ഇന്ന് ഒക്ടോബര്‍ 25: അന്താരാഷ്ട്ര കുള്ളത്ത ബോധവല്‍ക്കരണ ദിനവും കലാതത്പരരുടെ അന്താരാഷ്ട്ര ദിനവും ഇന്ന്: ഷറഫുദ്ദീന്റേയും അപര്‍ണ്ണ സെന്നിന്റേയും ഉമേഷ്‌കുമാര്‍ തിലക് യാദവിന്റേയും ജന്മദിനം: ടൊറണ്ടോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപിതമായതും റേഡിയോ പ്രക്ഷേപണങ്ങള്‍ക്ക് നാന്ദികുറിച്ച ഓഡിയോണ്‍സംവിധാനത്തിന് അമേരിക്കയിലെ ലീഡിഫോറസ്റ്റ് രൂപം നല്‍കിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
oct

1199 തുലാം 8
ചതയം  / ഏകാദശി (വ്രതം) 
2023 / ഒക്ടോബര്‍ 25, ബുധൻ

ഇന്ന് ;
* അന്തഃരാഷ്ട്ര കുള്ളത്തം;  ബോധവൽക്കരണ ദിനം !
[International 'Dwarfism' Awareness Day; ശരാശരി സ്വാഭാവിക വളർച്ച ഇല്ലാത്തതും സ്വാഭാവികരീതിയിൽ വളരാൻ കഴിവില്ലാത്തതുമായ അവസ്ഥയെ ഡ്വാർഫിസം എന്നു പറയുന്നു. മനുഷ്യരിൽ എന്ന പോലെ ജന്തുക്കളിലും സസ്യങ്ങളിലും ഡ്വാർഫിസം (കുള്ളത്തം) പ്രകടമാണ്.]

Advertisment

* കലാതത്പരരുടെ അന്തഃരാഷ്ട്ര ദിനം !
   [International Artist Day !
* ലോക ഓപ്പറ ദിനം /World Opera Day !
* World Pasta Day !
* World Pizza makers Day !

  • MDS World Awareness Day !
     [ Myelodysplastic syndrome ; An estimated 60,000 individuals are currently living with MDS in the United States; however, more recent data have estimated much higher incidence and prevalence rates.]
  • 0oct

* World Spina Bifida and Hydrocephalus Day !
[Many babies born with spina bifida get hydrocephalus (often called water on the brain). This means that there is extra fluid in and around the brain. ]

* Punk for a Day Day !
********
[ Punk, a term meaning “beginning or novice”, first came into the world of music referring to bands that were more grinding garage rock sound than the technically excellent sound of former musicians. Coming out of the hippie rock era, punk started out with ground-breakers like the Velvet Underground and shock rockers like Alice Cooper.]

* തായ്‌വാൻ : റെട്രോസെഷൻ ഡേ !
 *************
[ജപ്പാന്റെ 50 കൊല്ലത്തെ ഭരണത്തിനു ശേഷം തിരികെ ചൈനക്ക് തൈവാൻ വിട്ടു കൊടുത്ത ദിനം 1945]
• ജമൈക്ക : നാഷണൽ മെറി മ്യൂസിക്ക്‌ ഡേ!
* ലിത്വാനിയ ഭരണഘടന ദിനം 
* കസാക്കിസ്ഥാൻ റിപ്പബ്ലിക് ദിനം 
* സ്ലൊവേനിയ പരമാധികാര ദിനം 
* റഷ്യ : കസ്റ്റം ഓഫീസേഴ്സ് ഡേ !
* ഗ്രെനഡ: . താങ്ക്സ് ഗിവിങ് ഡേ !
* USA
* Crisp Sandwich Day !
* Sourest Day !
* National I Care About You Day !
* National Greasy Foods Day !
* National Merri Music Day !

ഇന്നത്തെ  മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്
''ദൈവവും ശരിക്കു പറഞ്ഞാൽ വേറൊരു കലാകാരൻ തന്നെ. അദ്ദേഹം ജിറാഫിനെ സൃഷ്ടിച്ചു, ആനയെയും പൂച്ചയെയും സൃഷ്ടിച്ചു. ആൾക്കു പ്രത്യേകിച്ചൊരു ശൈലിയും പറയാനില്ല; ഓരോന്നോരോന്നു മാറിമാറി പരീക്ഷിക്കുകയാണദ്ദേഹം.''

00oct

''അവിടെയുമിവിടെയും നിന്നു വന്നുചേരുന്ന അനുഭൂതികളെ സ്വീകരിക്കാനുള്ള ഭാജനമാണു കലാകാരൻ: ഭൂമിയിൽ നിന്ന്, ആകാശത്തു നിന്ന്, ഒരു കടലാസുതുണ്ടിൽ നിന്ന്, കടന്നുപോയൊരു രൂപത്തിൽ നിന്ന്, ഒരു ചിലന്തിവലയിൽ നിന്ന്.''

    [ - പാബ്ലോ പിക്കാസോ ]
************** 
തെന്നിന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രി വനിത എന്ന പേരിൽ അറിയപ്പെടുന്ന വനിത കൃഷ്ണ ചന്ദ്രന്റെയും  (1965),

2013 ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചെയ്ത് പുറത്തിറക്കിയ നേരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത്‌ അരങ്ങേറ്റം കുറിക്കുകയും ഓം ശാന്തി ഓശാന, പ്രേം,  ആദി, പാവാട എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ഷറഫുദ്ദീൻ (1982)ന്റേയും,

മലയാള സിനിമാ-സീരിയൽ നടനായ മഹഷ്‌ നായരുടേയും (1966)

നടിയും സംവിധായികയുമായ അപർണ്ണ  സെന്നിന്റേയും (1945),

 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച  മഹിഷാസുര മുഹൻ എന്ന ചെറുകഥാ സമാഹാരമെഴുതിയ   ഒഡിയ കഥാകൃത്ത്  ബിഭൂതി പട്നായികിന്റെയും (1937),

2010 മെയ് 28ന് സിംബാബ്‌വെ യ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ അന്തഃരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ ഉമേഷ്കുമാർ തിലക് യാദവിന്റേയും (1987) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
*****^^^^^*^
ജോസഫ്‌ മുണ്ടശ്ശേരി മാസ്റ്റർ മ. (1903 -1977)
കെ.ഒ. അയിഷാ ബായ് മ. (1926-2005)
അടൂർ ഭവാനി മ. (1927-2009)
മോഹൻ രാഘവൻ മ. ( -2011)
സാഹിർ ലുധിയാൻവി മ. (1921-1980)
പാണ്ഡുരംഗ് ശാസ്ത്രി അഠാവലെ മ. ( 1920-2003)
നിർമൽ വർമ മ. (1929 - 2005)
ഹേമു അധികാരി മ. (1919-2003 )
ജസ്​പാൽ ഭട്ടി മ. (1955 - 2012)

000oct
പീയുഷ് ഗാംഗുലി മ. (1965 -2015)
സഡാക്കോ സസാക്കി മ. (1943-1955)
റോബർട്ട് ഡെലാനേ മ.(1885-1941)
കാർലോസ് ആൽബർട്ടോ മ. (1944-2016)
ആബെബെ ബിക്കില മ. (1932 -1973)
ജഫ്രി ചോസർ മ. (1343-1400)
ടോറി സെല്ലി മ. (1608-1647)
റെയ്ഹാന ജബരി മ. (1988-2014)

ബേബി ജോൺ ജ. (1917- 2008)
മന്ദാകിനി നാരായണൻ ജ. (1925- 2006)
കെ.ഒ. ഐഷാ ഭായി ജ. (1926 -2005)
കാവാരികുളം കണ്ടൻ കുമാരൻ ജ. (1863-1934)
എം.വി. വിഷ്ണുനമ്പൂതിരി ജ. (1939-2019)
ജോൺ ആർനോൾഡ് വോളിങ്കർ ജ. (1869- 1931
എല്‍.വി രാമസ്വാമി അയ്യർ ജ. (1895-1948 )
എം. ഉമേഷ് റാവു ജ. (1898 -1968)
വെമ്പട്ടി ചിന്നസത്യം ജ. (1929 - 2012)
പാബ്ലോ പിക്കാസോ ജ. (1881-1973)

ചരിത്രത്തില്‍ ഇന്ന്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
1216 - Dutch East India Company കപ്പൽ EENDRACHT discovers dirk-hartog island in Australia.

1828 - ലണ്ടനിൽ സെയിന്റ് കാതറീൻ ഡോക്ക്സ് പ്രവർത്തനമാരംഭിച്ചു.

1854 - Battle of Balaclava Cremian യുദ്ധത്തിൽ റഷ്യൻ ചക്രവർത്തിക്കെതിരെ ബ്രിട്ടൻ-ഫ്രാൻസ് സംയുക്ത പോരാട്ടം.

1861 - ടൊറണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.

1906 - റേഡിയോ പ്രക്ഷേപണങ്ങൾക്ക് നാന്ദികുറിച്ച ഓഡിയോൺ  സംവിധാനത്തിന് അമേരിക്കയിലെ ലീഡിഫോറസ്റ്റ് രൂപം നൽകി.

1910 - കൊടുങ്കാറ്റിലും വൻതിരയിലുംപ്പെട്ട് ഇറ്റലിയിലെ നേപ്പിൾസ്  ഉൾക്കടലിൽ ആയിരത്തിലേറെ മരണം.

1917 - റഷ്യയിൽ ആദ്യത്തെ മാർക്സിസ്റ്റ് വിപ്ലവം. വിപ്ലവകാരികൾ പെട്രോഗ്രാഡിലെ വിന്റർ പാലസ് പിടിച്ചെടുത്തു.

1935 - ഹെയ്തിതിയിൽ ചുഴലിക്കൊടുങ്കാറ്റിൽ 2000 പേർ കൊല്ലപ്പെട്ടു.

0000oct

1936 - അഡോൾഫ് ഹിറ്റ്ലറും ബെനിറ്റോ മുസ്സോളിനിയും ചേർന്ന് റോം-ബെർലിൻ അച്ചുതണ്ട് സൃഷ്ടിച്ചു.

1940 - ബെഞ്ചമിൻ ഒലിവർ ഡേവിസ് U S ആർമിയിലെ ആദ്യ ആഫ്രോ- യു എസ് ജനറലായി.

1947 -  പാക്കിസ്ഥാൻ ആക്രമണത്തെ പ്രതിരോധിക്കാൻ കശ്മീർ രാജാവ് ഹരി സിങ് ഇന്ത്യയുടെ സഹായം തേടുന്നു. വി.പി.മേനോൻ കാശ്മീരിൽ.

1951- ഇന്ത്യയിലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് തുടങ്ങി (25/10/1951 to 21/02/1952) ‘

1962 - ഉഗാണ്ട യു.എൻ ൽ അംഗത്വമെടുത്തു

1983 - ഗ്രനഡയിൽ യു.എസ്. അധിനിവേശം, 'Operation urgent fury '

1989 - മലയാളിയായ ജസ്റ്റിസ് മീരാസാഹിബ് ഫാത്തിമ ബീവി സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി നിയമിതയായി.

1989 - ആലപ്പുഴ എറണാകുളം തീരദേശ റെയിൽവേ ഉദ്ഘാടനം.

2001 - മൈക്രോസോഫ്റ്റ് വിൻ‌ഡോസ് എക്സ്പി പുറത്തിറങ്ങി.

2003 - റഗ്‌ബി വേൾഡ് കപ്പ് മത്സരത്തിൽ 142 - 0 എന്ന റെക്കോഡ് സ്കോറിന് ഓസ്ട്രേലിയ നമീബിയയെ പരാജയപ്പെടുത്തുന്നു.

2004 - ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ നവംബർ 8 മുതൽ അമേരിക്കൻ ഡോളർ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു.

2006 - സൗര കാറ്റുകളെ കുറിച്ച് പഠിക്കുന്നതിനായി നാസ സ്റ്റീരിയോ ഉപഗ്രഹം വിക്ഷേപിച്ചു.

2007 - ആദ്യത്തെ എയർബസ് എ-380 യാത്രാ വിമാനം (സിംഗപ്പൂർ എയർലൈൻസ്) പറന്നു.

2009 - ബാഗ്ദാദിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 132 മരണം.

2010 - ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഫലം കൃത്യമായി പ്രവചിച്ച്‌ മാധ്യമ ശ്രദ്ധ നേടിയ പോൾ എന്ന നീരാളി പശ്ചിമ ജർമനിയിലെ സീ ലൈഫ് അക്വേറിയത്തിൽ ചത്തു.

01oct

**************
ഇന്ന്, 
മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനും, ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയും കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനും, രൂപഭദ്രതയെ ക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് മലയാള സാഹിത്യത്തിലും മലയാളത്തിൽ അതുവരെ കേട്ടുകേൾവി യില്ലാത്ത വ്യാഖ്യാന ശാസ്ത്രത്തിലും (hermeneutics) ഒരു പുതിയ ചരിത്രം കുറിക്കുകയും, സാഹിത്യവിമർശന രംഗത്ത് വിഗ്രഹഭഞ്ജ്കനായി കണക്കാക്കപ്പെടുന്ന ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്ററിനെയും(1903 ജൂലൈ 17- 1977 ഒക്റ്റോബർ 25),

നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടി അടൂർ ഭവാനിയെയും(1927-2009 ഒക്റ്റോബർ 25),

മലയാള നാടക സീരിയൽ ചലചിത്ര പ്രവർത്തകനും ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ മോഹൻ രാഘവനെയും ( 22 ജനുവരി 1964-2011 ഒക്റ്റോബർ 25)

സുപ്രസിദ്ധ ഉർദു കവിയും ബോളീവുഡ് സിനിമാ ഗാനരചയിതാവുമായിരുന്ന സാഹിർ ലുധിയാൻവി എന്ന അബ്ദുൽ ഹൈയെയും  (8 March 1921 – 25 October 1980),

ഭഗവദ് ഗീതയെ ആധാരമാക്കി സ്വയം പഠിക്കുന്ന സ്വാധ്യായ പരിവാറിന്റെ സ്ഥാപകനും, ലക്ഷത്തിൽപരം ഗ്രാമങ്ങളിൽ അനുയായികൾ ഉള്ള ഒരു സാമുഹൃവിപ്ലവകാരിയും, ദാർശനികനും, അദ്ധ്യാത്മിക ഗുരുവും ആയിരുന്ന
ദാദാജി എന്ന് അറിയപ്പെടുന്ന പാണ്ഡുരംഗ് ശാസ്ത്രി അഠാവലെയെയും (19 ഒക്റ്റോബർ 1920 – 25 ഒക്റ്റോബർ 2003),

ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും കോച്ചും ആയിരുന്ന കേണൽ ഹേമചന്ദ്ര രാമചന്ദ്ര അധികാരി  എന്ന ഹേമു അധികാരിയെയും ( 31 ജൂലൈ 1919-2003 ഒക്ടോബർ 25),

ഉൾട്ടാ പുൾട്ടാ', 'ഫ്ളോപ്പ്ഷോ' എന്നീ ടെലിവിഷൻ പരിപാടികളിലൂടെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനായി മാറിയ പ്രശസ്ത പഞ്ചാബി കാർട്ടൂണിസ്റ്റും ഹാസ്യനടനും സംവിധായകനുമായിരുന്ന ജസ്​പാൽ ഭട്ടിയെയും (3 മാർച്ച് 1955 – 25 ഒക്ടോബർ 2012),

02oct

മാഹുൾ ബനീർ സെരെൻഗ്, ഗോയനാർ ബാക്ഷൊ, ലാപ്ടോപ്പ്, ചോഖേർ താരാ തുടങ്ങിയ സിനിമ നാടക സീരിയലുകളിൽ അഭിനയിച്ചിരുന്ന ബംഗാളി നടൻ പീയുഷ് ഗാംഗുളിയെയും (2 ജനുവരി 1965 – 25 ഒക്റ്റോബർ 2015) 

ഒളിമ്പിക്സിന്റെ ചരിത്രത്തിൽ സ്വർണ്ണം നേടി ,1960 റോം ഒളിമ്പിക്സിൽ മാരാത്തോണിൽ നഗ്നപാദനായി ഓടി, അടിച്ചമർത്തപ്പെട്ട ആഫ്രിക്കയുടെ ദേശീയ നായകനായി മാറുകയും, പിന്നീട് 1964ൽ ഷൂസ് ധരിച്ച് ഓടി വീണ്ടും സ്വർണ്ണം നേടുകയും കാർ ആക്സിഡൻറ്റിൽ കാലുകൾ തളർന്നെങ്കിലും, ചക്രക്കസേര യിലിരുന്നുകൊണ്ട് അംഗഭംഗം വന്നവർക്കായുള്ള പാരാഒലിമ്പിക്സിൽ അമ്പെയ്ത്ത് മത്സരത്തിലും 1970 നോർവേയിൽ ഒരു സ്ലെഡ്ജിങ് മത്സരത്തിലും പങ്കെടുത്ത് സ്വർണ്ണം നേടിയ ആബെബെ ബിക്കിലയെയും (1932 ,ഓഗസ്റ്റ് 7 - 1973 ഒക്ടോബർ 25),

ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം (morphology) തുടങ്ങിയ രംഗങ്ങളിൽ അസാമാന്യമായ നൈപുണ്യം പ്രദർശിപ്പിക്കുകയും,  മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ പഠനങ്ങൾ എഴുതുകയും,  കേരളപാണിനീയത്തിന്റെ മേന്മകളും കുറവുകളും എടുത്തുകാണിച്ചുകൊണ്ടു് രാജരാജവർമ്മയുടെ മലയാളഭാഷാസിദ്ധാന്തങ്ങളേയും അനുമാനങ്ങളേയും ആഴത്തിൽ വിശകലനം  ചെയത് കേരളപാണിനീയക്കുറിപ്പുകൾ  എഴുതുകയും പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്നു ലക്ഷീനാരായണപുരം വിശ്വനാഥയ്യർ രാമസ്വാമി അയ്യരേയും  (1895 ഒക്ടോബർ 25-1948 ജനുവരി 31),

ഒന്നും രണ്ടും കേരളാ നിയമസഭയിൽ   കായംകുളം നിയോജക മണ്ഡലത്തിൽ   നിന്നും   കമ്മ്യൂണിസ്റ്റ്  പ്രതിനിധിയായി നിയമസഭ യിലെത്തുകയും ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആകുകയും ചെയ്ത  കെ.ഒ.അയിഷാ ബായിയെയും(25 ഒക്ടോബർ 1926 - 28 ഒക്ടോബർ 2005),

22oct

ഭർത്താവ് കുന്നിക്കൽ നാരായണനും, ഏക മകൾ കെ. അജിതക്കുമൊപ്പം   നക്സൽ പ്രസ്ഥാനത്തിൽ 1968 ൽ നടന്ന  കേരളത്തിലെ  ആദ്യത്തെ നക്സലൈറ്റ്   ആക്ഷനുകളിലൊന്നായ തലശ്ശേരി - പുൽപ്പള്ളി സംഭവങ്ങളിൽ പങ്കെടുത്ത  മന്ദാകിനി നാരായണനെയും (1925 ഒക്ടോബർ 25-2006 ഡിസംബർ 16)

കാസർഗോഡ് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണ സംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ ജില്ലാ ബോർഡംഗം എന്നീ നിലകളിൽ  പ്രവർത്തിക്കുകയും, ഒന്നാം കേരളനിയമസഭയിൽ ആദ്യമായി എതിരില്ലാതെ സ്വതന്ത്രനായ് മഞ്ചേശ്വരത്തു നിന്ന്   തിരഞ്ഞെടുക്കപ്പെടുകയും   എം. ഉമേഷ് റാവുവിനെയും (25 ഒക്ടോബർ 1898 - 1968 ഓഗസ്റ്റ് 21)

കുച്ചിപ്പുടി ആർട്സ് അക്കാദമി ചെന്നൈയിൽ സ്ഥാപിച്ച്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖകരായ നർത്തകർക്കും നിരവധി വിദ്യാർഥികൾക്കും  പരിശീലനം നൽകിയ കുച്ചിപ്പുടി ആചാര്യനായിരുന്ന വെമ്പട്ടി ചിന്നസത്യത്തെയും(1929 ഒക്ടോബർ 25 - 2012 ജൂലൈ 29)

55oct

വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർ യോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയായ ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരിൽ ഒരാളായിരുന്ന സ്പെയിൻകാരനായ ഒരു ചിത്രകാരനും ശില്പിയും ആയിരുന്ന പാബ്ലോ പിക്കാസോയെയും (ഒക്ടോബർ 25, 1881-ഏപ്രിൽ 8, 1973) ഓർമ്മിക്കാം.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment