ഇന്ന് ഒക്ടോബര്‍ 21: ആഗോള അയഡിന്‍ അപര്യാപ്തതാ ദിനവും ഇഴജന്തു ബോധവല്‍ക്കരണ ദിനവും ഇന്ന്: നടന്‍ മുകേഷിന്റെയും ആന്റ്റണി പെരുമ്പാവൂരിന്റെയും അശ്വിനി നാച്ചപ്പയുടെയും ജന്മദിനം: ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ 38 നഴ്‌സ് മാരോടു കൂടി ക്രിമിയന്‍ യുദ്ധക്കളത്തിലേക്ക് യാത്ര തിരിച്ചതും ജര്‍മനിയില്‍ സോഷ്യലിസം അവസാനിച്ചതായി ചാന്‍സലര്‍ ബിസ് മാര്‍ക്ക് പ്രഖ്യാപിച്ചതും കാര്‍ബണ്‍ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബള്‍ബ് എഡിസണ്‍ പരീക്ഷിച്ചതും ചരിത്രത്തില്‍ ഇതേദിനം: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
oct

1199 തുലാം 4
പൂരാടം  / സപ്തമി
2023 / ഒക്ടോബര്‍ 21, ശനി
ഭദ്രകാളി അവതാരം!
പൂജ വെയ്പ്പ്‌ (സന്ധ്യക്ക്‌ ശേഷം)

Advertisment

ഇന്ന് ;

ആഗോള അയഡിൻ അപര്യാപ്തതാ ദിനം !
്്്്്്്്്്്്്്്്്്്്്്്്്്്്്്
* ഇഴജന്തു ബോധവൽക്കരണ ദിനം !
.   (Reptile Awareness Day)
************
* International Day of the Nacho !
************
 [വലിയ കായിക കളി കാണുകയാണെങ്കിലോ അല്ലെങ്കിൽ ഒരു മൂവി നൈറ്റ് ആസ്വദിക്കുമ്പോഴോ, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാൻ അനുയോജ്യമായ ഒരു  ലഘുഭക്ഷണമാണ് നാച്ചോ ]

oct

*  ആസാദ് ഹിന്ദ് ദിനം / Azad Hind Day !
***************
[1943-ൽ ഇന്നേ ദിവസമാണ് നേതാജി സിങ്കപ്പുരിൽ ആസാദ് ഹിന്ദ് ഗവർമെന്റ് സ്ഥാപന പ്രഖ്യാപനം നടത്തിയത്]

* പോലീസ് അനുസ്മരണ ദിനം !
**************
[ Police Commemoration Day- 1959 ൽ ഇന്നേ ദിവസം നടന്ന ചൈനീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട പോലീസുകാരുടെ സ്മരണാർഥമാണ് ഈ ദിനം. ]

Trafalgar Day !
*******
 [ചരിത്രപരമായ ഒരു സമുദ്ര ഏറ്റുമുട്ടലിനെയും ഒരു രാജ്യത്തിന്റെ വിധിയുടെ ഗതി രൂപപ്പെടുത്തിയ ധീരരായ വ്യക്തികളെയും അനുസ്മരിക്കുന്നു. ഫ്രഞ്ച്, സ്പാനിഷ് കപ്പലുകൾക്ക് മേൽ റോയൽ നേവി നേടിയ വിജയത്തിന്റെ ബ്രിട്ടീഷ് അനുസ്മരണമായ 'ട്രാഫൽഗർ' ദിനം ]

അന്താരാഷ്ട്ര അറ്റകുറ്റപ്പണിദിനം !
*************
 [International Repair Day ; അറ്റകുറ്റപ്പണിക്ക് ആവശ്യമായ വിവരങ്ങളും വിഭവങ്ങളുo  ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത് പ്രോത്സാഹിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ള, അറ്റകുറ്റപ്പണിക്കുള്ള അവകാശം പോലുള്ള പ്രസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാനും ഒരു ദിനം]

അന്താരാഷ്ട്ര സ്ലോത്ത് ദിനം !

01oct
************
[ International Sloth Day; 2010 നവംബറിൽ അന്താരാഷ്‌ട്ര സ്ലോത്ത് ഡേ സ്ഥാപിതമായത്, ലജ്ജാശീലരും ശാന്തരുമായ ഈ ജീവികളെ കുറിച്ച് കുറച്ചുകൂടി അറിയാനും അവയെ പൂർണ്ണമായും വംശനാശത്തിൽ നിന്ന് തടയാനും ആളുകളെ സഹായിക്കുന്നതിനുള്ള ഒരു
 ദിനം ]

* ഈജിപ്ത് : ഈജിപ്ഷ്യൻ നാവിക ദിനം!
* തായ്ലാൻഡ് : ദേശീയ നേഴ്സ്സ് ദിനം !
* US;
Bridge Day
Back To The Future Day
Count Your Buttons Day
National Sweetest Day
National Fetch Day
National Pumpkin Cheesecake Day
National Apple Day

ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
''സുപരിചയത്തിന്റെ നേർത്ത ഒരാവരണം കൊണ്ട് അത്ഭുതങ്ങളെ മറച്ചിരിക്കുകയാണു്‌ പ്രകൃതി. ഇതിനെ മാറ്റി അത്ഭുതത്തെ പ്രകാശമാനമാക്കുകയാണു കലാകാരന്റെ കടമ"

   [- കോൾറിഡ്ജ് ]
********** 

02oct

നാടക നടനും, നാടക സം‌വിധായകനുംആയിരുന്ന  ഒ.മാധവന്റെ മകനും,  സി പി ഐ എം പാർട്ടിയെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗവുമായ സിനിമ നടൻ മുകേഷിന്റെയും (1956),

പ്രമുഖ ചലചിത്ര നിർമ്മാതാവും മോഹൻലാലിന്റെ പാർട്ട്ണറുമായ ആൻറ്റണി പെരുമ്പാവൂരിന്റെയും (1968),

40 വർഷമായിട്ട് കഥകളി രംഗത്ത് പ്രവർത്തിച്ചു വരുകയും  പ്രധാനപ്പെട്ട എല്ലാ നായകവേഷങ്ങളും അവതരിപ്പിക്കുകയും 2012 ൽ ഹൈദരാലി പുരസ്കാരം നേടുകയും  കൊച്ചി ദേവസ്വം ബോർഡിലും  പിന്നീട് ഫോറസ്റ്റർ ആയുമുള്ള ജോലിക്കിടയിലും  കഥകളി എന്ന സപര്യ തുടരുന്ന   പ്രശസ്ത കഥകളി നടനും അധ്യാപകനുമായ ( കോട്ടയം, കല്ലറ സ്വദേശി) കലാമണ്ഡലം ശശിധരൻ നായരുടേയും,

ഭാരതീയ ജനതാ പാർട്ടി അംഗവും മുൻ പാർളമന്റ്‌ അംഗവും ബിജെപി കിസാൻ മോർച്ചയുടെ ദേശീയ പ്രസിഡന്റുമായ വീരേന്ദ്രസിങ് മാസ്റ്റ്ന്റേയും (1956),

തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിലും 2013-ല്‍ ബാങ്കിള്‍സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയും മോഡലുമായ പൂനം കൗറിന്റേയും (1986),

ഒളിംബിക് കായിക താരവും കന്നടസിനിമ താരവുമായ അശ്വിനി നാച്ചപ്പയുടെയും (1967),

ഇസ്രയേലിന്റെ നിലവിലുള്ള പ്രധാനമന്ത്രിയും, ലികുഡ് പാർട്ടി അദ്ധ്യക്ഷനും, രാഷ്ട്രരൂപീകരണത്തിനു ശേഷം ഇസ്രയേലിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയുമായ ബെന്യമിൻ നെതന്യാഹുവിന്റെയും (1949) ,

അമേരിക്കൻ നടിയും എഴുത്തുകാരിയുമായ കാരി ഫ്രാൻസെസ് ഫിഷറിന്റെയും (1956),

1oct

ഒരു അമേരിക്കൻ മാധ്യമ പ്രവർത്തകയും സാമൂഹിക പ്രവർത്തകയും വ്യവസായിയുമായ കിംബെർലി നോയൽ കർദാഷിയാൻ എന്ന കിം കർദാഷിയാന്റെയും (1980),ജന്മദിനം!

ഇന്നത്തെ സ്മരണ !!!
*********
ആനി തയ്യിൽ മ. (1918 -1993 )
എ അയ്യപ്പൻ മ. (1949-2010).
പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ മ. (1945-2016)
പി.ബി അബ്ദുൾ റസാക്ക് മ. (1955-2018)
മുത്തുസ്വാമി ദീക്ഷിതർ മ. (1775 -1835)
ദത്താത്രേയ ദത്താത്രേയ രാമചന്ദ്ര ബേന്ദ്രേ മ. (1896-1981)
ഹർഭജൻ സിങ് മ. (1920 - 2002)
കോടീശ്വരയ്യർ മ. (1869-1938)
അലക്സി ചാപൈഗിൻ മ. (1870-1937)
ഫ്രാൻസിസ് ചാൾസ് ഫ്രേസർ മ. (1903-1978)
ഫ്രാൻസ്വാ ത്രൂഫോ മ. (1932 -1984)
പോൾ ഡിറാക്  മ. (1902-1984)
ലോറൻസ് ക്ളീൻ മ. (1920-2013)

വി.എസ്. സുബ്രഹ്മണ്യ അയ്യർ ജ. (1877)
ഷമ്മി കപൂർ ജ. (1931- 2011)
ശ്രീകൃഷ്ണ സിങ്ങ്  ജ. (1887-1961)
ഡി.എസ്.സേനാനായകെ ജ.(1883-1952) 
ഹെർമൻ വില്ലം ഡാൻഡൽസ് ജ. (1762-1818)
ഡൊമിനിചിനോ സാംപിയെറി ജ. (1581-1641)
അബു മുസ്അബ് അൽ സർഖാവി ജ. (1966-2006) 
സാമുവൽ  കോൾറിഡ്ജ് ജ. (1772-1834)
ആൽഫ്രഡ് നൊബേൽ ജ. (1833 - 1896)
ആൽബർട്ടിന സിസുലു ജ. (1918 -2011)
ജോൺ ഡ്യൂയി ജ. (1859-1952)
ഡോൺ സ്റ്റീഫൻ ജ. (1883 -1952) 

ചരിത്രത്തിൽ ഇന്ന്…

11oct
********
1520 - ഫെർഡിനാൻഡ് മഗല്ലൻ ചിലിക്കു സമീപത്തു കൂടി നാവിക സഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെൻ കടലിടുക്ക് എന്നറിയപ്പെടുന്നു.

1805 - ട്രഫാൽ‌ഗർ യുദ്ധത്തിൽ, അഡ്മിറൽ ലോഡ് നെത്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് റോയൽ നേവി ഫ്രഞ്ച്, സ്പാനിഷ് പടകളെ തോൽ‌പ്പിച്ചു.

1824 - Joseph Aspdin ന് portland cement കണ്ടു പിടിച്ചതിന്റെ patent ലഭിച്ചു.

1854 - ഫ്ലോറൻസ് നൈറ്റിംഗേൽ 38 നഴ്സ് മാരോടു കൂടി ക്രിമിയൻ യുദ്ധക്കളത്തിലേക്ക് യാത്ര തിരിച്ചു.

1878 - ജർമനിയിൽ സോഷ്യലിസം അവസാനിച്ചതായി ചാൻസലർ ബിസ് മാർക്ക്.

1879 - കാർബൺ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബൾബ് എഡിസൺ പരീക്ഷിച്ചു.

1918 - ഒരു മിനിറ്റിൽ 170 വാക്ക് ടൈപ്പ് ചെയ്ത് മാർഗരറ്റ് ഓവൻ ലോക റിക്കാർഡ് സൃഷ്ടിച്ചു.

1923 - ലോകത്തിലെ ആദ്യ പ്ലാനറ്റോറിയം ജർമനിയിലെ മ്യൂണിച്ചിൽ തുടങ്ങി.

1931 - കണ്ണൂരിൽ നിന്ന് കെ.കേളപ്പന്റെ നേതൃത്വത്തിലുള്ള ഒരു ജാഥ ഗുരുവായൂരിലേക്ക് തിരിച്ചു.

1943 - നേതാജി സുഭാഷ് ചന്ദ്ര ബോസ് സിംഗപ്പൂരിൽവെച്ച് ആസാദ് ഹിന്ദ് ഗവൺമെൻറ് പ്രഖ്യാപിച്ചു.

1944 - രണ്ടാം ലോക മഹായുദ്ധം. US സൈന്യം ജർമൻ നഗരമായ Aachen പിടിച്ചെടുത്തു.

1945 - ഫ്രാൻസിലെ വനിതകൾക്ക് വോട്ടവകാശം അനുവദിച്ചു

1948 - അണ്വായുധങ്ങൾ നശിപ്പിക്കാനുള്ള റഷ്യൻ നിർദ്ദേശം UN നിരാകരിച്ചു.

13oct

1948 - മയ്യഴിയുടെ ഭാവി സംബന്ധിച്ച് ഹിത പരിശേധന.

1950 - ബൽജിയത്തിൽ വധശിക്ഷ റദ്ദാക്കി.

1950 - ചൈനീസ് പട്ടാളം ടിബറ്റ് പിടിച്ചെടുത്തു.

1959 - ലഡാക്ക് അതിർത്തിയിൽ പോലീസ് ഇന്റലിജൻസ് ഓഫീസർ കരംസിംഗിന്റെ നേതൃത്വത്തിലുള്ള 20 അംഗ പോലീസ് സേനയെ ചൈനീസ് സേന വെടിവെച്ചു.

1964 - എത്യോപ്യയുടെ Abela bikila ഒളിമ്പിക്സ് മരത്തണിൽ റിക്കാർഡ് സൃഷ്ടിച്ചു.

1971 - പാബ്ലോ നെരൂദക്ക് സാഹിത്യ നോബൽ ലഭിച്ചു

1983 - ജനറൽ കോൺഫറൻസ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ്, ഒരു മീറ്റർ എന്നാൽ ശൂന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299, 792, 458 അംശമായി നിജപ്പെടുത്തി.

2013 - മലാലാ യുസുഫ് സഹായിക്ക് കാനഡയുടെ വിശിഷ്ട പൗരത്വം ലഭിക്കുന്നു.

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

***ആഗോളതലത്തിൽ പ്രതിഷേധം ശക്തം,  ആക്രമണം തുടർന്ന് ഇസ്രയേല്‍. 

വ്യോമാക്രമണത്തിന് പുറമെ കരമാർഗമുള്ള ആക്രമണത്തിനും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഗാസയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍ സൈന്യം. ഇന്നലെ മാത്രം നൂറിലധികം കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. 

***മരണം 4000
ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ നാലായിരം പിന്നിട്ടു. ഒക്ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 4137 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 1661 പേരും കുട്ടികളാണ്. 13,260 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ അല്‍-സെയ്ടൂണിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മതവിശ്വാസികളും പള്ളിക്കകത്തുണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

***ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖാ പരിശീലനത്തിന് വിലക്ക്‌; ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്.

ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെ ശാഖകൾ പ്രവർത്തിക്കുന്നതും ആയോധന പരിശീലന മുറകൾ ഉൾപ്പെടെ മാസ്സ് ഡ്രിൽ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ നടപടിയെടുക്കാൻ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാർ, അഡ്മിനിസ്‌ടേറ്റീവ് ഓഫീസർമാർ, സബ്‌ഗ്രൂപ്പ് ഓഫീസർമാർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാലിത് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് പുതിയ ഉത്തരവിറക്കിയത്

14oct

***ഫൈബർനെറ്റ്‌ കേസ്‌: ചന്ദ്രബാബു നായിഡുവിനെ നവംബർ ഒമ്പത്‌ വരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ സുപ്രീംകോടതി

 കേസിൽ മുൻകൂർ ജാമ്യം തേടി ചന്ദ്രബാബു നായിഡു നൽകിയ ഹർജി പരിഗണിക്കുന്നത്‌ ജസ്‌റ്റിസ്‌ അനിരുദ്ധാബോസ്‌ അധ്യക്ഷനായ ബെഞ്ച്‌ നവംബർ ഒമ്പതിലേക്ക്‌ മാറ്റി. അതുവരെ ഈ കേസിൽ അറസ്‌റ്റ്‌ പാടില്ലെന്ന നിർദേശമാണ്‌ കോടതി പുറപ്പെടുവിച്ചിട്ടുള്ളത്‌.

പ്രാദേശികം
*****

***വാൽപ്പാറ ഷോളയാർ എസ്റ്റേറ്റിൽ അഞ്ച്‌ യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

തമിഴ്‌നാട്‌ വാൽപ്പാറയിൽ  പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചു വിദ്യാർഥികൾ മുങ്ങി മരിച്ചു. കോയമ്പത്തൂർ എസ്‌എൻഎംവി കോളേജിൽ നിന്നെത്തിയ  പത്തംഗ സംഘത്തിലെ അഞ്ചുപേരാണ്‌ മരിച്ചത്‌.  കോയമ്പത്തൂർ  ഉക്കടം സ്വദേശികളായ ധനുഷ്‌, അജയ്‌, വിനീത്‌, ശരത്‌, നോബിൾ എന്നിവരാണ്‌ മരിച്ചത്‌.

 ***പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ വീണ്ടും അറസ്റ്റ്. 

കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽപോയ മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിഹാബ് എന്ന ബാബുവിനെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. മലപ്പുറത്തെ ഇയാളുടെ വീട്ടില്‍ നിന്നാണ് എൻഐഎയുടെ പ്രത്യേക ടീം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മേയിൽ  കേസിലെ പത്താം പ്രതിയായ സഹീർ കെവിയെ എൻഐഎ പിടികൂടിയിരുന്നു

15oct

***സന്തോഷ് ഈപ്പന്റെ വീടും സ്വത്തും, സ്വപ്നയുടെ ബാങ്ക് നിക്ഷേപം; 5.38 കോടി സ്വത്ത് കണ്ടുകെട്ടി ഇ.ഡി

 ലൈഫ് മിഷൻ കള്ളപ്പണ കേസിൽ നിർണായ നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ 5.38 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട്, കോഴയായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്‌.

***കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്ര മുന്നേറ്റ പശ്ചാത്തലത്തിൽ വിഎസിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നതാണ്‌ കെ വി സുധാകരൻ രചിച്ച ‘ഒരു സമര നൂറ്റാണ്ട്‌’ എന്ന പുസ്‌തകം;  മുഖ്യമന്ത്രി പിണറായി വിജയൻ. 

സംവിധായകൻ ഷാജി എൻ കരുണിന്‌ നൽകി പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ പലരും വിഎസിന്റെ ജീവചരിത്രമെഴുതിയിട്ടുണ്ട്‌.  അദ്ദേഹത്തെ പാർട്ടിയിൽ നിന്ന്‌ അടർത്തി മാറ്റി പ്രത്യേക രീതിയിൽ നോക്കിക്കാണാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അതെല്ലാം. പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും വഴികളിലൂടെ കേരളവും മലയാളികളും മുന്നേറിയതിന്റെ നാൾവഴികൾ കൂടിയാണ്‌ ഈ പുസ്‌തകം. 

***വന്ദേഭാരതിന്‌ ചെങ്ങന്നൂരിൽ സ്‌റ്റോപ്പ്‌

മണ്ഡലകാലം കണക്കിലെടുത്ത്‌ കാസർഗോഡ്‌-തിരുവനന്തപുരം വന്ദേഭാരതിന്‌ ചെങ്ങന്നൂരിൽ സ്‌റ്റോപ്പ്‌ അനുവദിച്ച്‌ റെയിൽവേ. ഇക്കാര്യം കേന്ദ്രമന്ത്രി വി മുരളീധരനാണ്‌ അറിയിച്ചത്‌. ഉത്തരവിന്റെ പകർപ്പ്‌ ‘എക്‌സിൽ’ മന്ത്രി പങ്കുവെച്ചു. ചെങ്ങന്നൂർ റെയിൽവെ  സ്റ്റേഷനെ ശബരിമലയിലേക്കുള്ള ഗേറ്റ്‌വേ ആയി 2009-ൽ  റെയിൽവെ പ്രഖ്യാപിച്ചിരുന്നതാണ്‌

***കെ ജെ വർഗീസ് അന്തരിച്ചു

ദേശാഭിമാനി ജനറൽ മാനേജറും മുതിർന്ന സിപിഐ എം നേതാവുമായ കെ ജെ തോമസിന്റെ സഹോദരൻ ടിവി പുരം കൊല്ലംപറമ്പിൽ കെ ജെ വർഗീസ് (88) അന്തരിച്ചു.

***പ്ലാന്റേഷൻ ഇതര പ്രവർത്തനങ്ങൾക്കുള്ള ഭൂപരിധി വർധിപ്പിക്കുന്നത്‌ പരിഗണിക്കും: മന്ത്രി പി രാജീവ്.

 കേരളത്തിലെ തോട്ടംമേഖലയിലെ ചെറുകിട കർഷകരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശീയം
*****

***നടിയും മുൻ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി. 

36 ലക്ഷം രൂപയുടെ ഇഎസ്ഐ കുടിശികയുണ്ടെന്ന് ബോർഡ് ചെന്നൈ എഗ്മോർ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ജയപ്രദക്കും മൂന്ന് ബിസിനസ് പങ്കാളികൾക്കും കോടതി ആറുമാസം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ നടി നൽകിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. 15 ദിവസത്തിനകം ചെന്നൈ എഗ്മോർ കോടതിയിൽ നേരിട്ട് ഹാജരായി കുറഞ്ഞത് 20 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രം ജാമ്യം അനുവദിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

***മഹുവ മൊയ്ത്രക്കെതിരായ പരാതി: എംപിയുടെ ലോഗിൻ ഐഡി ഉപയോഗിക്കുന്നത് കുറ്റം, 

തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ വ്യവസായി ദര്‍ശന്‍ ഹീരാനന്ദനിയിൽ നിന്ന് ഇതുവരെ ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി ചെയർമാൻ വിനോദ് സോങ്കർ. 
എംപിയുടെ ലോഗിൻ ഐഡി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ഗുരുതരമായ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

***പിണറായിയെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല'; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ്  ദേവഗൗഡ

 സിപിഎം ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞു. ഇപ്പോഴും കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞത്. കര്‍ണാടകയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അഭിപ്രായഭിന്നതകള്‍ തുടരുന്നു. സിപിഎം നേതാക്കള്‍ അവരുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിയിരുന്നെന്നും ദേവഗൗഡ പറഞ്ഞു.

***ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസായ 'നമോ ഭാരത്' ശ്രദ്ധയോടെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ട്രെയിനിൽ ഒരു പോറൽ പോലും ഉണ്ടാകരുത്. ഇന്ത്യയിലെ ട്രെയിനുകൾ ലോകത്തിൻ്റെ മറ്റിടങ്ങളിലേതിനേക്കാൾ പിന്നിലാകാൻ പാടില്ല. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിൻ്റെ മുദ്രയാണ് നമോ ഭാരതിലെ ജീവനക്കാരെല്ലാം സ്ത്രീകളായതെന്ന് 'നമോ ഭാരത്' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ സാഹിബാബാദ്, ദുഹായ് ഡിപ്പോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ‘നമോ ഭാരത്’ ട്രെയിൻ സർവീസാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.
 പ്രധാനമന്ത്രി ട്രെയിനിൽ യാത്ര ചെയ്യുകയും വിദ്യാർഥികളുമായി സംസാരിക്കുകയും ചെയ്തു.

***പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ആൺകുട്ടികളും ലൈം​ഗിക വികാരങ്ങൾ നിയന്ത്രിക്കണമെന്നും ഇതര ലിം​ഗത്തിൽപ്പെട്ടവരെ ബഹുമാനിക്കണമെന്നും കൊൽക്കത്ത ഹൈക്കോടതി. 

പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട കൗമാരക്കാരന്റെ തടവുശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം. ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ സമ​ഗ്ര ലൈം​ഗിക വിദ്യാഭ്യാസം സ്കൂളുകളിൽ ആവശ്യമാണെന്നും ജസ്റ്റിസുമാരായ ചിത്തരഞ്ജൻ ദാസ്, പാർഥസാരഥി സെൻ എന്നിവർ ചൂണ്ടിക്കാട്ടി. നിമിഷ നേരത്തെ സന്തോഷങ്ങൾക്കായി പെൺകുട്ടികൾ ഇത്തരം പ്രേരണകൾക്ക് വഴങ്ങരുതെന്നും ശരീരത്തിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടത് പെൺകുട്ടികളുടെ കടമയാണെന്നും കോടതി ഓർമ്മിപ്പിച്ചു.

അന്തർദേശീയം
*******

***ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ടിവി ജേണലിസ്റ്റ് ആൻഡ്രിയ ജിയാംബ്രൂണോയുമായി വേർപിരിഞ്ഞു. 

‘പത്ത് വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു, ഞങ്ങളുടെ പാതകൾ കുറച്ചുകാലമായി വ്യതിചലിച്ചു, അത് അംഗീകരിക്കേണ്ട സമയമായി’ – ജോര്‍ജിയ മെലോണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ജിയാംബ്രൂണോയുമായുള്ള ബന്ധത്തിൽ മെലോണിയക്ക് ഏഴ് വയസുള്ള ഒരു മകളുണ്ട്.

166oct

***ഇസ്രായേല്‍ ആക്രമിക്കുമ്പോള്‍ ഹമാസ് ഭീകരര്‍ മയക്കുമരുന്ന് ലഹരിയില്‍: റിപ്പോര്‍ട്ട്

ഒക്ടോബര്‍ 7-ന് അപ്രതീക്ഷിത ആക്രമണത്തിലൂടെ 1,400-ലധികം ഇസ്രായേലികളെ കൊലപ്പെടുത്തിയ ഹമാസ് ഭീകരര്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ സൈക്കോ ആക്റ്റീവ് മരുന്നായ സിന്തറ്റിക് ആംഫെറ്റാമിന്‍ ഗണത്തിലുള്ള  ക്യാപ്റ്റഗണിന്റെ സ്വാധീനത്തിലായിരുന്നു വെന്നാണ് വിവരം. ഇസ്രായേലില്‍ കൊല്ലപ്പെട്ട നിരവധി ഹമാസ് ഭീകരരുടെ പോക്കറ്റില്‍ നിന്ന് ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെടുത്തതായും ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

'പാവങ്ങള്‍ക്കുള്ള കൊക്കെയ്ന്‍' എന്നും അറിയപ്പെടുന്ന ഈ മയക്കുമരുന്ന് ഹമാസ് ഭീകരരെ ശാന്തതയോടും നിസ്സംഗതയോടും കൂടി കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അനുവദിച്ചുവെന്നാണ് വിലയിരുത്തല്‍. കൂടാതെ, ഈ മരുന്ന് അവരെ കൂടുതല്‍ സമയം അതീവ ജാഗ്രതയോടെ നിലനിര്‍ത്തുകയും വിശപ്പ് പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.

കായികം
****

***ഓസീസ്‌ പഴയ ഫോമിലേക്ക്‌; പാകിസ്ഥാനെ 62 റൺസിന്‌ തകർത്തു

ലോകകപ്പ്‌ ക്രിക്കറ്റിൽ തുടർ തോൽവികളിൽ പതറിയ ഓസ്‌ട്രേലിയ രണ്ടാം ജയത്തോടെ വീണ്ടും ഫോമിലേക്ക്‌. പാകിസ്ഥാനെതിരായ മത്സരത്തിൽ 62 റണ്ണിനാണ്‌ ഓസീസിന്റെ ജയം. വമ്പൻ ജയത്തോടെ ഓസീസ്‌ പോയിന്റ്‌ ടേബിളിൽ ആദ്യ നാലിലെത്തുകയും ചെയ്‌തു. തുടർച്ചയായ രണ്ടാംതോൽവിയോടെ പാകിസ്ഥാൻ ആദ്യനാലിൽനിന്ന്‌ പുറത്തായി.

***സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ 231 പോയിന്റുമായി പാലക്കാടിന്‌ ഹാട്രിക്‌ കിരീടം. സ്‌കൂളുകളിൽ കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് ഒന്നാമത്‌.
രണ്ടാമതുള്ള മലപ്പുറത്തിന് 147 പോയിന്റാണുള്ളത്. യഥാക്രമം എറണാകുളം (87), കോഴിക്കോട് (73), തിരുവനന്തപുരം (57) എന്നിങ്ങനെയാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ജില്ലകളുടെ പോയിന്റ് നില.

വാണിജ്യം
****

22oct

***ഇന്ത്യയിലേക്കൊഴുകി റഷ്യന്‍ എണ്ണ

ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പ്രതിദിനം 1.76 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പ്രതിദിനം 7.8 ലക്ഷം ബാരലാണ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്.

***കടം തീര്‍ക്കാന്‍ അദാനിക്ക്‌ 30,000 കോടി രൂപയുടെ വായ്പ;  

 അംബുജ സിമന്‍റ്സിനെ ഏറ്റെടുത്തതിനെത്തുടര്‍ന്ന് ഉണ്ടായ വന്‍ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് അദാനിയുടെ നീക്കം. ഏതാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് പുനര്‍ വായ്പ നല്‍കുകയെന്നാണ് സൂചന. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആസ്തിയില്‍ വന്‍ ചോര്‍ച്ച ഉണ്ടായെങ്കിലും ഗ്രൂപ്പിന്‍റെ സാമ്പത്തിക സ്ഥിരത പരിഗണിച്ചാണ് വായ്പ നല്‍കാന്‍ സ്ഥാപനങ്ങള്‍ തയ്യാറായിരിക്കുന്നത്. വായ്പ ഉടനെത്തന്നെ അനുവദിച്ചേക്കും

***സ്വർണ്ണം, വില വീണ്ടും റെക്കോർഡിൽ

44,560 രൂപയായിരുന്നു  ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഗ്രാമിന് 5,545 രൂപ. എന്നാൽ ഇന്നലെ ഗ്രാമിന് 70 രൂപ കൂടി. അതായത് ഒരു പവൻ സ്വർണ്ണത്തിന് 45,120 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.  പവന് 1,120 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment