ഇന്ന് ഒക്ടോബര്‍ 23: മഹാനവമിയും അന്താരാഷ്ട്ര ഹിമപ്പുലി ദിനവും ഇന്ന്: നേമം പുഷ്പരാജിന്റേയും വിനോദ് നാരായണന്റേയും നടി പെരിസാദ് സൊറാബിയന്റെയും ജന്മദിനം: വാലന്റിനിയന്‍ മൂന്നാമന്‍ ആറാമത്തെ വയസ്സില്‍ റോമന്‍ ചക്രവര്‍ത്തിയാകുന്നതും ബ്രിട്ടനില്‍ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
oct

1199 തുലാം 6
തിരുവോണം  / നവമി/ ആയുധ പൂജ
2023 / ഒക്ടോബര്‍ 23, തിങ്കൾ
മാർ യാക്കോബ് ശ്ലീഹാ ഓർമ്മത്തിരുനാൾ !

Advertisment

ഇന്ന്;

* മഹാനവമി! *
*******
[നവരാത്രി അനുഗ്രഹ നിറവിൽ ഇന്ന് മഹാനവമി. ഒൻപതു ദിനങ്ങളിൽ ഏറ്റവും പുണ്യം നൽകുന്ന ദിനമാണ് മഹാനവമിയെ കണക്കാക്കുന്നത്.]

* അന്തഃരാഷ്ട്ര ഹിമപ്പുലി ദിനം!
************
[ International Snow Leopard Day ] 

   അന്തഃരാഷ്ട്ര മോൾ ദിനം !   
   ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്    
[ National Mole Day ; രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ   അന്താരാഷ്ട്ര മോൾ ദിനം  ആഘോഷിക്കുന്നു (ഒരു മോളിന്റെ അളവ്‌യൂണിറ്റായ അവഗാഡ്രോ സംഖ്യയെ(6.022 x 1023) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്.]

0oct

ഇവന്റ് സംഘാടകരുടെ ദിനം!
**************
[Event Organizers Day ; ഇവന്റ് സംഘാടകർ ടോളമിക് സാമ്രാജ്യകാലത്തും ക്ലിയോപാട്രയുടെയും മാർക്ക് ആന്റണിയുടെയും കാലത്തും നില നിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു.  മധ്യകാലഘട്ടത്തിൽ, ലൂയി പതിനാറാമൻ രാജാവിനും അദ്ദേഹത്തിന്റെ മുൻഗാമിക്കും ആഡംബര പാർട്ടികൾ നടത്താൻ ഇവന്റ് സംഘാടകർ ഉണ്ടായിരുന്നു.  ചരിത്രപരമായി, ഇവന്റ് ആസൂത്രണം റോയൽറ്റി, സമ്പത്ത്, അധികാരം എന്നിവയുടെ വിപുലീകരണമായി കണ്ടു.

ഇന്നത്തെ ആധുനിക സമൂഹത്തിൽ, ഇവന്റ് പ്ലാനർമാർക്ക് കാറ്ററർമാരെ നിയന്ത്രിക്കുന്നത് മുതൽ ക്ഷണങ്ങൾ അയയ്ക്കുന്നത് വരെ ഒന്നിലധികം ഉത്തരവാദിത്തങ്ങളുണ്ട്.  ആഗോളവൽക്കരണം ലോക സമ്പദ്‌വ്യവസ്ഥയിൽ വ്യാപകമായതോടെ ഈ തൊഴിൽ സാധ്യതയുടെ വർദ്ധനവ് വർദ്ധിച്ചു.  ഇപ്പോൾ, ലോകമെമ്പാടുമുള്ള ഓർഗനൈസേഷനുകളും കമ്പനികളും അവരുടെ ലക്ഷ്യങ്ങളിൽ വിജയിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ ഇവന്റ് പ്ലാനർമാർക്ക് സമൂഹത്തിൽ ഒരു പ്രധാന പങ്കുണ്ട്.  ഈ ദിനം എല്ലാ ഇവന്റ് പ്ലാനർമാർക്കും ആയി സമർപ്പിച്ചിരിക്കുന്നു.]

* USA ;
* ദേശീയ ടിവി ടോക്ക് ഷോ അവതാരക
   ദിനം!
* ദേശീയ ബോസ്റ്റൺ ക്രീം പൈ ദിനം!
 * ദേശീയ ഐപോഡ് ദിനം!

ഇന്നത്തെ മൊഴിമുത്തുകൾ
 ്്്്്്്്്്്്്്്്്്്്്്
''ജീവിതത്തെ പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾക്ക്‌ മരിക്കാൻ പേടിയില്ല. മരണഭയമെന്നത്‌ സഫലമാകാത്ത ഒരു ജീവിതത്തിന്റെ അന്തിമഫലമത്രെ. ഒരു വഞ്ചനയുടെ ലക്ഷണമാണത്‌.''

.         [ - ഫ്രാൻസ് കാഫ്ക ]
 .        ^^^^^^^^^^^* 

തന്റെ ആദ്യത്തെ നോവലായ വൈറ്റ് ടൈഗറിനു ബുക്കർ സമ്മാനം നേടിയ ഇൻഡ്യൻ ഇഗ്ലീഷ് നോവലിസ്റ്റ് അരവിന്ദ് അഡിഗ (1974) യുടെയും,

1985 മുതല്‍ സിനിമാമേഖലയില്‍ സജീവവും മലയാളത്തില്‍ എണ്‍പതോളം ചലച്ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിക്കുകയും ഗൗരീശങ്കരം, ബനാറസ് എന്നീ    ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള ചലച്ചിത്ര സംവിധായകനും കലാസംവിധായകനും  ചിത്രകാരനുമായ നേമം പുഷ്പരാജിന്റേയും (1961),

00oct

2015ല്‍ ബുദ്ധിപരമായ നീക്കം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട്‌ ചലച്ചിത്ര രംഗത്തേക്ക്‌ കടന്നുവന്ന സംവിധായകനും എഴുത്തുകാരനുമായ വിനോദ് നാരായണന്റേയും( 1972), 

ഒറീസയിലെ  പുരി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ പാർലമെന്റ് അംഗവും ഇപ്പോൾ ബിജു ജനതാദളിനൊപ്പം പ്രവർത്തിക്കുന്ന രാഷ്ട്രീയനേതാവുമായ പിനാകി മിശ്രയുടേയുടേയും (1959),

ഹിന്ദി ചലച്ചിത്ര നടി പെരിസാദ് സൊറാബിയന്റെയും (1973),

എസ് എസ് രാജമൌലിയുടെ സംവിധാനത്തിൽ 2015-ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബാഹുബലിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും തെലുങ്ക് ചലച്ചിത്ര രംഗത്ത് 'ദി യങ്ങ് റിബൽ സ്റ്റാർ' എന്ന് അറിയപ്പെടുകയും ചെയ്യുന്ന പ്രഭാസ് രാജു ഉപ്പലപതി എന്ന പ്രഭാസിന്റേയും (1979),

തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക നികിത ഹാരിസിന്റേയും (1991),

ബോളിവുഡ് ചലച്ചിത്ര രംഗത്തെ നടിയും, നർത്തകിയും, മോഡലുമായ മലൈക അറോറയുടെയും(1973),

സെൻസ് ആൻഡ് സെൻസിബിലിറ്റി,   ക്രൗച്ചിങ്ങ് ടൈഗർ, ഹിഡൺ ഡ്രാഗൺ,   ഹൾക്ക് , ബ്രോക്ക്ബാക്ക് മൗണ്ടൻ, ലൈഫ് ഓഫ് പൈ തുടങ്ങിയ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച ചൈനീസ്    വംശജനായ  അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ആങ് ലീ (1954) യുടെയും,

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളും ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത 'കറുത്ത മുത്ത്‌' എന്ന് ലോകം വിളിക്കുന്ന 'പെലെ' എന്ന എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോയുടേയും  (1940),

എച്ച്‌ബി‌ഒയുടെ ഹിറ്റ് സീരീസായ ഗെയിം ഓഫ് ത്രോൺസിൽ ഡ്രാഗണുകളുടെ മദറായി അഭിനയിച്ച് പ്രശസ്തയായ എമിലിയ ഇസോബെൽ യൂഫെമിയ റോസ് ക്ലാർക്ക് എന്ന എമീലിയ ക്ലാർക്കിന്റെയും (1986),

കനേഡിയൻ വംശജനായ നടൻ റയാൻ റോഡ്‌നി റെയ്‌നോൾഡ്‌സിന്റെയും ( 1976),

000oct

വളരെ കുറച്ച് മത്സരങ്ങളിൽ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള വലം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമായ ഇന്ത്യൻ ക്രിക്കറ്റർ ജോഗീന്ദർ ശർമ്മയുടെയും (1983),

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ മുൻ വലം കൈയ്യൻ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ബ്രാഡ് ഹാഡ്ഡിൻ  എന്ന ബ്രാഡ്ലി ജെയിംസ് ഹാഡ്ഡിന്റെയും (1977) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
കെ.ജി. അടിയോടി മ. (1927-1987)
മുർക്കോത്ത് കുഞ്ഞപ്പ മ. (1905-1993)
ഡോ. കെ.ഇ. ഈപ്പൻ മ. (1923-2010 )
നെല്ലി സെൻഗുപ്ത മ. (1886-1973)
സുനിൽ ഗംഗോപാധ്യായ മ. (1934-2012)
നുസ്രത്ത് ഭൂട്ടോ മ. (1929-2011)
ഡബ്ല്യു.ജി. ഗ്രേസ് മ.(1848 –  1915)
ജോൺ ഡൺലപ്പ്‌  മ. (1840- 1921)
ചാൾസ് ഡെമൂത് മ. (1883-1935)
എഡ്വേഡ് അഡൽബർട്ട് ഡോയിസി മ. (1893-1986)
മാർക്കസ് ബ്രൂട്ടസ് (85 ബിസി-42 ബിസി)

ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ ജ. (1899 -1966)
കെ. നാരായണക്കുറുപ്പ് ജ. (1927- 2013 )
കിത്തൂർ റാണി ചെന്നമ്മ ജ. (1778-1829)
ദേവൻ വർമ്മ ജ. (1937 -2014)
ഭുലാഭായ് ദേശായി ജ. (1877-1946)
ഭൈറോൺ സിങ് ഷെഖാവത് ജ. (1923-2010)
ഡഗ്ലസ് ജാർഡീൻ ജ. (1900 -1958)
റാൻഡി പോഷ് ജ. (1960-2008 )
മൈക്കൽ ക്രൈറ്റൺ ജ. (1942 -2008)

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
42 BC - ( വ്യത്യാസമുണ്ടാവാം) റോമൻ ആഭ്യന്തര യുദ്ധം. ബ്രൂട്ടസിന്റെ സൈന്യത്തെ മാർക്ക് ആൻറണി പരാജയപ്പെടുത്തി. ബ്രൂട്ടസ് ആത്മഹത്യ ചെയ്തു.

0425 - വാലന്റിനിയൻ മൂന്നാമൻ ആറാമത്തെ വയസ്സിൽ റോമൻ ചക്രവർത്തിയാകുന്നു.

1707 - ബ്രിട്ടനിൽ ആദ്യത്തെ പാർലമെന്റ് സമ്മേളിച്ചു.

0000oct

1915 - കല്ലുമാല ബഹിഷ്കരണത്തിനുള്ള ആദ്യ മഹാ സമ്മേളനം കൊല്ലം ചെമ്മക്കാട് ചെറുമുക്കിൽ നടന്നു.

1943 - INA യുടെ വനിതാ റെജിമെൻറ് ഝാൻസി റാണിയുടെ പേരിൽ രൂപീകരിച്ചു.

1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോർക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.

1958 - റഷ്യൻ നോവലിസ്റ്റ് ബോറീസ് പാസ്റ്റർനാക്കിന് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഡോക്ടർ ഷിവാഗോ അവരുടെ കൃതിയാണ്.

1973 - വാട്ടർഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകൾ കൈമാറാൻ റിച്ചാർഡ് നിക്സൻ സമ്മതിച്ചു.

1977 - 3.4 ബില്യൻ വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തി.

1981- മലയാളിയായ ദേവൻ നായർ സിംഗപ്പൂർ പ്രസിഡണ്ടായി.

1991 - കമ്പോഡിയയിലെ 13 വർഷം ദീർഘിപ്പിച്ച ആഭ്യന്തരകലാപം തീർക്കുന്നതിന് 19 രാഷ്ട്രങ്ങൾ പാരീസിൽ സമ്മേളിച്ച് സമാധാന കരാർ ഒപ്പിട്ടു.

99oct

2001 - അമേരിക്കയിൽ ഐ പോഡ് പുറത്തിറങ്ങുന്നു.

2001 - സമാധാന ചർച്ചയെ തുടർന്ന് Irish Republican Army നിരായുധീകരണ നടപടി തുടങ്ങി.

2004 - റിൿടർ സ്കെയിലിൽ 6.8 കാണിച്ച ഭൂകമ്പം ജപ്പാനിലെ നിഗാറ്റയിൽ 35 പേരെ കൊല്ലുകയും 2857 പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു.

2017 - പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്; 
സി. അച്യുതമേനോൻ മന്ത്രിസഭയിൽ ധനകാര്യം, ഭക്ഷ്യം, വനം എന്നീ വകുപ്പുകളുടെ മന്ത്രിയും മുൻ ലോകസഭ അംഗവുമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്  നേതാവ്   കെ.ജി. അടിയോടിയെയും (1927- 23 ഒക്ടോബർ 1987),

അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ കുട്ടികൾക്കുള്ള നോവൽ ആയി റെഫർ ചെയ്യുന്ന ത്രിബാഗ് സ്‌ ഓഫ് ഗോൾഡ് ആൻഡ് അദർ ഇൻഡ്യൻ ഫോക്ക് ടെയിൽസ് എഴുതിയ പത്രകാരനും 27വർഷം മനോരമയുടെ അസോസിയേറ്റ് എഡിറ്ററായി ജോലിയും ചെയ്തിരുന്ന മുർക്കോത്ത് കുഞ്ഞപ്പയെയും (മെയ് 14, 1905-1993 ഒക്ടോബർ 23),

01oct

ജേർണലിസത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ഇന്ത്യക്കാരനും   (അമേരിക്കയിലെ സിറാക്യൂസ് സർവകലാശാലയിൽനിന്ന് ജേർണലിസത്തിൽ എം.എസ്സും വിസ്‌കോൺസിൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും ) യു.ജി.സി. അംഗം, യു.ജി.സി. ദേശീയ ലക്ചറർ ഫെലോ, കേന്ദ്ര വാർത്താവിനിമയ വകുപ്പിന്റെയും മാനവശേഷി വികസന വകുപ്പിന്റെയും ഉപദേശകൻ, ഫോർഡ് ഫൗണ്ടേഷൻ ഉപദേശകൻ, ഇംഗ്ലണ്ടിലെ ലിസെസ്റ്റർ സർവകലാശാലയിലെ സീനിയർ വിസിറ്റിങ് ഫെലോ, ഇന്ത്യൻ കൗൺസിൽ ഫോർ കമ്യൂണിക്കേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് പ്രസിഡന്റ്, കോമൺവെൽത്ത് ജേർണലിസം എജ്യുക്കേഷൻ വൈസ് പ്രസിഡന്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (ഡൽഹി) അംഗം, യുനെസ്‌കോ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും   സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ ജേർണലിസം പഠനകേന്ദ്രം തുടങ്ങുകയും ചെയ്ത   ഡോ. കെ.ഇ. ഈപ്പനെയും (1923-2010 ഒക്ടോബർ‌ 23)

1933 ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 47-ആം വാർഷിക സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നടത്തിയ ഒരു ഇംഗ്ലീഷ് വനിതയായിരുന്നനെല്ലി സെൻഗുപ്തയെയും (1886- ഒക്റ്റോബർ 23,1973)

55oct

ഏറെ നിരൂപക പ്രശംസ നേടിയ ആത്മപ്രകാശ് എന്ന ആദ്യ നോവലും നിഖിലേഷ് ആന്റ് നീര എന്ന കവിതാസമാഹാരവുമടക്കം നിര വധികൃതികൾ രചിച്ച പ്രശസ്ത ബംഗാളി സാഹിത്യകാരൻ സുനിൽ ഗംഗോപാധ്യായയെയും(7 സെപ്റ്റംബർ 1934 – 23 ഒക്ടോബർ 2012)

സീസർ വധത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് കാരണം പ്രസിദ്ധനാകുകയും, പിൽക്കാലത്ത് വിമതനായി മാർക്ക് ആന്റണി, ഒക്റ്റാവിയൻ, മാർക്കസ് ലെപിഡസ് എന്നിവർ രൂപീകരിച്ച രണ്ടാം ത്രിമൂർത്തി ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു മരണമടയുകയും ചെയ്ത റോമൻ റിപബ്ലിക്കിലെ ഒരു സൈന്യ നായകനും, രാഷ്ട്രീയ നേതാവുമായിരുന്ന മാർക്കസ് യൂണിയസ് ബ്രൂട്ടസിനെയും(85 ബി സി – 23 ഒക്റ്റോബർ 42 ബിസി)  ,

02oct

ഇംഗ്ലണ്ടിൽനിന്നുള്ള മുൻ അമച്വർ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, ഇംഗ്ലണ്ടിന്റെയും, ഗ്ലോസ്റ്റർഷെയറിന്റെയും, മറ്റു പല ടീമുകളുടേയും ക്യാപ്റ്റനും, മൂത്ത സഹോദരന്മാരിലൊരുവനായ ഇ.എം.ഗ്രേസ് ഇളയ സഹോദരനായ ഫ്രെഡ് ഗ്രേസ് എന്നിവരോടൊപ്പം  ഒരു ടെസ്റ്റ് മൽസരത്തിൽ പ്രത്യക്ഷപ്പെടുകയും, ക്രിക്കറ്റിനു നവീന മുഖഛായ നൽകിയ‌ വലം കൈയൻ ബാറ്റ്സ്മാനും ബൗളറും,  440 യാർഡ് ഹർഡിൽസ്, ഫുട്ബോൾ, ഗോൾഫ്, കർലിങ് എന്നീ കായിക മൽസരങ്ങളിലും പങ്കെടുക്കുകയും , ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടുന്ന ആദ്യ കളിക്കാരനുമായിരുന്ന വില്ല്യം ഗിൽബർട്ട് "ഡബ്ല്യു.ജി." ഗ്രേസ്, MRCS, LRCP യെയും(18 July 1848 – 23 October 1915),

അമേരിക്കയിൽ ക്യൂബിസ്റ്റ് ശൈലി അവതരിപ്പിച്ച  ചിത്രകാരൻ ചാൾസ് ഡെമൂതിനെയും (1883 നവംബർ 8-ഒക്ടോബർ 23, 1935 )

ജീവകം കെ സംശ്ലേഷണം ചെയ്തതിനും അതിന്റെ രാസസ്വഭാവം നിർണയിച്ചതിനും ശരീരശാസ്ത്ര-വൈദ്യശാസ്ത്ര രംഗത്തെ 1943-ലെ നോബൽ സമ്മാനം നേടിയ അമേരിക്കൻ ജൈവ രസതന്ത്രജ്ഞനായിരുന്ന എഡ്വേഡ് അഡൽബർട്ട് ഡോയിസിയെയും മ. (നവംബർ 13, 1893- ഒക്ടോബർ 23,1986)

പാകിസ്താന്റെ പ്രസിഡന്റും, പ്രധാനമന്ത്രിയും ആയിരുന്ന സുൾഫിക്കർ അലി ഭൂട്ടോയുടെ ഭാര്യയും പിന്നീട് പാക്കിസ്ഥാനിന്റെ പ്രഥമ വനിത ആയ നസ്രത്ത് ഭൂട്ടോയെയും  ( 23 മാർച്ച് 1929 -  2011 ഒക്ടോബർ 23 )

ലോകത്തെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനികളിൽ ഒന്നുമായ ഡൺലപ് കമ്പനി സ്ഥാപിക്കുകയും വായു നിറച്ച ടയർ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ നിർമിക്കുകയും ചെയ്ത സ്കോട്ടിഷ് മൃഗഡോക്ടരായിരുന്ന ജോൺ ബോയ്ഡ് ഡൺലപിനെയും (1840 ഫെബ്രുവരി 5- 1921 ഒക്ടോബർ 23),

03oct

പ്രശസ്ത മലയാളം കവയിത്രി ബാലാമണിയമ്മയുടെ ഗുരുവും  ശാകുന്തളം, കർണഭാരം, വിക്രമോർവശീയം എന്നീ സംസ്കൃത കൃതികൾ മലയാളത്തിലേയ്ക് തർജമ ചെയ്ത സുകുമാരകവി ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശനെയും (  ഒക്ടോബർ 23, 1899- ഡിസംബർ 24, 1966),

കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും, വിവിധ ഘട്ടങ്ങളിലായി 26 വർഷം നിയമസഭയിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്ത മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെ. നാരായണക്കുറുപ്പിനെയും (927 ഒക്ടോബർ 23 - 2013 ജൂൺ 26),

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ച് അറസ്റ്റ് വരിച്ച  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന കിത്തൂരിലെ (ഇപ്പോൾ കർണാടക)റാണിയായിരുന്ന കിത്തൂർ റാണി ചെന്നമ്മയെയും( 1778 ഒക്ടോബർ 23-  21 ഫെബ്രുവരി 1829),

77oct

മൂന്ന് തവണ രാജസ്ഥാൻ മുഖ്യമന്ത്രി, രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പതിനൊന്ന് തവണ നിയമസഭാംഗം, ഒരു തവണ രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച 2002 മുതൽ 2007 വരെ ഇന്ത്യയുടെ പതിനൊന്നാമത് ഉപ-രാഷ്ട്രപതിയായിരുന്ന രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവായിരുന്ന ഭൈറോൺ സിംഗ് ഷഖാവത്തിനെയും (1923 ഒക്ടോബർ 23- മെയ് 15, 2010)

അങ്കൂർ, ചോർ കെ ഘർ ചോർ, ബേശരം, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഹിന്ദി സിനിമ ടെലിവിഷൻ രംഗത്തെ ഒരു പ്രഗത്ഭനായ അഭിനേതാവും  ഹാസ്യതാരവും ആയിരുന്ന ദേവൻ വർമ്മയെയും (23 ഒക്റ്റോബർ 1937 – 2 ഡിസംബർ 2014),

പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് തന്റെ ജീവിതം ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിയ്ക്കുന്നു എന്നറിഞ്ഞതിനു ശേഷം "ദി ലാസ്റ്റ് ലെക്ചർ: റിയലി അചീവിംഗ് യുവർ ചൈൽഡ്‌ഹുഡ് ഡ്രീംസ്"എന്ന പ്രഭാഷണം നടത്തുകയും, 'അന്ത്യപ്രഭാഷണം' എന്ന പേരിൽ ഒരു പുസ്തകം രചിയ്ക്കുകയും, 46 ഭാഷകളിലേയ്ക്ക് ഇത് തർജ്ജമ ചെയ്യപ്പെടടുകയും, ന്യൂയോർക്ക് ബെസ്റ്റ് സെല്ലർ ലിസ്റ്റിലും സ്ഥാനം പിടിക്കുകയും  ചെയ്ത അമേരിക്കൻ കമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസ്സറുമായിരുന്ന റാൻഡോൾഫ് ഫ്രഡറിക് എന്ന റാൻഡി പോഷിനെയും (1960 ഒക്ടോബർ 23 - 2008 ജൂലയ് 25),

04oct

ഡൊണാൾഡ് ബ്രാഡ്മാനെ തന്ത്രപരമായി പ്രതിരോധിക്കാൻ  പന്ത്, ക്രിക്കറ്റ് പിച്ചിൽ ബാറ്റ്സ്മാനിൽ നിന്ന് പരമാവധി അകലെ (പിച്ചിന്റെ തുടക്കത്തിലായി) ലെഗ് സ്റ്റമ്പിന്റെ നേരെ കുത്തിച്ച് ബാറ്റ്സ്മാന്റെ ശരീരത്തിനു നേരെയായി ഉയർത്തുകയും സ്ക്വയർ ലെഗ്ഗിനു പിന്നിലായി ധാരാളം ഫീൽഡർമാരെ വിന്യസിച്ച് ലെഗ് സൈഡിലേക്കുള്ള ബാറ്റ്സ്മാന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും തന്മൂലം വിക്കറ്റെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ശാരീരിക ഭീഷണിയുയർത്തുന്ന  ബോഡിലൈൻ ബോളിഗ് എന്ന തന്ത്രം പുറത്തെടുത്ത ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ ഒരു കളിക്കാരനും നായകനുമായിരുന്ന ഡഗ്ലസ് ജാർഡീൻ എന്ന ഡഗ്ലസ് റോബർട്ട് ജാർഡീനെയും(ഒക്ടോബർ 23 1900 - ജൂൺ 18 1958),

ജുറാസ്സിക്‌ പാർക്ക്‌, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ, ഡിസ്ക്ലോസർ, ദ് റൈസിങ് സൺ, ടൈംലൈൻ, സ്റ്റേറ്റ് ഒഫ് ഫിയർ, പ്രേ, നെക്സ്റ്റ് ,പൈറേറ്റ് ലാറ്റിറ്റ്യൂഡ്സ് തുടങ്ങിയ കൃതികൾ  എഴുതുകയും ഇവ ലോകമെമ്പാടുമായി 15 കോടിയിലേറേ പ്രതികൾ വിറ്റഴിയുകയും ജുറാസ്സിക്‌ പാർക്ക്‌, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ, ഡിസ്ക്ലോസർ തുടങ്ങിയവ ചലച്ചിത്രങ്ങൾ ആകുകയും ചെയ്ത അമേരിക്കൻ എഴുത്തുകാരനും സിനിമാ നിർമ്മാതാവും സിനിമാ സം‌വിധായകനും ടെലിവിഷൻ പ്രൊഡ്യൂസറുമായിരുന്ന ജോൺ മൈക്കൽ ക്രൈറ്റണിനെയും (ഒക്ടോബർ 23, 1942 - നവംബർ 4, 2008 ) ,
ഓർമ്മിക്കാം.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment