/sathyam/media/media_files/ZHTVnMkfJIQMzlicKxrA.jpg)
1199 തുലാം 19
പൂയ്യം / അഷ്ടമി
2023 / നവംബർ 5,ഞായർ
ഇന്ന്;
ലോക സുനാമി ബോധവൽക്കരണ ദിനം !
*************
ലോക റൺ ദിനം !
***********
[World Run Day ; [ലോകമെമ്പാടുമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും രാജ്യങ്ങളിലും ഓടി കളിക്കുക എന്ന ലക്ഷ്യത്തോടെ 1999-ലാണ് ലോക റൺ ദിനം സ്ഥാപിതമായത്. ഈ പ്രത്യേക ദിനത്തിൽ അവരുടെ പ്രിയപ്പെട്ട ചാരിറ്റിക്ക് സംഭാവന നൽകാൻ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കുകയും ഓട്ടത്തിന്റെ ആരോഗ്യ ആനുകൂല്യങ്ങൾ വിശാലമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ദൗത്യം.]
അനാഥ ഞായർ
*********
[Orphan Sunday ; ജീവിതത്തിലെ വെല്ലുവിളികൾക്കിടയിലും, അസാമാന്യമായ പ്രതിരോധം പ്രകടിപ്പിക്കുന്ന കുട്ടികൾ, അവരുടെ ശക്തിയാൽ ഹൃദയങ്ങളെ സ്പർശിക്കുകയും പ്രത്യാശ പകരുകയും ചെയ്യുന്നു.ലോകത്തിലെ അനാഥർക്ക് വേണ്ടി നിലകൊള്ളേണ്ട സമയമാണ് അനാഥ ഞായർ. ]
/sathyam/media/media_files/xNOMhyArg1RiaZwPAekj.jpg)
സീറോ ടാസ്‌കിംഗ് ഡേ !
**********
[Zero Tasking Day ; അമൂല്യമായ ഒരു റിലീവിംഗ് നിമിഷം - ഡേലൈറ്റ് സേവിംഗ്സ് ടൈം സമ്മാനിച്ച ബോണസ് മണിക്കൂർ സ്വീകരിക്കുക, വിശ്രമം അനുവദിക്കുക, അദ്ധ്വാനിക്കാനുള്ള ത്വരയെ ചെറുക്കുക.]
ലണ്ടൻ : ബോൺഫയർ നൈറ്റ് !
************
[ Bonfire Nights; 1600-കളുടെ തുടക്കത്തിൽ ജെയിംസ് ഒന്നാമൻ രാജാവിനെതിരെ പരാജയപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് വാർത്തകൾ പ്രചരിച്ചപ്പോൾ, ഇംഗ്ലണ്ടിലെ ജനങ്ങൾ അവരുടെ പട്ടണങ്ങളിൽ തീകൊളുത്തി ആഘോഷിച്ചതിന്റെ ഓർമ്മക്ക് …]
ലണ്ടൻ : മിസ്ചീഫ് നൈറ്റ് !
**********
[കളിയും വികൃതിയും നിറഞ്ഞ ഒരു പാരമ്പര്യമാണ് Mischief Night 2023. കുട്ടികളും യുവാക്കളും തങ്ങളുടെ കമ്മ്യൂണിറ്റികൾക്കുള്ളിൽ നിരുപദ്രവകരമായ തമാശകളിലും തന്ത്രങ്ങളിലും കളിയായ കോമാളിത്തരങ്ങളിലും ഏർപ്പെടുന്ന ഒരു രാത്രിയാണിത്.]
[ലണ്ടൻ : വെടിമരുന്ന് ദിനം !
***********
[ Gunpowder Day ; 1606-ൽ ഒരു ഔദ്യോഗിക ആക്ടിലൂടെ വെടിമരുന്ന് ദിനം പ്രഖ്യാപിക്കപ്പെട്ടു, 400 വർഷത്തിലേറെ പഴക്കമുള്ള പാരമ്പര്യവുമായി ആ ദിവസം ഒഴിവാക്കപ്പെട്ടവരുടെ ജീവിതത്തിന് നന്ദി പറയുന്ന ദിവസമായി ഇത് ആഘോഷിക്കപ്പെടുന്നു.]
National Love Your Red Hair Day !
**************
[നാഷണൽ ലവ് യുവർ റെഡ് ഹെയർ ഡേ ; തങ്ങൾക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ നേടാമെന്നും അറിയുന്ന ശക്തനായ ഒരു വ്യക്തി. ഉള്ളിലെ തീ മുടിയുടെ തീയുമായി പൊരുത്തപ്പെടുന്നതായി അവർ പറയുന്നു, ഐറിഷ് എന്ന് പറഞ്ഞാൽ ചുവന്ന മുടിക്കാരൻ .]
/sathyam/media/media_files/wmIxNa3RLvfX05PrXq9E.jpg)
ദേശീയ ചൈനീസ് ടേക്ക്ഔട്ട് ദിനം!
************
(National Chinese Takeout Day ; ഏഷ്യൻ രുചികളുടെയും സൗകര്യങ്ങളുടെയും രുചികരമായ സംയോജനം ആസ്വദിച്ച്, നിങ്ങളുടെ വീടിന്റെ സുഖ സൗകര്യങ്ങളിൽ തന്നെ പാചക പര്യവേക്ഷണം ആസ്വദിക്കാൻ ഒരു ദിനം.)
* പനാമ : കോളൻ (നഗരം) ഡേ
* അയർലാൻഡ്: ദേശീയ
* അമേരിക്ക;
* ഫുട്ബോൾ ദിനം!
* ബാങ്ക് ട്രാൻസ്ഫർ ഡേ !
* Love Your Lawyer Day !
* National Doughnut Day !
* കർണാടക: കനകദാസ ജയന്തി!
. ********
ഇന്നത്തെ മൊഴിമുത്ത് .
്്്്്്്്്്്്്്്്്്്്്്
എനിക്കു മുൻപേയുള്ള എല്ലാ കവികളും
എനിക്ക് ഗുരുസ്ഥാനീയരാണ് !!!
ഞാൻ ജാതിമതവിശ്വാസിയല്ല,
എന്റെ മുൻപിൽ രണ്ടു ജാതിയേ ഉള്ളൂ.
അദ്ധ്വാനിക്കുന്നവരും, ചൂഷകരും.
[ -കുരീപ്പുഴ ശ്രീകുമാർ ]
***********
എട്ട്, പത്ത്, പതിനൊന്ന് നിയമ സഭകളിലെ അംഗവും പതിനൊന്നാം നിയമ സഭയിലെ നിയമ വകുപ്പ് മന്ത്രിയുമായിരുന്ന ബാബു ദിവാകരന്റെയും (1952),
ശ്രീലങ്കൻ ഗാന്ധി എന്ന് അറിയപ്പെടുന്ന . ശ്രീലങ്കയിലെ സർവ്വോദയ ശ്രമദാന സംഘടനയുടെ സ്ഥാപകനായ ഡോ എ.ടി അരിയരത്ന എന്ന അഹൻഗാമേജ് ട്യൂഡർ അരിയരത്നയുടെയും (1931),
തത്ത്വചിന്തകയും,പരിസ്ഥിതി പ്രവർത്തകയും ഗ്രന്ഥകാരിയുമായ വന്ദന ശിവയുടെയും(1952 ),
കന്നഡ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകൻ വി.ഹരികൃഷ്ണയുടെയും (1974),
ബാലസാഹിത്യത്തിനുള്ള 2022ലെ ഡോ. സുകുമാർ അഴീക്കോട്- തത്ത്വമസി പുരസ്കാരം നെടിയ എഴുത്തുകാരിയും കവിയും അദ്ധ്യാപികയുമായ സാഗ ജെയിംസിന്റേയും,
/sathyam/media/media_files/boVN2sviYrU8ci7LLRT7.jpg)
സച്ചിൻ ടെൻഡുൾക്കർ കഴിഞ്ഞാൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇൻഡ്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടേയും ( 1988) ജന്മദിനം.!
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
കെ. ജയപാലപ്പണിക്കർ മ. (1937-2003)
ജോസഫ് മറ്റം മ. (1931-2013)
ഫിറോസ് ഷാ മേത്ത മ. (1845-1915)
ഭൂപെൻ ഹസാരിക മ. (1926- 2011)
ബി.ആർ ചോപ്ര മ. (1914-2008)
ജെയിംസ് മാക്സ്‌വെൽ മ. (1831-1879)
മോറീസ് ഉത്രില്ലൊ മ. (1883 - 1955)
ജാൻ ഹെൻട്രിക് ഊർട്ട് മ. (1900 -1992)
അമ്പലപ്പുഴ ഗണപതിശർമ്മ ജ.
(1909-1994)
സി.ആർ. ദാസ് ജ. (1870 -1925)
സൈദ് സാഹിർ ജ. (1905 -1973)
ബനാറസി ദാസ് ഗുപ്ത ജ. (1917 -2007)
/sathyam/media/media_files/T0s06rDnwYa1czmnXf24.jpg)
അർജുൻ സിംഗ് ജ. (1930 - 2011)
ക്രിസ്റ്റോഫ് അഗ്രികോള ജ. (1667-1719)
ടെസ്റൻ ദ ബോർ ജ. (1855- 1913)
വിൽ ഡുറാന്റ് ജ. (1885 -1981)
ലെവ് വിഗോട്സ്കി ജ. (1896 -1936)
ജെ.ബി.എസ്. ഹാൽഡേൻ ജ.
(1892-1964)
വിവിയൻ ലീ ജ. (1913-1967)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1492 - ക്യൂബയിലെ ആദിവാസികൾ ഭക്ഷണത്തിനായി ചോളം ഉത്പാദിപ്പിക്കുന്ന വിവരം ക്രിസ്റ്റഫർ കൊളംബസ് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചു.
1500 - ജ്യോതി ശാസ്ത്രജ്ഞനായ കോപ്പർ നിക്കസ് ആദ്യമായി ചന്ദ്ര ഗ്രഹണം നിരീക്ഷിച്ചു.
1556 - രണ്ടാം പാനിപ്പത്ത് യുദ്ധം. അക്ബർ മുഗൾ ചക്രവർത്തിയായി അധികാരമേറ്റു.
1850 - ഇന്ത്യയിൽ ടെലഗ്രാഫ് സിസ്റ്റം തുടങ്ങി. ആധുനിക വാർത്ത വിനിമയ മാധ്യമങ്ങൾക്കിടയിൽ ടെലഗ്രാഫ് അപ്രസക്തമായതിനാൽ 2013 ജൂലൈ 7ന് പ്രവർത്തനം അവസാനിപ്പിച്ചു.
1895 - ജോർജ് ബ് സെൽഡൻ ഓട്ടോ മൊബൈലിന് (യന്ത്രവൽകൃത വാഹനം) പേറ്റന്റ് എടുത്തു.
/sathyam/media/media_files/OC0XYXuCPPW5OchffcxI.jpg)
1912 - വുഡ്രോ വിൽസൺ അമേരിക്കൻപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1925 - മുസ്സാളിനി ഇറ്റലിയിലെ സോഷ്യലിസ്റ്റ് പാർട്ടി നിരോധിച്ചു.
1940 - ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റ് അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
1941 - ഒന്നാം ലോക മഹായുദ്ധത്തിലെ പേൾ ഹാർബർ ആക്രമണം.
1943 - ഇറ്റാലിയൻ ഫാസിസ്റ്റ് ഭരണകൂടം വത്തിക്കാൻ സിറ്റിയിൽ ബോംബിട്ടു.
1945 - കൊളംബിയ ഐക്യരാഷ്ട്ര സഭയിൽ അംഗമായി.
1955 - വ്യോമാക്രമണത്തിൽ തകർന്ന വിയന്ന സ്റ്റേറ്റ് ഓപ്പറ പുനർനിർമ്മാണത്തിന് ശേഷം ഫിഡിലിയോ എന്ന ബീഥോവൻ പരിപാടിയോടെ പ്രവർത്തനം തുടരുന്നു.
1968 - റിച്ചാർഡ് നിക്സസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1979 - അമേരിക്കയെ Great Satan എന്ന് ഇറാനിലെ ഖുമൈനി വിശേഷിപ്പിച്ചു..
1987 - സുനിൽ ഗാവസ്കറുടെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് (ഏകദിനം) മത്സരം.
1991 - ഫിലിപ്പീൻസിൽ കൊടുങ്കാറ്റ് 6500 ലേറെ മരണം.
1992 - ചെസിലെ revenge match of twentieth century..Belgrade ൽ US ന്റെ Bobby Fischer USSR Borris Pasky യെ തോൽപ്പിച്ച് ലോക കിരിടം തിരിച്ചു പിടിച്ചു.
/sathyam/media/media_files/Cu9PFNoxgLOksGKMWUQA.jpg)
1999 - മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ന്യൂഡൽഹിയിൽ എത്തി.
2003 - വോയേജർ 1 ഉപഗ്രഹം, സൌരയൂഥത്തിന്റെ അറ്റത്ത് എത്തിയെന്ന് നാസ പ്രഖ്യാപിക്കുന്നു.
2008 - ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2009 - Change 1 ചൈനയുടെ ആളില്ലാ ചന്ദ്ര ദൗത്യം ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തി.
2009 - ഹൈദരാബാദിൽ ഇന്ത്യ - ആസ്ട്രേലിയ ഏകദിന ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ ഏകദിനത്തിൽ 17,000 റൺസ് മറികടന്നു റെക്കോർഡിട്ടു.
2013 - ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗൾയാൻ വിക്ഷേപിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
ജലച്ചായത്തിലും, എണ്ണച്ചായത്തിലും, ഗ്രാഫിക്, താന്ത്രിക് രചനാരീതികളിൽ
ചിത്രകലയോടൊപ്പം ബാത്തിക്, ടെറക്കോട്ട, മെറ്റൽ റിലീഫ് എന്നീ മാധ്യമങ്ങൾ ഉപയോഗിച്ച കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്ന കെ. ജയപാലപ്പണിക്കരെയും (1937 നവംബർ 2- നവംബർ 5, 2003),
കസൻദ് സാക്കീസിന്റെ ഗോഡ്‌സ് പോപ്പർ, കാതറീൻ ഹ്യൂമിന്റെ നൺസ് സ്‌റ്റോറി, ഹെന്റി മോർട്ടൻ റോബിൻസന്റെ കാർഡിനൽ, ഉമാ വാസുദേവിന്റെ റ്റൂ ഫെയ്‌സസ് ഓഫ് ഇന്ദിരാഗാന്ധി തുടങ്ങിയ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും നോവൽ, കഥകൾ, ജീവചരിത്രം തുടങ്ങിയ ശാഖകളിൽ 80-ൽ പരം കൃതികൾ രചിക്കുകയും ചെയ്ത പ്രമുഖ മലയാള എഴുത്തുകാരനും വിവർത്തകനുമായ പ്രൊഫസർ ജോസഫ് മറ്റത്തിനെയും (ഒക്ടോബർ 31, 1931 -2013 നവംബർ 5),
ആസ്സാമിൽ നിന്നുള്ള പ്രഗല്ഭനായ ഒരു ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനും 1967 മുതൽ 72 വരെ അസം നിയമസഭയിൽ അംഗവുമായിരുന്ന ഭൂപെൻ ഹസാരികയെയും (8 സെപ്റ്റംബർ 1926-5 നവംബർ 2011),
/sathyam/media/media_files/9lqLDntX5aOpV5INsnzp.jpg)
പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് എന്ന് തെളിയിക്കുകയും, വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും,അപ്പോൾ വൈദ്യുത കാന്തിക മേഖലകൾ പരസ്പരം ലംബമാകുന്നതോടൊപ്പം,അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ കഴിഞ്ഞപ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞൻ ജെയിംസ് ക്ലാർക്ക് മാക്സ്‌വെലിനെയും (1831 ജൂൺ 13 - 1879 നവംബർ 5),
വലിയ ചുവരെഴുത്തുകളോടു കൂടിയതും പഴക്കം ചെന്നതുമായ ദൃശ്യങ്ങൾ കടുപ്പംകൂടിയ നിറങ്ങളിൽ വരയ്ക്കുകയും, പുതിയ ആശയങ്ങളെ സ്വതന്ത്രമായി ആവിഷ്ക്കരിക്കുമാറ് എണ്ണച്ചായത്തിൽ ചിത്രങ്ങൾ രചിച്ച ഫ്രഞ്ചു ചിത്രകാരൻ മോറീസ് ഉത്രില്ലൊയെയും ( 1883 ഡിസംബർ 26- 1955 നവംബർ 5),
ധൂമകേതുകേകളിൽ ഒരു വിഭാഗത്തിന്റെ ഉറവിടമായി സൂര്യനിൽനിന്നും വളരെ അകലെയായി ഒരു വൻ മേഘം സ്ഥിതിചെയ്യുന്നുവെന്ന സിദ്ധാന്തം അവതരിപ്പിച്ച ജ്യോതിശാസ്ത്രജ്ഞൻ ജാൻ ഹെൻട്രിക് ഊർട്ട് നെയും(Jan Hendrik Oort) (1900 ഏപ്രിൽ 28-1992 നവംബർ 5),
അമ്പലപ്പുഴയില്‍ സംസ്കൃത സ്കൂൾ നടത്തുകയും .തുള്ളൽ പ്രസ്ഥാനം,ആട്ടക്കഥ തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനും,സ്യമന്തകം ആട്ടക്കഥ, ഗജേന്ദ്രമോക്ഷം മണിപ്രവാള കാവ്യം,ഗായത്രീ രഹസ്യം തുടങ്ങി ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ എഴുതിയ സാഹിത്യകാരനും പ്രഭാഷകനും ആയിരുന്ന അമ്പലപ്പുഴ ഗണപതിശർമ്മയെയും (1909 നവംബർ 5 - 1994 മാര്‍ച്ച് 10)
ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്ന ദേശബന്ധു എന്ന സി.ആർ.ദാസ് എന്ന ചിത്തരഞ്ജൻ ദാസിനെയും(5 നവംബർ 1870 – 16 ജൂൺ 1925) ,
/sathyam/media/media_files/jfHChH75ja2cRkUynFM9.jpg)
സ്വതന്ത്ര്യത്തിനു മുൻപ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും അതിനു ശേഷം കുടുംബസമേതം പാക്കിസ്ഥാനിലേക്ക് കുടിയേറുകയും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാക്കിസ്ഥാൻ രൂപികരിക്കുകയും റാവൽപിണ്ഡി ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും വിട്ടയച്ചപ്പോൾ തിരികെ ഇൻഡ്യയിലേക്ക് പോരുകയും ചെയ്ത ഉർദു എഴുത്തുകാരനും, മാർക്സിസ്റ്റ് ചിന്തകനും, വിപ്ലവകാരിയും ആയിരുന്ന സൈദ് സാജ്ജദ് സാഹിറിനെയും ( 5 നവംബർ 1905 – 13 സെപ്റ്റംബർ 1973),
സ്വാതന്ത്ര്യ സമര സേനാനിയും ഭൂദാൻ മുവ് മെൻററിനു വേണ്ടി പ്രവർത്തിക്കുകയും ആൾ ഇൻഡ്യ വൈശ്യ ഫെഡറേഷൻ രൂപികരിക്കുകയും ആൾ ഇൻഡ്യ അഗർവാൽ സമ്മേളനത്തിന്റെ പ്രസിഡന്റ് ആയിരിക്കുകയും ഹരിയാനയുടെ മുഖ്യമന്ത്രിയാകുകയും ചെയ്ത ബനാറസി ദാസ് ഗുപ്തയെയും (5 നവംബർ 1917 – 29 ഓഗസ്റ്റ് 2007) ,
മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുകയും, കേന്ദ്രത്തില്‍ മാനവശേഷി വികസന വകുപ്പ് മന്ത്രിയാകുകയും, പഞ്ചാബ് ഗവർണറാകുകയും ചെയ്ത പ്രമുഖ കോൺഗ്രസ് നേതാവ് അർജുൻ സിങ്ങിനെയും (നവംബർ 5, 1930 - മാർച്ച് 4 2011),
പ്രസിദ്ധ ജർമ്മൻ പ്രകൃതിദൃശ്യ ചിത്രകാരൻ ആയിരുന്ന ക്രിസ്റ്റോഫ് ലുഡ് വിഗ് അഗ്രി കോളയെയും (നവംബർ 5, 1667 – ആഗസ്റ്റ് 8, 1719),
അന്തരീക്ഷത്തിലെ സ്റ്റ്രാറ്റോസ്ഫീയർ മേഖല കണ്ടെത്തുകയും, അന്തരീക്ഷ വിവരങ്ങൾ ശേഖരിക്കുന്നതിനായി ആദ്യമായി ബലൂണുകൾ ഉപയോഗിച്ചു തുടങ്ങുകയും ചെയ്ത ഫ്രഞ്ച് അന്തരീക്ഷ ശാസ്ത്രജ്ഞനായിരുന്ന ലിയോൺ ടെസ്റൻ ദ ബോറിനെയും ( നവംബർ 5, 1855- ജനുവരി 2, 1913),
പത്നി ഏരിയലുമായി സഹകരിച്ച് പതിനൊന്നു വാല്യങ്ങളായി എഴുതി, പ്രസിദ്ധീകരിച്ച സംസ്കാരത്തിന്റെ കഥ എന്ന ബൃഹദ്ഗ്രന്ഥവും, തത്ത്വചിന്തയുടെ കഥ എന്ന ഗ്രന്ഥവും, കുടാതെ പല ഗ്രന്ഥങ്ങളും രചിച്ച് ചരിത്രത്തെയും, തത്ത്വചിന്തയെയും സാധാരണ ജനങ്ങളിലേക്കെത്തിക്കുവാൻ ശ്രമിച്ച പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരൻ വില്യം ജെയിംസ് ഡുറാന്റിനെയും (1885 നവംബർ 5 – 1981 നവംബർ 7) ,
/sathyam/media/media_files/Q2aOxoDJydzHkeWFJXo3.jpg)
കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ (പ്രത്യേകിച്ച് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം, സാംസ്കാരിക ഉപകരണങ്ങൾ, കൈത്താങ്ങ് തുടങ്ങിയ ഇന്ന് ഉപയോഗിച്ചു വരുന്ന അനവധി ആശയങ്ങൾ ) ഏറ്റവുമേറെ സ്വാധീനിച്ച മനഃശാസ്ത്രജ്ഞനും, വ്യവഹാര വാദത്തിനും ജ്ഞാതൃവാദത്തിനും പകരം സാമൂഹ്യജ്ഞാതൃവാദത്തിൽ അധിഷ്ഠിതമായ ഒരു മനഃശാസ്ത്ര പദ്ധതിക്ക് തുടക്കം കുറിക്കുകയും, മനുഷ്യന്റെ വികാസത്തിൽ സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ വഹിക്കുന്ന പങ്കിനെ കുറിച്ച്, ഹ്രസ്വജീവിതത്തിനിടയിൽ ആഴത്തിൽ പഠിക്കുകയും ചെയ്ത ലെവ് സെമിയോണോവിച്ച് വിഗോട്സ്കിയെയും (1896 നവംബർ 5- ജൂൺ 11, 1936),
റിച്ചഡ് ഡോകിൻസ് തന്റെ "സ്വാർത്ഥമായ ജീൻ" (Selfish Gene) എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തമാക്കിയ നവഡാർവീനിയൻ ചിന്തകൾ വികസിപ്പിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച വ്യക്തി എന്നു് പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രജ്ഞനും, വളരെ ഉറച്ച മാർക്സിസ്റ്റുകാരനും സൂയസ് കനാൽ പ്രശ്നത്തിൽ ബ്രിട്ടൻ എടുത്ത നിലപാടിൽ പ്രതിഷേധിച്ചു് ബ്രിട്ടൻ വിട്ടു് ഇന്ത്യയിലെത്തി ഇന്ത്യൻ പൌരത്വം സ്വീകരിച്ച ബ്രിട്ടിഷ് പരിണാമജൈവ ശാസ്ത്രജ്ഞനും (evolutionary biologist) ജനിതകശാസ്ത്രജ്ഞനുമായിരുന്ന (geneticist) ജെ.ബി.എസ്. ഹാൽഡേനിനെയും (1892 നവംബർ 5-
1964 ഡിസംബർ 1),
സ്കാർലറ്റ് ഒഹാര എന്ന കഥാപാത്രത്തെ 'ഗോൺ വിത്ത് ദി വിന്ഡിൽ' അവതരിപ്പിച്ച് മികച്ച നടിക്കുള്ള ഓസ്കാർ ലഭിക്കുകയും , ലേഡി ഹാമിൽട്ടൻ ,അന്നാകരനീന തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ അഭിനയിക്കുകയും, 'എ സ്ട്രീറ്റ്കാർ നൈംഡ് ഡിസയർ'(A Streetcar Named Desire എന്ന ചിത്രത്തിലെ 'ബ്ളാൻചേ ദു ബോയിസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് രണ്ടാമത്തെ ഓസ്കാറും ലഭിക്കുകയും ചെയ്ത, സ്വന്തം പേരിനേക്കാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ പ്രശസ്തയായ ഡാർജിലിങ്ങിൽ ജനിച്ച നടി വിവിയൻ ലീയെയും (5 നവംബർ 1913- 8 ജൂലൈ 1967)
ഓർമ്മിക്കുന്നു.
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us