ഇന്ന് ഒക്ടോബര്‍ 24: വിജയദശമിയും ഐക്യരാഷ്ട്ര ദിനവും ഇന്ന്: ഡോ. കെ. കസ്തൂരിരംഗന്‍ ന്റേയും എസ്. ശര്‍മ്മയുടെയും സിറിയക് തോമസിന്റേയും ജന്മദിനം: ന്യൂയോര്‍ക്ക് ഓഹരി കമ്പോളത്തിന്റെ കറുത്ത വ്യാഴാഴ്ച്ച എന്ന തകര്‍ച്ച ദിവസവും ബ്രസീലില്‍ സൈനിക വിപ്ലവം നടന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
oct

1199 തുലാം 7
അവിട്ടം  / ദശമി
2023 / ഒക്ടോബര്‍ 24,ചൊവ്വ

ഇന്ന് ;

  ദസറ / വിജയദശമി !
  **********
[ ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ്‌ വിജയദശമി. അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി.
 ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് നടത്തുന്നത്.]

Advertisment

 *     ഐക്യരാഷ്ട്ര ദിനം !!
        United Nations Day
 .   ്്്്്്്്്്്്്്്്്്്
[ലോക രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മ ;  ആഗോള ഐക്യത്തിന്റെ വിളക്കുമാടം- നമ്മുടെ  ഗ്രഹത്തിൽ സമാധാനത്തിനും നീതിക്കും സഹകരണത്തിനും വേണ്ടി പരിശ്രമിക്കുന്നു.]

  • ലോക പോളിയൊ ദിനം!
    *********
  • 0oct
    * ലോക വികസന വിവര ദിനം!
     (world development information day)

* World Tripe Day
 ലോക ട്രൈപ് ദിനം
**********
[കന്നുകാലികൾ, ആടുകൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളുടെ വയറ്റിലെ ആവരണമാണ് ട്രൈപ്പ്.  ഒരുകാലത്ത് താഴേത്തട്ടിലുള്ളവർ മാത്രം കഴിച്ചിരുന്ന ഒരു വിഭവം ഇന്ന് ലോകമെമ്പാടുമുള്ള എല്ലാവരും ആസ്വദിക്കുന്ന ഒരു വിഭവമാണ്. അതുകൊണ്ട് വിവിധ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാൻ ഒരു ദിനം.]

* National Food Day !
  ദേശീയ ഭക്ഷ്യദിനം
*********
 [നിങ്ങളെ ഊർജ്ജസ്വലമാക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ കഴിച്ച് നിങ്ങളുടെ ശരീരത്തിന് ഇന്ധനം നൽകുക.]

* USA : National Bologna Day !
* ഈജിപ്റ്റ് : സൂയസ്‌ ദിനം !
* സാംബിയ: സ്വാതന്ത്ര്യ ദിനം !

**************
* പെരിനാട് കലാപത്തിന് ഇന്ന് 108 വയസ്സ്
**************

.     ഇന്നത്തെ മൊഴിമുത്ത് 
      ്്്്്്്്്്്്്്്്്്്്
''എനിക്കു സൂര്യനെ കാണാം; ഇനി സൂര്യനെ കണ്ടില്ലെങ്കിൽത്തന്നെ അതവിടെയുണ്ടെന്നെനിയ്ക്കറിയാം. സൂര്യനവിടെയുണ്ടെന്നറിയുക- അതിനാണ്‌ ജീവിക്കുക എന്നു പറയുന്നത്.

പിശാചില്ലെന്നാണെന്റെ വിചാരം; പക്ഷേ മനുഷ്യൻ അവനെ സൃഷ്ടിച്ചിരിക്കുന്നു, സ്വന്തം രൂപത്തിലും ഛായയിലും അവൻ പിശാചിനു ജന്മം കൊടുത്തിരിക്കുന്നു.''

   [ - ഫിയോദർ ദസ്തയേവ്‌സ്കി ]
     ************ 

കെ. കസ്തൂരി രംഗൻ - ഭാരതീയനായ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനും  1994 നും 2003 നുമിടയ്ക്ക് ഐ.എസ്.ആർ.ഒയുടെ നിരവധി ഗവേഷ​ണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുമുള്ള ഡോ. കെ. കസ്തൂരിരംഗൻ ന്റേയും,(1940),

അച്യുതാനന്ദൻ മന്ത്രിസഭയിൽ ഫിഷറീസ് രെജിസ്ട്രേഷൻ വകുപ്പ്  മന്ത്രിയായിരുന്ന എസ്‌. ശർമ്മയുടെയും   (1954 ), 

1998-ൽ മികച്ച അധ്യാപകനുള്ള ആദ്യത്തെ ബെർക്കുമാൻസ് പുരസ്കാരം നേടുകയും ഡൽഹി ഡയറി, ഭൂമിയിലെ നക്ഷത്രങ്ങൾ തുടങ്ങി ചില കൃതികളുടെ രചയിതാവും അദ്ധ്യാപകനും മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗവുമായ സിറിയക് തോമസിന്റേയും (1943), 

2020-ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം നേടിയിട്ടുള്ള മലയാള കവിയും ബാലസാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ചവറ കെ.എസ്. പിള്ള  എന്നറിയപ്പെടുന്ന കെ. സദാശിവൻ പിള്ളയുടേയും (1939),

കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുള്ള കവി ചെറിയാൻ കെ ചെറിയാന്റെയും (1932),

00oct

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ  അഭിനയരംഗത്ത്‌ എത്തുകയും പിന്നീട് കൂടും തേടി, കണ്ടു കണ്ടറിഞ്ഞു, പഞ്ചാഗ്നി, ശ്യാമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം 2011-ൽ മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമാകുകയും ചെയ്ത നടി നാദിയ മൊയ്തുവിന്റേയും(1966),

ബോളിവുഡ് ചലചിത്ര രംഗത്തെ ഒരു നടിയായ മല്ലിക ഷെറാവത്ത്‌ എന്ന റീമ ലാംബയുടെയും (1981),

തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദിഎന്നീ ഭാഷകളിൽ അഭിനയിച്ച നടി ലൈലയുടെയും (1980),

ഹിമാചൽ പ്രദേശിലെ ഹമിർപൂരിൽ നിന്നുള്ള  ലോകസഭ അംഗവും കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ സഹമന്ത്രിയായും പ്രവർത്തിക്കുന്ന അനുരാഗ് സിംഗ് താക്കൂറിന്റേയും (1974),

ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മാച്ചിൽ കളിച്ചിട്ടുള്ള ക്രിക്കറ്റ് കളിക്കാരൻ വൃദ്ധിമാൻ സാഹയുടെയും (1984),

ചൈനീസ് ബിസിനസ് ഭീമൻ നിക്ഷേപകൻ, ദൈവ വിശ്വാസി, ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയായ ഡാലിയാൻ വാൻഡ ഗ്രൂപ്പിന്റെ സ്ഥാപകൻ, ലോകത്തിലെ ഏറ്റവും വലിയ സിനിമാ തീയറ്റർ പ്രവർത്തകൻ, സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ 20% സ്വന്തമാക്കി, 2016 ൽ ഫിഫയുമായി കരാർ പ്രകാരം വാങ് ചൈന കപ്പ് അവതരിപ്പിച്ചയാൾ, 2018 ഫെബ്രുവരിയിൽ  30.1 ബില്ല്യൻ ഡോളറിന്റെ ആസ്തി ഫോബ്സ് കണക്കാക്കിയിട്ടുള്ള.  ചൈനയിലും ഏഷ്യയിലും ഏറ്റവും ധനികരായ വ്യക്തികളിലൊരാളുമായ  വാങ്ങ് ജിയാൻലിന്റേയും (1954), 

ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും പ്രീമിയർ ലീഗ് ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡിലെയും കരുത്തനായ മുന്നേറ്റ നിരക്കാരൻ   വെയ്ൻ റൂണിയുടെയും(1985) ജന്മദിനം !

*********
ഇന്നത്തെ സ്മരണ !!!
*********
സി.പി. ശ്രീധരൻ  മ. (1932 -1996)
കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാൾ മ. (1924 -1992)
ഐ.വി. ശശി മ. (1948,  2017)
ശൂരനാട്‌ രവി മ. (1943-2018) 
ഇസ്മത് ചുഗ്തായ് മ. (1915-1991)
മന്ന ഡേ  മ. (1920 - 2013)
എം.പി.എം. അഹമ്മദ് കുരിക്കൾ മ.(1923-1968)
എസ്.എസ്. രാജേന്ദ്രൻ മ. (1928-2014)
റോസ പാ‍ർൿസ്‌  മ. (1913  - 2005)
എലെ, ഡെക്കാസെ ജ. (1780-1860)

000oct

കെ എസ്‌ നീലകണ്‌ഠനുണ്ണി ജ.(1897-1980)
ക്യാപ്റ്റൻ ലക്ഷ്മി ജ. (1914  - 2012)
എം. ഹക്കിം ജി സാഹിബ്‌  ജ. (1928-1991)
ബിഭൂതിഭൂഷൺ മുഖോപാദ്ധ്യായ ജ. (1894-1987) 
ബഹദൂർഷാ സഫർ ജ. (1775-1862)
സ്റ്റീഫൻ കോവെ ജ. (1932 -2012)
ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ ജ. (1811-1871)

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1857 - ലോകത്തിലെ ആദ്യ ഫുട്ബാൾ ക്ലബ്ബ് Sheffield F C ലണ്ടനിൽ സ്ഥാപിതമായി.

1915 - പെരിനാട് ലഹള - കൊല്ലം പെരിനാട്ടിൽ ചെറുമൂട് എന്ന സ്ഥലത്ത് പുലയർക്കെതിരെ സംഘടിത ആക്രമണം നടന്നു.

1917 - റഷ്യയിലെ ചുവന്ന വിപ്ലവം.

1926 - Houdini Escape magical പ്രദർശനം വഴി ലോക പ്രശസ്തി നേടിയ ഹൗഡിനിയുടെ അവസാന പൊതു പ്രദർശനം നടന്നു

1929 - ന്യൂയോർക്ക് ഓഹരി കമ്പോളത്തിന്റെ കറുത്ത വ്യാഴാഴ്ച്ച എന്ന തകർച്ച ദിവസം.

1930 - ബ്രസീലിൽ സൈനിക വിപ്ലവം

1931 - ന്യൂയോർക്കിനെ യും ന്യൂ ജഴ്സിയേയും ബന്ധിപ്പിക്കുന്ന ജോർജ് വാഷിങ്ടൺ പാലം ഉദ്ഘാടനം ചെയ്തു.

1934 - മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നു രാജിവച്ചു.

1945 - ഐക്യരാഷ്ട്രസഭ സ്ഥാപിതമായി.

1946 - പുന്നപ്രയിൽ തൊഴിലാളി ജാഥയ്ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഇരുന്നൂറിലധികം മരണം.

1947 - കാശ്മീർ പിടിച്ചടക്കി ഹരിസിങ് രാജാവിനെ പുറത്താക്കാൻ പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള പഠാൻ ഗിരിവർഗം കടന്നു കയറ്റം തുടങ്ങി.

1957 - അമേരിക്കൻ വോമ സേന എക്സ്-20 ഡൈന സോർ എന്ന എകമനുഷ്യ ബഹിരാകാശ വിമാന പദ്ധതി ആരംഭിക്കുന്നു.

0000oct

1962 - ക്യൂബൻ ക്രൈസിസ് . ലോകം മുൾ മുനയിൽ. USSR യുദ്ധകപ്പൽ ക്യൂബയിലേക്ക്.

1962 - ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് സ്ഥാപിതമായി.

1964 - നോർത്തേൺ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്ന സാംബിയ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി.

1973 - ഇസ്രായേലിനും അറബ് മുന്നണി രാജ്യങ്ങൾക്കും ഇടയിലെ യോം കിപ്പുർ യുദ്ധം അവസാനിക്കുന്നു.

1984 - ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽ കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തു.

1986 - ഇടുക്കിയിലെ തങ്കമണിയിൽ പോലീസ് അതിക്രമം.

1990 - പാക്കിസ്ഥാനിൽ നവാസ് ഷെരീഫ് അധികാരത്തിലെത്തി.

1994 - കൽക്കത്തയിലെ ടോളിഗഞ്ചിൽ നിന്ന് ഡംഡം വരെ ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേ തുറന്നു.

1995 - ഇന്ത്യ, ഇറാൻ, തായ്‌ലൻഡ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി.

1996 - മ്യാൻമറിൽ ആങ്സാൻ സൂകി വീണ്ടും വീട്ടുതടങ്കലിലായി.

1998 - പ്രഥമ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ധാക്കയിൽ തുടങ്ങി.

2000 - കല്ലുവാതുക്കലും പള്ളിക്കലും വിഷമദ്യദുരന്തം

03oct

2003 - പ്രഥമ ആഫ്രോ ഏഷ്യൻ ഗയിംസ് ഹൈദരബാദിൽ തുടങ്ങി

2003 - സൂപ്പർ സോണിക് വ്യോമഗതാഗതത്തിന് അന്ത്യം കുറിച്ചുകൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് അവസാനത്തെ കോൺകോർണഡ് വിമാനം പറക്കുന്നു.

2007 - ചൈനയുടെ ചന്ദ്ര ഉപഗ്രഹം changes 1 വിക്ഷേപിച്ചു..

2008 - Bloody friday . ആഗോള സ്റ്റോക്ക് മാർക്കറ്റ് കൂപ്പുകുത്തി.

2009 - മലയാളിയായ ഡോ. കെ രാധാകൃഷ്ണൻ ISRO ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.

2014 - ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ ഒരു പരീക്ഷണാത്മക ചാന്ദ്ര ദൗത്യം വിക്ഷേപിച്ചു, ചാങ്'ഇ 5-ടി 1 , അത് ചന്ദ്രന്റെ പിന്നിലേക്ക് വളയുകയും ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യും.

2015 - ഒക്‌ലഹോമ സ്റ്റേറ്റ് ഹോംകമിംഗ് പരേഡിലേക്ക് ഒരു ഡ്രൈവർ ഇടിച്ച് നാല് പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2016 - ലിബിയയിലേക്ക് പറക്കുന്ന ഒരു ഫ്രഞ്ച് നിരീക്ഷണ വിമാനം മാൾട്ടയിൽ ടേക്ക്ഓഫിനിടെ തകർന്ന് വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു .

01oct

*************
ഇന്ന്;

കഥകളി ചെണ്ടയിലെ കുലപതിയും,  കേരളീയ നൃത്തകലകളായ കഥകളി, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കുന്നതിനായും   പഠിപ്പിക്കുന്നതിനായും ഷൊര്‍ണൂരിനടുത്ത്‌ കവളപ്പാറയിൽ കലാ സാഗർ എന്ന സ്ഥാപനം തുടങ്ങുകയും ചെയ്ത കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിനെയും ( 1924 മെയ് 25 - ഒക്ടോബർ 24,1992),

കേരളത്തിലെ പ്രമുഖ സാഹിത്യ - സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു സി.പി. ശ്രീധരൻ (ജനനം : 24 ഡിസംബർ 1932 - 24 ഒക്ടോബർ1996),

ഒന്നും, രണ്ടും കേരള നിയമസഭകളിൽ കോണ്ടോട്ടി നിയമ സഭാമണ്ഡലത്തേയും മൂന്നാം കേരള നിയമസഭയിൽ മലപ്പുറം നിയോജകമണ്ഡലത്തിനേയും പ്രതിനിധീകരിച്ച് കേരളനിയമസഭയിൽ അംഗവും മുൻ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന എം.പി.എം. അഹമ്മദ് കുരിക്ക
ളിനെയും (23 ഓഗസ്റ്റ് 1923 - 24 ഓക്ടോബർ 1968),

ഏകദേശം 150 -ഓളം സിനിമകൾ സം‌വിധാനം ചെയ്തിട്ടുള്ള പ്രശസ്ത മലയാള ചലചിത്ര സംവിധായകൻ
ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി. ശശിയെയും (1948 മാർച്ച് 28 - 2017 ഒക്ടോബർ 24),

ബാലസാഹിത്യ കൃതികളും വിവർത്തനങ്ങളുമടക്കം നിരവധി കൃതികൾ രചിച്ച മലയാള സാഹിത്യകാരൻ
ശൂരനാട്‌ രവിയെയും  (1943-24-10-2018) 
മധ്യവർഗ്ഗ കുടുംബങ്ങളിലെ സ്ത്രീകളെ  കേന്ദ്ര കഥാപാത്രങ്ങൾ ആക്കി കൊണ്ട് ചെറുകഥകൾ രചിച്ച് ഉറുദു സാഹിത്യലോകത്ത് തനതായ മുദ്ര പതിപ്പിച്ച വനിത ഇസ്മത് ചുഗ്തായ് യെയും (ഓഗസ്റ്റ് 15, 1915- ഒക്റ്റോബർ 24, 1991)

മലയാളത്തിൽ ചെമ്മീനിലെ മാനസമൈനേ വരൂ എന്ന വിഖ്യാതഗാനം അടക്കം ഹിന്ദിയിലും ബംഗാളിയിലും 3500ൽ അധികം ഗാനങ്ങൾ ആലപിച്ച് റെക്കോർഡ് ചെയ്ത  പ്രധാന പിന്നണി ഗായകനായ മന്ന ഡേ  എന്നറിയപ്പെടുന്ന പ്രബോദ് ചന്ദ്ര ഡേയെയും (മേയ് 1, 1920 - ഒക്ടോബർ 24, 2013),

അഭിനയ രംഗത്ത് എം.ജി. ആറിന്റെയും ശിവാജി ഗണേശന്റെയും സമശീർഷനായി ഗണിക്കപ്പെടുന്ന നടനും, ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനും, സ്വതന്ത്ര ഇന്ത്യയിൽ സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിനിമാനടനും ആയിരുന്ന പ്രശസ്തനായ ഒരു തമിഴ് ചലച്ചിത്രനടനായിരുന്ന എസ്.എസ്.ആർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എസ്.എസ്. രാജേന്ദ്രൻ എന്ന സേദാപ്പട്ടി സൂര്യനാരായണ തേവർ രാജേന്ദ്രനെയും(ജനുവരി 1928  -   2014 ഒക്ടോബർ 24 ),

02oct

ഫ്രാൻസിലെ നാലാമത്തെ പ്രധാനമന്ത്രിയാകുകയും പിന്നീട്  പ്രഭു പദവിയിലേക്കുയർത്തപ്പെടുകയും തുടർന്ന് ഇംഗ്ലണ്ടിലെ അംബാസഡറാകുകയും ചെയ്ത എലെ, ഡെക്കാസെയെയും  (Élie Louis Decazes )(1780 സെപ്റ്റംബർ 28--1860 ഒക്ടോബർ 24),

ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവർത്തനങ്ങളുടെ അമ്മ (Mother of the Modern-Day Civil Rights Movement) എന്നു അമേരിക്കൻ കോൺ‍ഗ്രസ്സ് വിശേഷിപ്പിച്ച വനിതയും കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് ആക്കം നൽകുന്നതിൽ വലിയ പങ്കു വഹിക്കുകയും ചെയ്ത  റോസ ലൂയിസ് മക്‌കോളി പാ‍ർൿസ്‌ എന്ന റോസ പാ‍ർൿസിനെയും  , (1913 ഫെബ്രുവരി 4 - 2005ഒക്ടോബർ 24),

മാവേലിക്കര കൊയ്‌പളളി കാരാൺമ' സംസ്‌ക്യത   സ്‌കൂൾ കോട്ടയം സി. എം. എസ്‌ ഹൈസ്‌കൂൾ, എം. ഡി. സെമിനാരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവിക്കുകയും ആട്ടക്കഥ,കിളിപ്പാട്ട്‌, നാടകം, ഖണ്ഡകാവ്യം,ഐതിഹ്യം തുടങ്ങിയ നാനാശാഖകളിലായി മുപ്പത്തിയഞ്ചോളം കൃതികൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത   മഹോപാദ്ധ്യായ കെ.എസ്‌. നീലകണ്‌ഠനുണ്ണിയെയും (1897 ഒക്‌ടോബർ 24-1980 നവംബർ 18 ),

ചെറുപ്പത്തിൽ തന്നെ വിദേശോല്പന്നങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സജീവമാകുകയും, 1941ൽ ഡോക്റ്റർ ആയി സിംഗപ്പൂരിലേക്ക് പോകുകയും അവിടെയുള്ള ദരിദ്രർക്കായി ഒരു ക്ലിനിക്ക് തുടങ്ങുകയും, ഒപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇൻഡിപെൻഡന്റ്സ് ലീഗിൽ പ്രവർത്തിക്കുകയും, പിന്നീട് സുഭാഷ് ചന്ദ്ര ബോസിന്റെ നിർദ്ദേശപ്രകാരം സിംഗപ്പൂരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കുകയും , സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും സജീവമാകുകയും  രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ ഉപാധ്യക്ഷയാകുകയും ,1984-ൽ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം കൊടുമ്പിരി കൊണ്ടപ്പോൾ  സിഖുകാരുടെ സം‌രക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകൾക്കും കടകൾക്കും സം‌രക്ഷണം നൽകുകയും, 2002 -ൽ എ.പി.ജെ അബ്ദുൾ കലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിൽക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്ന  ക്യാപ്റ്റൻ ലക്ഷ്മിയെയും (1914 ഒക്ടോബർ 24 - 2012 ജൂലൈ 23),

തെക്കൻ കേരളത്തിലെ ആദ്യത്തെ മുസ്ലിം ലീഗ് എം.എൽ.എ ആയി 1967-ൽ കഴക്കുട്ടത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട എം. ഹക്കിംജി സാഹിബിനെയും (1928 ഒക്ടോബർ 24 - 1991 മാർച്ച്‌ 18 )

04oct

നോവലും, നാടകവും, ബാലസാഹിത്യവും, കഥകളും എഴുതിയ പ്രസിദ്ധ ബംഗാളി സാഹിത്യക്കാരൻ ബിഭൂതിഭൂഷൺ മുഖോപാദ്ധ്യായയെയും (ഒക്റ്റോബർ 24, 1894 – ജൂലൈ 29, 1987) ,

ഡച്ച് ഈസ്റ്റ് ഇൻഡീസിലെ സസ്യങ്ങളെപ്പറ്റിയുള്ള പഠനം നടത്തിയസസ്യശാസ്ത്രജ്ഞനാണ് ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേലിന്റെയും  (24 ഒക്ടോബർ 1811 – 23 ജനുവരി 1871).

സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫ് ക്റ്റീവ് പീപ്പിൾ എന്ന പുസ്തകം എഴുതിയ പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനും ഫ്രാങ്ക്ളിൻ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയർമാനുമായിരുന്ന സ്റ്റീഫൻ കോവെയെയും(24 ഒക്ടോബർ 1932 - 16 ജൂലൈ 2012) ഓർമ്മിക്കാം.!

 By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment