ഇന്ന് ഒക്ടോബര്‍ 30: സമ്പാദ്യ ദിനവും മിത വ്യയ ദിനവും ഇന്ന്: കെ വി ആനന്ദിന്റേയും ഒമര്‍ അബ്ദുള്‍ വഹാബിന്റെയും വിക്രം ഗോഖലെയുടെയും ജന്മദിനം: വാസ്‌കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തിയതും ക്യാപ്ടന്‍ ജയിംസ് കുക്ക് ക്യാപ്ടൗണില്‍ എത്തി ചേര്‍ന്നതും ഡാനിയല്‍ കൂപ്പറിന് ടൈം ക്ലോക്കിന്റെ പേറ്റന്റ് കിട്ടിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
oct

1199 തുലാം 13
കാർത്തിക  / ദ്വിതീയ
2023 / ഒക്ടോബര്‍ 30, തിങ്കൾ

ഇന്ന്;
* World Savings Day/സമ്പാദ്യ ദിനം.!
* മിത വ്യയ ദിനം (Thrift Day)!

*തേവർ ജയന്തി * !
*********
[ദക്ഷിണ തമിഴ്നാട്ടിൽ സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗം 'തേവരുടെ ജന്മദിനം തേവർ ജയന്തിയായി ആലോഷിച്ചുവരുന്നു.]

Advertisment
  • റഷ്യ : രാഷ്ട്രീയ അടിച്ചമർത്തലുകളുടെ
       ഇരകൾക്ക് വേണ്ടി ഓർമ്മദിനം !
    * മിഷിഗൻ : ഡെവിൾസ് നൈറ്റ് !
    * തെണ്ടികളുടെ രാത്രി !
    [ചില അമേരിക്കൻ സംസ്ഥാനങ്ങളിൽ]
    * അമേരിക്ക/കാനഡ: മിസ്ച്ചീഫ് നൈറ്റ്' !
  • 0oct

 * മൈൻ റെസ്ക്യൂ ഡേ !
*********
[Mine Rescue Day ; അർപ്പണബോധമുള്ള മനുഷ്യർ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഭൂമിയുടെ ഭയാനകമായ ആലിംഗനത്തിൻ കീഴിൽ ജീവൻ സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യം പ്രകടിപ്പിക്കുന്നവരെ ഓർമ്മിക്കാൻ ഒരു ദിനം ]

* പ്രേതബാധയുള്ള റഫ്രിജറേറ്റർ രാത്രി
************** [ Haunted Refrigerator Night ; മറന്നുപോയ ഭക്ഷണം ശുദ്ധീകരിക്കുന്ന വിചിത്രമായ ഒരു ആചാരം - ഹാലോവീന് മുമ്പുള്ള ഒരു സ്പൂക്കി പാരമ്പര്യം.]

* ഒരു മഹത്തായ ശവസംസ്കാര ദിനം സൃഷ്ടിക്കുക !
*************
 [Create A Great Funeral Day ; അവസാന യാത്രയെക്കുറിച്ചുള്ള ഹൃദയംഗമമായ സംഭാഷണങ്ങളിൽ ഏർപ്പെട്ട് മരിക്കാൻ പോകുന്നവരുടെ ആഗ്രഹങ്ങൾ ആദരിക്കപ്പെടുകയും അവരുടെ പ്രയാസകരമായ സമയങ്ങളിൽ മനസ്സിന് ഉന്മേഷം നൽകി ഭാരം ലഘൂകരിക്കുവാൻ ശ്രമിക്കുകയും ചെയ്യുക ]

* National Text your Ex day !
[ നിങ്ങളുടെ മുൻ ജീവിത പങ്കാളിക്ക് സന്ദേശo അയക്കാൻ ഒരു  ദിനം ]
* National  Candy Corn Day !
 (ദേശീയ കാൻഡി കോൺ ദിനം)
* National Checklist Day !
 (ദേശീയ ചെക്ക്‌ലിസ്റ്റ് ദിനം)
* National Speak Up For Service Day !
* National Publicist Day !

ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്
''വേദനയുടെ സഹനത്തിൽ നിന്നും ജനന മരണങ്ങളോടുള്ള വിധേയത്വത്തിൽ നിന്നും, ദൈവത്തിന്റെ അപാരതയിൽ സ്വാതന്ത്ര്യത്തിന്റെയുംസന്തോഷത്തിന്റെയും ജീവിതത്തിന്റെ മോചനത്തിന്റെയും അവസ്ഥയാണ് മോക്ഷം''

''ആളുകൾ ഒരിക്കലും ചിത്രങ്ങളെ ആരാധിക്കരുത്. വിഗ്രഹാരാധനയുടെ അതിപ്രസരമാണ് മാനസിക അന്ധകാരത്തിന്റെ വ്യാപനത്തിന് കാരണം. ദൈവത്തിന് രൂപമോ നിറമോ ഇല്ല. അവൻ അരൂപിയും അപാരവുമാണ് ''

00oct

      [ - ദയാനന്ദ സരസ്വതി ]
   *********** 

ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി തുടങ്ങി ''തേന്മാവിൻ കൊമ്പത്ത്' എന്ന മലയാള ചിത്രമടക്കം ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്ത്‌ തിളങ്ങി നിൽക്കുന്ന, ഒപ്പം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (1995), ഫിലിം ഫെയർ പുരസ്കാരം മികച്ച സംവിധായകനുള്ള എഡിസൺ അവാർഡ്  തുടങ്ങിയവ കരസ്ഥമാക്കിയിട്ടുള്ള ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദിന്റേയും (1966),

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത  പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഒമര്‍ലുലു എന്ന പേരിൽ അറിയപ്പെടുന്ന ഒമര്‍ അബ്ദുള്‍ വഹാബിന്റെയും 1984),

മറാഠി ഹിന്ദി ചിത്രങ്ങളിലെ മികച്ച അഭിനേതാവായ വിക്രം ഗോഖലെയുടെയും (1940),

പഴയകാല ഫാഷൻ മോഡലായ ഇവാന ട്രമ്പിന്റെയും മുൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് വ്യവസായിയും മുൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറുമായ ഡൊണാൾഡ് ട്രമ്പിന്റെയും മകളായ ഇവാങ്ക മേരി ട്രമ്പിന്റെയും (1981),

ജമൈക്കയിൽ നിന്നുള്ള മുൻ അന്തരാഷ്ട്ര ക്രിക്കറ്റു താരം കോർട്ണി വാൽ‌ഷിന്റെയും (1962),

ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും മീഡിയം ഫാസ്റ്റ് ബൗളറുമായ ഒരു ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ദിമിത്രി മസ്കരാനസിന്റേയും (1977), 

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്നു വേണ്ടി കളിക്കുന്ന ഒരു കനേഡിയൻ ഫുട്ബോൾ കളിക്കാരൻ ഇയാൻ എഡ്വേർഡ് ഹ്യൂമിന്റെയും(1983) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ഐ.വി. ദാസ്, മ. (1932-2010 )
ടി.എം. ജേക്കബ്, മ. (1950 - 2011)
ദയാനന്ദസരസ്വതി, മ. (1824–1883)
ക്രോസ്ബെൽറ്റ് മണി മ.(1935-2021)
(കെ. വേലായുധൻ നായർ)
മേലാൺമൈ പൊന്നുച്ചാമി മ.(1951-2017)
ബീഗം അഖ്തർ, മ. (1914 -1974)
വി. ശാന്താറാം, മ. (1901-1990)
സ്വരൺ സിംഗ് മ. (1907-1994)
കരംസിംഗ് മ. (1942- 2005)
ചാൾസ് ടൂപ്പർ, മ. (1821-1915 )
ഷോൺ ഹെൻറി ഡ്യൂനന്റ് മ. (1828-1910)
ലൊറാഡോ ടാഫ്റ്റ് മ. (1860-1936)
ക്ലോദ് ലെവി-സ്ടോസ് മ. (1908 - 2009)
വാറൺ ആൻഡേഴ്‌സൺ മ. (1921-2014)
ഹെന്റി ഡ്യൂനന്റ് മ. (1828-1910)
സിൽവെയ്ൻ ലെവി മ. (1863- 1935)

000oct

സി.ബി.സി. വാര്യർ ജ. (1932-2013)
ആർ.എസ്. ഗവായി ജ. (1930-2015)
സുകുമാർ റെ ജ. (1887-1923)
മുത്തുരാമലിംഗം തേവർ ജ.(1908-1963 )
ഹോമി ജഹാംഗീർ ഭാഭാ  ജ. (1909 -1966)
ബരുൺ ഡേ ജ. (1932–2013)
ആർ.എസ് ഗവായി ജ. ( 1930-2015)
ദസ്തേയേവ്‌സ്കി ജ. (1821-1881)
ലൂയിസ്‌ മാരി മാൽ (Louis Malle) ജ. (1932-1995)
മിഗ്വേൽ ഹെർണാണ്ടസ് ജ. (1910-1942)
ഡീഗൊ മറഡോണ ജ. 2960- 2020)

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1502 - വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തി.

1772 -  ക്യാപ്ടൻ ജയിംസ് കുക്ക് ക്യാപ്ടൗണിൽ എത്തി ചേർന്നു.

1894 - ഡാനിയൽ കൂപ്പറിന് ടൈം ക്ലോക്കിന്റെ പേറ്റന്റ്‌ കിട്ടി.

1905 - റഷ്യൻ ഭരണഘടനക്ക് വിത്തു പാകിയ 'ഒക്ടോബർ മാനിഫെസ്റ്റോ' സർ ചക്രവർത്തി പുറത്തിറക്കി, പൗര സ്വാതന്ത്ര്യം സ്ഥാപിച്ചതും പാർലമെന്റ് ഡ്യൂമ സ്ഥാപിച്ചതും ഇതിന്റെ ഭാഗമാണ്..l

1917 - പാലസ്തിനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുന്നത് സംബന്ധിച്ച ബാൽഫർ പ്രഖ്യാപനം നിലവിൽ വന്നു.

1920 - ഓസ്ട്രേലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സിഡ്നിയിൽ സ്ഥാപിതമായി.

1922 - മുസോളിനി ഇറ്റലിയിൽ സർക്കാർ സ്ഥാപിച്ചു.

1924 - മിലാനിൽ ചേർന്ന ഇന്റർനാഷണൽ സേവിംഗ്സ് ബാങ്ക് കോൺഗ്രസ് ലോക മിതവ്യയ ദിനം ആചരിക്കുന്നതിന് തീരുമാനിച്ചു.

1925 - ജോൺ ലോഗി ബേർഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷൻ സം‌പ്രേക്ഷണ സം‌വിധാനം നിർമ്മിച്ചു.

1926 - ശ്രീനാരായണഗുരു രണ്ടാം തവണയും ശ്രീലങ്കയിൽ എത്തി.

1928 - ലാഹോറിൽ പോലീസ് ലാത്തിച്ചാർജിൽ ലാലാ ലജ്പത്റായിക്ക്‌ പരിക്ക്.

1939 - പോളണ്ടിനെ വിഭജിക്കാൻ സോവിയറ്റ് യൂണിയൻ -ജർമനി ധാരണ

1945 - ഇന്ത്യ യു എൻ ൽ അംഗമായി.

1947 - 23 രാജ്യങ്ങൾ ജനീവയിൽ GATT കരാർ ഒപ്പുവച്ചു.

1oct

1955 - പാക്കിസ്ഥാന്റെ No.8 ബാറ്റ്സ്മൻ ഇംതിയാസ് അഹമ്മദ് ഇരട്ട സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ചു.

1957 - സോവിയറ്റ് യൂനിയൻ സ്ഫുട്നിക് 11 ൽ ലെയ്ക എന്ന പട്ടിയെ ബഹിരാകാശത്തേക്കയച്ചു.

1960 - മൈക്കേൽ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തി.

1961 - ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജൻ ബോംബ് (38 മെഗാ ടൺ) സോവിയറ്റ് യൂനിയൻ പരീക്ഷിച്ചു. 1000 കി.മി വ്യാസത്തിനുള്ള പ്രഹര ശേഷി ഉണ്ടായിരുന്ന ഈ ബോംബ്‌ നിർവീര്യമാക്കപ്പെട്ടു.

1966 - മിഹിർസെൻ പനാമകനാൽ നീന്തിക്കടന്നു.

1970 - ശക്തമായ മൺസൂൺ വിയറ്റ്നാമിൽ കനത്ത വെള്ളപ്പൊക്കം സൃഷ്ടിക്കുകയും 293 പേരുടെ മരണത്തിനിടയാക്കുകയും,  ലക്ഷത്തോളം ജനങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു.

1973 - ഏഷ്യ- യൂറോപ്പ് വൻകരകളെ ബന്ധിപ്പിക്കുന്ന തുർക്കിയിലെ ബോസ്ഫറസ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു.

1974 - ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എതിരാളിയായ ജോർജ്ജ് ഫോർമാനെ ഇടിച്ചുവീഴ്‌ത്തി ലോക ഹെവി‌വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചു.

1997 -  മറഡോണ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു,

2007 - ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആൽബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി.

2008 - അസമിൽ സ്ഫോടനപരമ്പര എഴുപതിലേറെ മരണം.

2014 - സ്വീഡൻ പാലസ്തീനെ അംഗീകരിക്കുന്നു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്; 
ദേശീയപ്രസ്ഥാനത്തിന്റെയും വാഗ്ഭടാനന്ദനും മറ്റും നേതൃത്വം നൽകിയ സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെയും ആശയ ധാരയിൽനിന്നും കരുത്തെടുത്തു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയിലെ മുഴുവൻ സമയപ്രവർത്തകനും നേതാവുമായി ഉയർ രുകയും, പത്രപ്രവർത്തനത്തിലെ കമ്പം മൂലം അധ്യാപകനായിരിക്കെ കണ്ണൂരിലും തലശ്ശേരിയിലും ചില സായാഹ്നപത്രങ്ങൾ നടത്തുകയും,ലീവെടുത്ത് ദേശാഭിമാനി ദിനപത്രത്തിൽ സബ് എഡിറ്ററായും,  തായാട്ട് ശങ്കരനുശേഷം ദേശാഭിമാനി വാരികയുടെ പത്രാധിപത്യം ഏറ്റെടുക്കാൻ വളണ്ടറി റിട്ടയർമെന്റെടുക്കുകയും,പത്ത് വർഷത്തോളം ലൈബ്രറി കൗൺസിൽ സെക്രട്ടറിയായും ഇരുന്ന ഐ.വി. ദാസ് എന്ന ഐ.വി ഭുവനദാസിനെയും (ജൂലൈ 7, 1932-2010 ഒക്റ്റോബർ 30)

11oct

എട്ട് തവണ നിയമസഭയിൽ അംഗമാകുകയും  നാലു മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ജലസേചനം, ജലവിഭവം, സാംസ്കാരികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാകുകയും ചെയ്ത കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ നേതാവായിരുന്ന ടി.എം. ജേക്കബിനെയും (1950 സെപ്റ്റംബർ 16- 2011 ഒക്ടോബർ 30),

നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയുകയും പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും പ്രവർത്തിച്ച ക്രോസ്ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടുന്ന കെ. വേലായുധൻ നായരെയും (22 ഏപ്രിൽ 1935 – 30 ഒക്ടോബർ 2021) ,

ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജ സ്ഥാപകന്‍ മൂലശങ്കർ എന്ന ദയാനന്ദസരസ്വതി സ്വാമി (ഫെബ്രുവരി 12, 1824 – ഒക്ടോബർ 30, 1883) ,

 ഠുമ്രി ശൈലിയിലുള്ള ഗാനങ്ങൾ ആലപിക്കുന്നതിൽ പ്രസിദ്ധയും (കർണാടക സംഗീതത്തിലെ പദങ്ങളോടു ഭാവസാദൃശ്യമുള്ള പ്രേമഗാനങ്ങളാണ് ഠുമ്രി) ഗസൽ, ദാദ്ര മുതലായ സംഗീത ശൈലികളിലും  പ്രാഗല്ഭ്യം നേടിയിട്ടുള്ള ഗായികയും, തുമ്രിയുടെ ശാഖകളായ 'പഞ്ചാബ്', 'പൂരബ്' എന്നീ ശൈലികളിൽ പ്രാവീണ്യമുണ്ടായിരുന്ന ഗസലുകളുടെ രാജ്ഞി ( മല്ലിക എ ഗസൽ )എന്ന് അറിയപ്പെടുന്ന ബീഗം അഖ്തർ എന്ന  അഖ്താറിഭായ് ഫൈസാബാദിയെയും (7 ഒക്ടോബർ 1914 – 30 ഒക്ടോബർ 1974),

ഡോക്റ്റർ കോട്ട്നിസ് കി അമർ കഹാനി (1946), അമർ ഭൂപാലി (1951), ജനക് ജനക് പായൽ ബജേ (1955), ദോ ആഖേൻ ബാരാ ഹാത്ത് (1957), നവരംഗ് (1959),ദുനിയാ നേ മാനേ (1937),പിൻജരാ (1972) തുടങ്ങിയ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്ത പ്രശസ്തനായ ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, നടനുമായിരുന്ന വി. ശാന്താറാം എന്ന ശാന്താറാം വാൻകുദ്രെയെയും (1901- നവംബർ 18-1990 ഒക്ടോബർ 30),

ഏറ്റവും കൂടുതൽ കാലം കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന സർദാർ സ്വരൺ സിംഗിനെയും (19 ഓഗസ്റ്റ് 1907 - 30 ഒക്ടോബർ 1994)

സി പി ഐ മാവോയിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറൊ മെംബറും കമ്യൂണിസ്റ്റ് നേതാവും ആയിരുന്ന കരം സിങ്ങ് എന്ന ഷംഷേർ സിങ്ങ് ശേരിയെയും (1942-  ഒക്ടോബർ 30, 2005),

55oct

മുർപോക്ക് എഴുത്താളർ സംഘം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പ്രമുഖനായ ഒരു തമിഴ് കഥാകൃത്താണ് മേലാൺമൈ പൊന്നുച്ചാമിയെയും (1951 - 30 ഒക്ടോബർ 2017)

കാനഡ ഫെഡറേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും കോൺഫെഡറേഷന്റെ പിതാവ് എന്ന് അറിയപ്പെടുകയും ചെയ്യുന്ന കാനഡയിലെ രാഷ്ട്രീയനേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ചാൾസ് ടൂപ്പറിനെയും (1821 ജൂലൈ 2 - 1915 ഒക്റ്റോബർ 30) ,

അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനും സമാധാനത്തിനുള്ള ആദ്യത്തെ നോബ ൽ സമ്മാന ജേതാവും ആയിരുന്ന ഷോൺ ഹെൻറി ഡ്യൂനൻറിനെയുo (1828 മെയ് 8 - 1910 ഒക്റ്റോബർ 30),

തിയറ്റർ ഇൻഡീ എന്ന ആധികാരിക ഗ്രന്ഥവും,ക്ഷേമേന്ദ്രന്റെ ബൃഹദ്കഥാമജ്ഞരിയെക്കുറിച്ചുള്ള പഠനം രചിച്ച പൗരസ്ത്യ ഭാഷകളെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള ഗവേഷണപഠനങ്ങൾക്ക് നേതൃത്വം നൽകിയ ഒരു ഫ്രഞ്ച് പണ്ഡിതനായിരുന്ന സിൽവെയ്ൻ ലെവിയെയും ( മാർച്ച് 28, 1863 – ഒക്ടോ: 30, 1935),

 ഫൗണ്ടൻ ഒഫ് ടൈം, സോളിറ്റ്യുഡ് ഒഫ് ദ് സോൾ, ബ്ളാക്ക് ഹോക്ക് തുടക്കിയ  വിശ്വപ്രസിദ്ധിനേടിയ ശിൽപങ്ങൾ നിർമ്മിച്ച അമേരിക്കക്കാരൻ ശിൽപ്പി ലൊറാഡോ ടാഫ്റ്റിനെയും(ഏപ്രിൽ 29, 1860- ഒക്ടോബർ 30, 1936)

ഫ്രഞ്ച് ഘടനാവാദചിന്തകരിൽപ്രമുഖൻ , നരവംശശാസ്ത്രജ്ഞൻ. വംശപഠിതാവ് എന്നീ നിലകളിൽ പ്രശസ്തനായ ക്ലോദ് ലെവി-സ്ടോസിനെയും (നവംബർ 28 1908 – ഒക്ടോബർ 30 2009)

ഭോപ്പാൽ വാതക ദുരന്തമുണ്ടാകുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ മേധാവിയായിരുന്ന വാറൺ ആൻഡേഴ്‌സണിനെയും (29 നവംബർ 1921 – 30 ഒക്ടോബർ, 2014)

33oct

സി.പി.ഐ.എം. ആലപുഴയിലെ മുൻ ജില്ല സെക്രട്ടറിയറ്റ് അംഗവും,   സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും, കെ.എഫ്.സി, കെ.എസ്.എഫ്.ഇ, അഗ്രോ ഇൻഡസ്ട്രീസ് എന്നിവിടങ്ങളിലെ തൊഴിലാളി സംഘടനകളുടെ യൂണിയൻ പ്രസിഡന്റും   ഹരിപ്പാട് മുൻ എം.എൽ.എ. യുമായിരുന്ന   സി.ബി.സി. വാര്യരെയും(30 ഒക്ടോബർ 1932 - 17 ജൂൺ 2013),

അബോൽത ബോൽ, ഹജബറല, പഗലദസു, ചലച്ചിത്തചൻച്ചരി, തുടങ്ങിയ കൃതികൾ , വംഗഭാഷയിൽ കുട്ടികൾക്കു വേണ്ടി എഴുതിയ ഹാസ്യ സാഹിത്യകാരനും കവിയും ചെറുകഥാകൃത്തും ആയിരുന്ന സുകുമാർ റെയെയും (30 October 1887 – 10 September 1923)'

ഫോർവേഡ് ബ്ളോക്കിന്റെ മദ്രാസ് സംസ്ഥാനത്തിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും നേതാജി എന്ന തമിഴ് വാരിക പ്രസിദ്ധീകരിക്കുകയും  രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടിഷ് അധികാരികൾ  അറസ്റ്റ് ചെയ്യുകയും, 1937-നുശേഷം മദ്രാസ് നിയമസഭയിലെ അംഗമായി  തെരഞ്ഞെടുക്കപ്പെടുകയും, സ്വാതന്ത്ര്യലബ്ധിക്കുശേഷം മൂന്ന് തവണ (1952,57,62) പാർലമെന്റിൽ അംഗമാകുകയും, ഒരു ദലിത് യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വർഗീയലഹളയ്ക്ക് പ്രേരണ നല്കി എന്ന കുറ്റത്തിനു , 1957-ൽ പ്രിവന്റീവ് ഡിറ്റൻഷൻ ആക്റ്റ് പ്രകാരം  അറസ്റ്റ് ചെയ്തങ്കിലും 1960-ൽ കോടതി കുറ്റവിമുക്തനാക്കിയ  സ്വാതന്ത്ര്യ സമരസേനാനി ഉക്കിരപാണ്ടി മുത്തുരാമലിംഗം തേവർ എന്ന പശുമ്പൊൻ മുത്തുരാമലിംഗം തേവരെയും (1908 ഒക്ടോബർ 30- 1963 ഒക്ടോബർ 30),

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനും  ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്ന അറിയപ്പെടുന്ന ഹോമി ജഹാംഗീർ ഭാഭായെയും (ഒക്ടോബർ 30, 1909 – ജനുവരി 24, 1966) ,

666oct

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗവും 12ആം ലോകസഭായിൽ അംഗവും, ബീഹാറിലെയും കേരളത്തിലെയും ഗവർണറും , റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവായിരുന്ന രാമകൃഷ്ണൻ സൂര്യഭാൻ ഗവായിയെയും (1930 ഒക്ടോബർ 30 -2015 ജൂലൈ 25 )

17,18 നൂറ്റാണ്ടുകളിലെ ഭാരതത്തിന്റെ സാമൂഹ്യ, സാമ്പത്തിക മേഖലകളിലെ ഗവേഷണത്തിലൂടെ ബംഗാൾ നവോത്ഥാനത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണ സംവിധാനങ്ങളെക്കുറിച്ചും  ആഴത്തിൽ വിശകലനം നടത്തിയ   പണ്ഡിതനും ഇന്ത്യൻ ചരിത്രകാരനുമായിരുന്ന ബരുൺ ദേയെയും (ഒക്ടോ 30,1932–2013),

ബി.ജെ.പിയുടെ രണ്ടാം നിര നേതാക്കളില്‍ പ്രമുഖൻ, ആദ്യമായി ഹൈടെക് തന്ത്രങ്ങള്‍ കൂടി ഉപയോഗിച്ച് പാര്‍ട്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ നേതാവ്, എതിരാളികളെ അടിയറവ് പറയിക്കുന്ന മറാഠി ചുവയുള്ള വാക്ധോരണി കൈമുതലായ പ്രഭാഷകന്‍, എല്ലാം സാധ്യം എന്ന വിശ്വാസം കാത്തുസൂക്ഷിച്ച പാര്‍ട്ടിപ്രവര്‍ത്തകന്‍, പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം കാക്കാന്‍ ഒരുപക്ഷേ 100 ശതമാനത്തിലുമധികം പ്രയത്നിച്ച സ്ഥി രോത്സാഹി, എന്നി വിശേഷണങ്ങൾക്ക്  പാത്രിഭുതൻ ആയ അകാലത്തിൽ പൊലിഞ്ഞു പോയ പ്രമോദ് മഹാജനെയും (30 ഒക്റ്റോബർ 1949-3 മെയ് 2006),

Black Moon (1975),Pretty Baby (1978), Atlantic City (1981), My Dinner with Andre (1981) തുടങ്ങിയ തിരക്കഥകൾ രചിയ്ക്കുന്നതിനു പുറമേ സിനിമകളുടെ നിർമ്മാണവും സംവിധാനവും  നിർവ്വഹിച്ചിരുന്ന ഫ്രഞ്ചിലും ഹോളിവുഡ്ഡിലുമായി നിരവധി ചലച്ചിത്രങ്ങൾ  സംവിധാനം ചെയ്ത  ഫ്രഞ്ച് ചലച്ചിത്രകാരൻ ലൂയി മാൽനെയും (Louis Malle) (30 ഒക്ടോ: 1932 – 23 നവം: 1995).,

444oct

സ്പാനിഷ് കവിയും , സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്തെ കവികളുടേയും കലാകാരന്മാരുടെയും കൂട്ടായ്മയായിരുന്ന ജെനറേഷൻ 36 ന്റെ പ്രധാന പ്രവർത്തകനുമായിരുന്ന മിഗ്വേൽ ഹെർണാണ്ടസിനെയും(30 ഒക്ടോ: 1910 – 28 മാർച്ച് 1942).

ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിൽ ഒരാളായിരുന്ന, ഒപ്പം അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച, ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്ന ഡീഗോ അർമാൻഡോ മറഡോണയേയും ( ജ. ഒക്ടോബർ 30, 1960, മ, 25 നവംബർ, 2020) ഓർമ്മിക്കാം.!

.By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment