ഇന്ന് ഒക്ടോബര്‍ 13: സംസ്ഥാന കായിക ദിനവും വെറ്റ് നഴ്സ് ദിനവും ഇന്ന്: അഹാന കൃഷ്ണയുടേയും എന്‍.ഇ ബാലകൃഷ്ണമാരാരുടേയും ഗ്രിഗ്‌സ് തോംസണിന്റെയും ജന്മദിനം: റോമാ ചകവര്‍ത്തി ക്ലോഡിയസിന്റ മരണത്തെ തുടര്‍ന്ന് റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്നു എന്ന ചൊല്ലിനുടമയായ നീറോ റോമാചക്രവര്‍ത്തിയായതും ക്രിസ്റ്റഫര്‍ കൊളംബസ് ബഹാമാസില്‍ കപ്പലിറങ്ങിയതും ചരിത്രത്തില്‍ ഇതേ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
1333

1199 കന്നി 27
ഉത്രം  / ചതുർദ്ദശി
2023 / ഒക്ടോബര്‍ 13, വെള്ളി

ഇന്ന്;

.  സംസ്ഥാന കായിക ദിനം (കേരളം)
.  ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

Advertisment

Vet Nurse Day !
*******
[വെറ്റ് നഴ്‌സ്  ദിനം
ഹെൽത്ത് കെയർ നഴ്‌സുമാർ മനുഷ്യരായ രോഗികളെ പരിപാലിക്കുന്നതുപോലെ, വെറ്റ് നഴ്‌സുമാർ നമ്മുടെ വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും കഠിനാധ്വാനം ചെയ്യുന്നു വെറ്റ് നഴ്സിന് നന്ദി.]

* അന്താരാഷ്ട്ര പ്രകൃതി ദുരന്ത
   നിവാരണ ദിനം !
* ലോക ത്രോംബോംസിസ് ദിനം
  (World Thrombosis Day)
*ലോക മുട്ട ദിനം /World Egg Day !
* International Plain Language Day !
* തൈലാൻഡ് :ദേശീയ പോലീസ് ദിനം !
* പോളണ്ട് : പാരാമെഡിക് ദിനം !
* അസർബൈജാൻ: റെയിൽവെ ദിനം !

USA;
Disaster Day
National Train Your Brain Day
National No Bra Day
National M&M Day
National Metastatic Breast Cancer
Awareness Day
National Transfer Money to Your Son Day !

0oct
********* 
'ഞാന്‍ സ്റ്റീവ് ലോപ്പസ്', 'ഞണ്ടുകളുടെ നാട്ടില്‍' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മലയാളത്തിലെ പ്രശസ്ത നടിയും ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളുമായ  അഹാന കൃഷ്ണയുടേയും (1995), 

കോഴിക്കോട്‌  ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ടൂറിംഗ്‌ ബുക്ക്‌ സ്റ്റാൾ അഥവാ സഞ്ചരിക്കുന്ന പുസ്തകശാല' യുടെ ഉപജ്ഞാതാവും  ടി. ബി. എസ്‌ ബൂക്സ്റ്റാൾ, പൂർണ്ണ പബ്ലിക്കേഷൻസ്‌ എന്നീ പ്രസിദ്ധീകരണശാലകളുടെ അമരക്കാരനുമായ ആയ എൻ.ഇ ബാലകൃഷ്ണമാരാരുടേയും(1932),

പരിമിത ഗ്രൂപ്പ് സിദ്ധാന്തത്തിൽ (Finite group theory) നടത്തിയ   ഗവേഷണങ്ങൾ 1970-ലെ ഫീൽഡ്സ് മെഡലിന് അർഹനായ   അമേരിക്കൻ   ബീജഗണിതശാസ്ത്രജ്ഞൻജോൺ ഗ്രിഗ്സ് തോംസണിന്റെയും (1932),

1991-ലെ വേൾഡ് ചാമ്പ്യൻഷിപ്പിലും 1992- ലെ വിന്റർ ഒളിമ്പിക്സിലും, 1992 വേൾഡ് ചാമ്പ്യൻഷിപ്പിലും വെങ്കല മെഡലുകൾ, 1994 ഒളിമ്പിക്സിലും വെള്ളി മെഡലുകൾ നേടുകയും ചെയ്ത 1993- ലെ യു.എസ് ദേശീയ ഫിഗർ സ്കേറ്റിംഗ് ചാംപ്യനും നടിയുമായ നാൻസി ആൻ കെരിഗൻ (1969)ന്റേയും,

ഒരു അമേരിക്കൻ രാഷ്ട്രീയക്കാരിയും ആക്ടിവിസ്റ്റുമായ അലക്സാണ്ട്രിയ ഒകാസിയോ - കോർട്ടെസിൻ്റേയും( 1989),

ഹൂസ് അഫ്രൈഡ് ഓഫ് വിർജീനിയ വൂൾഫ്?  എന്ന ബ്രോഡ്‌വേ നാടകത്തിലൂടെ അരങ്ങേറ്റം കുറികുറിച്‌  1963 ലെ ടോണി അവാർഡ്  നാമനിർദ്ദേശം ലഭിക്കുകയും ക്ലോസ് എൻ‌കൌണ്ടേഴ്സ് ഓഫ് ദ തേർഡ് കൈൻഡിലെ (1977) ജിലിയൻ ഗൈലർ എന്ന കഥാപാത്രം, അബ്സെൻസ് ഓഫ് മാലിസ്  (1981) എന്ന ചിത്രത്തിലെ തെരേസ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിനും നാമനിർദേശം ചെയ്യപ്പെടുകയും ചെയ്ത അമേരിക്കൻ അഭിനേത്രി മെലിൻഡ റൂത്ത് ഡില്ലൻ (1939)ന്റേയും 

 മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും രണ്ടാമത്തെ ഭാര്യ മാർല മാപ്പിൾസിന്റെയും ഏകമകന്റെ നാലാമത്തെ കുട്ടിയായ ടിഫാനി അരിയാന ട്രംപിൻ്റേയും ( 1993),ജന്മദിനം !
*********

ഇന്നത്തെ സ്മരണ !!!
*********
മത്തായി ചാക്കോ മ. (1959 - 2006). 
എ എന്‍ ഗണേശ് മ. (1944- 2009 )
വി.എം കുട്ടി മ. (1935-2021)
സ്വാമിനി നിവേദിത മ. (1867 -1911)
കിഷോർ കുമാർ മ. (1929 -1987)
റഷീദ് കണിച്ചേരി മ. (1949 - 2017)
വി പി കൃഷ്ണൻ മ. (1930 - 1996)
ജാവേദ്‌ ഹബീബ് മ. (1949-2012)
തച്ചിബാനാ അക്കേമി മ. (1812 -1868) 
വാൾട്ടർ എച്ച്. ബ്രാറ്റെയിൻ മ.(1902-1987).
ഗസ് ഹാൾ മ. (1910- 2000)

1oct

ജി.വി (ഗോദവർമ്മ)രാജ ജ. (1908 - 1971)
മത്തായി മാഞ്ഞൂരാന്‍ ജ. (1912-1970)
കൽപന ജ. (1965-2026)
മണവാളൻ ജോസഫ് ജ. (1927 -1986)
ടി എം ചുമ്മാർ ജ. (1899 -1987)
നുസ്രത്ത് ഫത്തേ അലിഖാൻ ജ. (1948-1997). 
ചിത്തി ബാബു  ജ. (1936 -1996)
അശോക് കുമാർ ജ. (1911-2001)
മോട്ടൂരു ഉദയം ജ. (1924-2002)
മാർഗരറ്റ് താച്ചർ ജ. (1925 - 2013)
ജോസഫൈൻ  ഫോഡോർ ജ. (1789-1793)

ചരിത്രത്തിൽ ഇന്ന്…
*******
ബി.സി 54- റോമാ ചകവർത്തി ക്ലോഡിയസിന്റ മരണത്തെ തുടർന്ന് റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുന്നു എന്ന ചൊല്ലിനുടമയായ നീറോ റോമാചക്രവർത്തിയായി.

1492 - ക്രിസ്റ്റഫർ കൊളംബസ് ബഹാമാസിൽ കപ്പലിറങ്ങി

1773 - ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി.

1775 - യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്ടിനെന്റൽ കോൺഗ്രസ് കോണ്ടിനെന്റൽ നേവി (ഇപ്പോഴത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി) സ്ഥാപിക്കാൻ ഉത്തരവിട്ടു.

1792 - വാഷിങ്ങ്‌ടൺ ഡീ സി യിൽ വൈറ്റ് ഹൌസിന്റെ മൂലക്കല്ല് സ്ഥാപിക്കപ്പെട്ടു.

1884- ഗ്രീൻവിച്ച് മീൻ ടൈം universal time meridian ആയി അംഗീകരിച്ചു.

1923 - ടർക്കിയുടെ പുതിയ തലസ്ഥാനമായി അങ്കാര പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ഇസ്താംബൂൾഎന്നറിയപ്പെടുന്ന കോൺസ്റ്റന്റിനോപോൾ ആയിരുന്നു പഴയ തലസ്ഥാനം.

1972 - മോസ്ക്കോയിൽ ഏറോഫ്ലോട്ട് ഇല്യൂഷൻ-62 വിമാനം തകർന്ന് 176 പേർ മരണമടഞ്ഞു.

1976 - Dr F A Murphy 'എബോള വൈറസ് കണ്ടു പിടിച്ചു.

1987- US നേവി പേർഷ്യൻ ഗൾഫിൽ ഡോൾഫിനെ ആദ്യമായി സൈനികാവശ്യത്തിന് വിനിയോഗിച്ചു.

1999 - കേന്ദ്രത്തിൽ വാജ്പേയി സർക്കാർ അധികാരത്തിൽ വന്നു.

2010 - ചിലിയിലെ കോപ്പിയാപ്പോ സനോസെ  ഖനിയിൽ കുടുങ്ങിപ്പോയ 33 പേരെയും രക്ഷപെടുത്തി.

2010 - കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ  ശുപാർശ പ്രകാരം ദേശീയ വന്യജീവി ബോർഡ് ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു.
**********

ഇന്ന്,

നാടക സിനിമ സീരിയൽ നടി മീന ഗണേശിന്റെ ഭർത്താവും, പൌർണ്ണമി ട്രൂപ്പിന്റെ സ്ഥാപകനും, ആലയം, സിംഹാസനം, പാപത്തിന്റെ സന്തതി, ചിലങ്ക, വേഷങ്ങള്‍, ഉദരനിമിത്തം തുടങ്ങിയ നാടകങ്ങളുടെ രചയിതാവും, ഗായകനും, സംവിധായകനും, നടനുമായ എ എന്‍ ഗണേശിനെയും (15 ഓഗസ്റ്റ് 1944- ഒക്ടോബർ 13, 2009 )

സാമൂഹ്യ പ്രവർത്തകയും അദ്ധ്യാപികയും ഗ്രന്ഥകാരിയും, സ്വാമി വിവേകാനന്ദന്റെ ഒട്ടുമിക്ക ഇംഗ്ലീഷ്‌ അമേരിക്കൻ പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും, പിന്നീട്‌ ഇന്ത്യയിലെത്തി സന്യാസ സംഘാംഗമാകുകയും   ചെയ്ത സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന  മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ എന്ന സ്വാമിനി നിവേദിതയെയും (ഒക്ടോബർ 28, 1867 - ഒക്ടോബർ 13, 1911),

5oct

പ്രസിദ്ധ ഗായകനും ഹാസ്യനടനും കുടാതെ. ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കിഷോർ കുമാർ എന്ന അഭാസ് കുമാർ ഗാംഗുലിയെയും (ഓഗസ്റ്റ് 4, 1929 – ഒക്ടോബർ 13, 1987),

നാലുതവണ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു് മത്സരിച്ച  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും, അദ്ധ്യക്ഷ്യനുമായിരുന്ന അർവ്വോ കുസ്റ്റാ ഹാൾബർഗ് എന്ന ഗസ് ഹാളിനെയും (ഒക്റ്റോബർ 8, 1910- ഒക്റ്റോബർ 13, 2000),

തിരുവിതാംകൂർ കരസേനയിൽ 1934-56 വരെ സേവനം അനുഷ്ടിച്ച ശേഷം ലെഫ്റെനെന്റ്റ് കേണൽ ആയി വിരമിക്കുകയും, കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകനും ആജീവനാന്ത പ്രസിഡന്റും (1954-1971), തിരുവിതാംകൂർ ലേബർ കോറിന്റെ ഓഫീസർ കമ്മാൻന്റ്റ്, കേരള യൂനിവേർസിറ്റിയുടെ ആദ്യത്തെ ഫിസികൽ എജ്യുകേഷൻ ഡയറക്ടർ, ലോൺ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ്‌, ഇന്ത്യ എയറോ ക്ലബിന്റെ വൈസ്‌ പ്രസിഡന്റ്‌, ഓൾ ഇന്ത്യ സ്പോർട്സ് കൗൻസിൽ അംഗം തുടങ്ങിയ പദവികൾ അലങ്കരിച്ച കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിയും കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവും ആയിരുന്ന ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജയെയും (ഒക്ടോബർ 13, 1908 - ഏപ്രിൽ 30, 1971),

നീലക്കുയിലിൽ ചായക്കടക്കാരൻ നാണുനായരുടെ വേഷത്തിലൂടെ സിനിമയിലെത്തുകയും  പിന്നീട് രാരിച്ചൻ എന്ന പൗരൻ, മിന്നാം മിനുങ്ങ്,കായംകുളം കൊച്ചുണ്ണി, ശബരിമല അയ്യപ്പൻ, ഉണ്ണിയാർച്ച, പുന്നപ്ര വയലാർ, പാലാട്ടു കോമൻ, മുക്കുവനെ സ്നേഹിച്ച ഭൂതം, മദ്രാസിലെ മോൻ തുടങ്ങി മുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിടുകയും ചെയ്ത നാടക-ചലച്ചിത്ര നടന്‍  മണവാളൻ ജോസഫിനെയും  (1927 ഒക്ടോബർ 13 -1986 ജനുവരി 23),

 നിരൂപണം, വ്യാഖ്യാനം, സാഹിത്യ ചരിത്രം എന്നീ മേഘലകളിൽ മലയാളത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ  സാഹിത്യനിപുണന്‍ ടി എം ചുമ്മാറിനെയും (1899 ഒക്റ്റോബർ 13-1987 ഫെബ്രുവരി 17),

മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങൾ പ്രധാനമായും കൈകാര്യം ചെയ്ത കൽപ്പന എന്നറിയപ്പെടുന്ന കൽപ്പന രഞ്ജനി യെയും:(ഒക്ടോബർ 5, 1965 - മരണം: ജനുവരി 25, 2016).

പ്രശസ്ത കവ്വാലി ഗായകനും ,സംഗീതജ്ഞനുമായിരുന്ന നുസ്രത്ത് ഫത്തേ അലിഖാനെയും . (13 ഒക്ടോ: 1948 – 16 ഓഗസ്റ്റ് 1997). 

കർണാടക സംഗീതത്തിൽ വീണ വാദനത്തിൽ അഗ്രഗണ്യനും, ജീവിച്ചിരിക്കുമ്പോൾ തന്നെ ഐതിഹാസികമാനം കൈവരിച്ച വീണ ചിത്തി ബാബു എന്ന് അറിയപ്പെട്ടിരുന്ന ചിത്തി ബാബുവിനെയും (October 13, 1936 – February 9, 1996) ,

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു മികച്ച നടനായിരുന്ന കുമുദാൽ കുഞ്ഞിലാൽ ഗാംഗുലി എന്ന  അശോക് കുമാറിനെയും   (ഒക്ടോബർ 13, 1911– ഡിസംബർ 10, 2001) ,

പതിനെട്ടു വർഷം ആന്ധ്ര പ്രദേശ് മഹിള സംഘത്തിന്റെ ജനറൽ സെക്രട്ടറിയും പിന്നെ കുറേ വർഷം പ്രസിഡൻറ്റും ആൾ ഇൻഡ്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ആയിരുന്ന രാഷ്ട്രീയ നേതാവും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രയത്നിച്ച മോട്ടൂരു ഉദയത്തിനെയും ( 13 ഒക്ടോബർ 1924,  31 മാർച്ച് 2002) ,

77oct 1333.jpg

കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും, യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ചരിത്രത്തിൽ പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച രണ്ടാമത്തെ വ്യക്തിയും, ആയിരുന്ന "ഉരുക്കുവനിത" (The Iron Lady), "മാഡ് മാഗി" എന്നീ വിളിപ്പേരുകളിലും അറിയപ്പെട്ടിരുന്ന മാർഗരറ്റ് താച്ചറിനെയും (ഒക്ടോബർ 13, 1925 – ഏപ്രിൽ 8, 2013),

മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങൾ പ്രധാനമായും കൈകാര്യം ചെയ്ത കൽപ്പന എന്നറിയപ്പെടുന്ന കൽപ്പന രഞ്ജനി യെയും:(ഒക്ടോബർ 5, 1965 - മരണം: ജനുവരി 25, 2016) ഓർമ്മിക്കാം.

Advertisment