ഇന്ന് ഒക്ടോബര്‍ 14: ലോക മാനദണ്ഡ ദിനവും ലോക സൗഖ്യ ദിനവും ഇന്ന്: കെ.ജി മര്‍ക്കോസിന്റെയും ഗ്ലെന്‍ മാക്‌സ്വെലിന്റെയും ഗൗതം ഗംഭീറിന്റെയും ജന്മദിനം: ഡല്‍ഹി ഭരിച്ച ആദ്യത്തെ വനിതാ ഭരണാധികാരിയായ സുല്‍ത്താന റസിയ കൊല്ലപ്പെട്ടതും ഇപ്പോഴത്തെ പാകിസ്താനില്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
oct

1199 കന്നി 28
അത്തം  / അമാവാസി
2023 / ഒക്ടോബര്‍ 14, ശനി
ഇന്ന്;

ലോക മാനദണ്ഡ ദിനം !
(ഇന്റർനാഷണൽ സ്റ്റാന്റേഡ്സ്‌ ഡേ)
                 . ****
.              
* ലോക സൗഖ്യ ദിനം
  world well being day
  ********
* National Dessert Day
* ബെലാറസ് : മാതൃദിനം !
* യെമൻ : രണ്ടാം വിപ്ലവ ദിനം!
* പോളണ്ട് : ദേശീയ വിദ്യാഭ്യാസ ദിനം!
   ********.               

Advertisment

പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും നൂറോളം ചലച്ചിത്രങ്ങളിലും പിന്നണിപാടിയ കെ.ജി മർക്കോസിന്റെയും (1958),

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായ ഗ്ലെൻ മാക്സ്വെലിന്റെയും (1988).,

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു ഓപ്പണിംഗ് ബാറ്റ്സ്മാനായ ഗൗതം ഗംഭീറിന്റെയും. (1981),

ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ തിലകരത്നെ ദിൽഷാന്റെയും (1976),

മലയാളചലച്ചിത്ര -സീരിയൽ രംഗത്ത്‌ നിർമ്മാതാവ്‌, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ചന്ദു നായരുടേയും(1956) ജന്മദിനം !

0oct
 **********

ഇന്നത്തെ സ്മരണ !
*********
എസ്. വരദരാജൻ നായർ മ.(1914-1989).
ടി പി കിഷോർ, മ. (1957 -1998 )
സി.ബി. മുത്തമ്മ, മ. (1924- 2009)
സുൽത്താന റസിയ മ. ( 1240)
ദത്തോ പന്ത് മ(1920-2004)
ബിങ്ങ് ക്രോസ്ബി, മ. (1903–1977)
ഹരോൾഡ് റോബിൻസ്, മ. (1916– 1997)
എർവിൻ റോമൽ മ( 1891 - 1944)
ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ മ.(1788-1857)

ജെ. ശശികുമാർ, ജ. (1927- 2014 )
ബഹാദുർ ഷാ, ജ. (1643- 1712)
നിഖിൽ ബാനർജി, ജ. (1931–1986)
ലാലാ ഹർദയാൽ ജ (1884-1939)
ബീരേന്ദ്രകുമാർ ഭട്ടാചാര്യ ജ. (1924-1997) 
അരുൺ ഖേതർപാൽ ജ. (1950-1971)
കാൾ റോബാഷ് ജ. (1929-2000)
ജോസഫ് ഡൂവീൻ ജ. (1869 -1939)
യേമൻ ഡി വലേറ ജ. (1882-1975)
ഐസൻ ഹോവർ ജ (1890- 1969)

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1240 - ഡൽഹി ഭരിച്ച ആദ്യത്തെ വനിതാ ഭരണാധികാരിയായ സുൽത്താന റസിയ കൊല്ലപ്പെട്ടു.

1882 - ഇപ്പോഴത്തെ പാകിസ്താനിൽ  പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായി

1884 - ജോർജ് ഈസ്റ്റ്മാൻ പേപ്പർ നാടയിലെ ഛായാഗ്രഹണ ഫിലിമിനു പേറ്റന്റ് എടുത്തു.

1913 - ബ്രിട്ടണിലെ സൗത്ത് വേൽസ് യൂണിവേഴ്സൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 439 മരണം.

1927 - മഹാകവി വള്ളത്തോൾ തൃശ്ശൂരിൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

1933:- നാസി ജർമനി ലീഗ് ഓഫ് നാഷൻസിൽ നിന്ന് പുറത്തു വന്നു.

1947 -  US Aircraft Pilot Chuck yeager ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചു

1956 - മൂന്നര ലക്ഷത്തിലേറെ അനുയായികളുമായി ഡോ. ബി ആർ. അംബേദ്കർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തിൽ ചേർന്നു. മതം മാറി രണ്ട് മാസത്തിനകം ഡിസംബർ 6 ന് മരണമടയുകയും ചെയ്തു.

1964- മാർട്ടിൻ ലൂതർ കിങ് ജൂനിയറിന് നോബൽ സമാധാന സമ്മനം ലഭിച്ചു..

1964- നിഖിതാ ക്രൂഷ്ചേ വിന് പകരം ലിയോനാർഡ് ബ്രഷ് നേവ് USSR കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി…

1968- ആളില്ലാ ബഹിരാകാശ വാഹനം അപ്പോളോ 7 Space ൽ നിന്ന് live telecast നടത്തി..

1977- കേരളത്തിലെ ആദ്യ വനിതാ ഗവർണറായി ജ്യോതി വെങ്കടാചലം ചുമതലയേറ്റു…

1979 - വാഷിങ്ങ്‌ടൺ ഡി.സി.യിൽ സ്വവർഗ്ഗാനുരാഗികളുടെ ആദ്യത്തെ നാഷണൽ മാർച്ചിൽ 1 ലക്ഷം പേർ പങ്കെടുത്തു.

1982- മയക്കു മരുന്നിനെതിരെ USA ആഗോള യുദ്ധം പ്രഖ്യാപിച്ചു.

1991- ബർമീസ് നേതാവ് ആങ്സാൻ സൂകിക്ക് സമാധാന നോബൽ സമ്മാനം ലഭിച്ചു..

1994- യാസർ അറാഫത്ത് യിഷാക്ക് റാബിൻ, ഷമോൺ പെരസ് എന്നിവർക്ക് സംയുക്തമായി സമധാന നോബൽ ലഭിച്ചു.

1998 - അമർത്യാ സെന്നിന് നോബൽ സമ്മാനം ലഭിച്ചു.

1998 - അമർത്യാ സെന്നിന് നോബൽ സമ്മാനം ലഭിച്ചു.

2oct

2014 - ഹുദ്ഹുദ് ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങൾ കാരണം നേപ്പാളിലെ ഹിമാലയത്തിൽ ഉണ്ടായ മഞ്ഞുവീഴ്ചയിലും ഹിമപാതത്തിലും 43 പേർ മരിച്ചു.

2015 - പാകിസ്ഥാനിൽ ഒരു ചാവേർ ബോംബ് ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2017 - സൊമാലിയയിൽ ഒരു വലിയ ട്രക്ക് ബോംബിംഗ് 358 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2021 - ജോൺ ഡീറിന്റെ ഏകദേശം 10,000 അമേരിക്കൻ ജീവനക്കാർ പണിമുടക്കി .

ശുഭദിനം!

മുൻ കേരള ധനമന്ത്രിയും നാലും അഞ്ചും കേരള നിയമസഭകളിൽ അംഗവുമായിരുന്ന എസ്. വരദരാജൻ നായരെയും (28 ഒക്ടോബർ 1914 - 14 ഒക്ടോബർ 1989).

ഇന്ന് , അഗ്നിമീളെ പുരോഹിതം - 1 എന്ന കഥയിലൂടെ മലയാളത്തിന്‍റെ ശ്രദ്ധയിലേക്കു വരൂകയും  ഒരു പുസ്തകത്തില്‍ മാത്രം കൊള്ളാനുള്ള കുറച്ച് കഥകള്‍ മാത്രം  തന്നിട്ട് ജീവിതം സ്വയം  അവസാനിപ്പിച്ച്  പോയ   ടി പി കിഷോറിനെയും  ( 1957 ഫെബ്രുവരി 27-1998 ഒക്ടോബര്‍ 14)

സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാ നയതന്ത്രജ്ഞയും അംബാസിഡറും സിവിൽസർവീസിലെ ലിംഗവിവേചനത്തിനെതിരെ പോരാടുകയും ചെയ്ത കൂര്‍ഗ്കാരി സി.ബി. മുത്തമ്മയെയും  (ജനുവരി 24, 1924-ഒക്ടോബർ 14, 2009),

സ്വദേശീ ജാഗരൺ മഞ്ച്, ഭാരതീയ കിസാൻ സംഘ്, ഭാരതീയ മസ്ദൂർ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും തൊഴിലാളിനേതാവുമായിരുന്ന ദത്തോ പന്ത് ഠേഗ്‌ഡിയെയും (നവംബർ 10 , 1920 - ഒക്ടോബർ 14 , 2004 )

പ്രകൃതിദൃശ്യങ്ങൾ തനിമയോടെ ക്യാൻവാസിൽ പകർത്തിയിരുന്ന ഒരു നോർവീജിയൻ ചിത്രകാരനായിരുന്ന ജൊഹാൻ ക്രിസ്റ്റ്യൻ  ഡാലിനെയും (1788 ഫെബ്രുവരി 24 - ഒക്റ്റോബർ 14,1857), 

രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനിയിലെ വെർമാച്ചിൽ (ഡിഫൻസ് ഫോഴ്സ്) ഫീൽഡ് മാർഷലായും, വെയ്മർ റിപ്പബ്ലിക്കിലെ റീച്ച്സ്വെറിലും സാമ്രാജ്യ ജർമ്മനിയുടെ . സൈന്യത്തിലും സേവനമനുഷ്ടിച്ച ഒരു ജർമ്മൻ ജനറലും സൈനിക സൈദ്ധാന്തികനുമായിരുന്ന ജോഹന്നാസ് എർവിൻ യൂജൻ റോമെലിനെയും (15 നവംബർ 1891 - 14 ഒക്ടോബർ 1944)

32 ഭാഷകളിൽ 75 കോടിയിൽ അധികം കോപ്പികൾ വിറ്റഴിഞ്ഞ  25 ഓളം കൃതികൾ രചിച്ച പ്രസിദ്ധ അമേരിക്കൻ നോവലിസ്റ്റ് ഹരോൾഡ് റോബിൻസിനെയും (മെയ് 21, 1916 – ഒക്റ്റോബർ 14, 1997)

3oct

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട  പാട്ടുകൾ( 100 കോടിയിൽ അധികം റെക്കോർഡും, ടേപ്പും, സി ഡി യും ) പാടിയ ഗായകനും അഭിനേതാവും ആയിരുന്ന ഹാരി ലില്ലിസ് "ബിങ്ങ് " ക്രോസ്ബിയെയും  (മെയ് 3, 1903 – ഒക്റ്റോബർ 14, 1977),

 ഒരു തമിഴ് ചിത്രം ഉൾപ്പെടെ 131 ചിത്രങ്ങൾ  സംവിധാനം ചെയ്തിട്ടുള്ള രു ആദ്യകാല മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ജെ. ശശികുമാർ (ജ. 1927 ഒക്ടോബർ 14 - മ.2014 ജൂലൈ 17)

മുഗൾ സമ്രാട്ട് ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളും എഴാമത്തെ മുഗൾ സമ്രാട്ടും ആയിരുന്ന ബഹാദുർ ഷാ എന്നപേരിൽ, 1707-ൽ കിരീടധാരണം ചെയ്ത, കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സമിനെയും ( 14 ഒക്റ്റോബർ 1643- 27 ഫെബ്രുവരി 1712),

ഗദ്ദർ പാർട്ടിയുടെ സ്ഥാപകരിലൊരാളും ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാക്കളിലൊരാളുമായിരുന്നു ലാലാ ഹർദയാലിനെയും ( ഒക്ടോബർ 14, 1884 - മാർച്ച് 4, 1939)

1978 ൽജ്ഞാനപീഠപുരസ്കാരം നേടിയ  അസമിയ നോവലിസ്റ്റും കവിയും ആയ ബീരേന്ദ്രകുമാർ ഭട്ടാചാര്യയെയും (1924 ഒക്റ്റോബർ 14-ആഗസ്റ്റ് 6,1997)

ബാബ അലൗദിൻ ഖാന്റെ ശിഷ്യനും രവി ശങ്കറിനെയും, വിലായത്ത് ഖാനെയും പോലെ സിതാർ വാദനത്തിൽ  അതുല്യ കലാകാരനായി കണക്കാക്കപ്പെടുന്ന മൈഹർ ഘരാനായിലെ  പ്രസിദ്ധ കലാകാരൻ നിഖിൽ രഞ്ചൻ ബാനർജിയെയും  (14 ഒക്ടോബർ1931 – 27 ജനുവരി 1986) ,

1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ കൊല്ലപ്പെടുകയും,മരണാനന്തരം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രം നൽകി. ആദരിക്കുകയും ചെയ്ത അരുൺ ഖേതർപാലിനെയും(1950 ഒക്റ്റോബർ 14 -16 ഡിസംബർ 1 1971)

ബ്രിട്ടനെതിരായുള്ള അയർലണ്ടിന്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ഐറിഷ് രാജ്യതന്ത്രജ്ഞനായിരുന്ന യേമൻ ഡി വലേറയെയും (1882 ഒക്ടോബർ 14 -29 ഓഗസ്റ്റ് 1975 )

ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ചിത്രകലയെ പരമാവധി പ്രോത്സാഹിപ്പിച്ച ,ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്ന,ഇംഗ്ലണ്ടിലെ മിൽബാങ്കിൽ ആദ്യത്തെ ബാരണായിരുന്ന ജോസഫ് ഡൂവീ നെയും (1869 ഒക്ടോബർ 14 -1939 മേയ് 25 )

അമേരിക്കൻ സൈനിക ഉദ്യോഗസ്ഥനും , രണ്ടാം ലോക മഹായുദ്ധകാലത്ത് , യൂറോപ്പിലെ അലൈഡ് എക്സ്പെഡിഷണറി ഫോഴ്സിന്റെ സുപ്രീം കമാൻഡറായി അദ്ദേഹം സേവനമനുഷ്ഠിക്കുകയും ആർമിയുടെ ജനറൽ എന്ന നിലയിൽ പഞ്ചനക്ഷത്ര പദവി നേടുകയും ചെയ്ത പിന്നീട്അമേരിക്കയുടെ 34-ാമത് പ്രസിഡന്റുമായ ഡ്വൈറ്റ് ഡേവിഡ് ഐസൻഹോവറിനെയും (ഒക്ടോബർ 14, 1890 - മാർച്ച് 28, 1969),

അറിയപ്പെടുന്ന ഒരു സസ്യസ്നേഹിയും ,ഓസ്ടിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററുമായിരുന്ന കാൾ റോബാഷിനെയും (ഒക്ടോബർ 14, 1929, – സെപ്റ്റംബർ 19, 2000) ഓർമ്മിക്കാം.

Advertisment