/sathyam/media/media_files/h6kbCCgDgO0BRShfUCGF.jpg)
1199 കന്നി 31
വിശാഖം / തൃതീയ
2023 / ഒക്ടോബര്‍ 17,ചൊവ്വ
ഇന്ന് തുലാം രവി സംക്രമം
(രാത്രി ഒരു മണി, 7 മിനിട്ട്)
ഇന്ന്;
അന്തഃരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
[ International Day for the Eradication of Poverty]
* പഴയ 'ആ' ദിനത്തോട് പൊറുക്കാനുള്ള അന്തഃരാഷ്ട്ര ദിനം !
**************
[ International Forgive an Ex Day; Forgiveness is hard, but it’s also healing.]
* Black Poetry Day !
**************
[On October 17, 1761, Jupiter Hammon, (poet, writer and preacher) became the first black published author in the United States, paving the way for many other Black authors and poets to share their gifts with the world. ]
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 103 വയസ്സ്
**********
/sathyam/media/media_files/XmfTl3G9Okadblj4LDbN.jpg)
[1920 ഒക്റ്റൊബർ 17ന് താഷ്കന്റിൽ വെച്ചാണ് ആദ്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് സ്ഥാപിതമാകുന്നത്. എം.എൻ ROയ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ്, അബനി മുഖർജി തുടങ്ങിയർ നേതൃത്വം നൽകി. 1925ൽ കാൺപൂരിൽ പരസ്യമായി ചേർന്ന സമ്മേളനമാണ് സി.പി.ഐ യ്ക്ക് രൂപം കൊടുത്തത്. ]
* ഭാരതം: ഡിജിറ്റൽ സൊസൈറ്റി ദിനം!
* അർജൻറ്റീന : ആത്മാർത്ഥത ദിനം!
* യു.എസ് : നാഷണൽ എഡ്ജ് ഡേ !
[ National Edge Day ; പുകവലി, മയക്കുമരുന്നു, മദ്യപാനം, മാംസാഹാരം ഇവ വർജ്ജിച്ച് ഹാർഡ് കോർ ഡാൻസ് / പന്ക് റോക്ക് ചെയ്യുന്നവരുടെ ദിനം]
* Black Poetry Day !
* Spreadsheet Day
* National Pasta Day
* National Mulligan Day
* Wear Something Gaudy Day
* National Playing Card Collection Day
. **********
. ഇന്നത്തെ മൊഴിമുത്ത്
. ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''ഒരു നല്ല പത്രം, സ്വയം സംസാരിക്കുന്ന ഒരു രാഷ്ട്രമാണെന്ന് ഞാൻ കരുതുന്നു.''
[ -ആർതർ മില്ലർ ]
********
ഇന്ത്യൻ എയ്‌റോസ്‌പേസ് എഞ്ചിനീയറും ലോഞ്ച് വെഹിക്കിൾ ഡിസൈൻ, സ്‌പേസ് ക്യാപ്‌സ്യൂൾ റിക്കവറി എക്‌സ്‌പെരിമെന്റ് (എസ്‌ആർഇ), ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പ്രശസ്തനും മുമ്പ് ബംഗളൂരുവിലെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറും നിലവിൽ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വിഎസ്‌എസ്‌സി) ഡയറക്ടറും ചന്ദ്രയാൻ 3 ദൗത്യത്തിന്റെ മുഖ്യശിൽപികളിൽ ഒരാളുമായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരുടേയും,
കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകയും സി പി ഐ എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പത്നിയുമായ ബൃന്ദ കാരാട്ടിന്റെയും(1947),
2002-ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുകയും അൻപതിലധികം മലയാളചിത്രങ്ങളിലും തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്തിട്ടുള്ള തെന്നിന്ത്യൻ ചലച്ചിത്ര നടി നവ്യ നായർ എന്നറിയപ്പെടുന്ന ധന്യ നായരുടേയും (1986),
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളും പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളുമായ കീര്‍ത്തി സുരേഷിന്റേയും (1992),
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച, പ്രതിനായിക വേഷങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന അഭിനേത്രി രാജാത്തി എന്ന ഇന്ദ്രജയുടേയും(1978),
പ്രമുഖ നടനായ അനിൽ കപൂറിന്റെയും , ബോണി കപൂറിന്റെയും അനിയനും നടനുമായ സഞ്ജയ് കപൂറിന്റെയും (1965),
/sathyam/media/media_files/RsApTRAzXXoelQ9nlNP3.jpg)
ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരനും ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം മുൻ ക്യാപ്റ്റനുമായിരുന്ന അനിൽ കുംബ്ലെയുടെയും (1970),
എമിനെം - ഒരു അമേരിക്കൻ റാപ്പറും റെക്കോർഡ് നിർമാതാവും ചലച്ചിത്രനടനുമായ എമിനെം എന്ന പേരിലറിയപ്പെടുന്ന മാർഷൽ ബ്രൂസ് മാതെർസ് III (1972) ന്റേയും
പാകിസ്താൻ ക്രിക്കറ്റ് താരവും (1980). മുൻ പാകിസ്താൻ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായ മുഹമ്മദ് ഹഫീസിന്റേയും (1980),
മുൻ പാകിസ്താൻ ടി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ടെസ്റ്റ് താരവുമായ മുഹമ്മദ് ഹഫീസിന്റെയും (1980) ജന്മദിനം .
**********
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്്്
കുടമാളൂര്‍ കരുണാകരന്‍ നായർ മ. (1916-2000 )
പി.എം. അബൂബക്കർ മ. (1932-1994 )
പി. ദേവൂട്ടി മ. (1934 -1997)
സർ സയ്യിദ് അഹമ്മദ് മ. (1817 -1898)
കവിജ്ഞർ കണ്ണദാസൻ മ. (1927-1981)
സരോജിനി വരദപ്പൻ മ. (1921-2013)
ഴാങ് ഡെസ്സാലൻ മ. (1758 - 1806)
ഫ്രെഡെറിക് ഷൊപിൻ മ. (1810-1849 )
അന്നെ ക്രാഫോഡ് മ. (1920 -1956)
ഫിലിപ്പ് സിഡ്നി മ. (1554- 1586)
മർഗരീത്ത മറിയം അലക്കോക്ക് മ.
(1647 -1690)
ജോൺപോൾ ഒന്നാമൻ മാർപ്പാപ്പ ജ.
(1912 -1978)
സിസ്റ്റർ എവുപ്രാസ്യമ്മ ജ. (1877-1952)
കുറ്റിപ്പുറത്ത് കിട്ടുണ്ണിനായർ ജ.(1882-1959)
വി അരവിന്ദാക്ഷൻ ജ. (1930-2015)
സ്മിത പാട്ടിൽ ജ. (1955 -1986)
സർ സയ്യിദ് അഹമ്മദ് ഖാൻ ജ. (1817-1898)
റീത്ത ഹെവർത്ത് ജ. (1927-1981)
ആർതർ മില്ലർ ജ. (1915 - 2005)
റീത്ത ഹെവർത്ത് ജ ( 1918 - 1987)
ജൂഡി ഗാർലാൻഡ് ജ. (1926-2008)
അലക്സി പാവ്ലോവിച്ച് ചാപൈഗിൻ ജ. 1871-1937)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്്്
1604 - ജർമ്മൻ ജ്യോതി ശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ, ഒഫ്യൂക്കസ് താരഗണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി. സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.
1905 - USSR ഒക്ടോബർ മാനിഫെസ്റ്റോ പ്രഖ്യാപിച്ചു.
1918 - യുഗോസ്ലാവ്യ സ്വതന്ത്രമായി..
/sathyam/media/media_files/BeXEs79Fx3aTWX5nMAXd.jpg)
1920 - എം എൻ റോയിയും കൂട്ടരും communist Party of India എന്ന സംഘടന താഷ് കെന്റിൽ രൂപീകരിച്ചു…
1933 - ആൽബർട്ട് ഐൻസ്റ്റിൻ ജൂത ജർമനി വിട്ട് അമേരിക്കൻ പൗരനായി…
1940 - ഗാന്ധിജി വ്യക്തി സത്യാഗ്രഹം തുടങ്ങി. വിനോബഭാവെ പ്രഥമ സത്യാഗ്രഹിയായി…
1943 - ജപ്പാനീസ് ആർമിക്കു വേണ്ടി സഖ്യ കക്ഷികൾ ബർമയിൽ നിർമിച്ച റെയിൽവേ ലൈൻ പൂർത്തിയായി.
1956 - കോട്ടയം -കൊല്ലം റെയിൽപ്പാത യാത്രക്കായി തുറന്നു.
1956 - game of the century എന്നറിയപ്പെട്ട ചെസ് മത്സരം ബോബി ഫിഷർ നേടി
1957- ഫ്രഞ്ച് സാഹിത്യകാരൻ ആൽബർട്ട് കാമുവിന് സാഹിത്യ നോബൽ.
1961 - ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.
1973 - അറബ് – ഇസ്രയൽ യുദ്ധത്തിൽ (Yom Kopper) ഇസ്രയേലിന്റെ കൂടെ നിന്ന രാജ്യങ്ങൾക്കെതിരെ OPEC എണ്ണ ഉപരോധം പ്രഖ്യാപിച്ചു…
1979 - മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
1989 - യു.എസി.ലെ കാലിഫോർണിയയിൽ വൻ ഭൂകമ്പം
സാൻ ഫ്രാൻസിസ്ക്കോയിൽ റിൿടർ സ്ക്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം 9 പേരെ കൊല്ലുകയും നൂറു കണക്കിന് ആൾക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്തു.
1994 - കപിൽ ദേവിന്റെ അവസാന ഏകദിന ക്രിക്കറ്റ് മത്സരം.
2000 - ഐ.ടി. ആക്ട് നിലവിൽ വന്നു.
2003 - റിസോഴ്സ് സാറ്റ്
(lRS P6) വിക്ഷേപണം.
2008 - ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റിക്കാർഡ് ലാറയെ മറികടന്ന് സച്ചിൻ
നേടി.
2017- Lincoln in the bardow എന്ന പ്രഥമ കൃതിക്ക് George Sanders Man booker Prize നേടി.
***********
/sathyam/media/media_files/zGFXEMSHHbKlQl1TKDG8.jpg)
ഇന്ന്,
തന്റെ ഹൃസ്വ ജീവിതകാലത്തിൽ
കേരളചിന്താമണി, മലബാറി, ചക്രവർത്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും പരമ്പരാഗത ശൈലിയിൽ നിന്നും കാൽപനികതയിലേക്കുള്ള പരിവർത്തനത്തിൽ നിർണായക സ്വാധീനം ചെലുത്തിയ കവിതകൾ എഴുതിയ കവി വി സി ബാലകൃഷ്ണപണിക്കരെയും (മാർച്ച് 1,1889- ഒക്റ്റോബർ 17, 1912),
കീചകവധത്തിലെ സൈരന്ധ്രി, നളചരിതത്തിലെ ദമയന്തി, രുഗ്മിണീ സ്വയംവരത്തിലെ രുഗ്മിണി തുടങ്ങിയ വേഷങ്ങള്‍ അഭിനയിച്ച കഥകളിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം സ്ത്രീവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനും, സ്ത്രീവേഷങ്ങളിലൂടെ ഏഴു പതിറ്റാണ്ടുകളോളം അരങ്ങില്‍ നിറഞ്ഞുനിന്ന പ്രസിദ്ധ കഥകളി നടന്‍ കുടമാളൂര്‍ കരുണാകരന്‍ നായരെയും (1916 - 2000 ഒക്റ്റോബർ 17 ) ,
പൊതുമരാമത്ത് മന്ത്രി,എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാൻ ,കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് വൈസ് ചെയർമാൻ,കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം,കേരള ഖാദി ബോർഡ് അംഗം, ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് നാഷണൽ എക്സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് മുസ്ലീം ലീഗ് ഹൈ പവർ കമ്മിറ്റി അംഗം, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഇൻഡ്യൻ നാഷണൽ ലീഗ് സ്റ്റേറ്റ് പ്രസിഡന്റ്, മുന്നാമതും അഞ്ചാമതും ആറാമതും ഏഴാമതും എട്ടാമതും ഒൻപതാമതും കേരള നിയമസഭകളിൽ അംഗം എന്നീ നിലകളിൽ സേവന മനുഷ്ഠിച്ച പൂവണിത്തെരുവത്ത് മാളിയേക്കൽ അബൂബക്കർ എന്ന പി.എം. അബൂബക്കറെയും (ജൂലൈ 1, 1932- 1994 ഒക്റ്റോബർ 17)
/sathyam/media/media_files/WpDfnSqmhLdsQ23o16ra.jpg)
ആറും ഏഴും കേരള നിയമസഭകളിൽ അഴീക്കോട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി എം രാഷ്ട്രീയ നേതാവ് പി. ദേവൂട്ടിയെയും(1934 - 17 ഒക്ടോബർ 1997).
ആയിരത്തോളം തമിഴ് സിനിമാ ഗാനങ്ങൾ രചിക്കുകയും, 1980-ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥക്ക് സാഹിത്യ അക്കാദമി അവാർഡും കിട്ടുകയും ചെയ്ത പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്ന മുത്തയ്യ എന്ന കവികളിലെ രാജാവ് (കവിയരസ് ) കണ്ണദാസനെയും ( 1927 ജൂൺ 24-ഒക്റ്റോബർ 17, 1981),
വുമൺസ് ഇന്ത്യ അസോസിയേഷന്റെ പ്രസിഡന്റും, 35 വർഷം ഇന്ത്യൻ റെഡ് കോൺഗ്രസ് സൊസൈറ്റിയിൽ അംഗവും, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. ഭക്തവത്സലത്തിന്റെ മകളും ആയിരുന്ന സാമൂഹ്യ പ്രവർത്തകയായിരുന്ന സരോജിനി വരദപ്പനും (സെപ്റ്റംബർ 21, 1921 − 17 ഒക്ടോബർ 2013),
പ്രശസ്തനായ ഒരു ആംഗലേയ കവിയും, . , സൈനികനുമായിരുന്ന സർ ഫിലിപ്പ് സിഡ്നിയെയും (30 നവംബർ 1554-17 ഒക്റ്റോബർ 1586),
ഫ്രെഞ്ചുകാരിയായ ഒരു റോമൻ കത്തോലിക്കാ സന്യാസിയും ആത്മീയദർശകയും (mystic) ആയിരുന്ന മർഗരീത്ത മറിയം അലക്കോക്കിനെയും (1647 ജൂലൈ 22- 1690 ഒക്ടോബർ 17 )
നിരക്ഷരനായ ഒരു അടിമയായിരുന്നെങ്കിലും, ഫ്രാൻസിന്റെ അധീനതയിൽ നിന്ന് ഹെയ് തിയെ സ്വതന്ത്രമാക്കുകയും 1804 മുതൽ 06 വരെ രാജ്യത്തിന്റെ ചക്രവർത്തിയായി ഭരണം നടത്തുകയും ഒരു കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്ത ഴാങ് ജാക്വിസ് ഡെസ്സാലനെയും (സെപ്റ്റംബർ 20, 1758 – ഒക്ടോബർ 17, 1806),
പിയാനോയിൽ അഗ്രഗണ്യനും, സംഗീതാദ്ധ്യാപകനും, അനുരാഗ സംഗീതത്തിനു (Romantic music) പ്രശസ്തനായ പോളണ്ടിൽ നിന്നുള്ള സംഗീത രചയിതാവായിരുന്ന ഫ്രെഡെറിക് ഫ്രാൻസീക് ഷൊപിനെയും( മാർച്ച് 1-1849 ഒക്റ്റോബർ 17 ),
നൈറ്റ്സ് ഓഫ് റൌണ്ട് ടേബിൾ എന്ന സിനിമയിൽ അഭിനയിച്ച ബ്രിട്ടിഷ് അഭിനേത്രി ഇമൽഡ എന്ന അന്നെ ക്രാഫോഡിനെയും( 22 നവംബർ 1920 – 17 ഒക്റ്റോബർ 1956),
ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിക്കുകയും,1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിക്കുകയും, പിന്നീട് വിശുദ്ധയാക്കുകയും ചെയ്ത 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് അറിയപ്പെട്ടിരുന്ന ചാവറയച്ചൻ സ്ഥാപിച്ച സി.എം.സി. സന്യാസസഭയിലെ അംഗമായിരുന്ന സിസ്റ്റർ എവുപ്രാസ്യമ്മയെയും (17 ഒക്ടോബർ 1877 - 29 ഓഗസ്റ്റ് 1952),
/sathyam/media/media_files/HOfhCUer5k7Hgx24Ci2R.jpg)
.
കഥാസരിത്സാഗരത്തിന് ആദ്യമായി മലയാളവിവര്‍ത്തനം എഴുതിയ കുറ്റിപ്പുറത്ത് കിട്ടുണ്ണിനായരെയും (1882 ഒക്റ്റോബർ 17 - മെയ് 14,1959)
പിൽക്കാലത്ത് അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി ആയി പരിണമിച്ച മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജ് സ്ഥാപിക്കുക വഴി ഇന്ത്യയിലെ മുസ്ലീം സമുദായത്തിൽ ആധുനിക വിദ്യാഭ്യാസം ആരംഭിക്കുകയും, അതുവഴി ഒരു പുതിയ തലമുറ മുസ്ലീം ചിന്തകരും രാഷ്ട്രീയക്കാരും രൂപപ്പെടുകയും ചെയ്ത വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ നേതാവും, ഇസ്ലാമിക പരിഷ്കർത്താവും നവോത്ഥാന വാദിയുമായിരുന്ന സർ സയ്യിദ് എന്ന് പരക്കെ അറിയപ്പെട്ട സർ സയ്യിദ് അഹമ്മദ് ഖാൻ ബഹദൂറിനെയും ( ഒക്ടോബർ 17 1817 – മാർച്ച് 27 1898),
മാർക്സിസ്റ്റ് ക്ലാസിക്കുകൾ പലതും ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും, നിരൂപണത്തിനും പഠനത്തിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയും ചെയ്ത മലയാള സാഹിത്യകാരൻ വി. അരവിന്ദാക്ഷനെയും ( 17 ഒക്ടോബർ 1930 - 26 ഡിസംബർ 2015),
ദൂരദർശനിൽ പരിപാടി അവതാരകയും, പിന്നീട് ഹിന്ദിയില്‍ കലാമൂല്യമുള്ള സമാന്തരചിത്രങ്ങളിൽ അഭിനയിക്കുകയും ,സ്ത്രീ പുരോഗന സംഘടനകളില്‍ പ്രവർത്തിക്കുകയും ചെയ്ത അകാലത്തില്‍ ആദ്യ പ്രസവത്തോടെ പൊലിഞ്ഞുപോയ സ്മിത പാട്ടിലിനെയും (ഒക്ടോബർ 17, 1955 –13 ഡിസംബർ, 1986),
റഷ്യയിലെ ഒരു എഴുത്തുകാരനും സോവിയറ്റ് ചരിത്രനോവൽ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായ അലക്സി പാവ്ലോവിച്ച് ചാപൈഗിനെയും ( 17 ഒക്റ്റോബർ 1870 - 21 ഒക്റ്റോബർ 1937)
1978 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 28 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്ന ആൽബിനോ ലൂച്ചിയാനി എന്ന ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയെയും (17 ഒക്ടോബർ 1912 - 28 സെപ്റ്റംബർ 1978),
/sathyam/media/media_files/Xqrd71SNw9YnkoEVaiGV.jpg)
"ഡെത്ത് ഓഫ് a സേല്‍സ്മാന്‍ ","ആൾ മൈ സൺസ്" തുടങ്ങിയ നാടകങ്ങള്‍ എഴുതിയ പ്രശസ്ത അമേരിക്കൻ നാടകരചയിതവും എഴുത്തുകാരനും ചലച്ചിത്ര നടി മർലിൻ മൺറോയുടെ ഭര്‍ത്താവുമായിരുന്ന ആർതർ മില്ലറിനെയും(ഒക്ടോബർ 17, 1915 – ഫെബ്രുവരി 10, 2005)
1946ൽ ഗിൽഡ എന്ന സിനിമയിലും ടെക്നിക് കളർ സംഗീത സിനിമ കവർ ഗേളിലും അഭിനയിച്ച്, കഴിഞ്ഞ 100 വർഷങ്ങളിലെ എറ്റവും നല്ല 25 താരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സ്നേഹ ദേവത (Love Goddess)എന്ന് വിളിച്ചിരുന്ന മാർഗറിറ്റ കാർമെൻ കൻസിനൊ എന്ന റീത്ത ഹെവർത്തിനെയും ( ഒക്ടോബർ 17, 1918 – മെയ് 14, 1987) ,
മൈത്രീ സൺസിലും, ഡോട്ടി വെസ്റ്റിലും അഭിനയിച്ച അമേരിക്കൻ സിനിമ ടെലിവിഷൻ അഭിനേത്രിയും, ബിസിനസ്സ്കാരിയും ഹോട്ടൽ ഉടമയും ആയിരുന്ന ജൂഡി ബിവർലി ഗാർലാൻഡിനെയും (ഒക്റ്റോബർ 17, 1926 – ഡിസംബർ 5, 2008) ഓർമ്മിക്കാം.!
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us