/sathyam/media/media_files/qwzVXVEWScxO8DuAvhuY.jpg)
1199 തുലാം 20
ആയില്യം / നവമി
2023 / നവംബർ 6, തിങ്കൾ
ഇന്ന് ;
International Day for Preventing the Exploitation of the Environment in War and Armed Conflict
[ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്ത്, സായുധ പോരാട്ടത്തിന് ധനസഹായം നൽകുന്നത് പ്രതിരോധിക്കുകയും, സംഭാഷണത്തിന്റെയും മദ്ധ്യസ്ഥതയുടേയും പാതയിലൂടെ സമാധാനത്തിന്റെ ദുർബലമായ അടിത്തറയെ ഉറപ്പുവരുത്തുകയും ചെയ്യുവാൻ ഓർമ്മപ്പെടുത്തുന്ന ദിനം.!]
/sathyam/media/media_files/Gf9IxyBMWvJkmm1vorKl.jpg)
തൊഴിൽ പ്രവർത്തന ദിനം
[ Job action Day ; നവംബറിലെ ആദ്യ തിങ്കളാഴ്ചയിലെ ജോബ് ആക്ഷൻ ഡേ കരിയർ ലോകത്തെ അവസരങ്ങളെ പുനർനിർവ്വചിക്കുന്നു. നിങ്ങളുടെ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്തുകൊണ്ട് ആഘോഷിക്കൂ.
മാർട്ടിൻ ലൂഥർ കിംഗ് പറഞ്ഞത്, ഒരു പ്രത്യേക ജോലി ചെയ്യാൻ നിങ്ങളെ വിളിക്കുകയാണെങ്കിൽ, ആ ജോലി ചെയ്യുക, അത് നന്നായി ചെയ്യുക, നിങ്ങൾ ചെയ്തതിൽ നിങ്ങൾ മഹാന്മാരിൽ ഒരാളായിരുന്നുവെന്ന് ആളുകൾ പറയും]
നാഷണൽ ബ്രോഡ്‌കാസ്റ്റ് ട്രാഫിക് പ്രൊഫഷണലുകളുടെ ദിനം !
[ National Broadcast Traffic Professionals Day ; റോഡ് ജ്യാമിതി, സൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചർ, റോഡ് ഉപരിതല അടയാളപ്പെടുത്തൽ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എല്ലായിടത്തും ഡ്രൈവർമാർക്ക് ട്രാഫിക് സുരക്ഷിതമാക്കാൻ ഈ തൊഴിൽ ലക്ഷ്യമിടുന്നു. ട്രാഫിക് എഞ്ചിനീയറിംഗിൽ വൈദഗ്ദ്ധ്യം നേടിയവർ, റോഡുകളുടെ മൊബിലിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ട്രാഫിക് പ്രൊഫഷണലുകളെ സാക്ഷ്യപ്പെടുത്താൻ ലക്ഷ്യമിടുന്ന അസോസിയേഷനായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയേഴ്സ് എല്ലാ വർഷവും നവംബർ 2 ന് ആചരണം നടക്കുന്നു, ആ ദിവസം ഒരു വാരാന്ത്യത്തിൽ വരുന്നില്ലെങ്കിൽ. തുടർന്ന് അടുത്ത തിങ്കളാഴ്ചയാണ് ഇത് ആചരിക്കുന്നത്.]
ദേശീയ സാക്‌സോഫോൺ ദിനം
[ National Saxophone Day : സാക്‌സോഫോണിന്റെ ഉപജ്ഞാതാവായ അന്റോയിൻ ജോസഫ് 'അഡോൾഫ്' സാക്‌സിന്റെ ജന്മദിനമായ നവംബർ 6 ന് ദേശീയ സാക്‌സോഫോൺ ദിനം ആഘോഷിക്കുന്നു. ഈ ഹൃദ്യമായ ഉപകരണത്തിന് സമ്പന്നമായ ചരിത്രവും സംഗീത ശ്രേണിയും ഉണ്ട് ]
ദേശീയ നാച്ചോസ് ദിനം
[ National Nachos Day ; നവംബർ 6-ന്, ദേശീയ നാച്ചോസ് ദിനം
ചീസ് സോസും തയ്യാറാക്കിയ ടോർട്ടില്ല ചിപ്‌സും അടങ്ങിയ യഥാർത്ഥ വിഭവത്തിന്റെ പരിഷ്‌കരിച്ചപതിപ്പ്]
/sathyam/media/media_files/9Q3Zy3NKa3ukw5YarOZc.jpg)
*******
* കെനിയ : ഒബാമ ദിനം !
* തജ്ക്കിസ്ഥാൻ/ഡൊമിനിക്ക :
ഭരണഘടന ദിനം !
* ഫിൻലാൻഡ്: പതാകദിനം!
* മൊറാക്കൊ : ഗ്രീൻ മാർച്ച്!
* അമേരിക്കാസ്: മലേറിയ ദിനം!
* US : ലൂയിസ് സ്വാൻ ദിനം !
[ Louise Ann Swaan, USA യിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ വനിത]
ഗ്രേറ്റ് ബ്രിട്ടീഷ് ഗെയിം വീക്ക് !
[Great British Game Week ; 2023 നവംബർ 6-12 വരെ. സാഹസിക ഭക്ഷണപ്രിയർക്ക്, പുതിയതും രുചികരവുമായ മാംസം പരീക്ഷിക്കുന്നതുപോലെ മറ്റൊന്നില്ല. വന്യമായ വശം ആശ്ലേഷിക്കുകയും നിങ്ങളുടെ അണ്ണാക്കിനെ വികസിപ്പിക്കുകയും ചെയ്യുക ]
നമ്പർ കോൺഫിഡൻസ് വാരം
[Number Confidence Week ; ഗണിത ശാസ്ത്രപരമായ ഉറപ്പും വൈദഗ്ധ്യവും സ്വീകരിക്കുക, സംഖ്യകളുടെ ഭാഷയിൽ അചഞ്ചലമായ വിശ്വാസം വളർത്തുക, ജീവിതത്തിന്റെ സങ്കീർണ്ണതകളിലൂടെ ഒരാളെ നയിക്കുക.]
. ഇന്നത്തെ മൊഴിമുത്ത്
*********
''കാൽ വഴുതി വീണാൽ രക്ഷപെടാം, എന്നാൽ നാവിനു പറ്റുന്ന വീഴ്ചയിൽ നിന്നും രക്ഷപെടാനാകില്ല ''
[ - ബെഞ്ചമിൻ ഫ്രാന്ക്ളിൻ ]
************
ഭാരതീയ ജനതാ പാർട്ടി നേതാവും വടക്ക് - കിഴക്കന്‍ മേഖലാവികസന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയും, പേഴ്‌സണല്‍, പൊതു ആവലാതികളും പെന്‍ഷനുകളുടെയും മന്ത്രാലയം, ആണവോര്‍ജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രിയുടെ ചുമതലയുമുള്ള ഡോ. ജിതേന്ദ്ര സിംഗിന്റേയും ( 1956),
കാലിക്കറ്റ് സർവകലാശാലയിൽ റാങ്കോടെ പഠിച്ച് എം.ഫിൽ പൂർത്തിയാക്കി, അധ്യാപികയായും തൃശൂർ സെന്റ് മേരീസ് കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുകയും കോൺഗ്രിഗേഷൻ ഓഫ് ദി മദർ ഓഫ് കാർമൽ (സിഎംസി) അംഗമായി 33 വർഷം കന്യാസ്ത്രീയായിരിക്കെ, വൈകാരിക പീഡനത്തിന്റെ കാരണങ്ങളാൽ സന്യാസ ജീവിതം ഉപേക്ഷിക്കുകയും ഒരു കന്യാസ്ത്രീ എന്ന നിലയിലുള്ള ജീവിതവും കേരളത്തിലെ കത്തോലിക്കാ സഭയുടെ സ്ഥാപനവുമായുള്ള അനുഭവങ്ങളും 'ആമേൻ - ഒരു കന്യാസ്ത്രീയുടെ ആത്മകഥ' എന്ന പുസ്തകത്തിലൂടെ തുറന്നെഴുതുകയും ചെയ്ത ഡോ. സിസ്റ്റർ ജെസ്മിയുടേയും (1956),
/sathyam/media/media_files/nxCmArn0dsQpsObod6tz.jpg)
നേരം, ഒരു വടക്കന്‍ സെല്‍ഫി, റോസാപ്പൂ, കമ്മാര സംഭവം, ലഡു തുടങ്ങിയ മലയാള ചിത്രങ്ങളിലടക്കം തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം ബോബി സിന്‍ഹയുടേയും(1983),
കസാഖിസ്താൻ പൗരത്വമുള്ള കമ്പ്യൂട്ടർ വിദഗ്ധയും ഇന്റർനെറ്റ് രംഗത്ത് പകർപ്പവകാശം മാനിക്കാതെ രഹസ്യമായി വിവരങ്ങൾ ശേഖരിക്കുന്ന വിദ്യാർത്ഥിയുമായ അലക്സാന്ദ്ര എൽബക്യാന്റെയും (1988) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്്്്്
അഴകത്ത് പത്മനാഭക്കുറുപ്പ് മ. (1869-1931)
ആർ ശങ്കർ മ. (1909-1972)
സി.ആര്‍.കേശവന്‍വൈദ്യർ മ. (1904-1997)
സഞ്ജീവ് കുമാർ മ. (1938 -1985)
സിദ്ധാർഥ ശങ്കർ റേ മ. (1920 -2010)
സർ തോമസ് റോ മ. (1581-1644)
സിസ്റ്റർ മേരി ബനീഞ്ജ ജ. (1899-1985)
കെ.എസ്. നമ്പൂതിരി ജ. (1937-2008)
ടി ആർ മഹാലിംഗം ജ. (1926 -1986)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്്്്
1528 - സ്പാനിഷ് നാവികൻ Alvar Nunez cabeza de Vaca Texas ൽ എത്തിയ ആദ്യ യൂറോപ്യൻ ആയി.
1813 - മെക്സിക്കോ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചു.
1844 - ഡൊമിനിക്കൻ റിപബ്ലിക് ഹയ്തിയിൽ നിന്നും സ്വതന്ത്രമായി.
1860 - ഏബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1870 - Louise Ann Swaan. USA യിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ വനിതയായി. US ൽ ഇന്നേ ദിവസം ലൂയിസ് സ്വാൻ ദിനമായി ആചരിക്കുന്നു.
1913 - ഖനിത്തൊഴിലാളികളുടെ സമരം സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കൻ സർക്കാർ ജയിലിലടച്ചു.
1917 - ഒക്ടോബർ വിപ്ലവത്തിന് കാരണമായ ബോൾഷെവിക് വിപ്ലവം തുടങ്ങി.
1935 - എഡ്വിൻ ആംസ്ട്രോങ്ങ് ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനിയേഴ്സിനു മുന്നിൽ ഫ്രീക്വൻസി മോഡുലേഷൻ വഴി റേഡിയോ സംപ്രേക്ഷണത്തിലെ അനാവശ്യ ശബ്ദശല്യങ്ങൾ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം എന്ന പ്രബന്ധം അവതരിപ്പിച്ചു.
1961 - ബാസ്കറ്റ് ബാൾ കണ്ടു പിടിച്ച James Naimsmith ന്റെ 100ാം ജന്മദിനത്തിൽ USA സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
1962 - ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി.
1991 - ഇറാക്കി പട്ടാളം തീ വെച്ച കുവൈറ്റിലെ 600ൽ പ്പരം എണ്ണ ക്കിണറുകളിലെ തീ അണക്കപ്പെട്ടു.
/sathyam/media/media_files/bS1967riGVjvYmT14tjP.jpg)
1991 - റഷ്യൻ പ്രസിഡണ്ട് ബോറിസ് യെൽസ്റ്റിൻ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.
1998 - ഹ്യൂഗോ ഷാവെസ് വെനിസ്വെലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1999 - റിപ്പബ്ലിക്കാനുള്ള ഹിത പരിശോധന ഓസ്ട്രേലിയയിൽ പരാജയപ്പെട്ടു.
2012 - ബാരക്ക് ഒബാമ അധികാരത്തിലിരിക്കെ US പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ പ്രസിഡണ്ടായി.
2016 - സിറിയൻ ആഭ്യന്തരയുദ്ധം : സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റിൽ (ഐഎസ്‌ഐഎൽ) നിന്ന് റാഖ നഗരം പിടിച്ചെടുക്കാൻ ആക്രമണം ആരംഭിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തമഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പിനെയും (15 J ഫെബ്രുവരി 1869 - 6 നവംബർ 1931),
പുന്നപ്ര വയലാർ സമരകാലത്തു് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരിക്കെ ജന്മിമാരുടേയും, പോലീസിന്റെയും മർദ്ദനങ്ങളേറ്റു കഴിയുന്ന തൊഴിലാളികളുടെ ക്ഷേമമന്വേഷിക്കാൻ ചേർത്തലയിലെത്തുകയും തൊഴിലാളികളോടും അവരുടെ സമരത്തോടും അനുഭാവം പ്രകടിപ്പിക്കുകയും ഉടനെ തന്നെ സർ സി.പി യുടെ ഭക്തവിലാസം കൊട്ടാരത്തിലെത്തി, തൊഴിലാളികളുടെ അഭയകേന്ദ്രങ്ങളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സർ സി.പി-ക്കു് നൽകിയ വഴി പോലീസിനു് പെട്ടെന്നു് തൊഴിലാളികളെ അക്രമിക്കുകയും ,പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയാകുകയും ചെയ്ത കോൺഗ്രസ്സ് നേതാവ് ആർ ശങ്കറിനെയും ( 1909 ഏപ്രിൽ 30- 1972 നവംബർ 6 ),
/sathyam/media/media_files/j3MVkUsjEyvugei3K5I2.jpg)
വിദ്യാർത്ഥി ആയിരിക്കുമ്പോഴേ ശ്രീനാരായണ സേവാ സംഘവും ഭജന മഠവും സ്ഥാപിക്കുകയും, ധര്‍മ്മ ഭടനാകുകയും ഇരിങ്ങാലക്കുടയിൽ വൈദ്യശാല സ്ഥാപിക്കുകയും, പ്രത്യൗഷധ ചികിത്സയും പ്രഥമ ചികിത്സയും എന്നൊരു വൈദ്യശാസ്ത്ര ഗ്രന്ഥവും പിന്നീട് ശ്രീനാരായണ ഗുരുവും കുമാരനാശാനും, പല്‍പ്പു മുതല്‍ മുണ്ടശ്ശേരി വരെ, വിചാരദര്‍പ്പണം, ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും തുടങ്ങി കുറച്ചു പുസ്തകങ്ങള്‍ എഴുതുകയും,ചര്‍മ്മ രോഗങ്ങളെ ചെറുക്കുന്ന പ്രശസ്തമായ ചന്ദ്രികാ സോപ്പ് നിർമ്മിച്ചു വിൽക്കുകയും വ്യവസായ ലോകത്ത് കേരളത്തിന്‍റെ യശസ്സുയര്‍ത്തുകയും ചെയ്ത സി.ആര്‍. കേശവന്‍ വൈദ്യരെയും (1904 ഓഗസ്റ്റ് 26 - 1997 നവംബര്‍ 6) ,
ദുഃഖ രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ അസാമാന്യ പാടവം ഉണ്ടായിരുന്ന പ്രശസ്ത ബോളിവുഡ് നടൻ ഹരി ജരിവാല എന്ന സഞ്ജീവ് കുമാറിനെയും(1938 July 9 - 1985 Nov 6)
ബംഗാൾ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പഞ്ചാബ് ഗവർണ്ണർ, അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ള പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രമുഖനായ ഒരു കോൺഗ്രസ് നേതാവും നിയമജ്ഞനുമായിരുന്ന സിദ്ധാർഥ ശങ്കർ റേ യെയും (20 ഒക്ടോബർ 1920 – 6 നവംബർ 2010),
/sathyam/media/media_files/cjK8cwPvQZxs7YQYif0F.jpg)
അംബാസഡർ എന്ന നിലയിൽ, മുഗൾ സാമ്രാജ്യം , ഓട്ടോമൻ സാമ്രാജ്യം , വിശുദ്ധ റോമൻ സാമ്രാജ്യം എന്നിവയിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച എലിസബത്തൻ , യാക്കോബിയൻ കാലഘട്ടത്തിലെ ഒരു ഇംഗ്ലീഷ് നയതന്ത്രജ്ഞനായിരുന്ന സർ തോമസ് റോ യെയും ( c. 1581 - 6 നവംബർ 1644) .
മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയ പ്രശസ്തയായിരുന്ന കവയിത്രി സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടത്തെയും (1899, നവംബർ 6- 1985 മെയ് 21 ),
പതിനൊന്നോളം നാടകങ്ങൾ രചിക്കുകയും, ‘യാഗം’ എന്ന ദേശീയ അവാർഡു നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥയും, മുത്ത് എന്ന ചലച്ചിത്രത്തിന്റെ ഗാനരചനയും നിർവഹിച്ച കെ.എസ്. നമ്പൂതിരിയെയും ( 1937 നവംബർ 6-2008 ആഗസ്‌റ്റ് 27),
പുല്ലാങ്കുഴൽ വാദനത്തിൽ പുതിയ പാത വെട്ടിതുറന്ന പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ മാലി എന്ന് അറിയപ്പെട്ടിരുന്ന തിരുവിഡൈമരുതൂരിൽ രാമസ്വാമി മഹാലിംഗത്തെയും ( 1926 നവംബർ - 1986 മേയ് 31 ) ഓർമ്മിക്കാം.!
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us