/sathyam/media/media_files/YObTHtCSOMshIzvIEDkp.jpg)
1199 തുലാം 12
ഭരണി / പൗർണ്ണമി
2023 / ഒക്ടോബര്‍ 29, ഞായർ
ഇന്ന് ;
ലോക പക്ഷാഘാത ദിനം !
**********
[ വേൾഡ് ശ്റ്റ്രോക്ക് ഡേ ; 'നമ്മുക്കൊന്നിച്ചു നീങ്ങാം സ്‌ട്രോക്കിനെക്കാളും ഉയരങ്ങളില്‍' (ടൊഗെതർ വെ അരെ ഗ്ഗ്രീറ്റർ ഠൻ ശ്റ്റ്രോക്ക്) എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാത ദിന സന്ദേശം. പക്ഷാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങളായ രക്താതിമര്‍ദ്ദം, പുകവലി, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതി, എന്നിവയെ നിയന്ത്രിക്കുന്നതിലൂടെ 90% പക്ഷാഘാതവും ഒഴിവാക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്.]
**********
കംമ്പോഡിയ : കിരീടധാരണ ദിനം!
ഇറാൻ : മഹാനായ സൈറസ് ദിനം!
തുർക്കി: ജനാധിപത്യ ദിനം!
യു എസ് എ : ദേശീയ പൂച്ച ദിനം!
നാഷണൽ ക്യാറ്റ് ഡേ
ഋശ്പ്പ്ബ്ബ് ഫീദ് തെ ബ്ബിർദ്ദ്സ് ഡേ
നാഷണൽ ഇന്റർനെറ്റ് ഡേ
നാഷണൽ ഓറ്റ്മീൽ ഡേ
നാഷണൽ ഃഎർമ്മിറ്റ് ഡേ
/sathyam/media/media_files/Kh67GvXYV3XdfvF7eMsu.jpg)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്്
"ഉണരുവിൻ,
അഖിലേശനെ സ്മരിപ്പിൻ
ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ"
. [ - വാഗ്ഭടാനന്ദൻ ]
*********
ശാസ്‌ത്ര സാഹിത്യകാരനും അദ്ധ്യാപകനും, ശാസ്‌ത്ര പ്രഭാഷകനുമായ ഡോ. സി.ജി രാമചന്ദ്രൻനായരുടെയും(1932),
കാരിക്കേച്ചർ രചനയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടിയിട്ടുള്ള കേരളത്തിലെ പ്രമുഖനായ കാർട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്റേയും (1963),
വർണ്ണക്കാഴ്ചകൾ(2000), രസികൻ (2004), തിരുവമ്പാടി തമ്പാൻ (2012) തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച മോഡലും അഭിനേത്രിയുമായ ശ്രുതി എന്ന ഹരിപ്രിയയുടെയും (1979),
പ്രശസ്തമായ തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസ്‌ക് ബ്രാന്‍ഡിലെ അംഗവും
2011ല്‍ പ്രദര്‍ശനത്തിനെത്തിയ അസുരവിത്ത് എന്ന ചിത്രത്തിനുവേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ട് ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിക്കുകയും , പാട്ടുകാരന്‍, വയലിനിസ്റ്റ്, മ്യൂസിക് പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ പ്രശസ്തനുമായ ഗോവിന്ദ് വസന്ത എന്ന ഗോവിന്ദ് മേനോന്‍ (1988)ന്റേയും,
മുൻ മോഡലും ചലചിത്ര താരവുമായ റിമ സെന്നിന്റെയും (1971),
ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടുന്ന ആദ്യ കായികതാരമായ വിജേന്ദർ കുമാറിന്റെയും (1985),
വലങ്കയ്യൻ ഫാസ്റ്റ് ബൗളറായ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരൻ വരുൺ റെയ്മണ്ട് ആരോണിന്റെയും (1989),
മുൻ ഓസ്ട്രേലിയൻക്രിക്കറ്റ് കളിക്കാരനായ മാത്യു ലോറൻസ് ഹെയ്ഡന്റെയും (1971) ,
ജനപ്രിയ ടെലിവിഷൻ പരമ്പരയായ ഗേൾഫ്രണ്ട്സിലെ ജോവാൻ ക്ലേട്ടൺ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി ട്രേസി എല്ലിസ് റോസിൻ്റേയും (1972),
വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത ഒരു അമേരിക്കൻ നടിയായ വിനോന റൈഡറിൻ്റേയും (1971),
/sathyam/media/media_files/2A3ouv20hnLyV36qvHVS.jpg)
റൊമാന്റിക് കോമഡി ചിത്രങ്ങളായ ദി ബ്രദേഴ്‌സ് (2001), ഡെലിവർ അസ് ഫ്രം ഇവാ (2003), ഡാഡീസ് ലിറ്റിൽ ഗേൾസ് (2007), തിങ്ക് ലൈക്ക് എ മാൻ (2012), തിങ്ക് ലൈക്ക് എ മാൻ ടൂ (2014) എന്നിവയിലെ പ്രകടനത്തിലൂടെ അറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയായ ഗബ്രിയേൽ മോണിക്ക് യൂണിയൻ്റേയും (1972) ജന്മദിനം !!!
ഇന്നത്തെ സ്മരണ !!
^^^^*^^^^*^^*
ശേഷയ്യ ശാസ്ത്രി മ. (1828 -1903 )
വാഗ്ഭടാനന്ദൻ മ. (1885-1939 )
ആർ.നാരായണ പണിക്കർ മ. (1889-1959)
ജോസഫ് ചാഴിക്കാട്ട് മ. (1892 -1983)
കെ പി ഉമ്മർ മ. (1930-2001)
കമലാദേവി ചതോപാധ്യായ മ. (1903-1988 )
ജോസഫ് പുലിറ്റ്സർ മ. (1847 -1911)
ആർനേ ടെസാലിയസ് മ. (1902-1971)
നതാലിയ ബറൻസ്കയ മ. (1908-2004).
ഡോ.എൽ.ഏ.രവിവർമ്മ ജ. (1884-1958)
ജോൺ പോൾ ജ. (1950-2022)
വാലി ജ. (1931-2013)
ജെയിംസ് ബോസ്വെൽ ജ. (1740-1795)
സർ എ ജെ അയർ ജ. (1910-1989)
ജോസഫ് ഗീബൽസ് ജ. (1897-1945)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്‌്
1859 - സ്പെയിൻ മൊറോക്കോ യ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1863 - പതിനാറു രാജ്യങ്ങൾ ജനീവയിൽ സമ്മേളിച്ച് റെഡ് ക്രോസ് സ്ഥാപിക്കാൻ തീരുമാനമെടുത്തു.
1913 - എൽ സാൽവഡോറിൽ വെള്ളപ്പൊക്കം; ആയിരങ്ങൾ മരണമടഞ്ഞു.
1922 - ഇറ്റലിയിലെ രാജാവായിരുന്ന വിക്ടർ ഇമ്മാനുവൽ മൂന്നാമൻ ബെനിറ്റോ മുസ്സോളിനിയെ പ്രധാനമന്ത്രിയാക്കി.
1923 - ഓട്ടോമാൻ സാമ്രാജ്യം ഇല്ലാതായതോടെ ടർക്കി റിപ്പബ്ലിക്കായി.
മുസ്തഫാ കമാൽ തുർക്കിയെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു.
/sathyam/media/media_files/EhPesVQ4kubscz5iWqJX.jpg)
1929 - stock market great depression Black Tuesday
1935 - തിരുവനന്തപുരം- മുംബൈ വിമാന സർവീസ് ആദ്യമായി തുടങ്ങി.
1958 - ബോറിസ് പാസ്റ്റർ നാക് സാഹിത്യ നോബൽ നിരസിക്കുന്നു.
1960 - അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ്‌വില്ലിൽ കാഷ്യസ് ക്ലേ (മുഹമ്മദ് അലി) തന്റെ ആദ്യ പ്രഫഷണൽ ബോക്സിങ്ങ് മൽസരം ജയിച്ചു.
1969 - ആദ്യത്തെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധം അർപാനെറ്റിൽ സാധ്യമായി.
1983 - ടർക്കിയിൽ ഭൂകമ്പം, 1300 മരണം.
1998- എഴുപത്തിയേഴ് കാരനായ ജോൺ ഗ്ലെൻ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരിയായി
1999 - ഒറീസ്സയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് 9615 ൽപ്പരം പേരുടെ അന്തകനാകുന്നു. ആയിരങ്ങൾ ഭവനരഹിതരായി.
2005 - ഡെൽഹിയിൽ ബോംബ് സ്ഫോടനം, 60 മരണം.
2008 - ഡൽറ്റാ എയർലൈൻസ്, നോർത്ത് വെസ്റ്റ് എയർ ലൈൻസ് സംയോജനം.
2015 - 35 വർഷത്തിന് ശേഷം ചൈന ഒറ്റക്കുട്ടി സിദ്ധാന്തം ഉപക്ഷിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
തിരുവിതാംകൂറിന്റെയും, പുതുക്കോട്ടയുടെയും ദിവാനായിരുന്ന സർ അമരാവതി ശേഷയ്യ ശാസ്ത്രി (കെ.സി.എസ്. ഐ) എന്ന ശേഷയ്യ ശാസ്ത്രി യെയും(1828 മാർച്ച് 22 – 1903 ഒക്റ്റോബർ 29),
/sathyam/media/media_files/95RtUFiHpwsEF4NxJRyb.jpg)
പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്ത ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാ ചാര്യന്മാരിൽ ഒരാളായ വാഗ്ഭടാനന്ദനെയും (1885 ഏപ്രിൽ 25 - 1939 ഒക്ടോബർ 29),
തത്ത്വദർശനം, തർക്കശാസ്ത്രം, അഷ്ടാംഗവൈദ്യം എന്നിവയിലും വ്യാകരണാലങ്കാര-ജ്യോതിഷ വിഷയങ്ങളും , സംസ്കൃതം, ഹിന്ദി, ഉർദു, ബംഗാളി, കന്നഡ, തമിഴ് തുടങ്ങിയ ഭാഷാസാഹിത്യങ്ങളും പഠിച്ച് വിവിധ ഹൈസ്കൂളുകളിൽ അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവന മനുഷ്ഠിക്കുകയും ചരിത്രം, ജീവചരിത്രം, നോവൽ, നിഘണ്ടു, വിവർത്തനം, വ്യാഖ്യാനം, പരീക്ഷാസഹായികൾ എന്നിങ്ങനെ വിവിധ മേഖലകളിലായി എൺപതു കൃതികൾ രചിക്കുകയും ഏഴ് ഭാഗങ്ങളുള്ള കേരള ഭാഷാ സാഹിത്യ ചരിത്രത്തിനു ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയും ചെയ്ത ആർ. നാരായണ പണിക്കരെയും (25 ജനുവരി 1889 - 29 ഒക്ടോബർ 1959),
ശ്രീമൂലം അസംബ്ലിയിലും, തിരുക്കൊച്ചി നിയമസഭയിലും അംഗമായിരിക്കുകയും, പുലിയന്നൂർ നിയമസഭാ മണ്ഡലത്തിനെയും , കടുത്തുരുത്തി മണ്ഡലത്തിനെ യും പ്രജാ സോഷ്യലിസ്റ്റിന്റെയും, കേരളാ കോൺഗ്രസിന്റെയും പ്രതിനിധിയായി ഒന്നും രണ്ടും . മൂന്നും കേരളനിയമ സഭയിൽ തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ചാഴിക്കാട്ടിനെയും(മാർച്ച് 1892 - 29 ഒക്ടോബർ 1983)
കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളിൽ ഒരു നടനായി അഭിനയ ജീവിതത്തിലേയ്ക്ക് വരുകയും, 1965- ൽ എം.ടിയുടെ മുറപ്പെണ്ണിലൂടെ ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുകയും 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന കെ പി ഉമ്മറിനെയും (ഒക്റ്റോബർ 11, 1930 - ഒക്ടോബർ 29 ,2001)
കവിയായ ഹരീന്ദ്രനാഥ് ചതോപാധ്യായയെ വിവാഹം കഴിച്ചെങ്കിലും, സാമൂഹ്യ പ്രവർത്തനങ്ങൾക്ക് കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ ബന്ധം വേർപ്പെടുത്തുകയും അഖിലേന്ത്യാ കോൺഗ്രസ്സ് സമിതി അംഗം, പ്രവര്ത്തക സമിതി അദ്ധ്യക്ഷ, ഇന്ത്യൻ സഹകരണ സംഘം, അഖിലേന്ത്യ കരകൌശല ബോർഡ്, ആൾ ഇന്ത്യാ ഡിസൈൻസ് സെൻറർ എന്നിവയുടെ അദ്ധ്യക്ഷ, വേൾഡ് ക്രാഫ്റ്റ്സ് കൌൺസിലിന്റെ ഉപാധ്യക്ഷ, ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സചിവ, എന്നീ സ്ഥാനങ്ങൾ വഹിച്ച സമൂഹ്യ1 പരിഷ്ക്കർത്താവും സ്വാതന്ത്ര്യസമര പോരാളി യുമായിരുന്ന കമലാദേവി ചതോപാധ്യായയെയും ( 1903 ഏപ്രിൽ 3-1988 ഒക്ടോബർ 29 )
/sathyam/media/media_files/VfuO8saJOrCDpayYPbAf.jpg)
സെൻറ്റ് ലൂയി പോസ്റ്റ് ഡെസ്പാച്ച്, ന്യു യോർക്ക് വേൾഡ് എന്നീ രണ്ടു പത്രങ്ങൾ പ്രസിദ്ധീകരിക്കുകയും സർക്കുലേഷൻ വർദ്ധിപ്പിക്കാനായി മഞ്ഞ പത്രപ്രവർത്തനം ആദ്യമായി തുടങ്ങിയ വ്യക്തിയും പിൽക്കാലത്ത് മുതലാളിത്വത്തിനും അഴിമതിക്കും എതിരെ പൊരുതുകുകയും ഡെമൊക്രാറ്റിക്ക് പാർട്ടിയുടെ ദേശീയ നേതാവും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും ആകുകയും , കൊളംബിയ യൂണിവേഴ്സിറ്റിക്ക് ദാനം ചെയ്ത കാശു കൊണ്ട് എല്ലാ വർഷവും പത്രപ്രവർത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന് നൽകപ്പെടുന്ന പുലിറ്റ്സർ പ്രൈസിന്റെ പേരിൽ അറിയപ്പെടുന്ന ജോസഫ് പുലിറ്റ്സറെയും ( ഏപ്രിൽ 10, 1847 – ഒക്റ്റോബർ 29, 1911) ,
ഇലക്ട്രോഫോറെസിസ്, ക്രോമറ്റോഗ്രാഫി, വിശ്ലേഷണ പ്രക്രിയകളിലൂടെ പ്രോട്ടീൻ മിശ്രിതങ്ങളുടെ, വിശേഷിച്ചും രക്തത്തിലെ പ്രോട്ടീനുകളുടെ, സങ്കീർണസ്വഭാവം വിശദമാക്കിയതിനും ശുദ്ധമായ അവസ്ഥയിൽ വേർതിരിക്കുന്നതിനായി നടത്തിയ പഠനങ്ങൾക്ക്1948-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്ന ആർനേ ടെസാലിയസിനെയും (1902 ഓഗസ്റ്റ് 10-1971 ഒക്ടോബർ 29 ),
സോവിയറ്റ് ചെറുകഥാകൃത്തും നോവലിസ്റ്റും ആയിരുന്ന നതാലിയ ബറൻസ്കയയെയും ( ജനുവരി 31, 1908 – ഒക്ടോബർ 29, 2004).
ചെറുപ്പത്തിൽ ആയുർവേദം പഠിക്കുകയും പിന്നിട് മദിരാശി മെഡിക്കൽ കോളേജിൽ നിന്നും 1911 എം.ബി.ബി.എസ് നേടുകയും, കോട്ടയം ജില്ലാ ആശുപത്രിയിൽ കുറേ നാൾ ജോലി ചെയ്ത ശേഷം1921 ല് ലണ്ടനിൽ നിന്നും DOM( Mooefield Hospital) നേടുകയും തിരുവനന്തപുരം കണ്ണാശുപത്രിയിൽ 1940 വരെ ജോലി നോക്കുകയും, കടൽ കടന്നു യൂറോപ്പിൽ പോയതിനാൽ സമുദായഭ്രഷ്ടനാക്കപ്പെടുകയും ചിത്തിര തിരുനാളും അമ്മ മഹാറാണിയും കടൽ കടന്നതിനു ശേഷം ഭ്രഷ്ട് മാറ്റപ്പെടുകയും ഭാഷാ പഠനത്തിനും പ്രാചീന വട്ടെഴുത്ത്.കോലെഴുത്ത് പഠനങ്ങൾക്കും റിട്ടയർമെൻറിനു ശേഷം സമയം കണ്ടെത്തുകയും, വേദം ഉപനിഷത്ത് എന്നിവയ്ക്കു വ്യാഖ്യാനങ്ങൾ എഴുതുകയും, 1940-42 കാലത്ത് മാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റർ ആകുകയും , കുട്ടികളുടെ ചികിൽസയിൽ കുമാരഭൃത്യം എന്ന ഗ്രന്ഥം രചിക്കുകയും, ഐൻസ്റ്റീനു വേണ്ടി ഭഗവത് ഗീഥ മൊഴിമാറ്റം നടത്തി ക്കൊടുക്കുകയും ആയുർവേദ ഡയറക്ടർ ആകുകയും ചെയ്ത, കണ്ണൂ വൈദ്യൻ തമ്പുരാൻ, കേൾവി കുറവായതിനാൽ പൊട്ടൻ തമ്പുരാൻ എന്നൊക്കെ പൊതു ജനം വിളിച്ചിരുന്ന നാട്ടുകാരുടെ പ്രിയംകരനായ തമ്പുരാൻ ഡോ.എൽ.ഏ.രവിവർമ്മ യെയും (1884 ഒക്ടോബർ 29-ഫെബ്രുവരി 16, 1958)
/sathyam/media/media_files/Z38yt2YMXGHmCEeSmiSE.jpg)
ടെലിവിഷൻ അവതാരകൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന പ്രശസ്തനായ തിരക്കഥാകൃത്ത് ജോൺപോൾ പുതുശേരി എന്നറിയപ്പെടുന്ന ജോൺപോളിനേയും (29 ഒക്ടോബർ 1950 - 23 ഏപ്രിൽ 2022 ),
പതിനായിരത്തിലധികം തമിഴ് ചലച്ചിത്രഗാനങ്ങൾ രചിച്ചിക്കുകയും സത്യാ, ഹേ റാം, പാർത്താലേ പരവശം, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ഒരു തമിഴ് ചലച്ചിത്രഗാന രചയിതാവും, അഭിനേതാവും, കവിയുമായിരുന്ന ടി.എസ്. രംഗരാജൻ എന്ന വാലിയെയും(29 ഒക്ടോബർ 1931 - 18 ജൂലൈ 2013),
സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ ജനിച്ച ഒരു അഭിഭാഷകനും, ദിനവൃത്താന്തകനും എഴുത്തുകാരനും ആയിരുന്ന ജെയിംസ് ബോസ്വെലിനെയും (ഒക്ടോബർ 29, 1740 - മേയ് 19, 1795)
(ഇംഗ്ലീഷ് ഭാഷയിലെ പദ സമുച്ചയത്തിന്റെ ഭാഗമായി മാറിയ ബോസ്വെല്ലിയൻ, ബോസ്വെലിസം എന്നീ വാക്കുകൾ ഇദ്ദേഹം പ്രഖ്യാത സാഹിത്യകാരനും വിമർശകനുമായിരുന്ന സാമുവൽ .ജോൺസണിന്റെ സന്തത സഹചാരി, നിരീക്ഷകൻ ആയിരുന്നതിനാൽ ഈ പേരിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.)
/sathyam/media/media_files/SJI5OphQl9a9YhJcCDLe.jpg)
ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുo നാസി ജർമ്മനിയുടെ പ്രൊപഗണ്ടമന്ത്രിയുമായിരുന്നു പോൾ ജോസഫ് ഗീബൽസിനെയും(German: [ˈɡœbəls] (ഒക്ടോബർ 1897 മെയ് 1, 1945)
ഭാഷയും സത്യവും തർക്ക ശാസ്ത്രവും, അറിവ് എന്ന പ്രശ്നം, തുടങ്ങിയ പുസ്തകങ്ങളിലൂടെ താർക്കിക സത്യസന്ധതയുടെ പ്രചാരകനായിരുന്ന സർ ആൽഫ്രട് ജൂൾസ് ഫ്രെഡി അയറിനെയും(29 October 1910 – 27 June 1989) ഓർമ്മിക്കാം. !!!
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us