/sathyam/media/media_files/mxUvUypkgOJwX81lPuFf.jpg)
1199 കന്നി 19
മകയിരം / സപ്തമി
2023 / ഒക്ടോബര്‍ 5, വ്യാഴം
ഇന്ന് ;
മാഹി പള്ളി തിരുനാൾ ആരംഭം !
********
(ആവിലായിലെ അമ്മ ത്രേസ്യയെ മയ്യഴി മാതാവായി ആരാധിക്കുന്ന മാഹി സെന്‍റ് തെരേസാസ് ദേവാലയത്തിൽ 18 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം)
. ലോക അദ്ധ്യാപക ദിനം !
World Teachers Day !
. ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
* ഗ്ലോബൽ ജെയിംസ് ബോണ്ട് ഡേ !
* വാനുവാട്ടു : ഭരണഘടന ദിനം !
* ബൊളീവിയ : എഞ്ചിനീയേഴ്സ് ഡേ !
* പോർച്ചുഗൽ : ജനാധിപത്യ ദിനം !
* National Poetry Day !
*National Get Funky Day
*National Do Something Nice Day
*Balloons Around the World Day !
*Canadian Beer Day !
*Global James Bond Day
*Country Inn Bed & Breakfast Day !
*Chic Spy™ Day
*Bring Your Bible to School Day
**********
/sathyam/media/media_files/AsU0hUrfo9VN5BAncFQl.jpg)
മുൻ മന്ത്രിയും മുൻനിയമസഭാ സ്പീക്കറും എൽ ഡി എഫ് നേതാവും കെ.ടി.ഡി.സി ചെയർമാനുമായ എം വിജയ കുമാറിന്റെയും (1950),
മലയാള നാടക-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഷൈജു അന്തിക്കാടിന്റെയും (1976),
ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിൻറെ സൈദ്ധാന്തികനും സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ കാഞ്ച ഐലയ്യയുടെയും (1952),
അസമിൽനിന്നുള്ള സ്റ്റേജ് , ടെലിവിഷൻ, സിനിമാ നടൻ അദിൽ ഹുസൈനിന്റെയും (1963),
1991 മുതൽ 1996 വരെ പോണ്ടിച്ചേരിയുടെ 11-ാമത്തെ മുഖ്യമന്ത്രിയായും 2008 മുതൽ 2011 വരെ രണ്ടാം തവണയും മുഖ്യമന്ത്രിയായും സ്ഥാനം വഹിക്കുകയും തുടർച്ചയായി എട്ട് തവണ വിജയിച്ച മുതിർന്ന നിയമസഭാംഗമായ നിലവിൽ പുതുച്ചേരിയെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് വി. വൈത്തിലിംഗത്തിന്റേയും (1950),
മൂന്ന് അക്കാഡമി ഫിലിം അവാർഡുകൾ, പുരസ്കാരങ്ങൾ ഉൾപ്പെടെ അക്കാഡമി, എമ്മി, ഗ്രാമി, പുരസ്കാരങ്ങൾ നേടിയ ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണ് ഇംഗ്ലീഷ് നടിയായ കേറ്റ് എലിസബത്ത് വിൻസ്ലെറ്റ് (1975)ന്റേയും,
അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ പുലിറ്റസർ പുരസ്കാര ജേതാവുമായ എഡ്വാർഡ് പി. ജോൺസിന്റെയും (1950)
പാകിസ്ഥാൻ മുൻ ക്രിക്കറ്ററും , 2018 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ വരെ പാകിസ്ഥാന്റെ 22-ാമത് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഇമ്രാൻ അഹമ്മദ് ഖാൻ നിയാസിയുടേയും (1952)
ഒരു അമേരിക്കൻ നടനും എഴുത്തുകാരനുമായ ജെസ്സി ആദം ഐസൻബെർഗിൻ്റേയും (1983 )ജന്മദിനം !
*********
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
കൈക്കുളങ്ങര രാമവാര്യർ മ.(1832-1896)
ഏ.കെ.പിള്ള മ. (1893-1949)
വാഴുർ വാസുദേവൻ മ. (1943- 2006 )
മേരി കൊവാൾസ്ക മ. (1905 -1938)
രാംനാഥ് ഗോയങ്ക മ. (1904-1991)
സ്റ്റീവ് ജോബ്സ് മ. (1955 -2011)
കോൺവാലിസ് പ്രഭു മ. (1738 -1805 )
സെയ്മൂർ ക്രേ മ. (1925-1996)
മേരി ഫൗസ്റ്റീന കൊവാൾസ്ക മ. (1905-1938)
കല്പന ജ. (1965-2016)
രാമലിംഗസ്വാമികൾ ജ. ( 1823 -1874)
കെ. ഈച്ചരൻ ജ. (1910-1982)
ചോ രാമസ്വാമി ജ. (1934-2016)
കൈലാശ്പതി മിശ്ര ജ. (1923 - 2012)
എഡ്വേഡ് ഡെറ്റെയ്‌ൽ ജ. (1848-1912)
ലൂയി ഴാൻ ലൂമിയേ ജ. (1864 -1948)
റോബർട്ട് ഗൊദാർദ് ജ. (1882 -1945 )
Vaclav Havell ജ. (1936-2011)
/sathyam/media/media_files/EDIFZcPVrQTQ2CAh55o7.jpg)
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1582- യൂറോപ്യൻ കാത്തലിക് രാജ്യങ്ങളിൽ ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നു
1864 കൊൽക്കത്തയിൽ കൊടുങ്കാറ്റിനെത്തുടർന്ന് അറുപതിനായിരത്തോളം പേർ മരിച്ചു
1910 - പോർച്ചുഗൽ റിപ്പബ്ലിക്ക് ആയി
1918 - ശ്രീനാരായണഗുരു തൻറെ ശിഷ്യന്മാരായിരുന്ന ബോധാനന്ദൻ, സത്യവൃതൻ, ഹനുമാൻ ഗിരി രാമാനന്ദൻ, ശങ്കരാനന്ദ എന്നിവരോടൊപ്പം ശ്രീലങ്കയിൽ എത്തി. ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ചത് ഇവിടെവച്ചാണ്.
1919 - നോർവേയിൽ മദ്യനിരോധനം നടപ്പിലാക്കുവാൻ തീരുമാനം
1921 - ആദ്യമായി ഒരു റേഡിയോ സ്റ്റേഷൻ തുടർച്ചയായി പ്രക്ഷേപണം ആരംഭിച്ചു.അമേരിക്കയിലെ ന്യൂജേഴ്സി നൊവാർക്ക് എന്നിവിടങ്ങളിലെ ഡബ്ലിയു.ജെ.ഇസഡ് സ്റ്റേഷനാണ് ഈ നേട്ടം കൈവരിച്ചത്.
1947- അമേരിക്കയുടെ 33 മത് പ്രസിഡണ്ട് ഹാരി ട്രൂമാൻ വൈറ്റ് ഹൗസിൽ നിന്ന് Live ആയി രാഷ്ട്രത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ആദ്യ പ്രസിഡണ്ടായി.
1951 . ഭാരതീയ ജനസംഘം നിലവിൽ വന്നു.
1951- ഇക്കഴിഞ്ഞ മാസം 17 ന് അന്തരിച്ച അന്ന മൽഹോത്ര സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ IAS ഓഫിസറായി ചുമതലയേറ്റു.
1962 - ബീറ്റിൽസ് ഗായകസംഘം അവരുടെ ആദ്യത്തെ പ്രശസ്ത ആൽബം ‘ലവ് മി ഡൂ’ പുറത്തിറക്കി.
1989 - ജസ്റ്റിസ് എം.ഫാത്തിമാ ബീവിയെ സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി നിയമിച്ചു.
1993- 1924 ജനുവരി 27ന് അന്തരിച്ച വ്ലാഡിമിർ ലെനിന്റെ ഭൗതിക ശരീരം സംസ്കരിച്ചു.
2000- Federal Republic of yugoslavia യിൽ ബുൾഡോസർ വിപ്ലവം.
2009 - ഗംഗ ഡോൾഫിനെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചു.
2011 - കമ്പ്യൂട്ടർ പഠനം സുഗമമാക്കാൻ വില കുറഞ്ഞ ആകാശ് ടാബ് ഇന്ത്യ വിപണിയിൽ ഇറക്കി.
ഇന്ന്,
/sathyam/media/media_files/xlJrl1QN6eXKgPLs0qWX.jpg)
തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരം വൈദ്യനായി നിയമിതനാവുകയും കുവലയാനന്ദ തർജമയുടെ പേരിൽ രാജാവിന്റെ കൈയിൽനിന്നും വീരശൃംഖല നേടുകയും ചെയ്ത കവിയും ആയുർവേദ വൈദ്യരുമായിരുന്ന വെളുത്തേരി കേശവൻ വൈദ്യരെയും (ഒക്ടോബർ 5,1839- ഒക്ടോബർ 2,1896)
അമരകോശത്തിന്റെ ബാലപ്രിയാ വ്യാഖ്യാനം, അഷ്ടാംഗ ഹൃദയത്തിന്റെ സാരാർത്ഥ ദർപ്പണ വ്യാഖ്യാനം, നൂതനസിദ്ധരൂപം, ബാലപ്രബോധനം,സമാസചക്രം, ലക്ഷ്മണോപദേശം,എന്നിവയുടെ വ്യാഖ്യാനങ്ങൾ, കൂടാതെ 108 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വാഗാനന്ദലഹരി, നാൽപ്പതിൽപ്പരം പദ്യങ്ങളൂള്ള വാമദേവസ്തവം തുടങ്ങിയ കൃതികൾ രചിച്ച പ്രമുഖ സംസ്കൃത ഭാഷാപണ്ഡിതനും, അദ്ധ്യാപകനുമായിരുന്ന കൈക്കുളങ്ങര രാമവാര്യരെയും (1832- ഒക്ടോബർ 5,1897),
അറിയപ്പെടുന്ന അഭിഭാഷകനും പത്രാധിപരും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബാരിസ്റ്റർ ഏ.കെ.പിള്ളയെയും (1893 ഏപ്രിൽ 16-1949 ഒക്ടോബർ 5),
പുരോഗമന സാഹിത്യ കല സമിതിയുടെ ജില്ലാ സെക്റട്ടറിയും സാംസ്കാരിക പ്രവർത്തകനും ആയിരുന്ന വാഴുർ വാസുദേവനെയും (1943- 2006 ഒക്റ്റോബർ 5),
റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികയും കന്യാസ്ത്രീയും ആയിരുന്ന വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്കയെയും (ഓഗസ്റ്റ് 25, 1905 - ഒക്ടോബർ 5, 1938),
പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായിരുന്ന സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സിനെയും (ഫെബ്രുവരി 24, 1955 – ഒക്ടോബർ 5 2011),
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്ന വള്ളാളർ എന്നവിളിക്കപ്പെടുന്ന രാമലിംഗർ അഥവാ രാമലിംഗസ്വാമികളെയും (ഒക്ടോബർ 5, 1823 - ജനുവരി 30, 1874),
ബീഹാറിൽ കാർപുരി ഠാക്കൂറിന്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ആളും പിന്നീട് ബി ജെ പിയുടെ ബീഹാറിലെ ആദ്യത്തെ പ്രസിഡന്റ് ആകുകയും ദേശീയ വൈസ് പ്രസിഡൻറും ഗുജറാത്തിന്റെയും രാജസ്ഥാനിന്റെയും ഗവർണർ പദം അലങ്കരിക്കുകയും ചെയ്ത: കൈലാശ് പതി മിശ്രയെയും (5 ഒക്റ്റോബർ 1923 – 3 നവംബർ 2012),
/sathyam/media/media_files/QwiWtBl4mkkf4dyfv3nN.jpg)
ബ്രീട്ടീഷ് സെനികനിരയിലെ മൂതിർന്ന സൈന്യാധിപനായിരുന്നതിനു പുറമേ ഐർലൻഡിലും ഇന്ത്യയിലും ബ്രിട്ടീഷ് അധീനപ്രദേശങ്ങളുടെ ഭരണകർത്താവും സൈന്യാധിപനും ആയിരുന്നയാളും തന്റെ ഭരണകാലത്ത് ഐർലൻഡിൽ നടപ്പാക്കിയ യൂണിയൻ നിയമം ഇന്ത്യയിലെ കോൺവാലിസ് നിയമം തുടങ്ങിയ നിർണ്ണായകനടപടികൾ കൈക്കൊള്ളുകയും ചെയ്ത കോൺവാലിസ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് കോൺവാലിസിനെയും (1738 ഡിസംബർ 31-1805 ഒക്ടോബർ 5),
സെക്കൻഡിൽ 16 ഫ്രെയിമുകൾ കടന്നുപോകുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും ക്യാമറയും ചേർന്ന ആദ്യത്തെ സിനിമാട്ടോഗ്രാഫിന് രൂപകൽപന ചെയത്, 1895 ൽ പേറ്റൻറ്റ് വാങ്ങുകയും അതേവർഷംതന്നെ തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ ലോകസിനിമയുടെ ചരിത്രം തുടങ്ങി വയ്ക്കുകയും ലോകത്തെ ആദ്യത്തെ സിനിമാശാല പാരീസിൽ തുറക്കുകയും ചെയ്ത രണ്ട് ഫ്രഞ്ച് സഹോദരന്മാരായ ലൂമിയേ സഹോദരന്മാർ എന്നറിയപ്പെടുന്നവരിൽ ഒരാളായ ലൂയി ഴാൻ ലൂമിയേയും (1864 ഒക്റ്റോബർ 5 - ജൂൺ 6,1948),
ദ്രാവക ഇന്ധനം അടിസ്ഥാനമാക്കി ആദ്യത്തെ റോക്കറ്റ് നിർമിച്ച റോക്കറ്റുകളുടെ പിതാവ് റോബർട്ട് ഗൊദാർദിനെയും (1882 ഒക്ടോബർ 5-1945 ഓഗസ്റ്റ് 10),ഓർമ്മിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us