/sathyam/media/media_files/TBlTAz7zV9MW2TWfE3y8.jpg)
1199 കന്നി 15
അശ്വതി / ദ്വിതീയ
2023 / ഒക്ടോബര്‍ 1, ഞായർ
ഇന്ന് ;
അന്തഃദേശീയ വയോജനദിനം !
************
ദേശീയ സന്നദ്ധ രക്തദാന ദിനം!
. [ National Voluntary Blood Donation Day]
* അന്തഃദേശീയ കോഫി ദിനം !
* അന്തഃദേശീയ സംഗീത ദിനം !
* ലോക സസ്യാഹാര ദിനം !
*അന്തഃദേശീയ മരപ്പട്ടി ദിനം !
[International Raccoon Appreciation Day; അമേരിക്കയിൽ അമേരിക്കൻ കരടി എന്നും വിളിക്കുന്നു ]
- World Card Making Day
* CD Player Day
* Change A Light Day
[Save your electricity bill and the environment by switching to LED lights] /sathyam/media/media_files/t3Mx3PzdcK9nXGZfiLuN.jpg)
USA :
* ദേശീയ മുടി ദിനം (National Hair Day)
* National Homemade Cookies Day
* ചൈന : ദേശീയ ദിനം !
* ഉസ്ബക്കിസ്ഥാൻ : അദ്ധ്യാപക ദിനം !
* സൈപ്രസ്, നൈജീരിയ, പലാവു
തുവാളു: സ്വാതന്ത്ര്യ ദിനം !
* സൌത്ത് കൊറിയ: സശസ്ത്രദളദിനം !
* കാമറൂൺ ഏകീകരണ ദിനം !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
‘‘ഞങ്ങൾ ഒരിക്കലും അധികാരി വർഗ്ഗത്തിനു മുന്നിൽ മുട്ടുമടക്കില്ല. ഞങ്ങൾ ഒരിക്കലും ജനങ്ങളെയും രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെയും ഒറ്റുകൊടുക്കില്ല. ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്നു വിധിക്കും’’
- [ എ കെ ജി ]
*********** കാൺപൂരിൽ നിന്നുള്ള ദലിത് നേതാവും ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയുമായിരുന്ന റാം നാഥ് കോവിന്ദിന്റെയും (1945),
സിനിമാല എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാവുകയും 2008 ല്‍ പുറത്തിറങ്ങിയ പോസറ്റീവ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയും ഏഷ്യാനെറ്റില്‍ 'ബഡായി ബംഗ്ലാവ്' എന്ന പരിപാടിയുടെ അവതാരകനായും 2018ല്‍ ജയറാമിനെ നായകനാക്കി പഞ്ചവര്‍ണതത്ത എന്ന ചിത്രവും 2019ല്‍ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രവും സംവിധാനം ചെയ്യുകയും ചെയ്ത അഭിനേതാവും മിമിക്രി കലാകാരനും സംവിധായകനുമായ രമേഷ് പിഷാരടിയുടേയും (1981),
2005ല്‍ മികച്ച ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്രശസ്ത മലയാള സിനിമാ -സീരിയൽ നടന്‍ സിദ്ദിഖിന്‍റെയും (1962),
ചലചിത്ര നടൻ ശ്രീനിവാസന്റെ മകനും മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെയും (1984),
/sathyam/media/media_files/hh2L6ywvD0m1qxpISZ2c.jpg)
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ത്രിപുരയിൽ നിന്നുള്ള സി.പി.ഐ.എം പ്രതിനിധി ജർനദാസ് ബൈദ്യയുടെയും (1962),
ഹിന്ദിചലച്ചിത്രങ്ങളിൽ ഹാസ്യതാരമായും, സഹനടനായും, സ്വഭാവനടനായും അഭിനയിക്കുന്ന ബൊമൻ ഇറാനിയുടെയും (1962),
ട്രാൻസ്ഫോമിങ് അവർ സീറ്റീസ്: പോസ്റ്റ്കാർഡ്സ് ഓഫ് ചെയ്ഞ്ച്, അർബനൈസേഷൻ ഇൻ ഇന്ത്യ: ചലഞ്ചസ്, ഓപ്പർച്ചുനിറ്റീസ് ആന്റ് ദി വേ ഫോർവേഡ് തുടങ്ങിയ കൃതികൾ രചിച്ച ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ഡോ. ഇഷർ അലുവാലിയയുടെയും (1945),
രണ്ടു കാലാവധികൾ ജോർജ്ജിയ സംസ്ഥാനത്തെ സെനറ്റ് അംഗവും 1971 മുതൽ 1975 വരെ ആ സംസ്ഥാനത്തെ ഗവർണ്ണറും 1977 മുതൽ 1981 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമായിരുന്ന, 2002ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടുകയും ചെയ്ത ജിമ്മി കാർട്ടർ എന്നറിയപ്പെടുന്ന ജെയിംസ് ഏൾ കാർട്ടർ, ജൂനിയറിന്റേയും ( 1924),
കൗമാരപ്രായത്തിൽ കോമഡികളിലെ സഹകഥാപാത്രങ്ങളിലൂടെ പ്രശസ്തയാകുകയും പിന്നീട് സ്വതന്ത്ര സിനിമകളിലെയും ബ്ലോക്ക് ബസ്റ്ററുകളിലെയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും അക്കാഡമി അവാർഡ് , ഗോൾഡൻ ഗ്ലോബ് അവാർഡ് , പ്രൈംടൈം എമ്മി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടുകയും 2019-ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ തിരഞ്ഞെടുക്കുകയും ചെയ്ത അമേരിക്കൻ നടി ബ്രയാൻ സിഡോണി ഡെസോൾനിയേഴ്‌സ് എന്ന ബ്രീ ലാർസൺന്റേയും (1989),
/sathyam/media/media_files/ICzRzvhbJiXk8jrmFbQW.jpg)
ഓട്ടിസം എന്ന മാനസിക വൈകല്യമുള്ള ഒരു പ്രശസ്ത അമേരിക്കൻ ബാസ്ക്കറ്റ് ബോൾ കളിക്കാരൻ "ജേ-മാക്" എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജേസൺ മക്ല്വെയ്ൻനിന്റെയും (1987),
ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്ബോളറായി വിലയിരുത്തപ്പെടുന്ന ലൈബീരിയയിൽ നിന്നുള്ള മിലാൻ, ചെൽസിയ, മാൻചെസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുള്ള ജോർജ് വിയയുടെയും ( 1966) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
കോടിയേരി ബാലകൃഷ്ണൻ മ. (1953-2022)
എ.ജെ. ജോൺ മ. (1893-1957)
പി സി വാസുദേവൻ ഇളയത് മ. (1910-1994)
ഹരിഹരന്‍ പൂഞ്ഞാർ മ. (1934-1996)
പി.കെ.എ റഹിം മ. (-2007)
അബ്ദുർ റഹ്മാൻ ഖാൻ മ. (1840-1901)
ഖാലിദ് മ. (1930 -1994)
എൻ രാമകൃഷ്ണൻ മ. (1941-2012)
ആദിത്യബിർള മ. (1943-1995)
പൂർണ്ണം വിശ്വനാഥൻ മ. (1921-2008)
എറിക് ഹോബ്സേ മ.(1917- 2012)
വില്യം കള്ളെൻ മ. (1785-1862)
വിൽഹെം ഡിൽഥെയ് മ. (1833-1911)
എ.കെ.ജി ജ. (1904-1977)
പനമ്പിള്ളി ഗോവിന്ദ മേനോൻ ജ. (1906-1970)
സുബ്രഹ്മണ്യ അയ്യർ ജ. (1842 –1924)
ടി.സി. അച്യുതമേനോൻ ജ. (1864-1942)
ജോസഫ് വടക്കൻ ജ. (1919-2002)
ജെ കെ വി ജ. (1930 -1999)
ആനി ബസന്റ് ജ. (1847 -1933 )
കാട്ടുമാടം നാരായണൻ ജ. (1931-2005)
എ.പി. ഉദയഭാനു ജ. (1915-1999)
ജോസഫ് വടക്കൻ ജ. (1919-2002).
ചുനക്കര രാജൻ ജ. (1955-2014)
/sathyam/media/media_files/h5ZEHfqYFfzOO99YpWKP.jpg)
ഗോവിന്ദപ്പ വെങ്കടസ്വാമി ജ. (1918-2006)
പി.ബി. അബ്ദുൾ റസാക്ക് ജ. (1955-2018)
ലിയാഖത്ത് അലി ഖാൻ ജ. (1895 -1951)
മജ്റൂഹ് സുൽത്താൻപുരി ജ. (1919-2000)
ശിവാജി ഗണേശൻ ജ. (1927 - 2001)
സച്ചിൻ ദേവ് ബർമൻ ജ. (1906-1975 )
ഡോ വെങ്കടപ്പ ഗോവിന്ദ സ്വാമി ജ.
(1918 -2006)
ജെറോം എസ്. ബ്രൂണർ ജ.(1915-2016)
പോൾ ഡ്യൂക്കാസ് ജ. (1865-1935)
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
331 BC - Gaugamela യുദ്ധത്തിൽ അലക്സാണ്ടർ പേർഷ്യൻ രാജാവ് ഡാരിയസിനെ തോൽപ്പിച്ചു.
1814- നെപ്പോളിയന്റെ പരാജയത്തിന് ശേഷം പുതിയ യൂറോപ്പിന്റെ രാഷ്ട്രീയ ചിത്രം വരക്കാൻ നേതാക്കൾ വിയന്നയിൽ ഒത്തു കൂടി.
1867- കാറൽ മാർക്സ് മൂലധനം (Das capital) പ്രസിദ്ധീകരിച്ചു.
1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.
1880 - തോമസ് ആൽവ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.
1888 - നാഷനൽ ജ്യോഗ്രാഫിക്ക് മാഗസിൻ ആദ്യമായി പ്രസിദ്ധീകരിച്ചു
1891 - സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി.
1908 - ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.
1928 - സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു.
/sathyam/media/media_files/UC8NEkLnuStSMy68BvoQ.jpg)
1937 - സുപ്രിം കോടതി യുടെ ആദ്യകാല രൂപമായ Federal കോടതി നിലവിൽ വന്നു.
1939 - വിൻസ്റ്റൺ ചർച്ചിൽ റഷ്യയെ " A riddle wrapped in a misery "എന്ന് വിശേഷിപ്പിക്കുന്നു.
1949 - മാവോ സേതൂങ്ങ് ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.
1953 - ഭാഷാടിസ്ഥാനത്തി ലെ ആദ്യ സംസ്ഥാനം ആന്ധ്ര പ്രദേശ് നിലവിൽ വന്നു
1957 - താലിഡോ മൈഡ് (Anti- nausea drug & Sleeping aid) വിപണിയിലിറക്കി.
1958 - നാസ സ്ഥാപിതമായി.
1960 - നൈജീരിയ, സൈപ്രസ് എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി
1961 - കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി
1964 - ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കുമിടയിൽ ഷിൻകാൻസെൻ എന്ന അതിവേഗ റെയിൽ സർവീസ് ആരംഭിച്ചു.
1969 - കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.
1971 - അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു
1975 - മുഹമ്മദ് അലി ജോ ഫ്രേസിയറെ മനിലയിൽ വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ തോല്പിച്ചു
1988 - മിഖായാൽ ഗോർബച്ചേവ് USSR ഭരണ തലവനായി.
1991 - ക്രൊയേഷ്യൻ ആദ്യന്തര യുദ്ധം.. Dubrovink ദ്വീപ് യുഗോസ്ലേവ്യ പിടിച്ചു.
2000 - BSNL നിലവിൽ വന്നു
/sathyam/media/media_files/DXsSZm9wjHMWeMcs2bwk.jpg)
2003 - ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു.
2017 - സ്പെയിനിലെ വടക്കു കിഴക്കൻ പ്രദേശമായ കാറ്റലോണിയ സ്വതന്ത്രരാജ്യമായി തീരണമോ എന്ന് നിശ്ചയിക്കാൻ കാറ്റലോണിയൻ പക്ഷക്കാർ ഹിതപരിശോധന നടത്തി.
2017 - അമേരിക്കയിലെ ലാസ് വേഗസ് നഗരത്തിൽ സംഗീത ഉത്സവത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 58 പേർ മരിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) നേതാവും 2015 മുതൽ 2022 വരെ സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായും ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററുമായി പ്രവർത്തിച്ചിരുന്ന കൊടിയേരി ബാലകൃഷ്ണനേയും (16 നവംബർ 1953 - 1 ഒക്ടോബർ 2022)
മലയാളത്തിലും സംസ്കൃതത്തിലും കൃതികൾ രചിക്കയും, ദേശീയ ബോധം, ദീനാനുകംമ്പ, അനീതിയോടും അധർമ്മത്തോടുമുള്ള എതിർപ്പ് തുടങ്ങിയ വികാരങ്ങൾ പ്രകടമാക്കുന്ന അനവധി പ്രൌഢ ലേഖനങ്ങൾ രചിക്കുകയും ചെയ്ത സംസ്കൃത പണ്ഡിതൻ പ്രൊഫസർ പി സി വാസുദേവൻ ഇളയതിനേയും (മെയ് 15, 1910- ഒക്റ്റോബർ 1, 1994),
മുംബൈയിലെ മുതിര്‍ന്ന എഴുത്തുകാരനും ദാർശനികനും, മാർക്‌സിസ്‌റ്റ് ചിന്തകനും, സാഹിത്യനിരൂപകനുമായിരുന്ന ഹരിഹരന്‍ പൂഞ്ഞാറിനെയും (1934 ആഗസ്‌റ്റ് 16- 1996-ഒക്‌ടോബർ 1),
രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധാനന്തരം ഛിന്നഭിന്നമായ അഫ്ഗാനിസ്താനെ ഏകീകരിച്ച് ഭരണം പുനഃസ്ഥാപിച്ച ശക്തനായ ഭരണാധികാരിയും, ഭീകരമായ സൈനികനടപടികളും ഇസ്ലാം മതനിയമങ്ങളും ഉപയോഗിച്ച് അധികാരം രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയും വിവിധ വംശനേതാക്കളുടെ അധികാരത്തിന് കടിഞ്ഞാണിടുകയും , പരമ്പരാഗതരീതികളെ തച്ചുടച്ച് ഒരു കേന്ദ്രീകൃത സർക്കാർ രൂപീകരിക്കുകയും ചെയ്ത അഫ്ഗാനിസ്താൻ അമീറത്തിലെ ഇരുമ്പ് അമീർ (Iron Amir) എന്ന് അറിയപ്പെട്ടിരുന്ന അബ്ദുർറഹ്മാൻ ഖാനിനെയും ( 1840– 1901 ഒക്ടോബർ 1),
/sathyam/media/media_files/djtieDHv7dFbZEKtbFaY.jpg)
അനീബെസൻറ്റിനോടൊപ്പം ഹോം റുൾ മൂവ് മെൻറ്റ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനിയും വക്കീലും നിയമജ്ഞനും കോൺഗ്രസ്സ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും ആയിരുന്ന സർ സുബൈ്ബയ്യർ സുബ്രഹ്മണ്യ അയ്യരെയും (
1 ഒക്ടോബർ 1842 – 5 ഡിസംബർ 1924) ,
മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധത്തിന്റെ കർത്താവാണ് സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്ന് വാരികകൾ സ്വന്തം ഉടമസ്തതയിലും പത്രാധിപത്യത്തിലും പല സമയങ്ങളിലായി കുറേക്കാലം പ്രസിദ്ധീകരിക്കുകയും ചെയ്ത ടി.സി. അച്യുതമേനോനെയും (1864ഒക്റ്റോബർ 1 - ജൂലൈ 8,1942),
ഇന്ത്യൻ ലോക്സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്, സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നിനിലകളിൽ പ്രവർത്തികുകയും അവശതയനുഭവിക്കുന്ന ഒരു ജനതക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെ കണക്കിലെടുത്ത് കമ്മ്യൂണിസ്റ്റ് അനുയായികൾ ബഹുമാനപൂർവ്വം പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന
ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജി. യെയും (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ),
കേരള രാഷ്ട്രീയ ചരിത്രത്തിലെ അഭിഭാഷകനായി പേരെടുക്കുകയും, ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും ,1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും, 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി തിളങ്ങുകയും കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രിയും, ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും ആയിരുന്ന
പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോനെയും ' (ഒക്ടോബർ 1, 1906 - മേയ് 23, 1970),
/sathyam/media/media_files/uqfJxQY6hjPjrq1yD28e.jpg)
നാട്ടുചരിത്രത്തിലൂടെ കേരളത്തിന്റെ നവോത്ഥാനവും അതുണ്ടാക്കിയ മാറ്റങ്ങളും അടയാളപ്പെടുത്തുന്ന ബൃഹദ്ഗ്രന്ഥമായ 'വന്നേരിനാട്' എന്ന അപൂർവ്വകൃതിയുടെ രചയിതാവും എം.എൻ റോയ് നേതൃത്വം നൽകിയ റാഡിക്കൽ ഹ്യൂമനിസം അടക്കമുള്ള സാംസ്കാരിക-നവോത്ഥാന പ്രസ്ഥാനങ്ങളുടെ സഹയാത്രികനും സത്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകർ പത്രാധിപത്യം വഹിച്ചിരുന്ന ' ജ്വാല' എന്ന മാസികയുടെ പ്രസാധകനും പ്രിന്ററും എഴുത്തുകാരനുമായിരുന്ന പി.കെ. റഹിമിനേയും (1931-2007),
18-ാം വയസ്സിൽ സ്റ്റേജിൽ പ്രകടനം ആരംഭിക്കുകയും പിന്നീട് ആകാശവാണിയുടെ വാർത്താ വായനക്കാരനായി പ്രവർത്തിക്കുകയും ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമാണെന്ന് ആദ്യമായി പ്രഖ്യാപിക്കുവാനുള്ള ഭാഗ്യം
സിദ്ധിക്കുകയും ചിത്രം, വരുഷം 16, തില്ലു മുള്ളു , കേളടി കൺമണി, മൂന്ന് പിറൈ , ആസൈ , മഹാനടി , വരുമൈയിൻ നിറം ശിവപ്പ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത പൂർണം വിശ്വനാഥനേയും (4 ജൂലൈ 1921 - 1 ഒക്ടോബർ 2008) .
സ്‌റ്റേറ്റ്‌സ്‌മാൻ’ (കൽക്കത്ത) പത്രത്തിൽ ജോലി തുടങ്ങുകയും പിന്നിട് കേരളത്തിൽ ഫ്രീലാൻസ് ജേർണലിസ്‌റ്റും അദ്ധ്യാപകനുമായി ജോലി നോക്കുകയും ഇരുനൂറ്റിയൻപതോളം കഥകളും കുറെ നോവലുകളും ലേഖനങ്ങളും, ഇംഗ്ലീഷിൽ ഒരു പുസ്‌തകവും എഴുതുകയും ചെയ്ത ജെ കെ വി എന്ന കെ.വി. ജോസഫിനെയും (1930 ഒക്‌ടോബർ 1-1999 ജൂൺ 10),
സ്വാതന്ത്ര്യ സമര സേനാനിയും കർഷക തൊഴിലാളി പാർട്ടി (KTP) എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥപകനും ക്രിസ്ത്യൻ പാതിരിയും ആയിരുന്ന ഫാദർ വടക്കൻ എന്ന പേരിൽ പ്രശസ്തനായ ജോസഫ് വടക്കനെയും (1 ഒക്ടോബർ 1919 – 28 ഡിസംബർ 2002),
നാല്പതു വർഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിത ആനി വുഡ് എന്ന ആനി ബസന്റിനെയും ( 1847 ഒക്ടോബർ 1 -1933 സെപ്റ്റംബർ 20),
/sathyam/media/media_files/jqjRxlNLo7zqZ9ehgWUn.jpg)
ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് മുഹമ്മദ് അലി ജിന്നയ്ക്കൊപ്പം വ്യത്യസ്ത മുസ്ലീം രാഷ്ട്രത്തിനായി വാദിച്ച പ്രധാനികളിൽ ഒരാളും, സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയും, പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയും ആയിരുന്ന ലിയാഖത്ത് അലി ഖാനെയും (1895 ഒക്ടോബർ -1951 ഒക്ടോബർ 16),
1950 കളിലും,1960 കളുടെ ആദ്യത്തിലും ഇന്ത്യൻ സിനിമാസംഗീതരംഗത്ത് ആധിപത്യം പുലർത്തുകയും, എഴുത്തുകാരുടെ പുരോഗമന പ്രസ്ഥാനത്തിലെ സുപ്രധാന വ്യക്തിത്വവും മനോഹരമായ നിരവധി കവിതകൾ രചിക്കുകയും ചെയ്ത പ്രസിദ്ധനായ ഉർദു കവിയും ഗാനരചയിതാവുമായിരുന്ന
മജ്റൂഹ് സുൽത്താൻപുരിയെയും (1 ഒക്ടോബർ 1919-24 മെയ് 2000),
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വക്കുകയും 1959 ൽ കെയ്‌റോ, ഈജിപ്തിൽ വച്ച് നടന്ന ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിക്കുകയും ചെയ്ത തമിഴ് ചലച്ചിത്ര രംഗത്തെ ഒരു ഐതിഹാസിക നടനായിരുന്ന ശിവാജി ഗണേശനെയും (ഒക്ടോബർ 1, 1927 - ജൂലൈ 21, 2001) ഓർമ്മിക്കാം..!
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us