ഇന്ന് ഒക്ടോബര്‍ 9: ലോക തപാല്‍ ദിനവും ഭാരതത്തില്‍ ടെറിറ്റോറിയല്‍ ആര്‍മി ദിനവും ഇന്ന്: ഉസ്താദ് അംജദ് അലി ഖാന്റെയും അന്‍പുമണി രാമദാസിന്റെയും ജന്മദിനം: റഷ്യ ബെര്‍ലിന്‍ കീഴടക്കിയതും പ്രഷ്യ ഫ്രാന്‍സിനോട് യുദ്ധം പ്രഖ്യാപിച്ചതും ഇക്വഡോറിന്റെ റിപ്പബ്ലിക് ദിനവും ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
oct

1199 കന്നി 23
ആയില്യം  / ദശമി
2023 / ഒക്ടോബര്‍ 9, തിങ്കൾ

ഇന്ന് ;
                               
* ലോക തപാൽ ദിനം ! (World Postal Day)
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

Advertisment

ഭാരതത്തിൽ ടെറിറ്റോറിയൽ ആർമി ദിനം !(Terittorial Army Day)
*********

* International Beer and Pizza Day !
* കൗതുക സംഭവ ദിനം !(Curious Events
   Day) !
* Fire Prevention Day !
* Scrubs Day !

* ഇക്വഡോർ റിപ്പബ്ലിക് ദിനം!
* ഉഗാണ്ട സ്വാതന്ത്ര്യദിനം !
* PANS/PANDAS Awareness Day
* അമേരിക്ക: നാനൊ സാങ്കേതിക ദിനം !
* അമേരിക്ക/കാനഡ-അഗ്നിശമന
   ആഴ്ച തുടങ്ങുന്നു !
* ഉഗാണ്ട : സ്വാതന്ത്ര്യ ദിനം !

* മലമ്പുഴ അണക്കെട്ടിന് ഇന്ന് 68 വയസ്സ്
* കേരള കോൺഗ്രസ് സ്ഥാപക ദിനം
* ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനത്തിന് ഇന്ന് 96 വയസ്സ്.

0oct
               ******** 

മികച്ച ഒരു സരോദ് വാദ്യോപകരണ വിദഗ്ദനാ‍യ അംജദ് അലി ഖാൻ അഥവാ ഉസ്താദ് അംജദ് അലി ഖാന്റെയും ( 1945 ),

പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) യുടെ യുവജന വിഭാഗം പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അൻപുമണി രാമദാസിന്റെയും (1968),

പൊട്ടിത്തെറിക്കുന്ന ഭൂനിരപ്പിൽ കുഴിച്ചിട്ട സ്ഫോടകവസ്തുക്കൾക്കെതിരായി സമരം ചെയ്‌ത് സമാധാനത്തിനുള്ള നോബൽ സമ്മാനം കരസ്തമാക്കിയ അമേരിക്കൻ വനിത ജോഡി വില്യംസിന്റെയും (1950)ജന്മദിനം ! 
   *********

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ബി കല്യാണിയമ്മ മ. (1883-1959)
എ.ആർ. മേനോൻ മ. ( 1886 - 1960)
മാർ മാത്യു കാവുകാട് മ. (1904 - 1969)
ഗുരു ഗോപിനാഥ് മ. (1908 -1987)
രവീന്ദ്ര ജയിൻ മ. (1944-2015 )
ജി. രവീന്ദ്ര വർമ്മ മ. (1925- 2006)
എൻ രമണി മ. (1934- 2015)
എം.എൻ.പാലൂര് മ. (1932 -2018).
കാശി രാം മ. (1934 - 2006)
ചെഗുവേര മ. (1928 - 1967 )
പിലാറ്റിസ്  മ. (1883-1967)
നൂർ മുഹമ്മദ് താരക്കി മ. (1917 - 1979 )
സൈഫുദ്ദിൻ കിച്ച് ലു. മ. (1888-1963)
വില്യം മർഫി മ. (1892 -1987)
വലേറി ബ്രിയുസൊവ് മ. (1873- 1924)
പീറ്റർ സീമാൻ മ. (1865 -1943)
ആന്ദ്രേ വയ്ദ മ.(1926 - 2016)

1oct

ഇമ്മാനുവൽ ദേവേന്ദ്രർ ജ. (1924-1957)
എം ഭക്തവൽസലം ജ. (1897-1987)
പണ്ഡിറ്റ് ഗോപബന്ധുദാസ് ജ(1877-1928)
നിക്കോളായ് റോറിക് ജ. (1874 -1947)
ജോൺ ലെനൻ ജ. (1940-1980)
നാലാം സിഖ് ഗുരു ഗുരു രാംദാസ് ജ. (1534-1581)

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1604 - ക്ഷീരപഥത്തിലെ അടുത്തകാലത്ത്  അവസാനമായി ദർശിച്ച സൂപ്പർനോവ

1760 - റഷ്യ ബെർലിൻ കീഴടക്കി

1806 - പ്രഷ്യ ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിച്ചു.

1820 - ഇക്വഡോറിന്റെ റിപ്പബ്ലിൿ ദിനം.

1855  - ഐസക് സിങ്ങർ.. തയ്യൽ മെഷിന്റെ പാറ്റൻറ് നേടി.

1874 - സ്വിസ്  തലസ്ഥാനമായ ബേണിൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിച്ചു.

1913 - അറ്റ്ലാൻറിക് സമുദ്രത്തിൽ സഞ്ചരിച്ചിരുന്ന വോൾട്ടർണോ എന്ന കപ്പലിന് തീപിടിച്ച് 140 മരണം.

1915  - ആസ്ട്രിയയുടെയും ജർമനിയുടെയും സൈന്യങ്ങൾ ചേർന്ന് ബെൽഗ്രേഡ് പിടിച്ചടക്കി.

1927- ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി മഹാത്മജിയുടെ 3 മത് വട്ട കേരള സന്ദർശനം തുടങ്ങി..

1941- രണ്ടാം ലോക മഹായുദ്ധത്തിൽ സർവനാശം വിതച്ച മാൻഹോട്ടൻ ആണവ ബോംബ് ആക്രമണത്തിന് കാരണമായ ബോംബ് നിർമിക്കുന്നതിന് പ്രസിഡണ്ട് ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റ് അനുമതി നൽകി..

1949 - ഇന്ത്യൻ ടെറിട്ടോറിയൽ ആർമി നിലവിൽ വന്നു….. സിനിമാ താരം മോഹൻലാൽ, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി എന്നിവർ ഇതിലെ ക്യാപ്റ്റൻ മാരാണ്.

1955 - തമിഴ്നാട് മുഖ്യമന്ത്രി കെ കാമരാജ് മലമ്പുഴ അണക്കെട്ട് ഉദ്ഘാടനം ചെയ്തു.

1962- ഉഗാണ്ടൻ റിപ്പബ്ലിക്ക് നിലവിൽ വന്നു.

1964 - കേരളത്തിൽ കോൺഗ്രസ് പിളർന്നു കെ.എം ജോർജ് കേരള കോൺഗ്രസ് സ്ഥാപിച്ചു.

1970 - ഖെമർ റിപ്പബ്ലിക്ക് നിലവിൽ വന്നു.

1971 - രോഹിണി റോക്കറ്റ് വിക്ഷേപണത്തോടെ ശ്രീഹരിക്കോട്ടയിൽനിന്ന് റോക്കറ്റ് വിക്ഷേപണത്തിന് തുടക്കമായി.

2006 - ഉത്തര കൊറിയ അണുബോംബ്പരീക്ഷിച്ചു

2006 - ഐക്യ രാഷ്ട്ര സംഘടനയുടെഅടുത്ത സെക്രട്ടറി ജനറലായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ബാൻ കി മൂണിനെ രക്ഷാ സമിതി നാമ നിർദ്ദേശം ചെയ്തു.

2006 - വയലാർ അവാർഡിന് സേതു അർഹനായി

2007- കാൻസർ
ചികിത്സാരംഗത്തെ ആണവ റിയാക്ടറായ ഭാഭാ ട്രോൺ 2 പ്രവർത്തനമാരംഭിച്ചു.

2009 - ചന്ദ്രനിലെ ജലത്തിൻറെ അളവിനെ പറ്റി പഠിക്കാൻ നാസ വിക്ഷേപിച്ച സെന്റോർന റോക്കറ്റും എൽ ക്രോസ് ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങി.

2012 – ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമാധാന സമ്മാന ജേതാവ് മലാലാ യൂസുഫ് സഹായിക്കെതിക്കെതിരായ വധശ്രമം.

2016 - അറാകൻ റോഹിങ്ക്യ സാൽവേഷൻ ആർമി ബംഗ്ലാദേശ്-മ്യാൻമർ അതിർത്തിയിൽ മ്യാൻമർ സുരക്ഷാ സേനയ്ക്ക് നേരെ ആദ്യത്തെ ആക്രമണം നടത്തി .

2019 - വടക്ക്-കിഴക്കൻ സിറിയയിൽ തുർക്കി സൈനിക ആക്രമണം ആരംഭിച്ചു .

**********

ശുഭദിനം!

ഇന്ന്, 

തനിക്കു പരിചിതമായ വ്യക്തികളെയും നേരിട്ടു ബന്ധപ്പെട്ട അനുഭവങ്ങളെയും സംബന്ധിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ എഴുതുന്ന ഓര്‍മ്മകുറിപ്പുകൾ, ഭര്‍ത്തൃമരണത്തിനു ശേഷം അധികം താമസിക്കാതെ രചിച്ച “വ്യാഴവട്ട സ്മരണകള്‍” , ഭൂതകാലാനുഭവങ്ങളെ ക്കുറിച്ച് എഴുതിയ ഏതാനും രചനകളടങ്ങുന്ന “ഓര്‍മ്മയല്‍ നിന്ന്” , ജീവചരിത്ര ലേഖനങ്ങള്‍ അടങ്ങിയ “മഹതികള്‍” , രവീന്ദ്രനാഥ ടാഗോറിന്‍റെ ഘരേബാളരേ എന്ന നോവലിന്‍റെ വിവര്‍ത്തനമായ “വീട്ടിലും പുറത്തും” തുടങ്ങിയ  കൃതികള്‍ രചിച്ച അധ്യാപികയും സാഹിത്യകാരിയും ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്നിയും ആയിരുന്ന ബി കല്ല്യാണി അമ്മയെയും (1883-1959 ഒക്ടോബര്‍ 9 ),

തൊഴിലുകൊണ്ട് ഒരു ഡോക്ടറായിരുന്നെങ്കിലും  പൊതു പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്ന വ്യക്തിയും, രണ്ട് തവണ കേരള നിയമസഭയിലും ഇരുപത് വർഷത്തോളം കൊച്ചിനിയമസഭയിലും, ഒരു തവണ തിരുക്കൊച്ചി നിയമസഭയിലും  അംഗമായിരിക്കുകയും,രണ്ട് തവണ തൃശൂർ നഗരസഭയുടെ കൗൺസിലറായും, മദ്രാസ് സർവകലാശാലാ സെനറ്റംഗമായും, കേരള സംസ്ഥാനത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രിയായും പ്രവർത്തിച്ച അമ്പാട്ട് രാമനുണ്ണി മേനോൻ എന്ന എ.ആർ. മേനോനെയും (06 ഏപ്രിൽ 1886 - 09 ഒക്ടോബർ 1960),

4oct

ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായിരുന്നു മാർ മാത്യു കാവുകാട്ടിനെയും (ജൂലൈ 17, 1904 – ഒക്ടോബർ 9, 1969),

ഭാരതീയ നൃത്തകലയുടെ പ്രഥമഗണനീയരായ ആചാര്യന്മാരിൽ ഒരാളും, അധികമാരും ശ്രദ്ധിക്കാതെ കിടന്ന കഥകളിയെ ലോകത്തിനു മുൻപിൽ ആദ്യം പരിചയപ്പെടുത്തിയവരിൽ ഒരാളും . പ്രതിഭാധനനായ നർത്തകനും, കേരളനടനം എന്ന ആധുനിക സർഗ്ഗാത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവുമായ ഗുരു ഗോപിനാഥിനെയും (1908 ജൂൺ 24 – 1987 ഒക്ടോബർ 9),

കാബൂളിവാല, ഗോഡ്‌ഫാദർ, കിരീടം, ചെങ്കോൽ തുടങ്ങി 700 ലധികം ചിത്രങ്ങളിൽ അഭിനയിച്ച മലയാളത്തിലെ റിയലിസ്റ്റിക്ക് നടന്മാരിൽ പ്രധാനിയായിരുന്ന  ചന്ദ്രശേഖരമേനോൻ എന്ന ശങ്കരാടിയെയും (1924 – ഒക്റ്റോബർ 9, 2001).

സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ മൂന്ന് മലയാള ചിത്രങ്ങള്‍ക്കുള്‍പ്പടെ നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള സംഗീത സംവിധായകനും യേശുദാസിനെ ഹിന്ദി സിനിമാ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത  രവീന്ദ്ര ജയിനിനെയും (1944-2015 ഒക്റ്റോബർ 9 ),


പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ നടേശൻ രമണി എന്ന എൻ രമണിയേയും (1934- 2015 ഒക്റ്റോബർ 9 )

ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എങ്കിലും, ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതവും പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളിയും അഭ്യസിച്ച് മുംബൈയിൽ ഇൻഡ്യൻ എയർലൈൻസിൽ ഓപറേറ്ററായി ജോലി ചെയ്ത് വിരമിക്കുകയും,കലികാലം എന്ന കവിതാ സമാഹാരത്തിനും , പിന്നീട് സമഗ്ര സംഭാവനയ്ക്കും കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടുകയും ചെയ്ത ആധുനിക കവികളിൽ ഒരാളായ എം.എൻ. പാലൂരിനെയും(22 ജൂൺ 1932 - 09 ഒക്ടോബർ 2018).

ബഹുജൻ സമാജത്തിലെയും ദലിതരെയും കോർത്തിണക്കി അവരുടെ ഉന്നമനത്തിനു വേണ്ടി ദലിത് ശോഷിത് സംഘർഷ സമിതി, ആൾ ഇൻഡ്യ ബാക് വേഡ് ആൻഡ് മൈനോറിറ്റി കംമ്യൂണിറ്റിസ്സ് എംപ്ലോയിസ് ഫെഡറേഷൻ, ബഹുജൻ സമാജ് പാർട്ടി എന്നിവ  ഉണ്ടാക്കുകയും തിരഞ്ഞെടുപ്പ് ജയിച്ചപ്പോൾ സ്വന്തം മായാവതിയെ പാർട്ടിയുടെ തലപ്പത്ത് ഇരുത്തുകയും ചെയ്ത കാശി റാമിനെയു (15 March 1934 – 9 October 2006),

അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവും, അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്ന ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർനയെയും ( 1928 ജൂൺ 14 - 1967 ഒക്ടോബർ 09),

ജർമ്മൻ കായിക ശിക്ഷകനും, പിലാറ്റിസ് എന്ന ഒരു പുതിയ വ്യായാമ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്ത ജോസഫ് ഹുബർട്ടസ് പിലാറ്റിസിനെയും (Pilates)
(ഡിസംബർ 9, 1883 – ഒക്റ്റോബർ 9, 1967) ,

1978-ലെ സോർ സൈനിക വിപ്ലവത്തിലൂടെ,  പ്രസിഡന്റ് മുഹമ്മദ് ദാവൂദ് ഖാനെ അട്ടിമറിച്ച് പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നീ പദവികൾ ഏറ്റെടുക്കുകയും, രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കം കുറിക്കുകയും,വിദ്യാഭ്യാസം, ഭൂപരിഷ്കരണം, സ്ത്രീപുരുഷസമത്വം, വിവാഹബന്ധങ്ങൾ തുടങ്ങിയ സാമൂഹികമേഖലകളിൽ വിപ്ലവകരമായ പരിഷ്കരണ നടപടികൾ നടപ്പാക്കുകയും ചെയ്ത അഫ്ഗാനിസ്താനിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്ന പി.ഡി.പി.എ.യുടെ സ്ഥാപകനേതാവും, പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന  നൂർ മുഹമ്മദ് താരക്കിയെയും (1917 ജൂലൈ 15 - 1979 ഒക്ടോബർ 9),

മാക്റൊ സൈറ്റിക്ക് അനീമിയക്ക്  ചികിത്സ പദ്ധതി രൂപികരിച്ചതിനു 1934 ലെ നോബൽ പ്രൈസ് ജേതാവ് വില്യം പാരി മർഫിയെയും (ഫെബ്രുവരി 6, 1892- ഒക്റ്റോബർ 9, 1987),

നാടാർ ജാതിക്കും സ്വന്തം ജാതിയായ ദേവേന്ദ്രകുല വെള്ളാളർക്കുo വേണ്ടി പട്ടാളത്തിൽ നിന്നും രാജിവച്ച വിപ്ലവകാരി ഇമ്മാനുവൽ ശേഖരനെയും (9 October 1924-11 September 1957)

ഒരു വക്കീലും, രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും മദ്രാസ് സംസ്ഥാനത്തിലെ അവസാനത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രിയും ആയിരുന്ന മിൻജൂർ കനക സഭാപതി ഭക്തവത്സലത്തെയും ( 9 ഒക്ടോബർ 1897- 31 ജനുവരി 1987),

സത്യവാദി എന്ന മാസികയും സമാജ എന്ന ആഴ്ചപ്പതിപ്പും തുടങ്ങിയ പത്രകാരനും കവിയും സമുദായ പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ഉത്കല മണി എന്ന് വിളിച്ചിരുന്നപണ്ഡിറ്റ് ഗോപബന്ധുദാസിനെയും ( 9 October 1877, 17 June 1928),

റഷ്യൻ വിപ്ളവത്തിനു ശേഷം സജീവ രാഷ്ട്രീയത്തിലെ മിതവാദികളോടു മമത കാണിക്കുകയും രാഷ്ട്രീയത്തിൽ ആത്മീയമൂല്യങ്ങളുടെ പങ്ക് ഉയർത്തിക്കാണിയ്ക്കുന്നതിൽ ശ്രദ്ധാലുവും,രാജ്യത്തിന്റെ തനതായ കലാരൂപങ്ങളെയും,വാസ്തുശില്പങ്ങളെയും സംരക്ഷിയ്ക്കുന്നതിനും അവയെ നാശത്തിൽ നിന്നും ശിഥീലീകരണത്തിൽ നിന്നും രക്ഷിയ്ക്കുന്നതിനുമുള്ള ശ്രമങ്ങളിൽ മുഴുകുകയും, രാമകൃഷ്ണന്റേയും, വിവേകാനന്ദന്റേയും, ടാഗോറിന്റേയും ദർശനങ്ങളിൽ താത്പര്യവും  പൗരസ്ത്യതത്വചിന്തയിൽ അവഗാഹവും ഭാരതത്തിൽ ഹിമാലയൻ റിസർച്ച് ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിയ്ക്കുകയും ചെയ്ത ചിത്രകാരനും, എഴുത്തുകാരനുമായ കലാ പണ്ഡിതനുമായ നിക്കോളായ് റോറികിനെയും (ഒക്ടോ:9, 1874 – ഡിസം  : 13, 1947),

ബീറ്റിൽസ് എന്ന പാശ്ചാത്യസംഗീത സംഘത്തിലെ  പോൾ മക് കാർട്നി,ഹാർസൺ,സറ്റ്ക്ലിഫ് ,റിംഗോ സ്റ്റാർഎന്നിവരോടൊപ്പം ബീറ്റിൽസ് എന്ന സംഘം 1960 ൽ രൂപീകരിക്കുകയും വിയറ്റ്നാം യുദ്ധത്തിനെതിരായും  ഗീതങ്ങൾ രചിച്ച "Give Peace a Chance" എന്ന പ്രശസ്തമായ  ഗാനമടക്കം ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കുകയും, ചെയ്ത ഗായകനും, ഗാനരചയിതാവു മായിരുന്ന  ജോൺ വിൻസ്റ്റൺ ലെനൻ എന്ന ജോൺ ലെനനിയെയും(9 ഒക്ടോ:1940 – 8 ഡിസം:1980),   ഓർമ്മിക്കുന്നു.

Advertisment