/sathyam/media/media_files/daAldtu4QLY1XmbZ5Ywa.jpg)
1199 കന്നി 21
പുണർതം / അഷ്ടമി
2023 / ഒക്ടോബര്‍ 7, ശനി
ഇന്ന് ;
International Trigeminal Neuralgia Awareness Day !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
[ട്രൈജമിനൽ ഞരമ്പ് ആണ് മുഖത്തെ പേശികളെ തലച്ചോറുമായി ബന്ധിപ്പിക്കുന്നത്.ഈ നാഡിയുടെ തകരാറുമൂലം മുഖത്തെ പേശികളുടെ ചെറിയ അനക്കം പോലും അസഹനീയമായ വേദന ഉളവാക്കും.ഈ രോഗത്തെ പറ്റി ബോധവൽക്കരിക്കാൻ ഈ ദിനം ലോകമെമ്പാടും ആചരിക്കുന്നു.]
* Team Margot Stem Cell and Bone Marrow Awareness Day !
* ദേശീയ എൽ.ഇ.ഡി ലൈറ്റ് ദിനം "
* നാഷണൽ മാനുഫാക്ചറിംഗ് ഡേ !
* World Smile Day !
* Plaidur day
USA ;
National Bathtub Day
​National Frappe Day
/sathyam/media/media_files/D7xipN16RVU7PETIekKL.jpg)
*********
റഷ്യൻ പ്രസിഡന്റ് വാൾഡിമിർ പുടിൻ ന്റെയും (1952), ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ പല ഹിറ്റ് ഗാനങ്ങളും പാടുകയും ഗായത്രി വീണയിൽ സംഗീത കച്ചേരി നടത്തുകയും ചെയ്യുന്ന വൈക്കം വിജയലക്ഷമിയുടെയും (1981),
ഇന്ത്യൻ ഗായകനും സംഗീത സംവിധായകനും (5 വ്യത്യസ്ത ഭാഷകളിലായി 150 ഓളം മലയാളം ചലച്ചിത്ര ഗാനങ്ങളും 1500 ആൽബം ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ) പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംഗീതസംവിധായകനായ ഔസേപ്പച്ചന്റെ അനന്തരവനുമായ ഫ്രാങ്കോ സൈമൺ (1974)ന്റേയും,
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'നിഴല്‍ക്കൂത്ത്' എന്ന ചിത്രത്തി ലൂടെ അഭിനയത്തിൽ തുടക്കം കുറിക്കുകയും ' ഫോര്‍ ദി പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടുകയും തുടര്‍ന്ന് അച്ചുവിന്റെ അമ്മ, അന്നൊരിക്കല്‍, പന്തയക്കോഴി, ഒരേ കടല്‍, മിന്നാമിന്നിക്കൂട്ടം, ചിത്തിരം പേശുതടി, നെഞ്ചിരുക്കുംവരെ, അഞ്ചാതെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ക്ലാസമേറ്റ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളൊലൂടെ മലയാളം/തമിഴ് ചലച്ചിത്രരംഗത്ത് പ്രശസ്തനായ നരേൻ എന്ന സുനിലിന്റേയും (1980),
ലോഹിതദാസ് സംവിധാനം ചെയ്ത 'ജോക്കർ' എന്ന ആദ്യ മലയള ചിത്രത്തിലെ അഭിനയത്തിന് 2001-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയിട്ടുള്ള (1982), വണ്‍ മാൻ ഷോ, രാക്ഷസ രാജാവ്, കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ തുടങ്ങി മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര നടി മന്യയുടേയും (1982),
എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ അദ്ധ്യാപകനും എഴുത്തുകാരനുമായ സി ആര്‍ ഓമനക്കുട്ടന്റെ മകനും ചലച്ചിത്ര സംവിധായകന്‍, ഛായാഗ്രഹകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ അമല്‍ നീരദിന്റേയും (1976),
/sathyam/media/media_files/IoBwGQXgcTia8o7bcFFY.jpg)
"നീ മധു പകരൂ മലർ ചൊരിയൂ അനുരാഗ പൌർണമിയേ..., ഉണരൂ വേഗം നീ സുമറാണി, വന്നു നായകൻ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച, ചലച്ചിത്ര സംഗീതസംവിധാനത്തിൽ വിജയം കൈവരിച്ച ആദ്യ വനിത എന്നറിയപ്പെടുന്ന ഉഷാ ഖന്നയുടേയും (1941),
മുഖ്യമായി കന്നഡ ഭാഷാ ചിത്രങ്ങളിലും കൂടാതെ തമിഴ്, മലയാളം, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിക്കുന്ന ചലചിത്ര നടിയും നിർമ്മാതാവുമായ പുജാ ഗാന്ധിയുടെയും (1983),
1999ൽ മിസ് വേൾഡ് ആയിരുന്ന നടിയും മോഡലുമായ യുക്ത മുഖിയുടെയും (1978),
ഇൻഡ്യൻ ക്രിക്കറ്റ് കളിക്കാരൻ സഹീർ ഖാന്റെയും (1978),
വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമായ ചെന്നൈ സുപ്പർ കിങ്ങ്സിനു വേണ്ടി കളിക്കുന്ന ഡ്വെയ്ൻ ബ്രാവോയുടെയും (1983) ജന്മദിനം!
***********
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
കെ. കേളപ്പൻ മ. ( 1889 - 1971)
സുധാകരൻ തേലക്കാട്ട് മ. (1938 -1965)
എം. എസ്. ബാബുരാജ് മ. (1921-1978)
എൻ.കോയിത്തട്ട മ. (1916 -1990)
ഗുരു ഗോവിന്ദ് സിംഗ് മ. (1666 -1708)
ബാബു കരം സിംഗ് ബാൽ മ. (1927-1992)
എഡ്ഗർ അലൻ പൊ മ. (1809 -1849)
ആൽഫ്രഡ് ഡീക്ക് മ. (1856 -1919)
ആഗ്നസ് ഡി മില്ലെ മ. (1905 -1993 )
നാലപ്പാട്ട് നാരായണമേനോൻ ജ. (1887-1954 )
പള്ളത്ത് രാമൻ ജ. (1891 -1950)
ടി ഉബൈദ് ജ. (1908-1972)
ബീഗം അഖ്തർ ജ. (1914- 1974)
ജ്ഞാനക്കൂത്തൻ ജ. (1938 -2016)
ദുർഗാവതി ദേവി ജ. (1907-1999)
നീൽ ബോർ ജ. ( 1885 -1962)
ഡെസ്മണ്ട് ടുട്ടുവിന്റെയും.ജ(1932-2021)
/sathyam/media/media_files/LYx6qArusiRcw4Dd1Bve.jpg)
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1737 - ബംഗാളിന്റെ തീരത്ത് നാല്പ്പതടി ഉയരത്തിലുണ്ടായ തിരമാലകളില് 3,00,000 പേര് കൊല്ലപ്പെടുകയും 20,000 ചെറു വള്ളങ്ങളും കപ്പലുകളും മുങ്ങുകയും ചെയ്തു
1769 - ഇംഗ്ലീഷ് പര്യവേഷകനായ തോമസ് കുക്ക് ന്യൂസിലാന്റ് കണ്ടെത്തി.
1777 - അമേരിക്കൻ വിപ്ലവ യുദ്ധം: ബെമിസ് ഹൈറ്റ്സ് യുദ്ധം എന്നറിയപ്പെടുന്ന രണ്ടാം സരടോഗ യുദ്ധത്തിൽ അമേരിക്കക്കാർ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി.
1780 - അമേരിക്കൻ വിപ്ലവ യുദ്ധം: അമേരിക്കൻ മിലിഷ്യ സൗത്ത് കരോലിനയിൽ ബ്രിട്ടീഷ് മേജർ പാട്രിക് ഫെർഗൂസന്റെ നേതൃത്വത്തിലുള്ള രാജകീയ ക്രമക്കേടുകളെ പരാജയപ്പെടുത്തി.
1826 - ഗ്രാനൈറ്റ് റെയിൽവേ യുഎസിലെ ആദ്യത്തെ ചാർട്ടേഡ് റെയിൽവേയായി പ്രവർത്തനം ആരംഭിച്ചു
1840 - വില്ലെം II നെതർലാന്റ്സിന്റെ രാജാവായി.
1871 - യു.എസ്.എ യിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതി തുടങ്ങി.
1879-ജർമ്മനിയും ഓസ്ട്രിയ-ഹംഗറിയും "ഇരട്ട ഉടമ്പടി" ഒപ്പിട്ട് ഇരട്ട സഖ്യം സൃഷ്ടിച്ചു.
1919 - നെതർലാൻഡിന്റെ പതാകവാഹകനായ KLM സ്ഥാപിതമായി. അതിന്റെ യഥാർത്ഥ പേരിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ഏറ്റവും പഴയ എയർലൈനാണ് ഇത്.
1924 - ആൻഡ്രിയാസ് മൈക്കലക്കോപൗലോസ് ഹ്രസ്വകാലത്തേക്ക് ഗ്രീസിന്റെ പ്രധാനമന്ത്രിയായി.
1929 - ഫോട്ടിയസ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിളിന്റെ എക്യുമെനിക്കൽ പാത്രിയർക്കീസായി
1931 - ന്യൂയോർക്കിലെ റോചെസ്‌സ്റ്ററിൽ ആദ്യത്തെ ഇൻഫ്രാ റെഡ് ഫോട്ടോഗ്രാഫ് എടുക്കപ്പെട്ടു.
1933 - അഞ്ച് ഫ്രഞ്ച് എയർലൈനുകളുടെ ലയനത്തിലൂടെ രൂപീകരിച്ച എയർ ഫ്രാൻസ് ഉദ്ഘാടനം ചെയ്തു.
1944 - രണ്ടാം ലോകമഹായുദ്ധം: ബിർകെനൗ തടങ്കൽപ്പാളയത്തിൽ നടന്ന പ്രക്ഷോഭത്തിൽ, ജൂത തടവുകാർ ക്രിമറ്റോറിയം IV കത്തിച്ചു.
1949 - കമ്മ്യൂണിസ്റ്റ് ജർമ്മനി(കിഴക്കൻ ജർമ്മനി 1949-1990) ) രൂപം കൊണ്ടു.
1950- മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു..
1952 - ബാർകോഡ് സംവിധാനം നിയമപരമായി നടപ്പാക്കി.
/sathyam/media/media_files/eJlamOt0FdNZaKJDMYJz.jpg)
1956- മാധ്യമ രാജാവ് Rupert Murdoch fox newട broadcast എന്ന പേരിൽ 24 മണിക്കുർ വാർത്താ ചാനൽ തുടങ്ങി.
1956- Lunar 3 ചന്ദ്രന്റെ മനുഷ്യൻ ഇതുവരെ കാണാത്ത ഭാഗത്തെ ചിത്രങ്ങൾ അയച്ചു തുടങ്ങി.
1958 - പാകിസ്താൻ അട്ടിമറി സൈനിക ഭരണത്തിന്റെ ഒരു നീണ്ട കാലയളവ് ഉദ്ഘാടനം ചെയ്തു.
1958-അമേരിക്കയുടെ മനുഷ്യ ബഹിരാകാശ-പദ്ധതി പദ്ധതിയുടെ പേര് മെർക്കുറി എന്ന് പുനർനാമകരണം ചെയ്തു.
1959-സോവിയറ്റ് പ്രോബ് ലൂണ 3 ചന്ദ്രന്റെ വിദൂര ഭാഗത്തെ ആദ്യ ഫോട്ടോഗ്രാഫുകൾ കൈമാറി.
1963 - പ്രസിഡന്റ് കെന്നഡി ഭാഗിക ആണവ പരീക്ഷണ നിരോധന ഉടമ്പടി അംഗീകരിച്ചു.
1975 - കേരളത്തിൽ കർഷകത്തൊഴിലാളി നിയമം പ്രാബല്യത്തിൽ വന്നു.
1977 - നാലാമത്തെ സോവിയറ്റ് ഭരണഘടന അംഗീകരിച്ചു.
1985 - പ്യൂർട്ടോ റിക്കോയിൽ മാമീസ് മണ്ണിടിച്ചിലിൽ 200 പേർ കൊല്ലപ്പെട്ടു.
1985 - പലസ്തീൻ ലിബറേഷൻ ഫ്രണ്ടിലെ നാല് പേർ ഈജിപ്തിന്റെ തീരത്ത് എംഎസ് അക്കില്ലെ ലോറോയെ ഹൈജാക്ക് ചെയ്തു.
1987 - സിഖ് ദേശീയവാദികൾ ഖാലിസ്ഥാൻ ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; അത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.
1988 - അലാസ്കക്ക് സമീപം മഞ്ഞിനടിയിൽ കുടുങ്ങിയ മൂന്ന് ചാര തിമിംഗലങ്ങളെ ഒരു വേട്ടക്കാരൻ കണ്ടെത്തി; തിമിംഗലങ്ങളെ മോചിപ്പിക്കാനുള്ള ഒരു ബഹുരാഷ്ട്ര ശ്രമമായി സ്ഥിതി മാറുന്നു.
1996 - ഫോക്സ് ന്യൂസ് ചാനൽ പ്രക്ഷേപണം ആരംഭിച്ചു.
1998- ജോസ് സരിഗാമോ പോർട്ടുഗലിൽ നിന്ന് നോബൽ നേടുന്ന ആദ്യ വ്യക്തിയായി.
2001 - അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത പട്ടാളം താലിബാന് എതിരെ അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണം ആരംഭിച്ചു.
/sathyam/media/media_files/S2c643oGAUIy74q7M0Rf.jpg)
2001- പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി.. 2014 വരെ തുടർന്നു.
2001 - അഫ്ഗാനിസ്ഥാനിലെ യുഎസ് ആക്രമണം ഒരു വ്യോമാക്രമണത്തോടെയും ഗ്രൗണ്ടിലെ രഹസ്യ പ്രവർത്തനങ്ങളിലൂടെയും ആരംഭിച്ചു.
2002-അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അസംബ്ലി തുടരുന്നതിനായി STS-112 ൽ ബഹിരാകാശവാഹനം അറ്റ്ലാന്റിസ് വിക്ഷേപിച്ചു.
2007- താലിബാനെതിരായ യു.എസ് ആക്രമണം (operation enduring freedom) തുടങ്ങി..
2012 - ഹ്യൂഗോ ഷാവസ് രണ്ടാം വട്ടവും വെനസ്വലൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
2016 - മാത്യു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, മരണസംഖ്യ 800 ൽ അധികമായി.
ഇന്ന്,
ജീവിത വ്യർത്ഥത, പ്രേമനൈരാശ്യം, അത്മ ക്ഷതങ്ങൾ തുടങ്ങിയ വിഷാദ നിർഭരമായ കവിതകൾ എഴുതിയ അകാലത്തിൽ പൊലിഞ്ഞ യുവകവി സുധാകരൻ തേലക്കാടിനെയും (1938 മാർച്ച് 24-1965 ഒക്ടോബർ 7 ),
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന കേരളഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന കെ. കേളപ്പൻ എന്ന കെ. കേളപ്പൻ നായരെയും( 1889 ഓഗസ്റ്റ് 24- 1971 ഒക്ടോബർ 7), '
കുമ്പളയിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന അവഗണനക്കും ബഹിഷ്കരണത്തിനുമെതിരെ ശബ്ദിക്കുക, മതയാഥാസ്ഥികത ക്കെതിരെ ശക്തമായി പൊരുതുക, മാതൃഭാഷയിൽ വെള്ളിയാഴ്ച പ്രഭാഷണം നിർവ്വഹിച്ചതിന്റെയും അനാചാരങ്ങളെ എതിർത്തതിന്റെയും പേരിൽ ബഹിഷ്കരണങ്ങൾ സഹിക്കേണ്ടി വരുക, വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന സമൂഹത്തെ ഉയർത്തിക്കൊണ്ടു വരുവാൻ ഒരു വിദ്യാഭ്യാസ പ്രചാരണജാഥ സംഘടിപ്പിക്കുന്ന വഴി കാസർകോഡ് ആദ്യമായി ഗവ. മുസ്‌ലിം ഹൈസ്‌കൂൾ സ്ഥാപിക്കുക തുടങ്ങിയ സാമൂഹ്യ പ്രവർത്തികൾ ചെയ്ത ഒരു മലയാള കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്ന ടി. ഉബൈദിനെയും (1908 ഒക്ടോബർ 7- ഒക്ടോബർ 3, 1972)
താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാര തീരം, വാസന്തപഞ്ചമി നാളിൽ(ഭാർഗ്ഗവീനിലയം),സൂര്യകാന്തീ (കാട്ടുതുളസി),ഒരു കൊച്ചു സ്വപനത്തിൻ (അന്വേഷിച്ചു കണ്ടെത്തിയില്ല),മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (നിണമണിഞ്ഞ കാല്പാടുകൾ),തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ (മൂടുപടം), ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ്വരാജകുമാരാ (പാലാട്ടുകോമൻ), കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് (ഉമ്മ),അകലെ അകലെ നീലാകാശം (മിടുമിടുക്കി), പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ (പരീക്ഷ) തുടങ്ങിയ പാടുകള്‍ നമുക്ക് സമ്മാനിക്കുകയും ,ഗസലുകളുടേയുംഹിന്ദുസ്ഥാനി സംഗീതത്തിന്റെയുംശ്രുതിമാധുരി മലയാള ചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങുകയും ചെയ്ത കോഴിക്കോടുകാരനായ സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജ് എന്ന മുഹമ്മദ് സബീർ ബാബുരാജിനെയും (മാര്‍ച്ച് 8 1921 - 1978 ഒക്ടോബർ 7)
ഭാഷാപണ്ഡിതൻ, കവി, സാഹിത്യ നിരൂപകൻ, ഭാഷാശാസ്ത്രജ്ഞൻ, അധ്യാപകൻ, വാസ്തു ശാസ്ത്രജ്ഞൻ, ഗ്രന്ഥരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ബഹുമുഖവ്യക്തിത്വ മുണ്ടായിരുന്ന നാരായണൻ എന്ന വിദ്വാൻ എൻ.കോയിത്തട്ടയെയും (1916 സപ്തംബർ 16-1990 ഒക്റ്റോബർ 7 ),
യോദ്ധാവും, കവിയും തത്ത്വചിന്തകനുമായിരുന്ന സിഖ് മതത്തിന്റെ പത്താമത്തെ ഗുരുവും ആദ്യ സിഖ് ഗുരുവായ ഗുരു നാനക്ക് സ്ഥാപിച്ച സിഖ് വിശ്വാസത്തെരൊരു സംഘടിതരൂപമുള്ള മതമായി ചിട്ടപ്പെടുത്തുകയും ചെയ്ത ഗുരു ഗോബിന്ദ് സിങ്ങിനെയും ( 22 ഡിസംബർ 1666 - 7 ഒക്ടോബർ 1708),
/sathyam/media/media_files/1Dz74E4veAHVh70kJtuh.jpg)
ഷിരോമണി അകാലി ദൽ പാർട്ടിയുടെ പ്രവർത്തകനും, സത്തിയാലയുടെ സർപഞ്ചും, ഗുരുദ്വാര ബാബ ബക്കല സാഹിബ് ന്റെ 38 വർഷം മാനേജർ ആയിരിക്കുകയും സത്തിയാല കോളേജിന്റെ ചെയർമാനും ആയിരുന്ന ബാബു കരം സിങ്ങ് ബാലിനെയും (1927 – 7 October 1992)
രഹസ്യമയവും ദയാനകവും മായ ചെറുകഥകളും കവിതകളും എഴുതുകയും അമേരിക്കയിൽ ഡിറ്റക്റ്റീവ് കഥകളുടെ പിതാവ് എന്ന് അറിയപ്പെടുകയും ആദ്യമായി സാഹിത്യം കൊണ് മാത്രം ജീവിക്കുവാൻ സാഹസം കാണിക്കുകയും കഷ്ടതകൾ അനുഭവിക്കുകയും ചെയ്ത എഡ്ഗർ അലൻ പൊയെയും (ജനുവരി 19, 1809 – ഒക്ടോബർ 7, 1849) ,
ആസ്റ്റ്രേലിയയ്ക്ക് ഒരു ഏകീകൃത ഭരണം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാകുകയും, 1903 മുതൽ 10 വരെ പ്രധാനമന്ത്രിയായ പ്രമുഖനായ രാഷ്ട്രീയ പ്രവർത്തകനായിരുന്ന ആൽഫ്രഡ് ഡീക്കിനെയും(3 ആഗസ്റ്റ് 1856 – 7 ഒക്ടോബർ 1919)
ഡാൻസ് ടു ദ് പൈപ്പർ, റിപ്രീവ്, ലിസ്സി ബോർഡെൻ : എ ഡാൻസ് ഒഫ് ഡെത്ത് , അമേരിക്ക ഡാൻസെസ് തുടങ്ങിയ നൃത്ത സംബന്ധമായ കൃതികൾ രചിക്കുകയും ബാലേയും സംഗീതശില്പങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത അമേരിക്കൻ നൃത്തസംവിധായക
ആഗ്നസ് ഡി മില്ലെ യെയും ( 1905 സെപ്റ്റംബർ 18 - 1993 ഒക്ടോബർ 7 )
ദാർശനിക കവിയായി, തത്ത്വ ചിന്തകനായി വിലാപകാവ്യകാരനായി, വിവർത്തകനായി, ആർഷ ജ്ഞാനിയായി ലൈംഗിക ശാസ്ത്രാ വബോധകനായി, ആർഷ ജ്ഞാനത്തിന്റെയും രതി ലോകത്തിന്റെയും വഴികൾ ആവിഷ്കരിക്കുക തുടങ്ങിയ വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത് സമഗ്രമായൊരു ജീവിതസങ്കൽപം സാക്ഷാത്കരിച്ച്, മലയാളിയുടെ ഭാവുകത്വത്തിന് വികാസം പകർന്ന എഴുത്തുകാരനായിരുന്ന നാലപ്പാട്ട് നാരായണമേനോനെയും ( 1887 ഒക്ടോബർ 7 - 1954 ജൂൺ 3),
ഉദയരശ്മി,കാട്ടുപൂക്കൾ, കൈത്തിരി,പത്മിനി,
മിശ്രകാന്തി ,സത്യകാന്തി, ഭാരതകോകിലം തുടങ്ങിയ കവിതാ സമാഹാരങ്ങളും,
അരിവാൾ ചുറ്റിക,രാവണപുത്രൻ, ശ്രീ ചിത്രാശോകൻ തുടങ്ങിയ നാടകങ്ങളും
അമൃതപുളിനം ,കോഹിനൂർ, രാജസ്ഥാന പുഷ്പം,വനബാല, നിർമ്മല, വിലാസ കുമാരി തുടങ്ങിയ നോവലുകളും കാമകല എന്ന ദാമ്പത്യ ശാസ്ത്ര ഗ്രന്ഥവും കൂടാതെ വിവർത്തനങ്ങളും, പാഠപുസ്തകങ്ങളും എഴുതിയ പള്ളത്ത് രാമനെയും (1891 ഒക്റ്റോബർ 7 -1950 ജൂലൈ 29),
ഠുമ്രി ശൈലിയിലുള്ള ഗാനങ്ങൾ ആലപിക്കുന്നതിൽ പ്രസിദ്ധയും (കർണാടക സംഗീതത്തിലെ പദങ്ങളോടു ഭാവസാദൃശ്യമുള്ള പ്രേമഗാനങ്ങളാണ് ഠുമ്രി) ഗസൽ, ദാദ്ര മുതലായ സംഗീതശൈലികളിലും പ്രാഗല്ഭ്യം നേടിയിട്ടുള്ള ഗായികയും, തുമ്രിയുടെ ശാഖകളായ 'പഞ്ചാബ്', 'പൂരബ്' എന്നീ ശൈലികളിൽ പ്രാവീണ്യമുണ്ടായിരുന്ന ഗസലുകളുടെ രാജ്ഞി ( മല്ലിക എ ഗസൽ )എന്ന് അറിയപ്പെടുന്ന ബീഗം അഖ്തർ എന്ന അഖ്താറിഭായ് ഫൈസാബാദിയെയും (7 ഒക്ടോബർ 1914 – 30 ഒക്ടോബർ 1974),
ആക്ഷപഹാസ്യത്തിലൂടെ സാമൂഹ്യ വിമർശനം നടത്തുന്ന പല കവിതകളും. രചിച്ച ആധുനിക തമിഴ് കവിതയുടെ തുടക്കക്കാരിലൊരാളായിരുന്ന ജ്ഞാനക്കൂത്തൻ എന്ന പേരിലെഴുതിയിരുന്ന ആർ. രംഗനാഥനെയും(ഒക്ടോബർ 7, 1938 - ജൂലൈ 27, 2016).
ശാസ്ത്രലോകത്തിന് വളരെയധികം സംഭാവനകൾ ചെയ്യുകയും, ക്വാണ്ടം ബലതന്ത്രത്തെയും ആണവ ഘടനയെയും സംബന്ധിച്ച കണ്ടുപിടുത്തങ്ങൾക്ക്, 1922ലെ ഊർജതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഡാനിഷ് ഊർജ്ജതന്ത്രഞ്ജനാണ് നീൽസ് ഹെന്രിക് ഡേവിഡ് ബോറിനെയും (7 ഒക്ടോബർ 1885 — 18 നവംബർ 1962), ഓർമ്മിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us