ഇന്ന് ഒക്ടോബര്‍ 16: ലോക ഭക്ഷ്യദിനവും ലോക അനസ്തീഷ്യ ദിനവും ഇന്ന്: പൃത്ഥ്വിരാജിന്റെയും ഹേമ മാലിനിയുടേയും അലീഷ മുഹമ്മദിന്റേയും ജന്മദിനം: ഫ്രാന്‍സിലെ ലൂയി പതിനാറാമന്‍ രാജാവിന്റെ ഭാര്യ മേരി ആന്റോയ്നെറ്റ് ചെയ്‌തെന്ന് പറയുന്ന കുറ്റങ്ങള്‍ക്ക് തെളിവില്ലാഞ്ഞിട്ട് പോലും ഗില്ലറ്റില്‍ ഉപയോഗിച്ച് വധിക്കപ്പെട്ടതും വീരപാണ്ഡ്യകട്ടബൊമ്മനെ ബ്രിട്ടീഷുകാര്‍ തമിഴ്‌നാട്ടിലെ കയ്ത്താര്‍ എന്ന സ്ഥലത്ത് വച്ച് തൂക്കിക്കൊന്നതും ചരിത്രത്തിലെ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
oct

1199 കന്നി 30
ചോതി / ദ്വിതീയ
2023 / ഒക്ടോബര്‍ 16,തിങ്കൾ

ഇന്ന്;
ലോക ഭക്ഷ്യദിനം !
 **************
[ 1945ൽ ഇന്നേ ദിവസമാണ് UNന് കീഴിൽ FA0 (food and agricultural organisation) നിലവിൽ വന്നത് ]

Advertisment

 ലോക അനസ്തീഷ്യ ദിനം !
^^^^^^^^^^^^^^^^^^^^^^
[വേദനയില്ലാത്ത യുഗത്തിന്റെ തുടക്കം ] 

* ലോക നട്ടെല്ല് ദിനം !
[World Spine day, Love Your spine ]
  
* World Restart A Heart Day
[This Day raises awareness about cardiac arrest and helps people to learn CPR, giving them lifesaving skills and the confidence to use them.] 

  • Global Cat Day !
    * world boss day !
     [ പ്രധാനമായും USA യിൽ കൊണ്ടാടുന്നു, It is a day for employees to thank their bosses]
  • 0oct

* ചിലി : അദ്ധ്യാപക ദിനം !
* ബൾഗേറിയ : വായുസേന ദിനം !

USA ;
*ദേശീയ നിഘണ്ടു ദിനം 
 [National Dictionary Day]
Department Store Day !
Steve Jobs Day !
National Feral Cat Day
Steve Jobs Day
National Liqueur Day
National Clean Your Virtual Desktop Day

* National School Bus Safety Week !
   [Oct 16th, 2023 - Fri Oct 20th, 2023]
* National Chemistry Week !
   [ Oct 15th, 2023 - Sat Oct 21st, 2023 ]

 വാഴ്ത്തപ്പെട്ട ദൈവദാസൻ തേവർപറമ്പിൽ കുഞ്ഞച്ചൻ മ. (രാമപുരം പള്ളി )

^^^^^^^^^^^***
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്്
''അനുചിതമായ ഒരു വികാരവുമുണ്ടാകാതിരിക്കുക എന്നതുതന്നെ ജീവിതത്തിന്റെ വിജയരഹസ്യം.''

''ദൗർഭാഗ്യങ്ങൾ നമുക്കു സഹിക്കാം: അവ പുറത്തു നിന്നു വരുന്നവയാണ്‌, യാദൃച്ഛികവുമാണവ. പക്ഷേ സ്വന്തം കൈപ്പിഴകൾ കൊണ്ടു യാതന തിന്നുക, ഹാ! അതാണു ജീവിതത്തിന്റെ വിഷദംശനം!''

    [ - ഓസ്കാർ വൈൽഡ് ]
************ 

2006ലും 2013ലും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം,  നവാഗത സംവിധായകനുള്ള സൈമ അവാര്‍ഡ് 2019 (ചിത്രം: ലൂസിഫര്‍) തുടങ്ങി നിരവധി പുരദ്കരങ്ങൾ നേടിയ, അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില്‍ ശ്രദ്ധേയനായ അഭിനേതാവും സംവിധായകനുമായ  പൃത്ഥ്വിരാജിന്റെയും (1982),

മമ്മൂട്ടിയുടെ നായികയായി 2013 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ 'കടൽ കടന്നൊരു മാത്തുക്കുട്ടി'യിലൂടെ   സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച അലീഷ മുഹമ്മദിന്റേയും( 1987),

 ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു നടിയും, എഴുത്തുകാരിയും സംവിധായികയും നിർമ്മാതാവും ഭരതനാട്യ നർത്തകിയും സർവ്വോപരി ഒരു രാഷ്ട്രീയക്കാരിയുമായ ഹേമ മാലിനിയുടേയും(1948),

മന നവലലു- മന കതനികലു  എന്ന സാഹിത്യനിരൂപണ ഗ്രന്ഥത്തിന്റെ രചനയ്ക്ക് 2014 ൽ നിരൂപണത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടുകയും പതിമൂന്നോളം നോവലുകളും പതിനൊന്ന് ചെറുകഥാ സമാഹാരങ്ങളുടെ ഗ്രന്ഥകർത്താവും തെലുഗു സാഹിത്യകാരനും അദ്ധ്യാപകനുമായ രാച്ചപലം ചന്ദ്രശേഖര റെഡ്‌ഡി(1948) യുടേയും,

കേരള രഞ്ജി ടീമിന്റെ മുൻക്യാപ്റ്റനും ഒരു വലംകൈയൻ ബാറ്റ്സ്മാനും വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമായ റൈഫി വിൻസെന്റ് ഗോമസിന്റെയും (1985),

ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗവും കേന്ദ്ര പ്രതിനിധി സഭാംഗവും വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ പ്രഥമ പ്രസിഡന്റും സോളിഡാരിറ്റി പ്രഥമ സംസ്ഥാന പ്രസിഡന്റുമായിരുന്ന    ഡോ.കൂട്ടിൽ മുഹമ്മദാലിയുടെയും (1964 ),

1oct

ഏറ്റവും കൂടൂതൽ ടെസ്റ്റ് സെഞ്ച്വറി എന്ന പട്ടികയിൽ സച്ചിനും റിക്കി പോണ്ടിങിനും പിന്നിലായി നിൽക്കുന്ന ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഒരു ഓൾ റൗണ്ടറും ദക്ഷിണാഫ്രിക്കൻ ഒരു ക്രിക്കറ്റ് താരമായ ജാക്ക്വസ് ഹെൻറി കാലിസിന്റേയും (1975)ജന്മദിനം ,

**********
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്്്
ചെമ്പൈ വൈദ്യനാഥ ഭാഗവതർ മ. (1896-1974 )
ഇടശ്ശേരി ഗോവിന്ദൻ നായർ മ.(1906-1974)
പി.സി. ദേവസ്യ മ.(1906 -2006)
ദൈവദാസൻ തേവർപറമ്പിൽ കുഞ്ഞച്ചൻ മ. (1891-1973)
തൃക്കൊടിത്താനം സച്ചിദാനന്ദൻ/ സജിത് കുമാർ മ.(1962- 2014).
ഹരീഷ്‌ ചന്ദ്ര മ. (1923 - 1983)
വീരപാണ്ട്യ കട്ടബൊമ്മൻ മ. (‍1760-1799)
ലിയാഖത്ത് അലി ഖാൻ മ. (1895 -1951)
പ്രൊഫ. ഗോവിന്ദ്  ദേശ്പാണ്ഡെ മ. (1938-2013)
ജോർജ്ജ് മാർഷൽ (ജൂ) മ. ( 1880-1959)
മോഷേ ദയാൻ മ. (1915 -1981)
ജോൺ പോസ്റ്റൽ. മ. (1943 -1998) 
കിഗെലി അഞ്ചാമൻ മ.  (1936 2016)

വള്ളത്തോൾ നാരായണമേനോൻ ജ. (1878  -1958 )
തിക്കുറിശ്ശി സുകുമാരൻ നായർ ജ.
 (1916-1997)
ഓസ്കാർ വൈൽഡ് ജ. (1854-1900)
ഡേവിഡ് ബെൻഗൂരിയൻ ജ(1886-1973 )
യൂജീൻ ഒനീൽ ജ. (1888 -1953)
മരിയ ഗൊരെത്തി ജ( 1890 - 1902)
ഗുന്തർ ഗ്രാസ്സ് ജ. (1927 -2015)
റെമി ഒക്ലിക് ജ. (1983 - 2012)

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1793 - ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിന്റെ ഭാര്യം മേരി ആന്റോയ്‌നെറ്റ് ചെയ്തെന്ന് പറയുന്ന കുറ്റങ്ങൾക്ക് തെളിവില്ലാഞ്ഞിട്ട് പോലും ഗില്ലറ്റിൽ ഉപയോഗിച്ച് വധിക്കപ്പെട്ടു.

1799 - വീരപാണ്ഡ്യകട്ടബൊമ്മനെ  ബ്രിട്ടീഷുകാർ തമിഴ്നാട്ടിലെ കയ്ത്താർ എന്ന സ്ഥലത്ത് വച്ച് തൂക്കിക്കൊന്നു.

1834 - മധ്യ കാലഘട്ടത്തിൽ നിർമിച്ച ഇംഗ്ലണ്ടിലെ തെയിംസ് നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം തീപിടിച്ച് നശിച്ചു.

1868 - ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബ്രിട്ടിഷുകാർക്ക് കൈമാറി ഡെൻമാർക് കാർ ഇന്ത്യ വിട്ടു.

1885 - മലയാളിപത്രം ആരംഭിച്ചു.

2oct

1888 - തിരുവിതാംകൂർ അഞ്ചൽ വകുപ്പ് ആദ്യമായി ഒട്ടിക്കാവുന്ന സ്റ്റാമ്പുകൾ പുറത്തിറക്കി.

1905 - വിഭജിച്ചു ഭരിക്കുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായി ബ്രിട്ടിഷുകാർ ലോർഡ് കഴ്സെന്റെ നിർദ്ദേശപ്രകാരം ബംഗാൾ വിഭജനം നടപ്പിലാക്കി.

1923 - വാൾട്ട് ഡിസ്നി കമ്പനി സ്ഥാപിതമായി.

1923 - ഡിസ്നി സഹോദരൻമാരായ വാൾട്ടും, റോയിയും ചേർന്ന് വാൾട്ട് ഡിസ്നി കമ്പനി സ്ഥാപിച്ചു…

1934 - മാവോയുടെ നേതൃത്വത്തിലുള്ള ലോങ്ങ് മാർച്ച് ചൈനയിൽ തുടങ്ങി.

1942 - ബംഗാളിൽ ചുഴലിക്കാറ്റ് ,… 40000 ലേറെ മരണം.

1951 - പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത് അലി ഖാൻ റാവൽ‌പിണ്ടിയിൽ വധിക്കപ്പെട്ടു

1964 - ചൈന അഞ്ചാമത് ആണവ രാഷ്ട്രമായി..

1978 - പോളണ്ട് കർദ്ദിനാൾ ആയ കരോൾ വോജ്‌തൈല ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആയി നിയമിക്കപ്പെട്ടു.

1984 - ആർച്ച് ബിഷപ്പ് ഡെസ്‌മണ്ട് ടുട്ടു സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായി.

1986 - ഇറ്റലിക്കാരനായ Rein messner 8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള ലോകത്തിലെ 14 കൊടുമുടികളും കീഴടക്കുന്ന ആദ്യ വ്യക്തിയായി…

1989 - ഇന്ത്യയിലെ ഇലക്ഷൻ കമ്മിഷൻ 3 അംഗ കമ്മിഷനായി ഉയർത്തി.

1916 - അമേരിക്കയിലെ ബ്രൂക്ക്‌ലിനിൽ ലോകത്തിലെ ആദ്യത്തെ ജനനനിയന്ത്രണ ക്ലിനിക് ആരംഭിച്ചു. മാർഗരറ്റ് സാംഗർ എന്ന സാമൂഹിക പ്രവർത്തകയാണ് ഇതിനു മുൻകൈ എടുത്തത്.

1945 - ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടനയായ FAO റോം ആസ്ഥാനമായി രൂപീകരിക്കപ്പെട്ടു.

2013 - ലാവോ എയർലൈൻസ് ഫ്ലൈറ്റ് 301ലാവോസിലെ പാക്സെ അന്തഃരാഷ്ട്ര വിമാനത്താവളത്തി- ലേക്കുള്ള യാത്രാമധ്യേ അപകടത്തിൽ 49 പേർ മരിച്ചു.

4oct

2017 - ഒഫെലിയ കൊടുങ്കാറ്റ് യു‌കെ, അയർലൻഡ് എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി.
**********
ഇന്ന്, 
പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും തുടങ്ങിയ കവിതകൾ എഴുതി കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമായിരുന്ന ഇടശ്ശേരി ഗോവിന്ദൻ നായരെയും (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974),

കവിത, കഥ, ഉപന്യാസം, വ്യാകരണം എന്നീ മേഖലകളിലെ കൃതികളിലൂടെ മലയാളത്തിലും സംസ്കൃതത്തിലും  വ്യക്തിമുദ്ര പതിപ്പിക്കുകയും 1980ൽ "ക്രിസ്തുഭാഗവതം"എന്ന സംസ്കൃത മഹാകാവ്യത്തിന് മികച്ച സംസ്കൃത കൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1993ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ സംസ്കൃത-മലയാള സാഹിത്യകാരൻ മഹാകവി പ്രൊഫസർ പി.സി. ദേവസ്യയെയും (1906 മാർച്ച് 24-ഒക്റ്റോബർ 16, 2006),

സീറോ മലബാർ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു പുരോഹിതനായ ദൈവദാസൻ തേവർപറമ്പിൽ കുഞ്ഞച്ചനെയും (April 1, 1981- ഒക്റ്റോബർ 16, 1973)

ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ  ധാരാളം പ്രത്യേകതകൾ ഉള്ള സംഗീതജ്ഞനും,  70 വർഷത്തെ സംഗീത തപസ്യയിലൂടെ കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളർത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്ന ചെമ്പൈ വൈദ്യനാഥ അയ്യരെയും (1896 സെപ്റ്റംബർ 14-1974, ഒൿടോബർ 16),

പഴയകാല നാടക-സിനിമാ ഗാനങ്ങൾ കച്ചേരിയുടെ രൂപത്തിൽ വേദിയിൽ അവതരിപ്പിച്ച , നടനും ഗായകനുമായിരുന്നു തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്നറിയപ്പെട്ടിരുന്ന സജിത് കുമാറിനെയും (14 ജൂലൈ 1962-16 ഒക്ടോബർ 2014)

പചാളന്‍കുറിച്ചിയുടെ രാജാവും   ബ്രിടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മേല്കൊയ്മയെ നിരാകരിക്കുകയും പുതുകോട്ടൈ രാജാവായിരുന്ന  വിജയ രഘുനാഥ തോണ്ടമാന്‍ ഒറ്റുകൊടുത്ത തിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയും തൂക്കി കൊല്ലപ്പെടുകയും ചെയ്ത വീരപാണ്ട്യ കട്ടബൊമ്മനെയും (‍3 ജനുവരി 1760-16 ഒക്ടോബര്‍ 1799)

oct

ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് മുഹമ്മദ് അലി ജിന്നയ്ക്കൊപ്പം വ്യത്യസ്ത മുസ്ലീം രാഷ്ട്രത്തിനായി വാദിച്ച പ്രധാനികളിൽ ഒരാളും,  സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയും, പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയും ആയിരുന്ന ലിയാഖത്ത് അലി ഖാനെയും (1895 ഒക്ടോബർ -1951 ഒക്ടോബർ 16),

മറാത്തി സാഹിത്യകാരനും രാഷ്ട്രീയ ചിന്തകനും കവിയും  സംസ്കൃതം, ഉർദു, ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അവഗാഹമുണ്ടായിരുന്ന പണ്ഡിതനുമായിരുന്ന ഗോപു എന്നും ജിപിഡി എന്നും അറിയപ്പെടുന്ന പ്രൊഫ. ഗോവിന്ദ് പുരുഷോത്തം ദേശ്പാണ്ഡെയെയും (1938 -16 ഒക്ടോബർ 2013),

ഇന്ത്യൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും ഭൗതികശാത്രജ്ഞനും മാതൃക സിദ്ധാന്തത്തിന്റെ(representation theory) ,പ്രതേകിച്ച്‌ സ്വരചേർച്ച വിശകലനം(harmonic analysis) സെമി സിമ്പിൾ ലീ . ഗ്രൂപി (semisimple Lie groups)ന്റെ അടിസ്ഥാന പഠനങ്ങൾ നടത്തിയ വ്യക്തിയായ  ഹരീഷ്‌ ചന്ദ്രയെയും (11 ഒക്റ്റോബർ 1923 -16 ഒക്റ്റോബർ 1983)

രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യകക്ഷിയുടെ സൈന്യത്തെ നയിച്ച അമേരിക്കൻ . ചീഫ് ഓഫ് സ്റ്റാഫും സെക്രട്ടറി ഒഫ് സ്റ്റെ റ്റും സെക്രട്ടറി ഓഫ് ഡിഫന്സും ആയി സേവനമനുഷ്ഠിച്ച ജോർജ്ജ് കാറ്റ് ലറ്റ് മാർഷൽ ജൂനിയറിനെയും(ഡിസംബർ 31, 1880 – ഒക്റ്റോബർ 16, 1959),

ഇസ്രയേലിലെ പ്രമുഖ സൈനിക ജനറലും രാഷ്ട്രീയ നേതാവുമായിരുന്നു മോഷേ ദയാനെയും ( 20 മേയ് 1915 - 16 ഒക്ടോബർ 1981)

55oct

ഇൻറർനെറ്റിൻറെപ്രവർത്തനത്തിൽ നിർണായക സ്റ്റാൻഡേർഡുകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ജോൺ പോസ്റ്റൽ   എന്ന   ജോനാതൻ ബ്രൂസ് പോസ്റ്റലിനെയും (ഓഗസ്റ്റ് 6, 1943 - ഒക്ടോബർ 16, 1998) 

ദീർഘകാലം റുവാണ്ടയിൽ അധികാരം കൈയാളിയിരുന്ന തുത്‌സി ന്യൂനപക്ഷവിഭാഗത്തിലെ അവസാന രാജാവായിരുന്ന  ബോൺ ജീൻ ബാപ്തിസ്റ്റ് ണ്ടഹിന്ദുർവ - (Born Jean-Baptiste Ndahindurwa) എന്ന കിഗെലി അഞ്ചാമനെയും (1936 ജൂൺ 29 -2016 ഒക്ടോബർ 16 )

കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയും, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും, സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും, മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും, മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടികൊടുക്കുകയും    കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായിരുന്ന  മഹാകവി വള്ളത്തോൾ നാരായണമേനോനെയും  (1878 ഒക്ടോബർ 16 -1958 മാർച്ച് 13),

കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സം‌വിധായകനുമായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായറെയും (ഒക്ടോബർ 16 1916 -മാർച്ച് 11 1997)

7oct

മൂർച്ചയേറിയ ഹാസ്യത്തിനു പ്രശസ്തനായ   ഐറിഷ്   നാടകകൃത്തും, നോവലിസ്റ്റും,   കവിയും, ചെറുകഥാകൃത്തും ആയിരുന്ന ഓസ്കാർ ഫിൻ‌ഗൽ ഒ ഫ്ലഹെർട്ടി വിൽസ് വൈൽഡ് എന്ന ഓസ്കാർ വൈൽഡിനെയും (ഒക്ടോബർ 16, 1854– നവംബർ 30, 1900)

ചെറുപ്പം മുതലേ സയണിസത്തോട് കടുത്ത അനുഭാവം പ്രകടിപ്പിക്കുകയും ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിൽ  പ്രധാന പങ്കു വഹിക്കുകയും ചെയ്ത ഇസ്രായലിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂരിയനെയും (ഒക്ടോബർ 16 1886 - ഡിസംബർ 1 1973) /

ശുഭസ്വപ്നങ്ങൾ കാണാൻ ശ്രമിച്ച് പരാജിതരായി നിരാശയിൽ മുങ്ങിപ്പോകുന്ന സാധാരണക്കാരെ പറ്റി കഥ യെഴുതുകയും  രണ്ടു തവണ പുലിസ്റ്റർ പുരസ്കാരവും നോബൽ പ്രൈസും ലഭിച്ച അമേരിക്കൻ  നാടകകൃത്തായ യൂജീൻ ഒനീലിനെയും ( 1888 ഒക്ടോബർ - 1953 നവംബർ 27),

തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ രക്തസാക്ഷിയാകുകയും, പിന്നീട് കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്ത മരിയ ഗൊരെത്തിയെയും(ഒക്ടോബർ 16, 1890 - ജൂലൈ 6, 1902),

ഇന്ത്യയുമായി അടുത്തബന്ധം പുലർത്തിയിരുന്ന 'ദ പ്ലെബിയൻസ് റിഹേഴ്‌സ് ദ അപ്‌റൈസിങ്' എന്ന നാടകവും,   'ഷോ യുവർ ടങ്' എന്ന  ഇൻഡ്യൻ സ്മരണകളും, ദി ടിൻഡ്രം എന്ന നോവലടക്കം പല കൃതികളും രചിച്ച ഗുന്തർ ഗ്രാസ്സിനെയുo (16 ഒക്ടോബർ 1927 - 13 ഏപ്രിൽ 2015),

സിറിയയിലെ ആഭ്യന്തര കലാപം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ് മരണമടഞ്ഞ പ്രമുഖനായ ഒരു ഫ്രഞ്ച് ഫോട്ടോ ജേണലിസ്റ്റായ റെമി ഒക്ലികിനെയും  (Rémi Ochlik) (16 October 1983– 22 February 2012) ഓർമ്മിക്കാം.

 ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment