/sathyam/media/media_files/gxfd3PntMsxNjSHyi7So.jpg)
1199 തുലാം 22
പൂരം / ഏകാദശി
2023 / നവംബർ 8, ബുധൻ
ഇന്ന് ;
* ലോക റേഡിയോഗ്രാഫി ദിനം!
[World Radiography Day ; ശാസ്ത്രത്തിന്റെ കണ്ണടയിലൂടെ മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തുന്ന കല, മനുഷ്യരൂപത്തിനുള്ളിലെ നിഗൂഢതകൾ അനാവരണം ചെയ്യുന്ന ഒരു മഹത്തായ സാങ്കേതികവിദ്യ ]
- ദേശീയ STEM/STEAM ദിനം !
[ശാസ്ത്രം, സാങ്കേതികവിദ്യ, കല, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നിവയുടെ മാന്ത്രികത കൊണ്ട് യുവമനസ്സുകളെ ജ്വലിപ്പിക്കുന്നു, നാളത്തെ ലോകത്തെ പര്യവേഷകരെ (innovators) രൂപപ്പെടുത്തുന്നു ] /sathyam/media/media_files/IBlSoG3GuwYA7rscTICD.jpg)
* ദേശീയ മന്ദബുദ്ധി (Dunce) ദിനം !
[The Dunce day commemorates the death anniversary of the Scottish philosopher, John Duns Scotus. "ഡൺസ്" എന്നതിന്റെ അർത്ഥം ഒരു മണ്ടൻ അല്ലെങ്കിൽ മന്ദബുദ്ധിയായ വ്യക്തിയായി കണക്കാക്കപ്പെടുന്നു, അതിന്റെ ചരിത്രവും ഡൺസ് തൊപ്പിയുമായുള്ള ബന്ധവും പ്രതികൂലമായി ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, മൌലികമായി ഈ തൊപ്പി, ബഹുമാനപ്പെട്ട പണ്ഡിതന്മാർ ഉപയോഗിച്ചിരുന്ന ഒരു ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നു. ]
* റോസ്റ്റ് ഡിന്നർ ഡേ!
['Roast Dinner'റിന് ഒരു ചരിത്രമുണ്ട്, 15-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ദ്വീപുകളിൽ, 'കിംഗ് ഹെൻറി ഏഴാമൻ ഭരിച്ചിരുന്ന കാലത്ത് ഞായറാഴ്ച പള്ളിയിൽ ശുശ്രൂഷയിൽ പ പങ്കെടുത്തതിന് ശേഷം വറുത്ത മാംസം കഴിക്കുന്ന പാരമ്പര്യം രാജകീയ ഗാർഡുകൾക്ക് ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, ഒടുവിൽ അവർക്ക് "ബീഫിറ്റേഴ്സ്" എന്ന വിളിപ്പേരും നൽകി.]
* Eat Healthy Food Day !
[ ആരോഗ്യകരമായ ഭക്ഷണത്തിന് മോശം രുചിയുണ്ടെന്ന് ഒരു പൊതു തെറ്റിദ്ധാരണയുണ്ട്, എന്നാൽ സത്യം, ആരോഗ്യകരമായ ഭക്ഷണം നിങ്ങളുടെ വായിൽ വയ്ക്കുന്ന ഏറ്റവും രുചികരമായ ചിലതാണ് എന്നതാണ്. സമ്പന്നമായ പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ ചിക്കൻ, രുചിയുള്ള സലാഡുകൾ, കൂടാതെ എണ്ണമറ്റ പരിപ്പ്, വിത്തുകൾ, സരസഫലങ്ങൾ എന്നിവയെല്ലാം രുചിച്ചു നോക്കാൻ നിങ്ങളെ കാത്തിരിക്കുന്നു.]
- ദേശീയ കപ്പൂച്ചിനോ (Cappuccino) ദിനം !
[ നുരയും ആവി പറക്കുന്ന ചൂടുള്ള പാനീയം എല്ലായിടത്തും കാപ്പി പ്രേമികൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്, ഒരു മഗ്ഗിൽ ഊഷ്മളമായ ഒരു ആലിംഗനം പോലെ! ഇറ്റലിയിലെ റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന കത്തോലിക്കാ സഭയിലെ ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഒരു മൈനർ ഓർഡറായ കപ്പൂച്ചിൻ ഫ്രിയേഴ്സിൽ നിന്നാണ് "കപ്പൂച്ചിനോ" എന്ന പേര് ആദ്യം വന്നത്. പതിനാറാം നൂറ്റാണ്ടിലെ ഈ സന്യാസിമാർ ദരിദ്രരെ സഹായിക്കുന്നതിനുള്ള അവരുടെ മിഷനറി പ്രവർത്തനത്തിന് പേരുകേട്ടവരായിരുന്നു, കൂടാതെ കടുത്ത ചെലവുചുരുക്കൽ, ദാരിദ്ര്യം, ലാളിത്യം എന്നിവയ്ക്കായി സ്വയം സമർപ്പിച്ചിരുന്നു.] /sathyam/media/media_files/xkEVoRMzAzSMphhtqrxt.jpg)
* ദേശീയ ഹാർവി വാൾബാംഗർ ദിനം !
[ Harvey Wallbanger; നിഗൂഢമായ പശ്ചാത്തലമുള്ള ഒരു സിട്രസ് പാനീയം, അത് നല്ല സ്പന്ദനങ്ങളെക്കുറിച്ചും ആ നിമിഷം ആസ്വദിക്കുന്നതിനെക്കുറിച്ചും]
* Cook Something Bold and Pungent Day !
[Fire up the kitchen and let the aroma dance through the air! Unleash your culinary creativity with dishes that pack a flavourful punch]
* ഷോട്ട് ദിനം !
[Shot Day ; ലിക്വിഡ് ഡൈനാമൈറ്റിന്റെ ചെറിയ ഗ്ലാസുകൾ, ഒരു ചെറിയ പൊതിയിൽ ഒരു പഞ്ച് പായ്ക്ക് ചെയ്യുന്നു, ഒരു തീപ്പൊരി കൊണ്ട് പൊട്ടിത്തെറിപ്പിച്ച് രസകരമായി ജ്വലിപ്പിക്കുന്നു]
* ബെഞ്ചമിൻ ബന്നേക്കർ ആഴ്ച !*
[International Benjamin Banneker Week- November 5-11, 2023. Benjamin Banneker (നവംബർ 9, 1731 - ഒക്ടോബർ 19, 1806) ഒരു ആഫ്രിക്കൻ- അമേരിക്കൻ പ്രകൃതി ശാസ്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ, ഒരു ദിവസം താൻ ജ്യോതിശാസ്ത്രജ്ഞൻ, പഞ്ചഭൂതം രചയിതാവ് എന്നിവരായിരുന്നെന്നും അടയാളമിട്ടു. ഭൂവുടമയായ അദ്ദേഹം സർവേയറായും കർഷകനായും പ്രവർത്തിച്ചു. തന്റെ മിടുക്ക് അഴിച്ചുവിട്ടുകൊണ്ട്, ശാസ്ത്രം, എഞ്ചിനീയറിംഗ്, അറിവിനോടുള്ള അചഞ്ചലമായ സമർപ്പണം എന്നിവയിലൂടെ ശ്രദ്ധേയനായി ചരിത്രം സൃഷ്ടിച്ചു.]
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''നല്ല മനുഷ്യർക്കല്ലാതെ ആർക്കും സ്വാതന്ത്ര്യത്തെ ഹൃദയപൂർവ്വം സ്നേഹിക്കാൻ കഴിയില്ല. ബാക്കിയുള്ളവർ സ്വാതന്ത്ര്യത്തെയല്ല, ലൈസൻസിനെയാണ് ഇഷ്ടപ്പെടുന്നത്.
[ - ജോൺ മിൽട്ടൺ ]
************
ബി ജെ പിയുടെ മുൻ പ്രസിഡന്റും മുൻ ഉപപ്രധാനമന്ത്രിയും മുൻ പ്രതിപക്ഷ നേതാവും ആയിരുന്ന ലാൽ കൃഷ്ണ അഡ്വാനിയുടെയും (1927),
16 ഇന്ത്യൻ ഭാഷകൾ കൂടാതെ ഡച്ച്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സിംഹളീസ്, സ്വഹിലി, റഷ്യൻ, നേപ്പാളീസ്, അറബിക്, ക്രേയോൾ, സുളു, സ്പാനീഷ് എന്നീ വിദേശഭാഷകളിലും പാട്ടുകൾ പാടിയിട്ടുള്ള പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെയും (ഉഷ അയ്യർ)(1947),
അമ്മ എന്ന ചലച്ചിത്രസംഘടനയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബു എന്നറിയപ്പെടുന്ന അമ്മനത്ത് ബാബു ചന്ദ്രന്റെയും (1963),
മലയാളം , തമിഴ് , തെലുങ്ക് സിനിമാ വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻനടനും മുൻ ഫിസിഷ്യനുമായ അജ്മൽ അമീറിൻ്റേയും (1985 ),
പ്രധാനമായും തമിഴ് സിനിമയിൽ അഭിനയിക്കുന്ന, സമീപകാല ചിത്രമായ പോർ തൊഴിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് 2023ലെ നിരൂപക പ്രശംസ നേടിയ നടൻ അശോക് സെൽവൻ്റേയും (1989),
അമേരിക്കൻ ഗായകൻ, ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ് എന്നിങ്ങനെ പ്രശസ്തനായ ബോണി റൈറ്റിൻ്റേയും (1949 ),
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും, ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളർമാരിൽ ഒരാളുമായ ബ്രെറ്റ് ലീയുടെയും (1976) ജന്മദിനം !
/sathyam/media/media_files/9HvEW6LcwVHraa3rSkor.jpg)
ഇന്നത്തെ സ്മരണ !!!
***********
കെ.എ. ബാലൻ മ. (1921-2001)
പി.സി. സനൽകുമാർ മ. (1949 - 2014)
ബി. ഹൃദയകുമാരി മ. (1930 - 2014)
വി.ഒ. ചിദംബരം പിള്ള മ. (1872 -1936 )
ജോൺ മിൽട്ടൻ മ. (1608 -1674)
ഇവാൻ ബുനിൻ മ. (1870 -1953)
നെപ്പോളിയൻ ഹിൽ മ. (1883 -1970) ജോൺ ഡൺസ് സ്കോട്ടസ് മ.(1265- 1308)
ഇളംകുളം കുഞ്ഞൻപിള്ള ജ (1904-1973)
പി വേണു ജ. (1940-2011)
എസ് ബാലകൃഷ്ണൻ ജ. (1948 - 2019 )
അക്ബർ ഹൈദരി ജ. (1869 -1941)
പി.എൽ. ദേശ്പാണ്ഡെ ജ. (1919-2000 )
രാജാ റാവു ജ. (1908 - 2006)
നന്ദ് കുമാർ പട്ടേൽ ജ. (1953 -2013)
സിത്താര ദേവി ജ. (1920 - 2014 )
ബെഞ്ചമിൻ വില്യം ബോവ ജ.(1932 - 2020)
മാർഗരറ്റ് മുന്നർലിൻ മിച്ചൽ ജ. (1900-1949)
ബ്രാം സ്റ്റോക്കർ ജ. (1847 -1912)
ചാൾസ് ഡെമൂത് ജ. (1883-1935 )
എഡ്മണ്ട് ഹാലി ജ. (1656-1742)
ചരിത്രത്തിൽ ഇന്ന്…
/sathyam/media/media_files/Z0FGVWvMEdu5PEY5n1BH.jpg)
*********
1793 - പാരീസിലെ ലൂവർ മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചു.
1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി.
1895 - റോണ്ട്ജൻ എക്സ്-റേ കണ്ടുപിടിച്ചു.
1917 - റഷ്യയിൽ ബോൾഷവിക് അധികാരം പിടിച്ചതിനെ തുടർന്ന് Petroguard മേഖലയിൽ Leon trotsky അധികാരമേറ്റു.
1923 - ജർമനിയിൽ നാസി പാർട്ടിയുടെ നേതൃത്വത്തിൽ പരാജയപ്പെട്ട അട്ടിമറി ശ്രമം. ഹിറ്റ്ലറെ രണ്ട് വർഷം തടവിലാക്കി.
1927 - സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ പ്രധാന സംഭവമായ സൈമൺ കമ്മീഷൻ നിലവിൽ വന്നു.
1939 - ഹിറ്റ്ലർക്കെതിരെ വധശ്രമം.
1949 - ഗാന്ധിജി വധക്കേസിൽ ജസ്റ്റിസ് ആത്മാറാം ചരൺ അഗർവാൾ വിധി പ്രഖ്യാപിച്ചു.
1960 - ജോൺ എഫ്. കെന്നഡി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1962 - വി.കെ. കൃഷ്ണമേനോൻ പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ചു.
/sathyam/media/media_files/e8Fl2NPUL6AsAZvi7aWQ.jpg)
1971- തായ് ലൻഡിൽ സൈനിക വിപ്ലവം
1972 - H B O (Home Box Office) ചാനൽ നിലവിൽ വന്നു.
1987 - ഇന്ത്യയിൽ നടന്ന പ്രഥമ ക്രിക്കറ്റ് ലോകകപ്പായ റിലയൻസ് കപ്പ് സമാപിച്ചു.
1993 - സ്വീഡനിലെ സ്റ്റോക്ക്ഹോം മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ മേൽക്കൂര വഴി കയറി മോഷ്ടാക്കൾ 60 മില്യൺ അമേരിക്കൻ ഡോളർ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു.
2004 - ഇറാക്ക് യുദ്ധം; സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.
2008 - ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.
2008 - കൊച്ചിയെ ശിശു സൗഹൃദ നഗരമായി പ്രഖ്യാപിച്ചു.
2016 - പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ 1000 രൂപ കറൻസി നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
ചെത്തു തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും വടക്കേക്കര നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ്കാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനായ കെ.എ. ബാലനെയും(01 മാർച്ച് 1921 - 08 നവംബർ 2001),
വേനൽപൂക്കൾ, ഒരു സൈക്കിൾ തരുമോ,ഊമക്കത്തിന് ഉരിയാട മറുപടി, പാരഡികളുടെ സമാഹാരമായ, പാരഡീയം തുടങ്ങിയ കൃതികൾ രചിക്കുകയും "കളക്ടർ കഥയെഴുതുകയാണ്' എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയും ചെയ്ത, പത്തനംതിട്ടയിലും കാസർകോട്ടും കളക്ടറായിരുന്ന മലയാള ഹാസ്യ സാഹിത്യകാരൻ പി.സി. സനൽകുമാറിനെയും(19 ജൂൺ 1949 - 08 നവംബർ 2014),
മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയും ബോധേശ്വരന്റെ മകളും സുഗതകുമാരിയുടെ സഹോദരിയുമായിരുന്ന ബി. ഹൃദയകുമാരിയെയും (1 സെപ്റ്റംബർ 1930 - 8 2014),
/sathyam/media/media_files/alADhHQiHNm7PsutPAAi.jpg)
സ്വദേശി പ്രചാർ സഭ, ധർമ്മ സംഘ നേസാവൂ സാലൈ, മദ്രാസ് അഗ ഇൻഡസ്ട്രിയൽ സൊസൈറ്റി തുടങ്ങിയ കെട്ടിപ്പടുക്കുവാൻ നേതൃത്വം വഹിക്കുകയും ജല ഗതാഗത സേവനത്തിൽ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനിയുടെ കുത്തക. തകർക്കാൻ അതേ മാതൃകയിൽ തദ്ദേശീയമായി ഒരു കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വി.ഒ.സി എന്നറിയപ്പെട്ടിരുന്ന വി.ഒ. ചിദംബരം പിള്ള യെയും( 1872 സെപ്റ്റംബർ 5 - 1936 നവംബർ 8),
ഇതിഹാസ കാവ്യം ആയ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയുടെ രചയിതാവും, എക്കാലത്തെയും മികച്ച ഇംഗ്ലീഷ് കവിയും, സാഹിത്യ സംവാദകനും (polemicist), ഇംഗ്ലീഷ് കോമൺവെൽത്തിലെ സർക്കാർ ഉദ്യോഗസ്ഥനും ആയിരുന്ന ജോൺ മിൽട്ടണിനെയും (ഡിസംബർ 9, 1608 – നവംബർ 8, 1674) ,
നോവലുകൾ, ചെറുകഥകൾ, കവിതകൾ, വിവർത്തനങ്ങൾ, ഓർമ്മക്കുറിപ്പുകൾ തുടങ്ങിയ എല്ലാ വിഭാഗങളിലും റഷ്യൻ സാഹിത്യത്തിനു നല്ല കൃതികൾ സമ്മാനിച്ച സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ ആദ്യ റഷ്യൻ സാഹിത്യകാരൻ ഇവാൻ അലെക്സിയേവിച്ച് ബുനിനെയും (22 October 1870 – 8 November 1953),
1970 ൽ 2 കോടിയിൽ അധികം വിറ്റഴിഞ്ഞ "Think and Grow Rich" എന്ന പുസ്തകം അടക്കം വളരെ ഏറെ വ്യക്തി വികാസവും ജീവിത വിജയവും ലക്ഷ്യമാക്കി പുസ്തകങ്ങൾ എഴുതുകയും രണ്ട് അമേരിക്കൻ പ്രസിഡന്റ മാരുടെ ( വുഡ് റൊ വിൽസന്റെയും, ഫ്രാങ്ക് ലിൻ റൂസ് വൽട്ടിന്റെയും) ഉപദേഷ്ഠാവായിരുന്ന നെപ്പോളിയൻ ഹിലിനെയും (ഒക്റ്റോബർ 26,1883 – നവംബർ 8, 1970),
വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവവെളിപാടും സഭയുടെ പ്രബോധനവുമാണെന്നും വിശ്വാസത്തെ യുക്തിയിലൂടെ സ്ഥാപിക്കാനുള്ള അക്വീനാസിനെപ്പോലുള്ളവരുടെ ശ്രമം വ്യർത്ഥവും അപകടകരവുമാണെന്നും കരുതി യുക്തിക്കും വിശ്വാസത്തിനുമിടയിൽ മദ്ധ്യകാല ക്രിസ്തീയത വികസിപ്പിച്ചെടുത്തിരുന്ന സമന്വയത്തിന്റെ ((Medieval Synthesis) തകർച്ചക്കു വഴിതുറന്നവരിൽ പ്രധാനിയായായ സ്കോട്ടിഷ് ദൈവശാസ്ത്രജ്ഞനും തത്ത്വ ചിന്തകനുമായിരുന്ന ജോൺ ഡൺസ് സ്കോട്ടസിന്റേയും( c. 1265 - 8 November 1308),
മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്ന ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എന്ന ഇളംകുളം കുഞ്ഞൻപിള്ളയെയും (1904 നവംബർ 8-1973 മാർച്ച് 4),
/sathyam/media/media_files/Na4NxVGm4SGEXUwnc9A4.jpg)
ഉദ്യോഗസ്ത, വിരുതൻ ശങ്കു, വിരുന്നുകാരി, വീട്ടുമൃഗം, സി.ഐ.ഡി നസീർ, ടാക്സികാർ, പ്രേതങ്ങളുടെ താഴ്‌വര,ബോയ്ഫ്രണ്ട് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പി. വേണു എന്നറിയപ്പെട്ടിരുന്ന പാട്ടത്തിൽ വേണുഗോപാലമേനോനെയും (1940 നവംമ്പർ 8- മെയ് 25, 2011)
പത്തിലധികം മലയാള ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച ഒരു സംഗീതജ്ഞനായിരുന്ന എസ്. ബാലകൃഷ്ണനെയും (1948 നവംബർ 8 - 2019 ജനുവരി 17 )
മദിരാശി സംസ്ഥാനത്തിലെ ആദ്യത്തെ ഇന്ത്യക്കാരൻ ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറൽ, ഹൈദരാബാദിൽ അക്കൌണ്ടന്റ് ജനറൽ, ധനകാര്യസെക്രട്ടറി, ആഭ്യന്തര വകുപ്പുസെക്രട്ടറി എന്നീ നിലകളിലും സേവിക്കുകയും, ഒസ്മാനിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിൽ മുൻ കൈ എടുക്കുകയും ചെയ്ത ഭരണതന്ത്രജ്ഞനും, ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ നവീന ശില്പിയെന്നറിയപ്പെടുന്ന സർ അക്ബർ ഹൈദരിയെയും ( 1869 നവംബർ 8-1941),
ഒരു നല്ല ജീവിതം കാംക്ഷിക്കുന്ന അറുപത് വയസ്സുള്ള അവിവാഹിതനായ കാകാ സാഹേബ് ചെന്നുപെടുന്ന ചില ഊരാക്കുടുക്കുകൾ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന തുജാ ആഹെ തുജാ പാശി എന്ന നാടകം എഴുതി സംവിധാനം ചെയ്ത് പ്രശസ്തനാകുകയും 50 ഓളം കൃതികൾ രചിക്കുകയും നാടകസിനിമ രംഗത്ത് തിളങ്ങുകയും ചെയ്ത കാളിദാസ് സമ്മാനാർഹനായ മറാഠി നാടകകൃത്തും ഹാസ്യസാഹിത്യ കാരനുമായിരുന്ന മറാത്തികൾ സ്നേഹത്തോടെ പു ല എന്ന് വിളിക്കുന്ന പുരുഷോത്തം ലക്ഷ്മൺ ദേശ്പാണ്ഡെ എന്ന പി.എൽ. ദേശ്പാണ്ഡെയെയും (1919 നവംബർ 8-2000 ജൂൺ 12 ),
സർപന്റ് ആന്റ് ദ റോപ്, കാന്തപുര, കൗ ഒഫ് ദി ബാരിക്കേഡ്‌സ്, ക്യാറ്റ് ആന്റ് ഷേക്‌സ്പിയർ, ചെസ്മാസ്റ്റർ, ഹിസ് മൂവ്‌സ് തുടങ്ങിയ കൃതികൾ രചിച്ച പ്രസിദ്ധനായ ഇന്തോ-ആംഗ്ലിയൻ നോവലിസ്റ്റ് രാജാ റാവുവിനെയും (നവംബർ 8, 1908 – ജൂലൈ 8, 2006),
ഛത്തിസ്ഗഢിലെ കോൺഗ്രസ് പ്രവർത്തകനും അഞ്ചു പ്രാവിശം ഖാർസിയ യിൽ നിന്നും അസംബ്ലിയിലേക്ക് ജയിച്ച നേതാവും, മദ്ധ്യപ്രദേശിലും ഛത്തിസ്ഗഢിലും കാബിനറ്റ് മിനിസ്റ്റർ ആയിരുന്ന വ്യക്തിയും, നക്സലേറ്റു കൾ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ നന്ദ് കുമാർ പട്ടേലിനെയും(8 നവംബർ 1953 – 25 മെയ് 2013)
സ്വദേശത്തും വിദേശത്തുമായി നിരവധി കഥക് അവതരണങ്ങൾ നടത്തുകയും നൃത്ത സാമ്രാജിനി' എന്ന് ടാഗോർ വിശേഷിപ്പിക്കുകയും ചെയ്ത ധനലക്ഷ്മി എന്ന സിത്താര ദേവിയെയും ( 1920 നവംബർ 08 - 2014 നവംബർ 25),
/sathyam/media/media_files/xHPRB3ahCrsAfD7E0bpI.jpg)
പ്രസിദ്ധ നോവലിസ്റ്റ് ആയ ഹെൻട്രി ഫിൽഡിങിന്റെ സഹോദരിയും ,1749ൽ കുട്ടികൾക്കുവേണ്ടി ഇംഗ്ലിഷ് ഭാഷയിൽ എഴുതിയ ആദ്യ നോവൽ ദ ഗവർണ്ണസ്, ഓർ ദ ലിറ്റിൽ ഫീമെയിൽ അക്കാദമി എന്ന പുസ്തകം രചിക്കുകയും ചെയ്ത സാറാ ഫീൽഡിങ്ങിനെയും ((8 നവംബർ 1710 – 9 ഏപ്രിൽ 1768)
ഡ്രാക്കുള എന്നഎപ്പിസ്റ്റോളറി ശൈലിയിൽ 1897-ൽ രചിക്കപ്പെട്ട നോവൽ എഴുതിയ
ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന അബ്രഹാം എന്ന ബ്രാം സ്റ്റോക്കറിനെയും (1847 നവംബർ 8- 1912 ഏപ്രിൽ 20)
വിഖ്യാതമായ ഐ സാ ദ് ഫിഗർ ഫൈവ് ഇൻ ഗോൾഡ് എന്ന ചിത്രമുൾപ്പടെ പല ചിത്രങ്ങളും രചിച്ച്, അമേരിക്കയിൽ ക്യൂബിസ്റ്റ് ശൈലി അവതരിപ്പിച്ച ചാൾസ് ഡെമൂത് എന്ന അമേരിക്കൻ ചിത്രകാരനെയും ( 1883 നവംബർ 8-1935 ഒക്ടോബർ 23),
ഹാലിയുടെ വാൽനക്ഷത്രത്തിന്റെ ഭ്രമണപഥവും, കൃത്യമായ ഇടവേളകളിൽ ഇത് പ്രത്യക്ഷപ്പെടുന്നുവെന്നും കണക്കാക്കുകയും ധൂമകേതുക്കൾക്ക് നിയതമായ സഞ്ചാരപഥമുണ്ടെന്ന് ആദ്യമായി സമർത്ഥിക്കുകയും ചെയ്ത പ്രശസ്തനായ ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞൻ എഡ്‌മണ്ട് ഹാലിയെയും ((8 നവംബർ 1656 – 14 ജനുവരി 1742)
/sathyam/media/media_files/l3BdspJhHVZUKd49wJIu.jpg)
ഒരു ആഫ്രിക്കൻ-അമേരിക്കൻ പ്രകൃതി ശാസ്ത്രജ്ഞൻ, ഗണിത ശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ, പഞ്ചഭൂതം രചയിതാവ് എന്നി നിലകളിലും, ഭ
സർവേയറായും കർഷകനായും പ്രവർത്തിച്ച് , ശാസ്ത്രം, എഞ്ചിനീയറിംഗ്, അറിവിനോടുള്ള അചഞ്ചലമായ സമർപ്പണം എന്നിവയിലൂടെ ശ്രദ്ധേയനായ ബെഞ്ചമിൻ ബന്നേക്കറിനെയും (നവംബർ 9, 1731 - ഒക്ടോബർ 19, 1806)
ഒരു അമേരിക്കൻ എഴുത്തുകാരനും എഡിറ്ററുമായിരുന്നു . 60 വർഷത്തെ എഴുത്തുജീവിതത്തിനിടയിൽ,120ലധികം സയൻസ് ഫാക്ട് ആൻഡ് ഫിക്ഷൻ കൃതികളുടെ രചയിതാവും അനലോഗ് സയൻസ് ഫിക്ഷൻ ആൻഡ് ഫാക്റ്റിന്റെ എഡിറ്റോറിയൽ ഡയറക്ടറും (അതിനായി ആറ് തവണ ഹ്യൂഗോ അവാർഡ് നേടി) ഓമ്‌നി ; നാഷണൽ സ്പേസ് സൊസൈറ്റിയുടെയും സയൻസ് ഫിക്ഷൻ റൈറ്റേഴ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റുമായിരുന്ന
ബെഞ്ചമിൻ വില്യം ബോവയുടേയും (നവംബർ 8, 1932 - നവംബർ 29, 2020),
1936-ലെ ഏറ്റവും വിശിഷ്ട ഫിക്ഷനുള്ള നാഷണൽ ബുക്ക് അവാർഡും 1937-ൽ ഫിക്ഷനുള്ള പുലിറ്റ്സർ സമ്മാനവും നേടിയ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ 'ഗോൺ വിത്ത് ദി വിൻഡ് 'ന്റെ രചയിതാവുമായ അമേരിക്കൻ നോവലിസ്റ്റും പത്രപ്രവർത്തകയുമായിരുന്ന മാർഗരറ്റ് മുന്നർലിൻ മിച്ചലിനെയും (നവംബർ 8, 1900 - ഓഗസ്റ്റ് 16, 1949) [5]
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us