ഇന്ന് ഒക്ടോബര്‍ 10: ലോക പൊറിഡ്ജ് ( കഞ്ഞി) ദിനവും വധശിക്ഷക്ക് എതിരായ ലോക ദിനവും ഇന്ന്: ജി. സുധാകരന്റെയും സലിം കുമാറിന്റെയും സഞ്ജന ഗില്‍റാണിയുടേയും ജന്മദിനം: രണ്ടാം ഡെസ്മണ്ട് കലാപത്തെ പിന്തുണയ്ക്കാന്‍ 600 -ലധികം പാപ്പല്‍ സൈന്യം അയര്‍ലണ്ടില്‍ ഇറങ്ങിയതും 1780 ലെ മഹാ ചുഴലിക്കാറ്റ് കരീബിയനില്‍ 20,00030,000 പേരെ കൊന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
oct

1199 കന്നി 24
മകം  / ഏകാദശി
2023 / ഒക്ടോബര്‍ 10, ചൊവ്വ
ഇന്ന്;
                
.    ലോക പൊറിഡ്ജ്‌ ( കഞ്ഞി) ദിനം ! 
      ***********
.    ലോക മാനസിക ആരോഗ്യദിനം !
        ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
.  വധശിക്ഷക്ക്‌ എതിരായ ലോക ദിനം!
  [ World day against Death penalty]
       ***********
*  World homeless day !
*  USA : National Handbag Day
*  Hug A Drummer Day
* ചൈന: ഡബിൾ ടെൻ ഡേ 
* ഫിജി:  ഫിജി ദിനം (സ്വാതന്ത്ര്യ ദിനം) !
* ക്യൂബ : സ്വാതന്ത്ര്യ ദിനം !
* ഉത്തര കൊറിയ: പാർട്ടി സ്ഥാപന ദിനം !
                      ******* 

Advertisment

സി പി ഐ എം നേതാവും (2006-2011) കാലത്ത് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായിരുന്നു ജി. സുധാകരന്റെയും (1948),

 മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ മലയാള ചലച്ചിത്ര നടൻ സലിം കുമാറിന്റെയും(1969),

പ്രമുഖ എഴുത്തുകാരനും മുപ്പതാം വർഷത്തിലെത്തിയ  ഇൻലൻഡ് മാസികയുടെ പത്രാധിപരുമായ മണമ്പൂർ രാജൻബാബുവിന്റേയും (1948),

0oct

 മലയാളത്തിൽ അടക്കം അഭിനയിക്കുന്ന കന്നട നടി( മയക്കു മരുന്ന് കേസിൽ അകത്തായി) സഞ്ജന ഗിൽറാണിയുടേയും (1989),

ഉസ്താദ് ഹോട്ടൽ എന്ന  ആദ്യ മലയാള ചലച്ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും തുടർന്ന് 'കോഴി കൂവുത്' എന്ന തമിഴ് ചലച്ചിത്രത്തിലും  2013-ൽ എൻട്രി,  നീകൊഞാച, അന്നയും റസൂലും എന്നീ മലയാള ചലച്ചിത്രങ്ങളിലും അഭിനയിച്ച സിജ റോസ് (1994)ന്റേയും,

തമിഴിലെ പ്രമുഖ നടനായ ഗണേശന്റെയും തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയുടെയും മകള്‍ പ്രശസ്ത ഹിന്ദിനടി രേഖയുടേയും (1954),

ഇന്ത്യൻ സിനിമ കണ്ട വൻ ഹിറ്റുകളിൽ ഒന്നായ ബാഹുബലി, ഈഗ, മഗധീര, ആർ ആർ ആർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എസ്‌ എസ്‌ രാജമൗലിയുടേയും (1973),

പ്രധാനമായും തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന,  ഒരു ശീീമ്മാ അവാർഡ് ലഭിക്കുകയും ചെയ്ത ഇന്ത്യൻ നടിയും മോഡലുമായ രാകുൽ പ്രീത് സിംഗ്(1990)ന്റേയും,

അമേരിക്കക്കാരിയായ രസതന്ത്രജ്ഞ   കരോലിൻ ആർ ബെർടോസ്സിയുടെയും (1966) 

ലത്തീൻ കത്തോലിക്കാസഭ ഭാരത ഹയറാർക്കിയിൽ പെടുന്ന വരാപ്പുഴ അതിരൂപതയുടെ അഞ്ചാമത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഫ്രാൻസിസ് കല്ലറക്കലിന്റെയും (1941) ജന്മദിനം !
   *********

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ലീലാ ദാമോദര മേനോൻ മ. (1923 -1995)
ആർച്ച്‌ ബിഷപ്പ്‌ ബെനഡിക്റ്റ്‌ മാർ ഗ്രിഗോറിയോസ്‌ മ. (1916- 1994)
കുമരകം രാജപ്പൻ മ. (1943- 2002)
നവാബ് രാജേന്ദ്രൻ മ. (1950 - 2003)‍
പ്രൊഫ. പി.സി. ദേവസ്യ മ. (1906-2006)
അഡ്വ. സി.വി. ശ്രീരാമൻ മ. (1931- 2007)
എന്‍. കൃഷ്ണന്‍നായർ മ. (1938- 2010)
ധീരപാലൻ ചാളിപ്പാട്ട്‌, മ. ( - 2008)
ഡോ. എ അച്യുതൻ മ. (1931-2022)
മുലയംസിംഗ്‌ യാദവ്‌ മ. (1939-2022)
മനോരമ മ. (1937 - 2015)
ഗുരു ദത്ത് മ. (1925- 1964 ) 
ലളിത് സൂരി മ. (1946 - 2006)
ജഗ്ജീത് സിങ്  മ. (1941-2011)
എം.വി. കാമത്ത് മ. (1921 - 2014)
യൂൾ ബ്രിന്നർ മ. (1920 - 1985)
ഓർസൺ വെൽസ് മ. (1915-1986)
സിരിമാവോ ബണ്ഡാരനായകെ മ.
(1916- 2000)
മിൽട്ടൺ ഒബോട്ട മ. (1925 -2005)

1oct

കൈനിക്കരപത്മനാഭപിള്ള ജ. (1898-1976)
കടവനാട് കുട്ടികൃഷ്ണൻ ജ. (1925 -1992)
ഖാലിദ് ജ. (1930 - 1994).
ആർ.കെ. നാരായൺ ജ. (1906-2001)
ശിവരാമകാരന്ത് ജ. (1902-1997)
ബദറുദ്ദീൻ തയ്യബ്  ജി ജ. (1844 -1906)
എസ് .എ ഡാങ്കേ ജ. (1899-1991)
എറിക് അകാറിയസ് ജ. (1757 – 1819)
ഹെന്റി കാവന്ഡിഷ് ജ. ( 1731-1810)
പോൾ ക്രൂഗർ ജ. (1825 -1904) 
ഫ്രിഡ്ചോഫ് നാൻസെൻ ജ. (1861-1930) 
ഹാരോൾഡ്‌ പിന്റർ ജ. ( 1930 -2008 )
കെൻ സാരോ വിവ ജ. 1941-1995)

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
680 - കർബാല യുദ്ധം യസീദ് ഒന്നാമന്റെ കീഴിലുള്ള ഉമയാദുകൾ വിജയിച്ചു.

1575 - ഹെൻറി ഒന്നാമന്റെ കീഴിലുള്ള റോമൻ കത്തോലിക്കാ സേന, ഡ്യൂക്ക് ഓഫ് ഗ്യൂസ് പ്രൊട്ടസ്റ്റന്റുകാരെ പരാജയപ്പെടുത്തി, ഫിലിപ്പ് ഡി മോർനെ പിടിച്ചെടുത്തു.

1580 - രണ്ടാം ഡെസ്മണ്ട് കലാപത്തെ പിന്തുണയ്ക്കാൻ 600 -ലധികം പാപ്പൽ സൈന്യം അയർലണ്ടിൽ ഇറങ്ങി.

1780 - 1780 ലെ മഹാ ചുഴലിക്കാറ്റ് കരീബിയനിൽ 20,000–30,000 പേരെ കൊന്നു.

1845 - അമ്പത് വിദ്യാർത്ഥികളും ഒമ്പത് അധ്യാപകരുമായി അനാപൊളിസിലെ നാവിക അക്കാദമി പ്രവർത്തനമാരംഭിച്ചു.

1846 - നെപ്റ്റ്യൂൺ ഗ്രഹത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റൺ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ലാസൽ കണ്ടെത്തി.

1868 - ക്യൂബയിൽ സ്പാനിഷ് ഭരണത്തിനെതിരെ പത്ത് വർഷത്തെ യുദ്ധം ആരംഭിച്ചു.

1928-ചിയാങ് കൈ-ഷെക്ക് റിപ്പബ്ലിക് ഓഫ് ചൈനയുടെ ചെയർമാനായി.

1954 - ഫ്രഞ്ച് സൈന്യം പിൻ വാങ്ങിയതിനെ തുടർന്ന് വിയറ്റ്നാം നേതാവ് ഹോചിമിൻ ഹാനോയിൽ തിരിച്ചെത്തി.

1957 - ലോകത്തിലെ ആദ്യ ന്യൂക്ലിയർ പവർ സ്റ്റേഷൻ അപകടം ഇംഗ്ലണ്ടിലെ Cumbaria യിൽ നടന്നു.

1962 - കേരളത്തിൽ ആർ. ശങ്കർ‍ മന്ത്രിസഭയിൽ നിന്ന് പി.എസ്.പി. മന്ത്രിമാർ രാജിവച്ചു. പി. എസ്. പി. സംയുക്ത കക്ഷിയിൽ നിന്നു പിന്മാറി.

1963 - ഫ്രാൻസ് ബിസേർട്ടെ നാവിക താവളത്തിന്റെ നിയന്ത്രണം ടുണീഷ്യയ്ക്ക് വിട്ടുകൊടുത്തു.

1963 - ഭാഗിക ആണവ പരീക്ഷണ നിരോധന ഉടമ്പടി പ്രാബല്യത്തിൽ വന്നു.

1964 - ഏഷ്യയിലെ ആദ്യ ഒളിമ്പിക്സ് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങി… രണ്ടാം ലോക മഹായുദ്ധത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഹിരോഷിമ ബോംബാക്രമണ ദിനമായ ആഗസ്ത് 6 ന് ജനിച്ച യോഷിനോരി സകായി ഒളിമ്പിക് ദീപം തെളിയിക്കുന്നതിനുള്ള മുൻനിര ദീപ വാഹകരായി.

1965- 1440 ൽ പ്രസിദ്ധീ കരിച്ച USA മാപ്പ് Viniland Map വീണ്ടു കിട്ടി.

2oct

1967 - അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു.

1970.. ഫസഫിക് ദ്വീപ് രാജ്യമായ ഫിജി ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.

1971 - അരിസോണയിലെ ലേയ്ക്ക് ഹവാസു സിറ്റിയിൽ ‘ലണ്ടൻ ബ്രിഡ്ജ് ‘ പുനനിർമ്മാണം പൂർത്തിയായി.

1975 - വിവാഹമോചിതരായി 16 മാസങ്ങൾക്ക് ശേഷം റിച്ചാർഡ് ബർട്ടനും എലിസബത്ത് ടൈലറും ആഫ്രിക്കയിൽ വെച്ച് രഹസ്യമായി വീണ്ടും വിവാഹിതരായി.

1975 - പാപ്പുവ ന്യൂ ഗിനിയ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.

1980 - 7.1 മെഗാവാട്ട് എൽ അസ്നാം ഭൂകമ്പം വടക്കൻ അൾജീരിയയെ പിടിച്ചുകുലുക്കി, 2,633 പേർ കൊല്ലപ്പെടുകയും 8,369 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1986 - 5.7 മെഗാവാട്ട് സാൻ സാൽവഡോർ ഭൂകമ്പം എൽ സാൽവഡോറിൽ കുലുങ്ങി 1500 പേർ മരിച്ചു.

1992 - ഇന്ത്യയിലെ ഏറ്റവും വലിയ പാലം ( ഉദ്ഘാടന സമയത്ത്) ഹൂഗ്ലി നദിക്ക് കുറുകെ വിദ്യാസാഗർ സേതു രാഷ്ട്രത്തിന് സമർപ്പിച്ചു.

1997 - ഓസ്ട്രൽ ലീനിയസ് ഏരിയാസ് വിമാനം 2553 ഉറുഗ്വേയിൽ തകർന്നുവീണ് 74 പേർ മരിച്ചു.

2006- ബാലവേല നിരോധന നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നു.

2009 - അർമേനിയയും തുർക്കിയും ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ഉദ്ദേശിച്ചുള്ള സൂറിച്ച് പ്രോട്ടോക്കോളുകളിൽ ഒപ്പുവച്ചു.  എന്നിരുന്നാലും, അവ ഒരിക്കലും ഇരുവശത്തും അംഗീകരിക്കപ്പെടുന്നില്ല.

2015 - തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനങ്ങളിൽ 109 പേർ കൊല്ലപ്പെടുകയും 500+ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്ന്, 

കോൺഗ്രസ് നിയമസഭാപാർട്ടി ഖജാൻജി , എ.ഐ.സി.സി.യുടെ കൺവീനർ, മദ്രാസ് സർവകലാശാല സെനറ്റംഗം, കേരളസർവകലാശാല സെനറ്റംഗം, മനുഷ്യാവകാശ കമ്മീഷന്റെ ഇന്ത്യൻ പ്രതിനിധി, മനുഷ്യാവകാശ കമ്മീഷന്റെ (ഇന്ത്യ) വൈസ് ചെയർമാൻ, അഖിലേന്ത്യ വനിതാ കോൺഫറൻസിന്റെ ജനറൽ സെക്രട്ടറി,ഒന്നും, രണ്ടും കേരളനിയമസഭകളിൽ കുന്ദമംഗലം നിയോജക മണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച എംഎൽ എ എന്നി നിലകളിൽ പ്രവർത്തിച്ച ലീലാ ദാമോദര മേനോനെയും (4 ജനുവരി 1923 - 10 ഒക്ടോബർ 1995),

കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മുൻചെയർമാനും,   പൊതു പ്രവർത്തകനും സി.പി.ഐ. നേതാവുമായ പള്ളിപ്രം ബാലന്റെയും (10 ഒക്ടോബർ1939-29 ഏപ്രിൽ 2017),

 ചെറുപ്പത്തിൽ കമ്യൂണിസ്റ്റ് വേദികളിൽ പാട്ടുപാടുകയും പിന്നീട് പ്രമുഖ നാടക-സിനിമാ സംഗീത സംവിധായകനാകുകയും പശ്ചാത്തല സംഗീതക്കാരെ നാടക സംഘത്തിന്റെ കൂട്ടത്തിൽ നിന്ന് മാറ്റി കാസറ്റ് രീതിക്ക് തുടക്കമിടുകയും, മലയാള നാടക ചരിത്രത്തിലെ പശ്ചാത്തല സംഗീതത്തിന്റെ ആദ്യത്തെ മുഴുനീള നാദരേഖ തയ്യാറാക്കുകയും ചെയ്ത  കുമരകം രാജപ്പനെയും   (1943-10 ഒക്ടോബർ 2002)

തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന "നവാബ്‌" എന്ന പത്രത്തിലുടെ   പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരികയും അക്കാലത്തു നടന്ന അഴിമതികളേയും, അധർമ്മങ്ങളേയും കുറിച്ച് "നവാബ്‌" പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ  പ്രസിദ്ധീകരിക്കുകയും, പിന്നീട്‌ അനീതിക്ക്‌ എതിരായി  നിയമങ്ങളിലൂടെയും, കോടതികളിലൂടെയും പോരാടുകയും  പല പൊതു താൽപര്യ ഹർജികളിലും അനുകൂലമായ വിധി സംമ്പാദിക്കുകയും ചെയ്ത നവാബ് രാജേന്ദ്രൻ എന്ന  ടി എ രാജേന്ദ്രനെയും(1950 – ഒക്ടോബർ 10, 2003)‍,

കവിത, കഥ, ഉപന്യാസം, വ്യാകരണം എന്നീ മേഖലകളിലെ കൃതികളിലൂടെ മലയാളത്തിലും സംസ്കൃതത്തിലും  വ്യക്തിമുദ്ര പതിപ്പിക്കുകയും 1980ൽ "ക്രിസ്തുഭാഗവതം"എന്ന സംസ്കൃത മഹാകാവ്യത്തിന് മികച്ച സംസ്കൃത കൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1993ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ സംസ്കൃത - മലയാളസാഹിത്യകാരൻ മഹാകവി പ്രൊഫസർ പി.സി. ദേവസ്യയെയും (1906 മാർച്ച് 24-ഒക്റ്റോബർ 10, 2006),

4oct

അനായാസേന മരണം, റെയിൽ‌വേ പാളങ്ങൾ, എന്നി പ്രശസ്തമായ കഥകള്‍ എഴുതിയ  പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ  സി.വി. ശ്രീരാമനെയും  (1931 ഫെബ്രുവരി 7- 2007 ഒക്ടോബർ10)

മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡല്‍, പ്രശസ്ത സേവനത്തിനുള്ള പൊലീസ് മെഡല്‍ എന്നിവ നേടിയിട്ടുള്ള
മുന്‍ ഡിജിപിയും വിലങ്ങുകളില്ലാതെ എന്ന ആത്മകഥയും, വിലങ്ങുകളേ വിട, പ്രലോഭനങ്ങളേ പ്രണാമം, അമാവാസി എന്നീ നോവലുകളും എഴുതിയിട്ടുള്ള  എന്‍. കൃഷ്ണന്‍നായരെയും (  1938- ഒക്റ്റോബർ 10, 2010),

പ്യാസ, കാഗസ് കാ ഫൂൽ, ചൗദഹ് വിൻ കാ ചാങ്, സാഹിബ് ബീബി ഔർ ഗുലാം. തുടങ്ങി നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേർന്ന ഏതാനും ചിത്രങ്ങൾക്ക് രൂപം നല്കിയ പ്രസിദ്ധനായ ഹിന്ദി നടനും സംവിധായകനും നിർമ്മിതാവും ആയിരുന്ന ഗുരു ദത്തിനെയും(9 ജൂലൈ 1925- 10 ഒക്റ്റോബർ 1964 )

ഹോത്തോം സേ ചൂലോ തുമ് മേരാ ഗീത് അമർ കർ ദോ,തും ഇത്തന ജോ മുസ്‌കര രഹേ ഹോ, ആപ്‌നി മർസി സേ കഹാൻ ആപ്‌നെ സഫർ കി ഹം ഹേൻ, പെഹലേ ഹർ ചീസ് തി ആപ്‌നി മഗർ ആബ് ലഗ്താ ഹേ, ആപ്‌നെ ഹി ഖർ മേൻ കിസി ദൂസരേ ഖർ കെ ഹം ഹേൻ, മേരി സിന്ദഗി കിസി ഓർ കി മേരാനാം കാ കോയി ഔർ ഹ, ഹോഷ്വാലോ  കോ ഖബർ തുടങ്ങിയ പ്രസിദ്ധ ഗസലുകൾ പാടിയ പ്രശസ്ത ഗസൽ ഗായകനും സംഗീതജ്ഞനുമായിരുന്ന  ജഗ്ജീത് സിങ്ങിനെയും(ഫെബ്രുവരി 8, 1941 - ഒക്ടോബർ 10, 2011),
സൺഡെ ടൈംസിലും പിന്നീട് ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിങ്ടൺ ലേഖകനായും, ഇന്ത്യൻ ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയുടെ എഡിറ്ററായും പ്രവർത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ളതുൾപ്പെടെ വിവിധ വിഷയങ്ങളിലായി നാല്പതിലേറെ പുസ്തകങ്ങൾ രചിക്കുകയും ചെയ്ത മാധവ വിഠൽ കാമത്ത് എന്ന എം.വി. കാമത്തിനെയും (7 സെപ്റ്റംബർ 1921 - 10 ഒക്ടോബർ 2014),

50 വർഷത്തിൽ കൂടുതൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന , കോമഡി വേഷങ്ങളിൽ കഴിവ് തെളിയിച്ച, ആന വളർത്തിയ വാനമ്പാടി, ആകാശ കോട്ടയിലെ സുൽത്താൻ തുടങ്ങിയ മലയാളം സിനിമയിലും,തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ 1500-ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു തമിഴ് ചലച്ചിത്ര അഭിനേത്രി ആച്ചി എന്ന മനോരമയെയും (യഥാർത്ഥ പേര്‌ ഗോപി ശാന്ത) (26 മേയ് 1937 - 10 ഒക്ടോബർ 2015),

1956 ൽ സെസിൽ ബി.ഡെമില്ലെയുടെ പ്രശസ്തമായ ടെൻ കമാൻഡ്മെൻഡ്സ് എന്ന സിനിമയിൽ ഫറൊവ റാമെസെസ് രണ്ടാമനെയും ദ കിംഗ് ആന്റ് ഐ എന്ന ചലച്ചിത്രത്തിൽ സയാമിലെ മോംഗ്കുട് രാജാവിനേയും അവതരിപ്പിച്ച സവിശേഷമായ ശബ്ദവും മുണ്ഡനം ചെയത ശിരസ്സും  വ്യക്തിമുദ്രകളായിരുന്ന റഷ്യൻ വംശജനായ വിഖ്യാത അമേരിക്കൻ സിനിമാ നാടക നടൻ യൂൾ ബ്രിന്നറിനെയും (ജൂലായ് 11, 1920 – ഒക്ടോബർ 10, 1985),

എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന  തന്റെ ആദ്യത്തെ ചിത്രമായ സിറ്റിസൻ കെയ്ൻ (1941) ന്റെ നടനും സംവിധായകനും സഹതിരക്കഥാ രചയിതാവും ആയിരുന്ന കലാകാരനും പിന്നിട് . ദ തേഡ് മേൻ (1949), മോബിഡിക്ക് (1956), ട്രഷർ ഐലൻഡ് (1972) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അമേരിക്കൻ സംവിധായകൻ ഓർസൺ വെൽസിനെയും( 1915 മേയ് 6 -1986 ഒക്ടോബർ 10),

പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്ന   ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി   സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെയെയും (17 ഏപ്രിൽ 1916 - 10 ഒക്ടോബർ 2000)

കൈനിക്കര കുമാരപിള്ളയുടെ സഹോദരനും   പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി, ചിന്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച , നാടക നടനും  നാടക പൂർണ്ണിമ എന്ന സൈദ്ധാന്തിക കൃതിയുടെ രചയിതാവും നാടകകൃത്തും രാഷ്ട്രീയ ചിന്തകനും ആയിരുന്ന കൈനിക്കര പത്മനാഭ പിള്ളയെയും (1898 ഒക്റ്റോബർ 10 -  1976 ),

പൗരശക്തി , ജനവാണി  ഹിന്ദ്, മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളിൽ ജോലി ചെയ്ത  പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ ഒരു  കവിയായിരുന്ന കടവനാട് കുട്ടികൃഷ്ണനെയും ( 1925 ഒക്ടോബർ 10- 1992 ഓഗസ്റ്റ് 19 ),

തുറമുഖം, സിംഹം, ബനാറസി ബാബു, അടിമകൾ ഉടമകൾ,  അല്ലാഹുവിന്റെ മക്കൾ തുടങ്ങിയ കൃതികൾ രചിച്ച പ്രമുഖ നോവലിസ്റ്റ്  ഖാലിദിനെയും(10 ഒക്ടോബർ 1930 - 1 ഒക്ടോബർ 1994),

നിത്യജീവിതത്തിന്റെ ഹാസ്യവും ഊർജ്ജവും ആഘോഷിച്ച് സ്നേഹപൂർണ്ണമായ മനുഷ്യത്വത്തിൽ അധിഷ്ടിതമായി മാൽഗുഡി ഡെയ്‌സ്, ഗൈഡ് തുടങ്ങിയ നോവലുകൾ  ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഇന്ത്യൻ നോവലിസ്റ്റുകളിൽ  പ്രശസ്തനായ ആർ.കെ. നാരായൺ എന്ന രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി യെയും (ഒക്റ്റോബർ 10, 1906-മെയ് 13, 2001),

5oct

ലൈക്കനുകളെ (കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമം) (ലിച്ചനുകൾ - ബ്രിട്ടീഷ് ഇംഗ്ലീഷ്) തരംതിരിക്കാനായി ആദ്യം ശ്രമിച്ച സ്വീഡങ്കാരനായ സസ്യശാസ്ത്രജ്ഞൻ
എറിക് അകാറിയസിനെയും (10 October 1757 – 14 August 1819),

ഓറഞ്ച് ഫ്രീ സ്റ്റെയ്റ്റിനും ട്രാൻസ്വാലിനും (സൌത്ത് ആഫ്രിക്കൻ റിപ്പബ്ലിക്ക് ) വേണ്ടി ബോർ യുദ്ധത്തിൽ ബ്രിട്ടിഷ്കാർക്ക് എതിരെ പൊരുതുകയും സൌത്ത് ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ആകുകയും ചെയ്ത സ്റ്റീഫനസ് ജോഹനസ് പൗളസ് "പേൗൾ " ക്രൂഗറിനെയും ( 10 ഒക്റ്റോബർ 1825 – 14 ജൂലൈ 1904) ,

1888ൽ ഗ്രീൻലാൻഡ് ൻറെ അറിയപ്പെടാത്ത ഉൾഭാഗങ്ങളിലേക്ക് ഇ പര്യവേഷണം നയിക്കുകയും ആ സമയത്ത് മനുഷ്യൻ എത്തിയ ഭൂമിയുടെ ഏറ്റവും വടക്ക് ഉള്ള പ്രദേശമായിരുന്ന 86°14′ എന്ന അക്ഷാംശ രേഖാപ്രദേശത്ത് ആദ്യമായി എത്തിയതിന്റെ ബഹുമതി  കരസ്ഥമാക്കുകയും, 1921 ൽ ലീഗ് ഓഫ് നേഷൻസ് ന്റെ ഹൈകമ്മീഷണർ ഓഫ് റെഫ്യൂജീസ് ആകുകയും, ഒന്നാം ലോകമഹായുദ്ധത്തിൻറെ ഇരകളായ അവനധി അഭയാർഥികളെ പുനരധിവസിപ്പിക്കാൻ  അക്ഷീണം പ്രയത്നിക്കുകയും, ഈ പ്രവർത്തനങ്ങൾക്ക്  1922 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത നോർവെക്കാരനും  സാഹസിക യാത്രികൻ, ശാസ്ത്രജ്ഞൻ, നയതന്ത്രജ്ഞൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന ഫ്രിഡ്ചോഫ് നാൻസെനെയും ( 10-ഒക്ടോബർ 1861 - 13 മേയ് 1930)  ,

നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക്‌ മടക്കിക്കൊണ്ടുവന്ന മഹാൻ എന്നാണ്‌ നോബൽ പുരസ്കാര കമ്മിറ്റി വിശേഷിപ്പിച്ച   ഇംഗ്ലീഷ്‌ നാടകകൃത്തും സംവിധായകനുമായ   ഹാരോൾഡ്‌ പിന്ററിനെയും (ഒക്ടോബർ 10, 1930, ലണ്ടൻ - ഡിസംബർ 24, 2008 )ഓർമ്മിക്കാം.

Advertisment