ഇന്ന് നവംബര്‍ 28: ശ്രീലങ്ക വീരന്മാരുടെ ദിനവും അല്‍ബേനിയ പതാക ദിനവും ഇന്ന്: കമലിന്റേയും ശ്രിയ റെഡ്ഡിയുടെയും: നെപ്പോളിയനില്‍ നിന്ന് രക്ഷപ്പെടാന്‍ പോര്‍ട്ടുഗീസ് രാജാവ് നാടുവിട്ടതും ഈ ദിവസം: ചരിത്രത്തില്‍ ഇന്ന്.!

New Update
nov

1199 വൃശ്ചികം 12
 രോഹിണി / പ്രതിപദം
2023 നവംബർ 28,ചൊവ്വ
**********

ഇന്ന്;
* ശ്രീലങ്ക: വീരന്മാരുടെ ദിനം !
* മൗറിട്ടാനിയ, പനാമ: സ്വാതന്ത്ര്യ ദിനം !
* ബുറുണ്ടി , ഛാഡ് : പ്രജാതന്ത്രദിനം !
* ഇറാൻ : നാവിക  ദിനം !
* അൽബേനിയ: പതാക ദിനം !

Advertisment

* ജപ്പാൻ: ഹൂൻകൊ 
[ജോഡോ ശിൻശു ബുദ്ധിസത്തിന്റെ സ്ഥാപകൻ  ശിൻറാൻ ഷോനിന്റെ ഓർമ്മ ദിനം]

USA;
^^^^^^^

0nov

* റെഡ് പ്ലാനറ്റ് ദിനം. !
 [Red Planet Day ; നമ്മുടെ അടുത്ത അയൽ ഗ്രഹത്തിൽ, നിരവധി തലമുറകളായി ഭൂമി നിവാസികൾ ആകൃഷ്ടരാണ്.  നാസയുടെ ബഹിരാകാശ പദ്ധതി നിരവധി പതിറ്റാണ്ടുകളായി അതിനെക്കുറിച്ച് കൂടുതൽ പര്യവേക്ഷണം ചെയ്യാനും പഠിക്കാനും ശ്രമിക്കുന്നു.  ചുവന്ന ഗ്രഹം എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രഹം ഉപരിതലത്തിൽ തുരുമ്പിച്ച ഇരുമ്പ് കാരണം അല്പം ചുവപ്പ് നിറത്തിലാണ് ആകാശത്ത് ദൃശ്യമാകുന്നത്.  1964-ൽ നാസ സ്‌പേസ്‌ ക്രാഫ്റ്റ് മാരിനർ 4 വിക്ഷേപിച്ചതിന്റെ സ്മരണാർത്ഥമാണ് ഇത്, ചൊവ്വയിൽ എത്തിയ ആദ്യത്തെ ക്രാഫ്റ്റ്.  ക്രാഫ്റ്റ് ചുവന്ന ഗ്രഹത്തിലെത്താൻ ഏകദേശം എട്ട് മാസങ്ങൾ എടുത്തു, ഒടുവിൽ 1965 ജൂലൈ 14 ന് ഒരു ഫ്ലൈ-ബൈ നടത്തി.]

* ദേശീയ ദാനദിനം !
[National Day of Giving ;
ഉപഭോക്തൃത്വത്തേക്കാൾ ദാനത്തിന് മുൻഗണന നൽകുക, നിങ്ങളുടെ ഹൃദയത്തോട് ചേർന്നുള്ള ഒരു ലക്ഷ്യത്തിനായി ധനസമാഹരണം നടത്തി അല്ലെങ്കിൽ നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ സന്നദ്ധസേവനം ചെയ്തുകൊണ്ട് നിർഭാഗ്യരെ സഹായിക്കുക.]

* ദേശീയ ഫ്രഞ്ച് ടോസ്റ്റ് ദിനം,!
[National French Toast Day ; ബ്രെഡ് കഷ്ണങ്ങൾ പഞ്ചസാരയും മുട്ടയുടെയും മിശ്രിതത്തിൽ  കുതിർത്തു, നല്ല സ്വർണ്ണ നിറത്തിൽ ടോസ്റ്റ് ചെയ്ത് പ്രാതലിനെ രുചികരവും സംതൃപ്തവുമാക്കാം]

  ഇന്നത്തെ മൊഴിമുത്ത്
 **********
''ഒരു മണൽത്തരിയിൽ ഒരു ലോകത്തേയും ഒരു കാട്ടുപൂവിൽ സ്വർഗ്ഗത്തേയും കാണാൻ അനന്തതയെ നിങ്ങളുടെ കൈപ്പത്തിയിൽ പിടിക്കുക, ഒരു മണിക്കൂറിനുള്ളിൽ നിത്യത."

00nov

     [ - വില്യം ബ്ലേക്ക് ]
.  ********** 

ത്രാസം എന്ന ചിത്രത്തിന് കഥ എഴുതിക്കൊണ്ട്‌ ചലച്ചിത്ര ലോകത്ത്‌ തുടക്കം കുറിക്കുകയും
ജോൺ പോളിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായി അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ 'മിഴിനീർ പൂക്കൾ' എന്ന ആദ്യചിത്രത്തിലൂടെ സംവിധായകനാകുകയും തുടർന്ന് മലയാളം കൂടാതെ തമിഴിലും, ഹിന്ദിയിലുമായി ഇതുവരെ 42 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്ത,  നിലവിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ എക്സിക്യുട്ടീവ് മെമ്പർ കൂടിയായ പ്രശസ്ത സംവിധായകൻ കമലിന്റേയും (1957),

വാക്കിന്റെ സൌന്ദര്യ ശാസ്ത്രം, വായനയുടെ ഉപനിഷത്ത്, രമണൻ എങ്ങനെ വായിക്കരുത്,അർത്ഥങ്ങളുടെ കലഹം, ആനന്ദമീമാംസ തുടങ്ങിയ
 കൃതികളുടെ രചയിതാവും കേരള കലാമണ്ഡലം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത മലയാളത്തിലെ ഒരു എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്തിന്റേയും (1955),

പ്രധാനമായി ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്ന ചലച്ചിത്ര നടിയും മോഡലുമായ യാമി ഗൌതമിന്റെയും (1988),

ഇന്ത്യൻ മോഡലും ചലച്ചിത്രനടിയും ടെലിവിഷൻ  അവതാരകയുമായ  ശ്രിയ റെഡ്ഡിയുടെയും (1983) ജന്മദിനം !

000nov

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്്്
മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ മ. (1977-2008 ) 
തൊടുപുഴ വാസന്തി മ. (1952-2017)
തഴവാ കേശവൻ മ. (1903 -1969)
കെ.ആര്‍. പ്രസാദ് മ (1946 - 2011) 
ജ്യോതി റാവു ഫുലെ മ. (1827-1890)
എൻറികോ ഫെർമി മ. (1901-1954) 
സാമുവൽ കോഹൻ മ. (1921-2010)

ടി സി കല്യാണിയമ്മ ജ. (1879-1956)
ടി.വി. കൊച്ചുബാവ ജ. (1955 -1999)
വില്യം ബ്ലെയ്ക്ക്  ജ. (1757 -1827)
ക്ലോദ് ലെവി-സ്ടോസ് ജ. (1908- 2009)
അലി സർദാർ ജഫ്രി ജ. (1913-2000)
പ്രൊ എം എൻ കുൽബർഗി ജ. (1938-2015)

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1520 - പോർച്ചുഗീസ് സഞ്ചാരിയായിരുന്ന ഫെർഡിനാൻഡ് മഗല്ലന്റെ നേതൃത്വത്തിൽ മൂന്നു കപ്പലുകൾ അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ നിന്നും പസഫിക് സമുദ്രത്തിലേക്ക് തെക്കേ അമേരിക്കൻ കടലിടുക്ക് വഴി എത്തിച്ചേർന്നു.

1807 - നെപ്പോളിയനിൽ നിന്ന് രക്ഷപ്പെടാൻ പോർട്ടുഗീസ് രാജാവ് നാടുവിട്ടു.

77nov

1821 - പനാമയിൽ സ്വാതന്ത്ര്യദിനം. പനാമ സ്പെയിനിൽ നിന്നും വിട്ട് ഗ്രേറ്റ് കൊളംബിയയിൽ ചേർന്നു.

1843 - ഹവായിയുടെ സ്വാതന്ത്ര്യ ദിനം. ഫ്രാൻസും യുണൈറ്റഡ് കിങ്ഡവും ഹവായ് ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു.

1893 - ന്യൂസിലാന്റിൽ വനിതകൾ പൊതു തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടു ചെയ്തു.

1907 - Louis B Meyer ലോകത്തിലെ ആദ്യ സിനിമാശാല അമേരിക്കയിൽ സ്ഥാപിച്ചു.

1931 - ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ പ്രഥമ ടെസ്റ്റ് സെഞ്ചുറി നേടി. vs S.Africa at Gabba.

1962 - കേരള ലളിത കലാ അക്കാഡമി രൂപവൽകരിച്ചു.

1966 - ഉറുഗ്വേ പുതിയ ഭരണഘടന അംഗീകരിച്ചു, 1980 ൽ റദ്ദാക്കുകയും ചെയ്തു .

1nov

1979 - International one day cricket ആദ്യ മായി day. night ആയി നടന്നു. Aus vs WI മത്സരം ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു.

1982 - റിച്ചാർഡ് അറ്റൻ ബറോയുടെ ഗാന്ധി സിനിമ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിച്ചു.

1983 - ക്രിക്കറ്റിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം പുറത്താക്കുന്ന handle the ball എന്ന രീതി പ്രകാരം Desmond Heyns ഇന്ത്യക്കെതിരെ പുറത്തായി.

1998 - അൽബേനിയൻ ജനത പുതിയ ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു.

2005- മനുഷ്യമുഖത്തിന്റെ ആദ്യ ട്രാൻസ് പ്ലാന്റേഷൻ ഫ്രാൻസിൽ നടന്നു.

2017- വിവാദ പത്മാവത് സിനിമ ലോക റിലീസിങിന് സുപ്രീം കോടതി അനുമതി.

2020 - എത്യോപ്യയിലെ അക്‌സമിൽ എത്യോപ്യൻ നാഷണൽ ഡിഫൻസ് ഫോഴ്‌സും എറിട്രിയൻ ആർമിയും ചേർന്ന് എഴുനൂറിലധികം സാധാരണക്കാരെ കൂട്ടക്കൊല ചെയ്തു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്

ഇന്ന്‍, 

സ്റ്റേറ്റ് കോൺഗ്രസ് നേതാവും രാജ്യസഭാംഗവും നിയമസഭാ സാമാജികനുമായിരുന്ന തഴവാ കേശവനെയും (26 മാർച്ച് 1903 – 28 നവംബർ 1969), 

മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച സൈനികന്‍ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനെയും (മാർച്ച് 15, 1977 – നവംബർ 28, 2008 ) 

പ്രവാസജീവിതത്തെ മലയാള സാഹിത്യത്തിലേക്ക് കൊണ്ടുവന്നവരിലെ തുടക്കക്കാരില്‍പ്പെട്ട ചെറുകഥാകൃത്ത് കെ.ആര്‍. പ്രസാദിനെയും (1946 -28 നവംബര്‍ 2011)

മലയാളചലച്ചിത്ര അഭിനേത്രി യായിരുന്ന പി. വാസന്തി  എന്ന   തൊടുപുഴ വാസന്തിയെയും (1952 -28 നവംബർ 2017)

സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, സന്നദ്ധപ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപൻ, ദൈവശാസ്ത്രജ്ഞൻ, തത്ത്വജ്ഞാനി എന്നീ ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു വിപ്ലവകാരിയായിരുന്ന ജോതിബ ഗോവിന്ദറാവു ഫൂലെയെയും (ഏപ്രിൽ 11, 1827 -നവംബർ 28, 1890)

11nov

ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന്റെ പിന്നിലെ പ്രവർത്തനം,   ക്വാണ്ടം സിദ്ധാന്തം,   ആണവോർജ്ജ ശാസ്ത്രം, കണികാ ഭൗതികം, സ്റ്റാറ്റിസ്റ്റികൽ മെക്കാനിക്ക്‌സ് എന്നീ മേഖലകളിലെ സംഭാവനകൾക്ക് പ്രസിദ്ധനായ നോബൽ സമ്മാന ജേതാവും ഭൌതീക ശാസ്ത്രഞനും ആയ എൻറികോ ഫെർമിയെയും   (സെപ്റ്റംബർ 29, 1901 - നവംബർ 28, 1954) 

ന്യൂട്രോൺ ബോംബിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന പ്രശസ്ത യു എസ്. ശാസ്ത്രജ്ഞനായിരുന്ന സാമുവൽ കോഹനെയും (ജനുവരി 25, 1921 – നവംബർ 28, 2010),

ഈസോപ്പ് കഥകള്‍, അമ്മറാണി, വിഷവൃകഷം തുടങ്ങിയ കൃതികൾ രചിക്കുകയും, കൊച്ചി രാജാവില്‍ നിന്നും സാഹിത്യ സഖി ബഹുമതി ലഭിക്കുകയും, ശാരദ മാസിക യുടെ പ്രാസാധികമാരില്‍ പ്രമുഖയുമായിരുന്ന ചെറുകഥാകൃത്ത് ടി സി കല്യാണിയമ്മയെയും (1879, നവംബർ 28- ഒക്ടോബർ 26, 1956),

6nov

ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന ടി.വി. കൊച്ചുബാവയെയും (നവംബർ 28 1955 - നവംബർ 25 1999)

ഹംപിയിലെ കന്നഡ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച കന്നഡ ഭാഷയിലെ വചന സാഹിത്യ  പണ്ഡിതനായിരുന്ന മല്ലേശപ്പ മടിവാളപ്പ കൽബുർഗി എന്ന പ്രൊ എം എൻ കൽബർഗിയെയും  (28 നവംബർ 1938 - 30 ഓഗസ്റ്റ് 2015)

കാല്പനികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളുടേയും രംഗത്തെ അതികായന്മാരിലൊരാളായി  പരിഗണിക്കപ്പെടുന്ന  ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിർമ്മാതാവും ആയിരുന്ന വില്യം ബ്ലെയ്ക്കിനെയും (28 നവംബർ 1757 – 12 ഓഗസ്റ്റ് 1827),

22nov

ജർമ്മൻ ആദർശവാദത്തിന്റെയും സ്കോട്ടിഷ് കോമൺ സെൻസ് റിയലിസത്തിന്റെയും ഘടകങ്ങൾ സംയോജിപ്പിച്ച ഫ്രഞ്ച് തത്ത്വചിന്തയുടെ ഹ്രസ്വകാല സ്വാധീനമുള്ള വിദ്യാലയമായ "എക്ലക്റ്റിസിസത്തിന്റെ" സ്ഥാപകനായിരുന്ന  ഫ്രഞ്ച് തത്ത്വ ചിന്തകൻ വിക്ടർ കസിൻ നെയും (28 നവംബർ 1792 – 14 ജനുവരി 1867 )

ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞനും,   തത്വ ചിന്തകനും കാൾ മാർക്സിനൊപ്പം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയെടുത്ത വ്യക്തിയും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ(1848) എഴുതിയ വ്യക്തികളിൽ ഒരാളുമായ ഫ്രെഡറിക് ഏംഗൽസിനെയും(നവംബർ 28, 1820 - ഓഗസ്റ്റ് 5, 1895)

ഫ്രഞ്ച് ഘടനാവാദചിന്തകരിൽ പ്രമുഖൻ , നരവംശ ശാസ്ത്രജ്ഞൻ, വംശപഠിതാവ് എന്നീ നിലകളിൽ പ്രശസ്തനായ ക്ലോദ് ലെവി-സ്ടോസിനെയും (നവംബർ 28 1908 – ഒക്ടോബർ 30 2009) ഓർമ്മിക്കാം.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment