ഇന്ന് ഒക്ടോബര്‍ 12: ലോക കാഴ്ചശക്തി ദിനവും ലോക സന്ധിവാത ദിനവും ഇന്ന്: കടകംപള്ളി സുരേന്ദ്രന്റേയും ശിവരാജ് പാട്ടിലിന്റെയും ടീനു ആനന്ദിന്റെയും ജന്മദിനം: ക്രിസ്റ്റഫര്‍ കൊളംബസ് കിഴക്കന്‍ ഏഷ്യയാണെന്ന അനുമാനത്തില് ബഹാമാസില് കപ്പലിറങ്ങിയതും സ്‌കോട്ട്ലന്റുകാരനായ ചാള്‌സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
oct

1199 കന്നി 26
ഉത്രം  / ത്രയോദശി
2023 / ഒക്ടോബര്‍ 12, വ്യാഴം

ഇന്ന്;

     ലോക കാഴ്ചശക്തി ദിനം !
    ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
        ലോക സന്ധിവാത ദിനം !
.          (World Arthritis Day)
        **********

Advertisment

ഇച്ഛാഭംഗ ദിനം 
(Moment Of Frustration Day)
* ഐക്യരാഷ്ട്ര സ്പാനീഷ് ഭാഷ ദിനം !
* ബ്രസിൽ : ബാല ദിനം !
* ഇക്വിറ്റോറിയൽ ഗിനി: സ്വാതന്ത്ര്യ ദിനം !
* അമേരിക്ക ; സ്വതന്ത്ര ചിന്താ ദിനം !
*  കര്‍ഷക ദിനം !
* National Savings Day
 *National Pulled Pork Day !
* International Top Spinning Day 
                  *******

oct

കേരളത്തിലെ സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ്‌ മന്ത്രിയായിരുന്ന സി.പി.ഐ.എം  നേതാവ്‌ കടകംപള്ളി സുരേന്ദ്രന്റേയും (1952),

കോൺഗ്രസ്‌ നേതാവും മുൻ ലോകസഭ സ്പീക്കറും മുൻ ആഭ്യന്തര മന്ത്രിയും, മുൻ പഞ്ചാബ് ഗവർണറുമായിരുന്ന ശിവരാജ് പാട്ടിലിന്റെയും (1935),

തെന്നിന്ത്യൻ സിനിമ നടി സുഹാസിനി രാജാറാം എന്ന സ്നേഹയുടെയും (1981),

 ഹിന്ദി സിനിമയിലെ  നടനും സംവിധായകനും എഴുത്തുകാരനുമായ ടീനു ആനന്ദിൻ്റെയും (1945),

സഹ സംവിധായകനായി സിനിമയിലേക്ക് കടന്നുവരുകയും ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ക്രിസ്പ്പിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌
പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാകുകയും ചെയ്ത ചലച്ചിത്രനടനും സംവിധായകനുമായ സൗബിന്‍ സാഹിറിന്റേയും(1983),

എക്സ്-മെൻ, കേറ്റ് & ലിയോപോൾഡ്, ദ പ്രസ്റ്റീജ്, ഓസ്ട്രേലിയ, വാൻഹെൽസിംഗ് തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവും എമ്മി അവാർഡ്, ടോണി അവാർഡ് ജേതാവുമായ ഓസ്ട്രേലിയൻ‍ അഭിനേതാവ്‌ ഹ്യൂ ജാക്ക്മാൻ (1968)ന്റേയും ജന്മദിനം !

***********

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
എൻ.വി കൃഷ്ണവാരിയർ മ. (1916-1989)
റാണിചന്ദ്ര മ. (1949-1976)
മഹാനായ അക്ബർ മ. (1542-1605 )
രാം മനോഹർ ലോഹ്യ മ. (1910 -1967)
സുഖ്‌ദേവ് സിങ് കാങ് മ.v(1931-2012)
കാതറിൻ ബുർ ബ്ലോഡ്ഗെറ്റ് മ. (1898-1979) 
ഡെന്നിസ് റിച്ചി മ. ( 1941 - 2011)
അൻജ നിഡ്രിൻ ഘാസ് മ. (1965-2014)

കുട്ടമത്ത്  ജ. (1880 -1943)
ചങ്ങരംകോത കൃഷ്ണൻ കർത്താവ് ജ. (1881-1962)
നിദ ഫാസലി ജ. (1938- 2016)
വിജയ് മർച്ചാൻറ് ജ. (1911-1987)
പ്രതിമ ഗൗരി ബേദി ജ. (1948-1998)
ലൂച്ചാനോ പവറോട്ടി ജ. (1935 -2007)
നോബർട്ട് പൗൾ ഹാക്കിന്സ് ജ. (1937-1969)

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1285- baptism വിസമ്മതിച്ചതിനാൽ 180 ജൂതൻമാരെ ജർമനിയിലെ മ്യൂണിച്ചിൽ തീയിട്ടു കൊന്നു.

1492 - ക്രിസ്റ്റഫർ കൊളംബസ് കിഴക്കൻ ഏഷ്യയാണെന്ന അനുമാനത്തില് ബഹാമാസില് കപ്പലിറങ്ങി.

1609- പ്രശസ്ത children Rhyme Three blind mice ലണ്ടനിൽ പ്രസിദ്ധീകരിച്ചു.

4oct 13.jpg

1792 - USA യിലെ ആദ്യ കൊളംബസ് ഡേ ആചരിച്ചു.

1823 - സ്കോട്ട്‌ലന്റുകാരനായ ചാള്സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.

1850 - വനിതകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ കോളേജ്   അമേരിക്കയിലെ  പെന്സില്‌വാനിയയില് സ്ഥാപിതമായി.

1876 - സത്യനാദകാഹളം തുടക്കം.

1901- US A പ്രസിഡണ്ട് (26th) തിയോഡോർ റൂസ് വെൽറ്റ് (1901-1909) പ്രസിസണ്ടിന്റെ ആസ്ഥാനമായ Executive Mansion നെ white house എന്ന് പുനർ നാമകരണം ചെയ്തു.

1902 - വൈദ്യരത്നം പി.എസ് വാര്യർ കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥാപിച്ചു.

1960- ജപ്പാനീസ് രാഷ്ട്രീയ നേതാവ് Injerio Asanuma ലൈവ് ടെലിവിഷൻ ഡിബേറ്റിനിടെ 17 കാരൻ ദേശീയ വാദിയാൽ വെട്ടിക്കൊല്ലപ്പെട്ടു.

1960- സോവിയറ്റ് നേതാവ് നിഖിത ക്രൂഷ്ചേ വിന്റെ UN അസംബ്ലിയിലെ വിവാദ ഷൂ പ്രകടനം

1964- ആദ്യമായി 3 മനുഷ്യരുമായി Vostock 1 ബഹിരാകാശത്തെത്തി.

1968 – ലാറ്റിൻ അമേരിക്കയിലെ ആദ്യ ഒളിമ്പിക്സ് മെക്സിക്കോയിൽ തുടങ്ങി.

1969- ആദ്യമായി 5 മനുഷ്യരുമായി Soyuz 7 ബഹിരാകാശത്തെത്തി.

1979 - കോൺഗ്രസ് പിന്തുണയോടെ സി.എച്ച് മുഹമ്മദ്കോയ മുഖ്യമന്ത്രിയായി.

1984 - ബ്രിട്ടൻ ബോംബ് സ്ഫോടനം, കൺസർവേറ്റീവ് യോഗത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 5 മരണം.

1990- മെക്സിക്കൻ കവി ഒക്ടോവിയ പാസ് സാഹിത്യ നോബൽ നേടി.

1993- ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടു.

1994 - വീനസിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു.

1999- ലോക ജനസംഖ്യ 6 ബില്യൻ കടന്നു എന്ന് പ്രഖ്യാപനം.

2oct

1999 - പാകിസ്താനിൽ പർവേസ് മുഷാറഫ് നവാസ് ഷെറീഫിനെ  സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി.

2001- ഇന്ത്യൻ കരീബിയൻ എഴുത്തുകാരൻ വി എസ് നയ് പോളിന് സാഹിത്യ നോബൽ.

2005… ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നു.

2008 - അൽഫോൻസാമ്മയെ   ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

2009 - ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന പൃഥി 2 ഒറീസയിലെ ബാലസോറിൽ  ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

2011 – ഇന്ത്യാ ഫ്രാൻസ് സംയുക്ത ഉപഗ്രഹം മേഘ ട്രോപിക്സ് വിക്ഷേപിച്ചു..

2017 – UNESCO വിടുന്നതായി US പ്രഖ്യപനം

ഇന്ന്

പത്രപ്രവർത്തനം, വിജ്ഞാന  സാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ബഹുഭാഷാപണ്ഡിതനും, കവിയും, സാഹിത്യചിന്തകനും , പുരോഗമന വാദിയായ സാഹിത്യ വിമർശകനും ആയിരുന്ന എൻ.വി. കൃഷ്ണ വാരിയരെയും (1916, മെയ് 13 -1989, ഒക്റ്റോബർ 12)

മുഗൾ സാമ്രാജ്യത്തിന്റെ മഹാശിൽ‌പിയും മതപരമായ സഹിഷ്ണുത പുലർത്തിയ ചക്രവർത്തിയും, ഭരണ നിപുണനും കലയെയും സാഹിത്യത്തെയും പ്രോൽ സാഹിപ്പിക്കുകയും ചെയ്ത മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് മഹാനായ അക്ബർ എന്ന് അറിയപ്പെടുന്ന ജലാഅലുദ്ദിൻ മുഹമ്മദ് അക്‌ബറിനെയും (1542 ഒക്ടോബർ 15 - 1605 ഒക്ടോബർ 12),

രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിരിക്കുകയും രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിക്കുകയും ചെയ്ത  സ്വാതന്ത്ര്യസമരസേനാനിയും  രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹിയെയും  (1910 മാർച്ച് 23- 1967 ഒക്ടോബർ 12)

പ്രമുഖ നിയമജ്ഞനും കേരളത്തിന്റെ പതിന്നാലാം ഗവർണറുമായിരുന്ന സുഖ്‌ദേവ് സിങ് കാങ്ങിനെയും(15 മേയ് 1931 – 12 ഒക്ടോബർ 2012),

77oct

ഇന്ന് കാണുന്ന പുതിയ തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയെല്ലാം മുൻഗാമിയായിരുന്ന യുണിക്സും, സി++, സി#, ജാവ, പേൾ എന്നീ കമ്പ്യൂട്ടർ ഭാഷകളുടെ വികസനത്തിൽ അടിസ്ഥാനമായി മാറിയ ,സി ഭാഷയും  സ്രഷ്ടിച്ച ഡെന്നിസ് റിച്ചിയെയും (സെപ്റ്റംബർ 9 1941 - ഒക്ടോബർ 12 2011),

കാളിയമർദ്ദനം എന്ന യമകകാവ്യവും,
ദേവയാനീചരിതം,വിദ്യാശംഖധ്വനി, ബാലഗോപാലൻ, അത്‌ഭുതപാരണ, ഹരിശ്ചന്ദ്രചരിതം, ധ്രുവമാധവം, നചികേതസ്സ്, എന്നീ നാടകങ്ങളും, ബാലഗോപാലൻ  എന്ന ആട്ടക്കഥയും, അമൃതരശ്മി എന്ന പേരിൽ പത്തു ഭാഗങ്ങളിലായി സമാഹരിച്ച ഖണ്ഡ കവിതകളും, ഇളം തളിരുകൾ   എന്ന കുട്ടികൾക്കുള്ള കവിതകളുടെ സമാഹാരവും, വേറെ പല കൃതികളും രചിച്ച്  മലബാറിന്റെ സാഹിത്യ മണ്ഡലത്തെ സ്വാധീനിച്ച പ്രശസ്തനായ കവി കുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് എന്ന കുട്ടമത്തിനെയും(1880 ഒക്റ്റോബർ 12 - 7 ആഗസ്റ്റ് 1943),

കൊടുങ്ങല്ലൂർക്കളരിയിലെ പുകഴ്‌പെറ്റ കവി, വൈദ്യൻ, തീപ്പൊള്ളലിന്റെ ചികിത്സയിൽ സ്‌പെഷ്യലൈസേഷൻ, തൊട്ടുകൂടായ്മ കൊടികുത്തിയ കാലത്തും കൂസലെന്യേ ചെറുമക്കുടികളിൽ ദൈവദൂതനെപ്പോലെ സിദ്ധൗഷധങ്ങളുമായി കടന്നുചെന്ന മനുഷ്യസ്‌നേഹി, എന്നി വിശേഷണങ്ങളാൽ അറിയപ്പെടുന്ന കവി തിലകൻ  ചങ്ങരംകോത കൃഷ്ണൻ കർത്താവിനെയും (1881 ഒക്റ്റോബർ 12-1962 സെപ്റ്റംബർ 19 ),

ഉർദു, ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 24 പുസ്തകങ്ങൾ  എഴുതിയ  പ്രസിദ്ധ കവിയും സിനിമാ ഗാനരചയിതാവു മായിരുന്ന  മുഖ്തദ ഹസൻ നിദാ ഫാസലി എന്ന  നിദ ഫാസലിയെയും (1938 ഒക്റ്റോബർ 12- 2016 ഫെബ്രുവരി 8)

പുരുഷസ്വരാലാപനത്തിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന ഇറ്റലിയിലെ മൊദേനയിൽ ജനിച്ച പാശ്ചാത്യ ഒപ്പറേ ഗായകനായിരുന്ന ലൂച്ചാനോ പവറോട്ടിയെയും (12 ഒക്ടോ:1935 – സെപ്റ്റം: 2007),

അസ്ട്രേലിയൻ .ഫോർമുല ഡ്രൈവറായിരുന്ന നോബർട്ട് പൗൾ ഹാക്കിന്സിനെയും(12 ഒക്റ്റോബർ 1937-26 മെയ് 1969), ഓർമ്മിക്കാം.

Advertisment