ഇന്ന് നവംബര്‍ 9: ഏകാദശിവ്രതവും ദേശീയ നിയമസേവന ദിനവും ഇന്ന്: മുഹമ്മദ് അഷറഫിന്റേയും ഉഷ ബേബിയുടെയും പൃഥ്വി പങ്കജ് ഷായുടെയും ജന്മദിനം; നെപ്പോളിയന്‍ ഫ്രാന്‍സിന്റെ സര്‍വാധികാരിയായതും കാനഡയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫുട്‌ബോള്‍ മല്‍സരം ടൊറണ്ടോ യൂണിവേഴ്‌സിറ്റിയിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
nov

1199  തുലാം 23
ഉത്രം  / ദ്വാദശി
2023 / നവംബർ 9, വ്യാഴം
ഏകാദശിവ്രതം !

ഇന്ന്;
*  ദേശീയ നിയമസേവന ദിനം !
* ലോക ഉര്‍ദു ഭാഷാ ദിനം !
* World freedom day !
[ബർലിൻ മതിൽ തകർന്നതിന്റെ സ്മരണയ്ക്കായാണ് ലോക സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്.  മതിൽ തകർത്തതിനെക്കുറിച്ചല്ല, മറിച്ച് അത് പ്രതീകാത്മകമാക്കുന്നതിനെ കുറിച്ചാണ്.  ഈ മതിലിന്റെ പതനം മധ്യ, കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസത്തിന്റെ അവസാനമായിരുന്നു.]

Advertisment
  • World Quality Day !
    [2008 ൽ Imarsat conferance centre ൽ നവീകരണം, പ്രചോദനം, ക്രിയാത്മക ആശയങ്ങൾ എന്നിവയുടെ സാങ്കേതിക വിദ്യകൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു സ്ഥലവും സമയവും സൃഷ്ടിക്കുന്നതിനായി തുടങ്ങിയ ഒരു ഉദ്യമം.  ഒന്നാം ലോക സമ്പദ്‌ വ്യവസ്ഥയുടെ ജിഡിപിയുടെ അടിസ്ഥാന ഘടകമായി ഗുണനിലവാരം പ്രവർത്തിക്കുന്നതിനാൽ, ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനൊപ്പം ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് ബിസിനസ്സ് തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് എന്ന് ഒരു ഓർമ്മപ്പെടുത്തലിന്റെ ദിനം ]
  • 0nov

* കെയോസ് നെവർ ഡൈസ് ഡേ !
 [നിങ്ങളുടെ ആന്തരിക സ്വതസിദ്ധമായ സാഹസികനെ അഴിച്ചുവിടുക, ജീവിതം എന്ന് വിളിക്കപ്പെടുന്ന ഈ അവിശ്വസനീയമായ സവാരിയുടെ ഓരോ സന്തോഷകരമായ നിമിഷവും ആസ്വദിക്കൂവാൻ ഓർമ്മപ്പെടുത്തുന്ന ദിനം ]

* കാൾ സാഗൻ ദിനം !
[അതുല്യമായ മനസ്സുള്ള കാൾ സാഗൻ ലോകത്തിന് ശാസ്ത്രത്തിലെ പലതരം പുതിയ കണ്ടെത്തലുകളും ലോകത്തെ കുറിച്ച് ചിന്തിക്കാനുള്ള പുതിയ വഴികളും വാഗ്ദാനം ചെയ്തതിന്റെ ഓർമ്മപ്പെടുത്തൽ. ]

* ബ്രിട്ടീഷ് പുഡ്ഡിംഗ് ദിനം !
[ British Pudding Day;14-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ,   "പോഡിംഗ്" എന്ന പേരിലാണ് പുഡ്ഡിങ്ങ് ആരംഭിച്ചത് അക്ഷരാർത്ഥത്തിൽ മാംസം നിറച്ച് വേവിച്ച മൃഗങ്ങളുടെ വയറായിരുന്നു.  അക്കാലത്ത് അത് ഒരു സോസേജ് പോലെയായിരുന്നു )

* ദേശീയ സ്ക്രാപ്പിൾ ദിനം !
 [വിഭവസമൃദ്ധവും സുസ്ഥിരവുമായ പാരമ്പര്യങ്ങളിൽ നിന്ന് നിർമ്മിച്ച എളിയ പ്രാദേശിക വിഭവം, ആയ സ്ക്രാപ്പിൾ ഒരുസമൂഹത്തിന്റെ സമ്പന്നമായ ചരിത്രത്തെയും പാചക പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നത് ഓർമ്മപ്പെടുത്തുന്ന ദിനം.]

* Microtia Awareness Day !
[മൈക്രോഷ്യ എന്നത് നിങ്ങളുടെ പുറം ചെവിയുടെ അസാധാരണത്വത്തെ സൂചിപ്പിക്കുന്നു.  ഈ അവസ്ഥ ചെറിയ ഘടനാപരമായ പ്രശ്നങ്ങൾ മുതൽ നിങ്ങളുടെ ബാഹ്യ ചെവിയുടെ പൂർണ്ണമായ അഭാവം വരെയാകാം.  മൈക്രോഷ്യ ഉള്ള ആളുകൾക്ക് അത് (ജന്മനാമം) ഉണ്ടാകാം, ഒപ്പം കേൾവിക്കുറവും ഉണ്ടാകാം അല്ലെങ്കിൽ ഉണ്ടാകില്ല.  ചെവി പ്രോസ്തെറ്റിക്സ്, ശസ്ത്രക്രിയ എന്നിവ ചികിത്സയിൽ ഉൾപ്പെടുന്നു.]

ദേശീയ 'ലൂസിയാന' ദിനം !
[* National Louisiana Day ; യൂണിയനിലെ 18-ാമത്തെ സംസ്ഥാനമായി യു.എസ്.എ.യിൽ ചേർന്നു,  ലൂസിയാനയ്ക്ക്  ഫ്രഞ്ചു വേരുകളുണ്ട്, എന്നാൽ അതിന്റെ സംസ്കാരം ആഫ്രിക്കക്കാരും സ്പാനിഷ് സംസ്കാരവും ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. തനതായ ഭക്ഷണങ്ങളും സംഗീതവും അനുഭവങ്ങളുമുള്ള ക്രിയോൾ, കാജുൻ സംസ്‌കാരങ്ങൾക്കുള്ള ഒരു കേന്ദ്രമാണിത്!]

00nov

* ദേശീയ ഫ്രൈഡ് ചിക്കൻ സാൻഡ്‌വിച്ച് ദിനം !
* ഇൻവെൻറ്റേഴ്സ് ഡേ !
  [ജർമ്മനി, ആസ്റ്റ്റീയ, സ്വിറ്റ്സർലാൻഡ് ]
* അസർബൈജാൻ: ദേശീയ ദിനം !
* കംബോഡിയ : സ്വാതന്ത്ര്യ ദിനം !
* ബൊളീവിയ: തലയോട്ടികളുടെ ദിനം !
* ജർമ്മനി : വിധിയുടെ ദിനം!
.  [Schicksalstag]
* പാകിസ്ഥാൻ : ഇക്ബാൽ ദിനം !

* കേരള കലാമണ്ഡലത്തിന് ഇന്ന് 94വയസ്സ് !
 
ഇന്നത്തെ മൊഴിമുത്ത്
*************
"ജനാധിപത്യം, [ഇന്ത്യയിൽ] ദൃഢമായി നിലയുറപ്പിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല, നമ്മൾ നേടിയെടുത്ത മാറ്റാനാകാത്ത കാര്യങ്ങളിൽ ഒന്നാണിത്. എന്നാൽ ഓരോ ഘട്ടത്തിലും പ്രശ്‌നങ്ങൾ നേരിടുകയാണ്. ജനാധിപത്യത്തിന്റെ പരിപാലനത്തിൽ നമുക്ക് തുഴയിൽ വിശ്രമിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. നിർണ്ണായക സമയങ്ങളാണ് നമ്മെ അഭിമുഖീകരിക്കുന്നത്. നമ്മൾ അഭിമുഖീകരിക്കേണ്ട പ്രതിസന്ധികൾ ഉണ്ട്, ഉണ്ടാകും. അതുകൊണ്ട് ജനാധിപത്യത്തെ പോലും മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് നിരന്തരം ക്രമീകരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഒരു കാര്യം വ്യക്തമാണ്. നാം കെട്ടിപ്പടുത്ത ജനാധിപത്യത്തിന്റെ ആശയവും ജനാധിപത്യത്തിന്റെ സ്ഥാപനങ്ങളും നിർണായക സാഹചര്യങ്ങളുടെ പരീക്ഷണത്തെ അതിജീവിച്ചു.''

    [ - കെ ആർ നാരായണൻ ]
      ********** 

* കവിയും കഥാകൃത്തും മാധ്യമ പ്രവർത്തകനും 'കലാചന്ദ്രിക' മാസികയുടെ മുഖ്യപത്രാധിപരും
സാംസ്കാരിക പ്രവർത്തകനുമായ എം.എം പുരവൂർ എന്ന മുഹമ്മദ്‌ അഷറഫിന്റേയും (1945), 

* പഴയ കാല മലയാള ചലചിത്ര നടി ഉഷ നന്ദിനി എന്ന ഉഷ ബേബിയുടെയും (1951),

* ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും മുൻ ഇന്ത്യൻ ക്രിക്കറ്റ് അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ പൃഥ്വി പങ്കജ് ഷായുടെയും (1999),

* പ്രധാനമായി മലയാളം , തമിഴ് സിനിമകളിൽ അഭിനയിച്ച  നടനായ ഡിസ്കോ രവീന്ദ്രൻ എന്നറിയപ്പെടുന്ന രവീന്ദ്രൻ്റേയും ,

* ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ   മാർക്കോ ബല്ലോക്കിയോയുടെയും (1939) ജന്മദിനം !

ഇന്നത്തെ സ്മരണ !!
!്്്്്്്്്്്്്്്്്്
കെ.ആർ. നാരായണൻ മ. (1920-2005 )
കെ.പി. കേശവമേനോൻ മ. (1886-1978)
ടി ആര്‍ നായർ മ. (1907-1990)
സി.അച്യുതക്കുറുപ്പ് മ. (1911-2001)
ഈപ്പൻ വർഗീസ് മ. (1932 - 2011)
എം.വി. രാഘവൻ മ. (1933 - 2014 )
മഹർഷി കർവെ മ. (1858 -1962)
പി.സി.ജോഷി മ. (1907-1980)
ഹർ ഗോവിന്ദ്‌ ഖുരാന മ. (1922-2011)
ഡി.കെ. (ഡോ. ധോൻഡൊ കേശവ് കർവെ (മഹർഷി) മ. (1858-1962)
ഫാ. ക്ലമന്റ്  പിയാനിയോസ് മ. (1714 -1785  )
എലിസബത്ത് ഹാമിൽട്ടൺ മ. (1757-1854)
അന്തോണിയോ പോർച്ചിയ മ.

000nov
(1885 -1968)
സ്റ്റെയ്ഗ് ലാർസൻ മ. (1954 -2004 )
സെൻസിലെ മിറിയം മക്കേബ മ.
 (1932-2008)

 രാമവർമ്മ അപ്പൻ തമ്പുരാൻ ജ. (1875-1945 )
സത്യൻ ജ. (1912 -1971)
(മാനുവൽ സത്യൻ നാടാർ)
കടുവാക്കുളം ആന്റണി ജ.  (1936 -2001)
എം. രവീന്ദ്രൻ  ജ. (1941-2005)
മുഹമ്മദ് ഇഖ്ബാൽ ജ. (1877 -1938 ) 
പി. മഹേശ്വരി ജ. (1904 - 1966 )
സുദാമാ പാണ്ഡേയ് ധുമിൽ ജ. (1936-1975)
ഹെഡി ലമാർ ജ. (1914 - 2000)
കാൾ സാഗൻ ജ. (1934 - 1996)
മിഖായേൽ താൾ ജ. (1936 -1992 )

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1799 - നെപ്പോളിയൻ ഫ്രാൻസിന്റെ സർവാധികാരിയായി.

1861 - കാനഡയിലെ  രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫുട്ബോൾ മൽസരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജിൽ നടന്നു.

1921 - ആൽബർട്ട് ഐൻസ്റ്റിന്  ഫിസിക്സിൽ നോബൽ സമ്മാനം ലഭിച്ചു.

1922 - മഹാകവി രവീന്ദ്രനാഥടാഗോർ തിരുവനന്തപുരത്തെത്തി.

1930 - കേരള കലാമണ്ഡലം പ്രവർത്തനം ആരംഭിച്ചു.

1937 - ജപ്പാൻ പട്ടാളം ചൈനയിലെ   ഷാങ്ഹായ് പിടിച്ചെടുത്തു.

1938 -  Night of broken glass (സ്പടിക രാത്രി) പാരീസിൽ ജർമ്മൻ ജനത ജൂതർമാർക്കെതിരായി വ്യാപക കലാപം നടത്തിയ രാത്രി

1941 - US പ്രസിഡണ്ട് ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റ് മാൻഹട്ടൻ പദ്ധതിക്ക് അനുമതി നൽകുന്നു.

1947 - നാട്ടുരാജ്യമായ ജുനാർഗഡ് ഇന്ത്യൻ യൂണിയന്റെ ഭാഗമായി, നവാബ് പാകിസ്താനിലേക്ക് പലായനം ചെയ്തു.

1953 - കംബോഡിയ ഫ്രാൻസിനിന്നും സ്വാതന്ത്ര്യം നേടി.

1967 - റോളിങ്ങ് സ്റ്റോൺ മാഗസിന്റെ ആദ്യം ലക്കം പുറത്തുവന്നു.

1976 - ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അപലപിച്ച് പ്രമേയം പാസാക്കി.

1980 - ഇറാക്കി പ്രസിഡൻറ് സദ്ദാം ഹുസൈൻ ഇറാനെതിരെ 'വിശുദ്ധ യുദ്ധം' പ്രഖ്യാപിച്ചു.

1985 - ഗാരി കാസ്പറോവ് അനതോലി കാർപ്പോവിനെ തോല്പ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി.

1989 - ബർലിൻ മതിൽ തകർന്നു വീഴുന്നു.

1994 - ചന്ദ്രിക കുമാരതുംഗ  ശ്രീലങ്കൻ   പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

1994 - ആറ്റോമിക നമ്പർ 110 ഉള്ള Dam Stadium ജർമനിയിൽ കണ്ടു പിടിച്ചു.

1995 - പി.എൽ.ഒ ചെയർമാൻ യാസർ അരാഫത്ത് ആദ്യമായി ഇസ്രായേൽ സന്ദർശിച്ചു.

1nov

2000 - ഇന്ത്യയിലെ 27-മത് സംസ്ഥാനമായി ഉത്തരാഖണ്ഡ് രൂപംകൊണ്ടു.

2001 - തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമത്തിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ 24 പേർ ഉൾപ്പെടെ 39 പേർ മരിച്ചു.

2006 - ഉത്തര കൊറിയ ആണവ രാഷ്ട്രമായി.

2009 - ജർമൻ മതിൽ തകർന്നതിന്റെ ഇരുപതാം വാർഷികത്തിൽ ചാൻസലർ ആഞ്ജല മാർക്കൽ, പോളിഷ് നേതാവ് ലെക് വെലേസ, സോവിയറ്റ് പ്രസിഡണ്ട് മിഖായാൽ ഗോർബച്ചേവ് എന്നിവർ ഒത്തു ചേർന്നു.

2012 - കൊളംബോയിലെ വെല്ലികട ജയിലിൽ തടവുകാരും കാവൽക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന് , 
പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും, സ്വാതന്ത്ര്യ സമരസേനാനിയും, അറിയപ്പെടുന്ന ഗാന്ധിയനും, സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവും,  മലയാളത്തിലെ പ്രമുഖ ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ച് അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ,ബിലാത്തി വിശേഷം, ആത്മകഥയായ കഴിഞ്ഞ കാലം'   അഞ്ചു ഭാഗങ്ങളായി നാം മുന്നോട്ട്  പ്രഭാത ദീപം, സായാഹ്ന ചിന്തകൾ തുടങ്ങിയ കൃതികൾ രചിക്കുകയും ചെയ്ത മികച്ച എഴുത്തുകാരനും ആയിരുന്ന കെ.പി. കേശവമേനോനെയും (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978),

സ്വാതന്ത്യ്രസമരത്തില്‍ സജീവമാകുകയും   ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും ചെയ്യിരുന്ന മഹാകവി വള്ളത്തോള്‍ നാരായണമോനോന്റെ മകനും ചെറുകഥാകൃത്തും ആയിരുന്ന  സി.അച്യുതക്കുറുപ്പിനെയും (ജനുവരി 21,1911  -നവംബര്‍ 9, 2001) ,

6nov

വള്ളത്തോളും ജി യും ആമുഖം  എഴുതിയ സാഹിത്യ മാലിക രണ്ട് ഭാഗങ്ങള്‍, പുത്തേഴന്‍ അവതാരിക  എഴുതിയ എഴുന്നള്ളത്ത് സുമതി, സാവിത്രി, ഉര്‍വശി, വിലാസിനി,  സുന്ദരി, സലോമി ലീലാലഹരി തുടങ്ങിയ ഖണ്ഡ കാവ്യങ്ങളും ശ്രീകൃഷ്ണ  അഭ്യുദയം എന്ന മഹാകാവ്യവും, വൃത്താനുവൃത്ത പരിഭാഷക്ക്  ഊന്നല്‍ കൊടുത്തു എഴുതിയ ഭാഷ രഘുവംശവും  രചിച്ച മഹാകവി തിരുത്തിക്കാട്ടു രാമന്‍ നായര്‍ എന്ന ടി ആര്‍ നായരെയും(1907 ആഗസ്റ്റ്‌  7 - 1990 നവംബർ 9 ),

രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, അതിന്റെ എല്ലാ അധികാരങ്ങളേയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച  നിശ്ചയദാർഢ്യമുള്ള  പത്താമത്തെ രാഷ്ട്രപതിയും പിന്നോക്ക സമുദായത്തിൽനിന്നും  പ്രഥമ പൗരനായ ആദ്യത്തെ വ്യക്തിയും, നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച കെ.ആർ. നാരായണനെയും (1920 ഒക്ടോബർ 27 – 2005 നവംബർ 9)

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വർക്കിങ് ചെയർമാനായി പ്രവർത്തിക്കുകയും, കേരള കോൺഗ്രസ് സെക്കുലർ എന്ന പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ അതിലേക്ക് തന്റെ പ്രവർത്തനങ്ങൾ മാറ്റുകയും തുടർന്ന് കേരള കോൺഗ്രസ് സെക്കുലർ ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ചപ്പോൾ അതിൽ നാല് ഉപദേശകരിൽ ഒരാളായി പ്രവർത്തിക്കുകയും ചെയ്ത കേരള കോൺഗ്രസ് നേതാവും മുൻ എം.എൽ.എ യുമായിരുന്നു ഈപ്പൻ വർഗീസിനെയും(9 ജനുവരി 1932 - 9 നവംബർ 2011),

ഏറ്റവുമധികം നിയോജക മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഹോൾഡറും, ( മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) ), അവിഭക്ത കമ്യൂണിസ്റ്റ്പാർട്ടിയിലും സി.പി.ഐ എമ്മിലും പ്രവർത്തിക്കുകയും, സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെ ത്തുടർന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(സി.എം.പി) രൂപവത്കരിക്കുകയും  വിവിധ മന്ത്രിസഭകളിൽ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത മേലേത്തു വീട്ടിൽ രാഘവൻ എന്ന  എം.വി. രാഘവനെയും( 5 മെയ് 1933 - 9 നവംബർ 2014 ),

11nov

സ്ത്രീകൾക്ക് വിദ്യാഭ്യാസം നല്കുന്നതിലും വിധവകളുടെ പുനർ വിവാഹത്തിനും വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനും ഭാരതരത്ന വിജേതാവും ഇന്ത്യയിലെയും തെക്ക്-കിഴക്ക് ഏഷ്യയിലെയും ആദ്യത്തെ വനിത സർവകലാശാലയുടെ സ്ഥാപകനും ആയ മഹർഷി ഡോ. ധോൻഡൊ കേശവ് കർവെ എന്ന മഹർഷി കർവെയെയും (ഏപ്രിൽ 18, 1858 - നവംബർ 9, 1962),

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും, അന്ന് നിലനിന്നിരുന്ന സമാനചിന്താഗതിക്കാരായ ഇടതുപക്ഷ സംഘടനകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനക്കു കീഴിൽ കൊണ്ടു വരുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുകയും അതിന്റെ പ്രഥമ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുകയും ചെയ്ത പൂർണ്ണ ചന്ദ്ര ജോഷി എന്ന പി.സി.ജോഷിയെയും (ജനനം ഏപ്രിൽ 14, 1907- മരണം നവംബർ 9, 1980),

ജനിതക എൻജിനീയറിംഗിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തികളിലോരാളായി പരിഗണിക്കപ്പെടുന്ന നോബല്‍ പുരസ്ക്കാര വിജേതാവും   ഇന്ത്യൻ ശാസ്‌ത്രജ്ഞനുമായ  ഹർ ഗോവിന്ദ്‌ ഖുരാനയെയും  (ജനുവരി 9, 1922 - നവംബർ 9 2011),

മലയാള ലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതിയായ സംക്ഷേപ വേദാര്‍ത്ഥം  രചിച്ച ഇറ്റലിക്കാരനായ ഫാദർ ക്ലമന്റ്  പിയാനിയോസിനെയും (1714- 1785 നവംബർ 9 ),

ഐക്യനാടുകളുടെ സ്ഥാപക പിതാക്കളിലൊരാളായ അലക്സാണ്ടർ ഹാമിൽട്ടൻറെ പത്നിയും ന്യൂയോർക്ക് നഗരത്തിലെ ആദ്യ സ്വകാര്യ അനാഥാലയം നിർമ്മിച്ചവരിലൊരാളും ആയിരുന്ന   എലിസബത്ത് ഹാമിൽട്ടണെയും  ( ആഗസ്റ്റ് 9, 1757 – നവംബർ 9, 1854),

ജന്മം കൊണ്ട് ഇറ്റലിക്കാരനാണെങ്കിലും സ്ഥിരതാമസം അർജന്റീനയിലായിരുന്ന സ്പാനിഷിൽ  ശബ്ദങ്ങൾ എന്ന കവിത എഴുതിയ അന്തോണിയോ പോർച്ചിയയെയും (നവംബർ13 1885 - നവംബർ 9, 1968) ,

ആറുകോടി അമ്പതു ലക്ഷത്തോളം (65 മില്യൺ) പ്രതികൾ ലോകമെമ്പാടുമായി വിറ്റഴിഞ്ഞതും, മരണശേഷം പ്രസിദ്ധീകരിച്ചതുമായ മില്ലേനിയം സീരീസ്  നോവലിന്റെ കർത്താവും, സ്വീഡനിലെ ഒരു പ്രശസ്തനായ പത്രപ്രവർത്തകനും ആയിരുന്ന  സ്റ്റെയ്ഗ് ലാർസണെയും (1954 ആഗസ്റ്റ് 15- 2004 നവംബർ 9 ),

 കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി  ചേർന്ന് എറണാകളത്തുനിന്നും   രസികമഞ്ജരി എന്ന മാസിക പ്രസിദ്ധീകരിക്കുകയും, കേരളത്തിൽ ആദ്യമായി കേരള സിനിടോൺ എന്ന സിനിമ നിർമ്മാണ കമ്പനി ആരംഭിക്കുകയും,  ആദ്യമായി കേരളത്തിൽ കാർഷിക വ്യാവസായിക പ്രദർശനം സംഘടിപ്പിക്കുകയും   മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ   ഭാസ്കരമേനോൻ എഴുതുകയും ചെയ്ത രാമവർമ്മ അപ്പൻ തമ്പുരാനെയും (നവംബർ 9, 1875-1945 നവംബർ 19 ),

തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാള സിനിമാരംഗത്ത് മുടിചൂടാമന്നനായി വാണ അഭിനേതാവ്   മാനുവേൽ സത്യനേശൻ നാടാർ എന്ന  സത്യനെയും (നവംബർ 9, 1912 - ജൂൺ 15, 1971),

ഹാസ്യരസപ്രദാനമായ വേഷങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നാടക- ചലച്ചിത്ര അഭിനേതാവ് കടുവാക്കുളം ആന്റണി യെയും (1936 നവംബർ 9- 2001 ഫെബ്രുവരി 4),

2nov

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകുകയും “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത  പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രനെയും( 1941 നവംബർ 9-2005 മാർച്ച് 3),

ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഉർദു-പേർഷ്യൻ  കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവും  പാകിസ്താൻ  രൂപീകരണം എന്ന ആശയത്തിന്റെ പിന്നിലെ പ്രധാനികളിലൊരാളും  "സാരെ ജഹാൻ സെ അച്ഛാ" എന്ന പ്രശസ്ത ഉർദു ദേശഭക്തി ഗാനം രചിച്ച  അല്ലാമ മുഹമ്മദ് ഇഖ്ബാലിനെയും ( 1877 നവംബർ 9 - 1938 ഏപ്രിൽ 21) 

ടെസ്റ്റ് ട്യൂബ് ഫെർട്ടിലൈസേഷൻ? സപുഷ്പികളിൽ പ്രായോഗികമാക്കി 
ആധുനിക ഭ്രൂണശാസ്ത്രത്തിന്റെ പിതാവ് എന്ന്  വിശേഷിപ്പിക്കപ്പെടുന്ന ഒരു ഇന്ത്യൻ സസ്യഭ്രൂണ ശാസ്ത്രജ്ഞനായ പി. മഹേശ്വരി എന്ന പഞ്ചാനൻ മഹേശ്വരിയെയും (1904, നവംബർ 9 - 1966 മേയ് 18)

സമകാലീന സാമൂഹ്യവ്യവസ്ഥയെ തീക്ഷ്ണമായി പ്രഹരിക്കുന്ന  കവിതകൾ എഴുതുകയും  ഭാഷ,ഭാവം, വിഷയം, ശില്പം എന്നിങ്ങനെ എല്ലാ തലത്തിലും സമകാലിക സാഹിത്യകാരിൽ അതുല്യനായി പരിഗണിക്കപ്പെദുകയും ചെയ്തിരുന്ന ആധുനിക ഹിന്ദി കവി സുദാമാ പാണ്ഡേയ് എന്ന ധുമിലിനെയും (1936 നവംബർ 9 -1975 ഫെബ്രുവരി 10 ) ,

നഗ്ന സീനുകൾക്ക് വിവാദമാർജ്ജിച്ച എക്സ്റ്റസി (1933) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തയാകുകയും   ലൂയിസ് ബി. മേയറിന്റെ ക്ഷണമനുസരിച്ച് ഹോളിവുഡിലെത്തി  MGM സ്റ്റുഡിയോയുടെ സുവർണ്ണകാലത്ത് ഒരു താരമായി വിളങ്ങുക മാത്രമല്ല  ഇന്നത്തെ വയർലസ് ആശയവിനിമയത്തിന് അടിസ്ഥാനമായ സ്പ്രെഡ് സ്പെക്ട്രം കമ്മ്യൂണിക്കേഷൻ, ഫ്രീക്വൻസി ഹോപ്പിങ് എന്നീ സാങ്കേതികവിദ്യകൾ കമ്പോസർ ജോർജ്ജ് അന്റെയിലുമൊത്ത് കണ്ടുപിടിക്കുകയും ചെയ്ത ഒരു ഓസ്ട്രിയൻ അമേരിക്കൻ നടിയും ഗവേഷകയുമായിരുന്ന ഹെഡി ലമാറിനെയും (9 നവംബർ 1914 – 19 ജനുവരി 2000),

3nov

600 ഓളം ശാസ്ത്രലേഖനങ്ങളും The Dragons of Eden, BBroca's Brain,Pale Blue Dot തുടങ്ങിയ 20 ഓളം ഗ്രന്ഥങ്ങളും രചിച്ചിക്കുകയും, കോസ്മോസ്' എന്ന ശാസ്ത്ര ടെലിവിഷൻ പരമ്പരയിലൂടെ ജ്യോതി ശാസ്ത്രവും ജ്യോതിർഭൗതികവും ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്ത ഒരു അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന കാൾ സാഗനെയും (1934 നവംബർ 9 - 1996 ഡിസംബർ 20),

ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിലൊരാളും, എട്ടാമത്തെ ലോകചാമ്പ്യനും ആയിരുന്ന സോവിയറ്റ് - ലാത്വിയയിൽ ജനിച്ച മിഖായേൽ താളിനെയും(നവം 9, 1936 – ജൂൺ 28, 1992 ) ഓർമ്മിക്കാം. !

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment