഈ ആഘോഷം നടത്തപ്പെടുന്നത്. പ്രകാശത്തിന്റെ ഉത്സവം. ഇത് ദേവി ആദിപരാശക്തിയുടെയും ഭഗവാൻ മുരുകന്റെയും വിശേഷ ദിവസമായി കണക്കാക്കപ്പെടുന്നു.]
/sathyam/media/media_files/nEPud8uIZKUQdwYJNfEU.jpg)
* ഗുരുനാനാക്ക് ജയന്തി !
* സ്പെയിൻ : അദ്ധ്യാപക ദിനം !
* യു കെ : ലങ്കാഷയർ ദിനം !
* ഈലം( ശ്രീലങ്ക) : മാവീരർ ദിനം !
* റഷ്യ: നേവൽ ഇൻഫന്ററി ഡേ!
*
* യു.എസ്.എ ;
* സൈബർ തിങ്കളാഴ്ച !
[Cyber Monday ; കാത്തിരിപ്പിന് വിലയുള്ള അവിശ്വസനീയമായ ഓൺലൈൻ ഡീലുകൾ തട്ടിയെടുക്കുക, വീട്ടിൽ നിന്ന് ഷോപ്പിംഗ് നടത്തുക, വാലറ്റിന് അനുയോജ്യമായ ധാരാളിത്തങ്ങൾ ആസ്വദിക്കുക.]
* പിന്നുകളുടെയും സൂചികളുടെയും ദിനം !
[Pins And Needles Day ; തയ്യൽ സമയത്ത് ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ കുറിച്ച് സാധാരണക്കാർ പാടുന്ന ഒരു സ്റ്റേജ് ഷോ - സംഗീത ട്വിസ്റ്റുള്ള യഥാർത്ഥ ജീവിതത്തിന്റെ ഒരു ഭാഗം. ഈ ബ്രോഡ്‌വേ പ്ലേ നിർമ്മിച്ചത് ഇന്റർനാഷണൽ ലേഡീസ് ഗാർമെന്റ് വർക്കേഴ്‌സ് യൂണിയൻ ആണ്, അമേരിക്കൻ ലേബർ മൂവ്‌മെന്റിന്റെ കാലത്ത് ഒരു കൂട്ടം തൊഴിലാളികൾ ജോലി തടഞ്ഞുനിർത്തുന്നതിന്റെ കഥ പറഞ്ഞു. ഇത് ആദ്യമായി 1937 മുതൽ 1940 വരെ വേദിയിൽ അലങ്കരിച്ചു, എന്നാൽ 1978 ൽ വീണ്ടും പ്രത്യക്ഷപ്പെടുകയും 2010 ൽ ലണ്ടൻ സ്റ്റേജുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു ]
* ദേശീയ ബവേറിയൻ ക്രീം പൈ ദിനം !
[National Bavarian Cream Pie Day ;
അടരുകളുള്ള, സ്വർണ്ണനിറത്തിലുള്ള പുറംതോട് ആലിംഗനം ചെയ്‌ത, സ്വർഗ്ഗീയമധുരമുള്ള ഒരു കഷ്‌ണം.]
*നാഷണൽ ക്രാഫ്റ്റ് ജെർക്കി ദിനം !
[ National Craft Jerky Day ; നിങ്ങളുടെ പ്രിയപ്പെട്ട മാംസം നേർത്ത സ്ട്രിപ്പുകളായി മുറിക്കുക, മേപ്പിൾ സിറപ്പ് അല്ലെങ്കിൽ സോയ സോസ് പോലെയുള്ള വ്യത്യസ്ത രുചികൾ ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ജെർക്കിക്കായി ഉണക്കുക ]
/sathyam/media/media_files/LAoSrTT6w5jU8LhLuxMu.jpg)
* ആമയെ ദത്തെടുക്കൽ ദിനം !
[* Turtle Adoption Day; 2011-ൽ സ്ഥാപിതമായ, ആമകളെ ദത്തെടുക്കുന്നതിനെ കുറിച്ച് ക്രിസ്റ്റീൻ ഷാ എന്ന ഒരു സ്ത്രീ ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടതോടെയാണ് ടർട്ടിൽ അഡോപ്ഷൻ ഡേയ്ക്ക് തുടക്കമിട്ടത്. അതിനുശേഷം, ലോകമെമ്പാടുമുള്ള കൂടുതൽ കമ്മ്യൂണിറ്റികളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ ദിവസം വളർന്നു.]
. ഇന്നത്തെ മൊഴിമുത്ത്
. **********
''ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു. പഠനമേറുന്തോറും ജ്ഞാനമേറുന്നു.''
[ - തിരുവള്ളുവർ ]
. **********
സി.പി.ഐ.എം. നേതാവും, സി.പി.ഐ. എം. മുൻകണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ നിയമസഭാ സാമാജികനുമായ പി. ജയരാജന്റെയും (1952),
'ഇടുക്കി ഗോള്‍ഡ് ' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും ഇയ്യോബിന്റെ പുസ്തകം, വര്‍ഷം, കളി, ചിറകൊടിഞ്ഞ കിനാവുകള്‍, 10 കല്‍പനകള്‍, കാറ്റ്, മാഹന്‍ലാല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഷെബിൻ ബെൻസണിന്റേയും (1995),
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കമിടുകയും പീന്നിട് റേസ്, ബാവൂട്ടിയുടെ നാമത്തില്‍, അഞ്ച് സുന്ദരികള്‍,ഗ്രേറ്റ് ഫാദർ, എന്നൈ അറിന്താല്‍ (തമിഴ്) തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ബേബി അനിഖയുടേയും,
ഇൻഡ്യൻ ക്രിക്കറ്റ് ടീമിലെ അംഗമായ
സുരേഷ് റെയ്‌നയുടേയും (1986),
യുക്രൈനിൽ നിന്നുള്ള ഒരു വ്യവസായിയും രാഷ്ട്രീയ പ്രവർത്തകയും ആദ്യത്തെ വനിത പ്രധാനമന്ത്രിയുമായ യൂലിയാ വൊളോഡിമിറിവ്ന റ്റിമോഷെങ്കൊയുടെയും (1960),
/sathyam/media/media_files/YX4Lcns0Pa3zbtzn2G2c.jpg)
നിയർ ഡാർക്ക്, പോയന്റ് ബ്രേക്ക്, ദ ഹർട്ട് ലോക്കർ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത കാതറീൻ ബിഗലോയുടെയും (1951)ജന്മദിനം !
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
എം എന്‍ ഗോവിന്ദന്‍നായർ മ. (1910-1984)
വെണ്മണി പരമേശ്വരൻ നമ്പൂതിരിപ്പാട് (അച്ഛൻ) മ. (1817-1890),
പി.എ മുഹമ്മദ് കോയ മ.(1922-1990)
ഉസ്താദ് സുൽത്താൻ ഖാൻ മ.(1940-2011)
വിശ്വനാഥ് പ്രതാപ് സിംഗ് മ. (1931-2008)
പി.ഡി. ജെയിംസ് മ. (1920 - 2014)
യൂജീൻ ഒനീൽ മ. (1888-1953)
ഫിൽ ഹ്യൂസ് മ. (1988-2014)
അലക്സാണ്ടർ ഡ്യൂമാസ് മ. (1802-1860)
ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള ജ. (1864-1946)
വടക്കുംകൂർ രാജരാജവർമ ജ. (1891-1970)
പി.എം. ജോസഫ് ജ. (1909-1985)
കെ പി എ സി അസീസ് ജ. (1934- 2003)
ഹരിവംശ്റായ് ബച്ചൻ ജ. (1907-2003)
ബ്രൂസ് ലീ ജ. (1940 -1973)
അലക്സാണ്ടർ ദുബ്ചെക് ജ.
(1921-1992)
ആൻഡേഴ്സ് സെൽഷ്യസ് ജ. (1701-1744)
Robert R Livingston ജ. (1746-1813)
ജി.വി മാവ് ലങ്കർ ജ. (1888-1956)
/sathyam/media/media_files/WNpuhQ4wCbHKCf1U1XCE.jpg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1795 - പാർലമെൻറ് രൂപീകരണം സംബന്ധിച്ച് ബ്രിട്ടനിലെ എഡ്വർഡ് രാജാവിന്റെ പ്രഖ്യാപനം.
1835 - ഇഗ്ലണ്ടിൽ അവസാനമായി സ്വവർഗ്ഗഭോഗം എന്ന കുറ്റത്തിനു ജെയിംസ് പ്രാറ്റിനെയും, ജോൺ സ്മിത്തിനെയും തൂക്കി കൊന്നു.
1895 - നോബൽ സമ്മാനം സ്ഥാപിക്കുന്നത് സംബന്ധിച്ച് ആൽഫ്രഡ് നോബലിന്റെ പ്രഖ്യാപനം.
1943 - churchill- stalin- Roosevelt , ടെഹ്റാൻ മീറ്റിങ്ങ്
1945 - യുദ്ധകെടുതി അനുഭവിച്ച യൂറോപ്പിലേക്ക് ഭഷ്യസാധനങ്ങൾ അയക്കാൻ അമേരിക്കയിൽ CARE (Cooperative for American Remittances to Europe) എന്ന സംഘടന രൂപം കൊണ്ടു.
1965 - ബഹിരാകാശത്തേക്ക് പോകുന്ന മൂന്നാം രാഷ്ട്രമായി ഫ്രാൻസ് മാറി.
1970 - ലോക ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴ ( ഒരു മിനിട്ടിൽ 1.5 ഇഞ്ച്- 38.1 mm ) രേഖപ്പെടുത്തിയ ദിവസം ( Guadeloupe, Bassetere)
1991- യൂഗോസ്ലാവ്യയിൽ സമാധാന സേനയെ വിന്യസിക്കാൻ യു. എൻ. സുരക്ഷാ സമിതി തീരുമാനിച്ചു.
***************
ഇന്ന്,
സാമാന്യ ജനങ്ങളെ കവിതയോടടുപ്പിച്ച കവിതാ രീതിയായ വെണ്മണി പ്രസ്ഥാനം തുടങ്ങിയ വെണ്മണി പരമേശ്വരൻ നമ്പൂതിരിപ്പാടിനെയും (അച്ഛൻ) (1817 -1890,നവംബർ 27),
അറബിക്കല്യാണത്തിന്റെ സാമൂഹികാഘാതങ്ങളും, അത് വ്യക്തികളില്‍ സൃഷ്ടിച്ച വൈകാരിക സംഘര്‍ഷങ്ങളും ചിത്രീകരിക്കുന്ന സുറുമയിട്ട കണ്ണുകള്‍’ എഴുതിയ പ്രശസ്തനോവലിസ്റ്റും പത്രപ്രവർത്തകനും സ്പോർട്സ് കമന്റേറ്ററുമായിരുന്ന പി എ മുഹമ്മദ് കോയയെയും (1922 ഓഗസ്റ്റ് 15 - നവംബർ 27, 1990),
വൈദ്യുതി പദ്ധതിയുടെയും ഉപജ്ഞതാവും, കൃഷിമന്ത്രി എന്ന നിലയില്‍ കാര്‍ഷിക മേഖലയ്ക്ക് ജനപങ്കാളിത്തത്തോടെയുള്ള ചൈതന്യാത്മകമായ മുന്നേറ്റം നൽകുകയും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരിത്രത്തില്‍ സ്ഥാനം നേടിത്തരുകയും ചെയ്ത എം എന്‍ ഗോവിന്ദന്‍നായരെയും ( ഡിസംബർ 10,1910 - നവംബർ 27 , 1984),
/sathyam/media/media_files/gVzQjS6vw0d8Umq3sUhz.jpg)
ഉസ്താദ് സാക്കിർ ഹുസൈൻ, ബിൽ ലാസ്‌വെൽ എന്നിവരോടൊപ്പം തബല ബീറ്റ് സയൻസ് എന്ന ഫ്യൂഷൻ സംഘത്തിലെ അംഗവും സാരംഗിയിലും ഹിന്ദുസ്ഥാനി വായ്പാട്ടിലും മികച്ചുനിന്നിരുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനായിരുന്ന ഉസ്താദ് സുൽത്താൻ ഖാനെയും (1940-27 നവംബർ 2011),
സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയും, പിന്നോക്ക വിഭാഗങ്ങൾക്ക് തൊഴിൽ സംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുകയും ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയിൽ വൻമാറ്റങ്ങൾ വരുത്തുകയും ചെയ്ത വിശ്വനാഥ് പ്രതാപ് സിംഗ് എന്ന വി. പി. സിംഗിനെയും (ജൂൺ 25, 1931 - നവംബർ 27 2008),
സെന്റിഗ്രേഡ് താപനില സ്കെയിൽ നിർദ്ദേശിക്കുകയും, പിന്നീട് സെൽഷ്യസ് എന്ന് അറിയപ്പെടുകയും ചെയ്ത ഒരു സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന
ആൻഡേഴ്സ് സെൽഷ്യസിനെയും ( 27 നവംബർ 1701 - 25 ഏപ്രിൽ 1744)
/sathyam/media/media_files/ns2Yv3tg2cR0v8nm0OFG.jpg)
കവർ ഹേർ ഫേസ്, ദ ചിൽഡ്രൻ ഓഫ് മെൻ, ദ മർഡർ റൂം തുടങ്ങിയ കുറ്റാന്വേഷണ നോവലുകളുടെ രചനയിലൂടെ പ്രശസ്തയായ പി.ഡി. ജെയിംസ് എന്ന പേരിലെഴുതിയ ഫില്ലിസ് ഡൊറോത്തി ജെയിംസിനെയും(3 ഓഗസ്റ്റ് 1920 – 27 നവംബർ 2014),
ശുഭസ്വപ്നങ്ങൾ കാണാൻ ശ്രമിച്ച് പരാജിതരായി നിരാശയിൽ മുങ്ങിപ്പോകുന്ന സാധാരണക്കാരെ പറ്റി കഥ യെഴുതുകയും രണ്ടു തവണ പുലിസ്റ്റർ പുരസ്കാരവും നോബൽ പ്രൈസും ലഭിച്ച അമേരിക്കൻ നാടകകൃത്തായ യൂജീൻ ഒനീലിനെയും ( 1888 ഒക്ടോബർ - 1953 നവംബർ 27),
ഓസ്‌ട്രേലിയൻ ടെസ്റ്റ് , ഏകദിന ഇന്റർനാഷണൽ (ODI) ക്രിക്കറ്റ് കളിക്കാരനായിരുന്ന ഫിലിപ്പ് ജോയൽ ഹ്യൂസ് എന്ന ഫിൽ ഹ്യൂസിനെയും ( 30 നവംബർ 1988 - 27 നവംബർ 2014),
ഇരുപത് വർഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനും കവിയും ആയ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയെയും (നവംബർ 27, 1864-1946 മാർച്ച് 4),
/sathyam/media/media_files/5KLF2Dqt29X2TV2VCWQg.jpg)
മലയാളത്തിലും സംസ്കൃതത്തിലും മഹാകാവ്യങ്ങൾ, ഖണ്ഡ കാവ്യങ്ങൾ, വ്യാഖ്യാനങ്ങൾ, എന്നിവയെഴുതിയ മഹാകവി, ജീവചരിത്രകാരൻ, നിരൂപകൻ, ലേഖകൻ, വ്യാഖ്യാതാവ്, ഗവേഷകൻ, ശാസ്ത്രകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന വടക്കുംകൂർ രാജരാജവർമ്മയെയും( 1891 നവംബർ 27-1970 ഫെബ്രുവരി 27)
കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനുമായ ഒരു രാഷ്ട്രീയ നേതാവായിരുന്ന പി.എം. ജോസഫ് നെയും(27 നവംബർ1909- ജനുവരി 1, 1985),
കേരളാ പോലീസ് വകുപ്പിലെ ഡി.വൈ.എസ്.പി. ആയിരുന്ന, നാടക നടനും, ചലച്ചിത്രരംഗത്ത് ഒരു സഹനടനും ആയിരുന്ന കെ.പി.എ. സി. അസീസിനെയും (1934 നവംബർ 27- ജൂലൈ 16, 2003),
ബോംബെ നിയമസഭാ സ്പീക്കർ(1946 - 1947), ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്പീക്കർഎന്നി പദവികൾ വഹി ച്ചിട്ടുളള ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്ന ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ എന്ന ജി.വി. മാവ്‌ലങ്കാറിനെയും ( 27 നവംബർ 1888 - 27 ഫെബ്രുവരി 1956)
മധുശാല എന്ന കൃതിയുടെ കര്‍ത്താവും അമിതാഭ് ബച്ചന്റെ പിതാവും പ്രശസ്ത ഹിന്ദി കവിയും ആയിരുന്ന ഹരിവംശ്റായ് ബച്ചനെയും (നവംബർ 27, 1907-ജനുവരി 18, 2003),
/sathyam/media/media_files/9qULEwfbbOs4K6TR6w6t.jpg)
അമേരിക്കൻ അഭിഭാഷകനും രാഷ്ട്രീയക്കാരനും ന്യൂയോർക്കിൽ നിന്നുള്ള നയതന്ത്രജ്ഞനും ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക പിതാവും. 25 വർഷക്കാലം ന്യൂയോർക്ക് സംസ്ഥാന നിയമപരമായ ഉന്നത പദവി വഹിച്ചതിന് ശേഷം"ദി ചാൻസലർ" എന്നറിയപ്പെടുകയും, തോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ജോൺ ആഡംസ്, റോജർ ഷെർമാൻ എന്നിവർക്കൊപ്പം സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കിയ അഞ്ച് കമ്മിറ്റിയിലെ അംഗവുമായിരുന്ന റോബർട്ട് ലിവിംഗ്‌സ്റ്റണിനെയുo (നവംബർ 27, 1746- ഫെബ്രുവരി 26, 1813)
1968-69 കാലത്ത് പ്രാഗ് വസന്തം (Prague Spring) എന്നറിയപ്പെടുന്ന ഭരണ പരിഷ്ക്കാരങ്ങൾ നടപ്പാക്കിയ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് നേതാവും പരിഷ്കരണവാദിയുമായിരുന്ന അലക്സാണ്ടർ ദുബ്ചെകിനെയും ( 27 നവം: 1921 -7 നവം:1992 ),
ചലച്ചിത്ര നടൻ, തത്വചിന്തകൻ എന്നീ നിലകളിൽ മാത്രമല്ല മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനായ ബ്രൂസ് ലീ യെയും (നവംബർ 27, 1940 - ജൂലൈ 20, 1973) ഓർമ്മിക്കാം. !
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us